Profile cover photo
Profile photo
സിബു ‌ (Cibu)
7,867 followers
7,867 followers
About
സിബു's posts

ഡയറ്റിനെ പറ്റി കുഞ്ഞാലിയുടെ പോസ്റ്റുകൾ കണ്ടപ്പോൾ ആ വിഷയത്തിൽ കുറച്ച് പോപ്പുലറായ പേപ്പറുകൾ വായിച്ചിരുന്നു.. അവിടെയിട്ട കമന്റാണ് ഇത്. അല്പം കൗണ്ടർ ഇന്റ്യൂട്ടീവ് ആണ് കാര്യങ്ങൾ... സത്യത്തിൽ ആരോഗ്യമുള്ള ആളാണെങ്കിൽ ഡയറ്റ് ഏത് എന്നത് പ്രധാനമല്ല; ഏതെങ്കിലും ഡയറ്റ് പാലിച്ചാൽ മതി - ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞാൽ ഫലം ഏതാണ്ട് തുല്യം - സോൺ ഡയറ്റാവട്ടെ, ആറ്റ്കിൻസ് ആവട്ടെ, ഓർണിഷ് ആവട്ടെ എല്ലാം ഒരുപോലെ. (എന്നാൽ ഡയബെറ്റിസ് മുതലായ അസുഖങ്ങളുണ്ടെങ്കിൽ കഥ മാറി - അപ്പോൾ ഏത് ഡയറ്റ് എന്നത് പ്രധാനമാണ്.)

Ref:

1) കുഞ്ഞാലിയുടെ പോസ്റ്റ്: https://plus.google.com/105334359693520428694/posts/BdTUYGdYHyi

2) Long-term effects of 2 energy-restricted diets differing in glycemic load on dietary adherence, body composition, and metabolism in CALERIE: a 1-y randomized controlled trial: http://ajcn.nutrition.org/content/85/4/1023.full

3) Comparison of Weight-Loss Diets with Different Compositions of Fat, Protein, and Carbohydrates: http://www.nejm.org/doi/full/10.1056/nejmoa0804748

4) Comparison of the Atkins, Ornish, Weight Watchers, and Zone Diets for Weight Loss and Heart Disease Risk Reduction
A Randomized Trial: http://jamanetwork.com/journals/jama/fullarticle/200094

5) A Randomized Trial of a Low-Carbohydrate Diet for Obesity: http://www.nejm.org/doi/full/10.1056/NEJMoa022207

അതായത് നമുക്ക് വർഷങ്ങളോളം പാലിക്കാൻ പറ്റുന്ന റീസണബിൾ ആയ ഡയറ്റാണോ എന്നതാണ് കാര്യം. (3 നേരവും മട്ടൺ ബിരിയാണി എന്ന ഡയറ്റല്ല). അതായത് ഒന്നും വേണ്ടെന്ന് വയ്ക്കണ്ട; പകരം, മോഡറേഷൻ ആണ് വേണ്ടത്. സത്യത്തിൽ അതാണ് ഏറ്റവും പ്രശ്നം പിടിച്ചതും. 0 / 1 അല്ലെങ്കിൽ വേണം/വേണ്ട എന്ന രണ്ട് ചോയ്സേ ഉള്ളൂ എങ്കിൽ മനസ്സിന് അത് ഫോളോ ചെയ്യാൻ വളരെ എളുപ്പമാണ് - കോഗ്നിറ്റീവ് ലോഡ് കുറവാണ്. എന്നാൽ കുറച്ച് മാത്രം കഴിക്കാവൂ എന്നത് അല്പം കൂടി തലച്ചോറ് വർക്ക് ചെയ്യേണ്ട റെജീം ആണ് - നേരത്തെ എത്ര കഴിച്ചു എന്നൊക്കെ ഓർമിച്ചെടുക്കണം - മനസ്സ് ക്ഷീണിച്ചിരിക്കുമ്പോൾ സ്ട്രെസ്സ് ഉള്ളപ്പോഴൊന്നും അത് നടക്കില്ല. അതുകൊണ്ട് മോഡറേഷൻ ഡയറ്റ്പ്ലാൻ തെറ്റിപ്പോകാൻ വളരെ എളുപ്പവുമാണ്. അതുകൊണ്ട് ഇത് കഴിക്കില്ല; അത് കഴിക്കില്ല എന്ന അനാവശ്യമായ എന്നാൽ എളുപ്പമുള്ള ഡയറ്റ് പ്ലാൻ ഉണ്ടാക്കുക തന്നെ.

