Profile cover photo
Profile photo
Suja Kainickara
35,037 followers
35,037 followers
About
Suja Kainickara's posts

Post has shared content
ഇതിലിപ്പോ എന്താണ് മാതൃക എന്ന് പറയാനുള്ളത് ? സ്കൂളിൽ പോകാഞ്ഞിട്ടും ഒരു ജോലി ഉണ്ടെന്നുള്ളതാണോ ? ( വെബ് ഡിസൈനർ ). . സ്കൂളിൽ പോകാത്ത എത്രയോ ആൾക്കാർ സുന്ദരമായി അവരുടെ കുടുമ്പം പോറ്റുന്നു. 12 മക്കളൊക്കെ ഉള്ള പഴയ കുടുംബങ്ങളിൽ ഏത് മാതാപിതാക്കളുണ്ടാരുന്നു പള്ളിക്കൂടത്തിൽ പോയവർ ? എന്നിട്ടും 12 നേം പഠിപ്പിച്ച് സൂപ്പർ ആക്കി എടുത്തിട്ടില്ലേ ആ കാലത്തെ പേരന്റ്സ് ? പക്ഷേ സ്കൂൾ ലൈഫ് ഇല്ലാതെ, മനോഹരമായ ഒരു കോളേജ് ലൈഫ് ഇല്ലാതെ, അതിൽ നിന്ന് കിട്ടിയ സന്തോഷങ്ങൾക്ക് , അനുഭവങൾക്ക് പകരം വയ്ക്കാൻ ആ കുട്ടികൾക്ക് എന്താണ് കിട്ടിയിട്ടുള്ളത് എന്ന് മനസ്സിലായില്ല.. മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമല്ലേ സ്കൂൾ / കോളേജ് / ഹോസ്റ്റൽ ജീവിതം ഒക്കെ ? അറ്റ് ലീസ്റ്റ് എനിക്കൊക്കെ അങ്ങനെ ആണ്.. പനി വന്നാൽ കൂടെ ഒരു ദിവസം സ്കൂളിൽ പോണ്ടാന്ന് പറഞ്ഞാൽ കരയുന്ന എന്റെ മക്കൾക്കും അങ്ങനെ തന്നെ...


സ്വന്തമായ തെരക്കുകളും, ഉത്തരവാദിത്വങ്ങളും ഒന്നുമില്ലാത്ത ഇത്ര മാത്രം ജനങ്ങളുണ്ടോ നമ്മുടെ നാട്ടിൽ ? ഈ സംശയം ഇതിനു മുൻപും പല വട്ടം തോന്നിയിട്ടുണ്ട് . പണ്ട് ഒരു കാരണവർ വധ ക്കേസിൽ ഒരു ഷെറിൻ എന്ന പെൺ കുട്ടിയെ തെളിവെടുക്കാൻ കൊണ്ട് വന്നപ്പോ ആയിരക്കണക്കിനാളുകൾ കൂടി നിന്നു, വീട്ടമ്മമാർ ആക്രോശിച്ചു, എന്നൊക്കെ വായിച്ചപ്പോഴും, പിന്നീടും പലപ്പോഴും തോന്നിയിട്ടുള്ള സംശയമാണ്. ആരാണ് ഇങ്ങനെ കൂടുന്ന ജനക്കൂട്ടം ? നിങ്ങളാരെങ്കിലും ഒക്കെ പോയിട്ടുണ്ടോ, ഇങ്ങനെ ഏതെങ്കിലും പ്രതിയെ കാത്ത് നിന്ന് തെറി വിളിക്കാൻ അതിരാവിലെ കോടതി വളപ്പിലോ, മജിസ്റ്റ്രേറ്റിന്റെ വീട്ടിലോ, തെളിവെടുക്കാൻ കൊണ്ട് വരുന്നിടത്തോ ഒക്കെ ? ശരിക്കും അറിയാനുള്ള ആഗ്രഹം കൊണ്ട് തന്നെയാണ്. ഇങ്ങനെ പോകുന്ന ആളുകൾ ആരെന്നറിയാൻ.. 

റാഹിലയെ ഇവിടെ ചർച്ച ചെയ്തോ ? ഞാൻ കാണാത്തതാണോ ? 

Post has attachment
അയ്യോ അച്ഛാ പോകല്ലേ.. അയ്യോ അച്ഛാ പോകല്ലേ എന്നവിടെ നിലവിളിക്കുന്നവരുടെ എണ്ണം കണ്ടിട്ട് കുട്ടി മാമാ , ഞാ ഞെട്ടി മാമാ.... !!!!
Photo

എന്റെ നാട്ടിൻപുറത്ത് ഞാൻ കൂടിയിട്ടുള്ള കല്യാണങ്ങളധികവും മുന്നൂറോ, മാക്സിമം നാനൂറോ പേർക്ക് ക്ഷണമുള്ള കല്യാണങ്ങളായിരുന്നു.. തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ആയിരവും 1500 ഉം ഒക്കെ ആളുകൾപങ്കെടുക്കുന്ന കല്യാണങ്ങൾ കാണുന്നത്. ഭക്ഷണം കഴിക്കാനുള്ള ഹോളിൽ ആദ്യം കയറി പറ്റാനുള്ള ഇടിയൊക്കെ ആദ്യായിട്ട് കണ്ടപ്പോൾ അവിശ്വസനീയതയോടെ നോക്കി കണ്ടിട്ടുണ്ട്.. കല്യാണമോ മാമോദീസായോ എന്നതായാലും, എത്ര ആളുകൾ വരുമെന്നൊരു കൃത്യ ധാരണയില്ലാതെ ധാരളം ഫുഡ് വെയ്സ്റ്റ് ആകുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. പലരും അടുത്തുള്ള അനാഥാലയങ്ങളിലൊക്കെ കൊണ്ടോയി കൊടുക്കുമെങ്കിലും, അപ്പോഴേയ്ക്കും ചൂട് കൊണ്ട്, പതുക്കെ വളിക്കാൻ തുടങ്ങുന്ന മണമൊക്കെ വന്ന് തുടങ്ങും. ( ചിലപ്പോഴൊക്കെ ബാക്കി വന്നതു മുഴുവൻ കുഴിച്ച് മൂടി എന്നൊക്കെ കേട്ടിട്ടേയുള്ളൂ.. , കണ്ടിട്ടില്ല. ). എല്ലാവരും കഴിച്ചെഴുന്നേൽക്കുന്നത് വരെ, ' ദൈവമേ, ഫുഡ് തെകയാതെ വരല്ലേ'ന്ന് ഗൃഹനാഥന്റെ ചങ്കിടിപ്പ് വേറെ..

