Profile cover photo
Profile photo
Astrologer Vijaya Kumar Gupthan Chethallur
364 followers -
Astrologer Chethallur Vijayakumar
Astrologer Chethallur Vijayakumar

364 followers
About
Posts

Post has attachment
Photo
Add a comment...

Post has attachment
" അമ്പലപ്പുഴ ഉത്സവത്തിലെ മാരാർ സദ്യ . " (ചെത്തല്ലൂർ വിജയകുമാർ.)
ഒരിക്കൽ വില്വമംഗലം സ്വാമിയാർ ഉത്സവക്കാലത്ത് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനായി എത്തി ചേർന്നു.സ്വാമിയാർ തൊഴുവാൻ വേണ്ടി അകത്തു പ്രവേശിച്ചു .അദ്ദേഹത്തിന് ശ്രീകോവിലിൽ ദേവനെ കാണാൻ സാധിച്ചില്ല . എങ്കിലും അദ്ദേഹം പ്രദക്ഷിണമായി നടന്നു പുറത്തു എത്തി . വേണ്ടും പുറത്തു പ്രദക്ഷിണം വയ്ക്കുമ്പോൾ നാടകശാലയിൽ മാരാർമാക്കുള്ള സദ്യ നടക്കുയായിരുന്നു . അപ്പോൾ അവിടെ ഒരു പട്ടരുടെ വേഷത്തിൽ മാരാർമാർക്ക് സദ്യ വിളമ്പുന്ന ഭഗവാനെ യാണ് കണ്ടത് .സ്വാമിയാർ ഉടനെ അദ്ധേഹത്തിന്റെ അടുത്ത് എത്തി ഇങ്ങിനെ ചോദിച്ചു . ഇവിടെ ഭക്ഷണം വയ്ക്കാനും വിളമ്പാനും ഒക്കെ ധാരാളം ആളുകള് ഉണ്ടല്ലോ .. പിന്നെ അവിടുന്ന് എന്തിനാണ് ഇങ്ങിനെ കഷ്ടപ്പെടുന്നത് ?. അപ്പോൾ ഭഗവാൻ സ്വാമിയാരോടായി ഇങ്ങിനെ പറഞ്ഞു . ഇവർ ( മാരാർ മാർ ) നമ്മുടെ ഉത്സവം ഭംഗി യാക്കാൻ വേണ്ടി വളരെ അധികം അത്യധ്വാനം ചെയ്യുന്നവർ ആണ് . അതുകൊണ്ട് തന്നെ ഇവരോട് എനിയ്ക്ക് വളരെ അധികം വാത്സല്യവും ഉണ്ട് . ഇവർക്ക് തൃപ്തി കരംമാംവണ്ണം ഭക്ഷണം നൽകുക എന്നത് നമുക്ക് സന്തോഷമുള്ള കാര്യവും ആണ് .ആണ്ടു തോറും ഈ സന്ദർഭത്തിൽ നാം ഇതിനു വരിക പതിവാണ് . അന്ന് മുതൽ ആണ് അമ്പലപ്പുഴ ഉത്സവത്തിനു നാടകശാലയിൽ നടത്തുന്ന മാരാർ സദ്യ യ്ക്ക് ഇത്ര അധികം പ്രാധാന്യം ഉണ്ടായത് . വാത്സല്യ നിധിയായ ഭഗവാൻ അവിടെ ഇപ്പോളും അദൃശ്യനായി എഴുന്നള്ളുന്നു എന്ന വിശ്വാസം ഇന്നും പിന്തുടരുന്നു . ഹരി ഓം ...(.അവലംബം ഐതീഹ്യമാല).
Photo
Add a comment...

