Profile

Cover photo
Rajkumar S
309 followers|40,815 views
AboutPostsPhotosVideos

Stream

Rajkumar S

Shared publicly  - 
 
 
യോഗയുടെ കൂടെ വരുന്ന സംഘി വടകൾ

അന്താരാഷ്ട്ര യോഗ ദിനമാണു കടന്ന് പോയത് അതിനോടനുബന്ധിച്ച് ലോകത്തിലെ പല നാടുകളിലും യോഗാ പരിശീലനവും, പഠനവും, സെമിനാറുകളും ഒക്കെ സംഘടിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ മൊത്തം സർക്കാർ സ്ഥാപങ്ങളിലും, സ്കൂളുകൾ ഉൾപ്പെടെ യോഗാ ഡേ ആചരിച്ചു എന്നാണു വാർത്തകൾ പറയുന്നത്. ഇന്ത്യയിൽ ഒറിജിനേറ്റ് ചെയ്ത് ഒരു അഭ്യാസമുറ ലോകമെങ്ങും അറിയപ്പെടുന്നതിൽ, ആഘോഷിക്കപ്പെടുന്നതിൽ ഇന്ത്യക്കാർ അഭിമാനിക്കുകയാണു/സന്തോഷിക്കുകയാണു വേണ്ടത് എന്നാണു പൊതുവേ കണ്ട അഭിപ്രായം.

പക്ഷെ അത്രക്ക് നിഷ്കളങ്കമാണോ ഈ യോഗാ ഡേ ആചരണം? അതിന്റെ പിന്നിലെ രാഷ്ട്രീയത്തെ അവഗണിക്കുന്നത് ശരിയോ?

വിദേശ രാജ്യങ്ങളിൽ യോഗാ ദിനാചരണം നടന്നത് ആരെയും നിർബന്ധിച്ച് പങ്കെടുപ്പിച്ചല്ല, ഹിന്ദുത്വക്ക് അടുത്ത കാലത്തൊന്നും അവിടങ്ങളിൽ അത്യാചാരമടിച്ചേല്പിക്കാൻ സ്കോപില്ല എന്നതിനാൽ അവയെ ഒഴിവാക്കി ഇന്ത്യയിലെ സ്ഥിതിഗതികളിലേക്ക് മാത്രം ഒന്ന് കണ്ണോടിക്കാം.

ഇന്ത്യയിലെ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ മൊത്തം യോഗാദിനം സംഘടിപ്പിക്കപ്പെട്ടു, ഒരു സംസ്കൃത ശ്ലോകം ചൊല്ലി യോഗ ആചരിക്കണമെന്ന് നിർദ്ധേശിച്ചത് പ്രധാനമന്ത്രിയാണു (അത് നിർദ്ധേശമായല്ല ആജ്ഞയായാണു പ്രവർത്തിച്ചത് എന്ന് ആ മന്ത്രം ചൊല്ലിയാണു എല്ലാ യോഗ ഇവന്റും സംഘടിപ്പിക്കപ്പെട്ടത് എന്ന് കാണുമ്പോൾ മനസ്സിലാവുന്നു). യോഗ ഒരു ഫിസിക്കൽ ആക്റ്റിവിറ്റി ആയാണു അവതരിപ്പിക്കപ്പെടുന്നത് ഓക്കെ, പക്ഷെ കൂടെ വരുന്ന ശ്ലോകം എന്തിനാണു? അതും മരിച്ച ഒരു ഭാഷയിലെ ശ്ലോകം തന്നെ വേണമെന്ന ശാഠ്യം എന്തിനാണു?. ഒട്ടേറെ മഹാ കാവ്യങ്ങളും, കലകളും, ശാസ്ത്ര സംഭാവനകളും രചിക്കപ്പെട്ട ഭാഷ എന്ന നിലയിൽ സംസ്കൃതം ഇന്ത്യയെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണു എന്ന കാര്യം തള്ളിക്കളയാതെ തന്നെ നാമോർക്കേണ്ട ചില കാര്യങ്ങളുണ്ട്. സംസ്കൃതം എന്ന ഭാഷയ്ക്ക് ഇന്ത്യൻ സംസ്കാരിക പരിസരത്തെങ്കിലും ബ്രാഹ്മണിക് ഉടലുരുവമാണു ഉള്ളത്, ദേവ ഭാഷ എന്നൊക്കെ വിശേഷണം ഉണ്ടെങ്കിലും ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങൾക്കും അപ്രാപ്യമായിരുന്ന ഭാഷയായിരുന്നു സംസ്കൃതം, മാത്രമല്ല ഇന്ത്യയിൽ നിലനിന്നിരുന്ന ജാതീയ അത്യാചാരത്തിനു/ അതിന്റെ സഹസ്രാബ്ദത്തോളമുണ്ടായിരുന്ന നിലനില്പിനു ബ്രാഹ്മണ്യത്തിന്റെ കയ്യിലെ ഏറ്റവും മൂർച്ചയേറിയ ആയുധവും കൂടിയായിരുന്നു സംസ്കൃതം. അത്തരം ഒരു പശ്ചാത്തലത്തിൽ കൊച്ചു പിള്ളേരുടെ വായിലടക്കം ഈ ശ്ലോകം കുത്തി നിറയ്ക്കുക എന്നത്, ഒരു കാലത്ത് ഇതേ ഭാഷ കേട്ടാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കുമായിരുന്നവരുടെ പിന്മുറക്കാരുടെ വായിൽ സംസ്കൃതം ഉരുക്കി ഒഴിക്കുന്ന ഒരു പ്രവൃത്തിയാണു, കുറഞ പക്ഷം ഞാൻ ഇതിനെ കാണുന്നത് അങ്ങനെത്തന്നെയാണു.

