Profile cover photo
Profile photo
പുലരി പികെ
7,359 followers -
പുലരി
പുലരി

7,359 followers
About
Communities and Collections
View all
Posts

ഹലോ …
ഹലോ..
സാറല്ലേ??
അതെ സാറാണ്..
ഓണപ്പരീക്ഷയെത്തി..
അതിനെന്താ…പൂക്കളമിടണോ??
വേണ്ട സർ
പിന്നെ,, ഓണസദ്യ ഉണ്ണണോ?
അതല്ല സർ
പിന്നെ?
പാഠപുസ്തകം കിട്ടിയില്ല
എന്ത്?? കേൾക്കുന്നില്ല.. .........
പാഠ പുസ്തകം പാഠപുസ്തകം..
കേൾക്കുന്നില്ല.. കേൾക്കുന്നില്ല…
:)
Add a comment...

Post has attachment
ഇനിയും ബോംബ്‌ ഉണ്ടാക്കും.. :)
Photo
Add a comment...

ഒളിമ്പിക് മെഡൽ കിട്ടിയ സിന്ധുവിന്റെ ജാതി തെരഞ്ഞവര്‍ കണ്ണൂരിലെ പർട്ടി പാടത്ത് ജോലി ചെയ്യുമ്പോൾ പണിയായുധം പൊട്ടി മരിച്ച ധീര ബലിദാനിയുടെ ജാതി തെരയാന്‍ മറക്കരുത്....

ബലിദാനി ഈഴവനാണോ ദളിതനാണോ എന്ന സംശയം തീർക്കാം.
Add a comment...

വെള്ളി ഉറപ്പിക്കാ,,, :(
Add a comment...

Post has attachment
പശു,, ദേശസ്നേഹം ഒക്കെ സംഘികള്‍ക്ക് വെറും ഉടായിപ്പ് മാത്രമാണെന്ന് മുന്നേ പറഞ്ഞതാ.. ആ പറഞ്ഞതിന് അടിവര ഇടുന്നു..

http://www.doolnews.com/gau-rakshaks-beat-bjp-worker-to-death-near-udupi-five-arrested-988.html
Add a comment...

Post has shared content
സ്വന്തം കാലിനിട്ടു തന്നെ വെട്ടി
ഉടുപ്പിയില്‍ പശുവിനെ കടത്തിയ ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
http://www.reporterlive.com/2016/08/18/285611.html
Add a comment...

Post has attachment
എത്ര ലളിതമായിട്ടാണ് ആർഎസ്എസ് പാർട്ടിയിൽ നിന്ന് മാർക്കിസ്റ്റ് പാർട്ടിയിലേക്കുള്ള മാറ്റം.

പ്രത്യയശാസ്ത്രപരമായ മാറ്റമല്ല ഇതെന്ന് വ്യക്തം. ബിജെപിയിലെ പുതിയ പുനസംഘടനയിൽ ഉണ്ടായ അതൃപ്തിയാണ് ഫാസിസ്റ്റ് പാർട്ടിയിൽ നിന്ന് മാർക്കിസ്റ്റ് പാർട്ടിയിലേക്കുള്ള മാറ്റത്തിന്റെ പ്രേരകം.

ഇത്ര ദുർബലമാണോ മാർക്കിസ്റ്റ് പാർട്ടിയുടെ വാതിലുകൾ ???

സംഘപരിവാര മനസ്ഥിതി കൈവെടിയാതെ സിപിഎമ്മിൽ എത്തുന്ന ഇവരുടെയൊക്കെ പാർട്ടി പ്രവർത്തനം എങ്ങിനെയാകും എന്നതിനെ കുറീച്ച് ആലോചിച്ചിട്ടുണ്ടോ??

നാദപുരവും വെള്ളൂരുമൊക്കെ അതിനു ഉത്തരം തരും.

സംഘപരിവാര ഫാസിസം ഒരു ഘടനയല്ല, ഒരു മനോഭാവമാണ് എന്നു പറയുന്നതെത്ര ശരി!!!


