Profile cover photo
Profile photo
ViBGYOR Film Collective
176 followers -
Biggest Independent Alternative Film Festival In South Asia | 10th ViBGYOR ==> Feb 16-22, 2015 @Thrissur | Focus of the year : Green Growth
Biggest Independent Alternative Film Festival In South Asia | 10th ViBGYOR ==> Feb 16-22, 2015 @Thrissur | Focus of the year : Green Growth

176 followers
About
ViBGYOR Film Collective's interests
ViBGYOR Film Collective's posts

Post has attachment
DIGITAL FILMMAKING WORKSHOP by Nandan Saxena & Kavita Bahl, April 7th-9th, at ViBGYOR Film Festival, supported by SONY India. Call 9447000830 or 9446529991 for details
Photo

Post has attachment
Some Film Highlights @ 11th ViBGYOR
EVERY TIME YOU TELL A STORY/ Dir :Ruchika Negi / English,Nagamese ,Ao / 2015 / 52mins
Tsungkotepsu is a shawl worn by men of Ao-Naga tribe in Nagaland. Traditionally, it signified achievements of warriors who had won enemy heads in war. Though headhunting days are past, the shawl is still central to Ao-Naga imagination. The film offers an interpretation of history, a way of understanding shifts that this tradition has experienced through history – early colonial anthropology, new religion and assimilation within the Indian State. The film explores the tension between these currents and oral-visual knowledge systems like Tsungkotepsu, while reflecting on the politics of representation that Naga people and their cultures have encountered over time.
Photo

Post has attachment
നാളെയാണ് നാളെ...
we begin the festival onApril 6th, 9am
end on April 10th, with the special screening of `Ka Bodyscape', film by Jayan Cheraiyan (at SREE Theatre, Thrissur)
Photo

Post has attachment
YOUR film can submit before February 15th..
Photo

Post has attachment
‪#‎ResistIntolerance‬ ‪#‎SupportViBGYOR‬
"Resist the Sangh Parivar threat to poet Anvar Ali and Sarath Cheloor of ViBGYOR Film Collective" - Anand Patwardhan
http://www.countercurrents.org/cc251115A.htm

Join the resistance by joining this campaign
How to do it. 1. Write - Resist Intolerance Support ViBGYOR on a paper. 2. Take a photo of you holding the poster 3. Send it to editor@countercurrents.org with your name and a solidarity message
Photo

Post has attachment
പതിനൊന്നാമത് 
വിബ്ജിയോർ മഴവിൽ മേള 
സംഘാടക സമിതി രൂപീകരണ യോഗം
2015 ഒക്ടോബർ 25, ഞായർ 4 മണിക്ക് 
@ വിബ്‌ജിയോര്‍ ചലച്ചിത്ര കൂട്ടായ്‌മ

പ്രിയ സുഹൃത്തേ,
വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മയുടെ ആശംസകൾ!!!
വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ പതിനൊന്നാം വർഷത്തിലേക്ക് കടക്കുകയാണ്. ഗ്രാമങ്ങളിലും കലാലയങ്ങളിലും റെസിഡൻസ് അസ്സോസിയേഷനുകളിലും വായനശാലകളിലും മറ്റ് സാധ്യമായ എല്ലാ കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക ഇടങ്ങളിലെല്ലാം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ വിഷയങ്ങൾ പറയുന്ന ചെറു സിനിമകളും ഡോക്യുമെന്ററികളും സംഗീത ആൽബങ്ങളും പ്രദർശിപ്പിക്കാനും പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താനും സാധിച്ചു. അതുപോലെതന്നെ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കേരളത്തിനുള്ളിൽ നടന്ന ഒരുപിടി ജനകീയ മുന്നേറ്റങ്ങൾക്കു ചെറുചലച്ചിത്രങ്ങൾ ഉപയോഗിച്ചും അല്ലാതെയും പിന്തുണകൊടുക്കാനും ഐക്യം പറയാനും നമുക്ക് കഴിഞ്ഞു എന്നത് വളരെ അഭിമാനകരമായ നേട്ടമായി ഞങ്ങൾ കണക്കാക്കുന്നു. പ്രസ്തുത പരിപാടികളുടെ എല്ലാം സംഘാടനവുമായി ബന്ധപ്പെട്ട് ഞങ്ങളോടൊപ്പം നിന്ന നിങ്ങളോരോരുത്തരോടും ഈ അവസരത്തിൽ ചലച്ചിത്ര കൂട്ടായ്മയുടെ നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം തന്നെ തുടർന്നും നിങ്ങളുടെ ഒരോരുത്തരുടേയും അകമഴിഞ്ഞ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. 

