Profile cover photo
Profile photo
Rajesh R Varma രാജേഷ് ആര്‍. വര്‍മ്മ
1,174 followers
1,174 followers
About
Rajesh R Varma's posts

Post has attachment
എല്ലാവർക്കും ശിവരാത്രി ആശംസകൾ :-)
https://www.youtube.com/watch?v=C1LdJLRaApM

മോന്റെ റ്റീച്ചർ ഒരു കടലാസെടുത്ത് കാണിച്ചിട്ട് പറഞ്ഞു: "അടുത്താഴ്ച നമ്മളെല്ലാം ചേർന്ന് ഒരു സദ്യയൊരുക്കുകയാണ്. ഏത് വിഭവമാണ് കൊണ്ടുവരുന്നതെന്ന് എഴുതിയാൽ മതി."
"ഒന്ന് ചോദിച്ചോട്ടെ," ഞാൻ പറഞ്ഞു. ഭാര്യയെ ആണ് ഉദ്ദേശിച്ചത്.
"എന്തിനാ ചോദിക്കുന്നത്?" ടീച്ചർ ചിരിച്ചു. "സാറല്ലേ പറഞ്ഞത് അച്ഛന്മാർ പാചകം ചെയ്യണമെന്ന്?"
ആദ്യം ഓർമ്മവന്നില്ല. പിന്നെ, പെട്ടെന്ന് കത്തി. രണ്ടുകൊല്ലം മുമ്പ് ഒരു മീറ്റിങ്ങിൽ ഞാൻ പറഞ്ഞതാണ്. അമ്മമാർ കുട്ടികൾക്ക് അതു ചെയ്തുകൊടുക്കണം, ഇതു ചെയ്തുകൊടുക്കണം എന്നൊക്കെ പലപ്രാവശ്യം പറഞ്ഞതുകേട്ടപ്പോൾ സഹികെട്ടിട്ട് പറഞ്ഞതാണ്. ഇങ്ങനെ തിരിഞ്ഞുകൊത്തുമെന്ന് വിചാരിച്ചില്ല.

ഗുണപാഠം: ഓർമ്മയാണ് ഏറ്റവും ഫലപ്രദമായ ആയുധം. 

Post has attachment

Post has attachment
കേരള സംസ്ഥാന ട്രെഷറി ഉദ്യോഗസ്ഥനായ ഒരു ബന്ധു പറഞ്ഞ കഥയാണ്: നാഗാലാൻഡിൽ ജോലിചെയ്ത് വിരമിച്ച ഒരാൾ പെൻഷൻ വാങ്ങിക്കുന്നുണ്ടായിരുന്നു. ആൾ ചില്ലറ കൃത്രിമങ്ങൾ കാണിക്കുന്നുണ്ടോ എന്ന് സംശയംതോന്നിയപ്പോൾ ഉദ്യോഗസ്ഥൻ ഒരു വേലവെച്ചു. ചില സംശയങ്ങളുള്ളതുകൊണ്ട് പെൻഷൻ ബുക്കും മറ്റും നാഗാലാൻഡിലേക്ക് അയച്ചു എന്ന് പെൻഷൻകാരനെ അറിയിച്ചു. അയാൾ പേടിച്ച് നാഗാലാൻഡിൽ അന്വേഷിക്കാൻ പോയി. അവിടെ സാധനം എത്തിയിട്ടില്ലെന്നുപറഞ്ഞ് മടങ്ങിയെത്തിയപ്പോൾ അയച്ചിട്ടുണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞു. വാസ്തവത്തിൽ അപ്പോഴും പെൻഷൻ ബുക്ക് ഉദ്യോഗസ്ഥന്റെ മേശവലിപ്പിൽ കിടപ്പുണ്ടായിരുന്നു. എന്നാൽ, അന്നത്തെ തപാലിൽ സാധനം നാഗാലാൻഡിലേക്ക് അയച്ചു. രണ്ടാമതും പെൻഷൻകാരൻ നാഗാലാൻഡിലേക്ക്. ഒടുക്കം അന്വേഷിച്ചുതളർന്ന് മാസങ്ങൾക്കൊടുവിലാണ് ബുക്ക് തിരിച്ചുകിട്ടുന്നത്.