**************************************************************
ഒരു സംഘപരിവാർ പോസ്റ്റു കൂടെ സമർപ്പിക്കുന്നു.

#ഏ.#ജി.#ഉണ്ണികൃഷ്ണൻ AG Unnikrishnan ബി.ജെ.പി വിട്ട് സഖാവാകുന്നു
***********************************

ഏ.ജി എനിയ്ക്ക് ഒരു ജ്യേഷ്ട സഹോദരനേപോലെയാണു. ഏ.ജിയെ ഞാൻ പരിചയപ്പെടുന്നതും അടുക്കുന്നതും ആർ.എസ്സ്.എസ്സ് എന്ന പ്രസ്ഥാനത്തിലൂടെയാണു. ഞാൻ ബി.ജെ.പിക്കരനല്ല. എനിയ്ക്ക് ബി.ജെ.പിയിൽ മെമ്പർഷിപ്പുമില്ല. ആയതിനാൽ തന്നെ ഏ.ജി പാർട്ടി മാറിയാലൊ പാർട്ടിയിൽ ഉറച്ച് നിന്നാലൊ പാർട്ടിയുടെ ഉന്നതങ്ങളിൽ എത്തിയാലൊ എനിയ്ക്ക് സന്തോഷമൊ ദുഖമൊ ഇല്ല.

കഴിഞ്ഞ കാലം വരെ ബി.ജെ.പി നല്ലൊരു മേച്ചിൽപ്പുറമായിരുന്നു. സംഘത്തിന്റെ വിവിധ ക്ഷേത്രത്തിലുള്ള സംഘടനയാണെങ്കിലും സംഘത്തേക്കാൾ വല്യ സംഘമായി. കോൺഗ്രസ്സിന്റെ തനിപ്പകർപ്പായി. ആർക്കും എന്തും ചെയ്യാവുന്ന ഒരു രാഷ്ട്രീയ പാർട്ടിയായി. അതിനാൽ തന്നെ സംഘവും ബി.ജെ.പിയും രണ്ട് തട്ടിൽ ചിന്തിച്ച് വേറിട്ട് നിന്നു. ആർ.എസ്സ്.എസ്സ് കെട്ടിപ്പടുത്ത അടിസ്ഥാനത്തിന്റെ മികവിൽ ബി.ജെ.പി നേതൃത്വം ആസ്വദിച്ച് രസിച്ചു. അതിനാൽ തന്നെ ആർ.എസ്സ്.എസ്സ് സ്വയം സേവകർ മറ്റെങ്ങും വോട്ട് ചെയ്യാൻ നിവർത്തിയില്ലാത്തതുകോണ്ട് ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യുക എന്നതിനുപരി യാതൊരു ബന്ധവും വച്ചുപുലർത്തിയിരുന്നുമില്ല. ആർ.എസ്സ്.എസ്സിന്റെ വല്യേട്ടൻ മനോഭാവമൊന്നും തങ്ങൾ അംഗീകരിക്കില്ല എന്ന ധാർഷ്ട്യവും ബി.ജെ.പി നേതൃത്വത്തിനുണ്ടായി. ആർ.എസ്സ്.എസ്സ് സ്വയം സേവകർ ത്യാഗം സഹിച്ച് ഉണ്ടാക്കിയെടുത്തതിന്റെ ഗുണഫലമെല്ലാം അനുഭവിക്കാൻ ബി.ജെ.പി നേതൃത്വം വെള്ളയുടുത്ത് സന്തോഷവാന്മാരായി നിന്നു. വീടും കുടുംബവും വിട്ട് സംഘ പ്രവർത്തനത്തിനു ഇറങ്ങിത്തിരിച്ച പ്രചാരകന്മാരാണു ആർ.എസ്സ്.എസ്സിന്റെ നാഡി. അവരുടെ ത്യാഗത്തിന്റെ ഫലമാണു ബി.ജെ.പിക്കാർ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ.

