Profile cover photo
Profile photo
Hrishikesh K.B (Hrishi)
2,637 followers -
GEniUs hAs LImItS bUT sTuPidItY DoeSNT
GEniUs hAs LImItS bUT sTuPidItY DoeSNT

2,637 followers
About
Hrishikesh's posts

“വേണമെനിക്കു കറുത്തൊരു താജ് മഹൽ,
വേദനകൾക്കസ്ഥിമാടമാവാൻ….
വെൺകുളിർക്കല്ലുപടുത്ത കുടീരത്തി –
ലെൻ നൊമ്പരങ്ങളുറങ്ങുകില്ല!”


ഇത് ഏതു കവിതയാണെന്ന് ആർക്കെങ്കിലുമറിയാമോ?
എഴുതിയത് ഒ.എൻ.വി ? 

Post has attachment
പ്രണവ് പാടിയ പാട്ട് :) 

Post has shared content

Post has shared content
:)
കുറച്ചു നാളുകൾക്ക് മുൻപ്, 'കാർട്ടൂണിനുള്ള ഐഡിയ ഉണ്ടായിട്ടും വരയ്ക്കാൻ അറിയാതിരുന്നതു കൊണ്ട് അതിനു ശ്രമിയ്ക്കാത്ത ആളുകളുണ്ടാവില്ലേ' എന്നൊരു ചോദ്യം ഞാൻ ചോദിച്ചിരുന്നു. ചോദിച്ചതെന്തിനെന്നു വച്ചാൽ, കുറച്ചു കാരക്ടറുകൾ ആളുകൾക്ക് കൊടുത്തു കഴിഞ്ഞാൽ അവ ഉപയോഗിച്ച് ആളുകൾക്ക് കാർട്ടൂണുകൾ/മീമുകൾ ഉണ്ടാക്കാൻ സഹായകരമാവില്ലേ എന്ന ചിന്തയായിരുന്നു. ഫ്രീ ടൈം കിട്ടുന്ന സമയത്ത് ഞാൻ വെറുതെ രസത്തിനു വേണ്ടിയും ഒരു എക്സർസൈസ് എന്ന നിലയ്ക്കും വരയ്ക്കുന്ന കുറെ മലയാളി കാരക്ടറുകൾ കൈവശമുണ്ടായിരുന്നു. ഇത് ഐ.സി.യു പോലുള്ള ഗ്രൂപ്പുകളിലും എന്റെ പ്രൊഫൈൽ വഴിയും വിതരണം ചെയ്യാമെന്നായിരുന്നു ആദ്യത്തെ ചിന്ത. ഹിരണിനോട് ഇക്കാര്യം പറഞ്ഞപ്പോൾ അതിലും നല്ലത് അങ്ങനൊരു മീം/കാർട്ടൂൺ ചെയ്യുന്ന ഒരു വെബ്-ബേസ്ഡ് ആപ്പ്ലിക്കേഷൻ ആവും നല്ലതെന്നാണ് അഭിപ്രായം പറഞ്ഞത്. എനിക്കും അതു നല്ലൊരു ഐഡിയ ആയിട്ടു തോന്നി. കുറച്ചു കഥാപാത്രങ്ങൾ ആളുകൾക്കു കൊടുക്കുന്നതിനെക്കാൾ നല്ലത് ടെക്സ്റ്റ് കൂടി ചേർത്ത് ഒരു പൂർണ്ണ ചിത്രം ഉണ്ടാക്കാൻ കഴിഞ്ഞാൽ അതാവുമല്ലോ നല്ലത്. ലബീബ് അത്തരമൊരു ആപ്പ്ലിക്കേഷൻ കോഡ് ചെയ്തുകൊണ്ടിരിക്കുന്ന വിവരവും അപ്പോഴാണു പറഞ്ഞത്. സംഗതിയുടെ ഗതി ആ രീതിയിൽ മാറിയപ്പോഴാണ് 'ചളിമിഷ്യൻ' എന്ന ഐഡിയ പിറക്കുന്നത്. മീമുകൾ/കാർട്ടൂണുകൾ ഉണ്ടാക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമാണു സംഗതി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഞങ്ങൾ കുറച്ചുപേർ ഇതിന്റെ പിറകിൽ പണിയെടുത്തിട്ടുണ്ട്. ഇതുപയോഗിച്ച് നിങ്ങളുടെ ബ്രൗസറിൽ തന്നെ യഥേഷ്ടം ക്യാരക്ടറുകൾ ഉപയോഗിച്ച് ടെക്സ്റ്റും ചേർത്ത് കാർട്ടൂണുണ്ടാക്കാം. മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യണ്ട, ഫോട്ടോഷോപ്പ് അറിയണ്ട. ലോഗിൻ ചെയ്യുക, ചുമ്മാ അങ്ങു കാർട്ടൂണുണ്ടാക്കുക, ഡൗൺലോഡ് ചെയ്യുക, എവിടാന്നു വച്ചാൽ പോസ്റ്റ് ചെയ്യുക. അത്രമാത്രം. നൂറ്റിയേഴു കാരക്ടറുകൾ ഇതിൽ ചേർത്തിട്ടുണ്ട്. കൂടുതൽ പിറകേ വരുന്നുണ്ട്. അപ്പൊ എങ്ങനാ? ചളിയടിക്കുവല്ലേ?

