Profile

Cover photo
11 followers|41,047 views
AboutPostsPhotosVideos

Stream

ghs muttom blog

Shared publicly  - 
 
ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും സെപ്തംബര്‍ രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൊതുസേവനങ്ങള്‍ക്ക് തടസമുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഉത്തരവായി. പണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷ, പ്രസവം, സമാനസ്വഭാവത്തിലുള്ളതും ഒഴിവാക്കാനാവാത്തതുമായ മറ്റ് കാരണങ്ങള്‍ എന്നിവയ്ക്ക് അവധി അനുവദിക്കും. നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഓഫീസ് സ്റ്റാമ്പ്/സീലോടുകൂടി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മെഡിക്കല്‍ ലീവനുവദിക്കുന്നതിന് വകുപ്പ് തലവന്‍മാര്‍ തയ്യാറാകാവൂ. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളില്‍ സംശയം തോന്നുന്നപക്ഷം അപേക്ഷകനെ അടിയന്തിരമായി മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടണം. അവധിയപേക്ഷയില്‍ പറയുന്ന കാരണങ്ങള്‍ എന്തായാലും പണിമുടക്കില്‍ പങ്കെടുക്കാനാണ് അവധിക്കപേക്ഷിക്കുന്നതെന്ന് ഉത്തമവിശ്വാസമുണ്ടെങ്കില്‍ അപേക്ഷ നിരസിക്കാന്‍ മേലധികാരിക്ക് വിവേചനാധികാരമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവധിയപേക്ഷയില്‍ ഉടന്‍തീരുമാനം കൈക്കൊള്ളണം. അപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റിവയ്ക്കാന്‍ പാടില്ല. അവധി അനുവദിച്ചുനല്‍കപ്പെടുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ ഓഫീസ് മേധാവി വകുപ്പ് തലവന് നല്‍കണം. ആവശ്യപ്പെട്ടാല്‍ ഏത് സാഹചര്യത്തിലാണ് അവധിയനുവദിച്ചതെന്ന് വ്യക്തമാക്കാനും ഓഫീസ് മേധാവിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും. തനിക്കുകീഴിലെ ജീവനക്കാര്‍ക്ക് അവധിയനുവദിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മേലധികാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന മേലധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓഫീസ് മേധാവി സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഓഫീസ് അടഞ്ഞുകിടക്കുകയും മറ്റ് ജീവനക്കാര്‍ക്ക് ജോലിക്ക് കയറാനാകാതിരിക്കുകയം ചെയ്താല്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസറെ വിവരമറിയിക്കണം. ഓഫീസ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ ഓഫീസര്‍ ഉടന്‍
നടപടിയെടുക്കുകയും വേണം. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ജില്ലാ കളക്ടര്‍മാരും വകുപ്പ് തലവന്‍മാരും നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും തടസ്സമില്ലാതെ കടന്നുചെല്ലാന്‍ സാഹചര്യമൊരുക്കുക, ഓഫീസിന്റെ കവാടങ്ങളില്‍ അസാധാരണമായ തിരക്കൊഴിവാക്കുക എന്നിവയും ഇവരുടെ ഉത്തരവാദിത്തമാണ്. ഇതിന് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓഫീസിന്റെയും ഗേറ്റുകളുടെയും താക്കോല്‍ വകുപ്പ് തലവന്‍മാര്‍/ഓഫീസ് മേധാവികള്‍ കൈവശം സൂക്ഷിക്കണം. സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് പ്രവേശിക്കാനാവുംവിധം ആവശ്യമായത്ര നേരത്തേ ഓഫീസ് തുറക്കുന്നതിനുള്ള നടപടികളും ഇവര്‍ സ്വീകരിക്കണം. സമരമുണ്ടാവുകയാണെങ്കില്‍ രാത്രിയില്‍ ഓഫീസിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ വകുപ്പുതലവന്‍മാരുമായി കൂടിയാലോചിച്ച് സംസ്ഥാന പോലീസ് മേധാവി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളില്‍ നിന്ന് വാഹനങ്ങള്‍ ആവശ്യപ്പെടുകയോ സ്വകാര്യമേഖലയില്‍ നിന്ന് വാടകയ്‌ക്കെടുക്കുകയോ ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കും. സമരദിവസത്തെ വേതനം ഒക്ടോബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് തടഞ്ഞുവയ്ക്കും. ഗസറ്റഡ് ഓഫീസര്‍മാര്‍ ഒക്ടോബര്‍ മാസത്തെ പേ ബില്ലില്‍ അവര്‍ ഈ ദിവസം ജോലിക്ക് ഹാജരായിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി നല്‍കണം. പ്രിന്‍സിപ്പല്‍ സെക്രട്ടറി, സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി, വകുപ്പ് തലവന്‍, ജില്ലാ കളക്ടര്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍, പോലീസ് സേനയിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഖിലേന്ത്യാ സര്‍വ്വീസ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലുള്ളവര്‍ പേ ബില്ലില്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തേണ്ടതില്ല. സമരത്തിന്റെ പേരില്‍ അക്രമത്തിലേര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. സമരദിവസം മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. സമരമുണ്ടാവുകയാണെങ്കില്‍ അന്നേ ദിവസം രാവിലെ 10.30-ന് മുമ്പ് വകുപ്പ് തലവന്‍മാര്‍ ആകെ ജീവനക്കാരുടെ പൊതുവിവരം, ജോലിക്ക് ഹാജരായവര്‍, അനധികൃതമായി ജോലിക്കു ഹാജരാകാത്തവര്‍ എന്നിവരുടെ എണ്ണം, ലഭിച്ച അവധിയപേക്ഷകളുടെ എണ്ണം എന്നിവ കാണിച്ച് പൊതുഭരണവകുപ്പിനെ (സീക്രട്ട് സെക്ഷന്‍) ഫോണിലൂടെ വിവരമറിയിക്കണം. ഫോണ്‍ (0471-2327559/2518399) ജില്ലയിലെ പ്രധാന ഓഫീസുകളിലെയും (നോണ്‍ റവന്യൂ ഉള്‍പ്പെടെ) കളക്ടറേറ്റിലെയും ഹാജര്‍ നിലയുള്‍പ്പെടെയുളള പൊതുവിവരങ്ങള്‍ ജില്ലാകളക്ടര്‍മാര്‍ രാവിലെ 11.30 നകം പൊതുഭരണ വകുപ്പ് (സീക്രട്ട് സെക്ഷന്‍) നെ ഫോണ്‍ മുഖാന്തിരം അറിയിക്കണം. അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി/ സെക്രട്ടറി/ സ്‌പെഷ്യല്‍ സെക്രട്ടറി തുടങ്ങിയവര്‍ തങ്ങളുടെ വകുപ്പുകള്‍ സംബന്ധിച്ച സമാനമായ പൊതുവിവരങ്ങള്‍ രാവിലെ 10.30 ന് മുമ്പ് പൊതുഭരണ വകുപ്പിനെ അറിയിക്കണം. ഇതിനുപുറമേ സെക്രട്ടേറിയറ്റ് വകുപ്പുകളിലെ ജീവനക്കാരില്‍ ജോലിക്ക് ഹാജരാകാതെ സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേരും ഉദ്യോഗപ്പേരുമുള്‍പ്പെടെയുളള വിവരങ്ങള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി/ സെക്രട്ടറി/ സ്‌പെഷ്യല്‍ സെക്രട്ടറി തുടങ്ങിയവരോ അവരുടെ അസാന്നിധ്യത്തില്‍ വകുപ്പിലെ ഏറ്റവും ഉയര്‍ന്ന ഓഫീസറോ തയ്യാറാക്കണം. ഇങ്ങനെ തയ്യാറാക്കുന്ന സമാഹൃത പട്ടിക അന്നേദിവസം തന്നെ പൊതുഭരണ വകുപ്പ് (സീക്രട്ട് സെക്ഷന്‍) സെക്രട്ടറിക്ക് മേല്‍നടപടിക്കായി നല്‍കണം. ഓഫീസ് മേധാവികളും വകുപ്പ് തലവന്‍മാരും സമാനമായ വിവരം തയ്യാറാക്കി പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് അന്നേ ദിവസം തന്നെ കൈമാറണം. ഹാജര്‍നില നിര്‍ദ്ദിഷ്ടസമയത്ത് തന്നെ നല്‍കുന്നുവെന്ന് ഉറപ്പുവരുത്തണം. ഓരോ വകുപ്പിലെയും ജീവനക്കാരുടെ എണ്ണം, സമരത്തില്‍ പങ്കെടുത്തവരുടെയും ജോലിക്ക് ഹാജരായവരുടെയും എണ്ണം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തൊട്ടടുത്ത ദിവസം തന്നെ എല്ലാ വകുപ്പു തലവന്‍മാരും ജില്ലാ കളക്ടര്‍മാരും പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് കൃത്യമായി നല്‍കണം. തങ്ങളുടെ നിയന്ത്രണത്തിന്‍ കീഴിലെ അവശ്യസേവനങ്ങള്‍ തടസപ്പെടുന്നില്ലെന്ന് എല്ലാ വകുപ്പുതലവന്‍മാരും / ഓഫീസ് മേധാവികളും കളക്ടര്‍മാരും ഉറപ്പുവരുത്തണം. ഓഫീസ് പരിസരങ്ങളില്‍ അനിഷ്ട സംഭവങ്ങളോ സംഘര്‍ഷമോ ഉണ്ടാകാതിരിക്കാന്‍ വകുപ്പുതലവന്‍മാരുമായി ആലോചിച്ച് സംസ്ഥാന പോലീസ് മേധാവി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പിഴവുകൂടാതെ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 ·  Translate
1
Add a comment...

