Profile cover photo
Profile photo
ghs muttom blog
68 followers
68 followers
About
Posts

കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളുടെ നിരയില്‍ മുന്‍പന്തിയിലാണ് അയ്യങ്കാളിയുടെ സ്ഥാനം. 1941 ജൂണ്‍ 18ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കര്‍മ്മനിരതനായിരുന്നു.
'ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും'. ജാതിയുടെ പേരില്‍ അക്ഷരാഭ്യാസം നിഷേധിച്ചവര്‍ക്കെതിരെ കേരളത്തില്‍ അലയടിച്ച വാക്കുകള്‍. ആ വാക്കിന്റെ ഉടമ അയ്യങ്കാളിയുടെ സ്മരണയ്ക്ക് ജൂണ്‍ 18-ന് 75 വയസ്സ്.
കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളുടെ നിരയില്‍ മുന്‍പന്തിയിലാണ് അയ്യങ്കാളിയുടെ സ്ഥാനം. 1904-ല്‍ ഒരു നിലത്തെഴുത്തു പള്ളിക്കൂടം അദ്ദേഹം സ്വന്തമായി സ്ഥാപിച്ചു. 1905-ല്‍ തന്നെ വന്നുകണ്ട അയ്യങ്കാളിയോട് ശ്രീനാരായണഗുരു പറഞ്ഞു, ' പ്രവര്‍ത്തിക്കൂ, പ്രവര്‍ത്തിക്കുമ്പോള്‍ ഒരു സംഘടന വേണം. ഒരു സംഘടനയുണ്ടാക്കി ആളുകളെ കാര്യങ്ങളും ബോധ്യപ്പെടുത്തി അവരുടെ ആവശ്യം നേടിക്കൊടുക്കൂ.നിശ്ചയമായും അയ്യങ്കാളി വിജയിക്കും.' ഇത് അയ്യങ്കാളിക്ക് നവോന്മേഷം പകര്‍ന്നു. 1907-ല്‍ സാധുജന പരിപാലന യോഗം സ്ഥാപിച്ചതോടെ അദ്ദേഹം ദളിതരുടെ ശക്തനായ നേതാവായി മാറി. ഉപജാതികള്‍ക്ക് അതീതമായി ചിന്തിക്കുകയും ഹിന്ദുമതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ ഭൗതികമായി എതിര്‍ക്കുകയും ചെയ്തു അയ്യങ്കാളി. വിദ്യാഭ്യാസത്തിലൂടെ സമൂഹ സ്വാതന്ത്ര്യത്തിലേക്ക് എത്തണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ വെങ്ങാനൂര്‍ ഗ്രാമത്തില്‍ 1863 ഓഗസ്റ്റ് 28-ന് ഒരു പുലയ കുടുംബത്തിലായിരുന്നു കാളിയുടെ ജനനം. വസ്ത്രം ധരിക്കാനോ റോഡിലൂടെ നടക്കാനോ വിദ്യാഭ്യാസം നടക്കാനോ, എന്തിനേറെ ഒരു മനുഷ്യരായിപ്പോലും പിന്നാക്കവിഭാഗക്കാരെ പരിഗണിക്കാത്ത സാഹചര്യം കാളിക്ക് മുന്നിലുണ്ടായിരുന്നു . ഈ സാഹചര്യമാണ് കാളിയിലെ പോരാട്ടവീര്യത്തെ ഉണര്‍ത്തുന്നത്. കാളിയെ അയ്യങ്കാളിയാക്കുന്നത്.
കൃഷി ചെയ്യാന്‍ ജന്മിമാര്‍ക്കുള്ള ഒരുപകരണം മാത്രമായിരുന്നു അന്ന് പിന്നാക്കവിഭാഗക്കാര്‍. പൊതുസ്ഥലങ്ങളിലെല്ലാം പിന്നാക്കവിഭാഗക്കാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. രോഗബാധിതരായാല്‍ ഡോക്ടര്‍മാര്‍ തൊട്ട് പരിശോധിക്കില്ല. ഗുളികകള്‍ എറിഞ്ഞുകൊടുക്കും. നീചമായ ഇത്തരം ആചാരങ്ങള്‍ക്കെതിരെ മുപ്പതാം വയസ്സില്‍ അയ്യങ്കാളി ശബ്ദമുയര്‍ത്തി. അതും സ്വന്തം സമുദായത്തില്‍ നിന്നുള്ള എതിര്‍പ്പുപോലും അവഗണിച്ച്. തുടക്കത്തില്‍ ഒറ്റയ്ക്കായിരുന്ന അദ്ദേഹം പിന്നീട് യുവാക്കളെ സംഘടിപ്പിക്കുകയും അവര്‍ക്ക് കായികാഭ്യാസങ്ങള്‍ നല്‍കുകയും ചെയ്തു.
1898-99 കാലഘട്ടങ്ങളില്‍ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം മുതലായയിടങ്ങളില്‍ ജന്മിമാര്‍ക്കെതിരെ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളില്‍ നിരവധി അധഃസ്ഥിതര്‍ക്ക് ജീവന്‍ നഷ്ടമായെങ്കിലും അത്തരം ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം ആരാധ്യനായി മാറി. തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍കാളിയായിരുന്നു. 1905-ല്‍ ഒത്തു തീര്‍പ്പായി ഈ പണിമുടക്കു സമരമാണ് പിന്നീട് കേരളത്തിലുടനീളം കര്‍ഷത്തൊഴിലാളി മുന്നേറ്റത്തിനു ഊര്‍ജ്ജം പകര്‍ന്നതെന്ന് സാമൂഹിക ഗവേഷകര്‍ വിലയിരുത്തുന്നത്.
സഞ്ചാര സ്വാതന്ത്ര്യത്തിനായി 1893-ല്‍ നടത്തിയ വില്ലുവണ്ടി സമരം, ജാതിശാസനകളെ ധിക്കരിക്കാന്‍ സ്ത്രീകളോട് ആഹ്വാനം ചെയ്ത കല്ലുമാല സമരം എന്നിവയും അയ്യങ്കാളിക്ക് ദളിതരുടെ അനിഷേധ്യനേതാവെന്ന പേരുനല്‍കി. 1911 ഡിസംബര്‍ അഞ്ചിന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി നാമനിര്‍ദ്ദേശം ചെയ്തു. പ്രജാസഭയില്‍ ചെയ്ത കന്നി പ്രസംഗത്തില്‍ തന്റെ ആളുകള്‍ക്ക് സ്വന്തമായി മണ്ണില്ലാത്തതിനാല്‍ വീടുവെയ്ക്കാന്‍ മണ്ണു വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു. ഇതിനേത്തുടര്‍ന്ന് വിളപ്പില്‍ പകുതിയില്‍ 500 ഏക്കര്‍ സ്ഥലം സാധുജനങ്ങള്‍ക്ക് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 25 വര്‍ഷം അദ്ദേഹം പ്രജാസഭാംഗമായിരുന്നു. അക്കാലമത്രയും പിന്നാക്ക വിഭാഗക്കാരുടെ അവശതകള്‍ പരിഹരിച്ചുകിട്ടുവാന്‍ പരിശ്രമിച്ചുപോന്നു.
സാധുജനങ്ങള്‍ക്ക് നീതികിട്ടുന്നതിനായി വെങ്ങാനൂരില്‍ ഒരു കുടുംബകോടതി അദ്ദേഹം സ്ഥാപിച്ചു. അയ്യന്‍കാളി കോടതി എന്നാണ് അതറിയപ്പെട്ടിരുന്നത്. 1914ല്‍ പിന്നാക്ക ശിശുക്കള്‍ക്ക് വിദ്യാലയപ്രവേശം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് ഉത്തരവിറക്കുകയും കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് അയ്യങ്കാളി ഒരു പുലയക്കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു. 1941 ജൂണ്‍ 18ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കര്‍മ്മനിരതനായിരുന്നു. ആ മഹത് ജീവിതത്തിന്റെ സ്മരണ നിലനിര്‍ത്തി വെങ്ങാനൂരില്‍ അദ്ദേഹത്തിന്റെ ശവകുടീരവും പ്രതിമയും ചരിത്രസ്മാരകമായി സംരക്ഷിച്ചുപോരുന്നു
Add a comment...