യുവജനങ്ങള്‍ക്കും, ഗ്രാമങ്ങളിലുള്ള സാധാരണക്കാര്‍ക്കും ചലച്ചിത്രമേളകള്‍ ആസ്വദിക്കാനും, അവ പങ്കുവെക്കുന്ന കലാ സാംസ്‌കാരിക, രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങള്‍ മനസിലാക്കാനും അവസരമൊരുക്കുന്നതിന്റെ ഭാഗമായി നടത്തു ക്യാമ്പസ്/വില്ലേജ് ചലച്ചിത്രമേളകള്‍ക്ക് വന്‍ ജനപിന്തുണയാണു ഗ്രാമങ്ങളില്‍ നിന്നും കലാലയങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. യുവ ചലച്ചിത്ര പ്രതിഭകള്‍ക്കും, സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ചലച്ചിത്രനിര്‍മ്മാതാക്കള്‍ക്കും മാധ്യമ പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഒത്തുചേരാനും  അവരുടെ പ്രതിഭ പ്രകടിപ്പിക്കുവാനുമുള്ള ഒരു വേദിയാവാനും ഈ ചലച്ചിത്രമേളക്കു കഴിഞ്ഞിട്ടുണ്ട്. എല്ലാ വര്‍ഷവും ഒരു മുഖ്യ പ്രതിപാദ്യ വിഷയത്തിലാസ്പദമാക്കി സംഘടിപ്പിക്കപ്പെടുന്ന വിബ്ജിയോർ ചലച്ചിത്ര മേളയില്‍ 8 വര്‍ഷത്തിനുള്ളില്‍ ജലം, ഭൂമി, ഊര്‍ജ്ജം, ഭക്ഷ്യസ്വരാജ്, ദക്ഷിണേഷ്യ: ജനാധിപത്യം, നീതി, സമാധാനം, സാമൂഹ്യ നീതിക്കായുള്ള മാധ്യമപ്രവര്‍ത്തനം ദക്ഷിണേഷ്യയില്‍, ജീവനം ജീവസന്ധാരണം, അപഹരിക്കപ്പെട്ട ജനാധിപത്യങ്ങള്‍, ലിംഗനീതി, ഹരിത അതിജീവനം എന്നീ വളരെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യു സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. 

മുൻവർഷങ്ങളിലേതു പോലെതന്നെ ഈ വർഷവും പൂർവ്വാധികം ഭംഗിയായി മഴവിൽമേളയുടെ സംഘാടനം സാധ്യമാക്കുന്നതിനായുള്ള പ്രവര്ത്തനം കൂടിയാലോചിക്കുന്നത്നായി ഈ വരുന്ന ഒക്ടോബർ 25 ഞായറാഴ്ച, വൈകീട്ട് മണിക്ക് തൃശ്ശൂർ കിഴക്കേ കോട്ടയിൽ സണ്‍ ടവറിൽ പ്രവർത്തിക്കുന്ന വിബ്ജിയോർ ഓഫീസിൽ കൂടുന്ന സംഘാടക സമിതി യോഗത്തിലേക്ക് താങ്കളെ ഹാർദ്ദവമായി സ്വാഗതം ചെയ്യുകയാണ്. മഴവിൽ മേളയുടേയും ചലച്ചിത്ര കൂട്ടായ്മയുടേയും പ്രവർത്തനങ്ങളിൽ താങ്കളും പ്രതിനിധീകരിക്കുന്ന സംഘടനയും നല്കിയിട്ടുള്ള സഹായസഹകരണങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം പതിനൊന്നാമത് മഴവിൽമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലേക്കും താങ്കളെയും സുഹൃത്തുക്കളെയും ഹാർദ്ദവമായി ക്ഷണിക്കുന്നു. 
സജീവ പങ്കാളിത്തവും സാധ്യമായ എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിച്ഛുകൊണ്ട്...

രാഹുൽ മഹേഷ്, സെക്രട്ടറി, വിബ്ജിയോർ 
അഡ്വ. ജേക്കബ് പുതുശ്ശേരി, പ്രസിഡണ്ട്, വിബ്ജിയോർ 
ഡോ. ബെന്നി ബെനഡിക്ട്, നാഷണൽ കോ ഓഡിനേറ്റർ, വിബ്ജിയോർ 
ശരത് ചേലൂർ, എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ, വിബ്ജിയോർ 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
സെക്രട്ടറി
വിബ്‌ജിയോര്‍ ചലച്ചിത്ര കൂട്ടായ്‌മ
അഞ്ചാം നില, സണ്‍ ടവേഴ്സ്, കിഴക്കേ കോട്ട, തൃശ്ശൂർ
ഫോണ്‍: 8281788620, 9809477058, 9447000830
ഇമെയിൽ: info@vibgyorfilm.org
വെബ്സൈറ്റ്: http://vibgyorfilm.org

