Profile cover photo
Profile photo
iqbal kechery
132 followers -
മിന്നുന്നതെല്ലാം പൊന്നല്ല
മിന്നുന്നതെല്ലാം പൊന്നല്ല

132 followers
About
Posts

"വിധിവിശ്വാസം"
➖➖➖➖➖➖
ഓർഡർ.., ഓർഡർ.., ഓർഡർ..!

കോടതി മുറിയിലെ അടക്കിപ്പിടിച്ച ശ്വാസങ്ങളെപോലും സങ്കോചിപ്പിച്ചു കൊണ്ട്, ന്യായാധിപന്റെ കയ്യിലെ ചുറ്റിക മൂന്നുവട്ടം ശബ്ദിച്ചു

"കാലമടക്കുന്നിൽ ഭാർഗ്ഗവപുരം രാജശേഖരൻ മകൻ ജാഖരൻ ഹാജറുണ്ടോ "?

നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് പ്രതിക്കു കാവൽ വന്ന പോലീസുകാരുടെ ബൂട്ടിന്റെ ശബ്ദവും, കാലിന്നിളക്കം തട്ടിയ ബെഞ്ചുകൾ അമിതഭാരത്താൽ കരയുന്ന ശബ്ദവും ആകാംക്ഷ നിറഞ്ഞ മുറിയിലെ നിശ്ശബ്ദത ഭേദിച്ചു കൊണ്ടിരുന്നു.
ജാഖരൻ പ്രതിക്കൂട്ടിൽ കയറി നിൽപുണ്ട് .
കോടതി മുറിയിൽ കുറച്ചു മാത്രം ഇരിപ്പിടങ്ങൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്.
ജനൽ വഴി അകത്തേക്ക് നോക്കി കൈയ്യും കെട്ടി കാത്തു നിൽക്കുന്നവർ പുറത്ത് കൂടി നിൽപ്പുണ്ട് .
ചില രഹസ്യ സ്വഭാവമുള്ള വിചാരണകളിലെ പരസ്യപ്പെടുത്തലിന്റെ കേൾവി സുഖം നുകരാൻ വന്നവരാണവരിലധികവും. നീതി തേടി
കോടതിലെത്തിയിട്ടും മനംനൊന്ത് ജീവിതം അവസാനിപ്പിക്കുന്നവരുടെ മാനഹാനിക്ക് ഹേതുവാകുന്നതിൽ അത്തരം കോടതി മുറികളാകും കാരണമെന്നു തോന്നുന്നു.
അന്നും, കേസുമായി ബന്ധപ്പെട്ടവരെയും, അല്ലാത്തവരെയും, സാക്ഷി നിർത്തി അൽപസമയം കൊണ്ട് ന്യായാധിപൻ വിധി പറഞ്ഞു :-

"മരിക്കും വരെ തൂക്കിക്കൊല്ലാൻ വിധിച്ചിരിക്കുന്നു"

ആ വിധി പറച്ചിൽ അന്നവിടെ കൂടിയവരൊക്കെ പ്രതീക്ഷിച്ചതാണ്.

"പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ"?

മൗനം തൂങ്ങിയ തല അൽപം ഉയർത്തി നോക്കി നിശബ്ദ നായി വീണ്ടും തല താഴ്ത്തി നിന്നു. എങ്കിലും അയാളുടെ കണ്ണുകൾ ആരെയോ പരതി നടന്നു.
അത് പലവട്ടം തന്റെ ഭാര്യയുടെ ഈറൻ നയനങ്ങളിലുടക്കി പിൻവലിച്ചു.
തന്റെ ക്രൂര വൈകൃതങ്ങൾ തിരിച്ചറിഞ്ഞ മനസ്സിന്റെ വിങ്ങൽ ആ മിന്നൽ ദർശനത്തിൽ അയാളും തിരിച്ചറിഞ്ഞു കാണണം , എങ്കിലും തനിക്ക് യാതൊരു ഭാവഭേദങ്ങളുമില്ലെന്ന നാട്യം പ്രകടിപ്പു കൊണ്ട് ആർക്കും മുഖം കൊടുക്കാതിരിക്കാൻ അയാൾ പാടുപെടുന്നുണ്ടായിരന്നു.
അൽപസമയം കൊണ്ട് കോടതി പിരിഞ്ഞു.

