Profile cover photo
Profile photo
Subin Subramanian
5,226 followers
5,226 followers
About
Subin's posts

Post has shared content
ഇന്ന് 428 ദിവസമായി ശ്രീജിത്ത് ഭരണസിരാകേന്ദ്രമായ (!) സെക്രട്ടറിയേറ്റിന്റെ നടയിൽ വെറും കാർഡു വിരിച്ച് കിടക്കാൻ തുടങ്ങിയിട്ട്. കഴിഞ്ഞ 12 ദിവസമായി അയാൾ നിരാഹാരത്തിലുമാണ്. 20 കളിലുള്ള ഒരു പയ്യനാണ്. ചേട്ടന്റെ മരണത്തിനു ഉത്തരവാദികളായ പോലീസുകാരെ ശിക്ഷിക്കണമെന്നു മാത്രമേ ആവശ്യമുള്ളൂ. മനുഷ്യാവകാശകമ്മീഷൻ അനുഭാവപൂർവം പരിഗണിച്ച കേസാണ്. 10 ലക്ഷം രൂപ പരിഹാരമായി, കൊലപാതകത്തിനുത്തരവാദികളായ പോലീസുകാരിൽനിന്ന് ഈടാക്കി നല്കണം എന്ന വിധിയെ സ്റ്റേ ചെയ്തിരിക്കുകയാണ്. ഫോർട്ട് പോലീസ് സ്റ്റേഷനിലിട്ട് ഉദയകുമാറിനെ ഉരുട്ടിക്കൊന്നത് രണ്ടു മുന്നണികളും മാറിമാറി എടുത്തുപയോഗിച്ചിരുന്ന കാര്യം നമുക്കറിയാം. ഇവിടെ പിന്നെ അതുമില്ല.

പ്രണയിച്ചതിന്റെ പേരിലാണ് പോലീസ് ശ്രീജിത്തിന്റെ ചേട്ടനെകൊണ്ടു പോയത്. കസ്റ്റഡിയിൽ മരിച്ചപ്പോൾ അത് ആത്മഹത്യയാക്കി. അവകാശപ്പെടാൻ ഒരു പാർട്ടിയും കേസു നടത്താൻ പണവുമില്ലാത്തവനെ സംബന്ധിച്ച് അവിടെ തീരേണ്ട കേസാണിത്. ചേട്ടനോടുള്ള സ്നേഹം, മരിച്ചാലും സാരമില്ലെന്ന മട്ടിൽ അനിയനെ വെയിലത്തും മഴയത്തും കിടത്തുന്നു. ( മരിച്ചിട്ടും ഒരു ഈച്ചരവാര്യരുടെ മകൻ മാത്രമല്ല കണ്ണീർ മഴയത്തു നിൽക്കുന്നത്, കാൽപ്പനികമായി ആ പാട്ടു മാത്രം നമ്മൾ വീണ്ടും വീണ്ടും പടിക്കൊണ്ടിരിക്കാറുണ്ടെങ്കിലും..) എന്തിന് ആരും ശ്രദ്ധിക്കാതിരിക്കുമ്പോഴും ഈ ഉപവാസം? ഇറോം ശർമിളയൊക്കെ വർഷങ്ങൾ ആഹാരം കഴിക്കാതെ നടന്നിട്ടും ആരും തിരിഞ്ഞു നോക്കാത്ത വലിയ ജനാധിപത്യം നടമാടുന്ന നാടാണിതെന്നു ശ്രീജിത്തിനോട് പറഞ്ഞു നോക്കി. സമരം തുടരാൻ കുറച്ചെങ്കിലും ഊർജ്ജം വേണ്ടേ, എന്ന മട്ടിൽ (നമുക്കൊക്കെ അടുക്കളയിലും സാറാവാനേ പറ്റൂ..)

‘അതു സാരമില്ല. എന്നെ ആശുപത്രിയിലാക്കാതിരിക്കാൻ ഞാൻ കഴിയുന്നതും നോക്കുന്നുണ്ടെന്നായിരുന്നു മറുപടി‘. ( എന്നുവച്ചാൽ എന്റെ ഊർജ്ജം എന്റെ സമരം തന്നെയാണെന്ന്..)