നാഥനില്ലാ കളരിപോലെ യഥേഷ്ടം വിലസാനുള്ള അവസ്ഥമാറിയത് ഇപ്പോഴത്തെ കേന്ദ്ര, സംസ്ഥാന നേതൃത്വം അധികാരമേറ്റതുമുതലാണു.പല തന്ത്രിമാരേയും പുകച്ച് വെളിയിൽ ചാടിച്ചു. എന്തും ആകാമെന്ന തോന്നൽ മാറിയെന്ന് മാത്രമല്ല ആ തോന്നലുണ്ടായിരുന്നവരെയെല്ലാം എടുത്ത് ദൂരെയെറിഞ്ഞു. ആർ.എസ്സ്.എസ്സും ബി.ജെപിയും രണ്ടല്ല ഒന്നാണെന്നുള്ളത് പ്രാവർത്തികമായി. സംഘത്തിനും ബി.ജെ.പിയുടെ ഭരണത്തിൽ പങ്കാളിത്തമുണ്ടായി. സ്വയം സേവകരും ഇലക്ഷൻ പ്രവർത്തനത്തിനിറങ്ങി. സംഘത്തിന്റെ അഭിപ്രായം ആരാഞ്ഞ് നേതൃത്വവുമുണ്ടായി. അങ്ങനെയാണു കുമ്മനം രാജശേഖരൻ സംസ്ഥാന പ്രസിഡന്റായത്. കുമ്മനത്തിനെ പ്രസിഡന്റാക്കിയതിൽ അമൃത് നുകർന്നിരുന്ന തന്ത്രിമാർക്ക് എളുതല്ലാത്ത അസ്വസ്ഥതയുണ്ടായി എന്ന് മാത്രമല്ല കുമ്മനം പ്രസിഡന്റായതോടുകൂടി അങ്ങനെയുള്ള പലരും വെളിയിലുമായി. കുമ്മനത്തിനു ബി.ജെ.പിയിൽ പാരമ്പര്യമില്ല എന്നാണു ഇക്കൂട്ടരുടെ ആരോപണം എന്നാൽ കുമ്മനത്തിനോളം ത്യാഗം സഹിച്ച ഒരു നേതാവും ഇന്ന് ബി.ജെ.പിയിലില്ല. കുമ്മനം ബി.ജെ.പിക്കാരനായത് വളരെ പെട്ടെന്നാണു എന്നാൽ കുമ്മനം 40 വർഷത്തിനു മുകളിലായി ആർ.എസ്സ്.എസ്സിന്റെ പരിവാർ സംഘടനകളിലെ പ്രചാരകനാണു, വീട് ഉപേക്ഷിച്ചവൻ, കുടുംബമില്ലാത്തവൻ. ഇതൊക്കെ ഒരു കുറവാണൊ അതൊ മികവാണൊ?? അങ്ങനെയെങ്കിൽ നരേന്ദ്ര മോദിയും കുറവുള്ളവൻ തന്നെ.

ഏ.ജി ഉണ്ണികൃഷ്ണൻ ബി.ജെ.പിയൊ ആർ.എസ്സ്.എസ്സൊ വിട്ടാൽ ആ സംഘടനകൾക്ക് ഒരു കോട്ടവും വരില്ല. ഇങ്ങനെ പലയിടങ്ങളിൽ ചേക്കേറിയവർ എല്ലാ സംഘടനകളിലുമുണ്ട്. അവരുടെയൊന്നും സ്ഥിതി പിന്നീടാരും തിരക്കാത്തതുകൊണ്ട് അറിയുന്നില്ലെന്നുമാത്രം. ചേക്കേറിയവർക്ക് അവരുടെ ഉദ്ദിഷ്ടകാര്യങ്ങളൊന്നും നടന്നിട്ടില്ലെന്നുമാത്രമല്ല കുമ്പിളിൽ കഞ്ഞി എന്ന അവസ്ഥയുമാണു. ആർഭാടമായി സ്വീകരിച്ച് കയറ്റി ചവിട്ടി ഒരു മൂലയ്ക്കിരുത്തും. മതം മാറി പുതുക്രിസ്ത്യാനിയായവന്റെ സ്ഥിതിയാണു. ബാന്ധവവും സഹകരണവുമൊന്നുമില്ല വേണമെങ്കിൽ ബൈബിൾ ദിനം അഞ്ചൊ പത്തൊ തവണ വായിച്ചുകൊൾക അതാണു പുതുക്രിസ്ത്യാനിയുടെ സ്ഥിതി. ഏ.ജിയ്ക്ക് ആ ഗതി വരാതിരിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എന്നാൽ പ്രാർത്ഥിക്കുന്നില്ല കാരണം അനുഭവിക്കാനുള്ള അവസരം തമ്പുരാൻ അദ്ദേഹത്തിനു കൊടുക്കട്ടെ.

