Profile cover photo
Profile photo
V Vrithasuran
27 followers
27 followers
About
V's posts

പെണ്‍ കരുത്ത് !!!!
പതെഴുപതു കോടി male ഷോവനിസ്റ്റ് കോവര്‍കഴുതകള്‍ ഭ്രൂണാവസ്ഥ മുതല്‍ ചവുട്ടിത്തേച്ചരക്കാന്‍ ശ്രമിച്ചിട്ടും തളരാത്ത ഇന്ത്യന്‍ സ്ത്രീത്വത്തിനു അഭിമാനിക്കം ;അരി വാങ്ങാന്‍ മാത്രമല്ല മെഡല്‍ വാങ്ങാനും കഴിയുമെന്ന് തെളിയിച്ചതില്‍.

Post has attachment

Post has attachment
ലതെന്തായാലും മോശമായിപ്പോയി ചാണ്ടി സാറേ . നുമ്മ സോമാലിയക്കാര്‍ കിഡ്നി വിറ്റിട്ടായാലും ഈ കടം വീട്ടണം.

ഇത്തവണ ഞാനും പത്മശ്രീ പ്രതീക്ഷിച്ചതാണ് . കിട്ടിയില്ല.feeling ഓക്കാനം 

അനീതി മഴ പോലെ പെയ്യുമ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ ഒരു ജനതയ്ക്ക് അവകാശമുണ്ട്.’ -ബ്രെഹ്ത് -


Post has attachment

"Divorce is my greatest tribute to love "  - Hrithik Roshan

Post has attachment

ഫാഷിസത്തിന്റെ മാർക്കെറ്റ്  ടെസ്ടിങ്ങാണ് ഡൽഹിയിൽ ഇന്നലെ വിജയം കണ്ടത്.  Perfect launching, perfect landing, almost perfect result.
രണ്ടായിരത്തിയാറിലെ   സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളിൽ  നിന്നാണ് അരവിന്ദ് കെജ്രിവാൾ  എന്ന നേതാവ് ഉയർന്നു  വരുന്നത് . ആ സമരങ്ങളുടെ ചുക്കാൻ പിടിച്ച  യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘത്തില്‍ നിന്നാണ്  ഇന്ത്യാ എഗൈന്‍സ്റ്റ് കറപ്ഷന്റെയും പിന്നീടു ആം ആദ്മിയുടെയും ബീജാവാപം. അണ്ണാ ഹസാരെയും , പ്രശാന്ത് ഭൂഷണും , ബാബാ രാംദേവുമെല്ലാം വെറും മുഖം മൂടികള്‍ മാത്രം, അഥവാ സന്ദർഭാനുസരണം  എടുത്ത് ഉപയോഗിക്കാവുന്ന പരസ്യ മോഡലുകൾ മാത്രം. 

അഴിമതിക്കെതിരെയുള്ള പോരാട്ടം എന്നാണു ലെബലെങ്കിലും കുപ്പിയിലെ വീഞ്ഞ് പഴയത് തന്നെയാണ്.  മുസ്ലീം- ദളിത്‌ -പിന്നോക്ക-ദരിദ്ര-കർഷക  വിരുദ്ധ , സവർണ്ണ-ഹിന്ദു-മധ്യവര്ഗ്ഗ-നഗരവാസി കൂട്ടായ്മയാണ്  ഇതെന്ന്  മനസ്സിലാക്കാൻ ഇവരുടെ ,മാനിഫെസ്റ്റൊ  വായിക്കണമെന്നില്ല.

NREGA യും ഫുഡ്‌ സെക്യൂരിറ്റി ബില്ലും സംവരണവുമെല്ലാം തങ്ങളുടെ നികുതിപ്പണം   അടിച്ചു മാറ്റി തിന്നാനുള്ള അടവായിട്ടാണ്  മധ്യവർഗ്ഗ- സവർണ്ണ- ഹിന്ദു മനസ്സിലാക്കിയിരിക്കുന്നത് .
അവന്‌  (അതെ അവനു , അവള്ക്കല്ല ) വേണ്ടതെല്ലാം അവിയൽ പരിവത്തിൽ തങ്ങളുടെ പ്രകടന പത്രികയാക്കി അവതരിപ്പിക്കാൻ കഴിഞ്ഞതാണ്  ആം ആദ്മി പാര്ട്ടിയുടെ വിജയ രഹസ്യം. 
ഇതിനോടൊപ്പം കോണ്ഗ്രസ്സിന്റെ അഴിമതി ഭരണത്തിൽ  മനം മടുത്ത ജനത്തിന്റെ വികാരം  കൃത്യമായി മുതലെടുക്കാനും അവര്ക്ക് കഴിഞ്ഞു. 

ഇതേ ഫോർമുലയാണ് ഇനി നരേന്ദ്ര മോഡി ആൾ ഇന്ത്യാ ലെവലിൽ പ്രയോഗിക്കാൻ പോകുന്നത്.  

ഇതൊരു വസന്തത്തിന്റെ ഇടിമുഴക്കമാണെന്ന്  ചിലർക്കെങ്കിലും  തോന്നിയേക്കാം . ഇടിമുഴക്കം ഫാഷിസതിന്റെതാണെന്ന് തിരിയാൻ സമയമെടുക്കും

Post has attachment
Wait while more posts are being loaded