Profile cover photo
Profile photo
ഉക്കാസ് കാവുട്ടി
About
ഉക്കാസ്'s posts

ഞാന്‍ തന്നെയാണ് അജ്മീരില്‍ സ്‌ഫോടനം നടത്തിയതെന്ന് അസീമാനന്ദ. സമ്മതിക്കൂലെന്ന് കോടതി.
#മജിസ്‌ട്രേറ്റിനു മുന്നില്‍ക്കൊടുത്ത കുറ്റസമ്മതമൊഴി

KA Saleem

ഫോർവേഡഡ്

തുടരണം ഈ ഭരണം. എന്നാലേ എല്ലാം ശരിയാകൂ.

രണ്ടാം മാറാട് കലാപത്തില്‍ കൊല്ലപെട്ട 8 പേര്‍ക്ക് 10 ലക്ഷം
കൂത്തുപറമ്പ് പുഷ്പന് ലക്ഷവും പെന്‍ഷനും
സഖാവ് തൂണേരി ഷിബിന് 25 ലക്ഷം
മനോജിനു 25 ലക്ഷം
ജിഷ്ണു പ്രാണോയിയുടെ കുടുംബത്തിന് 10 ലക്ഷം
ഒന്നാം മാറാട് കലാപത്തില്‍ കൊല്ലപെട്ട 3 മുസ്ലിംകള്‍ക്ക് സ്വാഹ
പാലക്കാട്‌ സിരജുന്നിസയുടെ കുടുംബത്തിനു സ്വാഹ
ഭീമാപള്ളിയില്‍ 6 മുസ്ലിംകളുടെ കുടുംബത്തിനു സ്വാഹ
അരിയില്‍ ഷുക്കൂറിന് സ്വാഹ
അസ്ലമിന്റെ കുടുംബത്തിനു സ്വാഹ
കൊടിഞ്ഞി ഫൈസലിനു സ്വാഹ
കൈവെട്ടു കേസില്‍ യുഎപിഎ
കൊടിഞ്ഞി ഫൈസലിനെ കൊന്ന വര്‍ക്ക് ജാമ്യം
നാറാത്ത് ഒരു നൂലുണ്ടയുടെ കാര്യത്തിന് കൂട്ട യുഎപിഎ
ശശികലക്ക് പെറ്റി
ശംസുദ്ധീന്‍ പാലത്തിനു യുഎപിഎ