ജയിലിലേക്ക് അന്ന് ജാഖരനുമായി സംസാരിക്കാൻ വന്ന ഒരു കേമൻ വക്കീൽ സന്ദർശനാനുമതി കാത്ത് സന്ദർശകരുടെ മുറിയിൽ കാത്തിരിപ്പുണ്ട്. അയാളെത്ര കേമനായിട്ടും അവിടത്തെ ചില പോലീസുകാർക്ക് അയാളോടൊരു താൽപര്യമില്ലായ്മ പ്രകടമായിരുന്നു.
ഒരു പക്ഷെ യഥാർത്ഥ കുററവാളികളെ രക്ഷിക്കാൻ വരുന്ന നിയമപാലകരുടെ സന്ദർശനങ്ങളോടുള്ള നീരസമാവാം...,
സത്യത്തെ വിസ്മരിച്ചു കൊണ്ട് നിയമത്തിന്റെ പഴുതുകൾ തിരഞ്ഞ് അസത്യങ്ങൾ ആണയിട്ടു പറയാൻ പ്രേരിപ്പിക്കുന്നവരുടെ നിത്യ സന്ദർശനങ്ങളുമാവാം...,
അതുമല്ലെങ്കിൽ പിന്നെ?
ആങാ...!!
സമകാലീന ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണല്ലോ ഇക്കൂട്ടർ? ഈയിടെ വിജിലന്‍സ് പ്രത്യേക കോടതിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരുകൂട്ടം അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു വെന്നും, തുടര്‍ന്ന് എല്ലാ മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു എന്നൊക്കെ നീളുന്ന വാർത്തകൾ...!
എന്തായാലും ..,
ജാഖരന്റെ കാര്യത്തിൽ അവരുടെ ഇടപെടൽ ആർക്കും വെറുപ്പു തോന്നിക്കും.
കാരണം ;
മനുഷ്യൻ ഒരിക്കലും ചെയ്തുവെന്ന് വിശ്വസിക്കാനാവാത്ത വിധത്തിൽ നിഷ്ഠൂരമായ കൊലപാതകം നടത്തിയ ജാഖരനെ തൂക്കിക്കൊല്ലുകയല്ലേ?വേണ്ടത് എന്നാരും ചോദിക്കും.
പക്ഷെ നാലു ചുവരുകൾക്കുള്ളിലല്ല ഇത്തരക്കാരെ തൂക്കിലേറ്റേണ്ടത് ജനമധ്യത്തിലാണെന്ന് പറയുന്നവരും ഇല്ലാതില്ല.
അതെല്ലാം വേഗം നടപ്പാവുകയും വേണം അല്ലെങ്കിൽ നിലവിലെ സാഹചര്യത്തിൽ ഏതൊരു കുറ്റവാളിയെയും രക്ഷിക്കാൻ പണത്തിനു കഴിയും എന്നായിരിക്കുന്നുവല്ലോ?
അതു കൊണ്ടു തന്നെ ജനകീയ വിചാരണയും പെരുകുന്നുണ്ട്.
വിചാരണ ചെയ്യുമ്പോൾ പോലീസുകാരിൽ ചിലരുടെ മനുഷ്യത്വം ഉണരുമ്പോഴാണത്രേ..?
തെറ്റുകാരനെന്നു അവർക്കു ബോധ്യപ്പെട്ട കുറവാളികളെ ചോദ്യം ചെയ്യാൻ കിട്ടുന്ന അവസരങ്ങളിൽ തങ്ങളുടെ അടക്കിവെച്ച അമർഷം അല്പമെങ്കിലുമൊന്ന് ശമിപ്പിക്കുന്നത്.
പക്ഷെ , നിയമത്തിന്റെ പഴുതുകളിലൂടെ ആ കുറ്റവാളികൾ സ്വതന്ത്രരാകുമ്പോഴാണ് യഥാർത്ഥ ശത്രുതയുടെ മറ്റൊരദ്ധ്യായം ആരംഭിക്കുന്നതും. ഒടുവിൽ അതിന്റെ പരിസമാപ്തിയും മറ്റൊരു ഹിംസയിലൂടെ ആയിരിക്കുമെന്നത് കലികാല തുടർച്ചാ വിശേഷം മാത്രം.
ജാഖരന്റെ വക്കീലും ചില്ലറക്കാരനല്ല .വേദഗ്രന്ഥത്തെക്കാൾ ആരാധിക്കപ്പെടേണ്ട നിയമ പുസ്തകങ്ങൾ കലക്കി കുടിച്ചവൻ ! അദ്ദേഹം നിരപരാധിയെ തൂക്കുകയറിൽ കയറ്റുകയും ,കുറ്റവാളിയെ കയറിൽ നിന്നിറക്കുകയും ചെയ്തിട്ടുണ്ട് പോലും!!