ഏ.ജി.ഉണ്ണികൃഷ്ണൻ തന്നെ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പറയുന്നുണ്ട് പാർട്ടിമാറാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ആശയപരമായ യോജിപ്പില്ലായ്മയല്ലെന്ന്. പിന്നെ എന്ത് വിയോജിപ്പാണു അദ്ദേഹത്തിനുള്ളത്. സ്ഥാനമാനങ്ങൾ ലഭിക്കാത്തതിലുള്ള വിയോജിപ്പ്. സംഘത്തിനു ഇഷ്ടം പോലെ പരിവാർ സംഘടനകളുണ്ട്. എന്റെ അച്ഛൻ കെ.ജനാർദ്ദനൻ നായർ 19 വർഷം ബി.എം.എസ്സിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്നു. ആറ് വർഷത്തിനു മേൽ പ്രസിഡന്റ് സ്ഥാനം വഹിക്കാൻ പറ്റില്ല എന്ന ചട്ടം വന്നപ്പോൾ അച്ഛൻ സ്ഥാനമൊഴിഞ്ഞു ഇപ്പോഴും സംഘത്തിന്റെ പരിവാർ സംഘടനയിൽ തന്നെ അതിനും മുകളിലായ ചുമതല വഹിക്കുന്നു. എല്ലാ കാലവും ഒരാൾക്ക് ഒരിടത്തിരിക്കണമെന്ന ആഗ്രഹവും വാശിയും പ്രകൃതിപരം പോലുമല്ലാത്ത സ്ഥിതിയ്ക്ക് ഏ.ജി ആശയമുള്ള ഒരു സംഘടനയുടെ വിരുദ്ധാശയമുള്ള മറ്റൊരു സംഘടനയിൽ എങ്ങനെ സ്വസ്ഥമായി പ്രവർത്തിക്കും?? മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ആ പഴയ ആർ.എസ്സ്.എസ്സുകാരൻ കിടക്കില്ലെ?? കിടക്കും.. എവിടെ പോയാലും എവിടെ ജീവിച്ചാലും നമ്മുടെ അടിസ്ഥാനപരമായ ചിന്തയും സ്വഭാവവും അങ്ങനെതന്നെ നിലനിൽക്കും. അതിനാൽ തന്നെ സഖാക്കൾ ഏ.ജിയെ അത്രകണ്ട് വിശ്വസിക്കുമെന്നും കരുതണ്ടാ. "അപ്പനെ ചതിക്കാമെങ്കിൽ അളിയനെ ചതിക്കുന്നതിനു വല്യ മനക്കുത്തലൊന്നുമുണ്ടാകില്ല"

എന്തായാലും നന്നായി വരട്ടെ എന്ന് ആശംസിക്കാം. എവിടെ പോയാലും നന്നായി ജീവിക്കട്ടെ. ഞങ്ങൾ ഇവിടെതന്നെ അന്ത്യംവരെ ഉണ്ടാകും. ഏ.ജി ഈങ്കുലാബ് വിളിക്കുന്നതും വർഗ്ഗീയതയെ എതിർക്കുന്നതുമൊക്കെ ഒന്ന് കാണാൻ കൊതിയാകുന്നു.

ലാൽ സലാം ഉണ്ണിച്ചേട്ടാ....... ലാൽ സലാം

ഈങ്കുലാബ് സിന്ദാബാദ്

Adv Manu KJ Pathanamthitta
Photo
Add a comment...

Post has attachment
ബസ് സ്റ്റോപ് ഉൽഘാടനം ഉള്ളിൽ നിന്നു നടത്താറൂണ്ട്.. ഉൽഘാടകരുടെ ഫോട്ടോ, ബസ് സ്റ്റോപ്പിന്റെ പേരൊക്കെ ഫൊട്ടോയിൽ കാണത്തക്ക രീതിയിൽ.

സുഡാപികൾ അല്ല ഇതാദ്യം ചെയ്തതും.

ഏതോ ഒരു വിവരമില്ലാത്ത ലീഗുകാരനാണ് ലോകത്ത് ആദ്യമായി ബസ് സ്റ്റോപ്പ് ഉള്ളിൽ നിന്നു ഉദ്ഘാടനം ചെയ്ത് സുഡാപികൾ മാതൃകയായി എന്നു പറഞ്ഞിട്ടു ഇത് എഫ്ബിയിൽ പോസ്റ്റ് ആക്കിയത്. അപ്പോൾ തന്നെ അതിനുള്ള മറൂപടിയും കൊടുത്തു. ആ സാധനം എടുത്താണു സംഘികൾ ആഘോഷിക്കുന്നത്.