സമകാലിക കേരളസമൂഹത്തെ സംബന്ധിക്കുന്ന ചില പ്രശ്നങ്ങൾ ഇതിലുണ്ട്. ഒന്ന് സദാചാരവും പ്രണയവും കുടുംബബന്ധങ്ങളുമൊക്കെ തന്നെ. അതിനെതിരെ നിൽക്കുന്ന ആരെയും തല്ലാം. ഒത്താൽ കൊല്ലാം. രണ്ട്, പോലീസിന്റെ ആത്മവീര്യം ഒരു കാരണവശാലും ചോർന്നു പോകരുതെന്നുള്ളത്. നീതിന്യായ വ്യവസ്ഥയ്ക്കൊപ്പം, ഗതിയില്ലായ്മയെയും നോക്കുകുത്തിയാക്കുന്ന (രാഷ്ട്രീയ) സംഘടിതബലമാണ് അടുത്തത്. അതുകൊണ്ട് ശ്രീജിത്തിനെ ആശുപത്രിയില്ലെങ്കിലും കണ്ടാൽ നല്ലത്. ആരുമിത് ശ്രദ്ധിക്കാൻ പോകുന്നില്ല. സനോജ് ഇന്നലെ ബ്ലോഗിൽ ഒരു പോസ്റ്റിട്ടിരുന്നു. അത്രതന്നെ. പത്രക്കാർ ആരെങ്കിലും ഈ കാര്യം നാട്ടുകാരെ ഒന്നറിയിക്കാതെ ആരും ചലിക്കുമെന്നു തോന്നുന്നില്ല.. വേറൊന്നിനുമല്ല, സത്യാഗ്രഹം എന്നൊക്കെ പറയുന്നത് പഴഞ്ചൻ ഏർപ്പാടാണെന്നും തീയിലേക്കു ചാടുന്ന ഇയ്യാം പാറ്റകളെപ്പോലെ ഈ വരണ്ട ഭൂമിയിൽ ഇനിയും യൗവനങ്ങൾ ആദർശത്തിന്റെ പേരിൽ പ്രയോജനമില്ലാത്ത സഹനസമരത്തിന്റെ ചൂളയിൽ എടുത്തു ചാടാതിരിക്കാൻ വേണ്ടിയെങ്കിലും..വിളവെടുക്കാൻ ചിലതുണ്ടെന്നു മനസ്സിലാക്കി, എതിർ കക്ഷിക്കാർ ആരെങ്കിലും വന്ന് എത്തിനോക്കിയാൽ പിന്നെ അതിനെപ്പറ്റിയാവും അടുത്ത സിദ്ധാന്തങ്ങൾ.

ഇത് ലൈക്കിനുവേണ്ടിയുള്ള പോസ്റ്റല്ല.
ചിത്രം പോലും മാറ്റി വയ്ക്കുന്നത് അതുകൊണ്ടാണ്. പറ്റുമെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നില്പോയി ശ്രീജിത്തിനെ കാണുക. സാധിക്കുമെങ്കിൽ സ്വന്തം ചേട്ടനുവേണ്ടി പൊടിയിൽ ചുരുണ്ടുകൂടി കിടക്കുന്ന ഈ ജീവനെപ്പറ്റി കൂടുതൽ ആളുകളെ അറിയിക്കുക.. ഈ കിടപ്പ് എന്തിനു വേണ്ടിയാണെന്നുള്ളത് നമുടെ നിലനില്പുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തെ മുന്നിൽ വയ്ക്കുന്നുണ്ട്. ഇതു കണ്മുന്നിൽ നഗ്നമായി കിടക്കുന്ന ഒരു പച്ച ജീവനാണ്. എന്നു മുതലാണ് നമ്മുടെ നാട്ടിൽ അതിനു മാത്രം വിലയില്ലാതായത്..?

Post has attachment
മുത്താണീ വിനീത്‌. സ്വത്താണീ വിനീത്‌;))

ആ സെക്കന്റ്‌ ഗോൾ കിടു മച്ചാനെ.. തകർത്ത്‌;)

പാലായിലോട്ടൊരു ആംബുലൻസ്‌ എത്രയും പെട്ടെന്നു പറഞ്ഞയക്കേണ്ടതാണു. ;))

Post has attachment

Post has attachment
ആദ്യത്തെ റിവ്യൂ എഴുത്താണ്. പുരുഷൂ അനുഗ്രഹിക്കണം.:)))

ഡിപ്പാർട്ടമെന്റ് ക്യൂ - ഡാനിഷ് (Trilogy)

The Keeper of Lost Causes, The Absent One, and A Conspiracy of Faith

Jussi Adler-Olsen-ന്റെ നോവലുകൾ ബേസ് ചെയ്തുള്ള സിനിമകൾ ആണ്.

കാൾ മാർക്ക് (Nikolaj Lie Kaas) - വിവാഹമോചിതനായ ചൂടനും പരുക്കനുമായ ഒരു ഓഫിസർ ആണ്. പാളി പോയ ഒരു റെസ്ക്യൂ ഓപ്പറേഷൻ കാരണം നിർബന്ധിത അവധിയിൽ പ്രവേശിക്കുന്ന കാളിനെ തിരിച്ചു വരുമ്പോൾ ഒരു പുതിയ സെക്ഷൻ ഉണ്ടാക്കി അതിന്റെ ചുമതല ഏൽപ്പിക്കുന്നു. അതാണ് ഡിപാർട്മെന്റ് ക്യൂ. 20 വര്ഷം പഴക്കമുള്ള തെളിയാത്ത കേസുകൾ പരിശോധിക്കുക എന്നുള്ളതായിരുന്നു ഡിപ്പാർട്മെന്റ് ക്യൂവിന്റെ ഉദ്ദേശ്യലക്‌ഷ്യം. കൂട്ടത്തിൽ കാളിനെ ഒരു ഡെസ്ക് ജോബിലേക്കു മാറ്റുക എന്നതും. അസദ് (Faaris Faaris ) ആണ് പാർട്ണർ ആയിട്ടെത്തുന്നത്.