Post has attachment
പത്താമത് മഴവില്‍മേളക്ക് കൊടിയിറങ്ങി

പുതിയ കാലത്തിന്റെ രാഷ്ട്രീയവും അതിജീവനവും സിനിമകളിലൂടെ പരിചയപ്പെടുത്തിയ പത്താമത് വിബ്ജിയോര്‍ ചലച്ചിത്രമേളക്ക് തിരശ്ശീല വീണു. സി ശരത്ചന്ദ്രന്‍ ഡോക്യുമെന്ററി ഫിലിം ഫെല്ലോഷിപ്പ് റൈസ് ബൗള്‍ ടു ആേ്രഷ്ട എന്ന ചിത്രം സംവിധാനം ചെയ്ത സുനില്‍ കുമാര്‍ കരസ്ഥമാക്കി. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ സമാപനസമ്മേളനത്തില്‍ സുനില്‍ കുമാറിന് സമ്മാനിച്ചു.  
യുവ ഡോക്യുമെന്ററി സംവിധായകനുള്ള വിബ്ജിയോര്‍ ഫെല്ലോഷിപ്പിനായി ട്വിന്‍ ലെജെന്‍ഡ്‌സ് ഓഫ് മലബാര്‍ എന്ന ചിത്രം സംവിധാനം ചെയ്ത അലി അരിക്കത്തും സ്ലൈയിസ് ഓഫ് മെമ്മറീസ് എന്ന ചിത്രം സംവിധാനം ചെയ്ത ശ്വേത ഘോഷ് തെരഞ്ഞെടുക്കപ്പെട്ടു. കേരള സ്‌പെക്ട്രം വിഭാഗത്തില്‍ മികച്ച ഹ്രസ്വചിത്രമായി കെ ഷാനവാസ് സംവിധാനം ചെയ്ത കണ്ണേറ് തെരഞ്ഞെടുക്കപ്പെട്ടു. കേരള സ്‌പെക്ട്രം വിഭാഗത്തില്‍ ജുബിത് നമ്രദത് സംവിധാനം ചെയ്ത ആത്മം പ്രത്യേക ജൂറി പരാമര്‍ശം നേടി.
പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും വിബ്ജിയോറിന്റെ മുന്‍ വര്‍ഷത്തെ ഫെസ്റ്റിവല്‍ ഡയറക്ടറുമായിരുന്ന ആനന്ദ് പട്‌വര്‍ദ്ധനേയും പത്താമത് മേളയുടെ ഡയറക്ടറും പ്രശസ്ത ഡോക്യുമെന്ററി സംവിധായികയുമായ സുരഭി ശര്‍മയേയും സമാപന ചടങ്ങില്‍ ആദരിച്ചു.
സി.എന്‍ ജയദേവന്‍ എംപി മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ പത്താമത് മേളയുടെ ജൂറിയെ പരിചയപ്പെടുത്തിക്കൊണ്ട് വിബ്ജിയോര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ബെന്നി ബെനഡിക്ടും പുരസ്‌കാരത്തിന് അര്‍ഹമായ ഡോക്യുമെന്ററി ചിത്രങ്ങളെക്കുറിച്ച് ജൂറി ചെയര്‍മാനും സംവിധായകനുമായ ആര്‍.വി രമണിയും സംസാരിച്ചു. ഹ്രസ്വചിത്ര വിഭാഗം ജൂറി ചെയര്‍മാനും സംവിധായകനുമായ കെ എം കമല്‍ പുരസ്‌കാരം നേടിയ ചിത്രങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പങ്കു വച്ചു. 
റെട്രോസ്‌പെക്ടീവ് പാക്കേജുമായി ബംഗ്‌ളാദേശില്‍ നിന്നെത്തിയ ഫൗസിയ ഖാന്‍, ആസാമി സംവിധായകന്‍ അല്‍ത്താഫ് മസീദ്, ജൂറി മെമ്പര്‍മാരായ പി.ബാബുരാജ്, ബിലു സി നാരായണന്‍, ഫെസ്റ്റിവല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ ഗോപിനാഥന്‍, പ്രശസ്ത നിരൂപകന്‍ ഐ ഷണ്‍മുഖദാസ്, സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ പി വി കൃഷ്ണന്‍നായര്‍, ഫിലിം ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ അംഗം മധു ജനാര്‍ദ്ദനന്‍, ബംഗ്‌ളാദേശ് സംവിധായകനായ സല്‍മാന്‍ ഫര്‍ഷി, എന്‍ എ പി എം സ്റ്റേറ്റ് കണ്‍വീനര്‍ ജിയോ ജോസ്, വിബ്ജിയോര്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജാജി മാത്യു തോമസ്, ലൂയി മാത്യു, ലില്ലി തോമസ്, വിബ്ജിയോര്‍ കളക്ടവീവ് സെക്രട്ടറി ശരത് ചേലൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  
സംഗീത നാടക അക്കാദമിയില്‍ കഴിഞ്ഞ ആറ് ദിവസങ്ങളായി നടന്ന മഴവില്‍ മേളയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള 25 ലധികം ചിത്രങ്ങളുള്‍പ്പടെ 127 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
Photo

