Profile cover photo
Profile photo
Aravind K
3,205 followers
3,205 followers
About
Communities and Collections
View all
Posts

Post has attachment
വ്യത്യസ്തമായ ഒരു വ്യൂ ആണു.
തെറ്റോ ശരിയോ എന്നറിയില്ല. വ്യക്തികളേയും അറിയില്ല.
വ്യക്തികളെ മാറ്റി വെച്ചു ഒരു ആത്മപരിശോധന നടത്തിയാൽ എന്റെ മനസ്സോ കൈകളോ 100% ശുദ്ധവും ആയിരിക്കില്ല. അത്രയ്കുണ്ടല്ലോ വളർന്നു വരുന്ന ചുറ്റുപാടുകളുടെ പായൽ.
അറ്റ്‌ലീസ്റ്റ്‌ മാറാൻ ശ്രദ്ധാലു ആകുന്നതിനൊപ്പം പ്രശ്നങ്ങളിൽ മൗനം പാലിക്കാനെങ്കിലും ഇത്തരം എഴുത്തുകൾ എന്നെ പ്രേരിപ്പിക്കുന്നുണ്ട്‌.

ഓൺലൈൻ ലോകത്തെ ഇടത്‌ തമ്പ്രാന്മാരും ചാനൽ ലോകത്തെ കാര്യസ്ഥരും ശിങ്കിടികളും പറയും ഏതാണു പീഢനം..ഏതാണു കള്ളം എന്ന്. ബാക്കി ഉള്ളവർ ഒക്കെ റാൻ മൂളി ഏമാന്മാർ പറയുന്നത്‌ അങ്ങട്‌ അനുസരിക്യാ!

ഫ്ഹ്ഹ്ഹ്‌...ഭയങ്കര പുരോഗമന പ്രസ്ഥാനം തന്നെ!

Post has attachment
ഫുൾ ഹിന്ദു ചിഹ്നങ്ങൾ ആണല്ലോ (സവർണ്ണ ചിഹ്നങ്ങൾ എന്ന് ഇടത്‌ ബുജികൾ പറയുന്ന...).

മനപ്പൂർവ്വം ആയിരിക്കും അല്ലേ... അണ്ടർ പ്രെഷർ...
ഫ്ഹ്ഹ്ഹ്‌....

Poster courtesy: FB
Photo

Post has attachment
ശരിയാണു. പാക്കിസ്താനും ഐസിസും ഒക്കെ ഒഴിച്ചാൽ ബാക്കി രാജ്യങ്ങൾ യുദ്ധങ്ങളിൽ പോലും ഇങ്ങനെ ക്രൂരമായി മനുഷ്യരെ കൊല്ലാറില്ല. കൈ വെട്ടി വലിച്ചെറിയുക...നാൽപത്‌ അൻപത്‌ വെട്ടുകൾ വെട്ടുക... ഒരാളെ കൊല്ലാൻ "ധീരന്മാരായ" പത്തു പതിനഞ്ച്‌ ആൾക്കാർ വരിക (ഹഹ...ഊളകൾ!)... വഴിയെ പോകുന്നവരെ പാർട്ടി ബന്ധം പറഞ്ഞു വെട്ടി കൊല്ലുക...
തീർച്ചയായും. സംസ്കാര ശൂന്യമായ പൈശാചികമായ കാര്യമാണു. കേന്ദ്രമന്ത്രിയോട്‌ യോജിക്കുന്നു.

പക്ഷേ പശൂന്റെ മാംസം കൈയ്യിൽ വെച്ചു എന്നൊക്കെ പറഞ്ഞു സ്വന്തം രാജ്യക്കാരെ ഹിന്ദു തീവ്രവാദികൾ തല്ലിക്കൊല്ലുന്നതോ? എനി കമന്റസ്‌?

തൊലിക്കട്ടി എന്നൊക്കെ പറഞ്ഞാൽ!!

ഹിന്ദുത്വ തീവ്രവാദികളെ എതിർക്കുന്നത്‌ ഞമ്മന്റെ തീവ്രന്മാരോട്‌ പ്രശ്നമില്ലാത്തത്‌ കൊണ്ടാണു എന്നു കരുതുന്ന ക്രിമിനലുകളും വിഡ്ഢികളും വായിക്കാൻ!