Only hours left for the Kerala Engineering and Medical Entrance Examinations which pave way for the admission to professional courses of the state in 2016. More than 1.5 lakh students are expected to write both the examinations from 25th May to 28th. Engineering entrance test will be held on 25th and 26th and medical entrance on 27th and 28th. Students should bring with them the print out of the admit cards (colour desirable) downloaded from the CEE website and produce at the exam centres.
Exams are conducted mainly in governments schools of cities. For eg, at Ernakulam, all the suburban students like those from Muvattupuzha and Perumbavur will have to come to Ernakulam to write the examination. Mobile phones are prohibited inside the hall for both students and invigilators. No other gadgets or devices except blue/ black ball point pens are allowed in the hall. For the engineering entrance examination weightage will be given to board marks while declaring the ranks. Ranks are announced after normalising the marks of different boards and giving a weightage in the ratio of 50: 50 for entrance score and normalised marks. For medical admission, there is no normalisation and ranks are calculated on the basis of entrance scores only.
Students are advised to reach the centre by 9.30 am on the exam days. Better locate the centres the day before to avoid the last minute confusion. Don't be panic about the negative marks. It is seen that a large number of students avoid a number of questions in the medical entrance fearing wrong answer and the negative mark. You can try as many sure questions as possible.
If you have correctly answered already 75 questions out of 120 for example, you will be getting 300 marks and so you can try another 5 or 10 questions in a particular manner. After 75 questions if you answer another 10 questions to which you are not sure of correct answer, do mark the answers in a specific manner that if A is given mark A for all 10 questions. Or if  you mark B , then mark B for all questions. Here one thing is sure. Answering questions in this pattern will fetch you some marks. Suppose three questions are correct and the rest is wrong, then what happens ? You get 12 marks and 7 negative marks. Thus without any effort you can get 5 marks which may give you a large difference in ranking. This exercise can be done only after ensuring that you answered at-least 50 questions correctly.
KEAM medical ranks and engineering scores are expected to be released by 15-20th of May and KEAM engineering ranks by June 15th
Add a comment...

