Profile cover photo
Profile photo
നാരായം
33 followers -
History of Digital Malayalam |ഡിജിറ്റൽ മലയാളത്തിന്റെ ചരിത്രം
History of Digital Malayalam |ഡിജിറ്റൽ മലയാളത്തിന്റെ ചരിത്രം

33 followers
About
നാരായം's posts

Post has attachment
ആൻഡ്രോയ്ഡ് ഫോണുകളിൽ മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകളിൽ എഴുതാൻ സഹായിക്കുന്ന ഇൻഡിക് കീബോർഡിനെക്കുറിച്ച് മുൻപ് നാരായത്തിൽ എഴുതിയിരുന്നല്ലോ. ഇൻഡിക് കീബോർഡിന്റെ സവിശേഷതകൾ നിറഞ്ഞ പുതുക്കിയ പതിപ്പ് Swathanthra Malayalam Computing പുറത്തിറക്കിയിരിക്കുന്നു. ഇൻഡിക് കീബോർഡ് 2.0 എന്ന വേർഷനിൽ ഇറങ്ങിയിരിക്കുന്ന ഈ പുതുക്കിയ പതിപ്പിൽ മലയാളമടക്കം 23 ഭാഷകളും, 54 കീബോർഡ് ലേഔട്ടുകളും ലഭ്യമാണ്. മെറ്റീരിയൽ ഡിസൈൻ, ലിപ്യന്തരണം കീബോർഡിൽ വേർഡ് സജഷൻ, ലിപ്യന്തരണം കീബോർഡിൽ വാക്ക് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ, പുതുക്കിയ സെറ്റപ്പ് വിസാർഡ് തുടങ്ങി നിരവധി സവിശേഷതകളുമായാണ് ഈ പുതിയ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഇൻഡിക് കീബോർഡിന്റെ പുതുക്കിയ പതിപ്പ് ഗൂഗ്‌ൾ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം.


ഇൻഡിക് കീബോർഡിനെക്കുറിച്ചുള്ള നാരായം പോസ്റ്റ്: http://narayam.in/indic-keyboard/

ഗൂഗ്‌ൾ പ്ലേ സ്റ്റോർ ലിങ്ക് : https://play.google.com/store/apps/details?id=org.smc.inputmethod.indic

SMC Blog: http://blog.smc.org.in/indic-keyboard-version-2-0-is-out/
PhotoPhotoPhotoPhoto
2015-05-28
4 Photos - View album

Post has attachment
ആകാശവാണിയുടെ സിനിമാ,നാടക, ലളിതഗാനങ്ങളും, യുവവാണിയും, വയലും വീടും, വാർത്തകളും, ക്രിക്കറ്റ് കമന്ററികളും, ചലച്ചിത്ര ശബ്ദരേഖകളും കേട്ട് വളർന്ന ഒരു തലമുറ ഇന്നുമുണ്ട് ഇവിടെ. പുതിയ ദൃശ്യ‌ശ്രാവ്യ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനിടയിൽ ആകാശവാണിയും അതിന്റെ പരിപാടികളും പതിയെ ഒരു കോണിലേക്ക് ചാഞ്ഞു തുടങ്ങി. എന്നാൽ ഇന്നിതാ ആകാശവാണിയും കാലത്തിനൊത്ത് മാറുന്നു.
ഈയടുത്ത് വെബ്സൈറ്റ് വഴി ലൈവ് സംപ്രേഷണം തുടങ്ങിയ ആകാശവാണി ഇനി മുതൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ആപ്പായും ലഭിക്കുന്നു. ന്യൂയോർക്കിലോ, ലണ്ടനിലോ, അബുദാബിയിലോ ഇരുന്ന് ആകാശവാണി വാർത്തകളും, യുവവാണിയും ഇനി ലൈവായി ആസ്വദിക്കാം.
ആകാശവാണിയുടെ മലയാളം, മറാത്തി, പഞ്ചാബി, ഗുജറാത്തി, ഉർദു, വിവിധ് ഭാരതി, എഫ് എം റെയിൻബോ, എഫ് എം ഗോൾഡ് എന്നീ ചാനലുകൾ ഇപ്പോൾ ഈ ആപ്പിൽ ലഭ്യമാണ്. https://play.google.com/store/apps/details?id=com.ionicframework.air152951 എന്ന ഗൂഗ്‌ൾ പ്ലേ കണ്ണിയിൽ നിന്ന് ആർക്കും ഈ ആപ്പ് ഡൗൺലോഡ് ചെയ്തെടുത്ത് ഇൻസ്റ്റാൾ ചെയ്യാം.
ഇപ്പോൾ തന്നെ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും അഭിപ്രായമറിയിക്കുകയും ചെയ്യുമല്ലോ
Photo
Photo
2015-05-23
2 Photos - View album