നെഹ്രുവും അംബേദ്ക്കറും ഉൾപ്പെടെ ഒട്ടേറെ മഹാന്മാരുടെ അനേകവർഷത്തെ ശ്രമഫലമായി ഹിന്ദുത്വ ശക്തികളെ ഭാരതം ചെറുത്ത് തോൽപ്പിച്ചതായിരുന്നു, ജാതി മതം മറന്ന് ആധുനിക കാലഘട്ടത്തിലേക്കുള്ള കൊച്ചു കാൽ വെപ്പുകളുമായി ഭാരതം മുന്നോട്ട് പോയിക്കൊണ്ടിരിക്കെയാണു, ബാബ്രിയും, ഗോധ്രയും ഒക്കെ സംഭവിക്കുനത്. അങ്ങനെ ജനമനസ്സുകളിൽ അരക്ഷിതാവസ്ഥയുടെ വിഷവിത്ത് വിതച്ചും, അത് വളർത്തി കലാപം സംഘടിപ്പിച്ചും ഒക്കെ ഹിന്ദുത്വ ശക്തികൾ അധികാരത്തിലേറി. ആ അധികാരം, ഹിന്ദുത്വ ആശയങ്ങൾക്ക് സ്വീകാര്യത വർദ്ധിപ്പിക്കാനായാണു അവർ ഉപയോഗിക്കുന്നത്. ബീഫ് വിഷയം തന്നെ ഉദാഹരണമായെടുക്കാം, ബീഫ് കഴിച്ചാൽ 10 കൊല്ലം ജയിൽ ശിക്ഷയെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോൾ, തിന്നവനെ അടിച്ച് കൊന്ന് സംഘിത്വ ശക്തികൾ അഴിഞാടുമ്പോൾ തന്നെ ഇപ്പറത്ത് മന്ത്രം ചൊല്ലിയാലെന്താ അതിനും മാത്രം സഹിഷ്ണുത നിങ്ങൾക്ക് ഇല്ലേ എന്നുള്ള നിഷ്കളങ്ക ചോദ്യങ്ങൾ ചോദിക്കുന്നവരും ഉണ്ട്. ഭൂരിപക്ഷ സമുദായ അംഗങ്ങൾ എന്ന നിലയിലുള്ള പ്രിവിലേജ്ഡ് കസേരയിൽ ഇരിക്കുന്ന ഒരാൾക്ക് മാത്രമേ ഇത്തരമൊരു നിരുത്തരവാദപരമായ നിഷ്കളങ്കത കയ്യാളാൻ കഴിയൂ.ഇന്ത്യൻ വിദ്യാലയങ്ങളിൽ എന്താണു യോഗയുടെ പ്രസക്തി?

ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സർക്കാർ വിദ്യാലയങ്ങളിലും ഫിസിക്കൽ ട്രെയിനിംഗിനു അദ്ധ്യാപകരില്ല എന്നതാണു അവസ്ഥ. അത് പരിഹരിക്കാനായി പ്രത്യേകിച്ച് എന്തെങ്കിലും നയരൂപീകരണം ഈ സർക്കാർ കൈ കൊണ്ടിട്ടുണ്ടോ എന്ന് അറിയില്ല, ആ ഒരു വഴിക്ക് ചിന്തിക്കാത്തവർ യോഗാ ദിനാചരണവും കൊണ്ട് സ്കൂളുകളിലേക്ക് കേറുന്നത് പിള്ളേരെ ആരോഗ്യവാന്മാരാക്കാം എന്ന നിഷ്ക്ളങ്ക ചിന്തയാലല്ല മുന്നോട്ട് പോകുന്നത്. ഇപ്പോൾ തന്നെ രാജ്യത്ത് 35000ൽപ്പരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘത്തിന്റെ മേൽ നോട്ടത്തിലാണു നടക്കുന്നത്. മന്ത്രം, യോഗ എന്നൊക്കെ പറഞ് പിഞ്ചുമനസ്സുകളിൽ ഹിന്ദുത്വ അടിച്ചേല്പിക്കൽ നിർബ്ബാധം നടക്കുന്ന ഇത്തരം സ്ഥാപനങ്ങൾ വരുത്തി വെക്കുന്ന സോഷ്യൽ ഇമ്പാക്റ്റുകൾ താങ്ങാൻ കരുത്തില്ലാതെ ഇരിക്കുന്ന ഒരു രാജ്യത്ത് സർക്കാർ സ്കൂളുകളിലൂടെ കൂടി ഹിന്ദുത്വ അടിച്ചേല്പിച്ചാൽ ഭൂതകാലത്തിലെ കയ്പ്പേറിയ സാമൂഹ്യ സാഹചര്യങ്ങളിലേക്ക് നാം വലിച്ചെറിയപ്പെടാനുള്ള എല്ലാ സാധ്യതകളും ഞാൻ കാണുന്നു.

ഇന്ത്യയിലെ യോഗയുടെ ഇപ്പോഴത്തെ മുഖങ്ങൾ

ഒരു കാലത്ത് പരമഹംസരും, സ്വാമി വിവേകാനന്ദനും ഒക്കെയായിരുന്നു ഭാരത ദർശനങ്ങളുടെ പതാക വാഹകരായിരുന്നത്. ഇന്ന് ആ സ്ഥാനത്തിരിക്കുന്നവരെ ഓർത്തു നോക്കുക . ബാംഗ്ലൂരിൽ ആളെ കൊന്ന് നിലം നികത്തിയവൻ, നീർനായയുടെ വൃഷണം പൊടിച്ച് ലൈംഗീക ഉണർവിനുള്ള മരുന്ന് വിൽക്കുന്നവൻ, ബാലികയെ പീഡിപ്പിച്ച യോഗാ ഗുരു.... ഇത്തരം കള്ള സാമിമാർക്കും അവരുമായി ബന്ധപ്പെട്ടുള്ളവർക്കും സമൂഹത്തിൽ സ്വീകാര്യത വർദ്ധിപ്പിക്കാനായി നടക്കുന്ന സർക്കാർ സ്പോൺസേഡ് ആഭാസമാണു നിർബന്ധിത യോഗാ ഡേ ആചരണം.

അത് കൊണ്ട് സംസ്കാരത്തിന്റെ ഔന്നത്യം, യോഗയുടെയും സംസ്കൃതത്തിന്റെയും മഹത്വം എന്നൊക്കെ പ്രസംഘിച്ച് വരുന്നവർ അതിനു പബ്ലിസിറ്റിക്കായി സ്വന്തം പോക്കറ്റീന്ന് കാശെറക്കിക്കോ ആരും എതിർക്കില്ല. മറിച്ച് നികുതി ദായകന്റെ പണമെടുത്ത് സാംസ്കാരിക ഫാസിസത്തിനു പൗഡറിടാൻ വന്നാൽ എതിർക്കും, നൂറ് തരം.