പുതിയ ആപ്ലിക്കേഷന്‍ ഫോര്‍മാറ്റും ശക്തിയേറിയ 'സെഡ്.എഫ്.എസ്' ഫയല്‍ സിസ്റ്റവും പിന്തുണയ്ക്കുന്ന പതിപ്പാണ് ഉബുണ്ടു 16.04
ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കള്‍ക്ക് പ്രിയപ്പെട്ട ഗ്‌നു/ലിനക്‌സ് ഡിസ്ട്രിബ്യൂഷനായ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് 16.04 പുറത്തിറങ്ങി. പുതിയ ആപ്ലിക്കേഷന്‍ ഫോര്‍മാറ്റും ശക്തിയേറിയ 'സെഡ്.എഫ്.എസ്' ( ZFS ) ഫയല്‍ സിസ്റ്റവും പിന്തുണയ്ക്കുന്ന ഇത്, ubuntu.com ല്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
'സ്‌പൈവെയര്‍' എന്ന ചീത്തപ്പേര് ഒഴിവാക്കാന്‍ ഡിഫാള്‍ട്ടായി ഓഫ് ചെയ്തിട്ടിരിക്കുന്ന ഓണ്‍ലൈന്‍ സെര്‍ച്ച്, സ്ഥാനം മാറ്റാവുന്ന യൂണിറ്റി ലോഞ്ചര്‍ എന്നിവയാണ് കാര്യമായ ചില മാറ്റങ്ങള്‍.
ആറുമാസം കൂടുമ്പോള്‍ സാധാരണ പതിപ്പും രണ്ടുവര്‍ഷം കൂടുമ്പോള്‍ എല്‍.ടി.എസ്. (ലോങ്-ടേം സപ്പോര്‍ട്ട്) പതിപ്പും പുറത്തിറക്കുന്ന പതിവാണ് ഉബുണ്ടുവിനുള്ളത്. ഇത് എല്‍.ടി.എസ്. പതിപ്പാണ്. 2016 ഏപ്രില്‍ 21 ന് ഇറങ്ങിയ (വേര്‍ഷന്‍ നമ്പര്‍ 16.04 എന്നായത് അങ്ങനെയാണ്) ഇതിന് 2021 ഏപ്രില്‍ വരെ സാങ്കേതികപിന്തുണ ലഭ്യമാവും. Xenial Xerus എന്നതാണ് ഈ പതിപ്പിന്റെ കോഡ്‌നാമം.
യൂണിറ്റി ഡെസ്‌ക്ടോപ്പ് ആണ് ഉബുണ്ടുവിന്റെ ഔദ്യോഗിക യൂസര്‍ ഇന്റര്‍ഫേയ്‌സ്. കഴിഞ്ഞ ഏതാനും പതിപ്പുകളില്‍ തന്നെ ഇത് ആകര്‍ഷകമായ രൂപം കൈവരിച്ചതിനാല്‍ ഇന്റര്‍ഫേസില്‍ വിപ്ലവകരമായ മാറ്റങ്ങളൊന്നും ഇക്കുറിയില്ല.
എന്നാല്‍, സ്‌ക്രീനിന്റെ ഇടതുവശത്ത് കുത്തനെ മാത്രം കിടന്നിരുന്ന ലോഞ്ചര്‍ ആവശ്യമെങ്കില്‍ താഴേക്ക് മാറ്റി വിലങ്ങനെയാക്കാം. ഇത് ഒരു അഡ്വാന്‍സ്ഡ് ഫീച്ചര്‍ എന്ന നിലയില്‍ കമാന്‍ഡ് വഴിയാണ് ലഭ്യമാവുന്നത്. താത്പര്യമുള്ളവര്‍ക്ക് ഇവിടെ വായിക്കാം.
ലിബര്‍ ഓഫീസ് 5.1, മോസില്ലാ ഫയര്‍ഫോക്‌സ് 45, മോസില്ലാ തണ്ടര്‍ബേഡ് 45 എന്നിവയാണ് ഡിഫോള്‍ട്ടായി വരുന്ന പ്രധാന ആപ്പുകള്‍. മൈക്രോസോഫ്റ്റ് ഓഫീസ് തരുന്ന പ്രധാന സൗകര്യങ്ങളെല്ലാം ലിബര്‍ ഓഫീസും തരുന്നുണ്ട്. മറ്റ് ആപ്പുകള്‍ ഉബുണ്ടു സോഫ്റ്റ്‌വേര്‍ സെന്ററില്‍നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാം.
ആപ്പുകളുടെ വിതരണത്തിനായി സ്‌നാപ്‌സ് എന്ന പുതിയ സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. ഇത് സുരക്ഷ വര്‍ധിപ്പിക്കുമെന്നാണ് ഉബുണ്ടുവിന്റെ നിര്‍മാതാക്കളായ കനോണിക്കല്‍ അവകാശപ്പെടുന്നത്.
ഓണ്‍ലൈന്‍ സെര്‍ച്ച് സംവിധാനം മരവിപ്പിച്ചത് പുതിയ പതിപ്പിന് സ്വീകാര്യത കൂട്ടും. ഡാഷില്‍ (സ്റ്റാര്‍ട്ട് മെനുവിന് പകരം ഉബുണ്ടുവിലുള്ളത്) എന്ത് ടൈപ്പ് ചെയ്താലും അത് കനോണിക്കലിന് അയച്ചുകൊടുക്കുന്ന ശീലമായിരുന്നു പഴയ പതിപ്പുകള്‍ക്കുണ്ടായിരുന്നത്. ഉപയോക്താവിന്റെ ആവശ്യമറിഞ്ഞ് ഇന്റര്‍നെറ്റിലെ വിവിധ സേവനങ്ങളില്‍നിന്നും വിവരങ്ങളെത്തിക്കാനാണ് ഇതെന്നായിരുന്നു കനോണിക്കലിന്റെ വാദം.
എന്നാല്‍ സ്വകാര്യതയെ ബാധിക്കുന്ന ഇത് ഡിഫോള്‍ട്ടായി ഓണാക്കിയിടുന്നത് ശരിയല്ലെന്നും അതുകൊണ്ടുതന്നെ ഉബുണ്ടു ഒരു 'സ്‌പൈവെയര്‍' ആണെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പതിപ്പില്‍ ഈ സംവിധാനത്തിന്റെ തനതുനില ഡിസേബിള്‍ഡ് ആക്കി ഇട്ടിരിക്കുന്നത്. വേണ്ടവര്‍ക്ക് സിസ്റ്റം സെറ്റിങ്‌സില്‍ പോയി ഓണാക്കിയിടാം.
രണ്ട് ജിബി റാമും ഡ്യുവല്‍ കോര്‍ പ്രൊസസറും 25 ജിബി ഡിസ്‌ക് സ്‌പെയ്‌സുമെല്ലാം ആവശ്യപ്പെടുന്ന മുഖ്യപതിപ്പ് അല്‍പ്പം ആഡംബരക്കാരനാണ്. ലൈറ്റ്വെയിറ്റ് ആയ മറ്റു പതിപ്പുകള്‍ ഇവിടെ കിട്ടും.
ഡെസ്‌ക്ടോപ്പ് ഉപയോക്താക്കളുടെ പ്രിയം നേടിയ ശേഷം മൊബൈല്‍ ഡിവൈസുകളിലേക്കും ഉബുണ്ടു തിരിഞ്ഞിരുന്നു. പലതരം ഉപകരണങ്ങള്‍ക്ക് ഒരേ ഒ.എസ്. എന്ന ആശയത്തില്‍ ഒരു ചുവടുവയ്പ് ആണ് 16.04 എന്നാണ് കനോണിക്കല്‍ പറയുന്നത്. സെര്‍വര്‍ രംഗത്ത് കുറച്ചുകാലമായി നിലയുറപ്പിച്ചു തുടങ്ങിയ ഉബുണ്ടു ഇപ്പോള്‍ ക്ലൗഡ് കമ്പ്യൂട്ടിങ്ങിലും മുന്നോട്ടുവരുന്നുണ്ട്. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (IoT) ആണ് അടുത്ത ലക്ഷ്യം.
സ്വതന്ത്രസോഫ്റ്റ്വേര്‍ ആയ ഉബുണ്ടു ആര്‍ക്കും പകര്‍ത്തുകയും പരിഷ്‌കരിക്കുകയും ചെയ്യാം. എന്നാല്‍ കടുത്ത സ്വതന്ത്രസോഫ്റ്റ്വേര്‍ വാദികള്‍ പറയുന്നത് ഉബുണ്ടു പലപ്പോഴും ഇത്തരം ആദര്‍ശങ്ങളില്‍നിന്ന് വ്യതിചലിക്കുന്നു എന്നാണ്.
എന്തായാലും ഒരുകാലത്ത് പരിഹാസപാത്രമായിരുന്ന ഉബുണ്ടുവിന്റെ ഇന്നത്തെ പ്രചാരം ഈ വാചകത്തില്‍നിന്ന് മനസ്സിലാക്കാം: 'നെറ്റ്ഫ്‌ലിക്‌സ്, സ്‌നാപ്ചാറ്റ്, ഡ്രോപ്‌ബോക്‌സ്, ഉബര്‍, ടെസ്ല,..... പിന്നെ അന്താരാഷ്ട്ര ബഹിരാകാശനിലയം. ഇവയ്‌ക്കെല്ലാം പൊതുവായിട്ടെന്തുണ്ട്? ഇവയെല്ലാം ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്നു'
Add a comment...

ആകാശതാരമേ ആര്‍ദ്ര നക്ഷത്രമേ
അലരുകള്‍ പൊഴിയുമീ മണ്ണില്‍ വരൂ - എന്ന് കവിവാക്യം
ഒരു തരിവെട്ടം പകര്‍ന്നു തരാനായാണ് കവി ആര്‍ദ്രയായ താരകത്തെ വിളിക്കുന്നതെങ്കില്‍ ഒരു തുള്ളിവെള്ളം പകര്‍ന്നു തരാനാണ് ശാസ്ത്രലോകമിന്ന് താരകങ്ങളെ ഉറ്റുനോക്കുന്നത്.
ഭൂമിയെ നിലനിര്‍ത്താന്‍, തണുപ്പിക്കാന്‍, സൗരയൂഥമരുവിലെ പച്ചപ്പായി നിലനിര്‍ത്താന്‍ നക്ഷത്രങ്ങളില്‍ നിന്ന് വിണ്‍ഗംഗയൊഴുകുമോയെന്ന അന്വേഷണമിപ്പോള്‍ നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 22 ലോകജലദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
ഐക്യരാഷ്ട്ര സഭയുടെ പ്രധാന ഘടകങ്ങളില്‍ ഒന്നായ യൂനിഫെസ് 1992ല്‍ റയോ ഡി ജനിറോയില്‍ ചേര്‍ന്ന യോഗത്തിലാണ് മാര്‍ച്ച് 22 ലോക ജലദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദുര്‍ലഭമായ വസ്തു ജലമായിരിക്കുമെന്ന ആശങ്കയുടെ നിഴലിലാണ് നാമിന്ന് ജീവിക്കുന്നത്. കുടിനീരിനായി മനുഷ്യന്‍ ഇതുവരെ ആശ്രയിച്ചിട്ടില്ലാത്ത സ്രോതസ്സുകളെ കണ്ടെത്തുകയും അവയുടെ ഉപയോഗം പുറത്തുകൊണ്ടുവരികയുമെന്ന ലക്‍ഷ്യം മുന്‍‌നിര്‍ത്തി യുനസ്കോയുടെയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ആരംഭിച്ച കര്‍മ്മപരിപാടി അതിന്‍റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.
വാല്‍ നക്ഷത്രങ്ങളുള്‍പ്പടെ സൗരയൂഥ പരിസ്ഥിതികളിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള പഠനം ഭൂമിയിലെ ജലദൗര്‍ലഭ്യത്തെ എങ്ങനെ പരിഹരിക്കുമെന്ന ചോദ്യം സ്വാഭാവികമാണ്. അവയെ ഉപയോഗപ്പെടുത്തുന്നതിലും എളുപ്പം ഭൂമിയുടെ ആര്‍ട്ടിക്, അന്‍റാര്‍ട്ടിക് മേഖലകളിലെ മഞ്ഞുപാളികളില്‍ നിന്ന് ജലം ശേഖരിക്കുന്നതാണ്. ജലം എങ്ങനെ രൂപപ്പെട്ടുവെന്ന അന്വേഷണമാണ് കണ്ടെത്തലുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.
വാതക മൂലകങ്ങളായ ഓക്സിജനും ഹൈഡ്രജനും ഇലക്ട്രോണുകള്‍ പങ്കു വയ്ക്കുന്നതിലൂടെ ഊര്‍ജ്ജ സ്ഥിരത കൈവരിക്കുമ്പോഴാണ് ജലതന്മാത്രകള്‍ പിറവിയെടുക്കുന്നത്. ഇവ നക്ഷത്രകേന്ദ്രങ്ങളിലാണ് സംഭരിക്കപ്പെട്ടത്. ഇത്തരം നക്ഷത്ര കേന്ദ്രങ്ങളില്‍ നിന്ന് പുറത്തേക്ക് ചീറ്റിയെത്തുന്ന ഓക്സിജന്‍ ബാഹ്യപരിസരത്തെ ഹൈഡ്രജനുമായി ചേരുന്നു. നക്ഷത്ര ജ്വലനത്തിനിടയിലുണ്ടാവുന്ന ചില പ്രചണ്ഡവാതകങ്ങളുടെ പ്രതിപ്രവര്‍ത്തനമെന്ന നിലയിലാണിങ്ങനെ സംഭവിക്കുക.

