Profile cover photo
Profile photo
Kaaliyambi കാളിയമ്പി
4,398 followers
4,398 followers
About
Kaaliyambi's posts

Post has shared content
നടിയോടു നടന്ന അതിക്രമത്തെപ്പറ്റി കൈരളി അവരുടെ സ്വതസിദ്ധമായ പിതൃശൂന്യ മാധ്യമശൈലിയിൽ അഭിപ്രായം ഇറക്കിയതിനെതിരെ വാളെടുത്ത് പലരും ഉറഞ്ഞു തുള്ളുന്നത് കണ്ടു. പക്ഷെ അവരാരെങ്കിലും ഇന്നു ഇരട്ടചങ്കൻ അതെ വിഷയത്തെക്കുറിച്ച് ഡൽഹിയിൽ നടത്തിയ അഭിപ്രായം ശ്രദ്ധിച്ചു കേട്ടിരുന്നോ?

"......ഇവര്‍ തമ്മില്‍ എന്താണ് പ്രശ്നമെന്ന് നമുക്ക് അറിയില്ല. സാധാരണ നിലയില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. അത് പോലീസ് ഗൗരവമായി തന്നെ എടുക്കുക തന്നെ ചെയ്യും...."

ഇത് തന്നെയല്ലേ തങ്ങളുടെ പതിവ് അശ്ലീല പാഷാണം തെളിച്ച് വെടിപ്പായി പൂപ്പൽ ചാനൽ വെണ്ടയ്ക്ക നിർത്തിക്കൊണ്ടിരുന്നത്. നേതാവ് പരോക്ഷമായി തള്ളി വിടുന്ന ആ ദുസ്സൂചന ആണ് ചാനൽ ഛർദ്ദിച്ചു വെയ്ക്കുന്നത്.

ഈ സഖാവ് തന്നെയല്ലേ ആ ചാനലിന്റെ അമരക്കാരനായ അതിൽ കൊണ്ട് തള്ളുന്ന ഓരോ അഴുക്കിന്റെയും ഉത്തരവാദിയായ ജോൺ ബ്രിട്ടാസ് എന്ന മനുഷ്യനെ ശരീരത്തിന്റെ ഒരു അവയവം പോലെ കസേരയിൽ കയറിയ അതെ നാൾ മുതൽ കൂടെ കൊണ്ട് നടക്കുന്നത്.

അത് കൊണ്ട് മണ്ട ചീഞ്ഞ കൊന്നത്തെങ്ങിന്റെ കടയ്ക്കൽ കൊണ്ട് തുരിശ് തളിച്ചിട്ട് കാര്യമില്ല എന്ന് ഇതൊക്കെ കണ്ടു ഇപ്പോൾ രക്തം തിളയ്ക്കുന്ന ഓരോരുത്തരും തിരിച്ചറിഞ്ഞാൽ കൊള്ളാം.

(ഇനി മറ്റൊന്ന് കൂടി ഈ ചാനലിന്റെ ചെയർമാൻ മോഹൻലാൽ ആയിരുന്നേൽ ഉണ്ടാകുമായിരുന്ന പുകില് കൂടി ഒന്ന് സങ്കൽപ്പിച്ചു നോക്കിക്കൊള്ളൂ. ഈ ലോകത്ത് ജീവിച്ചിരിക്കുന്നതും മരിച്ചതും ജനിക്കാനുള്ളതുമായ എല്ലാ നായന്മാരും, മോദിയും, എന്തിന് ഇൻഡ്യാ മഹാരാജ്യം പോലും അതിന്റെ പേരിൽ എത്ര തെറി കേട്ടേനെ)

Post has shared content
!
പി ജയരാജനുൾപ്പെടെയുള്ള കമ്മികൾ ആർ.എസ്.എസ് ശിബിരത്തിനെതിരെ പരാതി കൊടുക്കുന്നതൊന്നും ക്യാമ്പ് തടയാൻ വേണ്ടിയിട്ടല്ല . അവിടെ ആയുധ പരിശീലനം നടക്കുന്നുവെന്ന നട്ടാൽ കുരുക്കാത്ത നുണ പാർട്ടി പത്രങ്ങളിൽ എഴുതുന്നതും വെറുതേയല്ല ..

വളപട്ടണത്ത് ക്യാമ്പ് നടന്ന സ്കൂൾ ക്യാമ്പ് കഴിഞ്ഞ് എല്ലാവരും പോയ ശേഷം ഇന്നലെ രാത്രി അടിച്ചു തകർത്തതും ഒന്നും കാണാതെയല്ല . ഇനി അടുത്തവർഷം ഇതുപോലെ ക്യാമ്പുകൾ നടത്താൻ ആർ.എസ്.എസിനാരും സ്കൂൾ കൊടുക്കരുത് . അതാണ് ലക്ഷ്യം .

അല്ലാതെ ക്യാമ്പ് നടക്കുമ്പോൾ അത് തടയാനും ക്യാമ്പിൽ കയറി അടിക്കാനും ആവതുള്ള കമ്മികളൊന്നും അങ്ങ് പിണറായിയിൽ പോലും ജനിച്ചിട്ടില്ല.

ഇതൊക്കെ മുൻ കൂട്ടി കണ്ടുകൊണ്ടൊക്കെയാണ് കമ്മികളേ അത്യാവശ്യം സ്കൂളുകൾ ഞങ്ങളും തുടങ്ങിയത്. എന്ത് പ്രശ്നം വന്നാലും നിലനിർത്തിക്കൊണ്ട് പോകുന്നതും അത് കൊണ്ട് കൂടിയാണ് ...