പിന്നെ ന്യൂനപക്ഷങ്ങൾക്ക് വേണ്ട സഹിഷ്ണുതയെ പറ്റി വാചാലരാവുന്ന നിഷ്കളങ്കരോട് ഒരു വാക്ക്, ഇളം ചൂടു വെള്ളത്തിൽ കിടക്കുമ്പം ആദ്യം ഒരു സുഖമൊക്കെ തോന്നും അതിനു കീഴിലെ അടുപ്പിൽ വിറക് വന്ന് നിറഞ് കത്തുന്ന കാലത്ത് ഇതേ നിഷ്കളങ്കത നിങ്ങൾ കാണിക്കുമോ എന്ന് കാണാം.
 ·  Translate
18 comments on original post
1
Add a comment...

Rajkumar S

Shared publicly  - 
 
 
It is just about an hour since news broke that Muhammad Ali is no more. And it is already trending on Twitter and Facebook. I thought the present generation, the ones who are mostly on the social media, might not know much ab...
View original post
1
Add a comment...

Rajkumar S

Shared publicly  - 
 
ഈ പറഞ്ഞതുപോലെ നിസ്സാരമായ കാര്യമല്ല ബി.ജെ.പിയുടെ വിജയം. അവർ ഗ്രൗണ്ട് ലെവലില് നന്നായി വർക്ക് ചെയ്തതും, അവർ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾക്ക് ഹിന്ദുക്കളുടെ ഇടയിൽ സ്വീകാര്യത വർദ്ധിക്കുന്നതുമാണ് ഈ വോട്ട് ഷെയർ വർദ്ധനയുടെ കാരണം. അങ്ങനെ കേരളത്തിൽ സംഭവിക്കില്ല എന്നു കരുതുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. കേരളത്തിൽ ഇങ്ങനെ ഒരു സാമൂഹികചുറ്റുപാട് ഉണ്ടാക്കിയെടുത്തിൽ മറ്റു മതന്യൂനപക്ഷപാർട്ടികൾക്കും, അവരെ വോട്ട്ബാങ്കിനുവേണ്ടി ആശ്രയിച്ചും സഹായിച്ചും പോന്ന ഇരുമുന്നണികൾക്കും പങ്കുണ്ട്. തങ്ങളുടെ ചില്ലറസ്ഥാപിത (ബിസിനസ്) താല്പര്യങ്ങൾക്കായി സർക്കാരുകളെ, പ്രഷറൈസ് ചെയ്തുകൊണ്ടിരിക്കുന്ന ചില മതാധികാരികൾക്കും ഇതിൽ മോശമല്ലാത്ത പങ്കുണ്ട്. മറ്റു ന്യൂനപക്ഷ പ്രഷർഗ്രൂപ്പുകളുടെ ചെയ്തികൾ ഭൂരിപക്ഷത്തെ വെറുപ്പിച്ചിട്ടുമുണ്ട്. ഈ ആശങ്ങൾ സ്വീകാര്യമാകുന്നതു തടയിടാനുള്ള വലിയ കാര്യങ്ങളൊന്നും മറ്റു രാഷ്ട്രീയപാർട്ടികൾ ഗ്രൗണ്ട് ലെവലിൽ ചെയ്തിട്ടുമില്ല,

--Appu Adyakshari
https://plus.google.com/u/0/+AppuAdyakshari/
https://plus.google.com/+ManojK/posts/SmnMsPg98oT
 ·  Translate
1
Add a comment...

