Profile cover photo
Profile photo
സൈക്കോ പാറു
10,197 followers -
I may not be Ms. Perfect, but I'm always ME!
I may not be Ms. Perfect, but I'm always ME!

10,197 followers
About
സൈക്കോ പാറു's posts

Post is pinned.
wishlist  

1. ടുലിപ് പൂക്കള്‍ നിറയുന്ന സമയം നെതർലന്റ്സ് ഗ്രാമങ്ങള്‍ ചുറ്റി കാണണം കൂടെ ആംസ്റ്റർഡാമും 

2. leisure cruising [Task Completed] (2015 April 30 to May 4) 

3. അള്‍ട്ടിമേറ്റ്‌  ഫ്രീഫാള്‍ [Task Completed] ( 2015 May 6)

4. പാരീസ് കാണണം [Task Completed] (2017 February 6 to 10)

5. വാഗ ബോര്‍ഡര്‍ സെറിമോണി കാണണം [Task Completed] ( 2016 Dec 27)  

6. ഒരു മ്യൂസിക്‌ റോക്ക് ഷോ കണ്ടു അര്‍മാദിക്കണം [Task Completed] (2015 June 11 Agam) 

7. ഇതാ ( ithaa ) രേസ്റൊരെന്റില്‍ നിന്ന് ഒരു ലഞ്ച്

8. A4 എന്നാ ടാറ്റൂ പതിക്കണം.

9.  കാര്‍ത്തിക് ഷായെ കാണണം

ബാക്കി പിന്നാലെ വരും ( ഭീഷണി)

പോസ്റ്റിനു കാരണം :- http://goo.gl/aoTJMP

#Ask_whishlist  

ഡിക്ലട്ടരിംഗ് പ്രാക്ടീസ് aka സ്റ്റോറൂമില്‍ നിന്ന് ബെഡ് റൂമിലേക്ക് താമസം മാറല്‍ [പാര്ട്ട് 6]

സെന്റിമെന്റൽ ഐറ്റംസ്‌ 2

പാവകൾ, ടെഡിബേറുകൾ, സ്റ്റഫ്ഡ്‌ അനിമൽസ്‌ ഒക്കേ എന്റ്‌ വീക്ക്നെസ്‌ ആയിരുന്ന്. അതൊക്കേ സെന്റിമെന്റൽ ഐറ്റംസിൽ കൂട്ടിട്ടേക്കുവായിരുന്നു. ഇച്ചിരി നാൾ മുന്നേ ഐലന്റ്സ്‌ ഓഫ്‌ ഡോൾസ്‌, ചില ജാപ്പാനീസ്‌ ഹൊറർ സിനിമകൾ കണ്ട ശേഷം ഈ ഐറ്റംസ്‌ ചെറിയ വലിയ പേടി ഉണ്ടാക്കിയാർന്ന്. ഇരിട്ടത്ത്‌ ചിരിക്കുന്നതായും തുറിച്ച്‌ നോക്കുന്നതായും കഴുത്തിനു പിടിക്കുന്നതുമായാ മൂന്ന് നാലു ദുസ്വപ്നങ്ങളും കണ്ടു. അതിനു ശേഷം വെറുതേ പ്രഷർ കൂട്ടുന്ന ഐറ്റംസ്‌ ആയിമാറി. വീട്ടിൽ പല ഭാഗങ്ങളിൽ ആയി ഡേക്കോർ ആയിരുന്ന ഈ ഐറ്റംസ്‌ ഒരു ഭാഗത്ത്‌ കൂട്ടി വെച്ചു വിന്റർ ബ്ലാങ്കറ്റ്‌ ഇട്ടു മൂടിയ ശേഷം ആയിരുന്ന് ഉറക്കം.

ഒരാളേ പോലും തൊടാൻ സമ്മധിക്കാത്ത എറ്റവും പ്രിയപ്പെട്ട കളക്ഷൻ ആയിരുന്ന് ഇതു. ഒപ്പം മുറിയിൽ പൊടി സ്റ്റേർ ചെയ്യുന്നതിൽ വല്യ പങ്കുവഹിക്കുന്ന സംഭവം ആന്ന് ഈ സ്റ്റഫ്ഡ്‌ ഐറ്റംസ്‌. ഒരു സ്റ്റഫ്ഡ്‌ ഡോൾ ( മൂന്നാത്ത അണ്ണൻ അദ്യ ശംബളത്തിനു വാങ്ങിത്തന്ന ഡോൾ) ഒഴികേ ബാക്കി ഉണ്ടായിരുന്നവ കളയാൻ ആയിരുന്നു തീരുമാനം. അതിന്റെ ഭാഗം ആയി അടുത്തൊരു ഡേ കെയറിനും അടുത്ത വീട്ടിലേ പിള്ളാർക്കും കൊടുത്ത്‌ ഒഴിവാക്കി.

ഒഴിവാക്കാൻ പറ്റും എന്ന് തീരേ പ്രതീക്ഷയില്ലാത്ത ഒരു കാറ്റഗറി ആയിരുന്ന് ഇതു. അദ്യം രണ്ട്‌ മൂന്ന് ദിവസം ഒഴിവാക്കണ്ടായിരുന്നു ന്ന് ഫീൽ അടിച്ചെങ്കിലും ഇപ്പോ അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്ന് എന്ന് പോലും ഒർമ്മയില്ല. ഒപ്പം ഋഗ്രറ്റ്‌ ഫീലും ഇല്ല.