ചിത്രത്തിലുള്ളത് നിത്യാനന്ദ സ്കൂൾ ആണ് . എല്ലാ ഗ്ളാസ്സുകളും അടിച്ചു പൊട്ടിച്ചിട്ടുണ്ട് . സ്കൂളിന്റെ പൈപ്പുകളെല്ലാം വെട്ടിപ്പൊളിച്ചു . സ്കൂൾ തുറന്ന് കുട്ടികളെത്തുമ്പോ അവർക്ക് അങ്ങേയറ്റം കഷ്ടപ്പാടുണ്ടാക്കണമെന്നാണ് ഈ കമ്മികൾ ലക്ഷ്യമിടുന്നത് ..

പണ്ട് എം വി രാഘവൻ സഹകരണ മന്ത്രിയായിരുന്ന സമയത്ത് ഉണ്ടായ പ്രശ്നത്തിന്റെ പേരിൽ കണ്ണൂരെ സഹകരണ സംഘങ്ങളൊക്കെ അടിച്ചു തകർത്ത അന്തം കമ്മികളിൽ നിന്ന് ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കരുത് .

അന്ന് രാഘവൻ പറഞ്ഞത് താൻ ആരോഗ്യ മന്ത്രിയായിരുന്നെങ്കിൽ ഈ പരമ കമ്മികൾ ആശുപത്രികൾ അടിച്ചു പൊളിക്കുമായിരുന്നേനെയെന്നാണ്.

കമ്മികൾക്കുണ്ടോ സാമാന്യബുദ്ധി .. !
Photo

Post has shared content
ടികെ എം എഞ്ചിനീയറിംഗ് കോളേജിലെ അനുരാഗ് വെസ് ചാൻസലർക്കെഴുതിയ തുറന്ന കത്താണ് കെ ടി യു വിഷയത്തിൽ ആദ്യമായി ജനം ടിവി പ്രസിദ്ധീകരിച്ചത് . ദിവസങ്ങളായി എല്ലാ മാദ്ധ്യമങ്ങളോടും ഈ വിഷയം ജനങ്ങളിലെത്തിക്കാൻ ആവശ്യപ്പെട്ട് മടുത്ത വിദ്യാർത്ഥികൾ ഇതോടെ കലവറയില്ലാതെ ജനം ടിവിയെ പിന്തുണച്ചു .

തുടർന്ന് വിഷയം കൃത്യമായി ഏറ്റെടുത്ത ജനം ടിവി വിദ്യാർത്ഥികൾക്കൊപ്പം നിന്ന് അവരുടെ എല്ലാ സമരങ്ങളും വിശദമായിത്തന്നെ ജനങ്ങളിലെത്തിച്ചു . പരീക്ഷ ക്രിസ്മസ് കഴിഞ്ഞേ ഉണ്ടാവൂ എന്ന് പ്രൊ വിസി വാട്സാപ്പ് മെസ്സേജിലൂടെ മറുപടി നൽകിയതിന്റെ തെളിവുകളും ജനം ടിവിയാണ് പുറത്ത് വിട്ടത് . ചർച്ചകളിലെല്ലാം തങ്ങളുടെ അവസ്ഥ കൃത്യമായി പറയാൻ വിദ്യാർത്ഥികൾക്കായി

അന്യസംസ്ഥാന വിദ്യാർത്ഥികൾ തങ്ങളുടെ കഷ്ടപ്പാട് വിവരിക്കുന്ന വീഡിയോയും ഓഡിയോയും എല്ലാം ജനം ടിവി സമ്പ്രേഷണം ചെയ്തു. ആവശ്യമായ വിവരങ്ങളും തെളിവുകളും തരാൻ വിദ്യാർത്ഥികൾ മത്സരിക്കുകയായിരുന്നു. നന്ദി അറിയിച്ചു കൊണ്ടുള്ള നൂറു കണക്കിന് മെസ്സേജുകളാണ് ജനം ഫേസ്ബുക്ക് പേജിലേക്ക് അവർ അയച്ചത്

നിങ്ങളുടെ ആവശ്യം സത്യസന്ധമായിരുന്നു . പോരാട്ടം നീതിക്ക് വേണ്ടിയായിരുന്നു . സ്വാഭാവികമായും വിജയവും നിങ്ങൾക്കൊപ്പം നിന്നു . ജനം ടിവി ചെയ്തത് സ്വന്തം ഉത്തരവാദിത്വമാണെങ്കിൽ നിങ്ങൾ പോരാടിയത് നിങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയായിരുന്നു.

ഈ വിഷയത്തിൽ വിദ്യാർത്ഥികളുടെ നിലപാട് കൃത്യമായി അവതരിപ്പിച്ച അനുരാഗ് , ബ്ളസൻ , നമിത തുടങ്ങിയവർക്കും , പോരാട്ടത്തിൽ കൂടെ നിന്ന് വിഷയം കൃത്യമായി അവതരിപ്പിച്ച വിദ്യാർത്ഥി സംഘടനാ നേതാവ് ശ്യാം രാജിനും ഒപ്പം തെളിവുകൾ തരാനും മറ്റുമായി മുന്നിട്ട് നിന്ന നൂറുകണക്കിന് കെ ടി യു വിദ്യാർത്ഥികൾക്കും പോരാട്ടം വിജയത്തിലെത്തിക്കാൻ പരിശ്രമിച്ച എല്ലാവർക്കും മറ്റ് നേതാക്കൾക്കും അഭിനന്ദനങ്ങൾ ...

