Profile cover photo
Profile photo
bincy mb
17,662 followers -
(അനിയത്തിക്കുട്ടി ) Web Development || SEO
(അനിയത്തിക്കുട്ടി ) Web Development || SEO

17,662 followers
About
Posts

Post has attachment
എല്ലാവരും ആകാംക്ഷയോടെ .. ആവേശത്തോടെ കാത്തിരുന്ന സീക്രെട്ട് ശാന്ത 2017 ലെ ശാന്ത -ബഡി ലിസ്റ്റ് ഇതാ ..

Post has attachment
എത്തിപ്പോയ് !!

Photo

Post has attachment
ഹല്ല പിന്നെ !!
Photo

Post has attachment
ഡിയര്‍ ശങ്കരന്റെ ഡിയരെസ്റ്റ് ശാന്തേ ... :)

എനിക്കിച്ചിരി കുശുമ്പോക്കെ വരണുണ്ട് .. ട്ടാ .... <3 <3

ഇന്നലെ സത്യത്തില്‍ ആ ഗിഫ്റ്റ് വന്നതാരുന്നു ..മലപ്പുറത്തെയ്ക്ക് ഏതോ ഓര്‍ഗാനിക് കൊതുക് സ്പ്രേ ഉണ്ടെന്നും പറഞു ഓര്‍ഡര്‍ ചെയ്തത് വന്നതാണ് .. എന്നും പറഞ്ഞു പാക്കെറ്റ് അതേപോലെ പൊട്ടിക്കണ്ടാങ്ങ് അങ്ങ് വെച്ച് ..

രാവിലെയാണ് രവീഷേട്ടന്‍ പിങ്ങിയപ്പോളാ സംഗതി ഇനി ഇതെങ്ങാനും ആണോ എന്നും വെച്ച് പൊട്ടിയ്ക്കുന്നത് :) :)

ഓഫീസില്‍ പാതി വഴി വണ്ടിയേല്‍ ഇരിക്കുമ്പോ ശങ്കരനോട് .. ഗിഫ്റ്റ് വന്നു എന്ന് മെസ്സേജ് അയച്ചു :)

.. ആരാ ആരാ .. ക്ലൂ ഉണ്ടോ എന്നൊക്കെ ചോദിച്ചു തിരിച്ചു ഫുള്‍ മെസ്സെജ്സ് :)

ദിപ്പോള്‍ ഏതാണ്ടൊക്കെയോ ഗസല്‍,പഴേ ഓള്‍ഡ്‌ മലയാളം പാട്ടുകള്‍ ഒക്കെ വെച്ച് തിമിര്‍ത്ത് നടപ്പുണ്ട് ..എന്തിനു മൂപ്പരടെ KSRTC ടെ ടൈമിംഗ് വരെ ചോദിക്കുന്നുണ്ട് ..പാവം കൊച്ച് !!

അലക്സാ എന്നൊക്കെ ചെലപ്പോ കലിപ്പില്‍ വിളിക്കുന്ന കേട്ട് ഇനിയെങ്ങാനും എന്നോടുള്ളത് വല്ലോം ആണോ എന്നുവരെ എനിക്ക് ഡൌട്ട് ഉണ്ട് :)

SSLetter No: 51

+Arun Sasi

Dear Arun

ഇങ്ങളെ പേര് ശാന്റാ മെയിലിൽ കണ്ടപ്പോ നോം ഒന്ന് ആശ്ചര്യപ്പെട്ടു.പ്രൊഫൈൽ നോക്കിയപ്പോ! ആഹാ! ഡാരൻ ലേഹ്മാൻ ചിരിച്ചോണ്ട് അവിടെ. സന്തോഷമായിട്ടോ.

വിശദമായി പിന്നീട് എഴുതാം അൽപ്പം തിരക്കിലാണ് ഈ ശാന്തക്കാലം നുമ്മ പൊളിക്കും.

ഒത്തിരി ഇഷ്ട്ടത്തോടെ
ശാന്തേച്ചി

SSLetter No: 50

+നിത്യ മുല്ല

മുല്ലാ , നിനക്കായ് റുമിയുടെ ഒരു കവിത

Love is reckless; not reason.
Reason seeks a profit.
Love comes on strong,
consuming herself, unabashed.

Yet, in the midst of suffering,
Love proceeds like a millstone,
hard surfaced and straightforward.

Having died of self-interest,
she risks everything and asks for nothing.
Love gambles away every gift God bestows.

Without cause God gave us Being;
without cause, give it back again.

SSLetter No: 49

+നിത്യ മുല്ല

പ്രണയ ലേഖനങ്ങൾ എഴുതി ശീലമില്ല എങ്കിലും എന്റെ ബഡി മുല്ലയുടെ പോസ്റ്റ് കാണുമ്പോൾ എഴുതാതിരിക്കുന്നതെങ്ങനെ ?.