മഹാവിസ്ഫോടനത്തിന് ശേഷം നക്ഷത്ര സമാനമായ താപനചുറ്റുപാടുകളില്‍ സ്വയം സൃഷ്ടിക്കപ്പെട്ടുവെന്നതാണ് ഭൂമിയിലെ ജലത്തിനുള്ള വിശദീകരണം. കട്ടിയായ ഒരു അന്തരീക്ഷം രൂപപ്പെട്ടിട്ടില്ലാതിരുന്ന ഭൂമിയില്‍ നിരന്തരമായി വന്നിടിച്ച ഉല്‍ക്കകളിലും വാല്‍നക്ഷത്രങ്ങളിലും ജലം ഉത്ഭവിക്കുമായിരുന്നു എന്നാണ് മറ്റൊരു വിശ്വാസം. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, സൗരയൂഥം ഉടലെടുക്കും മുമ്പ് ഒരു മേഘപടലമായി നിലനിന്നിരുന്ന അതേ ജലം തന്നെയാണോ ഇന്ന് ഭൂമിയിലെ ജലാശയങ്ങളില്‍ നിറയുന്നതെന്ന് ഇന്നും വിവേചിച്ചറിഞ്ഞിട്ടില്ല.

ഭൗമജലത്തിന്‍റെ ഉത്ഭവവും അതിന് സൂര്യനുമായുള്ള ബന്ധവുമൊക്കെ പഠിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയുമായിരുന്നു റോസറ്റയുടെ വാല്‍നക്ഷത്രത്തിന്‍റെ മുഖ്യലക്‍ഷ്യം. സൗരകണങ്ങളുടെ ശേഖരവുമായി ജെനസിസ് തിരിച്ചെത്തിയതോടെ മറുവശം പൂരിപ്പിക്കുക എന്ന റോസറ്റയുടെ ജോലി ബാക്കിയാവുന്നു.

പര്യവേഷണ വാഹനങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന പല ഉപകരണങ്ങളിലും ഭൂമിയിലെ ഒളിഞ്ഞുകിടക്കുന്ന ജലത്തെ കണ്ടെത്താനായി പ്രയോജനപ്പെടുത്താനാവുമെന്നതാണ് ഇപ്പോഴത്തെ നിലപാട്. ചൊവ്വ പര്യവേഷണത്തിനായി ഉപയോഗിക്കപ്പെട്ട മാര്‍സ് എക്സ്പ്രസില്‍ ഉപയോഗിച്ച തരം റഡാര്‍ കൊണ്ട് കിലോമീറ്ററുകള്‍ ആഴത്തിലുള്ള ജലസാന്നിധ്യം പോലും കണ്ടെത്താനാവും.

യൂറോപ്യന്‍ ഏജന്‍സിയിലൂടെ 2002ലെ ചാന്ദ്ര ദൗത്യത്തില്‍ ഉപയോഗിച്ചതരം സ്പെക്ട്രോമീറ്റര്‍ സ്ഥാപിച്ചുകൊണ്ടും ഇതു തന്നെ ചെയ്യാനാവുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നത്. സൗരയൂഥത്തിലെ മരുപ്പച്ചയായി നില നില്‍ക്കാനും ഭൂമിക്ക് എക്കാലവും കഴിയുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.
Add a comment...

സ്കൂളുകളിൽ വരുന്ന അധ്യയന വർഷം മുതൽ പരീക്ഷാദിനങ്ങളൊഴികെ 220 വിദ്യാഭ്യാസ ദിനം ഉറപ്പാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഈ വർഷം ഇനി ഇടപെടൽ സാധ്യമല്ലെങ്കിലും അടുത്ത വർഷം മുതൽ കേരള വിദ്യാഭ്യാസ ചട്ടത്തിലെ വ്യവസ്ഥ കർശനമായി നടപ്പാക്കാനാണു നിർദേശം.
സർക്കാർ സ്കൂളിലെ രണ്ടു വിദ്യാർഥികളുടെ രക്ഷിതാവായ പെരുമ്പാവൂർ ഐമുറി സ്വദേശി പി.ടി. സുരേഷ് സമർപ്പിച്ച ഹർജി തീർപ്പാക്കിയാണു ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്റെ ഉത്തരവ്. മതിയായ അധ്യയന ദിവസങ്ങൾ ഇല്ലാത്തതിനാൽ കുട്ടികളുടെ വിദ്യാഭ്യാസാവസരം നഷ്ടപ്പെടുന്നുവെന്നാണു ഹർജിക്കാരന്റെ പരാതി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് എല്ലാ ക്ലാസുകളിലും പരീക്ഷാദിനങ്ങളൊഴികെ 220 വിദ്യാഭ്യാസ ദിവസങ്ങൾ വേണം.
കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമപ്രകാരം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ 200 ദിവസങ്ങളും 6–8 ക്ലാസുകളിൽ പരീക്ഷാ ദിനങ്ങൾ ഉൾപ്പെടെ 220 ദിവസങ്ങളും പഠനം നടക്കണം. എന്നാൽ, അപ്രതീക്ഷിത അവധികളും ഹർത്താലുകളും കാരണം നിർദിഷ്ട പ്രവൃത്തി ദിനങ്ങൾ ഉറപ്പാക്കാനാവുന്നില്ലെന്നു സർക്കാർ വിശദീകരിച്ചു. സാധ്യമായ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്നും അറിയിച്ചു.
എന്നാൽ, 2015–16ലെ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ചു 34 പരീക്ഷാ ദിവസങ്ങൾ ഉൾപ്പെടെ 200 പഠനദിവസങ്ങൾ മാത്രമാണുള്ളതെന്നു ഹർജിഭാഗം ചൂണ്ടിക്കാട്ടി. പ്രവൃത്തിപരിചയമേള ഓണ അവധിക്കും ജില്ലാ കലാ, കായിക മേളകൾ ക്രിസ്മസ് അവധിക്കും സംസ്ഥാന കലാ, കായികമേളകൾ ഏപ്രിൽ പത്തോടെയും നടത്തണമെന്നാണു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.
ഹർത്താലും അപ്രതീക്ഷിത അവധികളും കൂടാതെ ഇത്തരം മേളകളും അധ്യാപകരെ മറ്റു ജോലികൾക്കു നിയോഗിക്കുന്നതും വിദ്യാഭ്യാസ ദിനങ്ങൾ നഷ്ടപ്പെടുത്തുന്നതായി ഹർജിഭാഗത്ത് അ‍ഡ്വ. പി. ബി. സഹസ്രനാമൻ ബോധിപ്പിച്ചു
Add a comment...