ചളിമിഷ്യനിലേക്കുള്ള ലിങ്ക്- http://chalimachine.com/
ചളിമിഷ്യന്റെ ബിഹാൻസ് ലിങ്ക്- https://www.behance.net/gallery/40300789/The-Chali-Machine
ചളിമിഷ്യൻ ട്വിറ്റർ ലിങ്ക്- https://twitter.com/chalimachine

മിഷ്യനുണ്ടാക്കിയ ടീംസ്-
+Labeeb Mattra
+Orion Champadiyil
+Hrishikesh Bhaskaran
+Muneef Hameed
+Hiran Venugopalan

സമർപ്പണം: കാർട്ടൂണെന്തെന്നും ഹാസ്യമെന്തെന്നും പഠിപ്പിച്ചു തന്ന ടോംസ് മാഷിന്

Photo

Post has shared content
അന്താരാഷ്ട്ര‌ മാതൃഭാഷാദിനത്തോടനുബന്ധിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്‌ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങിനെക്കുറിച്ച്‌ പ്രസിദ്ധീകരിച്ച പ്രത്യേക‌ ലേഖനം

http://www.newindianexpress.com/cities/thiruvananthapuram/Helping-Malayalam-Take-the-Digital-Leap/2016/02/22/article3289685.ece

http://epaper.newindianexpress.com/c/8736969
Photo

Post has shared content

Post has shared content

ഓൾ ഇന്ത്യാ റേഡിയോ കൊച്ചി എഫ്.എം (102.3 MEGAHTZ)
പ്രക്ഷേപണം ചെയ്യുന്ന 'സഹയാത്രിക' എന്ന പരിപാടിയിൽ നാളെ നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ടാണ് ചർച്ച

വൈകീട്ട് 3 മണി മുതൽ 4 മണിവരെയുള്ള പരിപാടിയിലേക്ക് ശ്രോതാക്കൾക്ക് ഫോൺ വിളിച്ച് നെറ്റ് ന്യൂട്രാലിറ്റിയുമായി (ഫ്രീ ബേസിൿസ്, ഡിഫറൻഷ്യൽ പ്രൈസിങ്, ട്രായ്ക്ക് മെയിൽ അയക്കുന്ന കാര്യം, ന്യൂട്രൽ ഇന്റർനെറ്റ്) ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കുകയും ചർച്ചയിൽ പങ്കു ചേരുകയും ചെയ്യാവുന്നതാണ്. 0484 17070, 9446455888 എന്നീ നമ്പറുകളിലാണ് വിളിക്കേണ്ടത്.

നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് സംശയങ്ങളുള്ളവരും, ചർച്ചയുടെ ഭാഗമാവാനാഗ്രഹിക്കുന്നവരും ഈ അവസരം ഉപയോഗപ്പെടുത്തുമല്ലോ.. പരിപാടിയിൽ ഞാനും പങ്കെടുക്കുന്നുണ്ട് 

Post has attachment

Post has attachment
Wait while more posts are being loaded