വിവരമില്ലായ്മ ആർക്കാണ് കൂടുതൽ എന്ന വിഷയത്തിൽ ലീഗുകാരും സംഘികളും പാതി സംഘികളും മത്സരിച്ചോളൂ.. ആരോഗ്യകരമായ മത്സരം നല്ലതാണു.


link : https://plus.google.com/u/0/+SudeeshRajasekharan/posts/FE7QvxAcMGn
Photo
Add a comment...

Post has attachment
രസകരമാണ് പോലീസ് നടപടി.

പള്ളിമേടയിലിട്ട് യുവതിയെ വൈദികൻ കഴുത്ത് ഞെരിച്ചുകൊന്ന കേസ് അറിഞ്ഞിട്ടും അതു പോലീസിനോട് പറയാതെ ഒളിപ്പിച്ചുവെക്കുകയും പ്രതിയെ സംരക്ഷിക്കുകയും ചെയ്ത ബിഷപ്പടക്കമുള്ള കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജറാക്കാതെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചിരിക്കുന്നു.

ഈ കേസൊന്ന് മറിച്ചു ചിന്തിച്ചുനോക്കൂ.. കുറ്റം ചെയ്തത് സാധാരണക്കാരാണെങ്കിൽ ക്രിസ്ത്യൻ പുരോഹിതരല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു പോലീസ് നിലപാട്???

ഇതരമാധ്യമങ്ങളുടെ, ചാനലുകളുടെ നിലപാട്??

മകളുടെ കൊലപാതകത്തിനു പിന്നിലെ രഹസ്യവും പ്രതിയെയും തന്ത്രത്തിലൂടെ പുറത്തുകൊണ്ടുവന്ന യുവതിയുടെ അമ്മക്കു, വിഷയം വാർത്തയാക്കിയ നാരദർക്കും അഭിനന്ദനങ്ങൾ..

വാർത്താ ലിങ്കുകൾ ഇവിടെ:
1- http://malayalam.naradanews.com/2016/08/sofia-fathimas-mothers-lone-battle-for-justice/
2- http://malayalam.naradanews.com/2016/08/four-priests-arrested-in-connection-with-murder-case/
Photo
Add a comment...

Post has attachment
http://www.mediaonetv.in/news/kerala/12195-Police-delay-attacked-by-writer-P-Jimshar/

യുവ എഴുത്തുകാരന്‍ പി.ജിംഷാര്‍ ആക്രമിക്കപ്പെട്ടു എന്ന പരാതിയില്‍ പൊലീസ് അന്വേഷണം വഴിമുട്ടുന്നു.

പടച്ചോന്റെ ചിത്ര പ്രദര്‍ശനം എന്ന കഥ എഴുതിയതിന്റെ പേരില്‍ ക്രൂരമായ മര്‍ദനമേറ്റു എന്നായിരുന്നു ജിംഷാറിന്റെ പരാതി. കേസില്‍ ഒരാളെപ്പോലും ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല.

ചാലിശ്ശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ജാഫര്‍ എന്ന യുവാവാണ് ആക്രമിച്ചതെന്നാണ് ജിംഷാര്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്. ജാഫറിനെയും കുടുംബത്തെയും വിശദമായി ചോദ്യംചെയ്തെങ്കിലും ഇയാള്‍ നിരപരാധിയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു. ഇതിനു ശേഷം പരസ്പര വിരുദ്ധമായ മൊഴികളാണ് ജിംഷാര്‍ നല്‍കിയതെന്ന് പൊലീസ് പറയുന്നു. മൊഴികളുടെ അടിസ്ഥാനത്തില്‍ അറുപതിലധികം പേരെ പൊലീസ് ചോദ്യം ചെയ്തു. പരാതിയുടെ ഗൌരവം കണക്കിലെടുത്ത് കാര്യക്ഷമമായി കേസ് അന്വേഷിച്ചതായി ചാലിശ്ശേരി എസ്ഐ സിആര്‍ രാജേഷ്കുമാര്‍ പറഞ്ഞു. എന്നാല്‍ പരാതിയില്‍ കഴന്പില്ലെന്നതാണ് ഇപ്പോഴത്തെ പൊലീസ് നിഗമനം

* * * * * * * * *
Add a comment...
Wait while more posts are being loaded