ghs muttom blog

Shared publicly  - 
 
കേരളത്തിലെ 14 അധ്യാപകർക്ക് ദേശീയ അധ്യാപക അവാർഡ്. അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് രാഷ്ട്രപതി പ്രണബ് മുഖർജി സമ്മാനിക്കും.

പ്രൈമറി സ്കൂൾ വിഭാഗത്തിൽ അവാർഡ് നേടിയവർ- ലൈസാമ്മ വി. കോര (അസിസ്റ്റന്റ് ടീച്ചർ, സിഎസ്​ഐ വിഎച്ച്എസ് സ്കൂൾ ഫോർ ദ ഡെഫ്, തിരുവല്ല), വി.എസ്. അശോക് (ഹെഡ്മാസ്റ്റർ, ഗവ. യുപിഎസ് വാമനപുരം, തിരുവനന്തപുരം), കെ.പി. മനോജ് (പിഡി ടീച്ചർ, ജിഎംയുപി സ്കൂൾ, കോട്ടയ്ക്കൽ, മലപ്പുറം), ബി. ഫ്രാൻസിസ് (പിഡി ടീച്ചർ, ഗവ. യുപിഎസ്, ചിറ്റൂർ, ഇടപ്പള്ളിക്കോട്ട, കൊല്ലം), ഡോ. വർഗീസ് പി. പീറ്റർ (ഹെഡ്മാസ്റ്റർ, ഗവ. യുപിബി സ്കൂൾ, കുമ്പനാട്, പത്തനംതിട്ട), എൻ.വി. ജോർജ് (ഹെഡ്മാസ്റ്റർ, സെന്റ് ജോസഫ്സ് യുപി സ്കൂൾ, കല്ലോടി, ഇടവക), കൊടക്കാട് നാരായണൻ (ഹെഡ്മാസ്റ്റർ, ജിയുപി സ്കൂൾ, ആരൈ, കാഞ്ഞങ്ങാട് സൗത്ത്, കാസർകോട്). സെക്കൻഡറി സ്കൂൾ അധ്യാപകർ- നിയാസ് ചോല (അസി. ടീച്ചർ ഫിസിക്കൽ സയൻസ് മർക്കസ് ഹയർ സെക്കൻഡറി സ്കൂൾ, കാരന്തൂർ, കോഴിക്കോട്), ബാബു ടി. ജോൺ (ഹെഡ്മാസ്റ്റർ, ദീപ ഹൈസ്കൂൾ, കുഴിത്തൊളു ഇടുക്കി), എസ്. ശങ്കരനാരായണ ഭട്ട് (ഹെഡ്മാസ്റ്റർ, നവജീവന ഹയർ സെക്കൻഡറി സ്കൂൾ, പേർദാല, കാസർകോട്), കെ. ജയലക്ഷ്മി (മ്യൂസിക് ടീച്ചർ, ഗവ. ജിഎച്ച്എസ്‌എസ്, എറണാകുളം), ഡോ. ഇ.വി. അബ്ദുള്ള (എച്ച്എസ്എസ് ടീച്ചർ, പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്), എം.വി. ഷാജു പുതൂർ (എച്ച്എസ്എസ്ടി, ശാന്ത എച്ച്എസ്എസ്, അവണൂർ, തൃശൂർ), പി.ജി. ശ്രീകല (എച്ച്എസ്എസ്ടി, ആർകെഡി എൻഎസ്എസ് എച്ച്എസ്എസ്, ശാസ്തമംഗലം, തിരുവനന്തപുരം).
 ·  Translate
1
Add a comment...

ghs muttom blog

Shared publicly  - 
 
ഇന്നാണ് കർക്കടകത്തിലെ തിരുവോണം. പിള്ളേരൊക്കെ പണ്ട് ആഘോഷമാക്കിയിരുന്ന പിള്ളേരോണം. ഇന്നത്തെ ദിവസത്തെ പ്രത്യേകത ഒന്നും ന്യൂജെൻ പിള്ളേര് അറിഞ്ഞുപോലും കാണില്ല. എന്തായാലും കൂട്ടുകാരേ ഇന്ന് ഓണമാണ്. വരാനിരിക്കുന്ന തിരുവോണത്തിന്റെ മുന്നറിയിപ്പുമായി എത്തുന്ന പിള്ളേരോണം.

പിള്ളേരോണത്തിന്റെ മാറ്റൊക്കെ ഇല്ലാതെയായി.പിള്ളേരേ.. എന്നു വിളിച്ചാൽ തന്നെ കലിതുള്ളുന്ന കൂട്ടുകാരുടെ കാലം. ഓണം കാശു കൊടുത്തു കടയിൽ നിന്നു വാങ്ങുന്ന കാലമല്ലേ, പിന്നെ എന്ത് ഒരുങ്ങാൻ എന്നാണ് പലരുടെയും ചോദ്യം. വാമന പ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രത്തിലെ ഓണാഘോഷങ്ങൾ കർക്കടകത്തിലെ തിരുവോണത്തിനു തുടങ്ങി 28 ദിവസമായിരുന്നു. ഇവിടെ ക്ഷേത്രോൽസവത്തിൽ പങ്കുകൊള്ളാത്തവർ പിന്നീടു വരുന്ന അത്തം മുതൽ പത്തു ദിവസം തൃക്കാക്കരയപ്പനെ വച്ച് ആഘോഷം നടത്തണമെന്നായിരുന്നു രാജാവായിരുന്ന പെരുമാളുടെ കൽപന.