ജാഖരനുമായുള്ള കൂടിക്കാഴ്ചയിൽ അയാൾ ധൈര്യം പകർന്നു കൊണ്ടു തറപ്പിച്ചു പറഞ്ഞു :- "നിങ്ങൾക്ക് രക്ഷപ്പെടാൻ ഒരൊറ്റ വഴിയേ ഉള്ളൂ ഒരു ഭ്രാന്തനായി അഭിനയിക്കണം,
അത് വേഗത്തിൽ പ്രകടമാക്കണം..." സംസാരിക്കാനനുവദിച്ച സമയം ഒട്ടും പാഴാക്കാതെ ജാഖരന്റെ തലച്ചോറയാൾ കഴുകി വൃത്തിയാക്കി.
ജാഖരനെ സെല്ലിലേക്ക് തിരിച്ചു കൊണ്ടു പോകുമ്പോഴേക്കും ചെറിയൊരു ഭ്രാന്തനായി അഭിനയിക്കാൻ അയാൾക്കു കഴിഞ്ഞിരിക്കുന്നു.
യഥാർത്ഥത്തിലും അയാൾക്ക് ഭ്രാന്തായിരുന്നുവല്ലോ?
അല്ലാതെ മാനസിക സമനിലയുള്ളൊരാൾ ചെയ്യുന്ന പ്രവൃത്തികളല്ലല്ലോ? അയാൾ ചെയ്തു കൂട്ടിയത് ?
നഗ്നനേത്രങ്ങൾ കൊണ്ട് ആരും കാണാൻ ഇഷ്ടപ്പെടാത്ത അസഹനീയമായ, ഹൃദയഭേദകമായ നീചകൃത്യമാണ് ചെയ്തിരിക്കുന്നത്....!
തന്റെ അയൽ വാസിയുടെ മകളെ...,അഛനെപ്പോലെ തന്നോടു കാട്ടിയ സ്നേഹപ്രകടനങ്ങൾ മുതലെടുത്തു കൊണ്ട് ലൈഗീക പീഠനങ്ങൾ ...!ഒടുവിൽ... കഴുത്തുഞെരിച്ചു കൊല്ലുക ! ആൾപാർപ്പില്ലാത്ത വീട്ടിൽ ദിവസങ്ങളോളം ശവശരീരത്തിനു കാവലിരിക്കുക...,അന്ന് അയാൾ ചില മുൻധാരണകളോടെ ആയിരുന്നല്ലോ; തനിക്ക് കഴിക്കാനായി വെള്ളവും ബ്രഡും , ചീസിന്റെ പേക്കറ്റും പോക്കറ്റിൽ കരുതിയിരുന്നത്?
ആ ഭക്ഷണം ശവശരീരത്തിന്റെ മൂക്കിലേക്കും, വായിലേക്കും അയാൾ തിരുകി വെച്ചു പോലും!! എന്നിട്ടോ...!?അതിലേക്ക് കയറി വരുന്ന പ്രാണികളെ ആശ്ചര്യത്തോടെ നോക്കിയിരുന്നു രസിച്ചു. നാസാധ്വാരത്തിലേക്ക് അരിച്ചരിച്ചു വരുന്ന ഉറുമ്പുകൾ കടന്നുപോകുന്നതും,തലച്ചോറും താങ്ങി മാളത്തിലേക്ക് തിരിച്ചു പോകുന്ന ശവംതീനി ഉറുമ്പുകളുടെ ജാഥയെ ഏതൊരു ഭ്രാന്തമല്ലാത്ത ഹൃദയം കൊണ്ടാണ് നിരീക്ഷിച്ചു കൊണ്ടാനന്ദിക്കാനാവുക!?
മാത്രമല്ല ശവത്തിന്റെ മറ്റെല്ലാ ദ്വാരങ്ങളിലും ചീസ് തീരും വരെ അയാൾ തിരുകി വെച്ചു പോലും.
ഒരു യുദ്ധത്തിലോ, പ്രളയത്തിലോ,അധിനിവേശത്തിലോ മരണം ആസന്നമാകുന്നതിലല്ല ദുഃഖം
പിന്നീട് കഴുകനും നരഭോജികളും മൃതശരീരത്തിൽ ചെയ്യുന്ന ചെയ്തികളാണ് കാഴ്ചക്കാരന്റെ വേദന.
ജാഖരൻ തന്റെ ഹീന പ്രകടനങ്ങൾക്കൊടുവിൽ കുഴിയെടുത്ത് ആ ശവം മറവു ചെയ്തു.
എന്തിന് ..?
ഇത്രയും ചെയ്തൊരാൾ പിന്നെന്തിന് അത്കുഴിച്ചു മൂടണം?
അയാൾ ഭ്രാന്തിൽ നിന്നുണർന്നത് അപ്പോഴായിരിക്കുമോ?
ഒരു പക്ഷെ എല്ലാ തെളിവുകളും നശിപ്പിച്ചുവെന്ന് ഉറപ്പു വരുത്താനാകണം.