Rajkumar S

Shared publicly  - 
 
Action Hero Biju :(
 

Bachoo Mahe
4 hrs ·
ഇലക്ഷന്‍ ചൂടില്‍ മുങ്ങിപ്പോയ ഒന്നാണ് അനാഥ ദലിത് വിദ്യാര്‍ഥി പോലിസ് കസ്റ്റഡിയില്‍ നേരിട്ട മൂന്നാംമുറയെക്കുറിച്ച വാര്‍ത്ത‍. 16 വയസ്സുകാരന്‍ വിജേഷ് ബാബുവാണ് നെടുമ്പാശ്ശേരി പോലിസ് സ്റ്റേഷനില്‍ ഒന്നര ദിവസത്തോളം, എസ്.ഐ.യുടെയും സഹപോലീസുകാരുടെയും ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. ഒന്നിലധികം പേര്‍ ചേര്‍ന്ന് കാലില്‍ ചൂരല്‍ കൊണ്ട് അടിച്ചതായും ക്ഷതമേറ്റതായും, ദേഹമാസകലം മര്‍ദ്ദനത്തില്‍ ചതവുകള്‍ ഉണ്ടായിട്ടുണ്ടെന്നും അങ്കമാലി താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.
(1) ജുവനൈല്‍ ആക്റ്റിലെ ചട്ടങ്ങളുടെ ലംഘനം.
പ്രായപൂര്‍ത്തി ആകാത്ത ഒരാളെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ല. വ്യക്തമായ, രേഖാമൂലമായ പരാതിയുടെ അടിസ്ഥാനത്തില്‍ അല്ലാതെ മൈനറെ കസ്റ്റഡിയില്‍ എടുക്കാനോ, യൂണിഫോം ധരിച്ച പോലിസ് അറസ്റ്റ് ചെയ്യാനോ സ്റ്റേഷനില്‍ കയറ്റാനോ പാടില്ല. ഹാജരാക്കേണ്ടത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിലാണ്. ഇവയൊക്കെയും പ്രഥമദൃഷ്ട്യാ ലംഘിക്കപ്പെട്ടു.
(2) നിരോധിക്കപ്പെട്ട മൂന്നാംമുറ പ്രയോഗം.
അതും ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കാന്‍ എന്നതിലെ ഗുരുതരമായ മനുഷ്യാവകാശ / പൌരാവകാശ ലംഘനം. നിയമവിരുദ്ധമായി പൌരന്‍റെ ദേഹത്ത്‌ കൈവെയ്ക്കുന്ന ഏതൊരു പോലീസുകാരനും ഒരു ഗുണ്ടയെക്കാള്‍, യൂണിഫോം ഇല്ലാത്ത തെമ്മാടിയെക്കാള്‍ പരിഗണന അര്‍ഹിക്കുന്നില്ല. ഇത്തരം കേസുകളില്‍ അവര്‍ക്കെതിരായി ക്രിമിനല്‍ നടപടി ക്രമങ്ങള്‍ സ്വീകരിക്കേണ്ടതാണ്. എന്നാല്‍, ഏത് ഗുരുതരമായ അതിക്രമം കാട്ടുന്ന പോലീസുകാരും ഡിപ്പാര്‍ട്ട്മെന്റ് തലത്തിലും ഭരണവര്‍ഗ്ഗത്താലും സംരക്ഷിക്കപ്പെടുക എന്നതാണ് പതിവ്.
(3) പട്ടികജാതി-വര്‍ഗ്ഗ പീഡന നിരോധന നിയമം, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്നുറപ്പ് വരുത്താന്‍ ആണ്. ഈ പോലീസ് മര്‍ദ്ദനം അതിന്‍റെ പരിധിയില്‍ വരുമെന്ന് അനുമാനിക്കുന്നു.
മൈനറോട് ഉള്ള അതിക്രമം, ദലിത് പീഡനം, മൂന്നാംമുറ എന്നീ മൂന്ന്‍ അടരുകള്‍ ഉള്‍ക്കൊള്ളുന്ന ഈ തോന്ന്യാസം ആ വകുപ്പുകള്‍ എല്ലാം ചേര്‍ത്തുള്ള നടപടി ആവശ്യപ്പെടുന്നു. പ്രതികള്‍ സര്‍വീസില്‍ തുടരില്ല എന്നും അവര്‍ക്കെതിരില്‍ ക്രിമിനല്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കപ്പെടുമെന്നും ഉറപ്പാക്കാന്‍ ശക്തമായ സമ്മര്‍ദ്ദം, പ്രക്ഷോഭപരിപാടികള്‍ അനിവാര്യമായിരിക്കുന്നു. ആരും സംരക്ഷിക്കാനില്ലാത്ത അനാഥബാലന്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ പരാതിയുമായി എത്രത്തോളം മുന്നോട്ട് പോകുമെന്നറിയില്ല.
 ·  Translate
ഇലക്ഷന്‍ ചൂടില്‍ മുങ്ങിപ്പോയ ഒന്നാണ് അനാഥ ദലിത് വിദ്യാര്‍ഥി പോലിസ് കസ്റ്റഡിയില്‍ നേരിട്ട മൂന്നാംമുറയെക്കുറിച്ച വാര്‍ത്ത‍. 16 വയസ്സുകാരന്‍ വിജേഷ് ബാബുവാണ്...
View original post
1
Add a comment...