തൃക്കാക്കരയപ്പന്റെ തിരുനാളായി തിരുവോണം കൊണ്ടാടാനും ആവശ്യപ്പെട്ടു. തിരുവോണത്തിന് 28 ദിവസം മുൻപുള്ള പിള്ളേരോണവും 28 ദിവസത്തിനു ശേഷമുള്ള 28ാം ഓണവുമൊക്കെ മലയാളിക്ക് ഒരുകാലത്ത് ആഘോഷമായിരുന്നു. ദുരിതവും പട്ടിണിയും നിറഞ്ഞ കർക്കടകത്തിന്റെ കറുത്ത നാളുകൾ ഒരു കാലത്ത് മലയാളിക്കുണ്ടായിരുന്നു. വിശപ്പടക്കി കർക്കടക മഴയെയും ശപിച്ച് ഉറങ്ങുന്ന ബാല്യങ്ങൾ കാത്തിരുന്നത് പിള്ളേരോണമാണ്. വരാനിരിക്കുന്ന സമൃദ്ധിക്കു വേണ്ടി അണിഞ്ഞൊരുങ്ങാൻ ഒരു ദിനം.

പിള്ളയോണം എന്നും വിളിച്ചിരുന്ന ഈ ദിവസമായിരുന്നു വയറു നിറയെ ചോറും കറികളും വിളമ്പിയിരുന്നത്. പഞ്ഞം നിറഞ്ഞ ദിവസങ്ങളിൽ ഒട്ടിക്കിടന്ന വയറുകൾ ഒന്നുണരും. പിന്നെ ആ രുചി നാവിൻതുമ്പിൽ നിന്നു ചോരാതെ കാത്തിരിക്കും. തിരുവോണത്തിനായി. കുഞ്ഞുങ്ങളുടെ ആവേശം കണ്ട് മാതാപിതാക്കളും ഉണരും. ഓണത്തിനായി ഒരുങ്ങും.
 ·  Translate
1
Add a comment...

ghs muttom blog

Shared publicly  - 
 
ലോകം ആകാംഷയോടെ കാത്തിരിക്കുന്ന വിൻഡോസ് 10 എന്ന മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയര്‍ (ഒഎസ്) നാളെയെത്തും (ബുധനാഴ്ച). വിൻഡോസ് 7, 8.1 വേർഷനുകളുള്ളവർക്ക് 10ലേക്കു സൗജന്യമായി അപ്‌ലോഡ് ചെയ്യാം. ഒരു വർഷത്തേക്കാണ് ഈ ഓഫർ. 2015, ജൂലൈ 29 മുതൽ 2016 ജൂലൈ 29 വരെ. വിൻഡോസ് എട്ട് വേർഷൻ വളരെയധികം വിമർശനങ്ങൾ നേരിട്ടതിനാൽ ശ്രദ്ധാപൂർവമാണ് വിൻഡോസ് 10 പുറത്തിറക്കുന്നത്. ഒഎസിന്റെ ‍ഡെവലപ്പർ വേർഷൻ നേരത്തെ പുറത്തിറങ്ങിയിരുന്നു.

ബ്രാൻഡ് ന്യൂ യൂസർ ഇന്റർഫേസും പുതിയ സ്റ്റാർട്ട് മെനുവും കൊർട്ടാന, കൺ‌‌ടിന്നം (ടച്ച് സൗകര്യമുള്ള ഡിവൈസുകളിൽ ‌‌ടാബ്‌ലറ്റ്, പിസി തുടങ്ങി ഏതു മോഡുകൾ വേണമെങ്കിലും സ്വീകരിക്കാനുള്ള ഓപ്ഷൻ) തുടങ്ങി പ്രധാനപ്പെട്ട പല ഫീച്ചറുകളും വിൻഡോസ് 10ന് ഒപ്പമുണ്ട്. ഇതോടെ മൊബൈലിലും ഡെസ്ക്ടോപ്പുകളിലും ടാബ്‌ലറ്റുകളിലും ഗെയിമിങ് കൺസോളുകളിലും ഒരേ ഒഎസ് തന്നെ പ്രവർത്തിപ്പിക്കാനാകും. എന്നാൽ നാളെ തന്നെ എല്ലാത്തിലും പുതിയ വേർഷന്‍ എത്തില്ല. ഒരുവർഷത്തിനുള്ളിൽ ഇതു സാധ്യമാകുമെന്നാണ് കമ്പനി പറയുന്നത്. പുതിയ വേർഷനിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ.

വിന്‍ഡോസ് 10ന്റെ എഡിഷനുകൾ

വിൻഡോസ് 10 ഹോം, വിൻഡോസ് 10 പ്രോ, വിൻഡോസ് 10 എന്റർപ്രൈസ്, വിൻഡോസ് 10 എഡ്യുക്കേഷൻ, വിൻഡോസ് 10 മൊബൈൽ, വിൻഡോസ് 10 മൊബൈൽ എന്റർപ്രൈസ്, വിൻഡോസ് 10 ഐഒടി കോർ (ഇന്റർനെറ്റ് ഓഫ് തിങ്സ്).

പഴ്സനേൽ കംപ്യൂട്ടറുകൾക്കും ടാബ്‌ലറ്റുകൾക്കും വേണ്ടിയള്ള വേർഷനാണ് ഇപ്പോൾ പുറത്തിറക്കുന്നത്. മൊബൈലിനു വേണ്ടിയുള്ള വേർഷൻ ഈ വർഷം അവസാനത്തോടെ പുറത്തിറക്കും.

വിൻഡോസ് 10നു വേണ്ട ഹാർഡ്‌വെയർ / സോഫ്റ്റ്‌വെയർ

വിൻഡോസ് 8.1 അപ്ഡേറ്റ് അല്ലെങ്കില്‍ വിൻഡോസ് 7 സർവീസ് പായ്ക്ക് മെഷീനുകളിലാണ് വിൻഡോസ് 10 അപ്ഗ്രേഡ് ആകുക.

പ്രോസസ്സർ  1 ജിഗാഹെർട്സോ അതിലധികമോ വേഗതയേറിയത്

റാം  1 ജിബിയോ (32 ബിറ്റ്) 2 ജിബിയോ (64 ബിറ്റ്)

ഹാർഡ് ഡിസ്റക് സ്പേസ്  16 ജിബിയോ (32 ബിറ്റ്) 20 ജിബിയോ (64 ബിറ്റ്)

ഗ്രാഫിക്സ് കാർഡ്  ഡയറക്ട് എക്സ് 9 അല്ലെങ്കിൽ ഡബ്ള്യുഡിഡിഎം 1.0 ഡ്രൈർ

ഡിസ്പ്ലേ  1024 * 600

കൊർട്ടാന

മൈക്രോസോഫ്റ്റ് വിൻഡോസ് ഫോണിനു (8.1) വേണ്ടിയിറക്കിയ ഇന്റലിജന്റ് പഴ്സനേൽ അസിസ്റ്റന്റാണ് കൊർട്ടാന. ഫോൺ ഓൺ ആണെങ്കിൽ എന്തു നിർദേശങ്ങൾ ശബ്ദത്തിലൂടെ നൽകിയാലും കൊർട്ടാന അതു അനുസരിക്കും. ആപ്ലിക്കേഷനുകൾ തുറക്കാൻ, കോൾ ചെയ്യാന്‍, റിമൈൻഡറുകൾ ഓർത്തിരിക്കാൻ ഒക്കെ കൊർട്ടാനയ്ക്കു നിർദേശം നൽകിയാൽ മതി. നിലവിൽ ഈ സൗകര്യം. ഇന്ത്യയിൽ ലഭ്യമല്ല. കൂടാതെ, വിൻഡോസ് 10 വേർഷനിലും ആദ്യം യുഎസ്, യുകെ, ചൈന, ഫ്രാൻസ്, ഇറ്റലി, ജർമനി, സ്പെയ്ന്‍ എന്നിവിടങ്ങളിൽ മാത്രമേ ലഭ്യമാകൂ. എന്നാൽ ഫോണിന്റെ സ്ഥലവും ഭാഷയും മാറ്റിയിട്ട് കൊർട്ടാന ഇന്ത്യയിൽ ഉപയോഗിക്കുന്നവരുണ്ട്.