അന്ന് അന്വേഷണത്തിന്റെ ഭാഗമായി അവിടെ വന്ന ഉദ്വോഗസ്ഥരുടെ ശ്രദ്ധ അടുത്ത പറമ്പിൽ നിന്ന ഒരു ചാവാളി പട്ടിയിൽ ചെന്നു പെടുകയായിരുന്നു.
മണം പിടിക്കുന്ന ഭാഗത്തെ മണ്ണിളകി കിടക്കുന്നത് അവരിൽ സംശയം ജനിപ്പിച്ചതുകൊണ്ടാകാം അവിടെ ഒന്നമർത്തി ചവിട്ടി നോക്കിയത്.
സംശയം അസ്ഥാനത്തായില്ല.
കുഴി മാന്തി താഴേക്ക് പോകും തോറും മനുഷ്യ ശരീരത്തിന്റെ അളിഞ്ഞ ഗന്ധം.
മണ്ണുമാന്തിയിൽ തടഞ്ഞ കൈവിരലുകൾ മെല്ലെ മെല്ലെ മാന്തിയെടുക്കും തോറും കുഴിയിൽ നിന്നും കൈകൾ നീട്ടി യാചിക്കും കണക്കെ കൈപത്തികൾ തെളിഞ്ഞു വന്നു .
അവിടെ കൂടിയവർ മൂക്കിൽ പൊത്തിപ്പിടിപ്പ് ഇടക്കിടെ തുപ്പിക്കൊണ്ടിരുന്നു. മനുഷ്യൻ മനുഷ്യനെ പാടെ വെറുക്കുന്ന ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾ !

കുഴി മുഴുവൻ മാന്തിയെടുത്ത് പ്ലാസ്റ്റിക് പേപ്പറുകളിൽ പൊതിഞ്ഞെടുത്ത മൃതദേഹാവശിഷ്ടങ്ങൾ കൊണ്ടു പോകുമ്പോഴേക്കും; നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടം മൂക്കും പൊത്തി അവിടെ തടിച്ചുകൂടിയിരുന്നു.
അന്ന് ചീസിന്റെ ഒരൊഴിഞ്ഞ പാക്കറ്റ് കണ്ടെടുത്ത ഷർട്ട് ജാഖരന്റെ തായിരുന്നു.
എന്നതിന്ന് അവർക്ക് തെളിവ് ലഭിച്ചിരുന്നു.
തെളിവെടുപ്പും, ഏറ്റുപറച്ചിലും അയാളിലെ ക്രൂരതയുടെ ആഴം ഭാര്യയിൽ പോലും വെറുപ്പു നിറച്ചു.
കയ്യിൽ കിട്ടിയാൽ തല്ലി കൊല്ലാനുള്ള വികാരം ജനങ്ങളിലും ഉടലെടുത്തിരുന്നു.
എന്നാൽ നിയമത്തിന്റെ പഴുതുകളിലൂടെ ഇഴഞ്ഞും നുഴഞ്ഞും നീണ്ട കാലത്തിന്റ വാദ പ്രതിവാദങ്ങൾക്കൊടുവിൽ അയാൾ ഒരു ഭ്രാന്തനായിരുന്നുവെന്ന മറ്റൊരു സത്യമാണ് കോടതിക്ക് ബോധ്യപ്പെട്ടത്.
വില കൊടുത്തു വാങ്ങിയ നിർണ്ണായക രേഖകൾ ആ സത്യത്തെ ദൃഢമാക്കി.

ഓർഡർ... ഓർഡർ.... ഓർഡർ...!

നിശ്ശബ്ദത തളം കെട്ടി നിറഞ്ഞു നിന്ന കോടതി മുറി;അന്നും പതിവിലേറെ പേരുണ്ടായിരുന്നു അവിടെ.
ജാഖര നെ ഹാജരാക്കി പ്രതിക്കൂട്ടിൽ നിൽപുണ്ട്. കണ്ണുകെട്ടിയ ദേവത യുടെ കയ്യിലെ തുലാസും ഇളകാതെ നിൽപുണ്ട്.

"പ്രതി കുററക്കാരനാണെന്നു കോടതിക്കു ബോധ്യം വന്നിരിക്കുന്നു", പക്ഷെ ആ പാതകം പ്രതി സ്വബോധത്തോടെ ചെയ്തതല്ലെന്നും , പ്രതി മാനസിക രോഗിയായിരുന്നുവെന്നും പരമോന്നത കോടതി പുതുതായി കണ്ടെത്തി. ആയതിനാൽ പ്രതിയെ ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആ കോടതി കല്പിച്ചു.

താൻ ആടിത്തിമിർത്ത യഥാർത്ഥ ഭ്രാന്തൻ വേഷത്തിന്റെ പകർപ്പവകാശം പതിച്ചു കിട്ടിയ സന്തോഷത്തിൽ അഭിനയത്തിന്റെ പുത്തൻ ഭാവങ്ങൾ അയാളിൽ പ്രകടമായി.

ഭ്രാന്താശുപത്രിയിലെ അന്തേവാസികളായ യഥാർത്ഥ ഭ്രാന്തൻമാർ അയാളെ ഭ്രാന്തനെന്നു വിളിക്കുമ്പോൾ ഉള്ളിൽ ചിരിച്ചു കൊണ്ടയാൾ അട്ടഹസിച്ചു ...ഹ ഹ ഹ ഹ ഹാ..!