നഷ്ടപരിഹാരത്തിലെ രാഷ്ട്രീയം

പാമ്പാടി നെഹ്‌റു കോളജിലെ ബിടെക് വിദ്യാര്‍ഥിയായ ജിഷ്ണുവിന്റെ ആത്മഹത്യ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തെകുറിച്ചു ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ജിഷ്ണുവിന്റെ കുടുംബത്തിനു സര്‍ക്കാര്‍ 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കിയത് . ആ പ്രദേശത്തുള്ള ദേശാഭിമാനി റിപോര്‍ട്ടറുടെ മകനാണ് ജിഷ്ണു എന്നത് യാദൃശ്ചികമാവാനിടയില്ല. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതിലുള്ള കടുത്ത വിവേചനമാണ് ഒരു ദുരന്തത്തിനുള്ള ആശ്വാസമെന്നതിനേക്കാള്‍ ഈ തീരുമാനത്തില്‍ മുഴച്ചു നില്‍ക്കുന്നത്.
2015 ല്‍ സിപിഎം പ്രവര്‍ത്തകനായ ഷിബിന്‍ ലീഗുകാരാല്‍ കൊലചെയ്യപ്പെട്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കി. സിപിഎമ്മിനെ ഭയന്നിട്ടാവും ആ തീരുമാനം. ഷിബിന്‍ കൊല്ലപ്പെട്ടപ്പോള്‍ സഖാക്കള്‍ മുസ്ലിം വീടുകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ഷിബിന്‍ കൊലക്കേസില്‍, പങ്കില്ലാത്ത എന്നാല്‍ പ്രതിയായ അസ്്‌ലമിന്റെ വീട് അവര്‍ പൂര്‍ണമായും കത്തിച്ചുകളയുകയാണുണ്ടായത്. അതിനു നഷ്ടപരിഹാരമായി 22 ലക്ഷം രൂപ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത് എല്‍ഡിഎഫ് ഭരണകൂടം റദ്ദാക്കി. അതു കൊടുത്താല്‍ നാദാപുരം മേഖലയില്‍ കലാപമുണ്ടാവുമെന്നായിരുന്നു പറഞ്ഞ ഞഞ്ഞാപിഞ്ഞാ ന്യായം . മാധ്യമങ്ങള്‍ കണ്ണീര്‍ പുഴയൊഴുക്കുമ്പോള്‍ നികുതിപ്പണം കൊണ്ടുള്ള വിളയാട്ടത്തില്‍ യുഡിഎഫും പിന്നിലല്ല. ജിഷ എന്ന പെണ്‍കുട്ടി വധിക്കപ്പെട്ടപ്പോള്‍ നിര്‍ഭാഗ്യവതിയായ ആ പെണ്‍കുട്ടിയുമായി അത്രവലിയ ബന്ധമൊന്നുമില്ലാത്ത ബന്ധുക്കള്‍ക്കാണ് പണം വാരിക്കോരി കൊടുത്തത് . പൊതുഖജനാവില്‍ നിന്നെടുക്കുന്ന പണമാണിങ്ങനെ വിവേചപരമായി ചെലവഴിക്കുന്നത്. പാര്‍ടി ഫണ്ടില്‍ നിന്നല്ല കാശുപോകുന്നത്. ഷിബിനെ പോലെ സംഘട്ടനത്തിലല്ല അസ്്‌ലം കൊല്ലപ്പെടുന്നത്. നേരത്തേ ആസൂത്രണം ചെയ്യപ്പെട്ട പ്ലാനനുസരിച്ച് അറുകൊല ചെയ്യപ്പെട്ട അസ്്‌ലമിന്റെ (ചന്ദ്രശേഖരന്റെ ശരീരത്തിലുള്ളതിനേക്കാള്‍ വെട്ടുകള്‍ അസ്്‌ലമിന്റെ ഇളം ശരീരത്തിലുമുണ്ടായിരുന്നു) കുടുംബത്തിനു നഷ്ടപരിഹാരം നല്‍കുന്നത് ന്യായം. എന്നാല്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തില്‍ മിടുക്കന്മാരായതിനാല്‍ പ്രാദേശിക ലീഗ് നേതാക്കള്‍ക്ക് അങ്ങിനെയൊരാവശ്യം തന്റേടത്തോടെ ഉയര്‍ത്താനുള്ള അന്തക്കമ്മിയുണ്ട്. ഭരണകൂടത്തിനു അതാശ്വാസമായി. യുഎപിഎ പ്രയോഗിക്കുമ്പോള്‍ കുറ്റകൃത്യത്തിന്റെ രാഷ്ട്രീയം നോക്കണം എന്നപറഞ്ഞ സഖാവാണ് സംസ്ഥാനം ഭരിക്കുന്നത്. അതായത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ കയ്യില്‍വച്ചു ഒരാളെ വെട്ടിയാല്‍ അത് രാഷ്ട്രീയമാണ്. തീവ്രവാദമല്ല. വാഹനത്തില്‍ മാഷാ അല്ലാ എന്ന് സ്റ്റിക്കറൊട്ടിച്ചുവെങ്കില്‍ അത് മതതീവ്രവാദമാവും. മലപ്പുറം കൊടിഞ്ഞി ഫൈസല്‍ മതം മാറിയതിനാണ് കൊലചെയ്യപ്പെട്ടത്. വേണമെങ്കില്‍ രാഷ്ട്രീയമെന്നു വ്യാഖ്യാനിക്കാവുന്ന ക്രൂരമായ കൊല. പക്ഷേ, മതതീവ്രവാദം എന്നി വ്യാഖ്യാനിച്ചു ഫൈസലിന്റെ കുടുംബത്തെ വിസ്്മരിക്കാം.
മാര്‍ക്‌സിന്റെ കാര്യം പോട്ടെ, പഴയസഖാക്കന്മാരെങ്കിലും വര്‍ഗസമര സിദ്ധാന്തത്തിലെ ഈ കാപട്യമറിഞ്ഞു കുഴിമാടത്തില്‍ ഞെരിപിരികൊള്ളാതിരിക്കില്ല.kaleem