ലോൾ മൊമന്റ്‌:- ഒരു ചിറ്റയുടെ കമന്റ്‌ (എനിക്ക്‌ കാര്യായി എന്തോ പറ്റിയിട്ടുണ്ടത്രേ. ഇതു വരേ ഉള്ള സ്വഭാവത്തിലും പ്രവൃത്തിയിലും നല്ല മാറ്റം ആണത്രേ. അംബലത്തിൽ ഒരു പൂജ കഴിപ്പിച്ചാൽ ശരിയാകുമത്രേ.) ഇത്രീം കേൾക്കേണ്ട താമസം അമ്മിക്ക്‌ റ്റെൻഷനും പ്രഷറും

ബാങ്ക്‌ അക്കോണ്ടുകൾ

ബോണസ്‌ പോയിന്റ്‌, ഓഫറുകൾ കിട്ടുന്നതിനു, എ ടി എം കാർഡ് വേണ്ടിയും മൂന്നിൽ കൂടുതൽ ബാങ്കുകളിൽ അക്കോണ്ട്‌ തുടങ്ങിട്ടുണ്ടായിരുന്നു ഒരു ഓഫിഷ്യൽ അവശ്യത്തിനായി കഴിഞ്ഞ നവംബർ അവസാനം ബാങ്കുകളിൽ നിന്ന് സ്റ്റേറ്റ്‌മന്റ്‌ എടുത്ത്‌ നോക്കുന്നതിൽ നിന്നും വർഷം എകദേശം പതിനാലായിരത്തിനു മുകളിൽ കാശ്‌ വിവിധ ബാങ്കുകൾ എന്റ്‌ കൈയിൽ നിന്ന് വർഷം തോറും ഈടാക്കിയിരുന്നു. എന്നാൽ ബാലൻസ്‌ ഷീറ്റ്‌ കാൽകുലേറ്റ്‌ ചെയ്താൽ ഈ നഷ്ടം പുറത്ത്‌ അറിയാറില്ല. ഈ അനാവശ്യ ചിലവു ഒഴിവാക്കാനായി എസ്‌ ബി ഐയിലേ സാലറി അക്കോണ്ടും പഴയ എസ്‌ ബി ടിയിലേ പേർസ്സണൽ അക്കോണ്ടും ഒഴികേ ഉള്ളവ ക്ലോസ്‌ ചെയ്ത്‌ എൻ ഓ സി വാങ്ങിയാർന്നു. ഒരു പ്രമുഖ ബാങ്കിൽ നിന്ന് ന്റെ അറിവ്‌ ഇല്ലാതേ കാശ്‌ നിക്ഷേപവും പിന്വലിക്കലും ഉണ്ടായതും ബാങ്ക്‌ അക്കോണ്ട്‌ ക്ലോസ്‌ ചെയ്യുന്നതിനു ഒരു കാരണം ആയിരുന്നു. ഇതു മൂന്ന് ക്രെഡിറ്റുകാർഡ്‌ എന്നതു ഒരെണ്ണം ആക്കി കുറക്കാനും കഴിഞ്ഞു.

അക്കോണ്ട്‌ ഡീക്ലട്ടറിന്റെ ഗുണം അടുത്ത സാംബത്തികവർഷം കിട്ടും എന്ന് കരുതിയതാണ്‌ എന്നാൽ എസ്‌ ബി ഐ സർവ്വീസ്‌ ചാർജ്ജുകൾ കുത്തനേ ഉയർത്തിയത്‌ (ഡോഗ്ഗ്‌ വിസിൽ (??) ആണോന്ന് അറിയില്ല) ചെറിയ ആശങ്ക ഉണ്ടാക്കിട്ടുണ്ട്‌. ബാങ്ക്‌ ട്രാൻസാക്ഷൻ കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച്‌ ഇപ്പോ വളരേ കുറവാണ്‌. കുത്തനേ ഉള്ള ചാർജ്ജ്‌ വർദ്ദനവു ബാധിക്കില്ല ന്ന് കരുതുന്നു.

ഓൺ ലൈൻ വാർത്തകളുടെയും ഋഷെയറുകളും കണ്ടപ്പോ ഡിക്ലട്ടർ ചെയ്തതിൽ റിഗ്രറ്റ്‌ തോന്നിയ ഒരു കാറ്റഗറിയാണ്‌ ഇത്‌.

ആശങ്കകൾ :-

ഒരിക്കൽ അക്കോണ്ട്‌ ക്ലോസ്‌ ചെയ്തതുകൊണ്ട്‌ ആ പൊതു മേഖലാ ബാങ്കിൽ അക്കോണ്ട്‌ തുറക്കാൻ പറ്റുമോ?

ഇന്ത്യക്ക്‌ ഉള്ളിൽ എവിടേയും ട്രാൻസ്‌ഫർ കിട്ടാൻ ചാൻസ്‌ ഉള്ളത്‌ കൊണ്ട്‌ സാലറി അക്കോണ്ട്‌ മറ്റൊരു പൊതു മേഘലാ ബാങ്കിലേക്ക്‌ മാറുന്നത്‌ കൊണ്ട്‌ ക്യാഷ്‌ ട്രാൻസാക്ഷനിൽ ബുധിമുട്ടു ഉണ്ടാകുമോ ?

ഒരേ ടൈപ്പ്‌ അക്കോണ്ട്‌ (എസ്‌ ബി) ആയതു കൊണ്ട്‌ ഐലേയും ടിയിലേയും അക്കോണ്ട്‌ മെർജ്ജ്‌ ആകും എന്ന് കേൾക്കുന്നു. അതിന്റെ സത്യാവസ്ഥ എന്താണ്‌ ?

ചില അക്കോണ്ട്‌ ഹോൾഡേർസ്സിനേ ബാങ്കുകാർ വിളിച്ച്‌ അക്കോണ്ട്‌ മെർജ്ജ്‌ ചെയ്യണോ എന്ന് തിരക്കിയതായും കേൾക്കുന്നു, ഇതിന്റെ സത്യാവസ്ഥ ന്താണ്‌?

പുതിയ ഒരു അക്കോണ്ട്‌ തുടങ്ങാൻ പറ്റിയ (മികച്ച സർവ്വീസ്‌ തരുന്ന) പൊതു മേഘലാ ബാങ്ക്‌ എതാണ്‌ ? 

