V for Vendetta: '98ലെ ഒരു കോമിക്‌സിനെ ആധാരമാക്കി 2005ൽ പുറത്തിറങ്ങിയ ചിത്രം പറയുന്നത് 2028ലെ കഥയാണു. ഈ ചിത്രത്തെ ഓർമിപ്പിച്ചതിനു ദിനേശിനു നന്ദി. (+Dinesh CR). എന്നാൽ അഴിമതിക്കും ദുർഭരണത്തിനും വില്ലന്മാർക്കുമെതിരേ പോരാടുന്ന ചിത്രം എന്നു പറഞ്ഞാൽ പോര ഇതിനെപ്പറ്റി. കഥ നടക്കുന്നത് 2028ൽ ബ്രിട്ടനിൽ വെച്ചാണു. അപ്പോൾ ബ്രിട്ടൻ ഭരിക്കുന്നത് ഒരു നിയോ-ഫാസിസ്റ്റ് ഭരണകൂടമാണു. അവരുടെ ഭരണരീതികളും രാഷ്‌ട്രീയതന്ത്രങ്ങളുമൊക്കെ ഇപ്പോ കാണുമ്പോ ഒന്നു ഞെട്ടും. പിന്നെ, റ്റീവി ന്യൂസിലൂടെയും മറ്റും കാണിച്ച് തരുന്ന "അതേ സമയം മറ്റൊരിടത്ത്" വാർത്തകളിൽ നിന്നും മനസിലാവുന്നത് അമേരിക്ക രണ്ടാം ആഭ്യന്തരയുദ്ധത്തെത്തുടർന്ന് ചിന്നിച്ചിതറിയതായും യൂറോപ്പ് പോലും അനിശ്ചിതാവസ്ഥ നേരിടുന്നതായുമൊക്കെ. ആഭ്യന്തരയുദ്ധമൊക്കെ മാറ്റി നിർത്തിയാൽ ഇപ്പോൾ ഏതാണ്ടുരുത്തിരിഞ്ഞുവരുന്ന രാഷ്ട്രീയാവസ്ഥയെ കൃത്യമായി പ്രവചിച്ചതു പോലെ തോന്നും. ഓരോ സംഭാഷണവും പ്രധാനം.
Shared publiclyView activity