ബഡി മുല്ലയാണെന്നറിഞ്ഞപ്പോൾ മാരത്തോൺ ഓടുന്ന .മുല്ലയേപ്പൊലെ ഹൃദയം സന്തോഷത്തോടെ കുതിക്കുകയാണ്.

മുല്ലയ്ക്ക് എഴുതിയെഴുതി ഞാനൊരു എഴുത്തുകാരനാവും

സസ്നേഹം
ശാന്ത

SSLetter No: 48

+Kumar Neelakandan

പ്രിയപ്പെട്ട കുമാറേട്ടാ. പണിയൊന്നും ഇല്ലെങ്കിലും ഒടുക്കത്തെ തിരക്കാണെന്ന് മനസ്സിലായി.

ചില്ലറ ട്രോൾ ഒന്നുമല്ലല്ലോ പ്ലസ്സിൽ ഇറക്കുന്നത്. എന്തായാലും കേരളതീരത്ത് ട്രോളിങ്ങ് നിരോധിച്ച ഈ അവസ്ഥയിൽ ഈ ട്രോളുകൾ ഒരു ആശ്വാസമാണെന്ന് പറയാതെ വയ്യ.

മംഗലശേരി നീലകണ്ടനെ ഓർമ്മിപ്പിക്കുന്ന ഒരു പേരായത് കൊണ്ട് ട്രോളി മറിക്കാൻ ഒരു പേടി ഉണ്ട്. തിരിച്ചുള്ള ട്രോൾ താങ്ങാനുള്ള കപ്പാസിറ്റി ഇല്ലെങ്കിലും കുമാറേട്ടനെ ഒന്ന് തള്ളി മറിക്കാനുള്ള ശ്രമത്തിലാണ് ഞാാൻ.

ചിക്കൻ പോക്സൊക്കെ മാറി അടിപൊളി ചിക്കൻ ചില്ലി കഴിക്കാനുള്ള പരുവത്തിലാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് ആദ്യ കത്ത് ചുർക്കുന്നു.

Post has attachment
SSLetter No: 47

+വെട്ടിച്ചിറ ഡൈമണ്‍

പ്രിയപ്പെട്ട ഡൈമേട്ടന് ...

ഈ പേരൊന്നു കണ്ടു പിടിക്കാനും മലയാളത്തിൽ ടൈപ്പ് ചെയ്തെടുക്കാനും ഞാൻ പെട്ട പാട് ചില്ലറയൊന്നും അല്ല.

ഭൂപടത്തിൽ നമുക്കിടയിലെ അകലം തീരുമാനിക്കുന്നത് വലിയ അക്കങ്ങൾ ആണെങ്കിലും നമ്മുടെ മനസ്സുകൾക്ക് അതൊരു തടസ്സമാകില്ലെന്ന് എനിക്കുറപ്പുണ്ട്.

അങ്ങു രാജധാനിയിലെ മരം കോച്ചുന്ന തണുപ്പിലും ഞാനയാക്കുന്ന സമ്മാനത്തിനും കത്തിനുമായി കാത്തിരിക്കുന്ന ഏട്ടന്റെ മനസ്സു കണ്ടത് കൊണ്ട് മാത്രമാണ് ഈ രാത്രിയിൽ ഞാനീ കത്തെഴുതുന്നത്.

വൈകാതെ എന്റെ സമ്മാനവും മൈലുകൾ താണ്ടി അവിടെ എത്തിച്ചേരും. ഏറ്റവും മനോഹരമായ സമ്മാനം അയക്കണമെന്ന ആഗ്രഹത്താൽ അന്വേഷിച്ചു ഞാനിങ്ങനെ അലയുകയാണ്.

അതുവരെ ഡിസംബറിലെ കുളിരിൽ ആശ്വസിക്കാൻ എന്റെ സ്നേഹത്താൽ വീര്യം കൂട്ടിയ വൈനും കേക്കും കഴിച്ചു എന്നെയും ഓർത്തിരിക്കണം.

ഡയമേട്ടന്റെ സ്വന്തം..
ശാന്ത....
Photo

Post has attachment
SSLetter No: 46

+മാലിനി എഡ് വിന്‍

ബഡി കാത്തിരിക്കുകയാണന്ന് അറിയാം. സാന്ത നല്ല തിരക്കിലായി പോയി.

കത്ത് നോക്കിയിരുന്ന് ബോറഡിക്കുമ്പോ വെറുതെ ബിരിയാണിയോ പഴം പൊരി ഒക്കെ ഉണ്ടാക്കി കഴിച്ച് ബോറടി മാറ്റണം.

തല്ക്കാലം വിഭവങ്ങൾ ഒക്കെ കഴിച്ച് ഇരിക്കിട്ടോ .

Photo
Wait while more posts are being loaded