ഇത്തവണ നാല് വിശേഷ ദിവസങ്ങള്‍ ഒരു കുപ്പിയില്‍ [ദിവസത്തില്‍] ആയി വന്നെക്കുവാണേ

ഗുഡ് ഫ്രൈഡേ

വിഷു

അംബേദ്‌കറുടെ 126 ആം ജയന്തി

തമിള്‍ പുതു വര്ഷം

അപ്പൊ എല്ലാര്‍ക്കും ഈ നാല് ദിനാശംസകള്‍ 

ഡിക്ലട്ടരിംഗ് പ്രാക്ടീസ് aka സ്റ്റോറൂമില്‍ നിന്ന് ബെഡ് റൂമിലേക്ക് താമസം മാറല്‍ [പാര്ട്ട് 5]

സെന്റിമെന്റൽ ഐറ്റംസ്‌

ഡിജിറ്റൽ ക്യാമറ വരുന്നതിനു മുന്നേ / കുഞ്ഞിലേ ഉള്ള ഫോട്ടോസ്‌, ഓട്ടോഗ്രാഫുകൾ, വളരേ കാലം മുന്നേ കിട്ടിയ ഗ്രീറ്റിംഗ്‌ കാർഡുകൾ, ലെറ്ററുകൾ അങ്ങനേയുള്ള / മറ്റുള്ളവയേ അപേക്ഷിച്ച്‌ വളരേ കുറച്ച്‌ ഐറ്റംസ്‌ ഉള്ള കാറ്റഗറിയാണ്‌ സെന്റിമെന്റൽ ഐറ്റം എനിക്ക്‌.

നല്ലോണം മിക്സഡ്‌ ഫീലിംഗ്‌ ഉള്ള കാറ്റഗ്ഗറിയായിരുന്നു ഇത്‌. എന്നാലും ഡീക്ലട്ടറിംഗ്‌ പൊതുവേ ഈസിയായിരുന്നു.

പഴേ ഫോട്ടോകൾ തെളിച്ചം ഉള്ളവ സ്കാൻ ചെയ്ത്‌ ഡിജിറ്റൽ രൂപത്തിലാക്കി. ബ്ലർ ആയാ / തെളിച്ചം ഇല്ലാത്തവയെ കത്തിച്ച്‌ കളഞ്ഞു ഒഴിവാക്കി. ബാക്കി ഫോട്ടോകൾ ഒരു ആൽബമാക്കി അമ്മിക്കു കൊടുത്ത്‌. അതു മിക്കവാറും കറങി എന്റ്‌ അടുത്ത്‌ വരുമെന്നാ തോന്നുന്നത്‌.

ഓട്ടോഗ്രാഫുകൾ, ലെറ്ററുകൾ, കാർഡുകൾ ഒക്കേ കലിപ്പ്‌ ഉണ്ടാക്കുന്നവ ആണേലും പൂർണ്ണമായും ഒഴിവാക്കാൻ തോന്നാത്തത്‌ കൊണ്ട്‌ സ്കാൻ ചെയ്ത്‌ ഡിജിറ്റൽ രൂപത്തിലാക്കിയ ശേഷം കത്തിച്ച്‌ കളഞ്ഞു.

ചില സെന്റിമെന്റൽ ഐറ്റംസ്‌ ചേട്ടന്മാർ വീടു അലങ്കരിക്കാൻ ന്ന് പറഞ്ഞു എടുകൊണ്ട്‌ പോയിട്ടുണ്ട്‌. അതൊക്കേ ഒഴിവായി കിട്ടിയതിൽ നല്ല സമാധാനം ഉണ്ട്‌.

ചില സെന്റിമെന്റൽ ഐറ്റംസ്‌ കണ്ടിട്ടു എനിക്ക്‌ ചിരി നിർത്താൻ പറ്റിയില്ല. ഹോ ഇതൊക്കെ ന്റെ കളക്ഷൻ ആണല്ലോ ന്ന് അലോചിച്ച്‌ അയ്യോ വെച്ച്‌ പോയ്‌ . അതെല്ലാം ആരും / വീട്ടുകാർ കാണാതേ കത്തിച്ച്‌ കളഞ്ഞു

ഡിജിറ്റൽ ഡീക്ലട്ടറിനു ശേഷം വന്ന ഫോട്ടോസും സെന്റിമെന്റൽ ഡീക്ലട്ടറിങ്ങിനു ശേഷം വന്ന സ്കാൻഡ്‌ കോപ്പികളും ചേർത്ത്‌. ഒരു ഡിവിഡിയിൽ ഫോട്ടോസ്‌ ചുരുക്കാനായി എന്നത്‌ ഡിജിറ്റൽ കാറ്റഗറിയുടെ വല്യ വിജയം ആയിരുന്നു.

ഡിക്ലട്ടരിംഗ് പ്രാക്ടീസ് aka സ്റ്റോറൂമില്‍ നിന്ന് ബെഡ് റൂമിലേക്ക് താമസം മാറല്‍ [പാര്ട്ട് 4]

ഡിജിറ്റൽ ഡീക്ലട്ടർ

ഡീക്ലട്ടർ എന്ന ആശയം കിട്ടിയത്‌ മുതൽ ചെയ്തു തുടങ്ങിയ ഒന്നാണ്‌ ഡിജിറ്റൽ ഡീക്ലട്ടർ ആൻഡ്‌ ഓർഗ്ഗനൈസേഷൻ. മെറ്റീരിയൽസിന്റെ ഫിസിക്കൽ അക്സസ്‌ വേണ്ടാത്തതു കൊണ്ട്‌ എവിടെ നിന്ന് വേണമെങ്കിലും ഇതു ചെയ്യാം.