Nanda Kumar SR in FB

"കുറച്ചുകാലം മുമ്പ് ഫേസ്ബുക്കിനകത്തും പുറത്തും അറിയപ്പെടുന്ന പ്രമുഖ ദളിത്‌ ആക്ടിവിസ്റ്റുമായി സംസാരിക്കാനിടയായി. ഹിന്ദുത്വ ഫാസിസത്തിന്റെ ആസന്നമായ ഭീഷണികളെകുറിച്ച് അദ്ദേഹം വളരെ ആധികാരികമായി വിശദീകരിച്ചു. ആര്‍.എസ്.എസ് ഉയര്‍ത്തുന്ന ഭൂരിപക്ഷ വര്‍ഗീയതയോളം ഇല്ലെങ്കിലും കേരളത്തിലും ഇന്ത്യയിലും ശക്തിപ്പെടുന്ന ഇസ്ലാമിക മൗലികവാദത്തെയും എതിര്‍ക്കേണ്ടതല്ലേ എന്ന എന്‍റെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഞെട്ടിച്ചുകളഞ്ഞു. ന്യൂനപക്ഷ മൗലികവാദത്തെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കരുത് എന്നും അത് ആത്യന്തികമായി ഹിന്ദുത്വ ഫാസിസത്തിന്റെ വാദമുഖങ്ങളെയാണ് ശക്തിപ്പെടുത്തുക എന്നാണ് അദ്ദേഹം പറഞ്ഞത്!

ഹിന്ദുത്വ ഫാസിസമാണോ ഇസ്ലാമിക മൗലികവാദമാണോ കൂടുതല്‍ അപകടകരം എന്ന ചോദ്യത്തിന് ഹിന്ദുത്വഫാസിസം തന്നെ എന്ന് ഇത്രകാലവും സംശയലേശമന്യേ മറുപടി പറഞ്ഞിരുന്നു. കാരണം, ഇന്ത്യ പോലൊരു രാജ്യത്ത് ഭൂരിപക്ഷ വര്‍ഗ്ഗീയത വളരെയെളുപ്പം ഫാസിസത്തിന് വഴിമാറും എന്നും ന്യൂനപക്ഷ മൗലികവാദം ഏറിയാല്‍ സാമുദായിക വാദം മാത്രമാകാനേ കഴിയൂ എന്നുമാണ് കരുതിയിരുന്നത്.
പക്ഷേ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭീതിതവും അരക്ഷിതവുമായ ജീവിത സാഹചര്യം ഏതായാലും കേരളത്തില്‍ ഇല്ല. മുസ്ലിം സമുദായം രക്തരൂക്ഷിതമായ വര്‍ഗ്ഗീയകലാപങ്ങള്‍ക്കോ വംശഹത്യകള്‍ക്കോ ഇവിടെ ഇരയായിട്ടില്ല. പൊതുസമൂഹത്തില്‍ ഹിംസാത്മകമായ അപരവത്കരണങ്ങള്‍ക്ക് (താരതമ്യേന) വിധേയമായിട്ടില്ല. കഴിഞ്ഞ അറുപതുകൊല്ലമായി പ്രത്യക്ഷമായോ പരോക്ഷമായോ രാഷ്ട്രീയ അധികാരം കയ്യാളിപ്പോന്നിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് സലഫിസ്റ്റ് ആശയങ്ങള്‍ സമുദായത്തില്‍ പിടി മുറുക്കുന്നത്? ഐ.എസ്.ഐ.എസ് പോലുള്ള സംഘടനകളിലേക്ക് കേരളത്തില്‍നിന്നുപോലും റിക്രൂട്ട്മെന്റ് ഉണ്ടാവുന്നത്?

