Profile cover photo
Profile photo
Jayant Mary Cherian Charanghat (Capuchin)
115 followers -
A Capuchin Friar from Kerala, India. Blogs,Sings,Drums and Talks
A Capuchin Friar from Kerala, India. Blogs,Sings,Drums and Talks

115 followers
About
Communities and Collections
View all
Posts

Post has attachment

Post has attachment
ഗ്രന്ഥദഹനം
ഞാനിന്നലെ പകലാകെ ഒരു പുസ്തകക്കൂന തീയിട്ടു. ചിതലോടി, താള് പൊടിഞ്ഞ അറിയാമൊഴി കോറിയ ഒരു പുസ്തകക്കൂന തീയിട്ടു. കാലം സ്മൃതിചെപ്പിലടച്ച പോയനാളിന്‍ പെരുമയാം മതിപ്രയാണ വീഥികള്‍ തീപാഞ്ഞ വഴികളില്‍ കനല്‍ വീണടഞ്ഞു. ഗ്രന്ഥമൊന്ന് നൂറു താളായ് പിരിഞ്ഞ് തീയോടിടഞ്ഞു, അരിക് ച...
Add a comment...

Post has attachment
മഴചിഹ്നങ്ങള്‍
നനഞ്ഞു കുതിര്‍ന്ന വീട് വെയിലേറ്റു- ണങ്ങാത്ത തുണിപോല്‍ മുഴിഞ്ഞുനാറി. ഉമ്മറത്തടുക്കുകള്‍ വെള്ളം കുടിച്ചു വീര്‍ത്തുവഴുക്കി. എത്ര തുടച്ചിട്ടും ബാക്കിയായ കാല്‍മണ്ണ്‍ കോലായില്‍നിന്നകത്തേക്ക് കോലംകോറിക്കേറി അകം വിടാന്‍ മടിച്ച് മഴപ്പിടിവെട്ടിച്ചു നിന്നു. ഒരുകുടയൊരു...
Add a comment...

Post has attachment
നേരനുഭവം
എന്റെ തീന്മേശയില്‍ നാലുനേരമൂണ് നാലുണ്ട് കറികള്‍ നാലാണ് പഴങ്ങള്‍ ഞാന്‍ രാജാവെന്ന് നിനച്ചു പോയതില്‍ തെറ്റില്ല. അല്ലേ!! 
Add a comment...

Post has attachment
രാത്രിജോലി(Night Shift by Shu Li Zhu)
റെയില്‍ വഴി പോയി നഗരം എന്ന് വിളിക്ക- പ്പെടുന്നിടത്ത് ഞങ്ങളെത്തി. ചെറുപ്പവും കായത്തുടിപ്പും വില്‍ക്കാന്‍ വച്ചു; ഇനി വില്‍ക്കാനൊന്നുമില്ല. ബാക്കിയായതിതത്രയും: കുത്തിക്കയറുന്ന ചുമ, ആരുമെടുക്കാത്ത എല്ലിന്‍കൂട്; ഉറക്കം കെട്ടവര്‍, നടുരാത്രി; ഏവരും കൂര്‍ക്കംവലിച്ച...
Add a comment...

Post has attachment
പൊതുവിജ്ഞാനം ഉണ്ടാകുന്നതിനും മുന്‍പ്‌
ധ്രുവദേശങ്ങളില്‍ ചിത്രശലഭങ്ങളിലെന്നു പറഞ്ഞത്‌ ഡോക്ടറുടെ മുറിയിലെ മേശക്കലണ്ടര്‍. പൂമ്പാറ്റകള്‍ പറക്കാതായ മഞ്ഞിന്‍ കണ്ണുമായ് ഞാനത് വായിച്ചു. പൊതുവിജ്ഞാനമാണ്, ഉപകാരപ്പെട്ടേക്കും- മഞ്ഞുരുകി വര്‍ണ്ണംവിതറി വസന്തമുണര്‍ന്നു തെളിവാനം നിവരുന്നൊരു കാലത്ത്‌, ഒരു പക്ഷെ....
Add a comment...

Post has attachment
നെറികെട്ട പാട്ട് (Shu Li Zhu ,by)
ചന്ദ്രനോളമിരുമ്പ് ഞാന്‍ വിഴുങ്ങിയെന്നിട്ടും, ഞാന്‍ ഒരാണി വിഴുങ്ങിയെന്നെ- യവര്‍ പറയൂ. തൊഴില്‍ശാലയഴുക്ക് വിഴുങ്ങി, തൊഴിലില്ലായ്മക്കുറികളും, തിക്കും തിരക്കും നിരാസവും, നടപ്പാലവും തുരുമ്പിച്ച ജീവനും വിഴുങ്ങി , ഇനി വിഴുങ്ങാന്‍ മേലാതെ. വിഴുങ്ങിയതൊക്കെ തൊണ്ട തിക്ക...
Add a comment...

Post has attachment
ഞാനാം അക്ഷരം
അ...ആ... ചൊല്ലി നിര്‍ത്തി അം...അഃ...യില്‍ അക്ഷരമാലിക വാടാതെ വിടരും വീണ്ടും അന്താക്ഷരേ; വാക്ക്‌ അടയാതെ തുറന്ന  പുതുവഴി അം...അഃ...യില്‍; ഞാനൊരിക്കലുണര്‍ന്ന് തുടര്‍ന്നുമുണരുന്നെന്‍ അഛനില്‍ എന്‍ അമ്മയില്‍.
Add a comment...

Post has attachment
നദി, തീരം (River, Shore by Shu Li Zhu)
വഴിയോരം ഞാന്‍ വഴി പാര്‍ത്തു നിന്നു. കാല്‍നടക്കാര്‍, വണ്ടികള്‍,  വരുന്നേവരും പോകുന്നു. ഞാനൊരു മരച്ചോട്ടില്‍, മേലെയൊരു  വണ്ടിക്കടവിന്‍ കുറി. കാണുന്നൊരു നീരോട്ടം വന്നതും പോവതും, നിണവും നിനവും  നിര്‍ഗ്ഗമിച്ചും ഗമിച്ചും; ഇതെല്ലാം വരുവതും പോവതും കണ്ടു ഞാന്‍ വഴിയോ...
Add a comment...

Post has attachment
വൈകി വന്ന മനതാപം (Late Repentance by Shu Li Zhu)
എന്നും വൈകിട്ട് ഫാസ്റ്റ്‌ഫുഡ്‌ കഴിച്ചു തന്നെത്താന്‍ മൂടിനൊരു തട്ടും കൊടുത്തെഴുന്നേല്‍ക്കുന്ന പതിവുണ്ടെനിക്ക്. ഇന്നത്‌ ചെയ്യാന്‍ തുനിഞ്ഞതും ഈ രംഗം പലയാണ്ട് പിന്നിലെന്‍ വീട്ടില്‍  കണ്ടതായോര്‍ത്തു. മൂന്ന് പുത്രരോടൊത്തു- ണ്ണുന്നോരപ്പന്‍  അവരെ മൂട് തട്ടി എണീച്ചു...
Add a comment...
Wait while more posts are being loaded