1. ഡിജിറ്റൽ ഫൂട്ട്‌ പ്രിന്റ്‌ (?) കുറക്കുകയും വിന്റോ ഷോപ്പിംഗ്‌ കുറയ്ക്കാൻ വേണ്ടി ആദ്യമേ ഓൺലൈൻ ഷോപ്പിംഗ്‌ ആപ്പുകൾ എടുത്ത്‌ കളഞ്ഞു. അതോടെപ്പം പ്രോഡക്റ്റ്‌ റിവ്യൂ/ ന്യൂ പ്രോഡക്റ്റ്‌ ലോഞ്ച്‌ / അപ്ഡേറ്റ്‌ മൈയിലുകൾ അൺസബ്സ്ക്രൈബ്‌ ചെയ്ത്‌. മണി ഡ്രൈയിനിന്റെ 85% ഉം വിന്റോ ഷോപ്പിംഗ്‌ വഴിയാണെന്നാണ്‌ കഴിഞ്ഞ 6 മാസത്തെ വിലയിരുത്തൽ.

2. പാസ്‌ വേഡ്‌ അറിയാത്ത ഒരു മെയിൽ ഐഡി ഉണ്ടാർന്ന്. ഡീക്ലട്ടറിനു ഇടക്ക്‌ അതിന്റെ പാസ്‌വേഡ്‌ കിട്ടി. ഉപയോഗം ഉള്ള മെയിൽ അല്ലാത്തതിനാൽ ഡിലീറ്റ്‌ അക്കോണ്ട്‌ ഓപ്ഷൻ ഫലപ്രദമായി പ്രയോജനപ്പെടുത്തി.

3. ക്ലൗഡ്‌ സ്റ്റോറേജിൽ 75% ത്തോളം നിറഞ്ഞ അവസ്ഥയിൽ ആയിരുന്ന്. യാത്ര ചെയ്യുന്ന സമയം ഫോട്ടോ സ്റ്റോർ ചെയ്യാൻ വേണ്ടി അതിലേ ഡാറ്റ മുഴുവൻ ഡൗൺലോഡ്‌ ചെയ്തു മാറ്റി. ഭൂരിഭാഗവും ക്രാപ്പ്‌ ആയിരുന്ന് അതിലേ ഡാറ്റകൾ.

4. ബസ്‌ , ഓർക്കൂട്ട്‌, ഇച്ചിരിക്കാലം എഫ്‌ ബി, പ്ലസ്‌, റ്റ്വിറ്റർ, ഇൻസ്റ്റ, യെല്ലോ ഉള്ള കോണ്ടാക്റ്റുകൾ മെയിൽ കോണ്ടാക്റ്റിൽ ഉണ്ടായിരുന്ന്. ഫ്രീക്വന്റ്‌ കോണ്ടാക്റ്റ്‌ ഇല്ലാത്തതും, നിലവിൽ അക്റ്റീവ്‌ അല്ലാത്തതുമായ കോണ്ടാക്റ്റുകൾ ഡിലീറ്റ്‌ ചെയ്ത്‌. മെയിൽ കോണ്ടാക്റ്റ്‌ ഡീക്ലറ്റർ ചെയ്ത്‌. ഓർഗ്ഗനൈസിംഗ്‌ അസുഖം ഉണ്ടായിരുന്നതു കൊണ്ട്‌ എവിടെ നിന്ന് കിട്ടിയ കോണ്ടാക്റ്റ്‌ ആണെന്ന് കണ്ട്‌ പിടിക്കാനും ഒഴിവാക്കാനും ഈസിയായിരുന്നു.

5. ഫോൺ കോണ്ടാക്റ്റുകൾ ആണു മറ്റൊരു തലവേദന പിടിച്ച മേഘല. ഒരാളുടെ തന്നേ മൂന്നും നാലും നംബർ സേവ്‌ ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോ കോണ്ടാക്റ്റ്‌ ഉള്ളവരുടെ ആക്റ്റീവ്‌ നംബർ ഒഴികേ ഉള്ളതും, ക്രിത്രിമ തിരക്കുകാരുടെയും നംബരുകൾ ഡിലീറ്റ്‌ ചെയ്ത്‌. ഫോൺ കോണ്ടാക്റ്റ്‌ 71 എണ്ണം ആയി ചുരുക്കി. ഇപ്പോ അതേൽ നിന്ന് നംബർ എടുത്ത്‌ ആരേലും ഒക്കേ വിളിക്കാൻ തോന്നാറുണ്ട്‌. എസ്‌ എം എസ്സുകൾ എകദേശം വിസ്മൃതിയിൽ ആയി. ഡി എൻ ഡി സർവ്വീസ്‌ ഫലപ്രധമായി യുസ്‌ ചെയ്തത്‌ കൊണ്ട്‌ ഓഫർ മെസ്സെജ്‌ / കാളുകൾ ഒന്നും വരാറില്ല. ചില സർവ്വീസ്‌ നോട്ടിഫിക്കേഷൻ മാത്രം ആയി മാറിട്ടുണ്ട്‌ ഇപ്പോ എസ്‌ എം എസ്‌ സർവ്വീസ്‌.

6. മെയിലിൽ ഉണ്ടായിരുന്ന പഴേ മെയിൽ/ ചാറ്റുകൾ ഡീക്ലട്ടറിംഗ്‌ ആയിരുന്നു അടുത്ത പടി. ഇതോക്കേ തുറന്ന് വായിച്ച്‌ ചിരിച്ച്‌ വയറുള്ളുക്കിപ്പോയ്‌. ഓഫീഷ്യൽ മെയിൽ ഒഴികേയുള്ള മെയിലുകളും / ചാറ്റുകളും ഡിലീറ്റ്‌ ചെയ്ത്‌. മെയിൽ ഫീൽഡ്‌ ഡീക്ലട്ടർ ചെയ്ത്‌. ഒപ്പം അവശ്യം ഇല്ലാത്ത / തുറന്നു നോക്കാത്ത മെയിൽ ഫീഡുകൾ അൺസബ്സ്ക്രൈബ്‌ ചെയ്ത്‌ അവയുടെ വരവ്‌ നിർത്തലാക്കി. ഇപ്പോ ആവശ്യം ഉള്ള മെയിൽ കണ്ട്‌ പിടിക്കാൻ പെട്ടെന്ന് പറ്റുന്നുണ്ട്‌.

