വീഡിയോ ആവര്‍ത്തിപ്പിക്കാം
കേട്ടാലും, കണ്ടാലും വീണ്ടും ആവര്‍ത്തിച്ച് കാണാന്‍ തോന്നുന്ന വീഡിയോകളുണ്ടാവും. അത്തരം വീഡിയോകള്‍ വീണ്ടും വീണ്ടും കാണാന്‍ വീഡിയോ യു.ആര്‍.എല്ലില്‍ youtube എന്നതിന് ശേഷം repeater എന്ന് നല്കിയാല്‍ മതി.
ഡൗണ്‍ലോഡിങ്ങ്
പലപ്പോഴും യുട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാറുണ്ടാവും. യു.ആര്‍.എലില്‍ ചെറിയ മാറ്റം വരുത്തി ഓണ്‍ലൈനായി തന്നെ ഇത് ചെയ്യാം. അതിന് ലിങ്കില്‍ pwn എന്ന് youtube ന് മുന്നിലായി ചേര്‍ക്കുക. അപ്പോള്‍ തുറക്കുന്ന പേജില്‍ ഡൗണ്‍ലോഡിങ്ങിനുള്ള നിരവധി ഒപ്ഷനുകള്‍ കാണാനാവും.
വീഡിയോ നിയന്ത്രണം നീക്കാം
ചില യുട്യൂബ് വീഡിയോകള്‍ക്ക് പ്രാദേശികമായ നിയന്ത്രണമുണ്ടാകും. ചില വീഡിയോകള്‍ ചില രാജ്യങ്ങളില്‍ ലഭ്യമായിരിക്കില്ല. ഇത് മറികടക്കാന്‍ താഴെ കാണുന്നത് പോലെ യു.ആര്‍.എലില്‍ മാറ്റം വരുത്തുക.
ഉദാ. watch?v=IEIWdEDFlQY നെ /v/IEIWdEDFlQYപോലെയാക്കുക.
വീഡിയോ ഒരു പ്രത്യേക സമയത്തേത് പ്ലേ ചെയ്യാന്‍
വീഡിയോ മുഴുവന്‍ കാണാതെ ഒരു നിശ്ചിത സമയത്തേത് മുതല്‍ കാണാനായി വീഡിയോക്ക് മേലെ റൈറ്റ് ക്ലിക്ക് ചെയ്ത് Copy video URL at current time ക്ലിക്ക് ചെയ്ത് അങ്ങനെ ചെയ്യാം. അതല്ലെങ്കില്‍ വീഡിയോ യു.ആര്‍.എലില്‍ അവസാനമായി t= എന്ന് ചേര്‍ത്ത് എത്ര സെക്കന്‍ഡിലാണ് വീഡിയോ കാണേണ്ടത് എന്ന് നല്കാം.
വീഡിയോയുടെ തുടക്കം ഒഴിവാക്കാം
വീഡിയോകളുടെ തുടക്കഭാഗം പലപ്പോഴും കാര്യമായിട്ടുള്ളതാവില്ല. അത് ഒഴിവാക്കി വീഡിയോ കാണാന്‍ &wadsworth=1 എന്ന് യു.ആര്‍.എലില്‍ അവസാനമായി ചേര്‍ത്താല്‍ മതി.
Shared publicly