Post has attachment
പ്രധാന മന്ത്രിയുടെ ഒരു തള്ളു കഥ പൊളിക്കാൻ ഉണ്ട്..ദയവായി എല്ലാവരും വായിക്കുക..അങ്ങേരുടെ തള്ളു പൊളിയുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല..എന്നിരുന്നാലും അറിഞ്ഞിരുന്നാൽ നമുക്ക് സ്വയം മണ്ടന്മാർ ആവാതെ ഇരിക്കാമല്ലോ..അപ്പൊ കാര്യത്തിലേക്കു കടക്കാം..
ഹൃദയധമനികളിലെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റുകളുടെ വില കുറച്ചതു ഞാൻ ആണ് എന്ന് പറഞ്ഞു അദ്ദേഹം ഇ മാസം പതിനഞ്ചാം തീയതി നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ഒരു ഗംഭീര തള്ളു ഇറക്കുകയുണ്ടായി..1,20,000 രൂപ വിലയുണ്ടായിരുന്ന സ്റ്റെന്റുകളുടെ വില 29600 രൂപയായും 45000 രൂപ വിലയുള്ള സ്റ്റെന്റുകളുടെ വില 7260 രൂപയാണ് കുറച്ചു എന്നാണു അദ്ദേഹം അവകാശപ്പെട്ടത്...ഇത്ര കാലം ഇത് ചെയ്യാതിരുന്ന കോൺഗ്രസിന് നിശിത വിമർശനവും ഉണ്ടായി..എന്താണ് ഇതിന്റെ വാസ്തവം??
ബിരേന്ദർ സംഗ്വാൻ എന്ന അഭിഭാഷകൻ 2014 മുതൽ നടത്തിയ നിയമപോരാട്ടങ്ങളുടെ ഫലമായി ഡൽഹി ഹൈ കോടതിയാണ് സർക്കാരിനോട് പറഞ്ഞത് മര്യാദക്ക് മാർച്ച് ഒന്നിന് മുമ്പായി സ്റ്റെന്റുകളുടെ വില കുറച്ചോളാൻ...അതിന്റെ ഫലമായി ആണ് വെറും പതിനഞ്ചു ദിവസങ്ങൾ മാത്രം ശേഷിക്കെ മോദിയുടെ സർക്കാരിന് വില കുറയ്‌ക്കേണ്ടി വന്നത്..അല്ലാതെ അത് അങ്ങേരുടെ ഉദാര മനസ്കത ഒന്നുമല്ല..
ഈ വക്കീല്‍ കഴിഞ്ഞ ജൂലൈ ല്‍ കോടതി ഇടപെടല്‍ വഴി സര്‍ക്കാരിനെ കൊണ്ട് ഉത്തരവ് ഇടീപ്പിച്ചതാണ്. പക്ഷെ മരുന്ന് കമ്പനികള്‍ക്ക് വേണ്ടി അത് നടപ്പാക്കാതെ പോവുകയായിരുന്നു.. രണ്ടാമത് വീണ്ടും കോടതിയെ സമീപിച്ചു നടപ്പാക്കാന്‍ അന്തിമ ശാസനം നേടി..വേറെ നിവര്‍ത്തി ഇല്ലാത്തത് കൊണ്ട് മാത്രം നടപ്പാക്കേണ്ടി വന്നു.
നാണമില്ലേ മോദിജി എന്ന് ഞാൻ ചോദിക്കുന്നില്ല...
http://www.nationalheraldindia.com/news/2017/02/23/lawyer-calls-prime-minister-bluff-on-coronary-stents-pm-took-credit-but-birender-sangwan-effort-made-it-happen (as received)

"വെട്ടി നുറുക്കി. കത്തിച്ചു. അങ്ങനെ പലതും ചെയ്തു. പലതും… അവരെ (മുസ്ലിംകളെ) ചുടണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. കാരണം ആ തെണ്ടികള്‍ (bastards) പറയുന്നത് അവരെ ചുടാന്‍ പാടില്ലെന്നാണ്. അതവര്‍ ഭയക്കുന്നു. അതവര്‍ പറയുന്നതുകൊണ്ട് അവര്‍ക്കതുതന്നെ സംഭവിക്കണം "

നരോദാ പാട്യയില്‍ കൂട്ട കൊലപാതകത്തിന് നേതൃത്ത്വം നല്‍കിയ ബാബു ബജ്റംഗിയുമായി തെഹല്‍ക്കയുടെ ടീംസ് നടത്തിയ സറ്റിങ്ങ് ഓപ്പറേഷനിലാണ് നട്ടെല്ലിനുള്ളിലൂടെ ഭയത്തിന്‍റെ പ്രവേഗങ്ങള്‍ പടര്‍ന്നു കയറുന്ന ഈ വാചകങ്ങള്‍ ഉള്ളത്. തീര്‍ന്നില്ല ബജ്റംഗി തുടരുകയാണ്

"എനിക്ക് ഒരാഗ്രഹമേ ഉള്ളു. അവസാനമായി ഒരാഗ്രഹം.. എനിക്ക് വധശിക്ഷ തന്നോട്ടെ. എന്നെ തടവിനു വിധിക്കുന്നോ എന്നത് ഒരു വിഷയമല്ല. തൂക്കിക്കൊന്നാലും വിരോധമില്ല. തൂക്കുന്നതിനും മുമ്പ് 2 ദിവസം എനിക്ക് നല്‍കൂ. ഞാന്‍ ജുഹാപുരയില്‍ (മുസ്‌ലീംകള്‍ ധാരാളമുള്ള സ്ഥലം) പോകും. അവിടെ 78 ലക്ഷം പേര്‍ ഇവരാണ്. അവരെ മുഴുവന്‍ ഞാന്‍ അവസാനിപ്പിക്കും. കുറഞ്ഞത് 25000-50000 എണ്ണത്തിനെയെങ്കിലും വകവരുത്തണം."