എന്റെ വീട്ടിലെ ജോലിക്കാരിക്ക് ഒരു മൈക്രോവേവ് വേണം.. അവർക്ക് അത് കടയിൽ ചെന്ന് വാങ്ങിക്കാനേ പറ്റൂ. മൊബൈൽ ബാങ്കിംഗ് ഒന്നും നടക്കില്ല - ഡാറ്റാ കണക്ഷനില്ല; ഇംഗ്ലീഷ് അറിയില്ല.. etc. അത് കൊണ്ടുതന്നെ, ഓൺലൈനിൽ ഉള്ള ഓഫറുകളൊന്നും അവർക്ക് കിട്ടുന്നില്ല. ഓൺലൈനിൽ 3500 രൂപയാവുന്ന മൈക്രോവേവിന് കടയിൽ പോയാൽ 5000 രൂപ. ഓരോ സ്ഥലത്തേയ്ക്കും ബസ്സിലോ മറ്റോ പോകേണ്ടതുകൊണ്ട് അധികം കടകളിൽ കയറി അന്വേഷിക്കാനും അവരെക്കൊണ്ട് പറ്റുന്നില്ല. എന്തായാലും ഞാൻ അവർക്ക് വേണ്ടി ആമസോണിൽ നിന്നും ഒന്ന് വാങ്ങിക്കൊടുത്തു.

ഞാൻ ഈ ചെയ്തത് തന്നെ, ഒരു പരിസരത്തുള്ള എല്ലാവർക്കും ചെയ്തുകൊടുക്കുന്ന ഒരു നോൺപ്രൊഫിറ്റ് ബിസിനസ് മോഡലായും നടക്കില്ലേ? അതായത് ആർക്കും ബ്രൗസ് ചെയ്യുന്ന സമയത്തിനുള്ള കാശും ഓർഡർ ചെയ്യുന്ന വസ്തുവിന്റെ വിലയുടെ കുറച്ച് ദിവസത്തെ പലിശയും മുടക്കിയാൽ എന്തും ഓർഡർ ചെയ്യാവുന്ന ഒരു മൊബൈൽ `കാറ്റലോഗ്` കട. കാറ്റലോഗ് ആമസോണിന്റേയും ഫ്ലിപ്കാർട്ടിന്റേയും ആയിരിക്കും എന്ന് മാത്രം. ഇനി ആള് വന്ന് സാധനം എടുത്തില്ലെങ്കിലും നഷ്ടമൊന്നും വരാതെ തിരിച്ച് കൊടുക്കാനും ആമസോണിലും ഫ്ലിപ്കാർട്ടിലും വകുപ്പുമുണ്ടല്ലോ. മിക്കവാറും 20-30-മിനുട്ട് ബ്രൗസിംഗ് സമയം ധാരാളം മതിയാവും ഒന്ന് കണ്ടുപിടിച്ച് ഓർഡർ ചെയ്യാൻ. എന്റെ ജോലിക്കാരിയുടെ കേസിൽ 100 രൂപ മുടക്കിയാൽ അവർക്ക് 1500 രൂപ ലാഭം.

[ഈ ഗെറ്റോ `ടാക്സ്` എന്നത് ഇതുപോലെ ഒരു യഥാർത്ഥ സംഗതിയാണ്. അതായത്, പാവപ്പെട്ടവർക്ക് ഒരേ സാധനത്തിന് പണക്കാരേക്കാൾ കൂടുതൽ കാശ് മുടക്കേണ്ടിവരുന്നു എന്ന കൗണ്ടർ ഇന്റ്യൂട്ടീവ് പ്രതിഭാസം.]