പക്ഷേ ഇവിടുത്തെ കല്യാണങ്ങളുടെ റിസപ്ഷൻ/ഡിന്നറിനു പോകുമ്പോ എന്നെ ഏറ്റവും ആകർഷിച്ച കാര്യം, ഭക്ഷണം തീരെ വെയ്സ്റ്റ് ചെയ്യാത്ത, എന്നാൽ തെകയാതെ വരുമോന്ന് റ്റെൻഷനില്ലാത്ത രീതിയിലുള്ള ആ സിസ്റ്റമാണ്. R S V P വച്ച് കൃത്യമായി വരുന്ന ഗസ്റ്റുകളുടെ എണ്ണമെടുക്കുന്നു. നമ്മൾ റിസപ്ഷനു ചെല്ലുമ്പോൾ, പുറത്ത് ഒരു ലിസ്റ്റ് ഇട്ടിട്ടുണ്ടാവും.. ഏത്രാമത്തെ നമ്പർ റ്റേബിളിൽ ആണ് നമുക്ക് അസ്സൈൻ ചെയ്ത സീറ്റെന്ന് . അതനുസരിച്ച് കൃത്യം എണ്ണം ടേബിളുകളും കസേരകളും ആവും അകത്ത് സെറ്റ് ചെയ്തിട്ടുണ്ടാവുക. ആർ എസ് വി പി യിൽ തന്നെ കിഡ്സ് മീൽ വേണോ, വെജിറ്റേറിയൻ വേണോ എന്നും ഒക്കെ സ്പെസിഫൈ ചെയ്യാൻ ഓപ്ഷനുണ്ട്. അതനുസരിച്ച് , നമ്മൾ ഇരിക്കുന്ന റ്റേബിളിൽ അവർ കിഡ്സ് മീൽ ഒക്കെ കൃത്യമായി സെർവ് ചെയ്യും.

പിന്നെ നാട്ടിലെ പോലെ തിന്നിട്ടെഴുന്നേൽക്കുമ്പോ ഇര വിഴുങിയ പെരുമ്പാമ്പിന്റെ ഫീലിലാകുന്നത്ര ക്വാണ്ടിറ്റി ഒന്നും ഇവിടെ കല്യാണങ്ങൾക്ക് കണ്ടിട്ടില്ല..

#ചുമ്മാ_പറഞ്ഞൂന്നേ_ഒള്ള്
#ഇവിടിങ്ങനൊക്കെയാണ്‌_ഭായ്

Post has attachment
ഈ പൂവിന്റെ പേരറിയാമോ ? ഫ്രണ്ട്‌ യാർഡിലുണ്ടായതാ:) #കർത്താവേ_മിന്നിച്ചേക്കണേ 
Photo

Post has attachment
എന്തൊരു രാജ്യം! എന്തൊരു മനുഷ്യർ !! http://www.asianetnews.tv/news/pregnant-muslim-woman-burnt-alive-her-own-family-marrying-dalit-man-karnataka

Post has attachment
ഇന്നത്തെ ഹെയ്‌ൽ. ( കല്ലുമഴ) . https://www.facebook.com/Fox4DFW/videos/10154482458952093/

കൊട്ടിഘോഷിക്കപ്പെട്ട സിനിമകളൊന്നും കണ്ട്‌ തീർക്കാൻ പോലും പറ്റുന്നില്ല.. അത്രയ്ക്ക്‌ ബോറ്‌. ഒരു വിധം ബോറൊക്കെ താങ്ങാൻ പറ്റാറുള്ളതാ, പക്ഷേ മെക്സിക്കൻ അപാരത, ഹണി ബീ 2, 1971 ( മോൻലാലിന്റെ) , സത്യ ( ജയറാം) , ഫുക്രി ഒന്നും തന്നെ കണ്ട്‌ തീർക്കാൻ പോലും പറ്റുന്നില്ല. പക്ഷേ ഇന്നലെയും ഇന്നുമായി 2 ചെറിയ സിനിമകൾ കണ്ടത്‌ ഇഷ്ടായി. എബി , ക്രയോൺസ്‌ . രണ്ടും പേരു പോലും കേട്ടിട്ടുണ്ടായിരുന്നില്ല.. പക്ഷേ 2 ഉം കണ്ട്‌ കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു ഫീൽ ഗുഡ്‌ ഇഫക്റ്റ്‌... സന്തോഷം. എന്റെ ആസ്വാദനശേഷിയുടെ കുഴപ്പമാണോ എന്തോ .. 

Post has attachment
എല്ലാരും ഓള്രെഡി കണ്ട്‌ കാണും.. ന്നാലും.. കെടക്കട്ടെ:). https://www.facebook.com/renju.thakidiyel/posts/1861397654110749
Wait while more posts are being loaded