"അവിടെ ഒരു ഗര്‍ഭിണി ഉണ്ടായിരുന്നു. ഞാന്‍ അവളുടെ വയര്‍ ചീന്തിയെറിഞ്ഞു. എന്നിട്ട് എല്ലാവരെയും എല്ലാം കാണിച്ചുകൊടുത്തു. ഞങ്ങളിലുള്ളവരോട് കളിച്ചാല്‍ ഞങ്ങള്‍ എന്തു ചെയ്യുമെന്ന് കാണിച്ചു കൊടുത്തു. ഞാന്‍ ഇപ്പോഴും പറയുന്നു. അവര്‍ ആരോ ആയിക്കൊള്ളട്ടെ. കുഞ്ഞുങ്ങളോ സ്ത്രീകളോ ആരുമായിക്കൊള്ളട്ടെ. അരിഞ്ഞു വീഴ്ത്തണം. കഷ്ണമാക്കണം. കത്തിക്കണം. ഹിന്ദുക്കള്‍ക്ക് ചീത്തയാകാന്‍ കഴിയും. കാരണം അവരെ പോലെത്തന്നെ ഹിന്ദുക്കളും ദുഷ്ടരാണ്."

കലാപത്തിന്റെ പശ്ചാത്തലത്തിൽ ഘുംബട്ട് റിലീഫ് കാമ്പില്‍ സന്നദ്ധ സേവകന്‍ ആയിരുന്ന ദാവൂദ് ഭായി 2002 മാര്‍ച്ച് 20 ന് നല്‍കിയ അഭിമുഖം കൂടി വായിച്ചു നോക്കണം കലാപത്തിന്‍റെ ആഴവും പരപ്പും അറിയാന്‍... (റിബിന് കടപ്പാട്)

“ഭീമാകാരമായ കുഴികള്‍ നിര്‍മ്മിക്കുന്നതിന്റെയും കൂട്ട ശവസംസ്കാരം ചെയ്യുന്നതിന്റെയും അസന്തുഷ്ടമായ ചുമതല എനിക്കായിരുന്നു. ഞാന്‍ കണ്ട ശവശരീരങ്ങളുടെ അവസ്ഥ കാരണം എനിക്ക് ഇന്നും ഉറങ്ങാന്‍ പറ്റുന്നില്ല. പല ശവശരീരങ്ങള്‍ക്കും തലയോട് ഇല്ലായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ കരിഞ്ഞ ശവശരീരങ്ങള്‍ ഒരു കൂനയായി കിടക്കുകയായിരുന്നു. 300-400 ശവശരീരങ്ങള്‍ അവിടെ കണ്ടെന്ന് ഞാന്‍ ആണയിടാം. നിര്‍ഭാഗ്യവശാല്‍, 16 ദിവസം കൊണ്ട് ഞങ്ങള്‍ക്ക് 192 ശവങ്ങളേ കുഴിച്ചുമൂടാന്‍ കഴിഞ്ഞുള്ളൂ. ഈ പ്രവര്‍ത്തി ചെയ്ത സന്നദ്ധസേവകര്‍ക്ക് അവരുടെ ഹൃദയം ഇരുമ്പാക്കേണ്ടി വന്നു, കയ്യുറകള്‍ ധരിക്കേണ്ടി വന്നു, ഡെറ്റോള്‍ തളിക്കേണ്ടി വന്നു, അത്തറു പുരട്ടേണ്ടിവന്നു”

പതിനഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം സംഘപരിവാര്‍ ഫാസിസം ഇന്ത്യന്‍ മതേതരത്ത്വത്തിന്‍റെ വയറ് കുത്തി കീറി പെട്രോളൊഴിച്ച് കത്തിച്ചതിന്‍റെ വാര്‍ഷിക ദിവസങ്ങളാണ് ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അകലാപത്തിന് ആളും അര്‍ഥവും സ്പോണ്‍സര്‍ ചെയ്ത ഫാസിസ്റ്റ് കിങ്കരന്‍ പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്ന കാലത്ത് ഗുജറാത്തിന്‍റെ ഓര്‍മ പുതുക്കി കൊണ്ടേയിരിക്കണം. മറവികള്‍ക്കെതിരായ ഓര്‍മപ്പെടുത്തലുകളുടെ സമരമാണ് രാഷ്ട്രീയമെന്ന് മിലേന്‍ കുന്താര....