Post has attachment
ViBGYOR Closing ceremony
Photo

Post has attachment
പ്രതിരോധസംഗീതവുമായി പാക്കനാര്‍ മഴവില്‍മേളയില്‍

പ്രതിരോധസംഗീതവുമായി പാക്കനാര്‍ പത്താമത് വിബ്ജിയോര്‍ മേളയിലെത്തി. മുള കൊണ്ട് നൂറിലേറെ സംഗീത ഉപകരണങ്ങള്‍ വികസിപ്പിക്കുകയും നിരന്തരപരീക്ഷണങ്ങളിലൂടെ അവയെ ലോകോത്തരമാക്കുകയും ചെയ്ത ഉണ്ണിക്കൃഷ്ണ പാക്കനാരുടെ സംഗീതം ഹരിത അതിജീവനത്തിന്റെ പത്താമത് മഴവില്‍മേളയുടെ പ്രതിരോധ സംഗീതമായി. സമയ കലാഭവനിലെ കലാകാരന്‍മാരുമൊത്താണ് പാക്കനാര്‍ സംഗീതം കൊണ്ട് സമാപനവേദിയെ ഉണര്‍ത്തിയത്.
ഇന്ത്യയിലും വിദേശത്തുമായി ബാംബു സിംഫണിയുമായി സംഗീതയാത്ര ചെയ്തിട്ടുള്ള പാക്കനാര്‍ എക്കാലവും ബദല്‍ അന്വേഷണങ്ങളുടെ വേദികളില്‍ സ്വന്തം സംഗീതവുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്താറുണ്ട്. ഇപ്പോഴും മുള കൊണ്ടുള്ള പുതിയ സംഗീത ഉപകരണങ്ങളുടെ കണ്ടെത്തലിലാണ് അദ്ദേഹം. മുളയില്‍ തീര്‍ത്ത പ്രത്യേക സംഗീത ഉപകരണങ്ങള്‍ കൊണ്ടുള്ള സംഗീത സന്ധ്യ ചലച്ചിത്ര പ്രേമികള്‍ക്ക് പുതിയ അനുഭവമായി. 
Photo
Photo
2015-02-21
3 Photos - View album

Post has attachment
ഇനി സിനിമകള്‍ സംസാരിക്കട്ടെ

10 മത് വിബ്ജിയോര്‍ മേളയ്ക്ക് കൊടിയിറങ്ങുമ്പോള്‍ ഒരുപാട് പ്രതീക്ഷകള്‍ നല്കുന്ന നവാഗത സംവിധായകര്‍ തങ്ങളുടെ സിനിമാ സ്വപ്നങ്ങളും സങ്കല്പങ്ങളും പങ്കുവെച്ച മീറ്റ് ഡയറക്ടര്‍ പരിപാടി ശ്രദ്ധേയമായി. 'സീബ്രാ ലൈന്‍സ്' എന്ന രാജേഷ് ജെയിംസിന്റെ സിനിമ ദളിത് ചൂഷണത്തിന്റെ മറ്റൊരു മുഖം തുറന്നു കാട്ടി എന്ന് പ്രേക്ഷകര്‍ വിലയിരുത്തി. കൊച്ചിയിലെ ട്രാഫിക്ക് വാര്‍ഡന്‍ പത്മിനിയെ കൈയ്യേറ്റം ചെയ്തതിനെ ആസ്പദമാക്കിയായിരുന്നു സീബ്രാ ലൈന്‍ എന്ന ഡോക്യുമെന്ററി.
സബാ റഹ്മാന്റെ 'ദി എഫ് വേര്‍ഡ്' ആയിരുന്നു മറ്റൊരു പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു ഡോക്യുമെന്ററി. മലയാളി സംവിധായകരായ റഷീദ് പാറക്കലിന്റെ ജനറേഷന്‍ ഗ്യാപ്, എം സ് പ്രകാശ് ബാബുവിന്റെ ' ജേര്‍ണി ടു ഏര്‍ത്ത്' എന്നിവയും ശ്രദ്ധേയമായി.
കാലഘട്ടങ്ങളെ വരച്ചിടാന്‍ മാത്രം പ്രാപ്തിയുള്ള ഒരുപിടി ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററി സിനിമകളും പ്രദര്‍ശത്തിനെത്തിക്കാന്‍ കഴിഞ്ഞു എന്നത് വിബ്ജിയോര്‍ വലിയ വിജയമായി പ്രേക്ഷകര്‍ വിലയിരുത്തി, ഇനി പതിനൊന്നാമത് വിബ്ജിയോര്‍.
Photo
Wait while more posts are being loaded