Post has attachment

Post has attachment
ഞാൻ ഇന്ന് വരെ അമ്രുതാനന്തമയിയെ നേരിൽ കണ്ടിട്ടില്ല . എങ്കിലും ..ചിലത് പറയേണ്ടത് തന്നെ ആണ് എന്ന് തോന്നുന്നു.... മതമോ നോക്കാതെ എത്രയോ വിധവകളുടെ കണ്ണീർ ഈ അമ്മയുടെ മഠം തുടച്ചു കൊടുത്തിട്ടുണ്ട്‌ .. എത്രയോ അംഗ വൈകല്യം ഉള്ളവരുടെ കണ്ണീർ ഈ മഠം തുടച്ചു കൊടുത്തിട്ടുണ്ട്‌ ... ശബരി മലയിലെ പൂങ്കാവനത്തിലെ മനുഷ്യ വിസര്ജ്ജനവും ,പ്ളാസ്റ്റിക് മാലിന്യങ്ങളും വാരിക്കളയാനും ഒരു സന്ദർഭത്തിൽ ഈ മടത്തിലെ ഭക്തർ തന്നെ വേണ്ടി വന്നു .ഇന്നും ആ അമ്മയുടെ തണലിൽ ഒരു പാട് അനാഥർ വിശപ്പി ല്ലാതെ അന്തിയുറങ്ങുന്നുണ്ട്. ചെറിയ അഴീക്കലും വലിയ അഴീയ്ക്കലും സുനാമി അടിച്ചു എല്ലാം നഷ്ടപ്പെട്ടവർ അന്തിയുറങ്ങാൻ ഇടമില്ലാതെ അലഞ്ഞപ്പോൾ അവരെ ഒരു കുരയ്ക്കു കീഴിൽ അന്തിയുറക്കിയത് ഈ മഠം ആണ് . എന്ത് ദ്രോഹം ആണ് ഇവർ സമൂഹത്തോട് ചെയ്തത് ?. തന്റെ കയിൽ സന്മനസ്സുള്ളവർ ആതുര സേവനത്തിനു നല്കിയ ധനം കൊണ്ട് സ്വന്തം സ്വർണ്ണ പ്രതിമകളും ക്ഷേത്രങ്ങളും നിര്മ്മി യ്ക്കാത്തതൊ ?.. തന്റെ പേരിൽ , ഷോപ്പിംഗ്‌ കൊമ്പ്ള ക്സുകളും , റബ്ബർ തോട്ടങ്ങളും , ഗ്രാനൈറ്റ് ഫാക്ടറികളും വാങ്ങിക്കൂട്ടാത്തതൊ ?. ഒരു സ്ത്രീ ആയതോ ? താണ ജാതിയിൽ ജനിച്ചു പോയതോ ?. ഒരു ഹിന്ദു വായതോ ?. " മാതാ പിതാ ഗുരു ദൈവം " എന്ന് തത്വം പറയുന്ന ഒരു രാജ്യത്തു ഒരു " അമ്മ " എന്ന സ്ഥാനം അലംകരിച്ചു തന്റെ ശിഷ്യനെ കൊണ്ട് പാദം കഴുകിച്ചു മാതൃക കാട്ടിയതൊ ?. ഒരിയ്ക്കൽ പോലും ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയെയും , രാഷ്ട്രീയ നേതാക്കന്മ്മാരെയും പറ്റി പുകഴ്ത്തിയോ ഇകൾത്തിയോ അഭിപ്രായം പറയാത്തതോ ? ഒരിക്കൽ പോലും മറ്റു മതങ്ങളെ പറ്റിയോ മത നേതാക്കളെ പറ്റിയോ വിമർശനം നടത്തുകയോ പ്രശംസിയ്ക്കുകയൊ ചെയ്യാത്തതൊ ?. ഒരിയ്ക്കൽ പോലും ഭാരതത്തിലെ സ്ത്രീകളുടെ വ്സ്ത്ര ഭ്രമത്തെയൊ , ആഭരണ ഭ്രമത്തെയൊ വിമർശിയ്ക്കാത്തതൊ ?. ഒരിയ്ക്കൽ പോലും ഭാരതത്തിൽ നുഴഞ്ഞു കയറി നിരപരാധികളെ കൊന്നൊടുക്കിയ തീവ്രവാദി കൊളോട് പോലും വൈകാരിക മായി വിദ്വേഷം പ്രകടിപ്പിയ്ക്കാത്തതൊ ?. ഞാൻ ദൈവം ആണ് എന്ന് പറയാത്തതോ ?. ഞാൻ ദൈവത്തിന്റെ അടിമ ആണ് എന്ന് പറഞ്ഞതോ ?. ഭാരതത്തിനു പുറത്തുള്ള അന്താരാഷ്ട്ര സർവ്വകലാശാലകൾക്ക് തുല്യം ആയി കോടിക്കണക്കിനു രൂപ ചിലവഴിച്ച് സ്വന്തം ജന്മമ നാട്ടിൽ പൊതു ഖജനാവിൽ നിന്നും ഒരു രൂപ പോലും മതത്തിന്റെ പേരിലോ പാവങ്ങളുടെ പേരിലോ ആനുകൂല്യം വാങ്ങാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിച്ചതോ ?. ഭാരതത്തിനു പുറത്തും ഭാരതത്തിനു അകത്തും കോടീശ്വരൻമ്മാർക്കു മാത്രം ലഭിയ്ക്കുന്ന ആധുനിക ചികിത്സാ സൌകര്യങ്ങൾ ചെറ്റക്കുടിലിൽ കഴിയുന്ന ഭാരത ത്തിലെ ദരിദ്രന് ലഭിയ്ക്കാൻ സന്ദര്ഭം ഉണ്ടാക്കിയതോ ?. ചിന്തിയ്ക്കുക .കല്ലെറിഞ്ഞു വീഴ്ത്താൻ ശ്രമിയ്ക്കുന്നതിനു മുമ്പ് മുമ്പ് ഒരു പ്രാവശ്യം എങ്കിലും ...Chethallur- Vijayakumar...
Photo
Add a comment...