- മൻസൂർ പാറേമ്മൽ

Post has attachment
ചിരിച്ചു ചത്തു 
Photo

Swalih Amminikkad writes:
പര്‍ദ്ദ മുസ്്‌ലിം സ്ത്രീയുടെ പിന്നോക്കാവസ്ഥയുടെ ചിഹ്നമാകുന്നതെങ്ങനെ?
നിങ്ങള്‍ കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും സ്ത്രീപക്ഷ എഴുത്തുകാരിയുമായ സാറാജോസഫിന്റെ കറുപ്പ് എന്ന കഥ വായിച്ചിട്ടുണ്ടാവുല്ലോ?. മുസ്്‌ലിം സ്ത്രീയുടെ മതാത്മക ഗൃഹങ്ങളില്‍ സംഭവിക്കുന്ന അധസ്ഥിതാവസ്ഥയെ പ്രതീകാത്മകമായോ അല്ലെങ്കില്‍ റിയലിസ്റ്റിക്കായോ വരച്ചുകാണിക്കാന്‍ ശ്രമിക്കുന്ന ശ്രീമതി സാറാ ജോസഫിന്റെ കഥയുടെ ഉള്ളടക്കവും പരിസരവും കൂടുതല്‍ നിരൂപണവിധേയമാക്കല്‍ ഏറെ ഗുണകരമാണെന്ന് തോന്നുന്നു. ഇവിടെ സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയെ മുസ്്‌ലിം വിരുദ്ധമാക്കപ്പെട്ടതുപോലെയുള്ള നിരൂപണ രീതിശാസ്ത്രമല്ല എന്ന് സാമയികമായി സൂചിപ്പിക്കട്ടെ.
കറുപ്പ് എന്ന കഥ കുറിക്കുന്നത് തന്നെ പര്‍ദ്ദ യിലൂടെ രൂപപ്പെട്ടുവരുന്ന സാമ്പ്രദായിക മുസ്്‌ലിം സ്ത്രീയുടെ മത സാംസ്‌കാരിക ചിത്രങ്ങളെക്കുറിച്ചാണ്. ലക്ഷമി ഗോപാല സ്വാമിയുടെ നൃത്തം പടിക്കാന്‍ ആശിച്ച് നടക്കുന്ന മൂന്ന് മുസ്്‌ലിം പെണ്‍കുട്ടികള്‍ (സഫ,ലൈല,പാത്തുകുട്ടി) ആട്ടിന്‍കുട്ടിയുമായി ഓട്ടുമണിക്കുവേണ്ടി മല്‍പിടുത്തം നടത്തുന്നിടത്താണ് രംഗം തുടങ്ങുന്നത്. നൃത്തം ചെയ്യാന്‍ ചിലങ്ക വേണമെന്ന് മനസ്സിലാക്കിയ മൂന്നുപേരും വീട്ടില്‍ ഉണ്ടായിരുന്ന ആട്ടിന്‍കുട്ടിയുടെ കഴുത്തില്‍ കെട്ടിയ മണി അടിച്ചുമാറ്റാനാണ് ശ്രമിക്കുന്നത്.തൊഴിച്ചും ഉന്തിയും തള്ളിയും ഒച്ചപ്പാട് സൃഷ്ടിച്ചും കോലാഹലം സൃഷ്ടിക്കുന്ന സമയത്ത് ഒന്നുമറിയാതെ വീടിന്റെ അകത്തളങ്ങളില്‍ സൂക്ഷമയായി മക്കള്‍ക്ക് വേണ്ടി പര്‍ദ്ദ നെയ്തുണ്ടാക്കുന്ന ഉമ്മയെയാണ് സാറാജോസഫ് ചിത്രീകരിക്കുന്നത്. അവസാനം മല്‍പ്പിടുത്തത്തിനൊടുവില്‍ ഓട്ടുമണി കിട്ടുന്ന അവര്‍ പരസ്പരം വീതം വെക്കുകയാണ് ചെയ്യുന്നത്. വൈകാതെ പുറത്തെ സംഭവങ്ങള്‍ അവസാനം അറിയുന്ന ഉമ്മ അവരുടെ ചെവി പിടിച്ച് കൊണ്ടുവരുന്നുണ്ട്.