2016-17 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധിയില്‍ മാറ്റമൊന്നും വരുത്തിയില്ല. അതേസമയം, വരുമാനം കുറഞ്ഞ ആദായ നികുതി ദായകര്‍ക്ക് ആശ്വാസം പകരാനും ധനമന്ത്രി മറന്നില്ല. വ്യക്തിഗത ആദായ നികുതി ദായകര്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ പരിശോധിക്കാം.
നികുതി റിബേറ്റ്
അഞ്ച് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവരുടെ നികുതി റിബേറ്റ് 5000 രൂപയാക്കി. നിലവില്‍ രണ്ടായിരം രൂപയായിരുന്നു ഈ ഇനത്തിലുണ്ടായിരുന്ന ആനുകൂല്യം. ഇതിലൂടെ മൂന്ന് ലക്ഷംരൂപവരെ ഫലത്തില്‍ ആദായ നികുതിക്ക് പുറത്താകും.
ഭവന വായ്പ
ആദ്യമായി വീട് വെയ്ക്കുന്നവര്‍ക്ക് എടുക്കുന്ന ഭവനവായ്പയ്ക്ക് 50,000 രൂപയുടെ അധിക ആനുകൂല്യം ലഭിക്കും. 35 ലക്ഷം രൂപവരെയുള്ള ഭവനവായ്പയ്ക്കാണ് ഇത് ബാധകം. 50 ലക്ഷത്തിന് മുകളില്‍ ചെലവുവരുന്ന വീടുകള്‍ നിര്‍മിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
നാഷ്ണല്‍ പെന്‍ഷന്‍ സ്‌കീം
പെന്‍ഷന്‍ പറ്റുന്ന സമയത്ത് നാഷ്ണല്‍ പെന്‍ഷന്‍ സ്‌കീമില്‍നിന്ന് പിന്‍വലിക്കുന്ന 40 ശതമാനം തുകയ്ക്ക് മൂലധന നേട്ട നികുതി ഒഴിവാക്കി. പിപിഎഫും ഇപിഎഫിനും ബാധകമായ ആനുകൂല്യം എന്‍പിഎസിനും അനുവദിക്കുകയാണ് ചെയ്തത്. ഒറ്റ പ്രീമിയം ആന്വിറ്റി പ്ലാനുകളുടെ സേവന നികുതി 3.5 ശതമാനത്തില്‍നിന്ന് 1.4 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
പ്രവാസികള്‍
പാന്‍ കാര്‍ഡ് ഇല്ലാത്ത പ്രവാസികള്‍ ടാക്‌സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കിയാല്‍ 20 ശതമാനം ടിഡിഎസ് കിഴിവ് ചെയ്യുന്നതില്‍നിന്ന് ഒഴിവാക്കും.
വരുമാനം പരസ്യപ്പെടുത്താം
കള്ളപ്പണം വെളിപ്പെടുത്തി ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ചു. ജൂണ് ഒന്നിനും സപ്തംബര്‍ 30നുമുള്ളില്‍ വെളിപ്പെടുത്തുന്നവര്‍ക്കാണ് ആനുകൂല്യമുള്ളത്. ഇത് പ്രകാരം 30 ശതമാനം ആദായനികുതിയും 7.5 ശതമാനം സര്‍ചാര്‍ജും 7.5 ശതമാനം പിഴയും അടച്ചാല്‍ മതി. അതായത് മൊത്തം ബാധ്യത ഇതിലൂടെ 45 ശതമാനമായി ചുരുങ്ങും.
Add a comment...

നൂറോളം അസുഖങ്ങള്‍ക്കു പൊതുവായി പറയുന്ന പേരാണ് കാന്‍സര്‍. വളരെ മാരകമായ തലച്ചോറിനെ ബാധിക്കുന്ന ബ്രെയിന്‍ ടൂമര്‍ മുതല്‍ വളരെ നിഷ്പ്രയാസം മാറുന്ന തൊലിയുടെ കാന്‍സര്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്രയധികം വൈവിധ്യമാര്‍ന്ന അസുഖങ്ങള്‍ പലതും ഹാര്‍ട്ട് അറ്റാക്കിനെക്കാള്‍ ലളിതവും, ചികിത്സിച്ചു ഭേദമാക്കാവുന്നതുമാണ്‌.

മനുഷ്യശരീരത്തിലെ ഓരോ അവയവും അനേകം കോശങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കോശങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനം ഇവയുടെ അനിയന്ത്രിതമായ വളര്‍ച്ചയ്ക്കു കാരണമാകുന്നു. കൂടാതെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ പെറ്റുപെരുകുന്നതിനും ഇത് കാരണമാകുന്നു. ഫലമോ, അവയവങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. കോശങ്ങളിലെ ഡി.എന്‍.എ. എന്ന പ്രധാന വസ്തുവിലുണ്ടാകുന്ന കേടുമൂലമാണ് ഇത് സംഭവിക്കുന്നത്. ഇങ്ങിനെ കേടു വന്ന ഡി.എന്‍.എ. ഉള്ള കോശം കാന്‍സര്‍ കോശങ്ങളായി മാറുന്നു. കാന്‍സര്‍ കോശങ്ങള്‍ പെറ്റുപെരുകി നിശ്ചിത സമയം കഴിഞ്ഞാല്‍ അവ രക്തത്തില്‍ കലരുന്നു. പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ രക്തത്തിലൂടെ എത്തിചേരുകയും രോഗം മറ്റു ഭാഗങ്ങളില്‍ വരുന്നതിനിടയാകുകയും ചെയ്യുന്നു.
കാരണങ്ങള്‍
പുകയില, മദ്യം, ചില രാസപദാര്‍ത്ഥങ്ങള്‍, അന്തരീക്ഷ മലിനീകരണം, റേഡിയേഷന്‍, അണുപ്രസരണം എന്നിവയാണ്. കാന്‍സറിന് കാരണങ്ങളാകുന്നത്. ഇവ ശരീരത്തിലെ കോശങ്ങളിലെ ഡി.എന്‍.എ.യെ ബാധിക്കുന്നു.

പ്രായം
പ്രായം കൂടുംതോറും കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഇതിന് കാരണം ശരീരത്തിലേ കോശങ്ങള്‍ക്ക് കേടുപറ്റുന്നത് വര്‍ദ്ധിക്കാന്‍ പ്രായം ഇടയാക്കുന്നതുക്കൊണ്ടാണ്.