Rajkumar S

Shared publicly  - 
 
 
അധികാരസ്ഥാനങ്ങള്‍ ഉപയോഗിച്ച് പാവങ്ങളെ വേട്ടയാടല്‍ പുതിയകാര്യമോന്നുമല്ല സ്ഥിരമായി പതിവായി നടപ്പുള്ളതാണ് പൊതുവില്‍ അത് സാധാരണ ജനങ്ങളെയാണ് വേട്ടയാടുന്നത് അതിനു ദളിതരും പട്ടിണിപാവങ്ങളുംമായിരിക്കും എന്നും ഇര പക്ഷെ ഇത്തവണ അത് തേടി ചെന്നത് ഒരു ബാങ്ക് മാനെജരെയാണ് എന്നതാണ് ഇതിലെ ട്വിസ്റ്റ്‌ .

കേരള പോലീസ് നടത്തുന്ന വിശ്വവിഖ്യാത കേസന്വേഷണം നമുക്ക് അറിവുള്ളതാണല്ലോ  ശ്രീജിത്തും , ടോമിന്‍ തച്ചങ്കരിയും ഒക്കെ ഇതിന്‍റെ ആശാന്‍മാരാണ് എത്ര കേസുകള്‍ ആരൊക്കെ കൊടുത്തത് എവിടെയൊക്കെ ഉണ്ട് എന്ന് ഇവന്മാര്‍ക്ക് പോലും അറിയില്ല , പേരെടുത്തു പറയാന്‍ കുറേയുണ്ട് പക്ഷെ  "പ്രമുഖരുടെ" പേരുപറഞ്ഞു എന്ന് മാത്രം .

ഇവിടത്തെ കഥാപാത്രം മലയാളികളുടെ കണ്ണിലുണ്ണിയായ കമ്മീഷണര്‍ നിശന്തിനിയാണ് എന്നതാണ് രസം , മലയാളിക്ക് വേണ്ടി മലയാളിസ്ത്രീകള്‍ക്ക് വേണ്ടി എന്നും മുന്‍നിരയില്‍ നിന്ന നിശാന്തിനി ഐ പി എസ് നടത്തിയ വീര കൃത്യം .

ബാങ്ക് മാനേജരുടെ മേല്‍ molestation കേസ് ചുമത്തി നിശന്തിനി ഐ പി എസ് നടത്തിയ കൃത്യം ,കോടതിയില്‍ എത്തിയപ്പോള്‍ വയറു നിറച്ചും കിട്ടി  പക്ഷെ ആ മനുഷ്യനെ അഞ്ചു കൊല്ലം പൊതുസമൂഹത്തില്‍ ഇട്ടു കൊല്ലാകൊല ചെയ്തും അപമാനിച്ചതിനും ആര് നീതി കൊടുക്കും !

നിശന്തിനിക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുക്കും എന്ന് കാത്തിരിക്കാം , അവിടെ ഇരി ഇപ്പൊ എടുക്കും !

http://www.thenewsminute.com/article/five-years-pain-man-acquitted-molestation-charges-narrates-ordeal-41815

http://www.thehindu.com/todays-paper/tp-national/tp-kerala/assault-case-high-court-pulls-up-state-police/article5775715.ece

http://timesofindia.indiatimes.com/city/kochi/Police-sting-operations-under-HC-scanner/articleshow/15133865.cms?from=mdr
 ·  Translate
2 comments on original post
1
Add a comment...