അതിനിടയില്‍ താടിയുടെ പേരില്‍ അകാരണമായി ജയില്‍ പോയ മക്കളുടെ പിതാവിന്റെ കഥയും സൂചിപ്പിക്കുന്നുണ്ട്. ജയില്‍ കഴിയുന്ന പിതാവ് അവസാനം ജയില്‍ മോചിതനായി വീട്ടില്‍ വന്ന് വീട്ടിന്റെ നടുത്തളത്തില്‍ നിന്ന് നീണ്ട താടി ബാര്‍ബറുടെ സഹായത്താല്‍ വെട്ടിമാറ്റുന്ന രംഗത്തോടെ കഥ പര്യവസാനിക്കുന്നു. ഉമ്മയുടെ പര്‍ദ്ദതുന്നലും ബാപ്പാന്റെ നീണ്ട താടിയും പെണ്‍മക്കളുടെ ചിലങ്കമോഹവും പാരമ്പര്യ മുസ്്‌ലിം കുടുംബവും പരിഷ്‌കാര മുസ്്‌ലിം കുടംബമോഹങ്ങളും ഒന്നിച്ച് കടന്നുവരുമ്പോള്‍ ഉണ്ടാവുന്ന സംഘര്‍ഷങ്ങളെ സൂചിപ്പിക്കുന്നുണ്ട്. പാരമ്പര്യം എങ്ങനെ നിരന്തരം ആധുനികതയുമായി കലഹിക്കുന്നുവെന്ന് സാറാജോസഫ് പറയുന്നു ഇത്രയും വിശദീകരിച്ചത് കഥ നിവര്‍ത്തിതരുന്ന പുറം വായനയാണ്.
ഇനി കറുപ്പ് എന്ന് സാറ പറയുന്ന പര്‍ദ്ദയെക്കുറിച്ചുള്ള ചര്‍ച്ചകളാവാം. നിലവിലെ പാശ്ചാത്യന്‍ ചര്‍ച്ചകളില്‍,വിശിഷ്യാ യുറോപ്പ്യന്‍ ലിബറല്‍ സ്വഭാവങ്ങളുടെ തണലില്‍ വളര്‍ന്ന കേരളത്തിലെ പൊതു മുസ്്്‌ലിം സ്ത്രീയെക്കുറിച്ചുള്ള ചര്‍ച്ചകളിലും പര്‍ദ്ദ എന്ന വസ്ത്രം എങ്ങനെ മുസ്്്‌ലിം സ്ത്രീയുടെ പിന്നാക്കാവസ്ഥക്ക് കാരണമാകും എന്നത് ചിന്തിക്കേണ്ടതാണ്. മതം പറയുന്ന വസ്്ത്രധാരണശാസനകള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് പാദേശികമായി രൂപപ്പെട്ട് വരുന്ന പര്‍ദ്ദ എന്നത് ( പര്‍ദ്ദക്ക് പുറമേ അനവധി വസ്ത്രങ്ങളും ഇന്ന് അനവധി മുസ്്‌ലിം രാജ്യങ്ങളില്‍ മുസ്്്‌ലിം സ്ത്രീകള്‍ ധരിക്കുന്നുണ്ടന്നറിഞ്ഞ് കൊണ്ട്തന്നെ ) മോഡസ്റ്റായ കേരള മുസ്്‌ലിം സ്ത്രീയായി രൂപപ്പെട്ടുണ്ടെങ്കില്‍ അത് അവരുടെ പിന്നാക്കവസ്ഥയുടെ കാരണമായി എണ്ണുന്നത് എങ്ങനെയാണ്?. വ്യക്തമായി പറഞ്ഞാല്‍ പര്‍ദ്ദയിട്ട സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടവരും മതത്തിനപ്പുറത്ത് നാലക്ഷരം അറിയാത്തവരുമാണെന്ന പൊതു നിര്‍മിതി കാലങ്ങളായി യോറോപ്പ്യന്‍ ഫെമിനിസം മതവിരുദ്ധതയെ ലാക്കാക്കി ഉണ്ടാക്കിയ മതചിഹ്നങ്ങളുടെ സ്വാഭാവ സംസ്‌കാരം അടിസ്ഥാനമാക്കി രൂപപ്പട്ടുവന്നതാണ്. അഥവാ ഞാന്‍ അറിവുള്ളവനാണെന്നും സംസ്‌കാരസമ്പന്നനാണെന്നും തോന്നിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രമാണ് ധരിക്കേണ്ടതെന്ന വിദേശ പൊതുബോധ നിര്‍മിതി ഈ പര്‍ദ്ദാ പ്രഹരങ്ങളില്‍ സജീവമാണ്.ഇതിനു സമാനമായ പൊതു നിര്‍മിതി പാരമ്പര്യ മുസ്്‌ലിം പുരുഷന്മാരുടെ കേരളത്തിലെ വസ്ത്രധാരണമായി വിശേഷിക്കപ്പെടുന്ന, വെള്ളതുണിയും കുപ്പായവും തലപ്പാവും തൊപ്പിയും ധരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചും ഉണ്ട്.അറബിഭാഷക്കപ്പുറത്ത് ഭൗതികതയോ ബൗദ്ധികതയോ ഇല്ലാത്തവരാണന്ന അധീഷ ഭാഷ( നിലവിലുണ്ട്.