Post has shared content

Post has attachment
ഇന്ന് ഊബർ ചെയ്യുന്നത് അസ്സൽ മോണോപൊളി പ്രാക്ടീസ് ആണ്. മില്യണുകൾ ഇൻസന്റീവ് ആയി കൊടുത്തുകൊണ്ട് മാർക്കറ്റ് പിടിക്കുകയാണ്. അത്രയും ഡീപ്പ് പോക്കറ്റില്ലാത്ത ആർക്കും എതിർത്ത് നിൽക്കാനാവില്ല.

ഇനി ഇങ്ങനെ ഒരു നിയമം വന്നാൽ എങ്ങിനെ എന്ന് ആലോചിച്ചു നോക്കൂ: ഊബറിന് കാശ് വാങ്ങാനേ വകുപ്പുള്ളൂ; ഊബർ കാശ് യാത്രക്കാരനോ ഡ്രൈവർക്കോ കൊടുക്കാൻ പാടില്ല.

അതായത്, ഇൻവെസ്റ്റ്മെന്റ് ഡ്രൈവറിലേയ്ക്ക് ചാനൽ ചെയ്ത്, യാത്രക്കാരുടെ നിരക്ക് കുറച്ച്, അവരെ യാത്രക്കാരെ unrealistically ഹാപ്പി ആക്കി മാർക്കറ്റ് പിടിക്കാൻ അനുവദിച്ചുകൂടാ. അങ്ങനെ ചെയ്യാൻ പറ്റാതാവുമ്പോൾ കോമ്പറ്റീഷനുകൾക്ക് എളുപ്പം പൊങ്ങിവരാനാകും. അങ്ങനെ ഊബറിനെ ലെവൽ പ്ലേയിംഗ് ഫീൽഡിൽ നിറുത്താനാവും. അവിടെ യഥാർത്ഥ മാർക്കറ്റ് എക്കോണമി പ്രവർത്തിക്കുകയും ചെയ്യും.

(ഇത് https://plus.google.com/u/0/116026962133493654316/posts/AkrQTMGLSF3 ൽ കമന്റായി ഇട്ടിരുന്നതാണ്)
Photo

Post has attachment

Post has attachment
Photo

Post has attachment
അടുത്തതായി നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഈച്ച കോപ്പി ഐഡിയ ആണ് കൺവേയർ ബെൽറ്റ് സുശി. https://www.youtube.com/watch?v=3hOpP3brwtY (btw, ഈ അപ്പന്റേയും മക്കളുടേയും ജാപ്പനീസ് കൾച്ചറിനെ പറ്റിയുള്ള മറ്റു വീഡിയോകളും രസകരമാണ് - cute).

എനിക്കിഷ്ടം പക്ഷെ, ജപ്പാനിൽ കാണുന്നത്രയും മെക്കനൈസ്ഡ് അല്ലാത്തവയാണ്. ഇവിടെയടുത്ത് യൊ-സുശി കൊള്ളാം. കുറച്ചുകൂടി സ്പേസ് തോന്നും; കുറച്ചുകൂടി എളുപ്പമാണ് ട്രേ എടുക്കാനും മറ്റും.

ഇനി അതിലെ സുശി അല്പം മാറ്റി വച്ച് അതിലൂടെ ഇങ്ങനെ പഴമ്പൊരിയും സുഖിയനും .. എന്തിന് ചോറും സാമ്പാറും ബീഫ്‌ഫ്രൈയും തോരനും മത്തി വറുത്തതും പോകുന്നത് ഒന്ന് വെറുതേ അലോചിച്ച് നോക്കൂ.. ഹാ!

അത്ര  വലിയ  ഐഡിയ  ഒന്നുമല്ല;  ഇവിടെ  കാണുന്നതിന്റെ  ഈച്ച  കോപ്പിയാണ്. 