നിയമവും വിവരവും സാങ്കേതിക വിദ്യകളും തനിക്കു കീഴടങ്ങിയ സത്യം ഉറക്കെ വിളിച്ചു പറയാനാവാതെ അയാളിൽ തികട്ടി വന്നു.
ഭ്രാന്തൻമാരുടെ ഭ്രാന്തൻ കളിയിൽ കൂടുവാൻ അയാളോടാവശ്യപ്പെടുമ്പോൾ പരിഹാസത്തിന്റെ ചിരി പുറത്തു കാട്ടാതെ അയാളതിന്നു് സമ്മതിക്കുകയായിരുന്നു .

ഈ യഥാർത്ഥ ഭ്രാന്തൻമാർക്കു മുന്നിൽ താൻ ചെയ്യുന്നതെല്ലാം ഭാവാഭിനയത്തിന്റെ മുഹൂർത്തങ്ങളാകും എന്നയാൾക്കു ബോധ്യമുണ്ടായിരുന്നു.
അവിടെ ഒരു സാങ്കൽപ്പിക കോടതി അരങ്ങൊരുങ്ങി;
ഒരാൾ ജഡ്ജിയായി,
ഒരാൾ വക്കീലായി മറ്റൊരാൾ പാറാവുകാരനായി അങ്ങിനെ..., പലരും ...,
അവർ മാറി മാറി അഭിനയം കളിക്കുകയാണ് . ഭ്രാന്തൻ കളി.

ഏകാന്തതയുടെ തടവറയിൽ ആരിലേക്കോ നോക്കിയിരുന്നു കൊണ്ട് ദിവാസ്വപ്നം കാണുന്നവരുമുണ്ടവിടെ.

പ്രതിയായി അഭിനയിക്കാൻ തന്നേക്കാൾ യോഗ്യത മറ്റാർക്കുമില്ലെന്ന ദൃഢ നിശ്ചയം ജാഖരന്റെ മനസ്സിനെ ആവേശം കൊള്ളിച്ചു. യഥാർത്ഥ പ്രതികൂട്ടിലെന്ന പോലെ കട്ടിലിൽ കയറി നിന്നയാൾ 'കോടതി' കളിക്കാൻ നിന്നു കൊടുത്തു.
ആ ഭ്രാന്തൻ കളിയിൽ മേശപ്പുറത്ത് മൂന്നുവട്ടം അടിച്ചു കൊണ്ട് ഒരു ഭ്രാന്തൻ ജഡ്ജി വിധിയെഴുതി :-

" ഇയാളെ തൂക്കിക്കൊല്ലുക" ഹ ഹ ഹ ഹ ഹ....!

ആശുപത്രി വാർഡിൽ; അല്ല;
സമാനമായ കോടതി മുറിയിൽ അട്ടഹാസത്തിന്റെ പെരുമ്പറ മുഴങ്ങി.
മററുള്ളവരതേറ്റു പിടിച്ചു. രംഗം കൊഴുത്തു .
അയാൾ കൈ കൂപ്പി നിന്നപേക്ഷിച്ചു....,
കരഞ്ഞു .....,
യാചിച്ചു....!
അഭിനയ ചാതുരിയിൽ തന്റെ പങ്കാളിത്തം ഭംഗിയാക്കി.
വസ്ത്രം കൊണ്ടൊരുക്കിയ കയർ
കഴുത്തിൽ കെട്ടി മുകളിൽ കണ്ട ജനലിൽ കുരുക്കുമ്പോൾ ഒരു "ജോക്കർ"ആരാചാരായി ചിരിച്ചും കളിച്ചും തന്റെ അഭിനയവും ഭംഗിയാക്കി കൊണ്ടിരുന്നു.
എല്ലാ ഭ്രാന്തൻ കാണികളും കയ്യടിക്കാൻ കൂട്ടിനുണ്ട്.
ഈ തനി ഭ്രാന്തൻ വിഢികളെ കൂടുതൽ വിഢിയാക്കുന്നതിൽ ജാഖരനും രസം പിടിച്ചിരിക്കുന്നു. തുള്ളി ചാടി തിമർത്തു കൊണ്ടൊരു ഭ്രാന്തൻ "ആരാച്ചാർ" വിധി നടപ്പാക്കി .....!!