വിൻഡോസ് 10ന്റെ വില

വിൻഡോസ് 10 ഹോം  8,000 രൂപ (119 യുഎസ് ഡോളർ)

വിൻഡോസ് 10 പ്രോ  13,000 രൂപ (199 യുഎസ് ഡോളർ)

വിൻഡോസ് 7, 8ൽ നിന്ന് മൈക്രോസോഫ്റ്റ് മാറ്റുന്നവ

വിൻഡോസ് മീഡിയ സെന്റർ; ഡിവി‍ഡി പ്ലേബാക്ക് കേപ്പബിളിറ്റി; വിൻഡോസ് 7 ഡെസ്ക്ടോപ്പ് ഗാഡ്ജറ്റുകൾ; യുഎസ്ബി ഫ്ലോപ്പി ഡ്രൈവർ; സോളിറ്റെയർ, മൈൻസ്വീപ്പർ, ഹാർട്ട്സ് ഗെയിംസ്; വിൻഡോസ് ലൈവ് എസെൻഷ്യൽസ്, വൺ ഡ്രൈവ് ആപ്പ് തുടങ്ങിയവ വിൻഡോസ് 10ൽ ഉണ്ടാകില്ല. അതേസമയം, സോളിറ്റെയർ, മൈൻസ്വീപ്പർ തുടങ്ങിയവ വിൻഡോസ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. മൈക്രോസോഫ്റ്റ് സോളിറ്റെയർ കളക്‌ഷൻ, മൈക്രോസോഫ്റ്റ് മൈസ്വീപ്പർ എന്നീ പേരുകളിലാണിവ.

വൺഡ്രൈവ് ആപ്പിനു പകരം വൺഡ്രൈവ് ഇന്റഗ്രേഷൻ വരും. ഫ്ലോപ്പി ഡ്രൈവർ വിൻഡോസ് അപ്ഡേറ്റിൽ നിന്നോ കമ്പനിയുടെ സപ്പോർട്ട് വെബ്സൈറ്റിൽ നിന്നോ ഡൗൺലോഡ് ചെയ്യണം.

ഓർമിക്കേണ്ടവ

വിൻഡോസ് ഹലോ എന്ന ആപ്ലിക്കേഷന് പ്രത്യേകമായി ഇൻഫ്രാറെഡ് ക്യാമറ ആവശ്യമാണ്. മുഖവും, കൃഷ്ണമണിയും തിരിച്ചറിയുന്നതിനാണിത്. ഇൻഫ്രാറെഡ് ക്യാമറയില്ലെങ്കിൽ ഫിംഗർപ്രിന്റ് റീഡർ ആണെങ്കിലും മതി. സ്ക്രീനിൽ കാണിക്കുന്ന ആപ്ലിക്കേഷനുകളുടെ എണ്ണം ഡിസ്പ്ലേ റെസലൂഷനെ ആശ്രയിച്ചിരിക്കും. മൾട്ടി ടച്ച് ഡിസ്പ്ലേ ആവശ്യമാണ്. കംപ്യൂട്ടർ ഹാർഡ്‌വെയറിന്റെയും ഇന്റർനെറ്റ് കണക്‌ഷന്റെയും അനുസരിച്ച് 20 മുതൽ ഒരു മണിക്കൂർ വരെ അപ്ഗ്രേഡിനു സമയമെടുക്കുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.

അപ്ഡേറ്റിനൊപ്പം നിലവിലുള്ള മിക്കവാറും എല്ലാ ആപ്ലിക്കേഷനുകളും ഫയലുകളും സെറ്റിങ്ങുകളും പുതിയ വേർഷനിലേക്കു മൈഗ്രേറ്റ് ചെയ്യും. എന്നാൽ ചില ആപ്ലിക്കേഷനുകളും സെറ്റിങ്ങുകളും മൈഗ്രേറ്റ് ചെയ്യില്ല. നിലവിൽ ഉപയോഗിക്കുന്ന ആന്റിവൈറസ് വിൻഡോസ് 10ൽ ഉപയോഗയോഗ്യമാകില്ല. മാത്രമല്ല, ആന്റിവൈറസ് ഉണ്ടെങ്കിൽ ചിലപ്പോള്‍ അപ്ഡേറ്റ് ആയില്ലെന്നും വരും. അതിനാൽ ആന്റിവൈറസ് അൺ ഇൻസ്റ്റോൾ ചെയ്യുന്നത് ഗുണകരമാകും.

വിൻഡോസ് 8നു ശേഷം 9 ഇറക്കാതെ കമ്പനി നേരെ 10ലേക്കാണ് പോയത്. പ്രധാനപ്പെട്ട പല സംഭവങ്ങളും ഉൾക്കൊള്ളിച്ചാണ് ഈ വേർഷന്‍ പുറത്തിറക്കുന്നത്. വിൻഡോസിന്റെ അവസാന വേർഷനാണിതെന്നു കമ്പനി പറയുന്നില്ലെങ്കിലും പ്രധാനപ്പെട്ട അവസാന വേർഷൻ ഇതായിരിക്കുമെന്നു മൈക്രോസോഫ്റ്റ് പറയുന്നു.
 ·  Translate
1
Add a comment...

ghs muttom blog

Shared publicly  - 
 
ദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നിലവിലുള്ള കരട് വോട്ടര്‍പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള ഓണ്‍ലൈന്‍ സൗകര്യം ജൂലൈ 25 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. www.lsgelection.kerala.gov.inലാണ് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
 ·  Translate
1
Add a comment...

ghs muttom blog

Shared publicly  - 
 
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സ്‌കൂള്‍/കോമ്പിനേഷനില്‍ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി ജൂലൈ 21 വൈകിട്ട് നാല് മണിവരെ നീട്ടി. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. മുഖ്യഘട്ടത്തില്‍ അപേക്ഷ സ്‌കൂളില്‍ സമര്‍പ്പിച്ച് അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി റിന്യൂവല്‍ ഫോം നേരത്തെ അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ സമര്‍പ്പിക്കണം. ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ സ്‌കൂളുകളില്‍ നിന്നും ലഭിക്കുന്ന പുതിയ അപേക്ഷ പൂരിപ്പിച്ച് സ്‌കൂളില്‍ സമര്‍പ്പിക്കണം. മുഖ്യഘട്ടത്തില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് പ്രിന്റൗട്ട് സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കാത്തവര്‍ പ്രിന്റൗട്ടില്‍ പുതിയ ഓപ്ഷനുകള്‍ എഴുതി ചേര്‍ത്ത് ഏറ്റവും അടുത്ത സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള അപേക്ഷ ജൂലൈ 21-ന് വൈകിട്ട് നാല് മണിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
 ·  Translate
1
Add a comment...
Have them in circles
11 people
glpsblram munnar's profile photo
Evernet Muttom's profile photo
ADDIKTION Digital Records's profile photo
Sanchita Sharma's profile photo
soman mi's profile photo
GHS MUTTOM's profile photo
29013shemhs's profile photo
Aeo Iritty's profile photo
Muhammed Salih's profile photo

