പല ഫോര്‍മാറ്റിലുള്ള ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ആളാണ് നിങ്ങളെങ്കില്‍ പലപ്പോഴും ഇത്തരം ഫയലുകളെ ഒന്നിച്ചാക്കേണ്ടി വരും. ഈ ജോലി പലപ്പോഴും അത്ര എളുപ്പമായി തോന്നാനിടയില്ല. അതിന് സഹായിക്കുന്ന ഒരു വെബ് ആപ്പ് ആയ Mergefil.es ഉപയോഗിച്ചാല്‍ എളുപ്പത്തില്‍ ഇത് ചെയ്യാം.


ആദ്യം www.Mergefil.es സൈറ്റില്‍ പോവുക. PDF, MS Word, MS Power Point, MS Excel, images, html .text എന്നീ ഫോര്‍മാറ്റുകളെ ഇതില്‍ സപ്പോര്‍ട്ട് ചെയ്യും. അവിടെ സ്റ്റെപ്പ് 1 എന്നതിനടുത്ത് Browse ക്ലിക്ക് ചെയ്ത് ആദ്യത്തെ ഫയല്‍ സെലക്ട് ചെയ്യുക.
ഒറ്റത്തവണ തന്നെ പല ഫയലുകള്‍ ഇത്തരത്തില്‍ സെലക്ട് ചെയ്യാം. അതിനാല്‍ തന്നെ മെര്‍ജ് ചെയ്യാനുള്ളവ ഒരുമിച്ച് ഒരു ഫോള്‍ഡറില്‍ സൂക്ഷിക്കുന്നത് ജോലി എളുപ്പമാക്കും.
Step 2 ല്‍ ഫയലുകള്‍ ഏത് ക്രമത്തിലാണ് മെര്‍ജ് ചെയ്യേണ്ടതെന്ന് സെറ്റ് ചെയ്യാം.

ഇതിന് ശേഷം ഫയല്‍ സിപ് ആയാണോ വേണ്ടത് എന്ന് തീരുമാനിക്കുക.
അവസാനമായി ഏത് ഫയല്‍ടൈപ്പിലാണ് ഔട്ട്പുട്ട് വേണ്ടതെന്ന് സെലക്ട് ചെയ്യാം.

തുടര്‍ന്ന് ഫയല്‍ മെര്‍ജ് ചെയ്യാന്‍ തുടങ്ങും. പൂര്‍ത്തിയാകുമ്പോള്‍ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ഒപ്ഷന്‍ ലഭിക്കും.
https://www.mergefil.es/
Shared publicly