Profile cover photo
Profile photo
Raman PP (പരശു പോയ രാമന്‍)
741 followers -
പോയ പരശു തപ്പി കാലം കഴിയ്ക്കുന്നവൻ
പോയ പരശു തപ്പി കാലം കഴിയ്ക്കുന്നവൻ

741 followers
About
Raman PP (പരശു പോയ രാമന്‍)'s posts

ഓതിനാൻ ജഡ്ജ്യേട്ടൻ വിലക്ഷനായ്
“മാപ്പ് ചോദിക്കുന്നില്ല ഞാൻ സോദരാ,
ചോദിക്കുന്നു കാശ് കീശവരണ്ടഹോ!
ഭീതിവേണ്ടാ; തരികതെനിക്കു നീ”

#ഇന്നത്തെപാട്ട്V for Vendetta: '98ലെ ഒരു കോമിക്‌സിനെ ആധാരമാക്കി 2005ൽ പുറത്തിറങ്ങിയ ചിത്രം പറയുന്നത് 2028ലെ കഥയാണു. ഈ ചിത്രത്തെ ഓർമിപ്പിച്ചതിനു ദിനേശിനു നന്ദി. (+Dinesh CR). എന്നാൽ അഴിമതിക്കും ദുർഭരണത്തിനും വില്ലന്മാർക്കുമെതിരേ പോരാടുന്ന ചിത്രം എന്നു പറഞ്ഞാൽ പോര ഇതിനെപ്പറ്റി. കഥ നടക്കുന്നത് 2028ൽ ബ്രിട്ടനിൽ വെച്ചാണു. അപ്പോൾ ബ്രിട്ടൻ ഭരിക്കുന്നത് ഒരു നിയോ-ഫാസിസ്റ്റ് ഭരണകൂടമാണു. അവരുടെ ഭരണരീതികളും രാഷ്‌ട്രീയതന്ത്രങ്ങളുമൊക്കെ ഇപ്പോ കാണുമ്പോ ഒന്നു ഞെട്ടും. പിന്നെ, റ്റീവി ന്യൂസിലൂടെയും മറ്റും കാണിച്ച് തരുന്ന "അതേ സമയം മറ്റൊരിടത്ത്" വാർത്തകളിൽ നിന്നും മനസിലാവുന്നത് അമേരിക്ക രണ്ടാം ആഭ്യന്തരയുദ്ധത്തെത്തുടർന്ന് ചിന്നിച്ചിതറിയതായും യൂറോപ്പ് പോലും അനിശ്ചിതാവസ്ഥ നേരിടുന്നതായുമൊക്കെ. ആഭ്യന്തരയുദ്ധമൊക്കെ മാറ്റി നിർത്തിയാൽ ഇപ്പോൾ ഏതാണ്ടുരുത്തിരിഞ്ഞുവരുന്ന രാഷ്ട്രീയാവസ്ഥയെ കൃത്യമായി പ്രവചിച്ചതു പോലെ തോന്നും. ഓരോ സംഭാഷണവും പ്രധാനം.

മംഗളം ചാനലുകാരുടെ മഞ്ഞത്തത്തിനെതിരേ ഒന്നാഞ്ഞടിക്കാൻ വന്നതാ, അപ്പോ ദാ കിടക്കുന്നു ഇന്നത്തെ ദോശാഭിമാനി! ഇല്ല സാർ, ഞാനിവിടെ ഇല്ല സാർ. ഇന്നലേ രാജിവെച്ചു!!

Post has attachment
ഇന്നലെ കോങ്: സ്കൾ ഐലന്റ് എന്നൊരു സിനിമ കണ്ടു. അൻസിബയുടെ ആദ്യ ഹോളിവുഡ് ചിത്രമാണു കേട്ടോ. ഹോളിവുഡിലെത്തിയപ്പോ മുടിയൊക്കെയൊന്നു കളറടിച്ചിട്ടുണ്ട് പരിഷ്കാരി! എന്നാലുമിങ്ങനെ പിറന്ന നാടിനെയൊക്കെ മറക്കാൻ എങ്ങനെ കഴിയുന്നു എന്നാണു! വീട്ടിൽ അച്ഛനും ആങ്ങളയുമൊന്നുമില്ലേ ആവോ.
Photo

രാവിലെത്തന്നെ താരാട്ടുകളും കേട്ടിരിക്ക്യാണു, അതും വിഷാദച്ഛായയുള്ളവ:

എങ്ങനേ ഞാൻ ഉറക്കേണ്ടൂ എങ്ങനേ ഞാൻ ഉണർത്തേണ്ടൂ..
..എങ്ങുപോയ് നീ മറഞ്ഞാലും ആടലോടെ കാത്തിരിക്കും...

