Profile cover photo
Profile photo
Nena Sidheek
17,144 followers
17,144 followers
About
Posts

Post has shared content
പ്രിയ ഉപ്പക്കും ഉമ്മക്കും ആയുരാരോഗ്യസൌഖ്യവും ആശംസകളും നിറഞ്ഞ മനസ്സോടെ നേരുന്നു.
ഈ ഫോട്ടോ പ്രസിദ്ധീകരിച്ചു വന്നിട്ട് ഇന്നേക്ക് ഇരുപത്തി അഞ്ച് വർഷം ത്തികയുന്നു (11-01-1992 to 11-01-2017) അഥവാ സിൽവർ ജൂബിലി വർഷമാണ് .
Photo
Add a comment...

Post has attachment
എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു :D
വിവാഹത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന എന്റെ പ്രിയ ഉപ്പക്കും ഉമ്മക്കും ആയുരാരോഗ്യസൌഖ്യവും ആശംസകളും നിറഞ്ഞ മനസ്സോടെ നേരുന്നു.
Photo
Add a comment...

Post has attachment
എന്റെ കഥയെ ആസ്പദമാക്കി ഒരു ഷോര്‍ട്ട് ഫിലിം ഒരുങ്ങുന്നു..
'ബാപ്പച്ചീടെ വാവയ്ക്ക് '
ഗള്‍ഫ് കാരനായ ഉപ്പയും മകളും തമ്മിലുള്ള ഊഷ്മളമായ സ്നേഹബന്ധത്തിന്റെ കഥയാണ്‌ പറയുന്നത്.
സംവിധാനം : ഷാനിഫ് അയിരൂര്‍. (Shanif Ayiroordirector)
സലീം കോടത്തൂര്‍ , ബഷീര്‍ക്ക പൂക്കോട് (Basheer Pookkode) ,സ്പീഡ് റഫീക്ക ( Speed Rafeek) തുടങ്ങിയവരോടൊപ്പം സ്നേഹ ബഷീറും നല്ലൊരു വേഷത്തില്‍ എത്തുന്നുണ്ട്.
ഫെബ്രുവരി ആദ്യവാരത്തില്‍ യുട്യൂബ് റിലീസ് ചെയ്യും
നിര്‍മ്മാണം : Sidheek Thozhiyoor
മാര്‍ക്കറ്റിംഗ് - സ്പീഡ് ഓഡിയോസ്.
PhotoPhotoPhotoPhotoPhoto
1/8/17
5 Photos - View album
Add a comment...

Post has attachment
എല്ല്ലാ പ്രിയപ്പെട്ടവര്‍ക്കും നബിദിനാശംസകള്‍..
--
ഞാനും അനാഥകളെ സംരക്ഷിക്കുന്നവനും സ്വർഗത്തിൽ ഇതുപോലെയാണ്. നബി (സ.അ) തന്റെ ചൂണ്ട് വിരലും നടുവിരലും വിടർത്തു കയും അടുപ്പിക്കുകയും ചെയ്തു.
(ബുഖാരി)
Photo
Add a comment...