Post has attachment
എന്റെ നാട്ടിൽ ചെത്തല്ലൂരിൽ ശബരിമല തന്ത്രി കുടുംബാംഗം ശ്രീ രാഹുൽ ഈശ്വറിനോടൊത്ത് ഒരു നിമിഷം 
Photo
Photo
Private Photos
2 Photos - View album
Add a comment...

Post has attachment
മഹാ ഭാരതയുദ്ധം ജയിച്ച അർജുനന്റെ മനസ്സിൽ ചെറുതായി ഒരു അഹംഭാവം രൂപപ്പെട്ടുവത്രേ.അപ്പോൾ അർജ്ജുനൻ ആത്മ ഗതം പോലെ ഇങ്ങിനെ പറഞ്ഞു . അല്ലയോ കൃഷ്ണാ . അങ്ങയുടെ സഹായത്താൽ ഞാൻ യുദ്ധം ജയിച്ചു .എങ്കിലും എന്റെ ബാല്യകാലത്തെ ആയുധ വിദ്യാ അഭ്യസനം, ഗുരു , എന്റെ നിപുണത , ദിവ്യാസ്ത്രങ്ങൾ എന്നിവ ഒക്കെ എന്നെ ഈ യുദ്ധം ജയിയ്ക്കാൻ സഹായിച്ചു .!.ഇത് കേട്ട് കൃഷ്ണൻ ഒന്ന് പുഞ്ചിരിച്ചു . എന്നിട്ട് ഇങ്ങിനെ പറഞ്ഞു ..അർജുനാ നീ എല്ലാ ആയുധങ്ങളും എടുത്തു ആദ്യം ഈ രഥത്തിൽ താഴെ ഇറങ്ങുക ഞാൻ പിന്നീടു ഇറങ്ങാം .അർജുനൻ അത് പ്രകാരം ചെയ്തു .പിന്നീടു ഭഗവാൻ താഴെ ഇറങ്ങി .. വേഗം രഥത്തിൽ നിന്നും ദൂരെ നിൽക്കാൻ ഭഗവാൻ അർജുനനോടു ആവശ്യപ്പെട്ടു .ഭഗവാൻ രഥത്തിൽ നിന്നും ഇറങ്ങിയ നിമിഷം ആ രഥം വലിയ ശബ്ദത്തോടെ കത്തി ചാമ്പലായി . അത്ഭുതത്തോടെയും തെല്ലു ഭയത്തോടെയും എന്ത് കൊണ്ട് ഇങ്ങിനെ സംഭവിച്ചു എന്ന് അർജ്ജുനൻ കൃഷ്ണനോട് ചോദിച്ചു .കൃഷ്ണൻ പറഞ്ഞു അർജുനാ . ഈ യുദ്ധത്തിൽ നമ്മുടെ രഥത്തിൽ എത്രയോ ദിവ്യാസ്ത്രങ്ങൾ ഏറ്റിട്ടുണ്ട്. ഞാൻ അതിൽ ഇരിയ്ക്കുമ്പോൾ അവയ്ക്ക് അതിന്റെ ലക്‌ഷ്യം നിറവേറ്റാനുള്ള ശക്തിയില്ല . അത് കൊണ്ടാണ് ഇപ്പോൾ ഇപ്രകാരം സംഭവിച്ചത് .. അർജുനനു തന്റെ തെറ്റ് ബോധ്യമായി ഭഗവാനെ കൈകൂപ്പി നമസ്കരിച്ചു ...ഹരി ഓം ...ചെത്തല്ലൂർ വിജയകുമാർ .
Photo
Add a comment...

Post has attachment
Photo
Add a comment...

Post has attachment
Photo
Add a comment...

Post has attachment
Photo
Add a comment...

Post has shared content
Kirali Chanel " Veedu " Progarm.Astrologer Chethallur Vijaykumar.
Add a comment...
Wait while more posts are being loaded