ഹെൽപ്പ്‌:- പ്ലസ്‌ കമ്മ്യൂണിറ്റിയിൽ (മാത്രം) നിന്ന് വരുന്ന മെയിൽ നോട്ടിഫിക്കേഷൻ എങ്ങനെ നിർത്തലാക്കാൻ പറ്റും?

7. ഓൾഡ്‌ ജനറേഷൻ ടൈപ്പ്‌ ഡി വി ഡികളിൽ യു ജി കാലം മുതൽ ചെയ്ത പ്രോജറ്റുകൾ, എം ബി എ കാരുടെ പ്രോജക്റ്റുകൾ, പേപ്പറു വർക്കുകൾ, ഞാൻ ചെയ്ത പേപ്പറു വർക്കുകൾ, ഓൺലൈനുകളിൽ നിന്നു പല ആവശ്യങ്ങൾക്ക്‌ ശേഖരിച്ച ഡാറ്റകൾ, റസിപ്പികൾ, നോട്ടുകൾ, മറ്റുള്ളവർക്ക്‌ വേണ്ടി ചെയ്ത അക്കാഡമിക്ക്‌, നോൺ അക്കാഡമിക്‌ വർക്കുകൽ, പിഡി എഫ്‌ ഫയലുകൾ, കറ്റലോഗുകൾ എകദേശം നാലോളം ഡിവിഡികളും അതോടപ്പം സിസ്റ്റത്തിലും ഉണ്ടായിരുന്നു. ചെയ്യുന്ന ജോലിയുമായി റിലേറ്റഡ്‌ ആയതും പഠിക്കുന്ന കാലത്തേ മെയിൻ പ്രോജക്റ്റുകൾ, റിയൂസ്‌ ഉണ്ടായേക്കാവുന്ന പേപ്പർ വർക്കുകളും, പേപ്പർ / ബുക്ക്‌ ഡീക്ലട്ടർ ചെയ്ത സമയം സ്കാൻ ചെയ്ത്‌ എടുത്ത പിഡീഫ്‌/ ജെപിജി ഫയലുകൾ ഒഴികേ ഉള്ളവ ദാക്ഷണ്യവും ഇല്ലാതേ ട്രാഷിൽ ആക്കി. നാലു നാലു ജി ബിക്ക്‌ താഴേ ആക്കി.

8. ഫോട്ടോ സെക്ഷനിൽ ക്ലാരിറ്റി ഇല്ലാത്ത ഫോട്ടോകൾ സീക്വൻസ്‌ ഫോട്ടോകൾ, എന്റെത് അല്ലാത്ത ഫോട്ടോകൾ, വാൾപെപ്പറുകൾ, മറ്റു ഫോട്ടോസ്‌ എന്നിവ ഒഴിവാക്കി മൂന്ന് ജി ബിയിൽ താഴിയാക്കി.

9. ഡിജിറ്റൽ കാറ്റഗറിൽ മറ്റൊരു സെഷൻ ആയിരുന്നു മൊബൈൽ ആപ്പുകൾ. ഓൺലൈൻ/ ഓഫ്ലൈൻ ആയി കിട്ടുന്ന റക്കമെന്റേഷൻ വഴി കിട്ടുന്ന ആപ്പുകൾ ഇന്റാൾ ചെയ്ത്‌ നോക്കാറുണ്ട്‌. അതു വഴി ഫോൺ മെമ്മറിയുടെ സിംഹ ഭാഗവും നഷ്ടമായിരുന്നു. ഒപ്പം ദിവസേനേ എതേലും ആപ്പുകളുടെ അപഡേഷൻ വഴി ഡാറ്റാ പാക്ക്‌ ലോസും, നോട്ടിഫിക്കേഷൻ നോക്കുന്ന വഴി കൂടുതൽ സമയം നഷ്ടപ്പെടുന്നുണ്ടായിരുന്നു. ആറു മാസം ആയി ഉപയോഗിക്കുന്ന ആപ്പുകൾ ഒഴികേ ഉള്ളവ ഡിലീറ്റ്‌ ആക്കി. ഇപ്പോ മൂന്ന് സോഷ്യൽ മീഡിയ ആപ്പുകൾ, ഒരു മെസേജിംഗ്‌ ആപ്പ്‌, ഒരു ഗേം ആപ്പ്‌ ഒരു ഇമോജി ആപ്പ്‌, മലയാളം കീബോർഡ്‌ ആപ്പ്‌ ആയി ചുരുക്കാൻ പറ്റി. ഇതിന്റെ നോട്ടിഫിക്കേഷൻ ഫോണിൽ ഓഫ്‌ ആക്കിയതു കാരണം ഈ ആപ്പുകളുടെ ഉപയോഗവും സമയനഷ്ടവും നന്നേ കുറക്കാൻ കഴിഞ്ഞു. ബാറ്ററി ചാർജ്ജ്‌ കുറയുന്നതും ഫലപ്രധമായി കുറക്കാൻ സാധിച്ചു.

പുതിയ ആപ്പുകൾ/ റെക്കമന്റേഷൻ ആപ്പുകൾ വന്നാൽ സിസ്റ്റത്തിൽ അന്റ്രോയിഡ്‌ സപ്പോർട്ട്‌ ആപ്പ്‌ ആയാ ബ്ലൂ സ്റ്റാക്ക്‌ വഴി ഇൻസ്റ്റാൾ ചെയ്ത്‌ നോക്കാറുണ്ട്‌. ഇതു ഫോൺ സ്പേസ്‌ / ഡാറ്റാ / സമയം ന്നിവ ലാഭിക്കാൻ പറ്റുന്നുണ്ട്‌.