ghs muttom blog

Shared publicly  - 
 
റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവരെ മാനസികമായി പീഡിപ്പിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് അപകടത്തില്‍പ്പെടുന്നവരെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയോ ഒപ്പം വരുകയോ ചെയ്യുന്നവരെ ചോദ്യം ചെയ്യാതെ ഉടന്‍ പോകാനനുവദിക്കണം. അപകടത്തിന് ദൃക്‌സാക്ഷിയായവര്‍ ഒപ്പമുണ്ടെങ്കില്‍ ആ വ്യക്തിയോട് മാത്രമേ മേല്‍വിലാസം ആവശ്യപ്പെടാവൂ. റോഡപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ അംഗീകാരം നല്‍കണം. അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ മറ്റ് പൗരന്മാര്‍ക്ക് പ്രചോദനമാവും വിധത്തിലാവണം അംഗീകാരം. രക്ഷാപ്രവര്‍ത്തകരെയോ ഒപ്പം വരുന്നവരെയോ സിവില്‍/ക്രിമിനല്‍ നടപടികള്‍ക്ക് വിധേയരാക്കരുത്. റോഡപകടത്തില്‍ പരിക്കേറ്റ് കിടക്കുന്നവരെക്കുറിച്ച് പോലീസിനെയോ അത്യാഹിത സേവന വിഭാഗങ്ങളെയോ ഫോണ്‍ ചെയ്ത് അറിയിക്കുന്നവരുടെ പേരോ വ്യക്തിപരമായ വിശദാംശങ്ങളോ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കരുത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് സ്വമേധയാ പേരും വിലാസവും മറ്റും നല്‍കുന്നതിന് തടസമില്ല. ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന മെഡിക്കോ ലീഗല്‍ കേസ് (എം.എല്‍.സി.) ഫോറത്തില്‍ വിവരങ്ങള്‍ നല്‍കുന്നതിനും ഇത് ബാധകമാണ്. അപകടത്തില്‍പ്പെടുന്നവരെ സഹായിക്കുകയോ ഒപ്പം വരുകയോ ചെയ്യുന്നവരെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയോ വകുപ്പുതല നടപടിയോ സ്വീകരിക്കണം. റോഡപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുകയോ ഒപ്പം വരുകയോ ചെയ്യുന്നവരില്‍ സംഭവത്തിന് ദൃക്‌സാക്ഷിയായവരുണ്ടെങ്കില്‍ പോലീസ് അന്വേഷണത്തിന്റെ ഭാഗമായോ വിചാരണവേളയിലോ തനിക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് സ്വമേധയാ പറയുന്നവരെ ഒരു തവണ മാത്രമേ ഇക്കാര്യത്തിനായി വിളിച്ചുവരുത്താവൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവര്‍ ഭീഷണിക്കോ അപമാനത്തിനോ വിധേയരാകുന്നില്ലെന്ന് ഉറപ്പുവരുത്താനുതകുംവിധം സംസ്ഥാന സര്‍ക്കാരുകള്‍ നടപടി ക്രമങ്ങള്‍ക്ക് രൂപം നല്‍കണം. ഇത്തരം വ്യക്തികളില്‍ നിന്ന് വിവരം സ്വീകരിക്കുന്നതിന് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം വ്യാപകമായി പ്രയോജനപ്പെടുത്തണം. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവരെയോ ഒപ്പം വരുന്നവരെയോ തടഞ്ഞുവയ്ക്കുകയോ അഡ്മിഷന്‍/രജിസ്‌ട്രേഷന്‍ തുക ആവശ്യപ്പെടുകയോ ചെയ്യരുതെന്ന് പൊതു-സ്വകാര്യമേഖലയിലുള്ള എല്ലാ രജിസ്റ്റേര്‍ഡ് ആശുപത്രികള്‍ക്കും ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണം. ബന്ധുവാണ് പരിക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുവരുന്നതെങ്കില്‍ ഇത് ബാധകമല്ല. പരിക്കേറ്റയാള്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കാനും ആശുപത്രി തയാറാവണം. അടിയന്തര വൈദ്യസഹായത്തിന് വിമുഖത കാട്ടുന്ന ഡോക്ടര്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കണം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവരെ തടഞ്ഞുവയ്ക്കുകയോ ചികിത്സക്ക് പണമാവശ്യപ്പെടുകയോ ചെയ്യില്ലെന്ന് എല്ലാ ആശുപത്രികളുടെയും പ്രവേശന കവാടങ്ങളില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും എഴുതി പ്രദര്‍ശിപ്പിക്കണം. പരിക്കേറ്റയാളെ ആശുപത്രിയെത്തിക്കുന്നവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന പക്ഷം കൊണ്ടുവന്ന സമയം, അപകടം നടന്ന സ്ഥലം എന്നിവ രേഖപ്പെടുത്തി അക്‌നോളജ്‌മെന്റ് നല്‍കണം. മേല്‍പ്പറഞ്ഞ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ ആശുപത്രികളും അടിയന്തരമായി നടപ്പാക്കണം. അല്ലാത്തവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇത് സംബന്ധിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്
 ·  Translate
1
Add a comment...

ghs muttom blog

Shared publicly  - 
 
സദ്ഭാവനാ ദിവസ് ആഗസ്റ്റ് 20-ന്
രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികദിനമായ ആഗസ്റ്റ് 20 സദ്ഭാവനാ ദിനമായി ആചരിക്കും. മതസൗഹാര്‍ദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി ആഗസ്റ്റ് 20 മുതല്‍ സെപ്തംബര്‍ മൂന്ന് വരെ മതസൗഹാര്‍ദ്ദപക്ഷാചരണവും സംഘടിപ്പിക്കും. സദ്ഭാവനാ ദിനാചരണ ഭാഗമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജില്ലാ കളക്ടറേറ്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുക്കും. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 
 പ്രതിജ്ഞ
 സമുദായം, മതം, പ്രദേശം, ഭാഷ തുടങ്ങിയ യാതൊരുവിധ പരിഗണനയും കൂടാതെ ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗം സ്വീകരിക്കില്ലെന്നും എല്ലാത്തരം ഭിന്നതകളും ചര്‍ച്ചകളിലൂടെയും ഭരണഘടനാപരമായ മറ്റ് മാര്‍ഗങ്ങളിലൂടെയും പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. 
 Sadbhavana Day Pledge 
 I take this solemn pledge that I will work for the emotional oneness and harmony of all the people of India regardless of caste, region, religion or language. I further pledge that I shall resolve all differences among us through dialogue and constitutional means without resorting to violence.
 ·  Translate
1
Add a comment...

ghs muttom blog

Shared publicly  - 
 
എഡ്ജിന്റെ  മികവുകൾ
ഒരു വെബ് പേജ് തുറക്കാനെടുക്കുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിച്ചവര്‍ക്കറിയാം. വേഗത്തിന്റെ കാര്യത്തില്‍ ഒച്ചിനോട് തോല്‍ക്കുമായിരുന്നു എക്‌സ്‌പ്ലോറര്‍. ഒന്നിലേറെ വെബ്‌പേജുകള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ ബ്രൗസര്‍ ക്രാഷ് ആകുകയും ചെയ്യും. പിന്നെ തെളിയുക സെന്‍ഡ് റിപ്പോര്‍ട്ട് എന്ന ഡയലോഗ് ബോക്‌സാണ്.

