പുതിയ ഉബുണ്ടു (12.10) സെക്യുർ ബൂട്ട് സജ്ജമാണ്. എന്റെ ലാപ്‌ടോപ്പ് സെക്യുർ ബൂട്ട് സജ്ജമല്ലാത്തിനാൽ അതിൽ ബൂട്ട് ചെയ്യുന്നുണ്ടായിരുന്നില്ല. secure boot not enabled എന്നൊരു സന്ദേശം തന്ന് സ്ക്രീൻ കറുത്തുപോയിരുന്നു. ഫോറത്തിലിട്ടിട്ടും വലിയ ഫലമുണ്ടായില്ല.

എന്റെ ബൂട്ടബിൾ 12.10 യു.എസ്.ബി. ഡ്രൈവിലെ
/boot/grub/grub.cfg എന്ന ഫയൽ തിരുത്തി, അതിൽ നിന്ന്

if loadfont /boot/grub/font.pf2 ; then
    set gfxmode=auto
    insmod efi_gop
    insmod efi_uga
    insmod gfxterm
    terminal_output gfxterm
fi

എന്ന ഭാഗം എടുത്തു കളഞ്ഞപ്പോൾ ബൂട്ട് ചെയ്യുന്നുണ്ട്. 
Shared publiclyView activity