Profile cover photo
Profile photo
Jishin A.V
780 followers -
“Don't Talk About Yourself We'll Do That After You Leave ”
“Don't Talk About Yourself We'll Do That After You Leave ”

780 followers
About
Communities and Collections
View all
Posts

Post has attachment

Post has attachment
What is Cottage Industry?
An industry where the creation of products and services is home-based, rather than factory-based. While products and services created by cottage industry are often unique and distinctive given the fact that they are usually not mass-produced, producers in t...
Add a comment...

Post has shared content
ഒരു കാര്യം മനസ്സിലായി. അടിസ്ഥാനപരമായി റെസ്യുമെ ഉണ്ടാക്കാൻ പലരും ബുദ്ധിമുട്ടുന്നു. പ്രത്യെകിച്ച് പ്രവൄത്തി പരിചയമില്ലാത്തവർ റെസ്യൂമെ ഉണ്ടാക്കാൻ ഇരിക്കുമ്പോൾ അവരു കണ്ട സാംപിളുകളിലേതിലെ പോലെ വലിയൊരു കണ്ടൻറ് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനാൽ ആവശ്യമുള്ള കാര്യങ്ങൾ ഈ ബഹളത്തിൽ മിസ്സായി പോകുന്നു. 

ആദ്യമായി റെസ്യുമെയിൽ പാടില്ലാത്ത കാര്യങ്ങൾ.

1. ഫോട്ടോ
2. അച്ഛൻറെയും, അമ്മയുടെയും പേരുകളും, അവരുടെ ജോലിയും,
3. പാസ്പോർട്ട് നമ്പർ . പഴയ ഗൾഫിൽ പോകാനായി ബോംബെയ്‌‌ക്ക് ഇൻറർവ്യുവിനു പോയ അമ്മാവൻറെ റെസ്യുമെ കണ്ട പരിചയമാകണം പാസ്പോർട്ട് നമ്പർ ഇപ്പോഴും റെസ്യുമെകളിൽ തൂങ്ങി കിടക്കുന്നത്. പരിചയമില്ലാത്ത ആൾക്കാർക്ക് പാസ്‌‌പോർട്ട് നമ്പർ നൽകുന്നതു തന്നെ അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്നും പറഞ്ഞു കൊള്ളട്ടെ.
4. വിരലടയാളവും, ഒപ്പും (പത്തിരുപതു റെസ്യുമകളിൽ ഞാനിതു കണ്ടു)

തത്വത്തിൽ രണ്ടു തരം ജോലികളാണ് ലോകത്തുള്ളത്, ഒന്ന് നിങ്ങളുടെ Soft Skills ഉപയോഗിച്ച് ചെയ്യുന്ന ജോലികൾ. ഉദാ: Sales and Marketing, Project Management, Office Administration മുതലായവ. മറ്റൊന്ന് നിങ്ങളുടെ Hard Skills ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ ഉദാ: Accounting, Software Programming, Electrician, Plumber എന്നിവ.

ഇവ രണ്ടിലായാലും, പ്രവൄത്തി പരിചയമില്ലാത്തവർ റെസ്യുമെ തയ്യാറാക്കുമ്പോൾ നിങ്ങൾക്ക് ഉതകുന്നത് Functional Resume സ്റ്റൈൽ ആണ്. നിങ്ങൾക്ക് പ്രവൄത്തി പരിചയമില്ലാത്തതിനാൽ നിങ്ങളുടെ Skill ആയിരിക്കണം ഹൈലൈറ്റ് ചെയ്യണ്ടത്. അതിനോടൊപ്പം നിങ്ങളുടെ Skills സപ്പോർട്ട് ചെയ്യുന്ന തെളിവുകൾ റെസ്യമെയിൽ തന്നെ ചേർക്കുക. റെസ്യുമെ വായിക്കുന്ന ആളിന് തെളിവുകൾ ലിങ്കിൽ ക്ലിക് ചെയ്തു ചെന്നു നോക്കി ബോദ്ധ്യപ്പെടാൻ സാധിക്കണം. 

Soft Skills ഉപയോഗിച്ചു ചെയ്യുന്ന ജോലികൾക്ക് തെളിവുകൾ നൽകാൻ ബുദ്ധിമുട്ടായിരിക്കും. അങ്ങനെയുള്ള അവസരത്തിൽ നിങ്ങൾ ചെയ്ത കാര്യങ്ങൾ അപ്രൂവ് ചെയ്യുന്ന ഒരു മേലധികാരിയുടെയൊ/അദ്ധ്യാപകൻറെയൊ നിങ്ങൾ ജോലി ചെയ്യാൻ ഉദ്ദേശിക്കുന്ന ഇൻഡസ്‌‌ട്രിയിലെ അറിയപ്പെടുന്ന ഒരാളിൻറെയൊ മറ്റൊ റെക്കമെൻറേഷൻറെ പകർപ്പു ചേർത്താൽ മതിയായിരിക്കും. LinkedIn പോലുള്ള സൈറ്റുകളിൽ ഇതിനുള്ള ഫീച്ചർ ഉള്ളത് ഉപയോഗിച്ചാൽ മതി.

