ഗൂഗിള്‍ പോലൊരു സെര്‍ച്ച് എഞ്ചിന്‍ തയ്യാറാക്കുക എന്നത് ഏതൊരു കംപ്യൂട്ടര്‍ വിദഗ്ദന്‍റെയും സ്വപ്നമായിരിക്കും. എന്നാല്‍ ആത് അത്ര നിസാരമായി നടപ്പാക്കാനാവുന്നതുമല്ല. അതിന് മാത്രമുള്ള തലച്ചോര്‍ നിങ്ങള്‍ക്കില്ലെങ്കില്‍ മറ്റൊരു വിദ്യയിലൂടെ സ്വന്തം പേരില്‍ ഒരു സെര്‍ച്ച് എ‍ഞ്ചിന്‍ തയ്യാറാക്കാം. ഗൂഗിളിന്‍റെ തന്നെ സെര്‍ച്ച് സംവിധാനത്തില്‍ ചില മോഡിഫിക്കേഷനുകള്‍ വരുത്തിയാണ് ഈ ഇന്‍സ്റ്റന്റ് സെര്‍ച്ച് പേജ് പ്രവര്‍ത്തിക്കുക.

ഇതുണ്ടാക്കാന്‍ ആദ്യം www.shinysearch.com എന്ന സൈറ്റില്‍ പോവുക.

അവിടെ ഒരു തീം സെലക്ട് ചെയ്ത് അവിടെ പേര് നല്കുക. ഈ പേരാവും ഡിസ്പ്ലേ ചെയ്യുക. ഇങ്ങനെ തയ്യാറാക്കുന്ന പേജ് നിങ്ങള്‍ക്ക് ഷെയര്‍ ചെയ്യാനാവും. ഈ പേജ് ഇവരുടെ സൈറ്റില്‍ സ്റ്റോര്‍ ചെയ്യപ്പെട്ടിട്ടുണ്ടാവും.

ഇനി അല്പം കൂടി ഷോയുള്ള ലോഗോ പ്രദര്‍ശിപ്പിക്കുന്ന ഒരു സെര്‍ച്ച് എഞ്ചിന്‍ വേണമെങ്കില്‍ www.buzzisearch.com എന്ന സൈറ്റില്‍ പോവുക.

ഇവിടെ നിന്ന് ലോഗോ സെല്ക്ട് ചെയ്ത് പേര് നല്കി പേജ് ഉണ്ടാക്കാം. ഇവിടെയും ഗൂഗിള്‍ തന്നെയാണ് ഉപയോഗിക്കുക.
Photo
Photo
2013-11-02
2 Photos - View album
Shared publicly