Profile cover photo
Profile photo
sanub sasidharan
613 followers -
Xpect the UnXpected
Xpect the UnXpected

613 followers
About
Posts

Post has attachment
വൈപ്പിനിലെ പൊക്കാളിപാടത്തിന് നടുവിലെ ദുരിതജീവിതത്തിന് ഒടുവില്‍ മോചനമാകുന്നു. വൈപ്പിന്‍ നെടുങ്ങാട് വെള്ളത്തിന് മുകളില്‍ തട്ടടിച്ച് കഴിഞ്ഞ സുമചേച്ചിക്കും മക്കള്‍ക്കുമുള്ള വീട് കരയിലൊരുങ്ങുന്നു. വല തിരഞ്ഞ് വഴിതെറ്റിയെത്തിയ ജയനെന്ന ചെറുപ്പക്കാരന്‍റെ നല്ലമനസാണ് സുമയെന്ന ഈ അമ്മയുടെ ദുരിതജീവിതം പുറംലോകത്തെത്തിക്കാന്‍ നിമിത്തമായത്.
ഒരുരാത്രിക്കപുറത്ത് ആയുസില്ലാത്ത വാര്‍ത്തകള്‍ക്കിടയില്‍ മനസിനെ ഏറെ അലട്ടിയ വാര്‍ത്തകളിലൊന്നാണ് ഇവരുടെ ജീവിതം.
കടലിനപ്പുറത്തും ഇപ്പുറത്തുമുള്ള നന്‍മ വറ്റാത്ത മനുഷ്യര്‍ കരുതിവെച്ച സ്നേഹവും ചേര്‍ന്നപ്പോള്‍ ആ വീടിന് ശിലപാകിയിരിക്കുന്നു. നാടിന്‍റെ കരുതലായി ആ വീടെരുങ്ങട്ടെ...
Add a comment...

Post has attachment
നാടിന്‍റെ കരുതലായി ആ വീടെരുങ്ങട്ടെ...
വീട് അതൊരുസ്വപ്നമാണ് പലര്ക്കും. കരുതലിന്റെ, സ്നേഹത്തിന്റെ, സുരക്ഷയുടെ നാല് ചുവരുകള്‍ക്കുള്ളിലെ
ജീവിതം ചിലര്ക്കത് സ്വപ്നങ്ങളില് അവശേഷിക്കുന്നു, പ്ലാനായും
എലിവേഷനായും എസ്റ്റിമേറ്റായും ചിലരുടെ മേശവലപ്പിനുള്ളില്   രേഖാചിത്രങ്ങളായും ത്രിമാനചിത്രങ്ങളായും മറ്റ്
ച...
Add a comment...

Post has attachment
കനലെരിയാത്ത ഓര്‍മകള്‍ പേറുന്നവര്‍ക്ക്,
Add a comment...

Post has attachment
ചിതലെടുക്കുന്ന ജീവിതങ്ങള്‍
ചിതലരിക്കാത്ത  കടലാസുകളില്ല, കനലെടുക്കാത്ത ദേഹവും കനലെരിയാത്ത ഓര്‍മകളുമില്ല അക്ഷരങ്ങള്‍ പോലും ചിലപ്പോള്‍ വേട്ടയാടും മദയാനകളെ പോലെ പിടിവിട്ട ചിന്തകള്‍ നിങ്ങളെ ചവിട്ടിയരക്കും നൂലുപൊട്ടിയ പട്ടംപോലാകും ജിവിതം പലപ്പോഴും. സ്വതന്ത്രമെന്ന് തോന്നുമ്പോഴും  കാറ്റിന്‍...
Add a comment...

Post has attachment
കശ്മീരിന്‍റെ നാഡിയാണ് ഝലം നദി. താഴ്വരയിലെ രക്തചൊരിച്ചിലുകള്‍ക്ക് ഏറെ സാക്ഷ്യംവഹിച്ച ഝലത്തിന്‍റെ തീരത്തെ ഹൌസ്ബോട്ടുകളില്‍ താമസിക്കുന്ന കശ്മീരികളുണ്ട്. ഝലത്തിന് കുറുകെ മരംകൊണ്ട് നിര്‍മിച്ച സീറോബ്രിഡ്ജ് ഇരുകരയെ ബന്ധിപ്പിക്കുന്നതിനൊപ്പം പ്രഭാതനടത്തത്തിനെത്തുന്നവരുടേയും സഞ്ചാരികളുടേയും ഇഷ്ടകേന്ദ്രവുമാണ്.