The Keeper of Lost Causes (Kvinden i buret)
http://www.imdb.com/title/tt2438644/

ഡിപ്പാർട്ടമെന്റ് ക്യൂവിന്റെ ആദ്യ കേസാണിത്. അഞ്ചു വര്ഷം മുൻപേ ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കുന്ന "മെരീറ്റ്" എന്ന വളർന്നു വരുന്ന രാഷ്ട്രീയ പ്രവർത്തകയുടെ കേസായിരുന്നു അത്. മുന്നന്നേഷണത്തിൽ ആത്മഹത്യ എന്ന് പറയപ്പെടുകയും എന്നാലിത് വരെ ബോഡി കണ്ടെടുക്കയും ചെയ്തിരുന്നില്ല.ഒരു ആക്സിഡന്റിൽ അച്ഛനമ്മമാർ മരിക്കുകയും ആ ആക്സിഡന്റ് മൂലം ബുദ്ധിവളർച്ച കുറയുകയും ചെയ്ത ഒരു സഹോദരൻ മാത്രമായിരുന്നു മെറീറ്റിന്റെ ബന്ധുവായിട്ടുള്ളത്. കാളും അസദും ആ മരണത്തിന്റെ യദാർത്ഥ സത്യം കണ്ടെത്തുമോ എന്നുള്ളതാണ് ഈ ഫിലിമിന്റെ സസ്പെൻസ്. ഫ്‌ളാഷ്ബാക്കും ട്വിസ്റ്റുകളും എല്ലാം കൂടെ ത്രില്ലിംഗ് മൂഡിലെത്തിക്കുന്നു ഈ സിനിമ.

The Absent One (Fasandræberne)
http://www.imdb.com/title/tt3140100/

സീരിസിലെ രണ്ടാമത്തെ പടം.
ഒരുപാട് പഴയ കേസുകൾ അവർക്കു മുന്നിൽ ഉണ്ടെങ്കിലും
(അസിസ്റ്റന്റ് ആയി റോസാ കൂടെ ചേരുന്നു ഇവരുടെ കൂടെ) ഇതിൽ അവർ അന്വേഷിക്കുന്നത് വർഷങ്ങൾ മുൻപ് ഒരു ബോര്ഡിങ് സ്‌കൂളിൽ നടന്ന ഇരട്ടസഹോദരങ്ങളുടെ മൃഗീയമായ കൊലപാതകം ആണ്. മയക്കുമരുന്നിനടിമയായ ഒരുവൻ ആ കുറ്റം ഏറ്റെടുക്കുകയും സെലിബ്രിറ്റീസിന്റെയും പ്രശസ്ഥരുടെയും മാത്രം കേസുകൾ കൈകാര്യം ചെയുന്ന ഒരു വക്കീലിന്റെ സഹായത്തോടെ വെറും മൂന്നു വര്ഷം തടവ് ശിക്ഷ മാത്രം അനുഭവിക്കുകയും ചെയ്യുന്നു.അന്വേഷണം തുടരുന്ന കാൾ ഇതിനു പിന്നിലുള്ള കോൺസ്പിറസിയും പല ബിസിനസ് പ്രശസ്തരുടെയും പങ്കും പുറത്തു കൊണ്ട് വരുന്നു.

A Conspiracy of Faith (Flaskepost fra P)
http://www.imdb.com/title/tt4088268/

ഇതിൽ ആകെ ഡിപ്രെസ്ഡ് ആയ സ്വയം അസ്വസ്ഥനായ കാളിനെ ആണ് തുടക്കം മുതൽ കാണാൻ സാധിക്കുക. ഒരു സ്വിമ്മേർക്കു കടലിൽ നിന്നും ഒരു കുപ്പിയിൽ ഒരു രക്തത്തിൽ എഴുതിയ എട്ടു വര്ഷം പഴക്കമുള്ള ഒരു സന്ദേശം കിട്ടുന്നു. കൂടുതൽ അന്വേഷണത്തിൽ നിന്നും അത് ഒരു പെട്ട ഒരു കുട്ടി എഴുതിയതാണെന്ന് മനസ്സിലാവുന്നു. പ്രത്യേക മതവിഭാഗത്തിൽ പെട്ട തീവ്രവിശ്വാസികളായ മാതാപിതാക്കളുടെ കുട്ടികളെ മാത്രം തട്ടി കൊണ്ട് പോകുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഒരു സീരിയൽ കില്ലെറിലേക്കു അവരുടെ അന്വേഷണം എത്തുകയും ചെയ്യുന്നു.

മൊത്തത്തിൽ മൂന്നും കിടിലം ത്രില്ലെര്സ് ആണ്.


Post has attachment
കൊറെ കാലത്തിനു ശേഷം ഇന്നലെ ഗൂഗിൾ പ്ലസിൽ കേറിയ ഞാൻ ;)
Photo
Wait while more posts are being loaded