Hard Skills ഉപയോഗിച്ചു ചെയ്യുന്ന ജോലികളിൽ തെളിവുകൾ ഹാജരാക്കാൻ എന്തായാലും തയ്യാറാകണം എന്നാണ് എൻറെ അഭിപ്രായം. ഉദാ: ഒരു Software Programming ജോലിക്ക് ആണ് അപ്ലൈ ചെയ്യുന്നതെങ്കിൽ, http://hackerrank.com http://codechef.com, http://github.com മുതലായ സൈറ്റുകളിൽ നിങ്ങളുടെ ആക്ടിവിറ്റികൾ രേഖപ്പെടുത്തിയിരിക്കുന്ന പേജിൻറെ ലിങ്ക് ചേർക്കുക.  

ഇൻറർവ്യുവിലെങ്കിലും റെസ്യുമെയിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങൾക്ക് തെളിവുകൾ നൽകാൻ സാധിക്കില്ലെന്ന് ഉറപ്പില്ലാത്ത കാര്യങ്ങൾ റെസ്യുമെയിൽ ചേർക്കാതിരിക്കുക. (ഒരു കോളേജിലെ, ഒരേ ബാച്ചിലെ അഞ്ചു പേർ റെസ്യമെ അയച്ചു. അവർ അഞ്ചു പേരും കോളേജിലെ ക്രിക്കറ്റ് ടീം ക്യാപ്‌‌റ്റൻമാരായിരുന്നു. :-))). 

റെസ്യുമെ അയക്കുമ്പോൾ ശ്രദ്ധിക്കണ്ട കാര്യങ്ങൾ

1. ഈമെയിൽ ഐഡിയിൽ adjective ഇല്ലെന്ന് ഉറപ്പു വരുത്തുക. coolguy@email.com talk2me@email.comമുതലായ ഈമെയിൽ ഐഡികൾ "വേറെ ആവശ്യങ്ങൾ" ക്ക് മാത്രം ഉപയോഗിക്കുക
2. ഈമെയിലിൻറെ Display Name പ്രോപ്പറായി കാപ്പിറ്റലൈസ് ചെയ്യാൻ തയ്യാറാകുക. ഉദാ: biju radhakrishnan അല്ല Biju Radhakrishnan എന്നു വെയ്ക്കുക.
3. നിങ്ങളുടെ കോളേജിൻറെയൊ, വിദ്യാഭ്യാസ സ്ഥാപനത്തിൻറെയൊ ഡൊമൈനിലുള്ള ഈമെയിൽ ഐഡി ഉണ്ടെങ്കിൽ അതു ഉപയോഗിക്കാൻ മറക്കരുത്.
4. Subject ഇല്ലാതെ ഒരിക്കലും ഒരു ഈമെയിലും അയക്കരുത്. 
5. ഈമെയിൽ അയക്കുന്നതിന് Requirements ൽ എന്തെങ്കിലും മാനദഢം ഉണ്ടെങ്കിൽ അവ പാലിക്കാൻ ശ്രദ്ധിക്കുക.
Add a comment...

Post has shared content
Just stick this portable outlet to your window to start using solar power!

Learn more at www.yesiknowthat.com
Photo
Add a comment...

Post has shared content
What Are Your Roots - Re-Share!!!

Visit us at www.yesiknowthat.com
Photo
Add a comment...

Post has attachment
Add a comment...

Post has shared content
പുതിയ പത്ത് സിസ്റ്റം വാങ്ങുവാന്‍ പ്ലാനിടുന്നു

അപ്പോള്‍ ഒരാള്‍ പറയൂന്നു ഒരു സെര്‍വ്വര്‍ വാങ്ങുക പത്തു മോണിറ്ററും വാങ്ങുക അതായിരിക്കും ലാഭമെന്ന്

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആവശ്യമാണ്
ഏതായിരിക്കും ലാഭം ??

ഇതിലെ സാങ്കേതികതയൊന്നും എനിക്കറിയില്ല. വിവരമുള്ളവര്‍ സഹായിച്ചാല്‍ അവര്‍ക്ക് കൊള്ളാം ;)))
Add a comment...

Post has attachment
Add a comment...

Post has shared content
കഴിഞ്ഞ ദിവസം നടന്ന സംഭവം, രാത്രി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അച്ചനെയും മകളെയും ജീപ്പില്‍ വന്ന ചെറുപ്പക്കാര്‍ അപമാനിച്ചു, പെന്‍ കുട്ടിയെ ശല്യ പ്പെടുത്തുകയും അവളുടെ ഷോള്‍ പിടിച്ചു വലിക്കുകയും ചെയ്തു, അവള്‍ക്കു കരാട്ടയും ഗുസ്തിയും അറിയാത്തത് കൊണ്ട് ഹൈ വേ പോലിസിനെ വിളിച്ചു, പക്ഷെ ആരും വന്നില്ല.

ഇന്ന് രാവിലെ കേട്ട വാര്‍ത്ത തന്നെ ശല്യപ്പെടുത്താന്‍ ശ്രമിച്ച വരെ അടിച്ചു നിലം പരിശാക്കിയ അമൃത ക്കെതിരെ കേസ്സെടുത്തിരിക്കുന്നു എന്നാണു. ഇതില്‍ നിന്നും എന്താണ് മനസിലാക്കേണ്ടത് ?
Add a comment...

Post has attachment
Wait while more posts are being loaded