ഈയിടെയായി സോഷ്യൽ മീഡിയകളിൽ പ്രത്യേകിച്ച് എഫ്.ബിയിൽ കയറാനുള്ള താല്പര്യം വളരെ കുറഞ്ഞിരിക്കുന്നു. കാരണം മറ്റൊന്നുമല്ല മനുഷ്യമനസ്സുകളിൽ കാലുഷ്യവും തെറ്റിദ്ധാരണകളും ഉണ്ടാക്കുന്ന വിധത്തിലുള്ള പോസ്റ്റുകൾകൊണ്ട് നിറയുകയാണിവിടം. മാന്യമായി എഴുതിയിരുന്ന ചിലർ പോലും ഇപ്പോൽ കടുത്തതും മ്ലേച്ഛവുമായ പദപ്രയോഗങ്ങളിലേക്ക് കടന്നിരിക്കുന്നു. മതത്തിന്റേയും രാഷ്ട്രീയത്തിന്റെയും പേരിൽ ചേരിതിരിഞ്ഞ് മനുഷ്യരെല്ലാം പരസ്പരം പോരടിക്കുകയാണീ മലയാളമണ്ണില്‍ എന്നാണ് ചില പോസ്റ്റുകൾ കാണുമ്പോൾ തോന്നുക , സമൂഹത്തിലെ യാഥാര്‍ഥ്യങ്ങൾക്ക് നേരെ കണ്ണടച്ചു പിടിച്ച് ഈ മുഖപുസ്തകത്തിൽ മുഖം പൂഴ്ത്തിയിരിക്കുന്ന പരസ്പര ബഹുമാനമില്ലാത്തവരും സ്നേഹബന്ധങ്ങളോട് വിരക്തിയുള്ളവരുമായ ചില കുബുദ്ധികൾക്ക് മാത്രമേ സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ ചെയ്യാൻ കഴിയൂ എന്നുറപ്പാണ്. അവരുടെ ഭാവനാവിലാസത്തിലുള്ളതുപോലെ
ഇവിടെ സാമാന്യ ജനങ്ങൾക്കിടയിൽ ഒരു വിധ വേർതിരിവുകളോ ചേരിതിരിവുകളോ ഒരിക്കലുമില്ലെന്ന് സമൂഹത്തിൽ സ്ഥിരമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഓരോരുത്തർക്കുമറിയാം,
മീശ വേലായുധേട്ടന്റെ വീരകഥകളും ലക്ഷ്മിച്ചിയുടെ കോഴികളെ കള്ളൻ കൊണ്ടുപോയതും ഖാദറാജിയുടെ വീടിന്റെ പിൻഭാഗം കഴിഞ്ഞ ദിവസത്തെ മഴയത്ത് തകർന്നു വീണതും മറിയച്ചേടത്തിയുടെ തൊടിയിലെ പുളിമരത്തിനു ഇടിവെട്ടേട്ടറ്റതും മറ്റുമായ നാട്ടിലെ വിഷേശങ്ങൾ ചർച്ചചെയ്ത് പൂങ്ങാട്ടെ വാസുവേട്ടനും തയ്യിലേലെ അയമുക്കായും ഡ്രൈവര്‍ പോളേട്ടനും അമ്പലപ്പടിയിലെ കുമാരേട്ടന്റെ ചായക്കടയില്‍ ഒരേ ബെഞ്ചിലിരുന്ന് പരസ്പരം കളിയാക്കിയും ചിരിച്ചും രസിച്ചും സംസാരിക്കുന്നത് ഇന്ന് രാവിലേയും കണ്ടിരുന്നു. മീഡിയകളിലെ കുതന്ത്രങ്ങളെക്കുറിച്ച് അറിയാത്തവര്‍ അല്ലെങ്കില്‍ അതേകുറിച്ചോന്നും ഓര്‍ക്കാനോ അറിയാനോ താല്പര്യമില്ലാത്ത പച്ചയായ മനുഷ്യര്‍.