നിങ്ങള്‍ക്ക് ആര്‍.എസ്.എസ്സിനെ, ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ എളുപ്പം സാധിക്കുന്നതുപോലെ ഇന്ന് ഇസ്ലാമിസത്തെ എതിര്‍ക്കാന്‍ കഴിയില്ല എന്നതാണ് ട്രാജഡി. കാരണം എതിര്‍ത്താല്‍ അതോടെ ഇസ്ലാമോഫോബിസ്റ്റായി മുദ്രകുത്തപ്പെടും. നമ്മള്‍ പലരും എല്ലാ മതങ്ങളെയും എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരായിരിക്കും; പക്ഷെ ഇസ്ലാമിനെ വിമര്‍ശിക്കുമ്പോള്‍ മാത്രം കിട്ടുന്ന ഒരു അപൂര്‍വ സുന്ദര സര്‍ട്ടിഫിക്കേറ്റ് ആണ് ഇസ്ലാമോഫോബിയ എന്നത്. മറ്റു മതങ്ങളെ വിമര്‍ശികുമ്പോള്‍ നിങ്ങളെ ഹിന്ദുഫോബിയ, ക്രിസ്ത്യാനിഫോബിയ എന്നൊന്നും ആരും മുദ്രകുത്താറില്ല.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശകളില്‍ ഒന്നാണ് ഈ ഇസ്ലാമോഫോബിയ. ഇസ്ലാമിനെ ആരെങ്കിലും വിമര്‍ശിക്കുന്നുണ്ടെങ്കില്‍ അത് ഇസ്ലാമിന് ഏതെങ്കിലും പ്രശ്നം ഉള്ളതുകൊണ്ടല്ല, മറിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് ഇസ്ലാമിനെ പേടിയും വെറുപ്പും ഉള്ളതുകൊണ്ടാണ് എന്നാണല്ലോ ഉദ്ദേശിക്കുന്നത്. ഐ.എസ്.ഐഎസും താലിബാനും ബോക്കോഹറാമും അല്‍ഖ്വയ്ദയും ലെഷ്കറെ തയിബയും അടക്കമുള്ള വര്‍ ചെയ്തുകൂട്ടുന്ന അതിക്രമങ്ങളെ കുറിച്ചോ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചോ നിങ്ങള്‍ സംസാരിക്കാന്‍ ആരംഭിച്ചാല്‍ ഇസ്ലാമോഫോബിസ്റ്റാവാനാണ് വിധി. 9/11 ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് സി.ഐ.എ ആണ്, താലിബാനെ സൃഷ്ടിച്ചത് അമേരിക്കയാണ്, ഐ.എസ്.ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി മൊസാദിന്‍റെ ചാരനാണ് തുടങ്ങിയ ഗൂഡാലോചന സിദ്ധാന്തങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങിയില്ലെങ്കിലും ഇസ്ലാമോഫോബിസ്റ്റ് ആയേക്കും.

തട്ടമിടാത്ത പെണ്ണിന്റെ പടം എഫ്.ബിയില്‍ കണ്ടാല്‍ മരണവാറന്റുമായി ഓടിയടുക്കുന്ന, മുസ്ലിം പെണ്‍കുട്ടികള്‍ സുഹൃത്തുക്കളുമായി ഇടകലര്‍ന്നിരിക്കുന്ന ചിത്രം പോലും അലോസരപ്പെടുത്തുന്ന, ഇതരമതസ്ഥരുമായി പ്രണയത്തിലോ വിവാഹത്തിലോ ഏര്‍പ്പെട്ട പെണ്‍കുട്ടിയുടെ വാര്‍ത്ത‍ കേള്‍ക്കുമ്പോള്‍ ആക്രോശങ്ങളുമായി ഓടിയടുക്കുന്ന ആങ്ങളമാരെക്കുറിച്ചും മിണ്ടാന്‍ പാടില്ല.

ഇസ്ലാം സമാധാനത്തിന്റെ മതമാണ്‌ എന്ന് ഇസ്ലാമിസ്റ്റുകള്‍ക്ക് വാദിക്കാം. ഇസ്ലാമിന്റെ പേരില്‍ കൊടുംക്രൂരതകള്‍ ചെയ്തുകൂട്ടുന്നവര്‍ ഇസ്ലാമിനെ വേണ്ടവിധം മനസ്സിലാക്കാത്തത് കൊണ്ടാണ് എന്നും ശുദ്ധഇസ്ലാമികവാദികള്‍ക്ക് വാദിക്കാം. പക്ഷെ അതിനു മുന്നില്‍ എല്ലാവരും മുട്ടുകുത്തണം എന്ന് വാശി പിടിക്കരുത്. അല്‍പ്പമെങ്കിലും ചരിത്രബോധം ഉള്ളവര്‍ക്കറിയാം, ചരിത്രത്തില്‍ ഒരു മതവും സമാധാനത്തിന്റെ മാത്രമോ ഹിംസയുടെ മാത്രമോ മതമായി നിലനിന്നിട്ടില്ല എന്നത്.