#ആണിനോട്:
ചാറ്റരുത്
പോണരുത്
നോക്കരുത്
കൂട്ടരുത്

#പെണ്ണിനോട്:
ഒന്നുമരുത്

#അക്രമികളോട്: 😷

#സ്ത്രീസുരക്ഷ യുടെ പേരിലെ #തലതിരിഞ്ഞ #അരുതുകൾ !

തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങുന്ന സമയത്ത് ബി.ജെ.പിക്ക് വോട്ടിങ് യന്ത്രങ്ങളെ ഒട്ടും വിശ്വാസമില്ലായിരുന്നു, എന്നു മാത്രമല്ല അതു തങ്ങൾക്ക് നിർഭാഗ്യം കൊണ്ടുവരുന്നുവെന്ന് പോലും കരുതിയിട്ടുണ്ട്. ആ വിശ്വാസം കൂടെ മനസിൽ വെച്ച് പഴയ രീതിയിൽ പേപ്പർ ബാലറ്റ് തന്നെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോ സംഗതി തിരിച്ചാണു: ആം ആദ്മിക്കും കോൺഗ്രസിനുമാണു ഇപ്പോ യന്ത്രത്തെ സംശയം, ബി.ജെ.പിക്കിപ്പോ യന്ത്രം മുത്താ മുത്ത്! #കലികാലം #ശിവശിവ 

രാവിലെ അല്പം വൈകി എണീറ്റുവന്നതാണു. അപ്പോഴുണ്ട് വരാന്തയിൽ നിന്നും സംഭാഷണം, അല്പം ഉറക്കെ:

"അപ്പൂപ്പാ, എന്റെ കല്യാണം കഴിഞ്ഞു. പെണ്ണിനേയും കൊണ്ടാണു ഞാൻ വന്നിരിക്കുന്നത്. അപ്പൂപ്പൻ ഞങ്ങളെ അനുഗ്രഹിക്കണം.."

നാലുവയസുകാരൻ മരുമോൻസാണു. എടാ ഭീകരാ, നീയും ഈ ചന്ത്വമ്മാവനെ ഓവർറ്റേക്ക് ചെയ്ത് തോൽപ്പിച്ചോ എന്നു കണ്ണുമിഴിച്ച് നോക്കുമ്പോ അടുത്ത ഡയലോഗ്:

"അപ്പൂപ്പന്റെ എല്ലാ അനുഗ്രഹവും നിങ്ങൾക്കുണ്ടായിരിക്കും, മക്കളേ".

അപ്പൂപ്പന്റെ ഡയലോഗും അവൻ തന്നെ വോയ്സ് മാറ്റി പറയുന്നതാണെന്നു മനസിലായപ്പ്പോ സന്തോഷം. ഏതോ ആനിമേഷൻ വീഡിയോ, #കടുവയുടെകല്യാണം, കാണാതെ പഠിച്ചു വെച്ചിരിക്ക്യാണു!

ഇന്നു മലപ്പുറം ജില്ലയിലൂടെ അല്പം അലഞ്ഞുതിരിഞ്ഞു. അതിനിടക്ക് മലപ്പുറത്തെവിടെയോ ഔദ്യോഗിക കാര്യത്തിനായി ചെന്ന് വയനാട്ടിലേക്ക് തിരിച്ചു പോകുന്ന ഒരുദ്യോഗസ്ഥൻ തന്റെ പരിചയക്കാരനായ കണ്ടക്റ്ററോട് പറയുന്നത് കേട്ടു: കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന ഒരു പെൺകുട്ടിയുടെ കല്യാണമായിരുന്നത്രേ, വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച് നടപ്പാക്കുന്നത്. പരീക്ഷ കഴിയും വരെ പോലും കാത്ത് നിൽക്കാൻ സമയമില്ലാതെ. കൂടെ പഠിക്കുന്ന കുട്ടികൾ 1098ലേക്ക് (നമ്പർ അതുതന്നെയാണോ?) വിളിച്ചുപറഞ്ഞതനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി തടഞ്ഞ കഥ. അതോടൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തത് കേരളത്തിൽ കഴിഞ്ഞ വർഷം ഇങ്ങനെ അറിഞ്ഞ് തടയാനായത് 200ൽ താഴെ ശൈശവവിവാഹങ്ങൾ മാത്രമാണെന്ന്. അതേ സമയം 19ൽ താഴെ പ്രായത്തിനുള്ളിൽ അമ്മമാരാകുന്ന പെൺകുട്ടികളുടെ എണ്ണം 294ഓ മറ്റോ ആണത്രേ. ഈ 294 പക്ഷേ ഒരു കൊല്ലത്തിലല്ല, ഓരോ മാസത്തെയും ശരാശരി കണക്ക് (അതും ഒരു ജില്ലയിലെ മാത്രമാണോ എന്ന് വ്യക്തവുമായില്ല). 19 വയസിനുള്ളിൽ അമ്മയാകണമെങ്കിൽ (സമൂഹത്തിന്റെ സമ്മതത്തോടെ അമ്മയാകുന്ന കണക്ക് മാത്രമാവും ഇത്, ഇരുചെവിയറിയാതെ അനാഥാലയത്തിലേക്ക് കടത്തുന്നത് കണക്കിൽ പെടില്ലല്ലോ) 18 വയസിനു മുമ്പേ തന്നെ കുട്ടിയുടെ കല്യാണം നടന്നിട്ടുണ്ടാവുമല്ലോ എന്നാണു നിഗമനം. സമൂഹത്തിന്റെ സമ്മതത്തോടെയുള്ള പീഡനമെന്നു തന്നെ കണക്കാക്കണമിതിനെ.