ഈ കഥ ഇപ്പോൾ ഓർമ്മവന്നത് ലോക മാതൃഭാഷാ ദിനമായ ഇന്നലെ മാതൃഭൂമി പ്രസിദ്ധീകരിച്ച ഈ വാർത്തവായിച്ചപ്പോഴാണ്. മലയാളം ഭരണഭാഷയാകുമെന്ന അവസ്ഥ വന്നപ്പോൾ സംസ്ഥാനസർക്കാരിലെ മലയാളവിരുദ്ധരായ ചില ഉദ്യോഗസ്ഥന്മാർ ചെയ്ത പണിയാണ്: ഫയൽ കേന്ദ്ര നിയമവകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചു. വർഷം ഒന്നു കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചിട്ടില്ല. ഇനി എത്ര മാതൃഭാഷാദിനം കഴിയണം ആ കടലാസുകൾ മടങ്ങിയെത്താൻ? ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥന്മാരുടെ പേരുകൾ പരസ്യപ്പെടുത്താനും അവരെ നാണം കെടുത്താനും മാധ്യമങ്ങൾക്കു കഴിയില്ലേ? കുറഞ്ഞപക്ഷം സാമൂഹ്യമാധ്യമങ്ങൾക്കെങ്കിലും?
Photo

Post has attachment
ജെർമനിയിലെ ഡാഖാവുവിലുണ്ടായിരുന്ന നാത്സി തടങ്കൽ പാളയം ഇന്ന് ഒരു സ്മാരകമാണ്. അവിടെ ഒരു മുറിയിൽ എഴുതിയിരിക്കുന്ന ഏതാനും വരികൾ:

"ഇവിടെ ഒരുക്കിയിരിക്കുന്ന കാഴ്ചവസ്തുക്കൾ നാത്സിസാമ്രാജ്യത്തിന്റെ ചരിത്രപശ്ചാത്തലം രേഖപ്പെടുത്തുന്നു. ഈ സംഭവപരമ്പരകൾ അരങ്ങേറിയതുകൊണ്ടുമാത്രം പിന്നീടുനടന്ന സംഭവങ്ങൾ അനിവാര്യമായിരുന്നു എന്ന് അർത്ഥമില്ല. എന്നാൽ, ജൂതവിരോധത്തിന്റെയും വംശവിദ്വേഷത്തിന്റെയും മനുഷ്യത്വഹീനതയുടെയും ജനാധിപത്യധ്വംസനത്തിന്റെയും വിത്തുകൾ മുൻകാലത്തുതന്നെ വിതയ്ക്കപ്പെട്ടിരുന്നു എന്നും 1933നു ശേഷമുള്ള കാലത്ത് അവ തഴച്ചുവളർന്നു എന്നും മനസ്സിലാക്കേണ്ടതുണ്ട്.

ഇന്ന് നാം ഓരോരുത്തരും ഏതെല്ലാം പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നുവോ അവയാണ് നാളത്തെ ചരിത്രത്തിന്റെ ഭൂമികയൊരുക്കുന്നത്."

https://www.facebook.com/photo.php?fbid=1449765685067920&set=a.161699643874537.32394.100001035072627&type=3&theater

Post has attachment
Kerala Literature Festival കഴിഞ്ഞ് പിരിയുമ്പോൾ എഴുത്തുകാരികളായ മാനസിക്കും നിർമ്മലയ്ക്കും ഒപ്പം.
Photo

Post has attachment
സ്വാശ്രയകോളേജുകളിലെ പീഡനവും ജാതിവിവേചനവും മുതൽ, കാമ്പസിലെ സദാചാരപൊലീസിങ് മുതൽ, തുണിക്കടയിലെ മർദ്ദനവും ഉപഭോക്തൃസംരക്ഷണവുംവരെ എല്ലാം കൈകാര്യം ഒരു വിഭാഗം മാത്രമേ ഈ നാട്ടിൽ ഉള്ളൂ? പൊലീസ്, മാധ്യമക്കാർ, സർക്കാർ, ഉദ്യോഗസ്ഥന്മാർ തുടങ്ങി എല്ലാവരും ഓരോ കാരണംകൊണ്ട് ഇടപെടാൻ മടിച്ചുനിൽക്കുമ്പോൾ വിദ്യാർത്ഥികൾക്കുമാത്രം ഇന്നും നഷ്ടപ്പെടാൻ ഒന്നുമില്ല. എന്നാൽപ്പിന്നെ, വിദ്യാർത്ഥിഐക്യംതന്നെ സിന്ദാബാദ് അല്ലേ?