സമയം:- എറ്റവും ദൈർഘ്യം എറിയ ഡീക്ലറ്ററിംഗ്‌ / ഓർഗ്ഗനൈസിംഗ്‌ പ്രോസസ്‌ ആയിരുന്ന് ഇത്‌, എകദേശം 5 മാസത്തോളം എടുത്തു. ക്ലിക്‌ ബേറ്റ്‌ പോലേ ഊള ഫയൽ നേം ഇട്ട കാരണം ഫയലുകൾ എല്ലാം ഓപ്പൺ ആക്കി/ വായിച്ചു നോക്കേണ്ടി വന്ന് അതു ഡീക്ലറ്റർ സമയം കൂടുതൽ ചിലവക്കേണ്ടാതായി വന്നു.

ഫൂട്ട്‌വെയർ

രണ്ട്‌ വർഷത്തിനു മുന്നേ വീണു കാലു പൊട്ടിയത്‌ കൊണ്ട്‌ ഹീൽസ്‌ അന്നേ ഒഴിവാക്കിയിരുന്നു. ന്നാലും ആക്രി / മറ്റു ഫൂട്ട്‌വെയറിന്റെ ഒരു കളക്ഷൻ ഉണ്ടായിരുന്ന്. ഡീക്ലട്ടറിങ്ങിലൂടെ പതിനൊന്ന് പെയറാക്കി ചുരുക്കി.

സുവനീറുകൾ / അമ്മിയുടെ ഭാഷയിൽ ആക്രികൾ

യാത്ര പോകുമ്പോഴും ഷോപ്പിങ്ങിനു പോകുംപോഴും കണ്ട്‌ ഇഷ്ടപ്പെടുന്ന കുഞ്ഞു കുഞ്ഞു സാധനങ്ങൾ വാങ്ങിക്കൂട്ടാറുണ്ട്‌. മിക്കതും ഒരാഴ്ച അല്ലേൽ കുറഞ്ഞ നാളുകൾക്ക്‌ ശേഷം എതെലും മൂലക്ക്‌ കൂടാറാണു പതിവ്‌. പിന്നേ ഉപയോഗിക്കാം ന്ന് കരുതി സൂക്ഷിക്കപ്പെടുന്നവ. പിന്നീടു ഒരിക്കൽ പോലും തിരിഞ്ഞു നോക്കിട്ടില്ല. പിൻറ്റ്രസ്റ്റ്‌ പോലുള്ള സൈറ്റുകൾ ഇതിനു ഒരു പ്രധാന കാരണം ആയിരുന്നു. അതിലേ അക്കോണ്ട്‌ കളഞ്ഞതു വഴി മേജർ ഹോളിംഗ്‌ കുറഞ്ഞു. കൈ വശം ഉണ്ടായിരുന്ന അക്രികൾ പൊടി കൂടുന്നത്‌ അല്ലാതേ ഒരു ഗുണവും ഉണ്ടായിരുന്നില്ല. വീട്ടിനു അടുത്ത്‌ ഉള്ള പിള്ളാർക്കും ചേട്ടത്തിമാർക്കും കൊടുത്ത്‌ ഒഴിവാക്കി.

സമയം :- മുക്കാൽ മണിക്കൂർ

മേക്കപ്പ്‌ മെറ്റീരിയൽസ്‌

ചെറിയ തോതിൽ ഡീക്ലട്ടർ ചെയ്തൂന്ന് ഒഴിച്ചാൽ ഈ സെക്ഷൻ വൻ പരാജയം ആയിരുന്നു. മെക്കപ്പ്‌ കളക്ഷൻ ഡീക്ലട്ടർ ചെയ്യുന്നതിനു പകരം അവശ്യം ഉള്ളവ ബന്ധുക്കാർക്ക്‌ എടുക്കാൻ അവസരം കൊടുക്കുകയാണ്‌ ചെയ്തത്‌. ഇത്‌ അനാവശ്യ ടെൻഷൻ ഉണ്ടാക്കാൻ വഴിയാക്കി. അതേപ്പറ്റി പിന്നേ പറയാം

NB:- ഡീക്ലട്ടറിനു ശേഷം കളയുന്ന ഐറ്റംസ്‌ ഒരിക്കലും ബന്ധുക്കാർക്ക്‌ കൊടുക്കരുത്‌. അതു മനസമാധാനം കളയും. പകരം കൂട്ടുകാർക്കോ അതു അവശ്യം ഉള്ള അടുപ്പം കുറഞ്ഞ മറ്റുള്ളവർക്കോ കൊടുക്കുന്നതാണ്‌ നല്ലത്‌.

ജുവലറീസ്‌

ഒരു ഐറ്റം പോലും ക്ലട്ടർ ചെയ്യാൻ കഴിഞ്ഞില്ല. അടുത്ത്‌ നാട്ടിൽ പോകുംബോൾ റൂത്ത്ലെസ്‌ ആയി ഡീക്ലട്ടർ ചെയ്യാൻ ആണ്‌ പ്ലാൻ. അല്ലാണ്ട അതിനോടുള്ള അടുപ്പം കൊണ്ടല്ല 😬

ഡീക്ലട്ടറിന്റ്‌ ഭാഗമായി ഒരു യമഹയുടെ കീ ബോർഡ്‌ ഒ എൽ എക്സിൽ ഇട്ടിട്ടുണ്ടാർന്ന് അതു അച്ചോടം ആയി, ആലപ്പുഴയിലേ ഒരു പള്ളീലച്ചൻ നാട്ടാരേ വെറുപ്പിക്കാൻ വാങ്ങിക്കൊണ്ട്‌ പോയിട്ടുണ്ട്‌ 😬