ആര്‍ക്ക് റിപ്പോര്‍ട്ടയച്ചിട്ടും കാര്യമില്ലെന്ന് മനസിലാക്കിയ ആളുകളെല്ലാം എക്‌സ്‌പ്ലോറര്‍ ഉപേക്ഷിച്ച് ഗൂഗിള്‍ ക്രോമിന്റെയും മോസില്ല ഫയര്‍ ഫോക്‌സിന്റെയും പുറകെ പോയി.

മൈക്രോസോഫ്റ്റ് എഡ്ജില്‍ അത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടിരിക്കുന്നു. ബ്രൗസിങ് വേഗത്തിന്റെ കാര്യത്തില്‍ ക്രോമിനെയും ഫയര്‍ഫോക്‌സിനെയും കടത്തിവെട്ടും എ്ഡ്ജ്. ജാവ സ്‌ക്രിപ്റ്റ് ബെഞ്ച്മാര്‍ക്ക് പരീക്ഷണങ്ങളിലെല്ലാം എഡ്ജ് മറ്റ് രണ്ട് ബ്രൗസറുകളെയും പിന്നിലാക്കുന്നുണ്ട്. ഫ്യൂച്ചര്‍മാര്‍ക്ക് പീസ്‌കീപ്പര്‍ ബ്രൗസര്‍ പെര്‍ഫോര്‍മന്‍സ് ടെസ്റ്റില്‍ എഡ്ജിന് ലഭിച്ച സ്‌കോര്‍ 1248 ആണെങ്കില്‍ ക്രോമിന് 447 മാര്‍ക്കേ നേടാനായുള്ളൂ.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പഴയ വെര്‍ഷനുകളില്ലൊം സ്‌ക്രീനിന്റെ മുകള്‍ഭാഗം മുഴുവന്‍ ബ്രൗസര്‍ ഓപ്ഷനുകള്‍ അപഹരിക്കുമായിരുന്നു. പുതിയ എഡ്ജില്‍ അത്തരം അനാവശ്യമായ ഓപ്ഷനുകളൊന്നുമില്ല. അതുകൊണ്ടുതന്നെ ഉപയോഗക്ഷമതയിലും എഡ്ജ് മുന്നില്‍ തന്നെ.

ബ്രൗസറിനുള്ളില്‍ ഇ-റീഡര്‍
എഡ്ജ് ബ്രൗസറിലെ യു.ആര്‍.എല്‍.ബാറിന് വലതുവശത്തായി 'ഓപ്പണ്‍ ബുക്ക്' എന്നൊരു െഎക്കണുണ്ട്. അതില്‍ ക്ലിക്കിയാല്‍ നമ്മള്‍ നോക്കിക്കൊണ്ടിരിക്കുന്ന വെബ്‌പേജിലെ ടെക്‌സ്റ്റ് മാത്രം വലുതായി സ്‌ക്രീനില്‍ പറയും. രണ്ടു വശങ്ങളിലുമുള്ള ബാനറുകളും പരസ്യങ്ങളുമെല്ലാം ഒഴിവാക്കി വായന എളുപ്പമാക്കാന്‍ ഇത് സഹായിക്കുന്നു.

ശരിക്കും പത്രം വായിക്കുന്നതുപോലുളള അനുഭവം സമ്മാനിക്കാന്‍ ഈ ഓപ്ഷന് സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു.

വായിച്ച ഭാഗങ്ങള്‍ സൂക്ഷിച്ചുവെക്കാനുള്ള ബുക്ക്മാര്‍ക്കിങ് സംവിധാനവും ഇതിനൊപ്പമുണ്ട്. മുഴുവന്‍ വായിക്കാന്‍ സമയമില്ലെങ്കില്‍ പേജ് ബുക്ക്മാര്‍ക്ക് ചെയ്തുവച്ചിട്ടു പോകാം. പിന്നീടെപ്പോഴെങ്കിലും അത് വായിച്ചാല്‍ മതി.

പേജിനുള്ളില്‍ വരച്ചിടാം
ബുക്ക്മാര്‍ക്കിങ് സംവിധാനമൊക്കെ പണ്ടേയുള്ളതല്ലേ എന്ന് പുച്ഛിക്കാന്‍ വരട്ടെ, മറ്റൊരു ബ്രൗസറിനുമില്ലാത്ത ഒരു കിടിലന്‍ സംവിധാനം എഡ്ജിനുള്ളത് പറഞ്ഞുതരാം. വായിച്ചുകൊണ്ടിരിക്കുന്ന വെബ്‌പേജിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ അടിവരയിടാനും അതിന് മുകളില്‍ എഴുതാനുമൊക്കെ സഹായിക്കുന്ന ഓപ്ഷനാണിത്.

ടൂള്‍ബാറിലെ പേനയും കടലാസും ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം വെബ്‌പേജില്‍ നിങ്ങള്‍ക്ക് തോന്നിയതെല്ലാം ചെയ്യാം. എഴുതാം, പ്രധാനഭാഗങ്ങള്‍ ഹൈലൈറ്റ് ചെയ്യാം, ചിത്രങ്ങള്‍ വരയ്ക്കാം... കലാപരിപാടികളെല്ലാം കഴിഞ്ഞാല്‍ പേജ് ചിത്രമായി സേവ് ചെയ്ത് മറ്റാര്‍ക്കെങ്കിലും അയയ്ക്കുകയുമാവാം.

പത്രങ്ങളിലെ വെബ്‌പേജുകളില്‍ സംഭവിക്കുന്ന അക്ഷരപ്പിശകുകളും മറ്റ് മണ്ടത്തരങ്ങളും വാട്ട്‌സ്ആപ്പിലൂടെ ലോകം മുഴുവനുമറിയിക്കുന്ന വിരുതന്‍മാര്‍ക്ക് ഏറെ സഹായകരമാകും ഈ ഓപ്ഷന്‍.

ഹലോ, കോര്‍ട്ടാന
കോര്‍ട്ടാന എന്ന വെര്‍ച്വല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് സംവിധാനത്തെക്കുറിച്ച് പലരും കേട്ടിരിക്കും. നിലവില്‍ വിന്‍ഡോസ് ഫോണുകളില്‍ മാത്രമുള്ള ഈ സംവിധാനം എഡ്ജ് ബ്രൗസറിലൂടെ കമ്പ്യൂട്ടറുകളിലേക്കുമെത്തുകയാണ്. മൈക്രോഫോണ്‍ ഉള്ള ഏത് കമ്പ്യൂട്ടറുകളിലും എഡ്ജ് ബ്രൗസറിലൂടെ കോര്‍ട്ടാന പ്രവര്‍ത്തിക്കും.

ഒരു വെബ്‌പേജ് വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും വാക്കിനെക്കുറിച്ച് സംശയമുണ്ടായെന്നിരിക്കട്ടെ, കോര്‍ട്ടാനയോട് ചോദിച്ചാല്‍ മതി. വെബ്‌പേജിനുള്ളില്‍ തെളിയുന്ന ചെറിയ വിന്‍ഡോയില്‍ കോര്‍ട്ടാന ആ വാക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വിശദാംശങ്ങളുമെല്ലാം പറഞ്ഞുതരും.

ഒരു ഹോട്ടലിന്റെ വെബ്‌സൈറ്റാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ ആ ഹോട്ടലിലേക്കുള്ള വഴിയും അവിടുത്തെ ഭക്ഷണത്തെക്കുറിച്ച് മറ്റ് വെബ്‌സൈറ്റുകളില്‍ വന്ന റിവ്യൂകളുമെല്ലാം കോര്‍ട്ടാന തേടിപ്പിടിച്ചുകൊണ്ടുവരും.
 ·  Translate
1
Add a comment...

ghs muttom blog

Shared publicly  - 
 
ആദ്യവിജയത്തിനു ശേഷം വിശ്രമിക്കരുത്. കാരണം രണ്ടാമത്തേതിൽ നിങ്ങൾ പരാജയപ്പെട്ടാൽ, നിങ്ങളുടെ ആദ്യവിജയം വെറും ഭാഗ്യം കൊണ്ടാണെന്നു പറയാൻ ഒട്ടേറെ ചുണ്ടുകളുണ്ടാകും.

