Profile cover photo
Profile photo
ഇട്ടിമാളു അഗ്നിമിത്ര
2,687 followers
2,687 followers
About
ഇട്ടിമാളു's posts

Post is pinned.
മരണശേഷം
എന്റെ ആരോ അയിരുന്നെന്നോതി
ആരും ആ വഴി ചെന്നുപോവരുത്‌
നീയും . . .


Post has attachment
ഇന്ന് ഉറഞ്ഞു തുള്ളിയപ്പോഴണറിഞ്ഞത്
​ഇന്നലെയോളം ഉറഞ്ഞിരുന്ന എന്റെ ഉള്ളാാഴങ്ങളേ
Photo

Post has attachment
അച്ഛന്റേടെ താലപ്പൊലിയാ..  അച്ഛന്റോടെ ന്ന് വെച്ചാ എന്റച്ഛന്റോടെ ആല്ല, എന്റെ ഓപ്പോളെ കല്ല്യാണം  കഴിച്ച ഏട്ടന്റെ അച്ഛന്റോടെ. സ്കൂൾ വെക്കേഷനിൽ രാവിലെ ഏട്ടന്റെ സൈക്കിൾ തണ്ടിലിരുന്ന് ഏട്ടന്റോടെ പോവും. അവിറ്റെ ചെല്ലുമ്പൊ അച്ഛന് കാപ്പികുടി  കഴിഞ്ഞ്‌ അച്ഛന്റോടെക്ക്‌ പോവാൻ നിൽക്കാവും. അച്ഛന്റേ കൂടെ അവിടെത്തെ കുട്ടിപ്പട്ടാളവും കൂടി വയൽ വരമ്പിലൂടെ കരോടി കതിരോടി അങ്ങോട്ട്‌. അവിടെ ചെന്നാൽ പള്ള്യാലും പാടവും നിരങ്ങി ഒരു തുള്ളി വെയിൽ കളയാതെ കളി. വെയിൽ ചായാൻ തുടങ്ങ്യാ തോട്ടം തേവുമ്പൊ കൊട്ടത്തളത്തിൽ  മുട്ടിനൊപ്പം നിറയണവെള്ളത്തിൽ അർമ്മാദം. ആ പൈപ്പിന്റെ മുന്നിലെങ്ങാനും പെട്ടാ തെറിച്ച്‌ ഏതേലും കവുങ്ങിന്റെ കടയിൽ കിടക്കും. ഇടയിൽ നാണുവേട്ടൻ സ്പെഷൽ കുത്തരിക്കഞ്ഞിയും ചമ്മന്തിയും പിന്നൊരു മെഴുക്കുപുരട്ടീം കിട്ടും. ചായ അവിടെ ആർഭാടമാ. വേണെ പാലൊ തൈരൊ സംഭാരമൊ കിട്ടും. .

വലിയ ആളായപ്പൊ ഞങ്ങളെ ഒക്കെ മറന്നെന്ന പാർക്കാൻ വരുന്നില്ലെന്ന് പരാതി തീർക്കാൻ വന്നതാ. . ഇച്ചിരി കഴിയുമ്പൊ പൂതനും മുന്നിലെ പാടത്ത്‌ നിറയും. കൊയ്തൊഴിഞ്ഞ പാടത്തിരുന്ന് കാലം കുറെ കൂടി നാടകം കാണും. .രാവിലെ ഉത്സവപിറ്റേന്ന് ഞാനും കൂടൊഴിയും. .


മുപ്പതിലേറെ വർഷത്തിനു ശേഷവും വലിയ വ്യത്യാസമില്ലാത്ത ഒരു വീടും നാടും പൂരവും . .

PhotoPhotoPhotoPhotoPhoto
3/19/17
5 Photos - View album

Post has attachment
എന്റെ സീറ്റ് നമ്പർ പറഞ്ഞു തരുമൊ എന്നെ ഞാൻ ചോദിച്ചുള്ളു.. എഴുതാനും വായിക്കാൻ അറിയില്ലെ എന്ന് അയാൾ ചീത്ത വിളിച്ചു... ഇല്ല ഈ ഭാഷ പഠിച്ചിട്ടില്ല.. അറിയാവുന്ന ഹിന്ദിയിൽ പറയുമ്പോൾ പലരും ഒരു ചിരി എനിക്ക് നേരെ നീട്ടുന്നുണ്ടായിരുന്നു. ഒപ്പം ഞാൻ പറഞ്ഞ സീറ്റ് ഒരാൾ ചൂണ്ടി കാണിച്ചു തന്നു. ​

ബുക്ക് ചെയ്യുമ്പൊ റ്റിക്കറ്റിൽ സീറ്റ് നമ്പർ ഇംഗ്ലീഷിൽ ഉണ്ടായിരുന്നു. പക്ഷെ ബസ്സിൽ എഴുതിയത് മറാത്തി/ഹിന്ദി എന്തൊ ലിപി ആയിരുന്നു. പലപ്പൊഴും ബസ്സ് റ്റിക്കറ്റ് കിട്ടിയതിലും എഴുതിയിരുന്നത് അങ്ങിനെ തന്നെ.​ എത്ര രൂപ എന്ന് വലിയ പിടിയില്ലാത്തിടങ്ങളിലെക്ക് ഞാൻ സമയകണക്കിൽ ടിക്കറ്റ് കണക്കാക്കി.. ഇതിനു മുമ്പൊക്കെ പ്രശ്നമായ് തോന്നിയത് ബസ്സിന്റെ നമ്പർ ആയിരുന്നു. . ഭാഷാ ഭ്രാന്ത് കേറുമ്പൊ ഈ അക്കങ്ങളെയെങ്കിലും വെറുതെ വിട്ടുകൂടേ തോന്നും. . നാളേ കേരളത്തിൽ മലയാള അക്കം വന്നാലും എന്റെ കാര്യം തഥൈവ. . 
Photo

