Profile cover photo
Profile photo
Sidheek Thozhiyoor
5,900 followers -
ബൂലോക മണ്ടന്മാരിലെ ഒരു സാധാരണക്കാരന്‍
ബൂലോക മണ്ടന്മാരിലെ ഒരു സാധാരണക്കാരന്‍

5,900 followers
About
Posts

Post has attachment

Post has attachment
ഫലസ്​തീനിലെ ഒരു അഭയാർഥിബാലൻ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്​ റമദാനാശംസകൾ നേരുന്നിടത്താണ്​​ ഗാനം ആരംഭിക്കുന്നത്​...താങ്കളെ എ​​​െൻറ വീട്ടിലേക്ക്​ ഇഫ്​താറിന്​ ക്ഷണിക്കുകയാണ്​. പക്ഷെ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ എ​​​െൻറ വീട്​ നിങ്ങൾക്ക്​ കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ മാത്രം. ...
Add a comment...

Post has attachment
ഖത്തറിനെതിരായ ഉപരോധം തുടക്കത്തില്‍ തന്നെ വന്‍ പരാജയമായിരുന്നു. മേഖലയിലോ ആഗോള തലത്തിലോ യാതൊരു അനുകൂല തരംഗവും സൃഷ്ടിക്കാന്‍ ഉപരോധ ശക്തികള്‍ക്ക് സാധിച്ചില്ല. പ്രദേശത്തെ സംഭവ വികാസങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ് അതിന്റെ പരാജയം. ഒട്ടനവധി ഘടകങ്ങള്‍ ഈ പരാജയത്തിന് കാരണമായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടവ ഇവയാണ്..
Add a comment...

Post has attachment

Post has attachment
ലോക ഭൗമ ദിനം
(World Earth Day)
Photo
Add a comment...

Post has attachment
അച്ഛനും അമ്മയും വേർപിരിയുന്ന കോടതി മുറിയിൽ കരഞ്ഞുകൊണ്ടുനിന്ന കൊച്ചു പെൺകുട്ടി.
Add a comment...

Post has attachment

Post has attachment
വാങ്ങിവെച്ചോ മോളെ, ഭരിക്കുന്നവരുപോലും ശൃംഗാരവീരന്മാരായ കാലമാണ്.
Photo
Add a comment...