നമ്മുടെ  ട്രെയിനുകൾ  ഒന്നും  സമയത്ത്  ഓടിക്കാൻ  നമുക്ക്  അറിയില്ല.  അപ്പോ  ജനം  മുഴുവൻ  ഒന്നും  രണ്ടും മൂന്നും   മണിക്കൂർ  സ്റ്റേഷനിൽ കാത്ത്  കെട്ടികിടപ്പാണ്.  ഈ  കാത്തിരിപ്പിനെ  ഒരു  എക്കണോമിക്  ആക്ടിവിറ്റി  ആക്കിക്കൂടെ  എന്നാണ് ഉണ്ടിരിക്കുമ്പോ തോന്നുന്നത്. പരിപാടി  വളരെ  സിമ്പിളാണ്.  സ്റ്റേഷന്റെ  മുകളിൽ  തകരപ്പാട്ടയടിച്ചിട്ടിരിക്കുന്ന  സ്ഥലം  ഏതെങ്കിലും  കുത്തകയ്ക്ക്  ഒരു  മൾട്ടിപ്ലക്സും മാളും  പണിയാൻ  കൊടുക്കാം.  ചുമ്മാ  ഇരുന്ന്  പാട്ടം  വാങ്ങിയാൽ  മതി. 


കുത്തകയ്ക്കാണെങ്കിൽ തന്റെ മാളിൽ ജനത്തിനെ എത്തിക്കാൻ നയാ പൈസ മുടക്കണ്ട. ഇങ്ങനെയൊക്കെയല്ലാതെ ജനം ചിന്തിക്കുമോ എന്ന് നോക്കൂ: "ട്രെയിൻ 3 മണിക്കൂർ വൈകിയാണ് ഓടുന്നത് ... എന്നാ പിന്നെ പുലിമുരുഗന് കയറുകയല്ലേ?... "   "ഇനിയും  ഒരു  മണിക്കൂർ  ഉണ്ട്  എന്നാ  ബാങ്കിൽ   ചെന്ന് DD  എടുക്കാനുള്ളത്  എടുത്ത്  ഒരു  ചായയും  കുടിക്കാനുള്ള  സമയമുണ്ട്. " ബാങ്കിന്റെ  കൗണ്ടർ  അവിടെ  ഉണ്ടാവണം  എന്ന്  മാത്രം..  ഒരു  ചെറിയ  സൂപ്പർ മാർക്കറ്റ്  അവിടെയുണ്ടെങ്കിൽ   വീട്ടിലേക്ക്  വാങ്ങാനുള്ള  പച്ചക്കറിയും  അവിടെ  നന്നാക്കാം. 

Post has attachment
Good morning!
Photo

കോമ്പ്ലക്സായ ഈ ലോകം മനസ്സിലാക്കാൻ എല്ലാവർക്കും ഓരോ മോഡലുകളില്ലേ.. പടിഞ്ഞാറ് കാറുകണ്ടാൽ മഴപെയ്യും എന്നോ സ്കൂളിലെ ടീച്ചർ വാച്ചൂരി മേശപ്പുറത്ത് വച്ചാൽ എല്ലാവർക്കും അടി ഉറപ്പാണ് എന്നോ വിചാരിക്കുമ്പോലെ.. എല്ലാം അറിഞ്ഞിട്ടുള്ളതല്ല; എന്നാൽ പല സന്ദർഭങ്ങളിലും ഒന്നും അറിയാത്തതിനേക്കാൽ നന്നായി പ്രവർത്തിക്കുന്ന ഒന്ന്. അതുപോലെ എന്റെ മനസ്സിലുള്ള ഒരു മോഡലാണ്, ആണിന് സെക്സെന്നപോലെയാണ് പെണ്ണിന് റൊമാന്റിക് റിലേഷൻഷിപ്പ് (പ്രണയം) എന്ന സമവാക്യം. ഈ ഒരു ഫോർമുല വച്ച് ഒരു മാതിരി ആൺ-പെൺ ബിഹേവിയറൊക്കെ എനിക്ക് എന്റെ മനസ്സിനെ ബോധിപ്പിക്കാനാവാറുണ്ട്.