Post has attachment
കയറങ്ങ്‌ പൊട്ട്യാ. .കടലിലങ്ങ്‌ വീണാ. . :)
Photo

Post has attachment
നമ്മളങ്ങനെ ബോറടിച്ചിരിക്കുമ്പൊ ജനലിനരികിലെ സ്റ്റെ വയറിൽ ഇങ്ങനെ ഒരു.പത്തിരുപത്‌ പേർ.വന്ന് പാട്ടുപാടിയാൽ എങ്ങിനിരിക്കും. . 
Photo

Post has attachment
സ്കൂളിൽ പഠിക്കുന്ന കാലത്താവണം ആദ്യമായ്‌ കേട്ടത്‌ എന്നു തോന്നുന്നു. വായനയിൽ ഒരു ഭ്രാന്തു പോലെ കൊണ്ടുനടന്ന.കാലമുണ്ടായിരുന്നു. എന്നെങ്കില്യ്ം.ഒരിക്കൽ ഇവിടെ എത്തുമെന്ന് കരുതിയില്ല. . എന്നും ഒരു മിസ്റ്ററിയുടെ മൂടുപടം കൂട്ടീനുണ്ടെന്ന് ഉള്ളിൽ ഒരു തോന്നൽ.ബാക്കിയായിരുന്നു. .

ജനിച്ചിട്ടില്ല മരിച്ചിട്ടില്ല . . ഭൂമി സന്ദർശിച്ചിട്ടെ ഉള്ളൂ

Post has attachment
Photo

Post has attachment
ചരിത്രം മാറ്റിയെഴുതും മുമ്പ്‌. . ശിവജ്‌ ഇന്ത്യയുടെ രാഷ്ട്രപിതാവാകും മുമ്പ്‌. . 
Photo

കുഞ്ഞുനാളിൽ കൂട്ടുകാരോട് പറയും. നീ ഇന്ന് രാത്രി ഇന്ന നേരം ഇന്ന നക്ഷത്രത്തെ നോക്കണം. ഞാനും നോക്കാം. പല സിനിമകളിലും നമ്മൾ കണ്ടു മറന്ന അതേ രംഗം ഇത്തിരി മാറ്റത്തോടെ എത്ര തവണ ആവർത്തിച്ചിരിക്കുന്നു. ഇന്നലെ ഞാൻ ആ പാട്ടു കേട്ടു സിനിമകണ്ടു എന്നു പറയുംമ്പൊ കൂട്ടുകാരും അങിനെ പറയാറില്ലെ..

ചിലപ്പൊ ചില പാട്ടുകൾ കേൾക്കുമ്പൊ ഓർക്കും അത് ആരൊക്കെ കേൾക്കുന്നുണ്ടാവും ന്ന്. സ്ഥിരമായ് ചില പരിപാടികൾ കാണുന്നവർകേൾക്കുന്നവർ അങിനെ ഒരു കൂട്ടം.

ഇന്ന് കാലങ്ങൾ കൂടിയാണ് ഞാൻ ഹരിയോട് മിണ്ടിയത്. എന്റെ സാധാരണ ഏതു കൂട്ടും പോലെ കിട്ടിയ ആദ്യചോദ്യം "വായന & എഴുത്ത്?"... വായന നിറയെ, എഴുത്ത് പൂജ്യം... :( ചോദ്യങ്ങൾ നീളവേ ഞാൻ പറഞ്ഞു

"നിന്നെ ഓർക്കാറുണ്ട് രാത്രി എഫ് എം കേൾക്കുമ്പൊ"

ങെ.. പാട്ടു കേട്ടിട്ടാണൊ അതൊ അവതാരകരെ കേട്ടിട്ടാണൊ... ?

ഒരിക്കൽ അസഹ്യമായ കൊഞ്ചലോടെ രാത്രി ഗീതത്തിൽ മൊഴിഞ്ഞു കൊണ്ടിരുന്നവളെ പറ്റി ഹരി ഒരു പോസ്റ്റിട്ടിരുന്നു.. അതേ പരിപാടി കേട്ടിരുന്ന ഞാനും അതേ പോലെ ചിന്തിച്ചിരുന്നു..

പക്ഷെ ഹരിയോട് മിണ്ടുമ്പൊഴൊക്കെ ഓർക്കുമ്പൊഴൊക്കെ മനസ്സിൽ വരുന്ന മറ്റൊന്നുണ്ട്..

മുറിച്ച് കളഞ്ഞ കാലിന്റെ വിരൽ തുമ്പിലെക്ക് ചൊറിയാനായ് നീളുന്ന കൈയ്യിന്റെ ഓർമ്മ...

ഓർമ്മകൾ അങിനെയാണ്. . .വെറുതെ ഓർക്കാനുള്ളത്.. ചിലത് സൗമ്യമായ് ചിലത് നീറ്റലായ്..

ഓർക്കുന്നുണ്ടൊ ? 
Wait while more posts are being loaded