"മാര്‍ച്ചാവുമ്പോഴേക്കും കിണറുകളൊക്കെ വറ്റിത്തുടങ്ങി .. ഇനിയുള്ള ഒന്ന് രണ്ടു മാസത്തിന്നിടയില്‍ വെള്ളംകുടി മുട്ടുന്ന ലക്ഷണമാണ് ഇക്കാ..ഞാനും കുട്ട്യേളും ഇവിടെക്കിടന്ന് പെടാപാട് പെടുംട്ടാ.."
നല്ലോരു വെള്ളിയാഴ്ചയായിട്ട് രാവിലെ ത്തന്നെ കെട്ട്യോള്‍ടെ പരാധീനതകളും പരിവട്ടങ്ങളുമാണ് ഫോണ്‍ വഴി കേട്ടത്.
"അതൊന്നും ഉണ്ടാവില്ലെന്നെ.. നമ്മളിതെത്ര വേനല് കണ്ടതാ പെണ്ണെ..ഇതുവരെ അങ്ങിനെ ഒരു വിഷമം പടച്ചോന്‍ വരുത്തിയിട്ടില്ലല്ലോ. ഇനിയൊട്ട് വരുത്തേം ഇല്ലെന്നെ!"
സംഗതി പടച്ചോനെ ഏല്‍പ്പിച്ച് ഞാന്‍ മെല്ലെ തടിയൂരാന്‍ നോക്കിയപ്പോള്‍ മൂപ്പത്യേര് പിന്നേം അതിന്നിടയിലേക്ക് മനുഷനെ ഇടങ്ങേറാക്കുന്ന സംശയവുമായി ഇടിച്ചു കയറി.
"അതിപ്പോ.. എല്ലാം അങ്ങിനെ പടച്ചോനെ ഏല്‍പ്പിക്കാതെ കിണറ്റില് ഒന്ന് രണ്ടുറിംഗുകള്‍ കൂടി ഇറക്കി നമുക്കും കൂടിയൊന്നു ശ്രമിച്ചൂടെ ഇക്കാ !"
ഈ വരള്‍ച്ചയെന്ന ബാധ അങ്ങിനെ പെട്ടെന്നൊന്നും വിടുന്ന ലക്ഷണമില്ലെന്ന് കണ്ടപ്പോള്‍ ഞാന്‍ കളമൊന്നു മാറിച്ഛവിട്ടിനോക്കി.
നിനക്കറിയില്ലേ ശൈലാ.. കണ്ണെത്താദൂരത്തോളം ഒരു തുള്ളി ജലംപോലുമില്ലാത്ത മരുഭൂമിയിലല്ലേ തന്റെ പ്രിയ ഭാര്യ ഹാജറാബീവിയെയും മകനെയുംതനിച്ചാക്കി ഇബ്രാഹീം നബി തിരികെ പോന്നത്.. അവര്‍ക്കാരായിരുന്നു അന്ന് തുണ?
ഹാജറാബീവിയുടെ മനക്കരുത്തും വിശ്വാസവുമാണ് അവരെ തളര്‍ത്താതിരുന്നത് , തന്റെ പ്രിയഭര്‍ത്താവ് അരുതാത്തതൊന്നും തന്നോട് ചെയ്യില്ലെന്നുള്ള ഉറച്ച വിശ്വാസമായിരുന്നു അവരുടെ പിന്‍ബലം.."
വല്യൊരു തത്വജ്ഞാനിയെപ്പോലെ ഞാന്‍ പറഞ്ഞു നിറുത്തി.
അപ്പുറത്ത് മൌനം അവളാ സംഭവത്തിന്റെ സെന്റിയില്‍ വീണെന്ന് തോന്നിയപ്പോള്‍ ഞാനൊന്നുകൂടി പൊലിപ്പിച്ച് ഒരു ചിന്ന ക്വൊസ്റ്റന്‍ കൂടി വര്‍ക്ക്‌ഔട്ട്‌ ചെയ്തു.
" നീയൊന്നാലോചിച്ചുനോക്കിക്കേ .. നിന്നെയും കുട്ടികളെയും അങ്ങിനെ ഒരവസ്ഥയില്‍ ഞാന്‍ കൊണ്ട് വിട്ടാല്‍ എന്തായിരിക്കും നിന്റെ പ്രതികരണം..ആ സഹനശക്തിയും മനക്കരുത്തും നിനക്കുണ്ടാവുമോ?"
അതിനുള്ള മറുപടി വളരെ പെട്ടെന്നായിരുന്നു.
" ആ ..അതൊക്കെ ഉണ്ടാവും.. കൊണ്ട് വിടുന്നത് ഇബ്രാഹീംനബിയെപ്പൊലെ ആരെങ്കിലുമാണെങ്കില്‍ ..
ഇത്പ്പോ മനസ്സിലിരുപ്പ് എന്താണെന്ന് എനിക്ക് മനസ്സിലായി ..പത്തിരുപത്തഞ്ചു കൊല്ലായില്ലേ കാണാന്‍ തുടങ്ങീട്ട്. അല്ലേലും കുറച്ചു നാളായി എന്നോട് സ്നേഹമോക്കെ വളരെ കുറഞ്ഞിരിക്കുന്നു ..എനിക്ക് മനസ്സിലാവാതെയൊന്നുമല്ല"

ഞാന്‍ പ്ലിംഗസ്യാഹ
Add a comment...