അഥവാ ഒരു സമൂഹത്തിന്റെ അല്ലെങ്കില്‍ ഒരു ലിംഗജനതയുടെ പിന്നാക്കാവസ്ഥയുടെ മാനദണ്ഡമായി അവരുടെ വസ്ത്രചിഹ്നങ്ങളെ കാണുന്നത് ഏത് വിശാലബോധത്തിന്റെ അടിസ്ഥാനത്തിലാണ്?.പ്രധാനമായും മുസ്്‌ലിം സ്ത്രീയുടെ വസ്്ത്രധാരണയെക്കുറിച്ചുളള രണ്ട് പ്രശ്‌നങ്ങള്‍ കാണാന്‍ സാധിക്കും. ഒന്ന് മുസ്്്‌ലിം സ്ത്രീയുടെ വ്‌സ്്ത്ര ചിഹ്നങ്ങള്‍ അടിച്ചമര്‍ത്തലിന്റെയും പുരുഷാധിപത്യത്തിന്റെ ചിഹ്നങ്ങളായും ഇതര മതങ്ങളിലെ വസ്ത്രരീതികള്‍ മതപരതയിലൂന്നിയ നിഷ്‌കളങ്കതയുടെ ഭാഗമായും കാണുന്നതിലെ ഇരട്ടത്താപ്പ് രീതി പാശ്ചാത്യ ലിബറല്‍ സമൂഹം നിര്‍മിച്ചെടുത്ത മതേതരത്വ താല്‍പര്യങ്ങങ്ങളുടെ ഭാഗമാവുന്നു. പ്രസ്തുത പ്രശ്‌നം ജോണ്‍ എല്‍ എസ്‌പോസിറ്റോ,തലാല്‍ അസദ്, വാട്‌സണ്‍,ആന്നി സോഫി റോള്‍ഡ് എന്നിവര്‍ ഉന്നയിക്കുന്നുണ്ട്. പാശ്ചാത്യ കാഴ്ചപ്പാടിന്റെ ഈ പ്രശ്‌നവത്കരണം മുസ്്്‌ലിം സ്ത്രീക്ക് അവളുടെ പാരമ്പര്യ വസ്ത്രത്തില്‍ പുറത്ത് കടന്നാലേ പരിഷ്‌കാരം സാധ്യമാകൂ എന്ന വികല ധാരണയും നിര്‍മിച്ചെടുക്കുന്നത്. ഈ ആരോപണം പാരമ്പര്യ മുസ്്‌ലിം സ്ത്രീയെ നിരന്തരം പ്രശ്‌നവൃത്തത്തിലകപ്പെടുത്തുകയും മോഡേണിറ്റി എന്ന മതവിരുദ്ധമായ ഒന്നാണെന്ന ധാരണയും സൃഷ്ടിക്കുന്നു.രണ്ട്,പര്‍ദ്ദക്ക് മേല്‍ അടിച്ചമര്‍ത്തലിന്റെ ഭാഷ പ്രയോഗിക്കുന്നത് പര്‍ദ്ദയെ ഗുണാത്മകമായി സമീപിക്കാത്ത മുസ്ലിം സ്ത്രീകളാണ്.മലയാളത്തിന്റെ പ്രിയ സാഹിത്യകാരിയായ കമല സുരയ്യ ഇസ്്്‌ലാമാശ്ലേഷിച്ചതിന് ശേഷം പറഞ്ഞത് ഇപ്രകാരമാണ് എന്നോട് ചില യഥാസ്ഥികരായ ചില ഹിന്ദുക്കള്‍ ചോദിച്ചു ഞങ്ങള്‍ക്ക് നിങ്ങള്‍ മതം മാറിയത് പ്രശ്‌നമല്ല,പക്ഷേ നിങ്ങള്‍ ഈ വേഷം എല്ലാം മൂടി നടക്കുന്നത് പാടില്ല. അപ്പോള്‍ ഞാന്‍ അവരോട് സത്യം തുറന്ന് പറഞ്ഞു നിങ്ങളുടെ സ്ത്രീകള്‍ നടക്കുന്നത് പോലെ പകുതി അനാവൃതമാക്കി ഒരു ചോളി, ഒന്ന് കുനിഞ്ഞാല്‍ എല്ലാം കാണും.പുറം മുഴുവന്‍ കാണും പൊക്കിള്‍കാണും. എനിക്ക് ഒരു സ്ത്രീ അനാവരണം ചെയ്ത് പബ്ലിക്ക് സ്ഥലത്ത് പോകുന്നത് ഇഷ്ടമല്ല.എന്നെ എന്ത് വിളിച്ചാലും എനിക്ക് വിരോധമില്ല. ഒരുപാട് വര്‍ഷം പര്‍ദ്ദ ധരിച്ച് നടക്കുന്നുണ്ട്.യാത്ര ചെയ്യുമ്പോള്‍ എനിക്ക് രക്ഷാ കവചമാണ്.അവളെ ഉപദ്രവിക്കില്ല.ഇത് വിവാദമാക്കുന്നതില്‍ ഫലമില്ല.അനാവരണം ഒരു മാന്യതയായി കാണുന്നത് എനിക്ക് ഇഷ്ടമല്ല. വിദ്യാസമ്പന്നയും സാഹിത്യകാരിയും മുസ്്‌ലിമുമായ പര്‍ദ്ദ ധരിച്ച അനുഭവമുളള കമലാസുരയ്യയുടെ ഈ വാക്കുകള്‍ പര്‍ദ്ദധരിച്ചവര്‍ പര്‍ദ്ദ മാറ്റി പൊതു ബോധത്തിന്റെ ഭാഗമായി നടക്കേണ്ടവരല്ലെന്നും മതം നിഷ്‌കര്‍ഷിച്ച മോഡെസ്റ്റിയുടെ ഒരു ഇനമായി കാണേണ്ടതാണന്നും സൂചിപ്പിക്കുന്നു.
