ഒന്നിലധികം മെയില്‍ അക്കൗണ്ട് ഉള്ളവരാണ് മിക്കവരും. പല ആവശ്യങ്ങള്‍ക്കും പല മെയില്‍ അഡ്രസുകളാണ് പലരും ഉപയോഗിക്കാറ്. ഉദാഹരണത്തിന് പേഴ്സണല്‍ ആവശ്യങ്ങള്‍ക്ക് ഒരു മെയില്‍, ഫ്രീ ഡൗണ്‍ലോഡ് രജിസ്ട്രേഷനുകള്‍ക്ക് ഒന്ന്, ബിസിനസ് ആവശ്യങ്ങള്‍ക്ക് ഒന്ന് എന്നിങ്ങനെ. പക്ഷേ ഇതിന്‍റെ ഒരു പ്രശ്നമെന്നത് പല പാസ്വേഡുകള്‍ ഓര്‍ത്തിരിക്കണം എന്നതും, പല അക്കൗണ്ടുകളില്‍ മാറി മാറി ലോഗിന്‍ ചെയ്യണം എന്നതുമാണ്. ജിമെയിലില്‍ പല അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഒരേ അക്കൗണ്ടില്‍ തന്നെ നിന്ന് പല ഫ്രം അഡ്രസ് ഉപയോഗിച്ച് മെയില്‍ ചെയ്യാനാവും. പല അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇത് സഹായിക്കും. 
ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
ആദ്യം അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ഇടത് വശത്തെ ഗിയര്‍ ഐക്കണില്‍ ലോഗിന്‍ ചെയ്ത് Settings എടുത്ത് Accounts and Import എടുക്കുക.
അവിടെ Send mail as എന്നിടത്ത് Add another email address you own എന്ന് കാണാം. അവിടെ ക്ലിക്ക് ചെയ്ത് പുതിയ അഡ്രസ് നല്കി next step ക്ലിക്ക് ചെയ്യുക.
അടുത്ത സ്റ്റെപ്പില്‍ Send through Gmail സെലക്ട് ചെയ്ത് next step ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് നിങ്ങള്‍ ആഡ് ചെയ്ത ഇമെയില്‍ അഡ്രസ് വെരിഫൈ ചെയ്യുന്നതിനായി Send Verification ക്ലിക്ക് ചെയ്ത് മെയില്‍ വന്ന കോ‍ഡ് ഇവിടെ നല്കി വെരിഫൈ ചെയ്യുക.
തുടര്‍ന്ന് Accounts and Import ലേക്ക് റീഡയറക്ട് ചെയ്യപ്പെടും. അവിടെ നിന്ന് ആവശ്യമുള്ള  reply option തെരഞ്ഞെടുക്കാം.
തുടര്‍ന്ന് മെയില്‍ കംപോസ് ചെയ്യുമ്പോള്‍ ഫ്രം ഫീല്‍ഡില്‍ ആരോ കീ താഴേക്ക് ഉപയോഗിച്ചാല്‍ അടുത്ത അഡ്രസ് കാണാനാവും. അങ്ങനെ പല അഡ്രസില്‍ നിന്ന് മെയില്‍ ചെയ്യാനാവും
Shared publicly