മുകളിൽ പറഞ്ഞതൊക്കേ ഡീക്ലട്ടർ ചെയ്തിട്ടു പത്തിരുപത്‌ ദിവസം ആയെങ്കിലും മടി തലക്ക്‌ അടിച്ചതു കാരണം നിങ്ങളേ വെറുപ്പിക്കാൻ ഇത്രെയും താമസിച്ചത്‌ 😜

+Sijo George അച്ചായാ ഒന്നു വേഗം ദീ കമ്മറ്റി ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്‌ 

Post has attachment
കഴിഞ്ഞ വര്‍ഷ്ങ്ങളിലെ വനിതകളുടെ ഓണ്‍ലൈന്‍ വ്യവഹാരത്തിന്റെ സംക്ഷിപ്തരൂപം

വനിതാ ദിനത്തില്‍ +Seena Kappiri (?)യുടെ ലേഖനം 
Photo

കഴിഞ്ഞ രണ്ടു മാസത്തെ പ്രോഗ്രസ് കാര്‍ഡ്

1. രണ്ടു മാസത്തില്‍ ഒരു തവണ ഒഴികെ ബാക്കി അവസരങ്ങളില്‍ എല്ലാം ബന്ധുജന സംസര്‍ഗ്ഗം [ ഫോണിംഗ് ഉള്‍പ്പടെ] ഒഴുവാക്കാന്‍ ആയി.

2. 59 ദിവസം കൊണ്ട് 69 സിനിമകള്‍ [ 42 ഓസ്കാര്‍ നോമിനേറ്റട്ട് ഫിലംസ്] കണ്ടു.

3. 20 ദിവസം ഡയറ്റും 31 ദിവസം വര്‍ക്കൌട്ടും ചെയ്തു.

4. പാരീസ്, സ്വിസ്സ് ട്രിപ്പ്‌ അടിച്ചതാണ് മറ്റൊരു ഹൈലൈറ്റ്.

5. വിന്‍ഡോ ഷോപ്പിംഗ്‌ രണ്ടു തവണ [ചെറിയ ഒന്ന് രണ്ടു ഐറ്റംസ്] മാത്രം ആയി ചുരുങ്ങി.

6. മറ്റുള്ളവരെ സഹായിക്കുന്ന പരിപാടി ഈ രണ്ടു മാസം ഉണ്ടായില്ല. ഹെല്പ് ചോദിക്കുന്നവരോട് മുഖത്ത് അടിച്ചപ്പോലെ നോ പറയാന്‍ ഇപ്പളും ആയിട്ടില്ല. എന്നാലും നിര്‍ദോഷകള്ളങ്ങളിലൂടെ നോ പറഞ്ഞു ഒഴുവാക്കി വിടുന്നു.

7. ഡയറ്റും വര്‍ക്കൌട്ടും ഉള്ളതുകൊണ് അര്‍മാദതീറ്റ മാത്രം നടന്നില്ല.

8. ഡിജിറ്റല്‍ ഡീക്ലട്ടര്‍ പതിയെ പതിയെ മുന്നേറുന്നുണ്ട്

#Progress #January #February 

ഡിക്ലട്ടരിംഗ് പ്രാക്ടീസ് aka സ്റ്റോറൂമില്‍ നിന്ന് ബെഡ് റൂമിലേക്ക് താമസം മാറല്‍ [പാര്ട്ട് 3]

സിഡികള്‍

ഫോട്ടോകള്‍, എം പി 3കള്‍, വീഡിയോകള്‍, സിനിമകള്‍, പ്രൊജക്റ്റ്‌കള്‍, ഡിജിറ്റല്‍ പുസ്തകങ്ങള്‍ അങ്ങനെ എല്ലാം ചേര്ന്ന്ല‍ നല്ലൊരു കൂട്ടം ഡിവിഡികള്‍ ഉണ്ടായിരുന്നു. യുട്യൂബ് വീഡിയോകള്‍, കുതറ എന്ന് ഇന്ന് തോന്നിക്കുന്ന സിനിമകള്‍, പാട്ടുകള്‍ തുടങ്ങി സകലമാനാ ജങ്കുകള്‍ ഒക്കെ ഒരു ആവശ്യവും ഇല്ലാതെ ഡിവിഡി ആക്കി വെച്ചിട്ടുണ്ടായിരുന്നു. ഓണ്ലൈന്‍ കിട്ടാവുന്നത് കൊണ്ട് മീഡിയ ഡീവിഡികള്‍ കളഞ്ഞു. എന്നാല്‍ ദൂരദര്ശന്‍/ ആകാശവാണി എന്നിവ പുറത്തു ഇറക്കിയ കര്ണാട്ടിക് മ്യൂസിക് സിഡികള്‍ ഇപ്പൊ കേള്ക്കാരറില്ലേലും [ ഉടമസ്ഥവകാശം പകുതി ഫാദര്‍ ഖാനുള്ളത് മറ്റൊരു കാരണം കൂടെയാണ്] ഹോള്‍ഡ്‌ ചെയ്യുവാണ്.

ഫോട്ടോസ് ഒരു മൂന്നു ഡിവിഡി നിറയെ ഉണ്ട് അത് സോര്ട്ട് ചെയ്യണം. സ്ഥായിയായ മടി വന്നു തുടങ്ങി അതുകൊണ്ട് ഫോട്ടോസ് സെന്റിമെന്റല്‍ ഐറ്റം ദീക്ലട്ടര്‍ ചെയ്യുമ്പോ ചെയ്യാന്‍ ആയി മാറ്റി വെച്ചേക്കുവാണ്. ;)

മറ്റു വേര്ഡ്, എക്സല്‍, പിഡിഎഫ് പോജെക്റ്റ് ഫയലുകള്‍, ഡോക്യൂമെന്റ്സ്, ബാക്ക് അപ്പ് ഫയലുകള്‍ ഒക്കെ ചേര്ന്ന് നാല് ഡിവിഡികള്‍ ഉണ്ട്. അതേല്‍ 90% റിയുസ് ഉള്ളത് അല്ല. അത് സോര്ട്ട് ചെയ്തു ഒരു ഡി വി ഡി ആക്കല്‍ ആണ് ലക്‌ഷ്യം. മടി കാരണം ഇത് ഡിജിറ്റല്‍ ഡീക്ലട്ടാറിലെക്ക് തള്ളി വെച്ചേക്കുവാന്.