‘ഇന്റെ സിദ്ധിക്കുട്ടീടെ മോളൂട്ടിക്കിനീപ്പോ നല്ല്ലൊരു പുത്യാപ്ളേനെ കണ്ടെത്തണോല്ലോ ദൈവേ’ എന്ന് പറഞ്ഞ് സ്കൂളിലേക്ക് ബസ്സ് കാത്തു നില്ക്കുന്ന എന്നെ നിത്യവും കളിയാക്കാറുള്ള കറവക്കാരൻ നാരായണെട്ടന്റെ വാക്കുകളില്‍ ഉരുത്തിരിയുന്ന വാത്സല്യം..
“എന്തിനാ മോള്വോ ഈ ചുട്ടാറു വെയിലത്തിങ്ങിനെ കറങ്ങണത്..? ഉമ്മാനോട് ഞാൻ പറഞ്ഞു കൊടുക്കും ട്ടാ.”
തിരക്കിട്ട് ലൈബ്രറിയിലേക്ക് സൈക്കിളിൽ പോകുന്നവഴി പൊള്ളൂന്ന വെയിലിൽ നിന്ന് പാടത്തെന്തോ പണിതു കൊണ്ടിരുന്ന കുഞ്ഞേലിചേച്ചിയുടെയുടെ സ്നേഹശാസന..
“ഉമ്മച്ചിയോടു ഞാന്‍ പറഞ്ഞിട്ടുണ്ട് ചേച്ച്യേ"
എന്റെ ആ മറുപടിക്ക് 'ഉവ്വുവ്വേയ്‌' എന്ന് കളിയാക്കി പറഞ്ഞു പുകയിലക്കറപിടിച്ച ചുവന്ന പല്ലുകാട്ടി നിഷ്കളങ്കമായ ചിരിയോടെ എന്റെ സൈക്കിള്‍ യാത്രയും നോക്കി നില്‍കുന്ന കുഞ്ഞേലി ചേച്ചിയുടെ കണ്ണുകളിലെ സ്നേഹത്തിന്റെ പ്രകാശം..
ഇന്നലെ ഉമ്മച്ചി കൊയ്ത്കഴിഞ്ഞ പടിഞ്ഞാറേ പാടത്ത് കൊണ്ടുപോയി കെട്ടിയിരുന്ന ആട്ടിൻ കുട്ടികളെ തെരുവുനായ്ക്കളിൽ നിന്ന് രക്ഷിച്ചു കൊണ്ടുവന്നത് സോമേട്ടനും ഭാര്യ ലതേച്ചിയും കൂടിയായിരുന്നു.
ഞങ്ങൾ വീട്ടിലില്ലാത്തപ്പോൾ ഞങ്ങളുടെ കോഴികളേയും ആടുകളേയും മറ്റും നോക്കുന്നതും പാട്ടപറക്കികളൂം മറ്റും വീട്ടുവളപ്പിൽ കടന്നു കണ്ടാൽ അവരെ ചീത്തപറഞ്ഞ് ഓടിക്കുന്നതും തെക്കേലെ കുഞ്ഞിമോളമ്മയാണ്.
വീട്ടിലെ കറന്റ് ഫീസ് പോയാൽ കെട്ടാനും ,ഫോണ്‍ കേടായാല്‍ നാന്നാക്കാനും ,മോട്ടോര്‍ കണക്ഷന്‍ നേരെയാക്കാനും അപരിചിതരാരെങ്കിലും വന്നാൽ അവരോട് സംസാരിക്കാനും മറ്റെന്ത് സഹായത്തിനും വിളിപ്പുറത്ത് ഞങ്ങളുടെ നേരെ എതിർ വശത്ത് ഇലക്ട്രിക് ഷോപ്പ് നടത്തുന്ന ഫ്രാന്‍സിസ് ചേട്ടനുണ്ട്.
ഇതൊന്നും അന്യോന്യം എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചു ചെയ്യുന്ന പ്രാര്‍ത്തികളല്ല . മനസ്സിലെ ഉറവ വറ്റാത്ത കാപട്യമില്ലാത്ത ഇഴപിരിച്ചെടുക്കാനാവാത്ത സ്നേഹവും പരസ്പര വിശ്വാസവും ഒന്ന് മാത്രമാണ്.
തെങ്ങുകയറുന്ന കുട്ടേട്ടൻ എന്നും രാത്രി കള്ള് കുടിച്ചുവന്ന് തല്ലുന്നുവെന്ന പരാതി പറഞ്ഞു സങ്കടപ്പെടാൻ രുക്മിണിചേച്ചി വെറുതെ എന്നറിയാമെങ്കിലും ഒരാശ്രയത്തിനായി എന്നും എത്തുന്നത് ഉമ്മച്ചിയുടെയും ഇത്തമ്മാടെയും അരികിലാണെന്നത് ആ ബന്ധങ്ങളുടെ ഇഴയടുപ്പം ഒന്ന് മാത്രം കൊണ്ടാണ്...
