Profile cover photo
Profile photo
Shiju Alex
4,685 followers
4,685 followers
About
Communities and Collections
View all
Posts

Post has attachment
Add a comment...

Post has attachment
തലശ്ശേരിയിൽ ബാസൽ മിഷന്റെ കീഴിൽ ഗുണ്ടർട്ട് സ്ഥാപിച്ച കല്ലച്ചിൽ (ലിത്തോഗ്രഫി) നിന്ന് അച്ചടിച്ച മലയാള പുസ്തകമാണ് ഇത്.

നമുക്കു കിട്ടിയിരിക്കുന്ന പുസ്തകം കാലത്തെ അതിജീവിച്ച് ശേഷിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ അപൂർവ്വം പ്രതികളിൽ ഒന്നാണ്. ഈ പുസ്തകം ട്യൂബിങ്ങൻ ശേഖരത്തിലോ എന്റെ അറിവിലൂള്ള മറ്റു ആർക്കൈവ്‌സിലോ ഇല്ല. അതിനാൽ തന്നെ ഇത് ഡിജിറ്റൈസ് ചെയ്യാനായത് ഭാഗ്യമെന്ന് കരുതുന്നു.
പുസ്തകത്തിന്റെ അച്ചടി നടന്നത് 1860ൽ.

പല വിധ കാരണങ്ങൾ കൊണ്ട് ഈ പുസ്തകവും അതിന്റെ ഡിജിറ്റൈസേഷനും എനിക്ക് വ്യക്തിപരമായി സന്തോഷവും സങ്കടവും സമ്മാനിച്ചു. പവിത്ര ചരിത്രം ഡിജിറ്റൈസ് ചെയ്തതിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക്.


http://shijualex.in/1860_pavithra_charithram/
Add a comment...

Post has attachment
ബ്രഹ്മരഹസ്യം എന്ന പേരിൽ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട്, അലശക്കോടത്തു ശങ്കരപ്പിള്ള തമിഴിൽ നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്.

ഈ പുസ്തകത്തിന്റെ സ്കാൻ നമുക്ക് ശരത്ത് സുന്ദർ (Sharat Sunder Rajeev​ ) വഴിയാണ് ലഭിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി.

വൈദ്യശാസ്ത്ര സംബന്ധിയായ പുസ്തകമാണിത്. പുസ്തകം മൂന്നുഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

http://shijualex.in/1920_brahmarahasyam/
Add a comment...

Post has attachment
തൃശൂർഭാഗത്തെ ചില ക്രൈസ്തവപള്ളികളെ സംബന്ധിച്ച് ഏകദേശം 1893ൽ ഉണ്ടായ 2 വിധിന്യായങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ഈ രണ്ട് വിധി ന്യായങ്ങളും ആ സമയത്ത് കേരള സുറിയാനി സഭകളിൽ അക്കാലത്തുണ്ടായ പിളർപ്പുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്. ഒരു വിധി ന്യായം ഇംഗ്ലീഷിലും മറ്റൊന്ന് മലയാളത്തിലും ആണ്. ഇത്തരം വിധിന്യായങ്ങൾ ഒക്കെ കേരളക്രൈസ്തവസഭകളുടെ ചരിത്രത്തിന്റെ ഭാഗമായതിനാൽ ഇത് ആർക്കൈവ് ചെയ്യപ്പെടേണ്ടതാകുന്നു എന്ന് ഞാൻ കരുതുന്നു. അതിനാൽ ഇത് സ്കാൻ ചെയ്ത് പങ്കു വെക്കുന്നു.


http://shijualex.in/1893_thrissur_syrian_churches_judgement/
Add a comment...

Post has attachment
പ്രാചീന ചേരചരിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കുവെക്കുന്നത്. ഈ പുസ്തകവും നമുക്ക് ശരത്ത് സുന്ദറിന്റെ (Sharat Sunder Rajeev) സ്വകാര്യ ശേഖരത്തിൽ നിന്നാണ് ലഭ്യമായിരിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി.

ശീർഷകം സൂചിപ്പിക്കുന്ന പോലെ പ്രാചീനചേരരാജാക്കന്മാരുടെ ചരിത്രമാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. ഉള്ളൂർ എസ്. പരമേശ്വരയ്യരാണ് അവതാരിക എഴുതിയിരിക്കുന്നത്. പുസ്തകത്തിലെ വിഷയത്തിന്റെ വിശകലനം ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ.

http://shijualex.in/1919_pracheena_cheracharitham/
Add a comment...