Well done ... KTU Students

ഈ ചിത്രങ്ങൾക്കെല്ലാം പ്രത്യേകം നന്ദി #TrollKTU. 
Photo

പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാൻ നബി മുത്തുരത്നമോ?

ശ്രീനാരായണഗുരുദേവന്റെ അനുകമ്പാദശകത്തിലെ നാലുവരികളാണ്.


ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും

എന്ന് തുടങ്ങുന്നു അനുകമ്പാദശകം.

കരുണാകരനായ ഭഗവാനേ, ഒരു എറുമ്പിനു പോലും ഒരു പീഡയും വരുത്തരുത് എന്നുള്ള അനുകമ്പയും, സദാ നിന്റെ ഓർമ്മയും മനസ്സിലുണ്ടാ‍വണേ എന്നുമുള്ള മനോഹരമായ പ്രാർത്ഥന.

അരുളാൽ വരുമിമ്പമൻപക-
ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും
ഇരുളൻപിനെ മാറ്റുമല്ലലിൻ
കരുവാകും കരുവാമിതേതിനും.

അരുളാൽ അതായത് യഥാർത്ഥ അറിവിനാൽ സുഖമുണ്ടാകും. സ്നേഹമില്ലാത്ത ഹൃദയത്താൽ ദുഃഖങ്ങളും വന്ന് ചേരും. അജ്ഞതയാകുന്ന ഇരുൾ സ്നേഹമില്ലാതെയാക്കും. അതുകൊണ്ട് അജ്ഞാനം സകല വിഷമങ്ങൾക്കും കരണമാകും. എന്ന് ഗുരുദേവൻ ഉറപ്പിച്ചു പറയുകയാണ്. കരുണയറ്റ ഹൃദയമാണ് സകല ആപത്തിനും കാരണം.

ഒരു പടി കൂടെ കടന്ന് ഗുരുദേവൻ പറയുന്നു.

അരുളൻപനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
'അരുളുളളവനാണു ജീവി'യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരീ.

ജ്ഞാനം സ്നേഹം കാരുണ്യം, ഇത് മൂന്നിനും അർത്ഥം ഒന്ന് തന്നെ.ആ സത്യമാണ് ജീവനെ സംസാരദുഃഖങ്ങളുടെ മറുകരയെത്തിയ്ക്കുന്നത്. എന്നിട്ട് ഒരു മഹാമന്ത്രം ഗുരുദേവൻ പറഞ്ഞുതരുന്നു. “അരുളുള്ളവനാണ് ജീവി“ അതായത് യഥാർത്ഥ ജ്ഞാനമുള്ളവനാണ് ശരിയായി ജീവിയ്ക്കുന്നവൻ. ഈ ഒൻപത് അക്ഷരമുള്ള മന്ത്രം (നവാക്ഷരി) സദാ ഉരുവിടുക.

അങ്ങനെ ഈ ലോകത്തെ അനുകമ്പയാർന്നവരുടെ പേരുകൾ ഗുരുദേവൻ പറയുന്നു.

പരമാർത്ഥമുരച്ചു തേർ വിടും
പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകമ്പയാവൻ?

പരമസത്യം പറഞ്ഞ് തന്ന് തേരോടിയ്ക്കുന്ന പരം പൊരുളായ ശ്രീകൃഷ്ണഭഗവാനോ? അതോ ജീവകാരുണ്യമൂർത്തിയായ ഭൂതദയയുടെ സാഗരമായ ബുദ്ധഭഗവാനോ? അതോ ഭഗവത്ഗീതയ്ക്കും ബ്രഹ്മസൂത്രത്തിനും ഉപനിഷത്തുക്കൾക്കും ഭാഷ്യം രചിച്ച ശ്രീ ശങ്കരാചാര്യരാണോ? അവരെല്ലാം അനുകമ്പാമൂർത്തികളാ‍ണ്.

ഒരു മതമേയുള്ളൂ എന്ന് പ്രഖ്യാപിച്ച ഗുരുദേവൻ ലോകത്തെ സകല മഹാഗുരുക്കന്മാരും ഒരു മതത്തിലുള്ളവരാണെന്നും ജീവിതത്തിന്റെ പരമമായ ലക്ഷ്യം പരമസത്യം അനുഭവിച്ചറിയുകയാണെന്നും മതഭേദങ്ങൾ വെറും ഇരുളാണെന്നും അനുകമ്പാദശകത്തിൽ തീർത്തും വ്യക്തമാക്കുന്നു.

അടുത്ത വരികളിൽ

പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാൻ നബി മുത്തുരത്നമോ?

എന്ന് ഗുരുദേവൻ ചോദിയ്ക്കുന്നു.

പുരുഷവേഷം ധരിച്ചെത്തിയ സാക്ഷാൽ ദൈവമായ വ്യാസഭഗവാനാണോ? മനുഷ്യവേഷം പൂണ്ട ധർമ്മമൂർത്തിയായ ശ്രീരാമഭഗവാനാണോ? അതോ പരമേശ്വരന്റെ പവിത്രപുത്രനായ സാക്ഷാൽ കൃസ്തുഭഗവാനോ? അതോ കാരുണ്യവാനായ നബി മുത്തുരത്നമോ? ആരാണ് അനുകമ്പയാണ്ടവൻ?