അടുത്ത ദിവസവും കുട്ടേട്ടനെ കണ്ടാൽ ഉമ്മയും ഇത്തമ്മയും പതിവുപോലെ ഉപദേശിക്കും, അപ്പോഴും കുട്ടേട്ടന്റെ മറുപടി പതിവുള്ളതു തന്നെയാവും
‘നിറുത്തി താത്താ ഇന്നത്തോടെ നിറുത്തി.. ഇനി ഉണ്ടാവില്ല ‘
അതും പറഞ്ഞ് കുട്ടേട്ടന്‍ തടിയൂരും .. പിറ്റെന്നാളും കഥ പഴയപടി തന്നെ തുടരും..
സ്കൂളില്‍ പോകുമ്പോള്‍ ഷാളിന് ചുളിവ് കണ്ടാല്‍ അത് നിര്‍ബന്ധമായി വാങ്ങി ചുളിവു നീര്‍ത്തി തരുന്ന ഇസ്തിരികടക്കാരന്‍ മോഹനേട്ടന്റെ കരുതല്‍ ..
കുട്ട്യേ ഒരു മുട്ടായി തിന്നിട്ട് പോയ്ക്കൂടെയെന്ന്‍ നിത്യവും കുശലം ചോദിക്കുന്ന പെട്ടിക്കടക്കാരന്‍ മുരളിയേട്ടന്റെ കരുണ..
ആ സ്നേഹത്തിന്റെ പട്ടികക്ക് ഇനിയും ഒരുപാടൊരുപാട് നീളമുണ്ട് .
പെരുന്നാളിനും ഓണത്തിനും കൃസ്തുമസിനും ഞങ്ങള്‍ അയല്‍വീട്ടുകാര്‍ വിശേഷ വിഭവങ്ങള്‍ പരസ്പരം കൈമാറാറുണ്ട്, തൊഴിയൂര്‍ സെന്റ്‌ ജോര്‍ജസ് പള്ളിയിലെ പെരുന്നാളും , പാലെമാവ്‌ മുസ്ലീംപള്ളിയിലെ ആണ്ട് റാത്തീബും , ചുള്ളിയിലെയും കപ്ലെങ്ങാട്ടെയും പൂരങ്ങളും ഞങ്ങള്‍ നാട്ടുകാരുടെ മുഴുവന്‍ ആഘോഷങ്ങളാണ്.
ഇങ്ങിനെയൊക്കെയാണ് ഞങ്ങളിന്നീ നാട്ടില്‍ കഴിയുന്നത്‌, പണ്ടും ഇങ്ങിനെയൊക്കെ തന്നെയായിരുന്നെന്നാണ് തലമൂത്തവര്‍ പറയുന്നത്, നാളെയും ഇങ്ങിനെയൊക്കെത്തന്നെയാവണമെന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹവും..
അത് കൊണ്ടുതന്നെ സോഷ്യല്‍ മീഡിയകള്‍ വഴിയെന്നല്ല ഏതു വഴിയായാലും മനുഷ്യമാനസ്സുകളെ വിഷലിപ്തമാക്കാന്‍ ശ്രമിക്കുന്ന ഏതും എന്തും ഞങ്ങള്‍ നാലയലത്ത് അടുപ്പിക്കാറില്ല.
ചുറ്റുപാടുകളെയും തങ്ങളുടെ തന്നെ മനസ്സിനെയും കുടുസ്സാക്കുന്ന ചിന്താഗതികള്‍ മാറ്റി സ്നേഹം ദയ കാരുണ്യം വിശ്വാസം തുടങ്ങിയ വികാരങ്ങളെ വിശാലമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ഇത്തരക്കാര്‍ മാറിയെങ്കില്‍ നമ്മുടെ ലോകം എത്രമാത്രം സുന്ദരമായേനെ..
Add a comment...

