Education Department ലെ UP, HS, HSS വിഭാഗങ്ങളിലെ Scale of Pay പുതുക്കിക്കൊണ്ടുള്ള 11-04-2013 ലെ ഉത്തരവിന്‍ പ്രകാരം മിക്കവാറും സ്ഥാപനങ്ങള്‍ അര്‍ഹരായ ജീവനക്കാരുടെ Scale of Pay പുതുക്കുകയും അതുപ്രകാരം Salary Arrear വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇനിയും Scale of Pay പുതുക്കി സാലറി അരിയര്‍ വാങ്ങാത്തവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്. 
Pay Revision Anomaly Recertified GO - GO(P) No 168-2013-(147)-Fin  dated 11-04-2013 
 ഗവ: ഓര്‍ഡറില്‍ പറയുന്നത് ഇപ്രകാരമാണ്. The modification of the scale of pay will take effect from 01/07/2009 as notional and have monetary benefit with effect from the date of this order. അതായത് ഓര്‍ഡര്‍ തിയതിയായ  11-04-2013 മുതലാണ് സാലറി അരിയര്‍ പ്രോസസ് ചെയ്യാന്‍ സാധിക്കുക. ഇതെങ്ങനെയാണ് സ്പാര്‍ക്കിലൂടെ പ്രോസസ് ചെയ്യേണ്ടത് എന്ന് നോക്കാം. സ്പാര്‍ക്കിലെ രണ്ട് പേജുകളില്‍ മാറ്റം വരുത്തിയ ശേഷം അരിയര്‍ പ്രോസസ് ചെയ്യാവുന്നതാണ്.
1. Service History (Main Menu -> Salary Matters -> Pay Revision 2009 -> Pay Revision Editing -> Service History)

2.Present Salary (Main Menu -> Salary Matters -> Pay Revision 2009 -> Pay Revision Editing -> Present Salary)

1. Service History
സര്‍വ്വീസ് ഹിസ്റ്ററിയില്‍ കഴിഞ്ഞ ഇന്‍ക്രിമെന്റ് തിയതി മുതല്‍ 10-04-2013 വരെയുള്ള Basic Pay നല്‍കുക. 11-04-2013 മുതലുള്ള Basic Pay സര്‍വ്വീസ് ഹിസ്റ്ററിയില്‍ നല്‍കേണ്ടതില്ല. 11-04-2013 ന് ശേഷം അരിയര്‍ പ്രോസസ് ചെയ്യുന്നതു വരെയുള്ള കാലത്തിനിടയ്ക്ക് ഇന്‍ക്രിമെന്റ് വന്നിട്ടുണ്ടെങ്കില്‍ 11-04-2013 മുതല്‍ ഇന്‍ക്രിമെന്റ് വരെയുള്ള എന്‍ട്രി കൂടി സര്‍വ്വീസ് ഹിസ്റ്ററിയില്‍ നല്‍കേണ്ടി വരും. 
 2.Present Salary
 ഇവിടെ ഏറ്റവും പുതിയ Basic Pay, Last Pay Change Date(11-04-2013 അല്ലെങ്കില്‍ അതിനു ശേഷം വരുന്ന ഇന്‍ക്രിമെന്റ് തിയ്യതി), Next Increment Date എന്നിവ നല്‍കുക. തുടര്‍ന്ന് സാലറി അരിയര്‍ പ്രോസസ് ചെയ്യാം
Shared publicly