ഡിക്ലട്ടരിംഗ് പ്രാക്ടീസ് aka സ്റ്റോറൂമില്‍ നിന്ന് ബെഡ് റൂമിലേക്ക് താമസം മാറല്‍ [പാര്ട്ട് 6]

സെന്റിമെന്റൽ ഐറ്റംസ്‌ 2

പാവകൾ, ടെഡിബേറുകൾ, സ്റ്റഫ്ഡ്‌ അനിമൽസ്‌ ഒക്കേ എന്റ്‌ വീക്ക്നെസ്‌ ആയിരുന്ന്. അതൊക്കേ സെന്റിമെന്റൽ ഐറ്റംസിൽ കൂട്ടിട്ടേക്കുവായിരുന്നു. ഇച്ചിരി നാൾ മുന്നേ ഐലന്റ്സ്‌ ഓഫ്‌ ഡോൾസ്‌, ചില ജാപ്പാനീസ്‌ ഹൊറർ സിനിമകൾ കണ്ട ശേഷം ഈ ഐറ്റംസ്‌ ചെറിയ വലിയ പേടി ഉണ്ടാക്കിയാർന്ന്. ഇരിട്ടത്ത്‌ ചിരിക്കുന്നതായും തുറിച്ച്‌ നോക്കുന്നതായും കഴുത്തിനു പിടിക്കുന്നതുമായാ മൂന്ന് നാലു ദുസ്വപ്നങ്ങളും കണ്ടു. അതിനു ശേഷം വെറുതേ പ്രഷർ കൂട്ടുന്ന ഐറ്റംസ്‌ ആയിമാറി. വീട്ടിൽ പല ഭാഗങ്ങളിൽ ആയി ഡേക്കോർ ആയിരുന്ന ഈ ഐറ്റംസ്‌ ഒരു ഭാഗത്ത്‌ കൂട്ടി വെച്ചു വിന്റർ ബ്ലാങ്കറ്റ്‌ ഇട്ടു മൂടിയ ശേഷം ആയിരുന്ന് ഉറക്കം.

ഒരാളേ പോലും തൊടാൻ സമ്മധിക്കാത്ത എറ്റവും പ്രിയപ്പെട്ട കളക്ഷൻ ആയിരുന്ന് ഇതു. ഒപ്പം മുറിയിൽ പൊടി സ്റ്റേർ ചെയ്യുന്നതിൽ വല്യ പങ്കുവഹിക്കുന്ന സംഭവം ആന്ന് ഈ സ്റ്റഫ്ഡ്‌ ഐറ്റംസ്‌. ഒരു സ്റ്റഫ്ഡ്‌ ഡോൾ ( മൂന്നാത്ത അണ്ണൻ അദ്യ ശംബളത്തിനു വാങ്ങിത്തന്ന ഡോൾ) ഒഴികേ ബാക്കി ഉണ്ടായിരുന്നവ കളയാൻ ആയിരുന്നു തീരുമാനം. അതിന്റെ ഭാഗം ആയി അടുത്തൊരു ഡേ കെയറിനും അടുത്ത വീട്ടിലേ പിള്ളാർക്കും കൊടുത്ത്‌ ഒഴിവാക്കി.

ഒഴിവാക്കാൻ പറ്റും എന്ന് തീരേ പ്രതീക്ഷയില്ലാത്ത ഒരു കാറ്റഗറി ആയിരുന്ന് ഇതു. അദ്യം രണ്ട്‌ മൂന്ന് ദിവസം ഒഴിവാക്കണ്ടായിരുന്നു ന്ന് ഫീൽ അടിച്ചെങ്കിലും ഇപ്പോ അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്ന് എന്ന് പോലും ഒർമ്മയില്ല. ഒപ്പം ഋഗ്രറ്റ്‌ ഫീലും ഇല്ല.

ലോൾ മൊമന്റ്‌:- ഒരു ചിറ്റയുടെ കമന്റ്‌ (എനിക്ക്‌ കാര്യായി എന്തോ പറ്റിയിട്ടുണ്ടത്രേ. ഇതു വരേ ഉള്ള സ്വഭാവത്തിലും പ്രവൃത്തിയിലും നല്ല മാറ്റം ആണത്രേ. അംബലത്തിൽ ഒരു പൂജ കഴിപ്പിച്ചാൽ ശരിയാകുമത്രേ.) ഇത്രീം കേൾക്കേണ്ട താമസം അമ്മിക്ക്‌ റ്റെൻഷനും പ്രഷറും