മൌനം വിദ്വാന്മാര്‍ക്ക് മാത്രമല്ല ചിലപ്പോഴൊക്കെ പെണ്‍കുട്ടികള്‍ക്കും ഭൂഷണമാണ് :D
Add a comment...

Post has shared content
എനിക്കും ഇടം പിടിക്കണം ഇങ്ങിനെ ഒരു കൂട്ടത്തിൽ..ഇൻശാള്ളാ
ഒരു 'നോവലെറ്റു'മായി ഈ കൂട്ടത്തില്‍ ഞാനുമുണ്ട്.
Photo
Add a comment...

Post has attachment
അറിവിന്റെ ഇരുട്ടും വെളിച്ചവും.
Photo
Add a comment...

Post has attachment
ഇന്നത്തെ (06-10-16 വ്യാഴാഴ്ച) വര്‍ത്തമാനം പത്രത്തിന്റെ സാഹിത്യം പേജില്‍ പ്രമുഖരോടൊപ്പം എന്റെ ഒരു കൊച്ചു രചനയും അഭിപ്രായം അറിയിക്കണേ..
വല്യുമ്മയില്ലാത്ത വീട്'
---------------------
പ്രായം തികഞ്ഞ പെണ്‍കുട്ടികള്‍
വൈകിയുണരുന്നത്
വീടിന്നൈശ്വര്യകുറവാണെന്നോതി
സ്‌നേഹശാസനകളോടെ
വിളിച്ചുണര്‍ത്തിയിരുന്ന വല്യുമ്മ.

മുടിയിഴകളില്‍ കാച്ചെണ്ണപുരട്ടി
കോതിമിനുക്കിത്തന്ന്
കുളികഴിഞ്ഞെത്തുമ്പോള്‍
പിടിച്ചുനിറുത്തി നെറുകില്‍
രാസ്‌നാദി തിരുമ്മിത്തന്നിരുന്ന വല്യുമ്മ.

മൈലാഞ്ചിയരക്കുമ്പോളൊരു
ചീന്ത് വെറ്റില ചേര്‍ത്തരച്ചാല്‍
ചോപ്പ് നിറത്തിന് മൊഞ്ച്
കൂടുമെന്ന് ചൊല്ലിത്തന്നിരുന്ന വല്യുമ്മ.

പെരുന്നാള്‍ ചോറ് വിളമ്പിയ
വാഴയിലത്തുമ്പിലേക്ക്
ചീന ഭരണിയില്‍ നിന്ന്
ഉപ്പുമാങ്ങ വിളമ്പിയിരുന്ന വല്യുമ്മ.

മന്ത്രവാദിയെ തോല്പിച്ച്
രാജകുമാരിയെ രക്ഷിച്ച
മന്ത്രികുമാരന്റെ കഥപറഞ്ഞു
തലോടിയുറക്കിയിരുന്ന വല്യുമ്മ.

പനിനീരിന്റെ പരിമളവും
മഞ്ഞുതുള്ളിയുടെ പരിശുദ്ധിയും
ശുഭവസ്ത്ര ഭൂഷിതയു-
മായിരുന്നെന്‍ വല്യുമ്മ.

നറുനിലാവൊത്ത പുഞ്ചിരിയാല്‍
വീടിന്നോജസും തേജസുമായ്
തിളങ്ങി വാണിരുന്നെന്‍ വല്യുമ്മ.

പൂണ്ടടക്കം കെട്ടിപ്പുണര്‍ന്നാ
തൊണ്ണുകാട്ടി ചിരിക്കുന്ന
നിഷ്‌കളങ്ക മുഖത്തൊരു
സ്‌നേഹമുത്തം നല്‍കാന്‍
കൊതിയാവുന്നെനിക്കെന്നാല്‍
ആ കൊതി തീര്‍ക്കാനീ
പെരുന്നാളിനെനിക്കെന്റെ
കരളായ പൊന്മുത്ത് വല്യുമ്മ
ഇല്ലാതെ പൊയല്ലോ വീട്ടില്‍.
Photo
Photo
10/6/16
2 Photos - View album
Add a comment...

Post has attachment
ത്യാഗത്തിന്റെ സ്മരണകളുയര്‍ത്തി വീണ്ടും ഒരു സന്തോഷ പെരുന്നാള്‍ .. എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും സ്നേഹപൂര്‍വ്വം പെരുന്നാള്‍ ആശംസകള്‍ ..
Photo
Add a comment...
Wait while more posts are being loaded