നടിയോടു നടന്ന അതിക്രമത്തെപ്പറ്റി കൈരളി അവരുടെ സ്വതസിദ്ധമായ പിതൃശൂന്യ മാധ്യമശൈലിയിൽ അഭിപ്രായം ഇറക്കിയതിനെതിരെ വാളെടുത്ത് പലരും ഉറഞ്ഞു തുള്ളുന്നത് കണ്ടു. പക്ഷെ അവരാരെങ്കിലും ഇന്നു ഇരട്ടചങ്കൻ അതെ വിഷയത്തെക്കുറിച്ച് ഡൽഹിയിൽ നടത്തിയ അഭിപ്രായം ശ്രദ്ധിച്ചു കേട്ടിരുന്നോ?

"......ഇവര്‍ തമ്മില്‍ എന്താണ് പ്രശ്നമെന്ന് നമുക്ക് അറിയില്ല. സാധാരണ നിലയില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. അത് പോലീസ് ഗൗരവമായി തന്നെ എടുക്കുക തന്നെ ചെയ്യും...."

ഇത് തന്നെയല്ലേ തങ്ങളുടെ പതിവ് അശ്ലീല പാഷാണം തെളിച്ച് വെടിപ്പായി പൂപ്പൽ ചാനൽ വെണ്ടയ്ക്ക നിർത്തിക്കൊണ്ടിരുന്നത്. നേതാവ് പരോക്ഷമായി തള്ളി വിടുന്ന ആ ദുസ്സൂചന ആണ് ചാനൽ ഛർദ്ദിച്ചു വെയ്ക്കുന്നത്.

ഈ സഖാവ് തന്നെയല്ലേ ആ ചാനലിന്റെ അമരക്കാരനായ അതിൽ കൊണ്ട് തള്ളുന്ന ഓരോ അഴുക്കിന്റെയും ഉത്തരവാദിയായ ജോൺ ബ്രിട്ടാസ് എന്ന മനുഷ്യനെ ശരീരത്തിന്റെ ഒരു അവയവം പോലെ കസേരയിൽ കയറിയ അതെ നാൾ മുതൽ കൂടെ കൊണ്ട് നടക്കുന്നത്.

അത് കൊണ്ട് മണ്ട ചീഞ്ഞ കൊന്നത്തെങ്ങിന്റെ കടയ്ക്കൽ കൊണ്ട് തുരിശ് തളിച്ചിട്ട് കാര്യമില്ല എന്ന് ഇതൊക്കെ കണ്ടു ഇപ്പോൾ രക്തം തിളയ്ക്കുന്ന ഓരോരുത്തരും തിരിച്ചറിഞ്ഞാൽ കൊള്ളാം.

(ഇനി മറ്റൊന്ന് കൂടി ഈ ചാനലിന്റെ ചെയർമാൻ മോഹൻലാൽ ആയിരുന്നേൽ ഉണ്ടാകുമായിരുന്ന പുകില് കൂടി ഒന്ന് സങ്കൽപ്പിച്ചു നോക്കിക്കൊള്ളൂ. ഈ ലോകത്ത് ജീവിച്ചിരിക്കുന്നതും മരിച്ചതും ജനിക്കാനുള്ളതുമായ എല്ലാ നായന്മാരും, മോദിയും, എന്തിന് ഇൻഡ്യാ മഹാരാജ്യം പോലും അതിന്റെ പേരിൽ എത്ര തെറി കേട്ടേനെ)
Shared publiclyView activity