നാരായത്തിന്റെ ഫേസ്ബുക്ക് പേജിനു 500 ഇഷ്ടങ്ങൾ. ഇനിയും ഇഷ്ടപ്പെടാത്തവർ ഉടൻ ഇഷ്ടപ്പെടൂ... http://fb.me/narayam.in

Post has attachment
അതിവേഗ ഇംഗ്ലീഷ് മലയാളം നിഘണ്ടുവായ ഓളം ഇനി ആൻഡ്രോയ്ഡിലും. http://narayam.in/olam_app_for_android/

Post has attachment
സാധാരണയായി ആൻഡ്രോയ്ഡിലെ സ്വതേയുള്ള ലോക്കലെ അമേരിക്കൻ ഇംഗ്ലീഷ് ആയിരിക്കും (en_US.) സെറ്റിങ്ങ്സിലെത്തി ഇതു കുറച്ചധികം ഭാഷകളിലേക്കു മാറ്റാമെങ്കിലും മലയാളം അടക്കം മിക്ക ഇന്ത്യൻ ഭാഷകളിലേക്കും മാറ്റാനുള്ള ഉപാധി കാണുകയില്ല. മലയാളത്തിലേക്ക് ലോക്കലെ മാറ്റുന്നതു മൂലം സമ്പർക്കമുഖം മലയാളത്തിൽ ലഭ്യമാക്കിയിരിക്കുന്ന ആപ്പുകളെ അപ്രകാരം തന്നെ കാണാവുന്നതാണു്. ഇതിനുള്ള വഴിയാണു ലേഖനത്തിൽ..

എന്താണു ആൻഡ്രോയ്ഡ് റൂട്ടിംഗ്?

ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന പലരും കേട്ടിരിക്കാൻ സാദ്ധ്യതയുള്ള ഒരു പദമാണു ആൻഡ്രോയ്ഡ് റൂട്ടിംഗ്. പക്ഷെ, മിക്കവർക്കും റൂട്ടിംഗ് എന്താണെന്നോ അതെങ്ങനെയാണു ചെയ്യുന്നതെന്നോ ധാരണകളൊന്നുമില്ല. അതുകൊണ്ടു തന്നെ പലരും അതിനു മിനക്കെടാറുമില്ല. നാരായത്തിന്റെ വെബ്സൈറ്റിലും, ഫേസ്ബുക്ക് പേജിലും മറ്റും എന്താണു റൂട്ടിംഗ് എന്ന ചോദ്യവുമായി പലരും ഞങ്ങളെയും ബന്ധപ്പെട്ടിട്ടുണ്ട്.

തുടർന്നു വായിക്കുക: http://narayam.in/rooting-unrooting/#sthash.sjtll7tQ.dpuf

നാരായത്തിന്റെ ഫേസ്ബുക്ക് പേജിനു 150 ഇഷ്ടങ്ങൾ.!

http://fb.me/narayam.in

Post has attachment
Wait while more posts are being loaded