ശ്രീരാമനേയും വ്യാസഭഗവാനേയും കൃസ്തുദേവനേയും മുത്തുരത്നമായ നബിതിരുമേനിയേയും ഒരു വരിയിൽ ബന്ധിയ്ക്കുകയാണ് ഗുരുദേവൻ ചെയ്യുന്നത്. അത് വഴി മതഭേദങ്ങൾ, എന്റെ മതം നിങ്ങളുടെ മതം എന്റെ ദൈവം എന്റെ പ്രവാചകൻ എന്നിങ്ങനെയുള്ള ഭേദങ്ങൾ ഇല്ലാത്തതാണെന്ന് ഗുരുദേവൻ അസന്നിഗ്ധമായി പ്രഖ്യാപിയ്ക്കുന്നു.

ജ്വര മാറ്റി വിഭൂതികൊണ്ടു മു-
ന്നരിതാം വേലകൾ ചെയ്ത മൂർത്തിയോ?
അരുതാതെ വലഞ്ഞു പാടിയൗ-
ദരമാം നോവു കെടുത്ത സിദ്ധനോ?

അപ്പർ, സുന്ദരർ മാണിക്യവാചകർ, തിരുജ്ഞാനസംബന്ധർ എന്നിങ്ങനെയുള്ള മഹാസിദ്ധർ തമിഴ്നാട്ടിൽ ജീവിച്ചിരുന്നു. ഗുരുദേവനും ആ മഹാസിദ്ധരുടെ പരമ്പരയുടെ ഭാഗമാണെന്ന് വിശ്വസിയ്ക്കുന്നവരുണ്ട്. അതിൽ തിരുജ്ഞാനസംബന്ധർ എന്ന മഹാസിദ്ധൻ കബ്ജപാണ്ഡ്യരുടെ ജ്വരം വെറും ഭസ്മം പൂശി വാശിയാക്കുകയുണ്ടായി. അതുപോലെ അപ്പർ സ്വന്തം വയറുവേദന മാറാ‍ൻ നമഃശിവായ മന്ത്രം ജപിച്ചിരിയ്ക്കുമ്പോഴാണ് ശിവദർശനമുണ്ടായത്. തമിഴ്നാട്ടിലെ ആ മഹത്തായ സിദ്ധമുനിമാരുടെ കഥകൾ ഗുരുദേവൻ ഇനിയും സൂചിപ്പിയ്ക്കുന്നു.

ഹരനന്നെഴുതി പ്രസിദ്ധമാം
മറയൊന്നോതിയ മാമുനീന്ദ്രനോ?
മരിയാതുടലോടു പോയൊര-
പ്പരമേശന്റെ പരാർത്ഥ്യഭക്തനോ?

മാണിയ്ക്കവാചകർ എഴുതിയ തിരുവാചകം സാക്ഷാൽ പരമശിവനാണ് എഴുതിയെടുത്തത്. ഒരു വൃദ്ധന്റെ രൂപത്തിൽ മാണിയ്ക്കവാചകരുടെ അടുത്തെത്തിയ പരമേശ്വരൻ നിന്റെ പാട്ടുകൾ ഞാൻ എഴുതിയെടുക്കാം എന്ന് പറഞ്ഞത്രേ. അങ്ങനെ എഴുതിയെടുത്ത താളിയോലക്കെട്ടുകൾ പിറ്റേന്ന് പൂജാരി ക്ഷേത്രനട തുറന്നപ്പോൾ മാണിയ്ക്കവാചകർ ചൊല്ലിക്കേൾപ്പിച്ച് നടരാജൻ കുറിച്ചിട്ടതെന്ന അവതാരികയോടുകൂടി ശ്രീകോവിലിനകത്തുണ്ടായിരുന്നു.

തിരുവാചകത്തെ ഗുരുദേവൻ മറ അഥവാ വേദം എന്ന് തന്നെയാണ് വിശേഷിപ്പിയ്ക്കുന്നത്.

ചേരമാൻ പെരുമാൾ കേരളം ഭരിച്ചിരുന്ന സമയത്ത് ജീവിച്ചിരുന്ന സുന്ദരമൂർത്തി നായനാർ ശിവഭക്തികൊണ്ട് അവസാനം വെള്ളാനയുടെ പുറത്ത് ഉടലോടെ കൈലാസത്തുപോയി എന്നാണ് പ്രസിദ്ധി. ഗുരുശുശ്രൂഷ ചെയ്ത് ഭക്തനായി ജീവിച്ച ചേരമാൻ പെരുമാളും ഗുരുവിനൊപ്പം കൈലാസത്തിലേയ്ക്ക് പോയി സാക്ഷാത്കാരം ലഭിച്ചു എന്നാണ് പ്രസിദ്ധി.

ആ കഥയാണ് ഗുരുദേവൻ സൂചിപ്പിയ്ക്കുന്നത്.

അരുമാമറയോതുമർത്ഥവും
ഗുരുവോതും മുനിയോതുമർത്ഥവും
ഒരു ജാതിയിലുള്ളതൊന്നു താൻ
പൊരുളോർത്താലഖിലാഗമത്തിനും.

എന്നതാണ് അനുകമ്പാദശകത്തിനു ഫലശ്രുതിയായി ഗുരുദേവൻ എഴുതിയിരിയ്ക്കുന്നത്.