http://www.marunadanmalayali.com/news/exclusive/student-strike-at-kalyan-silk-kottayam-66400

Post has shared content
പ്രണയദിനത്തിൽ പ്രണയത്തിന്റെ ഒരു രക്തസാക്ഷിയെപ്പറ്റിയും സഹോദരസ്നേഹത്തെപ്പറ്റിയും.
ഇന്ന് 428 ദിവസമായി ശ്രീജിത്ത് ഭരണസിരാകേന്ദ്രമായ (!) സെക്രട്ടറിയേറ്റിന്റെ നടയിൽ വെറും കാർഡു വിരിച്ച് കിടക്കാൻ തുടങ്ങിയിട്ട്. കഴിഞ്ഞ 12 ദിവസമായി അയാൾ നിരാഹാരത്തിലുമാണ്. 20 കളിലുള്ള ഒരു പയ്യനാണ്. ചേട്ടന്റെ മരണത്തിനു ഉത്തരവാദികളായ പോലീസുകാരെ ശിക്ഷിക്കണമെന്നു മാത്രമേ ആവശ്യമുള്ളൂ. മനുഷ്യാവകാശകമ്മീഷൻ അനുഭാവപൂർവം പരിഗണിച്ച കേസാണ്. 10 ലക്ഷം രൂപ പരിഹാരമായി, കൊലപാതകത്തിനുത്തരവാദികളായ പോലീസുകാരിൽനിന്ന് ഈടാക്കി നല്കണം എന്ന വിധിയെ സ്റ്റേ ചെയ്തിരിക്കുകയാണ്. ഫോർട്ട് പോലീസ് സ്റ്റേഷനിലിട്ട് ഉദയകുമാറിനെ ഉരുട്ടിക്കൊന്നത് രണ്ടു മുന്നണികളും മാറിമാറി എടുത്തുപയോഗിച്ചിരുന്ന കാര്യം നമുക്കറിയാം. ഇവിടെ പിന്നെ അതുമില്ല.

പ്രണയിച്ചതിന്റെ പേരിലാണ് പോലീസ് ശ്രീജിത്തിന്റെ ചേട്ടനെകൊണ്ടു പോയത്. കസ്റ്റഡിയിൽ മരിച്ചപ്പോൾ അത് ആത്മഹത്യയാക്കി. അവകാശപ്പെടാൻ ഒരു പാർട്ടിയും കേസു നടത്താൻ പണവുമില്ലാത്തവനെ സംബന്ധിച്ച് അവിടെ തീരേണ്ട കേസാണിത്. ചേട്ടനോടുള്ള സ്നേഹം, മരിച്ചാലും സാരമില്ലെന്ന മട്ടിൽ അനിയനെ വെയിലത്തും മഴയത്തും കിടത്തുന്നു. ( മരിച്ചിട്ടും ഒരു ഈച്ചരവാര്യരുടെ മകൻ മാത്രമല്ല കണ്ണീർ മഴയത്തു നിൽക്കുന്നത്, കാൽപ്പനികമായി ആ പാട്ടു മാത്രം നമ്മൾ വീണ്ടും വീണ്ടും പടിക്കൊണ്ടിരിക്കാറുണ്ടെങ്കിലും..) എന്തിന് ആരും ശ്രദ്ധിക്കാതിരിക്കുമ്പോഴും ഈ ഉപവാസം? ഇറോം ശർമിളയൊക്കെ വർഷങ്ങൾ ആഹാരം കഴിക്കാതെ നടന്നിട്ടും ആരും തിരിഞ്ഞു നോക്കാത്ത വലിയ ജനാധിപത്യം നടമാടുന്ന നാടാണിതെന്നു ശ്രീജിത്തിനോട് പറഞ്ഞു നോക്കി. സമരം തുടരാൻ കുറച്ചെങ്കിലും ഊർജ്ജം വേണ്ടേ, എന്ന മട്ടിൽ (നമുക്കൊക്കെ അടുക്കളയിലും സാറാവാനേ പറ്റൂ..)