ആരെന്ത് കരുതിയാലും ചിലത് തുറന്നുപറയാതിരിക്കാനാവില്ല
---------------------------
സദാചാര ഗുണ്ടായിസത്തിനോടുള്ള കടുത്ത പ്രതിഷേധവും അമർഷവും മനസ്സിൽ നുരഞ്ഞു പതയുന്നുണ്ട്, അന്യരുടെ സുഖങ്ങളിൽ വേവലാതിപ്പെടുകയും ദുശിച്ച കണ്ണുകൾ വെച്ച് മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്ക് ഒളിഞ്ഞുനോക്കുകയും ചെയ്യുന്ന സംസ്കാര ശൂന്യരുടെ നാടായി നമ്മുടെ മലയാളനാട് മാറുന്നല്ലൊ എന്നോർത്ത് വല്ലാത്ത വ്യാകുലതയുമുണ്ട്.
എന്നിരിക്കിലും ഇന്നത്തെ വാർത്തകൾക്കിടയിൽ പൊതു ഇടങ്ങളിൽ പരസ്യമായി ചുംബിക്കുന്ന വീഡിയോ ക്ലിപ്പുകൾ കണ്ടപ്പോൾ
മനസ്സിൽ വല്ലാത്തൊരു അലോസരവും പറഞ്ഞറിയിക്കാനാവാത്തൊരു അസ്വസ്ഥതയും തോന്നുന്നു.
അങ്ങിനെ ഒരു കൾച്ചറുമായി ഒത്തു പോകാൻ മനസ്സ് പാകപ്പെടാത്തതിന്റെയാവാം.. അല്ലെങ്കിൽ വളർന്ന സാഹചര്യങ്ങളുടെയോ പ്രായത്തിന്റെയോ ആവാം , എങ്ങിനെയൊക്കെ മനസ്സിനെ പാകപ്പെടുത്താനും ഉൾകൊള്ളിക്കാനും ശ്രമിക്കുമ്പോഴും ഏച്ചുകെട്ടിയതു പോലെ ഒരു വ്യാകുലത മുഴച്ചു നിക്കുന്നു.
പ്രണയം ചുംബനം എന്നൊക്കെയുള്ള മിത്തുകൾ പരിശുദ്ധവും പരിപാവനവുമായി കാണാൻ മാത്രം കഴിയുന്ന ഒരു മനസ്സിന്റെ ഉടമയായതാവാം അതിനു കാരണമെന്ന് ഞാൻ സംശയിക്കുന്നു.
ഈ സമരത്തോട് അനുകൂല നിലപാടുള്ള രക്ഷിതാക്കളിൽ തൊണ്ണൂറു ശതമാനവും പരസ്യമായ ചുംബനമെന്ന ഈ ആഭാസ പ്രതിഷേധത്തോട് മനസ്സുകൊണ്ടെങ്കിലും മതിപ്പില്ലാത്തവരാണെന്നാണു പലരുടേയും നിലപാടുകളിൽനിന്നും പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കിയെടുക്കാനാവുന്നത്. സമൂഹമദ്ധ്യത്തിൽ ആഘോഷമാക്കാനുള്ളതല്ല പ്രണയവും ചുംബനവുമെന്ന് വിശ്വസിക്കുന്നവരിൽ ഒരാളാണു ഞാനും.
പൊതു ഇടങ്ങളിൽ പരസ്യമായി ചെയ്യരുതെന്ന് സമൂഹം നിഷ്കർശിച്ചിട്ടുള്ള കാര്യങ്ങളിൽ അതിന്റേതായ സ്വകാര്യതയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതല്ലേ അഭികാമ്യം! പ്രതിഷേധങ്ങൾക്ക് നമുക്ക് മറ്റ് എന്തെല്ലാം മർഗങ്ങളുണ്ട്?
യുവതലമുറ നടത്തുന്ന പ്രതിഷേധത്തെ അതിന്റെ എല്ലാ മതിപ്പുകളോടും കൂടിത്തന്നെ ഉൾക്കൊള്ളുന്നുണ്ട്.
ഒരിക്കലും പുറം തിരിഞ്ഞുനിൽക്കലല്ല ഈ കുറിപ്പ്കൊണ്ട് ഉദ്ധേശം , ഒപ്പം നിന്നുകൊണ്ട്തന്നെ ഉൾക്കൊള്ളാനാവാത്തൊരു യാഥാർത്ഥ്യത്തെ പറഞ്ഞുവെച്ചെന്നു മാത്രം.
Add a comment...
Wait while more posts are being loaded