വാച്ചുകള്‍, ബെല്റ്റ് ‌, തൊപ്പി

അത്ര ക്രേസ് ഇല്ലാത്ത ഐറ്റംസ് ആണ് ഈ മൂന്നു സംഭവങ്ങളും. ഫ്രീക്വന്റെ ആയി ഉപയോഗിക്കുന്ന മൂന്നു വാച്ചും മൂന്നു ബെല്റ്റും ഒരു വിന്റര്‍ ക്യാപ്പും ഒഴികെ ബാക്കി എല്ലാം ഒഴുവാക്കി.

സ്ഥിരം വരാറുള്ള മടി തലയ്ക്കു അടിച്ചു തുടങ്ങി. ഡിക്ലട്ടരിംഗ് പൂര്ത്തിയയാക്കണം എന്ന് ആഗ്രഹം ഉള്ളത് കൊണ്ട് ഡീക്ലട്ടരിംഗ് മെത്തേഡ് ഇവിടം മുതല്‍ മാറ്റിപ്പിടിച്ചു. കോണ്‍ മാരി മെത്തേഡിനു പകരം പാക്കിംഗ് പാര്ട്ടിത മെത്തേഡ് ഫോളോ ചെയ്യുതു തുടങ്ങി.

ഓഫീസ് കിടുപിടികള്‍

ഇപ്പൊ പേപ്പറില്‍ എഴുത്ത് ഇല്ല. ന്തെലും എഴുതാന്‍ ഉണ്ടേല്‍ മൊബൈല്‍ / സിസ്റ്റം എഴുതി പ്രിന്റ്‌ ഔട്ട്‌ എടുക്കാറാണ് പതിവ്. അത്യാവശ്യം സൈന്‍ ചെയ്യാനും, ഫോണിംഗ് ടൈം കുത്തി വരക്കാനും മാത്രമാണ് പേന എടുക്കുന്നത്.

കഴിഞ്ഞതിന്റെ മുന്നേ തവണ നാട്ടില്‍ പോകുമ്പോ ഫോണ്‍ എടുക്കാന്‍ മറന്നത് കാരണം ആരെയും കോണ്ടാക്റ്റ് ചെയ്യാന്‍ കഴിയാതെ പോയി. അതു കാരണം ഇപ്പൊ ഒരു പ്ലാനറും പേനയും ഉപയോഗിക്കാന്‍ തുടങ്ങി. അതുകൊണ്ട് ബാക്കി സാധനങ്ങള്‍ എനിക്ക് ഇപ്പൊ ഉപയോഗം ഇല്ല.
അതോണ്ട് നാട്ടിലേ ഓഫീസ് കിടുപിടികള്‍ ചിലറ കൈയില്‍ ഉള്ളതും എല്ലാം ഒരു സ്റോറെജ് ഫെസിലിറ്റിയിലെ അവശ്യം ഇല്ലാതാ വസ്തുകള്‍ പോലെ ആണ്. പാക്കിംഗ് പാര്ട്ടി മെത്തേഡ് പ്രകാരം ഒരു മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാത് എല്ലാം കളയാന്‍ ആയിരുന്നു തീരുമാനം. അത് പ്രകാരം എല്ലാം ഒരു കാര്ട്ടിനില്‍ ആക്കി ചേട്ടായിയുടെ തലയില്‍ അടിച്ചു ഏല്പ്പി്ച്ചു.

കിട്ടിയവന്‍ ചേട്ടായി ആണേലും എന്റെ അപ്പനെ സ്മരിക്കാതിരിക്കാന്‍ സോര്ട്ട് ചെയ്തു ഉപയോഗയോഗ്യം അല്ലാത്തത് ട്രാഷില്‍ കളഞ്ഞു ബാക്കിയാണ് കൊടുത്തത്.

സമയം : - 30 മിനിറ്റ്

ആര്ട്ട് സപ്ലേകള്‍

സ്ഥിരമായി ഒരു പാഷാണോ ഹോബിയോ ഉള്ള കൂട്ടത്തില്‍ അല്ല ഞാന്‍. ഓരോ സമയം തോന്നുന്നതാണ് എന്റെ ഹോബിയും പാഷനും. അന്നേരത്തെ ഓളത്തിനു ആ വര്ക്കിനനു വേണ്ടി ടൂള്സ് ഒക്കെ വാങ്ങിക്കൂട്ടും. അതിനോട് ഉള്ള ക്രേസ് തീരുമ്പോ ആ ഹോബിക്ക് വേണ്ടി വാങ്ങിയത് ഏതേലും മൂലയ്ക്ക് തള്ളും.

ചെയ്ത വര്ക്കു കള്‍ [ വായ പൊത്തി ചിരിക്കുന്നു] ഒഴികെ ഉള്ളവ സോര്ട്ട് ചെയ്തു ഉപയോഗിക്കാവുന്നവ അമ്മിയുടെ സ്കൂളിന് ഡോണോറ്റ് [ അടിച്ചു ഏല്പ്പി്ച്ചു] ചെയ്തു ഒഴുവാക്കി.

സമയം :- 45 മിനിറ്റ്


എന്ത് കോപ്പിലെ അപ്ഡേറ്റ് ആടെ ഇത് +Google
Wait while more posts are being loaded