വിവിധ സാംസ്‌കാരിക അനുഭവങ്ങളില്‍ നിന്ന് മതത്തിലെ ധാര്‍മികതയെ ചോദ്യചെയ്യുന്നവരാണ് മിക്ക ഫെമിനിസ്‌ററുകളും. അസ്്മ ബര്‍ലാസ്,ലൈല അഹ്മദ്,ഫാത്വിമ മര്‍നീസ്സി,നവാ അല്‍ സഅദാവി,ലൈല അബു ലുഗൂദ് എന്നിവരൊക്കെ മതത്തിലെ വസ്ത്രധാരണരീതിയെ ക്രിട്ടിക്കലായി വിലയിരുത്തിയ പ്രമുഖരാണ്.കര്‍മശാസ്ത്രം പറയുന്നത് പ്രകാരം മുഖവും മുന്‍കൈയുമല്ലാത്തത് മുഴുവന്‍ മറക്കണെന്ന് ആയത് കൊണ്ട്തന്നെ അവയെ മറക്കാന്‍ ഉതകുന്ന ഏത് വസ്ത്രവും അനുവദനീയമാണ്. പിന്നെ പര്‍ദ്ദ എന്ന മുസ്്‌ലിം സ്ത്രീയുടെ വസ്്ത്രമായി ഗണിക്കപ്പെടണെമെന്ന് പറയുന്നത് ഏറ്റവും അസതര്‍(മറക്കുന്നത്),അസ്്‌ലഹ്(ഉചിതമായത്) എന്നരീതിയിലൂടെയാണ്. അത് കൊണ്ട് അത് അസ്്‌ലഹും അസ്്തറുമാണെന്ന് സ്വയം ബോധ്യപ്പെട്ട് ധരിക്കുന്നവരെ വിമര്‍ശിക്കുന്നത് സാമൂഹിക നന്മയിലെ പൊതു ബോധത്തോട് കടകവിരുദ്ധമാണ്. പര്‍ദ്ദ സ്വന്തം ശരീരത്തിന് ബുദ്ധിമുട്ടാണെന്ന് തോന്നുന്നവര്‍ക്ക് മറക്കാന്‍ ഉതകുന്ന മറ്റ് വസ്്ത്രം ധരിക്കുന്നത് പ്രശ്‌നമില്ലല്ലോ. ചുരുക്കത്തില്‍ പ്രശ്‌നത്തിന്റെ കാതല്‍ കിടക്കുന്നത് ചില ചിഹ്നങ്ങളെ മാത്രം ഫിക്‌സ്് ചെയ്ത് മുസ്്‌ലിം സ്ത്രീയുടെ സ്വത്വത്തില്‍ അപര ബോധം സൃഷ്്ക്കുന്ന മുഖ്യധാര സ്ത്രീ സമൂഹങ്ങളിലെ ഒരു ട്രന്‍ഡിലാണ്. ഓരോര്‍ത്തര്‍ക്കും അവര്‍ക്ക് ഉചിതമായത് ധരിക്കാനും ചിന്തിക്കാനും മതനിയമങ്ങള്‍ക്ക് ജീവിതത്തിലെ മുഖ്യധാരയില്‍ ചുരുക്കികെട്ടാതിരിക്കാനും ശ്രമിക്കുന്ന സാര്‍വത്രികമായ ചിന്താനിര്‍മിതിയാണ് നമുക്ക് ആവശ്യം.കമണ്ഠലുവെടുത്താല്‍ മോക്ഷമെങ്കില്‍ വഴുതനകള്‍ക്കാദ്യം എന്ന കവിതാ ശകലം ഇവിടെ സാന്ദര്‍ഭികമായി സംഗതമെന്ന് തോന്നുന്നു.

Post has attachment
ചില ഭീകര കഥകളുടെ പര്യവസാനം. 
Photo

Post has attachment
ദേ ഇരവാദം, ആ ഫീലൊന്ന് സ്വയം സങ്കൽപ്പിക്കുക. ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടായിരുന്നു മനുഷ്യ വിരുദ്ധതയിലും അപ്പുറമാണിത്. 
Photo

കൊടിഞ്ഞി_ഫൈസൽവധം .

Dyfi_കാരൻ_അറസ്റ്റിൽ. എന്താല്ലേ?

Wait while more posts are being loaded