∙ എല്ലാ പക്ഷികളും മഴ വരുമ്പോൾ കൂട്ടിൽ രക്ഷ തേടുന്നു. എന്നാൽ പരുന്ത് മഴയെ ഒഴിവാക്കാൻ മേഘങ്ങൾക്കു മുകളിലൂടെ പറക്കുന്നു.

∙ മനുഷ്യനു ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ആവശ്യമാണ്. കാരണം വിജയം ആസ്വദിക്കാൻ അവ അത്യാവശ്യമാണ്.

∙ ഒരു രാജ്യം അഴിമതി വിമുക്തമാകണമെങ്കിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യാൻ കഴിയുന്നതു സമൂഹത്തിലെ മൂന്നു പേർക്കാണ്പിതാവ്, മാതാവ്, അധ്യാപകൻ എന്നിവർക്ക്.

∙ നമുക്കെല്ലാം ഒരേനിലയിലുള്ള കഴിവുകളല്ല. എന്നാൽ നമുക്കെല്ലാം നമ്മുടെ കഴിവുകൾ വികസിപ്പിക്കാൻ ഒരേ അവസരമാണുള്ളത്.

∙ വേഗം കിട്ടുന്ന സന്തോഷത്തിനു വേണ്ടി ശ്രമിക്കാതെ ജീവിതത്തിൽ കാര്യമായ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുക.

∙ നിങ്ങളുടെ ജീവിതത്തിൽ ഉയർച്ചയോ താഴ്ച്ചയോ ഉണ്ടാവട്ടെ. പക്ഷേ ചിന്തയായിരിക്കണം നിങ്ങളുടെ കൈമുതൽ.

∙ നിങ്ങളുടെ പങ്കില്ലാതെ നിങ്ങൾക്കു വിജയിക്കാനാവില്ല. നിങ്ങളുടെ പങ്കോടുകൂടി നിങ്ങൾക്കു തോൽക്കാനുമാവില്ല.

∙ ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം, ഉറങ്ങാൻ അനുവദിക്കാത്തതാണു സ്വപ്നം
 ·  Translate
1
Add a comment...

ghs muttom blog

Shared publicly  - 
 
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്തംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്നു. 2015 മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത് എല്ലാ വിഷയങ്ങളും എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് തിയറി പേപ്പറും വൊക്കോഷണല്‍ പ്രാക്ടിക്കല്‍ അഡീഷണല്‍ മാത്തമാറ്റിക്‌സ് ഇവ ഉള്‍പ്പെടെ പരമാവധി മൂന്നു വിഷയങ്ങളുടെ സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനായി ഈ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 2015 മാര്‍ച്ചില്‍ ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ വിവിധ കാരണങ്ങളാല്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ കഴിയാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ഹാജരാകാതിരുന്ന എല്ലാ വിഷയങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 2015 മാര്‍ച്ചില്‍ ഒന്നാം വര്‍ഷ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുകയും എല്ലാ വിഷയങ്ങള്‍ക്കും ഹാജരാകുവാന്‍ കഴിയാതെ വരികയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ഹാജരാകുവാന്‍ കഴിയാതിരുന്ന വിഷയങ്ങള്‍ക്ക് പുറമെ ഹാജരായവയില്‍ പരമാവധി മൂന്ന് വിഷയങ്ങള്‍ക്കുകൂടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കണ്ടിന്യൂവസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിങ് പരിഷ്‌കരിച്ച സ്‌കീമില്‍ രണ്ടാം വര്‍ഷ പരീക്ഷ എഴുതി വിവിധ വിഷയങ്ങള്‍ക്ക് ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലുളള ഗ്രേഡുകളോ വൊക്കേഷണല്‍ പ്രാക്ടിക്കല്‍ വിഷയത്തിന് സി ഗ്രേഡോ അതിനു മുകളിലുളള ഗ്രേഡുകളോ ലഭിക്കാത്ത വിഷയങ്ങളുടെ ഒന്നാം വര്‍ഷ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഈ വിഭാഗം വിദ്യാര്‍ത്ഥികള്‍ സെപ്തംബറില്‍ നടത്തുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കു പുറമേ തുടര്‍ന്ന് 2016 മാര്‍ച്ചില്‍ നടത്തുന്ന ഈ വിഷയങ്ങളുടെ രണ്ടാം വര്‍ഷ പരീക്ഷയും എഴുതേണ്ടതാണ്. 2015 മാര്‍ച്ചില്‍ നടന്ന രണ്ടാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പൊതു പരീക്ഷയില്‍ ഗ്രേഡിങ് പരിഷ്‌കരിച്ച സ്‌കീം പ്രകാരം റഗുലറായി പരീക്ഷ എഴുതി എല്ലാ വിഷയങ്ങള്‍ക്കും യോഗ്യത നേടിയവര്‍ക്ക്, ആദ്യത്തെ പരീക്ഷാ ഫലത്തെ അസ്ഥിരപ്പെടുത്താതെ തങ്ങളുടെ സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനുളള അവസരം ബെറ്റര്‍മെന്റിലൂടെ നല്‍കിയിട്ടുണ്ട്. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ പേപ്പര്‍ ഒന്നിന് (വൊക്കേഷണല്‍ പ്രാക്ടിക്കല്‍ ഉള്‍പ്പെടെ) 175 രൂപ വീതവും സ്‌കോര്‍ ഷീറ്റിന് 40 രൂപയും ചേര്‍ത്ത് ഫീസ് അടയ്‌ക്കേണ്ടതാണ്. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ അതത് സ്‌കൂളില്‍ നിശ്ചിത ഫീസ് അടച്ച് രസീത് കൈപ്പറ്റേണ്ടതാണ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ റഗുലര്‍ വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിച്ച പരീക്ഷാ ഫീസ് '02020110293ഢഒടഋ എലല'െ എന്ന ശീര്‍ഷകത്തില്‍ തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ ഒടുക്കേണ്ടതാണ്. പ്രൈവറ്റായി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ഥികളും മുകളില്‍ പറഞ്ഞിട്ടുളള നിരക്കിലുളള ഫീസ് തങ്ങളുടെ പേരില്‍ '02020110293ഢഒടഋ എലല'െ എന്ന ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ ഒടുക്കി ചെല്ലാന്‍ അപേക്ഷയോടൊപ്പം വയ്‌ക്കേണ്ടതാണ്. പരീക്ഷയ്ക്കുളള അപേക്ഷകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2015 ജൂലൈ 30 ആണ്. പരീക്ഷാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ സ്‌കൂള്‍ ഓഫീസില്‍ നിന്നോhttp://www.vhscap.kerala.gov.in/vhse_cms/frame.htmlഎന്ന സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്.
 ·  Translate
1
Add a comment...

ghs muttom blog

Shared publicly  - 
 
Kerala State Council for Science, Technology & Environment (KSCSTE), has invited applications under the Prathibha Scholarship Scheme, implemented under the ‘Students with Talent and Aptitude for Research in Science’ (STARS) programme of KSCSTE, for Higher studies in Basic Sciences.

Scholarships are available under two streams, one for undergraduate study and other for Post Graduate study, named Prathibha Scholarship- A and Prathibha Scholarship- B respectively.