Rajkumar S

Shared publicly  - 
 
:)
 
KARACHI (Staff Report) – A hand grenade exploded inside courtroom in Karachi’s Anti-Terrorism Court (ATC) after a judge asked a police constable if he knew how grenades worked. The constable, instead of explaining his expertise in weapons and grenade handling to the judge, opted to demonstrate practically by promptly pulling out the pin from the grenade.

This resulted in a loud explosion, injuring three including the constable and a court clerk.
KARACHI (Staff Report) - A hand grenade exploded inside courtroom in Karachi
5 comments on original post
1
1
prince prabakaran's profile photo
 
:)
Add a comment...

Rajkumar S

Shared publicly  - 
 
 
ഞാറു പിന്നിലേക്കാണു നടേണ്ടത്, മുന്നിലേക്ക് നടന്ന് നട്ടാൽ ആദ്യം നട്ടവയെ ചവിട്ടിമെതിച്ച്കൊണ്ട് വേണം പോകുവാൻ :)

അരിച്ചെടി കൃഷീന്റെ കൂടെ കക്ഷിരാഷ്ട്രീയം പറയുന്നില്ല :))
 ·  Translate
8 comments on original post
2
Add a comment...
Have him in circles
309 people
Prasanth Panicker's profile photo
sushant alexander's profile photo
KISHOR VINCENT's profile photo
Sajan K N's profile photo
Shibu John's profile photo
Louis George's profile photo
Vinayan SG's profile photo
Shajira Musthafa's profile photo
ebrahim bayan's profile photo

Rajkumar S

Shared publicly  - 
 
 
പൂരത്തിലും വെടിക്കെട്ടിലുമൊക്കെ ഒരു സമയത്ത് തിമര്‍ത്തിരുന്ന ഒരാളാണ് ഞാന്‍.
 ·  Translate
10 comments on original post
1
Add a comment...

Rajkumar S

Shared publicly  - 
 
 
#applevsfbi  

FBI drops the case and informs the court that they are able to break into the iPhone. Till recently FBI claimed that it needed Apple's help. "The undisputed evidence is that the FBI cannot unlock San Bernardino shooter’s work iphone without Apple’s assistance," it wrote in a March 10 filing about the case.

This was never about one iPhone. FBI wanted to obtain a legal precedent and considered a terrorist shooting case, the best option for them to win over a jury. 

FBI purposefully reset the password, without which the Apple iPhone would have backed itself to the cloud.

 http://recode.net/2016/02/19/san-bernardino-suspects-apple-id-password-was-changed-after-shooting/

The point of FBI lawsuit was not getting to that particular iPhone, but to obtain a precedent against future encryption protection that Apple and other companies may bring. They agreed in the judicial committee that this case would have made a precedent. Duh ! 

http://bgr.com/2016/03/01/fbi-vs-apple-james-comey-iphone-hacking-precedent/

Most tech experts pointed out from the beginning that FBI is blatantly lying about "inability of breaking into iPhone". Ed Snowden too pointed out that FBI could break into the phone if needed. Once again it turns out Snowden was right. 

https://www.aclu.org/blog/free-future/one-fbis-major-claims-iphone-case-fraudulent

Unfortunately, for FBI, when they went to house judicial committee, they were roasted. FBI didn't have an answer about security threats the case will open up by creating a precedent for countries like China and Russia. That I think is the reason why FBI backtracked. 

Iphone is not unbreakable. But its is more secure because FBI did not succeed in making apple create the "all passkey". Currently, the method by which FBI broke into iPhone involves a hardware approach. That is it requires a physical access to the iPhone. But a software backdoor is a much bigger threat. And the battle for privacy is not over.

http://www.wsj.com/articles/fbi-vs-apple-isnt-over-1459116064
Information Age columnist Gordon Crovitz writes that the FBI vs. Apple battle over encryption isn’t over—Fourth Amendment issues remain, and both sides need to argue more forthrightly.
View original post
1
Add a comment...
People
Have him in circles
309 people
Prasanth Panicker's profile photo
sushant alexander's profile photo
KISHOR VINCENT's profile photo
Sajan K N's profile photo
Shibu John's profile photo
Louis George's profile photo
Vinayan SG's profile photo
Shajira Musthafa's profile photo
ebrahim bayan's profile photo
Collections Rajkumar is following
Basic Information
Gender
Male