കശ്മീര്‍ യാത്രാവിവരണം ഭാഗം 4
Add a comment...

Post has attachment
പ്രഭാതകിരണമേറ്റ് ഝലം നദി.... (കശ്മീർ പാർട് 4)
ഒരു നഗരത്തെ അറിയണമെങ്കിൽ തിരക്കൊഴിഞ്ഞ ആ നഗരത്തിലൂടെ ഇറങ്ങി നടക്കണം. പ്രഭാത നടത്തമായോ
അത്താഴത്തിനുശേഷമുള്ള നടത്തത്തിലൂടെയോ   നഗരത്തിൻറെ ഭാഗമാകണം. എന്നാലെ ആ നഗരത്തെ അടുത്തറിയൂ. അപ്പോഴെ യഥാർത്ഥ നഗരത്തെ കാണാനാവൂ. തിരക്കിലേക്ക് നഗരമിറങ്ങുമുമ്പ് തന്നെ. സഞ്ചാരിയാ...
Add a comment...

Post has attachment
ഷിക്കാരകളുട സ്വന്തം ദാൽ തടാകം. മഞ്ഞുകാലത്ത് തണുത്തുറഞ്ഞ് കിടക്കുന്ന ദാൽ തടാകം. കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന ഈ തടാകം കശ്മീരിൻറെ കണ്ണാടിയാണെന്ന് പറയാം. നിരവധി കശ്മീരികളുടെ കണ്ണുനീരും രക്തവും ദാലിലെ ഈ വെള്ളത്തിലലിഞ്ഞുചേർന്നിട്ടുണ്ട്.

വായിക്കുക
Add a comment...

Post has attachment
ഷിക്കാരകളുടെ സ്വന്തം ദാൽ, സഞ്ചാരികളുടേയും... (കശ്മീർ പാർട്ട് 3)
ദാൽ തടാകം. കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന   ഈ തടാകം കശ്മീരിൻറെ കണ്ണാടിയാണെന്ന് പറയാം.
നിരവധി കശ്മീരികളുടെ കണ്ണുനീരും രക്തവും ദാലിലെ ഈ
വെള്ളത്തിലലിഞ്ഞുചേർന്നിട്ടുണ്ട്.  ശ്രീനഗറിൻറെ ഹൃദയവും ദാൽ തന്നെ. ദാൽ തടകാത്തിൽ നിറയെ ഷിക്കാരകൾ, ചെറുവള്ളങ്ങൾ...
നിറയെ...
Add a comment...

Post has attachment
മുഗളന്റെ പൂന്തോട്ടങ്ങൾ, മലമുകളിൽ നിന്ന് അരിച്ചരിച്ചിറങ്ങുന്ന നീരുറവകൾ, തണൽ വിരിച്ചു നിൽക്കുന്ന ചിനാർ മരങ്ങൾ, പൈൻ മരക്കാടുകൾ, ഇവയ്ക്കിടയിൽ നിറതോക്കുമേന്തി പട്ടാളക്കാർ.
സുരക്ഷയൊരുക്കുന്ന അരക്ഷിതാവസ്ഥയിലും ശ്രീനഗർ ഒരു പനീർ പുഷ്പമാണ്…

വായിക്കുക - കശ്മീർ ഭാഗം 2
Add a comment...

Post has attachment
മുഗളൻറെ തോട്ടങ്ങളും ചിനാറിൻറെ തണലും... (കശ്മീർ - പാർട്ട് 2)
ശ്രീനഗറിലെ കാഴ്ച്ചകളിലേക്കാണ് ആദ്യം. മുഗളൻറെ പൂന്തോട്ടങ്ങളും ദാൽ തടാകവും ഝലം നദിയും
അതിരിടുന്ന ശ്രീനഗർ. വാർത്തകളിൽ ടൂറിസത്തേക്കാൾ തീവ്രവാദി ആക്രമണങ്ങളാൽ ഇടം നേടിയ
സ്ഥലനാമം. ജമ്മു കശ്മീരിൻറെ വേനൽക്കാല തലസ്ഥാനഗരമാണ് ഇത്.
ഝലം നദിയുടെ അരികുചേർന്ന് ഒട്ടും സ്വച്ഛ...
Add a comment...
Wait while more posts are being loaded