ജീവിത രീതി-ഭക്ഷണം
കൊഴുപ്പുകൂടിയ ഭക്ഷണ രീതി പ്രധാനമായും മാംസ ഭക്ഷണം കൂടുതലായുള്ള ഭക്ഷണ രീതി, വ്യായാമം കുറവുള്ള ജീവിത രീതി തുടങ്ങിയവ പ്രധാനമായും പൊണ്ണത്തടിയുണ്ടാകുന്നതിനും കാന്‍സറുണ്ടാകുന്നതിനും സാധ്യത വര്‍ധിപ്പിക്കുന്നു.

അണുപ്രസരണം അഥവാ റേഡിയേഷന്‍
അന്തരീക്ഷത്തിലെ റേഡിയേഷന്‍ - വെയിലധികം കൊള്ളുന്നത്.

അന്തരീക്ഷ മലിനീകരണം
രാസവളം പ്രയോഗം, കീടനാശനികളുടെ അമിത ഉപയോഗം മുതലായവ.

അണുബാധ
ചിലയിനം വൈറല്‍ രോഗം - പ്രധാനമായും മഞ്ഞപ്പിത്തം ഉണ്ടാകുന്ന ഹൈപ്പറൈറ്റിസ് - ബി, ഹൈപ്പറൈറ്റിസ്-സി-വൈറസ് എന്നിവ.

പ്രതിരോധ ശക്തിയിലുള്ള കുറവ്
എയ്ഡ്‌സ്, അവയവവം മാറ്റിവെച്ചവര്‍ (ഉദാ: വൃക്ക മാറ്റിവെച്ചവര്‍)

ശരീരത്തിന്റെ ജനിതക സ്വഭാവം - ചിലയാളുകളിലെ ശരീരത്തിലെ കോശങ്ങള്‍ വളരെ പെട്ടെന്നു കേടുവരാന്‍ സാധ്യതയുള്ളതാണ്. ഇത് അയാളുടെ കോശങ്ങളിലെ ജനതിക ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം ആളുകള്‍ക്ക് ചെറുപ്പത്തിലേ കാന്‍സര്‍ ഉണ്ടാകാം.
ഒന്നിലധികം ഇത്തരം ഘടകങ്ങള്‍ ഒരു വ്യക്തിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് പലപ്പോഴാണ് കാന്‍സര്‍ രൂപാന്തരപ്പെട്ട് വരുന്നത്.
നേരത്തെ കണ്ടുപിടിക്കാമോ?
കാന്‍സര്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പായിതന്നെ ചിലതരം കാന്‍സര്‍ കണ്ടുപിടിക്കാന്‍ സാധിക്കും. ഇതിന് സ്‌ക്രീനിംഗ് എന്നാണ് പറയുന്നത്. ഇതിനുള്ള സൗകര്യം എല്ലാ പ്രധാന ആസ്പത്രികളിലും ലഭ്യമാണ്.
കാന്‍സര്‍ വരുന്നത് തടയാന്‍ കഴിയുമോ?
ആരോഗ്യകരമായ ഒരു ജീവിതരീതി സ്വീകരിക്കുകയാണെങ്കില്‍ കാന്‍സര്‍ വരാതെ നോക്കാന്‍ സാധിക്കും.

* പുകയില തീര്‍ത്തും വര്‍ജ്ജിക്കുക. പുകയിലയുടെ പുക ശ്വസിക്കാതിരിക്കുക.
* മദ്യം ഉപയോഗിക്കാതിരിക്കുക.
* പച്ചക്കറികള്‍ ധാരാളം അടങ്ങിയ ഭക്ഷണ രീതി ശീലിക്കുക, മാംസം, കൊഴുപ്പുകൂടിയവ ഒഴിവാക്കുക.
* പഴവര്‍ഗ്ഗങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
* ചിട്ടയായി വ്യായാമം ശീലിക്കുക.
* മാനസിക പിരിമുറുക്കം കുറയ്ക്കുക.
* അന്തരീക്ഷ മലിനീകരണം കുറഞ്ഞ ചുറ്റപാടില്‍ ജീവിക്കുക.
* പ്രതിരോധ കുത്തിവെപ്പ് എടുക്കുക, ഹൈപ്പറ്ററ്റിസ് ബി, ഹ്യൂമണ്‍ പാപ്പിലോമാ വൈറസ് ബാധ എന്നിവക്കെതിരെയുള്ള കുത്തിവെപ്പ് ചെറുപ്പത്തില്‍ എടുക്കുക.
ജീവിത രീതിയും കാന്‍സറും
ചില പ്രത്യേക ജീവിത രീതികള്‍ കാന്‍സറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. കാന്‍സറുകളില്‍ 50 ശതമാനത്തിലധികം പുകയില കൊണ്ടുണ്ടാകുന്നതാണ്.

* പുകയില ഉപയോഗം - പുകവലി, മുറുക്ക് പുകയില അടങ്ങിയ ചൂയിംഗം, പാന്‍മസാല എന്നിവ പ്രധാനകാരണങ്ങളാണ്.
* മദ്യപാനം
* കൊഴുപ്പുകൂടിയ ഭക്ഷണം
* വ്യായമക്കുറവ്
* മാനസിക പിരിമുറുക്കം
* കുത്തഴിഞ്ഞ ലൈംഗിക ബന്ധങ്ങള്‍
ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?
കാന്‍സറിന് മാത്രമായിട്ടുള്ള രോഗലക്ഷണം ഇല്ല. കാന്‍സര്‍ പിടിപ്പെട്ടിരിക്കുന്ന അവയവങ്ങളുടെ പ്രവൃത്തിയില്‍ ഉണ്ടാകുന്ന മാറ്റം രോഗലക്ഷണങ്ങളായി അനുഭവപ്പെടുന്നു. ഇവ മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളുമാകാം. എന്നിരുന്നാലും താഴെപറയുന്ന രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കണം.

* വിശപ്പില്ലാഴ്മ - ശരീരം മെലിഞ്ഞുവരിക അല്ലെങ്കില്‍ തൂക്കം കുറയുക.
* തുടര്‍ച്ചയായ പനി
* ക്ഷീണം
* വേദന
* വിട്ടുമാറാത്ത ചുമ
* രക്ത സ്രാവം
* ഉണങ്ങാത്ത വ്രണങ്ങള്‍
* ശരീരത്തിലെവിടെയെങ്കിലും ഉള്ള മുഴകള്‍
* മലബന്ധം അല്ലെങ്കില്‍ കൂടുതല്‍ അയഞ്ഞുള്ള ശോധന
* തൊലിയില്‍ മറുകിലുള്ള വ്യത്യാസം
ചികിത്സ എന്തെല്ലാം?
കാന്‍സറിന് ഇന്ന് വളരെ ഫലപ്രദമായ ചികിത്സയുണ്ട്. ഏകദേശം 50 ശതമാനത്തിലധികം കാന്‍സറും ഇന്ന് ചികിത്സിച്ച് പരിപൂര്‍ണ്ണമായി സുഖപ്പെടുത്താം. കാന്‍സറിന് ഇന്ന് നിലവിലുള്ള ചികിത്സാ രീതികള്‍.