‘അതു സാരമില്ല. എന്നെ ആശുപത്രിയിലാക്കാതിരിക്കാൻ ഞാൻ കഴിയുന്നതും നോക്കുന്നുണ്ടെന്നായിരുന്നു മറുപടി‘. ( എന്നുവച്ചാൽ എന്റെ ഊർജ്ജം എന്റെ സമരം തന്നെയാണെന്ന്..)

സമകാലിക കേരളസമൂഹത്തെ സംബന്ധിക്കുന്ന ചില പ്രശ്നങ്ങൾ ഇതിലുണ്ട്. ഒന്ന് സദാചാരവും പ്രണയവും കുടുംബബന്ധങ്ങളുമൊക്കെ തന്നെ. അതിനെതിരെ നിൽക്കുന്ന ആരെയും തല്ലാം. ഒത്താൽ കൊല്ലാം. രണ്ട്, പോലീസിന്റെ ആത്മവീര്യം ഒരു കാരണവശാലും ചോർന്നു പോകരുതെന്നുള്ളത്. നീതിന്യായ വ്യവസ്ഥയ്ക്കൊപ്പം, ഗതിയില്ലായ്മയെയും നോക്കുകുത്തിയാക്കുന്ന (രാഷ്ട്രീയ) സംഘടിതബലമാണ് അടുത്തത്. അതുകൊണ്ട് ശ്രീജിത്തിനെ ആശുപത്രിയില്ലെങ്കിലും കണ്ടാൽ നല്ലത്. ആരുമിത് ശ്രദ്ധിക്കാൻ പോകുന്നില്ല. സനോജ് ഇന്നലെ ബ്ലോഗിൽ ഒരു പോസ്റ്റിട്ടിരുന്നു. അത്രതന്നെ. പത്രക്കാർ ആരെങ്കിലും ഈ കാര്യം നാട്ടുകാരെ ഒന്നറിയിക്കാതെ ആരും ചലിക്കുമെന്നു തോന്നുന്നില്ല.. വേറൊന്നിനുമല്ല, സത്യാഗ്രഹം എന്നൊക്കെ പറയുന്നത് പഴഞ്ചൻ ഏർപ്പാടാണെന്നും തീയിലേക്കു ചാടുന്ന ഇയ്യാം പാറ്റകളെപ്പോലെ ഈ വരണ്ട ഭൂമിയിൽ ഇനിയും യൗവനങ്ങൾ ആദർശത്തിന്റെ പേരിൽ പ്രയോജനമില്ലാത്ത സഹനസമരത്തിന്റെ ചൂളയിൽ എടുത്തു ചാടാതിരിക്കാൻ വേണ്ടിയെങ്കിലും..വിളവെടുക്കാൻ ചിലതുണ്ടെന്നു മനസ്സിലാക്കി, എതിർ കക്ഷിക്കാർ ആരെങ്കിലും വന്ന് എത്തിനോക്കിയാൽ പിന്നെ അതിനെപ്പറ്റിയാവും അടുത്ത സിദ്ധാന്തങ്ങൾ.

ഇത് ലൈക്കിനുവേണ്ടിയുള്ള പോസ്റ്റല്ല.
ചിത്രം പോലും മാറ്റി വയ്ക്കുന്നത് അതുകൊണ്ടാണ്. പറ്റുമെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നില്പോയി ശ്രീജിത്തിനെ കാണുക. സാധിക്കുമെങ്കിൽ സ്വന്തം ചേട്ടനുവേണ്ടി പൊടിയിൽ ചുരുണ്ടുകൂടി കിടക്കുന്ന ഈ ജീവനെപ്പറ്റി കൂടുതൽ ആളുകളെ അറിയിക്കുക.. ഈ കിടപ്പ് എന്തിനു വേണ്ടിയാണെന്നുള്ളത് നമുടെ നിലനില്പുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തെ മുന്നിൽ വയ്ക്കുന്നുണ്ട്. ഇതു കണ്മുന്നിൽ നഗ്നമായി കിടക്കുന്ന ഒരു പച്ച ജീവനാണ്. എന്നു മുതലാണ് നമ്മുടെ നാട്ടിൽ അതിനു മാത്രം വിലയില്ലാതായത്..?

Post has attachment
Wait while more posts are being loaded