ദിവ്യങ്ങളായ മഹാവേദങ്ങൾ പറഞ്ഞുതരുന്ന അർത്ഥവും ജ്ഞാനസിദ്ധരായ മുനിമാരുടെ വാക്കുകളും ഒന്നു തന്നെയാണ്. ലോകത്തെ എല്ലാ ആഗമങ്ങൾക്കും, ശൈവവൈഷ്ണവ പ്രമാണഗ്രന്ഥങ്ങൾക്കും എല്ലാ മതപ്രമാണങ്ങൾക്കും ഒരേ ഒരു പൊരുളാണുള്ളത്.

ആത്മോപദേശശതകത്തിൽ ഗുരുദേവൻ പറയുന്നു.

പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം.

അവരവരുടെ മതമാണ് വലുതെന്ന് വിചാരിച്ച് അന്ധർ ആനയെക്കണ്ടപോലെ പല വിധയുക്തികൾ പറഞ്ഞ് മഠയന്മാർ അലയുന്നു . എല്ലാ മതങ്ങളുടെ സാരവും ഒന്ന് തന്നെയാണ് എന്ന് കണ്ട് അവർ അലയുന്നത് പോലെ അലയാതെ ശാന്തമായി സത്യം തിരയണം.

നബിനിനാശംസകൾ. കരുണാവാനായ നബി മുത്തുരത്നം എല്ലാവരേയും അനുഗ്രഹിയ്ക്കട്ടെ.

Post has shared content

Post has shared content
"മെയ്ക്ക് ഇൻ ഇൻഡ്യാ പ്രൊജക്ടുമായി ബന്ധപ്പെട്ട ടെക്കിയെ കള്ളനോട്ടടിച്ച കേസിൽ അറസ്റ് ചെയ്തു."

"രാജ്യ നന്മക്കായി ക്യൂ നിൽക്കാൻ തയ്യാറാണെന്ന് പറഞ്ഞ ബി ജെ പി യുവ നേതാവിനെ കള്ളപ്പണവുമായി അറസ്റ് ചെയ്തു. "

"ബി ജെ പി നേതാവിന്റെ കയ്യിൽ നിന്നും 4 കോടി രൂപയുടെ കള്ളപ്പണം പിടിച്ചു."

ഡീമോണിട്ടൈസേഷനെ എതിർക്കുന്ന ഐ ഡികൾ പരിഹാസവുമായി ഷെയർ ചെയ്യുന്ന വാർത്തകൾ ആണ്. പൊന്നു സുഹൃത്തുക്കളെ, ഇത്തരം വാർത്തകൾ ആണ് സർക്കാർ ശരിയായ ദിശയിലാണ് പോവുന്നതെന്ന വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുന്നത്. കള്ളപ്പണവും, കള്ളനോട്ടുമായി നടക്കുന്നവർ ബി ജെ പ്പിക്കാരാണെങ്കിലും അവരെ സർക്കാർ വെളിച്ചത്തെത്തിക്കും എന്നുള്ള വ്യക്തമായ സന്ദേശമാണ് ഇതിലൂടെ സർക്കാർ ജനങ്ങളിൽ എത്തിക്കുന്നത്. അവിടെയാണ് ഇതിന് വേണ്ടി ബുദ്ധിമുട്ടാൻ തയ്യാറായവരുടെ പ്രതീക്ഷകൾ അസ്ഥാനത്തല്ല എന്നുറപ്പിക്കാവുന്നത്.

കൂടെ കൂടുന്നവർ ഒക്കെ നന്മയിൽ കുഞ്ഞിരാമന്മാരാണെന്ന് ഉറപ്പിക്കാവുന്ന യന്ത്രങ്ങളൊന്നും നരേന്ദ്ര മോദിയുടെ കയ്യിലില്ല. പക്ഷെ തെറ്റ് പറ്റുന്നത് കൂടെയുള്ളവർക്കായാലും അവരെ സംരക്ഷിക്കാത്ത അല്ലെങ്കിൽ ആർക്കും സംരക്ഷിക്കാൻ കഴിയാത്ത വ്യവസ്ഥിതി കൊണ്ട് വരാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. അതിന്റെ വ്യക്തമായ ഉദാഹരണങ്ങൾ ആണ് സ്വന്തം പാർട്ടിയിൽ തന്നെയുള്ള കള്ള നാണയങ്ങളെ വെളിച്ചത്ത് കൊണ്ട് വരുന്നത്.

ഇത് മാത്രമല്ല, ഇത് പോലുള്ള പല ന്യൂസുകളും ഇനിയങ്ങോട്ട് ദിവസേന പുറത്തു വരും. സർപ്പ സത്രമാണ് നടക്കുന്നത്. മാളങ്ങളിൽ ഒളിച്ചിരിക്കുന്ന അണലികളും, കരിമൂർഖന്മാരും, വെമ്പാലകളുമൊക്കെ അവനൊക്കെ എത്ര വിഷമുള്ളതായാലും ആരൊക്കെ ഊട്ടി വളർത്തുന്നവയായാലും ഒന്നൊന്നായി വെളിയിൽ വരും.. അതിനുള്ള ഹോമമാണ് നടക്കുന്നത്, 