ബാങ്ക്‌ അക്കോണ്ടുകൾ

ബോണസ്‌ പോയിന്റ്‌, ഓഫറുകൾ കിട്ടുന്നതിനു, എ ടി എം കാർഡ് വേണ്ടിയും മൂന്നിൽ കൂടുതൽ ബാങ്കുകളിൽ അക്കോണ്ട്‌ തുടങ്ങിട്ടുണ്ടായിരുന്നു ഒരു ഓഫിഷ്യൽ അവശ്യത്തിനായി കഴിഞ്ഞ നവംബർ അവസാനം ബാങ്കുകളിൽ നിന്ന് സ്റ്റേറ്റ്‌മന്റ്‌ എടുത്ത്‌ നോക്കുന്നതിൽ നിന്നും വർഷം എകദേശം പതിനാലായിരത്തിനു മുകളിൽ കാശ്‌ വിവിധ ബാങ്കുകൾ എന്റ്‌ കൈയിൽ നിന്ന് വർഷം തോറും ഈടാക്കിയിരുന്നു. എന്നാൽ ബാലൻസ്‌ ഷീറ്റ്‌ കാൽകുലേറ്റ്‌ ചെയ്താൽ ഈ നഷ്ടം പുറത്ത്‌ അറിയാറില്ല. ഈ അനാവശ്യ ചിലവു ഒഴിവാക്കാനായി എസ്‌ ബി ഐയിലേ സാലറി അക്കോണ്ടും പഴയ എസ്‌ ബി ടിയിലേ പേർസ്സണൽ അക്കോണ്ടും ഒഴികേ ഉള്ളവ ക്ലോസ്‌ ചെയ്ത്‌ എൻ ഓ സി വാങ്ങിയാർന്നു. ഒരു പ്രമുഖ ബാങ്കിൽ നിന്ന് ന്റെ അറിവ്‌ ഇല്ലാതേ കാശ്‌ നിക്ഷേപവും പിന്വലിക്കലും ഉണ്ടായതും ബാങ്ക്‌ അക്കോണ്ട്‌ ക്ലോസ്‌ ചെയ്യുന്നതിനു ഒരു കാരണം ആയിരുന്നു. ഇതു മൂന്ന് ക്രെഡിറ്റുകാർഡ്‌ എന്നതു ഒരെണ്ണം ആക്കി കുറക്കാനും കഴിഞ്ഞു.

അക്കോണ്ട്‌ ഡീക്ലട്ടറിന്റെ ഗുണം അടുത്ത സാംബത്തികവർഷം കിട്ടും എന്ന് കരുതിയതാണ്‌ എന്നാൽ എസ്‌ ബി ഐ സർവ്വീസ്‌ ചാർജ്ജുകൾ കുത്തനേ ഉയർത്തിയത്‌ (ഡോഗ്ഗ്‌ വിസിൽ (??) ആണോന്ന് അറിയില്ല) ചെറിയ ആശങ്ക ഉണ്ടാക്കിട്ടുണ്ട്‌. ബാങ്ക്‌ ട്രാൻസാക്ഷൻ കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച്‌ ഇപ്പോ വളരേ കുറവാണ്‌. കുത്തനേ ഉള്ള ചാർജ്ജ്‌ വർദ്ദനവു ബാധിക്കില്ല ന്ന് കരുതുന്നു.

ഓൺ ലൈൻ വാർത്തകളുടെയും ഋഷെയറുകളും കണ്ടപ്പോ ഡിക്ലട്ടർ ചെയ്തതിൽ റിഗ്രറ്റ്‌ തോന്നിയ ഒരു കാറ്റഗറിയാണ്‌ ഇത്‌.

ആശങ്കകൾ :-

ഒരിക്കൽ അക്കോണ്ട്‌ ക്ലോസ്‌ ചെയ്തതുകൊണ്ട്‌ ആ പൊതു മേഖലാ ബാങ്കിൽ അക്കോണ്ട്‌ തുറക്കാൻ പറ്റുമോ?

ഇന്ത്യക്ക്‌ ഉള്ളിൽ എവിടേയും ട്രാൻസ്‌ഫർ കിട്ടാൻ ചാൻസ്‌ ഉള്ളത്‌ കൊണ്ട്‌ സാലറി അക്കോണ്ട്‌ മറ്റൊരു പൊതു മേഘലാ ബാങ്കിലേക്ക്‌ മാറുന്നത്‌ കൊണ്ട്‌ ക്യാഷ്‌ ട്രാൻസാക്ഷനിൽ ബുധിമുട്ടു ഉണ്ടാകുമോ ?

ഒരേ ടൈപ്പ്‌ അക്കോണ്ട്‌ (എസ്‌ ബി) ആയതു കൊണ്ട്‌ ഐലേയും ടിയിലേയും അക്കോണ്ട്‌ മെർജ്ജ്‌ ആകും എന്ന് കേൾക്കുന്നു. അതിന്റെ സത്യാവസ്ഥ എന്താണ്‌ ?

ചില അക്കോണ്ട്‌ ഹോൾഡേർസ്സിനേ ബാങ്കുകാർ വിളിച്ച്‌ അക്കോണ്ട്‌ മെർജ്ജ്‌ ചെയ്യണോ എന്ന് തിരക്കിയതായും കേൾക്കുന്നു, ഇതിന്റെ സത്യാവസ്ഥ ന്താണ്‌?

പുതിയ ഒരു അക്കോണ്ട്‌ തുടങ്ങാൻ പറ്റിയ (മികച്ച സർവ്വീസ്‌ തരുന്ന) പൊതു മേഘലാ ബാങ്ക്‌ എതാണ്‌ ? 
Shared publiclyView activity