* സര്‍ജറി
* റേഡിയേഷന്
* കീമോതെറാപ്പി

കാന്‍സര്‍ വന്ന ഭാഗം നീക്കം ചെയ്യുന്ന രീതിയാണ് സര്‍ജറി, അസുഖം വന്ന ഭാഗത്തിലെ കോശങ്ങളെ റേഡിയേഷന്‍ രശ്മികള്‍ ഉപയോഗിച്ച് നശിപ്പിച്ച് കളയുന്ന രീതിയാണ് റേഡിയേഷന്‍. ശരീരത്തിലെവിടെയെങ്കിലും കാന്‍സര്‍ കോശങ്ങള്‍ ഉണ്ടെങ്കില്‍ അവയെ മരുന്നുപയോഗിച്ച് രക്തത്തിലൂടെ നശിപ്പിക്കുന്ന ചികിത്സയാണ് കീമോതെറാപ്പി. ഏറ്റവും ആധുനികമായ ചികിത്സാരീതികള്‍ ഈ മൂന്ന് സമ്പ്രദായത്തിലും ലഭ്യമാണ്. ഒരു രോഗിക്ക് മൂന്ന് സമ്പ്രദായങ്ങളും തനിച്ചോ അല്ലെങ്കില്‍ ഒരുമിച്ചോ നല്‍കാവുന്നതാണ്. ഇത് തീരുമാനിക്കുന്നത് ചികിത്സയില്‍ വൈദഗ്ദ്യമുള്ള ഓങ്കോളജിസ്റ്റാണ്.
കണ്ടുപിടിച്ചാല്‍ എന്തുചെയ്യണം?
* ഭയപ്പെടാതിരിക്കുക
* പരിഭ്രമിയ്ക്കാതിരിക്കുക
* ചികിത്സ വളരെ ഫലപ്രദമായ കാലഘട്ടമാണിത്.
* രോഗം കണ്ടുപിടിച്ച ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുക.
* മറ്റു ചികിത്സാ രീതികള്‍ പരീക്ഷിക്കുന്നതിനു മുമ്പ് കാന്‍സര്‍ ചികിത്സിക്കുന്ന ഒരു വിദഗ്ധനുമായി ചികിത്സാ രീതികളെപ്പറ്റി വിശദമായ ചര്‍ച്ച ചെയ്യുക
* ചികിത്സയുടെ ഫല പ്രാപ്തിയില്‍ വിശ്വസിക്കുക
* ചികിത്സയുടെ പാര്‍ശ്വഫലങ്ങളെപ്പറ്റി ഭയക്കാതിരിക്കുക
* ചികിത്സ സംബന്ധിച്ച് വിദഗ്ധരുടെ ഉപദേശങ്ങള്‍ മാത്രം സ്വീകരിക്കുക


Tag : Mathrubhumi
Add a comment...

അറിവിന്റെ ഉത്സവമായ ഒഡീസിയ–ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ മെഗാഫൈനല്‍ ശനിയാഴ്ച തലസ്ഥാനത്ത് നടക്കും. മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 14 ജില്ലയിലെയും ജേതാക്കള്‍ മാറ്റുരയ്ക്കുന്ന ഫൈനല്‍രാവിലെ ഒമ്പതിന് വഴുതക്കാട് വിമന്‍സ് കോളേജില്‍ ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ ഉദ്ഘാടനംചെയ്യും. ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി അധ്യക്ഷനാകും. ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ എംഎല്‍എ, മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ സംസാരിക്കും. അക്ഷരമുറ്റം ക്വിസ് കോ–ഓര്‍ഡിനേറ്റര്‍ നാരായണന്‍ കാവുമ്പായി മത്സരം വിശദീകരിക്കും. റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ്മ സ്വാഗതവും മാര്‍ക്കറ്റിങ് മാനേജര്‍ കെ ഷിനോയ് നന്ദിയും പറയും.


വൈകിട്ട് 5.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമ്മാനദാനം. പ്രതിപക്ഷ ഉപനേതാവും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. ഇ പി ജയരാജന്‍ എംഎല്‍എ അധ്യക്ഷനാകും. നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും. ടൂറിസംമന്ത്രി എ പി അനില്‍കുമാര്‍, നടന്‍ മുകേഷ്, വി വി ദക്ഷിണാമൂര്‍ത്തി, പി കെ ശ്രീമതി എംപി, മേയര്‍ വി കെ പ്രശാന്ത്, ഒഡീസിയ ഗ്രൂപ്പ് ചെയര്‍മാന്‍ ശശിധരന്‍, ഡോ. കെ പി യോഹന്നാന്‍ മെത്രാപോലീത്ത എന്നിവര്‍ സംസാരിക്കും. മോഹന്‍ലാല്‍ സമ്മാനദാനം നിര്‍വഹിക്കും. തുടര്‍ന്ന്  മോഹന്‍ലാലിനെക്കുറിച്ചുള്ള പുസ്തകം 'ഭാവദശരഥ'ത്തിന്റെ പത്താം പതിപ്പും ഇതേ പുസ്തകത്തിന്റെ ഇംഗ്ളീഷ് പരിഭാഷ 'ആന്‍ ആക്ടര്‍ ഓഫ് ഓള്‍ സീസണ്‍സും' പ്രകാശിപ്പിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതവും വി ശിവന്‍കുട്ടി എംഎല്‍എ നന്ദിയും പറയും.


മെഗാ ഇവന്റില്‍ സംഗീതസംവിധായകന്‍ ബിജിബാലിന്റെ നേതൃത്വത്തില്‍ പി ജയചന്ദ്രന്‍, നജീം അര്‍ഷദ്, സിതാര, സയനോര, ഗണേഷ് സുന്ദരം തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഗാനമേളയുണ്ടാകും. സിനിമാതാരങ്ങളായ അനുമോള്‍, ആര്യ, പൂജിതാമേനോന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്തവും മറിമായം ടീമിന്റെ കോമഡിഷോയും അരങ്ങേറും.
വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തിലെ വിജയികള്‍ക്ക് ഒരുകോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കും. അക്ഷരമുറ്റം ഫൈനല്‍ വിജയിക്ക് ഒരുലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പഠനയാത്രയും നല്‍കും. നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Add a comment...

സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച് പത്താം ശമ്പളക്കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഭേദഗതികളോടെ സര്‍ക്കാര്‍ അംഗീകരിച്ചു. ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളവും അലവന്‍സും ഫിബ്രവരി ഒന്ന് മുതല്‍ ലഭിച്ചുതുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 16500 രൂപയാണ് ഇനി മുതല്‍ സര്‍ക്കാര്‍ സര്‍വീസിലെ ഏറ്റവും കുറഞ്ഞ ശമ്പളം. കൂടിയ ശമ്പളം 1,20,000 രൂപയും. ജീവനക്കാര്‍ക്ക് രണ്ടായിരം രൂപ മുതല്‍ പന്ത്രണ്ടായിരം രൂപ വരെയാണ് ശമ്പളം വര്‍ധിക്കുക. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ എണ്‍പത് ശതമാനവും ശമ്പളയിനത്തിലാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശമ്പളം വര്‍ധിപ്പിക്കുന്ന വകയില്‍ പ്രതിവര്‍ഷം 722 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാവുക. നിലവിലെ സംവിധാനം അനുസരിച്ച് അഞ്ചു വര്‍ഷത്തേയ്ക്കാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.
2014 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളവര്‍ധന നടപ്പിലാക്കിയിരിക്കുന്നത്. ശമ്പളകുടിശ്ശിക 2017 ഏപ്രില്‍ മുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്‍കും. കുടിശ്ശികയ്ക്ക് പി.എഫ്. നിക്ഷേപത്തിന് നല്‍കുന്നതിന് തുല്ല്യമായ പലിശ നല്‍കും.
ഒന്‍പത് ശതമാനം ക്ഷാമബത്ത നല്‍കും. നിലവിലെ ഗ്രേഡുകളെല്ലാം തന്നെ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. സര്‍വകലാശാല ജീവനക്കാരുടെ ശമ്പളവും സംസ്ഥാന ജീവനക്കാരുടെ ശമ്പളത്തിന് അനുസൃതമായി പരിഷ്‌കരിക്കും. 8200 രൂപയാണ് സര്‍വകലാശാല പാര്‍ട് ടൈം ജീവനക്കാരുടെ അടിസ്ഥാന വേതനം.
ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രധാനമായും രണ്ട് ഭേദഗതികളാണ് വരുത്തിയത്. ഇനി മുതല്‍ സ്‌പെഷ്യല്‍ അലവന്‍സും റിസ്‌ക്ക് അലവന്‍സും എല്ലാ വര്‍ഷവും പത്ത് ശതമാനം വച്ച് വര്‍ധിപ്പിക്കും. ജീവനക്കാര്‍ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ലഭിക്കും.
പ്രധാന തീരുമാനങ്ങള്‍:
. പുതുക്കിയ മിനിമം ശമ്പളം: ചില തസ്തികകളുടേത്.
. എല്‍.ഡി. ക്ലാര്‍ക്ക്-19000 രൂപ (നിലവില്‍ 9940 രൂപ)
. പോലീസ് കോണ്‍സ്റ്റബിള്‍-22200 രൂപ (നിലവില്‍ 10480 രൂപ)
. എല്‍.പി, യു.പി. ടീച്ചര്‍-25200 രൂപ (നിലവില്‍ 13210 രൂപ)
. ഹൈസ്‌കൂള്‍ ടീച്ചര്‍-29200 രൂപ (നിലവില്‍ 15380)
. ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍-39500 രൂപ (നിലവില്‍ 20740 രൂപ)
. അസിസ്റ്റന്റ് എഞ്ചിനീയര്‍-39500 രൂപ (നിലവില്‍ 20740 രൂപ)
. അസിസ്റ്റന്റ് സര്‍ജന്‍-51600 രൂപ (നിലവില്‍ 27140 രൂപ)
. സ്റ്റാഫ് നെഴ്‌സ്-27800 രൂപ (നിലവില്‍ 13900 രൂപ)
. ഓപ്ഷന്‍ സമ്പ്രദായം അവസാനിപ്പിച്ചു. എല്ലാ ജീവനക്കാരും 2014 ജൂലായ് ഒന്ന് മുതല്‍ ശമ്പളസ്‌കെയിലിലേയ്ക്ക് മാറും.
. അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ പുതിയതായി 90 ദിവസത്തെ അവധി അനുവദിക്കും.
. സ്‌പെഷ്യല്‍ പേ സമ്പ്രദാം അവസാനിപ്പിച്ചു. എന്നാല്‍, ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് തുടര്‍ന്നും അനുവദിക്കും.
. പാര്‍ട് ടൈം ജീവനക്കാരുടെ മിനിമം ശമ്പളം 8200 രൂപയും (നിലവില്‍ 4250 രൂപ) കൂടിയ ശമ്പളം 16460 രൂപയും (നിലവില്‍ 8400 രൂപ)യുമായി നിശ്ചയിക്കും.
. യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്‌കരിക്കും.
. ശമ്പള പരിഷ്‌കരണ ഉത്തരവ് സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിനായി അനോമലി സെല്ലിനെ ചുമതലപ്പെടുത്തും.
. കമ്മീഷന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ടും ഒന്നാംഘട്ട റിപ്പോര്‍ട്ടിലെ മറ്റ് ശുപാര്‍ശകളും പരിശോധിക്കുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റരയെ നിയമിക്കും.
Add a comment...

മലപ്പുറം ∙ ജില്ലയിലെ കുട്ടികളുടെ പഠനനിലവാരം അളക്കാൻ സോഫ്റ്റ്‌വെയർ റെഡി. കുട്ടികളുടെ പ്രോഗ്രസ് കാർഡ് ഓൺലൈനായി രക്ഷിതാക്കൾക്കു പരിശോധിക്കാം. ഓരോ പഞ്ചായത്തിലെയും സ്കൂളുകളുടെ അക്കാദമിക് നിലവാരം പൊതുജനങ്ങൾക്കു നിരീക്ഷിക്കാനും സംവിധാനം. ഭാവിയിൽ, കുട്ടികളുടെ ഗ്രേഡുകൾ മാതാപിതാക്കൾക്ക് എസ്എംഎസ് ആയി ലഭിക്കുന്ന രീതിയിലേക്കു കാര്യങ്ങളെത്തും. എസ്എസ്എ ജില്ലാ ഓഫിസാണു പദ്ധതിക്കു പിന്നിൽ. ഇതിനുള്ള സോഫ്റ്റ്‌െവയർ തയാറാക്കി.

പരീക്ഷണമെന്ന നിലയിൽ ഇക്കഴിഞ്ഞ ക്രിസ്മസ് പരീക്ഷയുടെ മാർക്കുകൾ അപ്‌ലോഡ് ചെയ്യാൻ ഓരോ ബിആർസിക്കും കീഴിലെ അഞ്ചുവീതം സ്കൂളുകളെ തിരഞ്ഞെടുത്തുകഴിഞ്ഞു. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളെയാണ് ഇതിൽ ഉൾപ്പെടുത്തുക. മൂന്നു ടേമിലെയും കുട്ടികളുടെ ഗ്രേഡുകൾ ശേഖരിക്കുന്നതാണ് ആദ്യഘട്ടം. ക്ലാസ് ടീച്ചർമാർക്കാണ് ഇതിന്റെ ചുമതല. എസ്എസ്എ വെബ്‌സൈറ്റിലുള്ള ലിങ്കിലൂടെ ഇവ അധ്യാപകർ അപ്‍ലോഡ് ചെയ്യണം.

സോഫ്റ്റ്‍‌വെയർ ഉപയോഗിച്ച് ഈ ഡേറ്റാ എസ്എസ്എ തരംതിരിക്കും. പിന്നീട്, കുട്ടിയുടെ ആധാർ നമ്പരോ പേരോ അല്ലെങ്കിൽ പ്രത്യേക റജിസ്റ്റർ നമ്പരോ ഉപയോഗിച്ചു സൈറ്റിലൂടെ ലോഗിൻ ചെയ്താൽ ഗ്രേഡുകൾ കാണാൻ കഴിയും. ഒരു കുട്ടിയുടെ ഗ്രേഡ് ആ കുട്ടിക്കോ കുട്ടിയുടെ രക്ഷിതാക്കൾക്കോ മാത്രമേ കാണാൻ കഴിയൂ. ഓരോ വർഷത്തെയും കുട്ടിയുടെ പ്രോഗ്രസ് കാർഡ് ഇത്തരത്തിൽ കാണാൻ കഴിയും. പഠനനിലവാരത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കൽ എളുപ്പമാകും.

ഇതിനു പുറമേ ഓരോ പഞ്ചായത്തിലെയും സ്കൂളുകളുടെ നിലവാരം ഈ സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓരോ ക്ലാസിലെയും കുട്ടികളുടെ ഗ്രേഡുകൾ പരിശോധിച്ചശേഷമാകും ഫലം സൈറ്റിലിടുന്നത്. സ്കൂളുകൾ തമ്മിലുള്ള ആരോഗ്യകരമായ മൽസരത്തിന് ഇതു പ്രയോജനം ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളെ മാത്രമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Add a comment...
Wait while more posts are being loaded