അനുബന്ധമായി ഒരു കാര്യം കൂടെ: പീഡോഫീലിയക്കുള്ള സ്വാതന്ത്ര്യമെന്ന വാദത്തെച്ചൊല്ലിയുള്ള കോലാഹലം ഇനിയും അടങ്ങിയിട്ടില്ലല്ലോ. അക്കൂട്ടത്തിൽ ഇവിടെ പലരും ശ്രദ്ധിച്ച ഒരാൾ സിമിയുടെ പോസ്റ്റിലിട്ട കമന്റുകൾ തുടങ്ങിയതും "പെൺകുട്ടിക്ക് സമ്മതമെങ്കിൽ ഏത് പ്രായത്തിൽ കെട്ടിയാലും സമൂഹത്തിനെന്താ" എന്ന ചോദ്യത്തോടെ ആയിരുന്നു. അതേ സമയം, പിന്നെ വന്ന കമന്റുകളിൽ നിന്നും വ്യക്തിസ്വാതന്ത്ര്യമൊക്കെ ഉന്നയിക്കുന്ന "പുരോഗമനവാദ"ത്തോട് അയാൾക്ക് പുച്ഛമാണെന്നും മനസിലായി. എനിക്ക് തോന്നുന്നത് ശൈശവവിവാഹം പോലുള്ള ഏർപ്പാടുകളെ വെളുപ്പിച്ചെടുക്കാനും കൂടെയാണു ഇതുപോലെ ചിലരൊക്കെ ആ വണ്ടിയിൽ കേറിപ്പറ്റുന്നത് എന്നാണു. അത്തരക്കാരെയൊക്കെ കൂടെ നിർത്തുന്നത് വഴി കൂടുതൽ സ്ത്രീവിരുദ്ധമായൊരു ലോകത്തിനു പിന്തുണ നൽകലാവും ചെയ്യുന്നത്.

+Sherlock Holmes

Add Q 1: താങ്കളുടെ അഭിപ്രായത്തിൽ സാമൂഹികമായി പുരുഷന്മാർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഒരു പൊതു പ്രശ്നം എന്താണ് ?

ഞാനാണെങ്കിൽ ഉത്തരം: ഇന്ത്യയിലെ കാര്യത്തിൽ, സമൂഹം പുരുഷകേന്ദ്രീകൃതമായതുകൊണ്ട് തങ്ങളും കുറേ അനീതികൾ അനുഭവിക്കുന്നുണ്ടെന്നും അത് മറച്ചുവെക്കാനുള്ള അപ്പക്കഷണങ്ങളാണു എറിഞ്ഞുകിട്ടിയ പല പ്രിവിലിജുകളുമെന്നും എല്ലാ കാര്യങ്ങളിലേയും (ലൈംഗികത അടക്കം) സ്ത്രീപുരുഷസമത്വം എന്ന ആവശ്യം യഥാർത്ഥത്തിൽ പുരുഷന്റേതു കൂടിയാണെന്നും അറിയാതെ പോകുന്നത്. പരിഹരിക്കേണ്ട ഒരു പ്രശ്നം തനിക്കുണ്ടെന്നറിയാതെ പോകുന്നതല്ലേ ആദ്യം അഭിമുഖീകരിക്കേണ്ട പ്രശ്നം.

:))
Wait while more posts are being loaded