Post has attachment
ശ്രീവാഴും കോട് മാസികയുടെ നാലാമത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കുവെക്കുന്നത്.ഇതിനു മുൻപത്തെ ലക്കങ്ങളെ പോലെ ഈ ലക്കവും നമുക്ക് ശരത്ത് സുന്ദറിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നാണ് ലഭ്യമായിരിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി.

തീവെട്ടികൊള്ളയെ കുറിച്ചുള്ള ഒരു ലേഖനം കൗതുകകരമായി തോന്നി. കേരളീയ മതം എന്ന ലേഖനം ഈ ലക്കത്തിലും തുടരുകയാണ്. വിവിധ വിഷയങ്ങളിൽ വേറെയും ലേഖനങ്ങൾ ഉണ്ട്.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.


http://shijualex.in/1918_shree_vazhumcode_vol-1_no-4/
Add a comment...

Post has attachment
ശ്രീവാഴും കോട് മാസികയുടെ രണ്ടാമത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കുവെക്കുന്നത്. ഇതിനു മുൻപത്തെ ലക്കങ്ങളെ പോലെ ഈ ലക്കവും നമുക്ക് ശരത്ത് സുന്ദറിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നാണ് ലഭ്യമായിരിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി.

ഇന്ത്യയെ സംബന്ധിച്ച ചിത്രങ്ങൾ വരച്ച ചില യൂറോപ്യൻ ചിത്രകാരന്മാരെ പറ്റിയുള്ള ലേഖനം എടുത്തു പറയേണ്ടതാണ്. വിവിധ വിഷയങ്ങളിൽ വേറെയും ലേഖനങ്ങൾ ഉണ്ട്. കേരളീയ മതം എന്ന ലേഖനവും ശ്രദ്ധേയം തന്നെ.


http://shijualex.in/1918_shreevazhumcode_vol-1_no-3/
Add a comment...

Post has attachment
Bangalore/Palakkad ഉള്ള DSLR ക്യാമറ കൈയ്യിൽ ഉള്ളവരോട് ഒരു അഭ്യർത്ഥന. Nikon D5200/3300 തുടങ്ങിയ ക്യാമറകളിൽ (അല്ലെങ്കിൽ ഏകദേശം അതേ സ്പെസിഫിക്കെഷനിൽ ഉള്ള ക്യാമറ) ഒരെണ്ണം 3 ആഴ്ചത്തേക്ക് കടമായി തരാമോ? ഏപ്രിൽ 25നോടടുത്ത് തിരിച്ചു തരാം.

DSLR ക്യാമറ വാങ്ങിയിട്ട് എന്ത് ചെയ്യണം എന്ന് അറിയാതിരിക്കുന്നവർക്ക് മുൻഗണന :)


പുസ്തകഡിജിറ്റൈസേഷനുമായി (http://shijualex.in/) ബന്ധപ്പെട്ട പരിപാടികൾക്കായാണ് ക്യാമറ.
Photo
Add a comment...

Post has attachment
ശ്രീവ്യാഘ്രാലയെശസ്തവം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഇന്ന് പങ്കു വെക്കുന്നത്. ഈ പതിപ്പ് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ ശ്രീവിദ്യാരത്നപ്രഭാ അച്ചുകൂടത്തിന്റെ പിന്മുറക്കാരനായ ശ്രീ. ജയിംസ് പാറമേലിനു നന്ദി. 

http://shijualex.in/1910_sree_vyaghralaye_sasthavam/
Add a comment...

Post has attachment
കഴിഞ്ഞ 3-4 ദശകങ്ങളിലുണ്ടായ സ്റ്റോറേജ് ഡിവൈസുകളിൽ ഏറ്റവും മോശം ഡിവൈസ് സിഡി/ഡിവിഡി (ബ്ലൂ റേയും ഉൾപ്പെടുത്താം :))  ആണെന്ന് പറയാം. അതിനു മുൻപൊക്കെ വന്ന ഫ്ലോപ്പി ഡിസ്കിലെ പോലൊക്കെ ഇതിനൊരു സംരക്ഷണം കവചം ഇടാൻ ഇതിന്റെ ഉപജ്ഞാതാക്കൾ ശ്രദ്ധവെക്കാഞ്ഞതാണ് ഇതിന്റെ ഏറ്റവും വലിയ ന്യൂനത. ഇതുമൂലം എത്രയെത്ര ഡാറ്റ നഷ്ടപ്പെട്ടു കാണും. 

http://pngimg.com/upload/compact_disc_PNG8747.png
Add a comment...
Wait while more posts are being loaded