Prathibha Scholarship-A: This is awarded to meritorious students who have excelled in Higher Secondary Board examination and are pursuing Degree Courses in Basic and Natural Sciences. The scholarship is awarded for 3 year Degree programmes and first 3 years of Integrated MSc programmes.

Eligibility: Applicant should be of Kerala origin who has qualified the Higher Secondary Examination from Kerala and secured admission for BSc / Integrated MSc course in Basic or Natural Sciences, in India, in the current year. Applicant should have qualified with minimum aggregate of 90% marks or equivalent grade for all subjects and minimum 95% aggregate marks or equivalent grade for all science subjects for the Higher secondary Board Examination in any of the Boards namely CISCE/CBSE/State Board. 

Students belonging to SC/ST category should have secured minimum aggregate of 90% marks or equivalent grade for all subjects and minimum 90% aggregate marks or equivalent grade for all science subjects in the Higher Secondary Board Examination.

Amount of Scholarship would be Rs 12,000/, Rs 18,000/ and Rs 24,000/- respectively for the 1st Year, 2nd Year and 3rd year. 

The number of scholarships awarded in a year is 100. Of this, 10% is reserved for SC/ST candidates. Minimum 50% of scholarships are set-aside for girl students. The number of scholarships allocated to each Board of examination will be proportional to the number of eligible applicants in the corresponding Boards namely State Board, CBSE and CISCE (Class XII). 

Selection: The scholarship is awarded as per ranking based on the marks secured in Higher Secondary Examination for all Science subjects. In case of tie in the total marks for Science subjects, ranking is made based on the marks obtained for the subjects selected (Main) for the Degree course. Further tie, if any, is resolved by considering in the order of subjects namely marks scored in Physics, Chemistry, Mathematics/Biology/Biotechnology and Computer Science respectively. The provisional rank list of selected candidates will be published in KSCSTE website. Students who are in receipt of any other scholarships are not eligible to apply for Prathibha Scholarship. Further, the awardees under this scheme of scholarship will not be allowed to receive any other scholarship during the tenure of receipt of Prathibha Scholarship. However, SC/ST students who are receiving lump sum grant are exempted from this criterion. The students selected provisionally should confirm their willingness to avail Prathibha Scholarship by submitting an Undertaking that he/she will neither apply nor accept any other scholarship for the current course of study. 

Application: Candidates should apply only after securing admission for the BSc / Integrated MSc Degree Course. The application should be forwarded by the Head of the College / Academic institution in which they have joined for BSc / Integrated MSc Degree course.  Last date of receipt of application is 15th September 2015. 

Those who wish to avail Prathibha Scholarship-A should submit their application in FORM-A1. Duly filled application in the prescribed format (Form-A1) should be accompanied by attested copies of HSE certificate / Mark list, Community certificate for SC/ST applicants and Certificate for  proof of place of origin (Kerala origin)

The students included in the provisional rank list and who would like to avail the Prathibha Scholarship should submit the following documents in the specified format given at the website for confirmation of scholarship.
(i) ‘Status Verification Certificate’ signed by the Head of the institution where the student is undergoing the Degree Course.
(ii) Terms and Conditions in Stamp Paper worth Rs. 50/- duly signed.
(iii) Advance Receipt for Rs. 12,000/- (for First year course), duly signed by the student 
(iv) Undertaking by the student that he/she will not apply/accept any other Scholarship for the current course of study.
Students who submit the above documents only will be included in the final rank list.

Prathibha Scholarship-B: This is awarded to students who have already availed Prathibha Scholarship - A for their Degree Courses and are pursuing Post-graduate course in Basic Sciences. This scholarship is awarded for MSc programmes and 4th &5th year of Integrated MSc Programmes. Those who have availed Prathibha Scholarship in all three years of BSc Degree Course / first 3 years of Integrated MSc course and have secured admission for MSc Degree Courses or are continuing fourth year of Integrated MSc Degree Courses are eligible to apply for Prathibha Scholarship-B. Applicants should have secured minimum 75 % marks in aggregate for BSc Degree course / first 3 years of Integrated MSc Course and should have secured admission to MSc Degree course in the subsequent year itself on completion of BSc Degree course. The Prathibha Scholarship-B is sanctioned for two years of study of MSc Degree course or for the fourth and fifth years of study of Integrated MSc Degree course.

Scholarship amount for MSc Degree Course/ 4th and 5th years of Integrated MSc Degree Course) would be Rs 40,000/for 1st Year MSc / 4th Year Integrated MSc and Rs 60,000/ for 2nd Year MSc / 5th Year Integrated MSc.  

The course of study should be continuous and no break is allowed in between. In the event of discontinuance of the course by the student, the matter may be informed to KSCSTE through an application signed by the student and forwarded by the Head of the institution within 15 working days of discontinuation of the course.

KSCSTE will publish a provisional rank list of all eligible students. The applicants should also submit an Undertaking that he/she will neither apply nor accept any other scholarship for the current course of study. Such students will only be considered for final ranking.

Candidates should apply only after securing admission for the MSc Degree Course. The application should be forwarded by the Head of the College / Academic institution in which they have joined for MSc Degree Course / undergoing study for Integrated MSc Degree course. Last date of receipt of application for Prathibha Scholarship for PG Studies is 15th October 2015.

Prathibha Scholars who wish to continue the scholarship for Post-graduate studies / 4th &5th years of integrated course studies should submit their application in FORM- A2. 

Duly filled application in the prescribed format (Form A2) should be accompanied by attested copy of consolidated mark list of BSc Degree Course / copies of mark lists of first 3 years of Integrated MSc Degree Course, ‘Status Verification Certificate’ signed by the Head of the Institution where the student is undergoing the Degree Course / Integrated MSc course, Terms and Conditions in Stamp Paper worth Rs. 50/ duly signed, Advance receipt for the amount of scholarship  duly signed by the student and Undertaking by the student that he/she will not apply/accept any other Scholarship for the current course of study. 

All Applications, duly filled and signed by the candidate, forwarded by the Head of the Institution where the candidate is currently undergoing the course, along with the required enclosures should be addressed to ‘The Head, Women Scientist Division, Kerala State Council for Science, Technology & Environment, Sasthra Bhavan, Pattom P.O Thiruvananthapuram - 695 004’.

The envelope containing the application should be superscripted ‘APPLICATION FOR PRATHIBHA SCHOLARSHIP, KSCSTE’

Renewal of Scholarship: The scholarship will be released initially for the first year only and is renewable in the subsequent years of the course subject to successful completion of the previous year’s examination with minimum 60% aggregate marks in all subjects. Applications for renewal of scholarship (2nd &3rd years of BSc & Integrated MSc and 2nd year of MSc courses) should be made in FORM-B. 

The scholarship renewal request should be forwarded to KSCSTE in the prescribed format with the necessary enclosures. Application for Scholarship Renewal in the prescribed format (FORM- B) should be accompanied by copies of mark lists of previous year examinations (in case of computer printouts the copies of mark list should be attested by the Head of the Institution where the applicant pursuing the current course) and advance receipt in prescribed format duly signed by the student.
 
The last date of receipt of application is 15 September, 2015..

Formats for applying for the scholarship, Renewal form, detailed Guidelines, terms and conditions and other documents are available at http://kscste.kerala.gov.in/
1
Add a comment...
People
Have them in circles
11 people
glpsblram munnar's profile photo
Evernet Muttom's profile photo
ADDIKTION Digital Records's profile photo
Sanchita Sharma's profile photo
soman mi's profile photo
GHS MUTTOM's profile photo
29013shemhs's profile photo
Aeo Iritty's profile photo
Muhammed Salih's profile photo