അഭിപ്രായസ്വാതന്ത്ര്യം മൌലിക അവകാശമായ ഉറപ്പു നല്‍കുന്ന ഒരു മതേതര രാഷ്ട്രത്തില്‍ എല്ലാ മതങ്ങളും ഇതര മതസ്ഥരുടെയും മതരഹിതരുടെയും മതേതരവാദികളുടേയും നിരന്തരമായ വിമര്‍ശനനങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമാണ്. വിമര്‍ശനരഹിതരായ വിശുദ്ധ പശുക്കളാവാന്‍ ഒരു മതത്തിനും അവകാശമില്ല. അത്തരം വിമര്‍ശനങ്ങളെ വേണമെങ്കില്‍ യുക്തിപൂര്‍വ്വം ഖണ്ഡിച്ചുകൊണ്ടും വേണ്ട വിധം ഉള്‍ക്കൊണ്ടു തിരുത്തലുകള്‍ വരുത്തിയും മുന്നോട്ട്‌ പോകുക എന്നതാണ് ആരോഗ്യകരമായ സമീപനം. അതിനുപകരം വിമര്‍ശനങ്ങളെ ഒന്നടങ്കം ഇസ്ലാമോഫോബിയ എന്ന് മുദ്ര കുത്തുന്നത് ഒളിച്ചോട്ടമാണ്.

ഇതില്‍ ഏറ്റവും വലിയ ദുരന്തം, ദളിത്‌-മുസ്ലിം സ്വത്വരാഷ്ട്രീയ സംയുക്ത മുന്നണി ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നവരെ ഒന്നടങ്കം സംഘികള്‍ എന്നുകൂടി നാമകരണം ചെയ്തുകളയും. ജീവിതകാലം മുഴുവന്‍ ഹിന്ദുത്വഫാസിസത്തെ നഖശിഖാന്തം എതിര്‍ത്തുപോന്നവനാണെങ്കില്‍ക്കൂടി, മേല്‍പ്പറഞ്ഞ മുന്നണിയോട് കളിച്ചാല്‍ അതെല്ലാം റദ്ദാക്കപ്പെടും.

ഇന്ന് കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തില്‍ ഒരു ഹിന്ദുത്വവിരുദ്ധനാകാന്‍ എളുപ്പമാണ്. പക്ഷെ ഒരു മതേതരവാദിയോ മതവിമര്‍ശകനോ ആണെങ്കില്‍, ഇസ്ലാമോഫോബിയ ടെസ്റ്റ്‌ കൂടി പൂര്‍ത്തിയായാല്‍ മാത്രമേ മുഴുവന്‍സമയ പുരോഗമനവാദിയാകാന്‍ അവകാശമുള്ളൂ.

ഇസ്ലാമിക മൗലികവാദം ബൗദ്ധികമണ്ഡലത്തില്‍ നേടിയെടുത്ത ഈ പൊതുസമ്മതി ഹിന്ദുത്വത്തിന്റെ വളര്‍ച്ചയ്ക്ക് ചെറിയ സഹായമൊന്നുമല്ല ചെയ്തുകൊടുത്തിട്ടുള്ളത്. മതേതരവാദം ഒരു അശ്ലീലപദമാണ് എന്ന് വാദിച്ചുറപ്പിക്കാന്‍ ബദ്ധപ്പെടുന്നത് ഹിന്ദുത്വവാദികള്‍ മാത്രമല്ല, അമാനവ-ദളിത്‌-മുസ്ലിം സ്വത്വവാദി ബുദ്ധിജീവികളുടെ മുക്കൂട്ടുമുന്നണി കൂടിയാണ് എന്നോര്‍ക്കുക."

മുഖ്യമന്ത്രി ആദ്യം ഗൂഢാലോചന ഇല്ലെന്നു പറഞ്ഞാർന്ന്.
സിനിമകൾ ധാരാളം മുടങ്ങും..സിനിമാ വ്യവസായത്തിനു നഷ്ടം വരും.
ഇതൊക്കെ ആണു വാദം.
പോരാഞ്ഞ്‌ ഞങ്ങൾ കളി തുടങ്ങാൻ പോകുന്നേ ഉള്ളു എന്നൊക്കെ അനിയച്ചാരുടെ വെല്ലുവിളി. ചേട്ടച്ചാരു പുറത്തിറങ്ങാൻ കാത്തിരിക്കുകയാകും എന്നു വിചാരിച്ചാൽ തെറ്റ്‌ പറയാൻ പറ്റില്ല. അദ്ദേഹത്തിനും വലിയ നിയമ ഉപദേശം ഒന്നും കിട്ടുന്നില്ല എന്നു വേണം അനുമാനിക്കാൻ.


