ഇതിലിപ്പോ എന്താണ് മാതൃക എന്ന് പറയാനുള്ളത് ? സ്കൂളിൽ പോകാഞ്ഞിട്ടും ഒരു ജോലി ഉണ്ടെന്നുള്ളതാണോ ? ( വെബ് ഡിസൈനർ ). . സ്കൂളിൽ പോകാത്ത എത്രയോ ആൾക്കാർ സുന്ദരമായി അവരുടെ കുടുമ്പം പോറ്റുന്നു. 12 മക്കളൊക്കെ ഉള്ള പഴയ കുടുംബങ്ങളിൽ ഏത് മാതാപിതാക്കളുണ്ടാരുന്നു പള്ളിക്കൂടത്തിൽ പോയവർ ? എന്നിട്ടും 12 നേം പഠിപ്പിച്ച് സൂപ്പർ ആക്കി എടുത്തിട്ടില്ലേ ആ കാലത്തെ പേരന്റ്സ് ? പക്ഷേ സ്കൂൾ ലൈഫ് ഇല്ലാതെ, മനോഹരമായ ഒരു കോളേജ് ലൈഫ് ഇല്ലാതെ, അതിൽ നിന്ന് കിട്ടിയ സന്തോഷങ്ങൾക്ക് , അനുഭവങൾക്ക് പകരം വയ്ക്കാൻ ആ കുട്ടികൾക്ക് എന്താണ് കിട്ടിയിട്ടുള്ളത് എന്ന് മനസ്സിലായില്ല.. മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമല്ലേ സ്കൂൾ / കോളേജ് / ഹോസ്റ്റൽ ജീവിതം ഒക്കെ ? അറ്റ് ലീസ്റ്റ് എനിക്കൊക്കെ അങ്ങനെ ആണ്.. പനി വന്നാൽ കൂടെ ഒരു ദിവസം സ്കൂളിൽ പോണ്ടാന്ന് പറഞ്ഞാൽ കരയുന്ന എന്റെ മക്കൾക്കും അങ്ങനെ തന്നെ...
Shared publiclyView activity