Post has shared content
ഇന്ന് വരെയും ഇന്ത്യയിൽ കോരൻ കുമ്പിൾ കുത്തി തന്നെയാണ് കഞ്ഞി കുടിച്ചു വന്നിരുന്നത്. ഒന്നാം തിയതി ട്രഷറിയിൽ ക്യൂ നിന്ന് തന്നെയാണ് നമ്മുടെയൊക്കെ അപ്പനപ്പൂപ്പന്മാർ പെൻഷൻ വാങ്ങിയിരുന്നത്. രാഹുൽ ഗാന്ധിയുടെ പ്രപിതാമഹന്മാരും, നമ്പൂരിശ്ശനും, ചാണ്ടിയും, വീയെസ്സും, അന്തോണിയും, മാണിയും, കോണിയും ബിരിയാണിയുമൊക്കെ മാറി മാറി ഭരിച്ചിട്ടും ഇവിടെ തേനും പാലും ശർക്കരയുമൊന്നും ഒഴുകിയിട്ടില്ല. ആ ഒരു വ്യവസ്ഥിതിയ്ക്ക് ഒരു മാറ്റം വരാൻ ആണ് നരേന്ദ്ര മോദിയും അദ്ദേഹം നേതൃത്വം കൊടുക്കുന്ന സർക്കാരും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിന് വേണ്ടി തന്നെയാണ് നട്ടെല്ലുള്ള നടപടികൾ, അതെത്ര കയ്‌പ്പേറിയതായാലും എടുക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

അവിടെയാണ് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന മീർ ജാഫറിന്റെയും രാജ ജയ്ചന്ദ്മാരുടെയും പിന്മുറക്കാർ അഹോരാത്രം പണിയെടുക്കുന്നത്. ഈ ഒരു പ്രഖ്യാപനം ഉണ്ടായ ദിവസം മുതൽ അത് തകർന്നു കാണാൻ മുട്ടിപ്പായി പ്രാർത്ഥിക്കുകയും, അതിനു വേണ്ടി നുണ പ്രചാരണങ്ങൾ ഇടതടവില്ലാതെ അഴിച്ചു വിടുകയും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി പരമാവധി തുരങ്കം വെയ്ക്കാനുള്ള എല്ലാവിധ ശ്രമങ്ങളും നടത്തുകയും ചെയ്യുന്ന പരാമനാറികൾ ഉറക്കമിളയ്ക്കുന്നത്. എന്നിട്ടും ഓരോ ദിവസം കഴിയുന്തോറും സർക്കാരിന്റെ തീരുമാനങ്ങൾ ശരിയാണെന്നു ഊട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങൾ ആണ് പുറത്തു വരുന്നത്.

ഇന്ത്യ നൂറു കോടി നന്മയുടെ ആൾരൂപങ്ങളെ കൊണ്ടുള്ള രാജ്യമല്ല . ഇവിടെ എല്ലാ തരത്തിലുള്ള മനുഷ്യരും സഹവസിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ അവയെ ദുരുപയോഗം ചെയ്യുന്ന മാർഗങ്ങൾ കണ്ടു പിടിക്കുന്നതും ഉപയോഗിക്കുന്നതും സ്വാഭാവികമാണ്. എന്നാൽ അത്തരത്തിലുള്ള പഴുതുകൾ കണ്ടു പിടിക്കുന്ന കണക്കിന് തന്നെ അവയടയ്ക്കുവാനും, എത്രയും പെട്ടന്ന് അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുവാനും ഉള്ള ഊർജ്ജിത ശ്രമങ്ങൾ ആണ് ജനക്ഷേമ സർക്കാരുകൾ എടുക്കുക. ഇവിടെയും നടക്കുന്നത് അത് തന്നെയാണ്. പരിപൂർണമായ ഒരു ശുദ്ധികലശം നടക്കുമ്പോൾ പഴുതുകൾ തുറക്കുന്ന മാത്രയിൽ അടയ്ക്കാനും ആർജ്ജവം കാണിക്കണം. ഈ സർക്കാർ ചെയ്യുന്നതും അത് തന്നെയാണ് ഓരോ സെക്കൻഡുകൾ പോലും മോണിറ്റർ ചെയ്തു തന്നെയാണ് ഇതുമായി മുന്നോട്ടു പോവുന്നത്. അക്കൂട്ടത്തിൽ പിറകിൽ കഠാരയുമായി നിൽക്കുന്ന ച്ഛിദ്രശക്തികൾക്ക് അവർ അർഹിക്കുന്ന അവഗണന കൊടുത്ത് കൊണ്ട് തന്നെയാണ് ധീരമായി മുന്നോട്ടു പോവുന്നത്.

പ്രധാനമന്ത്രി ചോദിച്ചത് 50 ദിവസങ്ങളാണ്. അതിന് മുമ്പ് തന്നെ കാര്യങ്ങൾ സാധാരണ നിലയിലേക്ക് മാറുന്നത് കാണുമ്പോൾ തുരപ്പന്മാർക്ക് അങ്കലാപ്പ് ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത് കൊണ്ട് തന്നെ ജനങ്ങളിൽ ഭീതി വളർത്താൻ കള്ള പ്രചാരണങ്ങൾ ഒന്നൊന്നായി അഴിച്ചു വിടുകയും ചെയ്യും. നിഷ്കളങ്കരായ ജനസാമാന്യം അത് കൊണ്ട് തെറ്റിദ്ധരിക്കുവാനും ഇടയുണ്ട്.