ഒരല്പം കൂടി നീട്ടി പറഞ്ഞാൽ, ആണിന് റൊമാന്റിക് റിലേഷൻഷിപ്പ്, സെക്സിലേയ്ക്കുള്ള മാർഗ്ഗമാവുമ്പോൾ; പെണ്ണിന് സെക്സ്, പ്രണയത്തിനെ അരക്കെട്ടുറപ്പിക്കാനുള്ള വഴിയും. ഇതിനുള്ള ബയോളജിക്കൽ കാരണം സാധാരണ പറയാറുള്ളത് തന്നെ: ബീജങ്ങളുടെ നിർമ്മാണം ചിലവു കുറഞ്ഞതാവുമ്പോൾ, ഗർഭകാലം നീണ്ടതും ദുഷ്കരവുമാകുന്നു.

ഈ സെക്സ്-പ്രണയം ദ്വന്ദങ്ങൾ നമുക്ക് തരുന്ന പല റിസൾട്ടുകളും ഉണ്ട്:

- സെക്സിൽ താല്പര്യമില്ല എന്ന് പറയുന്ന ആണിനെ കാണാറില്ലാത്ത പോലെ, എനിക്ക് പ്രണയിക്കാൻ താല്പര്യമില്ല എന്ന് പറയുന്ന പെണ്ണിനേയും കാണില്ല. കാരണം ലക്ഷ്യമാണ് മാർഗ്ഗമല്ല അവരവരുടെ അടിസ്ഥാന താല്പര്യം.

- അതേ സമയം, പ്രണയത്തിൽ താല്പര്യമില്ല, സെക്സ് മാത്രം മതി എന്ന് പറയുന്ന ആണുങ്ങളേയും; സെക്സിൽ താല്പര്യമില്ല പ്രണയം മതി എന്ന് പറയുന്ന പെണ്ണുങ്ങളേയും കാണുകയും ചെയ്യും.

- എനിക്ക് ആരേയും പ്രണിയിച്ച് ഒരരുക്കാക്കാനാവും എന്ന് ഒരു പെണ്ണ് പറയുമ്പോൾ ഞാൻ അപ്പുറത്ത് കേൾക്കുന്നത് തനിക്ക് ഏത് പെണ്ണിനേയും സ്വന്തം കിടപ്പറയിലെത്തിക്കാനാവും എന്ന് പറയുന്ന ഒരാണിനെയാണ്.

- ഇതേ സിമട്രിയാണ് വഞ്ചനയുടെ കാര്യത്തിലും: പ്രണയം നടിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ആണിനേയും; അതുപോലെ ലൈംഗിക ബന്ധത്തിലേർപ്പെടാം എന്ന് കൊതിപ്പിച്ച് ആണിനെ കൂടെ കൊണ്ടുനടക്കുന്ന പെണ്ണിനെയും നമ്മൾ കാണും.

- എന്നാൽ വഞ്ചനയുടെ കാര്യത്തിൽ ഇവയുടെ വിപരീതങ്ങളെ ഞാൻ കണ്ടിട്ടില്ല: അതായത്, പ്രണയം നടിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്ന പെണ്ണിനേയും, അതുപോലെ ലൈംഗിക ബന്ധത്തിലേർപ്പെടാം എന്ന് കൊതിപ്പിച്ച്, അത് ചെയ്യാതെ പെണ്ണിനെ കൂടെ കൊണ്ടുനടക്കുന്ന ആണിനേയും.

- ആണുങ്ങൾക്ക് പോൺ പോലെയാണ് പെണ്ണുങ്ങൾക്ക് റൊമാന്റിക്/പൈങ്കിളി കഥകൾ. രണ്ടും ആവശ്യമൊന്നുമില്ലാതെ ഉത്തേജിപ്പിക്കുന്നത് അവരവരുടെ നേരത്തെ പറഞ്ഞ ലക്ഷ്യത്തെ തന്നെ.

- ഈ റിവേർഴ്സ് റിലേഷൻഷിപ്പ് ഉള്ളതുകൊണ്ട് ആൺ-പെൺ ബന്ധത്തിൽ റൊമാൻസും സെക്സും ഉണ്ടെങ്കിലേ അതിൽ ന്യായമുള്ളൂ എന്നാണ് എന്റെ കാഴ്ചപ്പാട് - ഏതെങ്കിലും ഒന്ന് ഒഴിവാക്കുന്നത് അതിലൊരാളോട് ചെയ്യുന്ന അനീതിയും.
Wait while more posts are being loaded