കേസിൽ പെട്ടാൽ ആരെ വക്കീലായി വയ്കരുത്‌ എന്നു കോടീശ്വരന്മാർക്ക്‌ തീരുമാനം ആയി!

Hats off to Kerala Police.

അമ്മ എക്സിക്യൂട്ടീവ്‌ പിരിച്ചു വിട്ട്‌ പുതിയ ഭാരവാഹികളെ നിയമിക്കുന്നത്‌ ഉചിതം തന്നെ.
എങ്കിലും കേരളത്തിന്റെ അഭിമാനമായ ശ്രീ ശ്രീ ഇടവേള ബാബു ചേട്ടനെ താക്കോൽ സ്ഥാനത്ത്‌ തന്നെ നില നിർത്തണം. മലയാള സിനിമയ്കു നൽകിയ സമഗ്ര സംഭാവനകൾക്ക്‌ ചെറിയ ഒരു നന്ദി പ്രകടനം മാത്രമാകും അതെങ്കിലും.

ഇടവേള ബാബു ചേട്ടനെ പുറത്താക്കിയാൽ ഭരണം വരെ സ്തംഭിക്കുന്ന വിധത്തിൽ വാഷിംഗ്ടൺ മുതൽ തിരുവനന്തപുരം വരെ പ്രൊക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണു ഇടവേള ബാബു ഫാൻസ്‌ ആസ്‌ ഓസി യേഷൻ എന്ന കൂറ്റൻ സംഘടന.
ഞാനും വിനയാന്വിതനായ ഒരു ഇടവേള ബാബു ഫാൻ ആണു.

പ്ലീസ്‌...നെഞ്ചത്ത്‌ കയറാൻ നാട്ടുകാർ ക്യൂ നിൽക്കണം എന്ന് അപേക്ഷിക്കുന്നു.

ഹോ!!

ബൈ ദ വേ...ഇത്‌ സെൻ കുമാർ വേഴ്സസ്‌ ബെഹ്ര ഈഗോ ക്ലാഷിൽ ദിലീപിനെ രക്തസാക്ഷി ആക്കുവല്ലേ എന്നൊരു...

ശരി...എനിക്കിനി വോയ്സ്‌ ഇല്ല..സമ്മതിച്ച്‌.

This is interesting.

Billionaire entrepreneur Elon Musk will build the world's biggest battery in South Australia and will stand by an earlier promise to have it completed within 100 days or supply it free.

http://www.skynews.com.au/news/top-stories/2017/07/07/-world-s-biggest-battery--to-be-built-in-sa.html?ref=BP_HERO_SKY_worlds-biggest-battery-built-in-sa_070717Post has attachment
വീഡിയോയെ കുറിച്ച്‌ മുക്കിയ ധാര അമേദ്ധ്യമങ്ങൾ എഴുതിയത്‌ വായിച്ചു ഞെട്ടി ഇരിക്കുകയായിരുന്നു...
പോലീസിനു പരാതി ഇല്ലാതെ കേസ്‌ എടുക്കാൻ വകുപ്പില്ലേ? ഈ മാധ്യമങ്ങൾ പൂട്ടിയാൽ നല്ലതല്ലാതെ നമ്മുടെ സമൂഹത്തിനു എന്തു ദോഷം വരാനാണു?

കേസു കൊടുക്കണം പെൺപിറന്നവരെ...ആക്രമിക്കപ്പെട്ടവരെ വീണ്ടും വളഞ്ഞിട്ടു കൊത്തിപറിച്ചു ചാപ്സ്‌ ആക്കി വെച്ചു കൊടുക്കുകയാണു വായനക്കാർക്ക്‌ തിന്നു നിർവ്വൃതി അടയാൻ!

പ്രബുദ്ധ കേരളം! നടി ആക്രമിക്കപ്പെട്ടതിൽ ഞെട്ടി ഇരിക്കുന്ന നല്ല തങ്കപ്പെട്ട മനുഷ്യർ! ശ്യോ!
Wait while more posts are being loaded