ഈ അവസരത്തിൽ ഒന്നേ ചെയ്യാനുള്ളൂ, കേൾക്കുന്നതെല്ലാം സത്യമാണെന്ന് നിശ്ചയിക്കുന്നതിന് മുമ്പ് വാസ്തവങ്ങൾ പരിശോധിക്കുക. ആർ ബി ഐ യുടെ ഔദ്യോകിക അറിയിപ്പ് കൂടാതെയുള്ള എല്ലാ പ്രചാരണങ്ങളും വിശ്വസിക്കാതിരിക്കുക. ഓരോ ദിവസവും അവിടെ വിശദമായി പരിഷ്‌കാരങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ട്. തെറ്റിദ്ധാരണകൾ പരത്തുന്നവരെ പ്രോത്സാഹിപ്പിക്കാതിരിക്കുക, ഉള്ളവരുടെ തെറ്റിദ്ധാരണകൾ തിരുത്താൻ ശ്രമിക്കുക. ഇവിടെ ഒരു പുതിയ ഇന്ത്യയാണ് നിർമ്മിക്കപ്പെടുന്നത്. അതിനെ നിർമാണത്തിൽ പങ്കാളികൾ ആവുക. അതിനെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുക, അവരെ ഒറ്റപ്പെടുത്തുക. അവരുടെ ശ്രമങ്ങൾ ചെറുത്ത് തോൽപ്പിക്കുക. 

Post has shared content
ഈ സൈബറിടത്തിൽ നിങ്ങൾക്ക് മൂന്ന് തിരഞ്ഞെടുപ്പുകൾ നടത്താം. കമ്യൂണിസത്തിന് വേണ്ടി എഴുതുന്ന താത്വികനാകുക. അതല്ലങ്കിൽ അതിനു ഷെയറുകളും ലൈക്കുകളും കൊടുക്കുന്ന വെട്ടുകിളികളെ പോലെ പറന്നെത്തി ശത്രുക്കളുടെ ചാറ്റിലും പോസ്റ്റുകളിലും തെറി അഭിഷേകം നടത്തുന്ന അന്തം കമ്മി വെട്ടുക്കിളികളാകുക. അതും നടന്നില്ല എങ്കിൽ മിണ്ടാതെ ഇരിക്കുക. ഈ ചോയിസിനപ്പുറം നിങ്ങളെ കാത്തിരിക്കുന്നത് സാമൂഹിക ഉന്മൂലനമാണ്.

എന്നിരുന്നാലും ഇന്ത്യയെ പോലെ ഒരു ജനാധിപത്യ സമൂഹത്തിനുള്ളിൽ ഈ കമ്യൂണിസ്റ് ഫാസിസ്റ്റു വ്യവസ്ഥിതിക്ക് വലിയ ആയുസുണ്ടാവില്ല. ജനങ്ങൾക്ക് ഇന്റർ നെറ്റും സാമൂഹിക മാദ്ധ്യമങ്ങളും വലിയൊരു മാർഗമാണ് തുറന്നു കൊടുത്തിരിക്കുന്നത്. ഇരട്ടത്താപ്പുകളും പ്രൊപ്പഗാണ്ടകളും അവർ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. സാമൂഹികമായി ഉന്മൂലനം ചെയ്യപ്പെടും എന്ന് ഉറപ്പായിട്ടും ഇടതുപക്ഷ ഫാസിസത്തിനെതിരെ കൂടുതൽ കൂടുതൽ ആളുകൾ രംഗത്ത് വരുന്നത് ഒരു ശുഭസൂചനയാണ്.

പെരും നുണകളുടെ മേലും പരാജയപ്പെട്ട തത്വശാസ്ത്രങ്ങളുടെ മേലും കെട്ടിപ്പൊക്കപ്പെട്ട വ്യവസ്ഥിതികൾ എല്ലാം തകർന്നിട്ടുണ്ട്. ഇനിയും അത് തകരുകതന്നെ ചെയ്യും. മലയാളം ഓൺലൈൻ രംഗവും വ്യത്യസ്തമല്ല

Post has shared content
അ പോസ്റ്റിൽ Sebastian CK യുടെ കമന്റ്

ഇയാളെയും വാർത്ത കെടുത്ത കഴുതയെയും ബാങ്കിൽ കൊണ്ടുപോയവനെയും എല്ലാം അറിയുന്നത് കൊണ്ടും സംഭവം നടന്ന ഉടനെ അറിഞ്ഞതുകെണ്ടും ഈ വാർത്തയ്യെത്തഞങ്ങളുടെ നാട്ടുകാരനെയും അറിയാവുന്ന ഞങ്ങൾക്ക് ഇപ്പം ഇത് കോമഡിയയി.

ആടിനെ പട്ടിയാക്കുക
എന്നതാണ്.വാർത്ത കെടുത്തവന്റെ ഉദേശ്യം

എല്ലാ പേപ്പറുകാരും ഈ കള്ളത്തരം എറ്റ് പാടി ഒരു ഗുണം കിട്ടി.

കോടതിയ്ക്ക് ഇങ്ങനത്തെ വാർത്തകൾ കണ്ട് ഡയലോഗ് പറയാം ഇങ്ങനത്തെ വാർത്തകൾ മുഴുവനും കള്ളമാണ് എന്ന് ഇതിൽ നിന്നു നാട്ടുകാർക്ക് മനസ്സായി

വാർത്ത കെട്ടത്തവനും മന്ദബുദ്ധി
വായിച്ചവനോ???
Read:

ഇന്ന് RS 6:50 കൊടുത്തു വാങ്ങിയ പത്രമാണ് ഇതിലെ വാർത്ത വായിച്ച് ഞാൻ അന്തം വിട്ട് പോയി ... ഇന്നലെ ഈ മനുഷ്യനെ പൈയിസ എടുക്കാൻ വേണ്ടി ബാങ്കിൽ കൊണ്ടു പോയത് ഞാനാണ് വേണ്ട പൈയ്സ എടുത്ത് ഇറങ്ങുമ്പോൾ കാല് തെറ്റി ഒന്ന് വീണു ,... പിന്നീട് ആശുപത്രിയിൽ കൊണ്ടുപോയി വേണ്ട ശുശ്രൂകൾ നൽകി വീട്ടിൽ പോയി... ഇന്ന് വാർത്ത നോക്കുമ്പോൾ കാണുന്നത്.. ബാങ്കിൽ പോയി ക്യൂ നിന്ന് തളർന്നു വീണ് പരുകേറ്റന്ന്.. ഇതിൽ എവിടെയാണ് മാധ്യമ ധർമം കാണിക്കുന്നത്.. ഇങ്ങനെ തള്ളിയാൽ വായിക്കുന്നവർക്ക് സുഖം കിട്ടുമോ,? അതോ മോഡി തീരുമാനം മാറ്റുമോ?.. ഒരു ടോയിലിറ്റ് പേപ്പറിന്റ വിലയുണ്ടോ ഈ കടലാസിന്.. 6:50 രൂപ നമ്മൾ മൊടക്കുമ്പോൾ അവർക്ക് കിട്ടുന്നത് കോടികൾ.. നമ്മക്ക് കിട്ടുന്ന തോ?...Post has shared content
Beautifully said. പിണറായി ദാദായ്ക്ക് ശിന്ദാബായും വിളിച്ച് നിൽപ്പുണ്ടായിരുന്നു തെന്നിന്ത്യനേയും ബീഹാറിയേയും ഹഫ്ത പിരിച്ച് ജീവിച്ച ശ്രീമതി ഇന്ദിരാഗാന്ധി മുടിയെടുത്തടിച്ച ആന്റി കൃഷ്ണമേനോൻ കൃത്രികപ്പാർട്ടീടെ ആൾക്കാർ.

പീയെസ്:കൃഷ്ണമേനോൻ ഒരു ഡൂബിയസ് ടീമാണെന്നത് വേറേ കാര്യം. അതവിടിരിയ്ക്കട്ടെ
ഡീമോണിട്ടയിസേഷൻ കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിന് ഉണ്ടാവുന്ന ഏറ്റവും വലിയ ലാഭം, ഇറിറ്റൻറ് വാല്യൂവുമായി കഴിഞ്ഞ കുറച്ചു നാളായി ഇവിടെ തുടർന്ന് കൊണ്ടിരിക്കുന്ന മൂന്നു രാഷ്ട്രീയ കക്ഷികളുടെ വേരടക്കം പറിഞ്ഞു വീഴും എന്നതാണ്.

വിദേശ എൻ ജി യോ ഫണ്ടിൽ രാജ്യത്ത് അനാർക്കിസം വളർത്താൻ കയറൂരി വിട്ട അങ്കമാലിയിലെ പ്രധാനമന്ത്രിയും മോർച്ചാ കിങ്ങുമായ കേജ്രിമാമന്റെ ആപ്പ്.

ബാംഗ്‌ളാദേശിൽ നിന്നും പുകച്ചു പുറത്തു ചാടിച്ചു വിട്ടുകൊണ്ടിരുന്ന പോരാളി മക്കളെ ചെല്ലും ചെലവും ആധാർകാർഡും കൊടുത്ത് മാൾഡയിൽ സ്വന്തം കമ്മട്ടത്തിൽ നോട്ടടിക്കാൻ സൗകര്യമുണ്ടാക്കി ബെംഗാൾ മുഴുവൻ അടക്കി ഭരിക്കാൻ യമകിങ്കരന്മാരെ പോലെ കൂടെ നിർത്തിയ ദീദിയുടെ പുല്ലന്മാർ.

ബീഹാറിയെയും തെന്നിന്ത്യക്കാരനെയും കത്തിയും കാട്ടി വിരട്ടി നിർത്തി ഹഫ്ത പിരിച്ചുള്ള നോട്ടിൽ മാതോശ്രീയിൽ അണ്ണനും തമ്പിയുമായി ചത്തുകെട്ടുപോയ രോമം തന്തയുടെ അനന്തരാവകാശികളുടെ അധോലോക പാർട്ടി

ഈ മൂന്ന് കാളമൂത്രങ്ങളുടെ കാര്യത്തിലും ഒരു തീരുമാനമായി. അത് കൊണ്ട് തന്നെയാണ് ആസനത്തിൽ തീപിടിച്ച പോലെ ഇവന്മാർ മൂന്നും കലി തുള്ളികൊണ്ടു നടക്കുന്നത്.

കൂടെ കൊളാറ്ററൽ ഡാമേജ് പോലെ ബോണസ്സായി കണ്ടെയ്നർ കാശിൽ തഴച്ചു വളർന്ന കൈവെട്ടു കക്ഷിയും, കാട്ടിൽ കുഴിച്ചിട്ട നോട്ടുകെട്ടുകൾ വെച്ച് രാജ്യത്തിന്റെ നെഞ്ചിൻകൂടിൽ കാൻസറായി പടർന്ന മ്യാവൂവാദികളും, കറാച്ചി കറൻസിയിൽ കൂലിവാങ്ങി കല്ലേറും തലയറുപ്പും നടത്തി പുളച്ചു കൊണ്ടിരുന്ന ബുർഹാൻ വാണിയുടെ പൊന്നളിയന്മാരും .... ഓരോന്നായി കുറച്ചു നാളത്തേക്കെങ്കിലും ആപ്പീസ് പൂട്ടി ഷട്ടറിടും. 
Wait while more posts are being loaded