ജനലിൽ കെട്ടിയ തുണിക്കയറിൽ അയാളുടെ ശരീരം തൂങ്ങിയാടി . ചുമരിൽ തൊട്ടു നിന്ന അയാളുടെ ശരീരം പാവക്കൂത്തിലെ പാവ കണക്കെ ചലിച്ചുകൊണ്ടിരുന്നു .തുടകളിൽ മാന്തിപ്പൊളിച്ചു, തല ഒരു വശത്തേക്ക് ചരിഞ്ഞു തൂങ്ങി, നാവു പുറത്തേക്കു വന്നു നിശ്ചലമായി നിന്നു.
അഭിനയത്തിന്റെ മികവ് കണ്ട് ചില ഭ്രാന്തൻമാരുടെ ഉള്ളം നടുങ്ങി.
ചിലർ മോഹാലസ്യത്തിൽ നിന്നുണർന്നു, വീണ്ടും ചിന്തയിൽ മുഴുകി.
ചിലർ ചിരിച്ചും, കയ്യടിച്ചും അഭിനയത്തിന്റെ കാണാകാഴ്ചകൾ തേടി കൊണ്ടിരുന്നു.

അഭിനയം ഭംഗിയാക്കിയ ആ നിശ്ചല പ്രതിമക്ക് നേരെ നോക്കി നിന്നവർ ആഹ്ളാദത്തോടെ നൃത്തം വെച്ചു. അസ്വസ്ഥതകളിൽ മനസ്സിനെ മേയാൻ വിട്ടവർ അപ്പോഴും
മൗനത്തിന്റെ തടവറയിലിരുന്ന് എല്ലാം കാണാതെ കണ്ടു.
മറ്റൊരപ്പീലിനു പോകാനാവാതെ
ആർക്കും തടുക്കാനാവാത്ത "വിധി" അന്നവിടെ നടപ്പാവുകയായിരുന്നു.

ശുഭം.
Add a comment...

         "അടഞ്ഞ അദ്ധ്യായം "
           
വിവരവും വിദ്യയും കൂടിക്കലർന്നവർ
വായും പൊളിച്ചു നിൽക്കുന്നു.
വിധേയത്വമാണോ?ഭയപ്പാടിലാണോ?
വിധിയെ പഴിച്ചു കഴിയുന്നു.
കുഴയുന്ന മാനവ ലക്ഷങ്ങൾ ക്യൂവിൽ കഴിവുകേടിൽ പരതുന്നു.
കിടിലമെന്നോതി കൈകൾ കൂപ്പുന്നു
കിംവദന്തികളും പരത്തുന്നു
മത ഭ്രാന്ത് ശമിച്ചടങ്ങാത്ത പുകയിൽ
മാനവ ലോകം കരയുന്നു.
മതിവരാതാ കിരാതരും ഭുമിയിൽ രക്ത മത്താൽ അട്ടഹസിക്കുന്നു.
എവിടെ ലഭിക്കുമെനിക്കൊരു തുണ്ടു ഭൂമി?
എതിരില്ലാത്ത മൈത്രിയിൽ വാഴാൻ??
എന്നു പിറക്കുമൊരു കുഞ്ഞീ ഭൂമിയിൽ !?
എവിടെയും വിശ്വസ്ഥനാകാൻ.....!
ഇല്ല ,പിറക്കില്ലൊരിക്കലുമാ ഭ്രാന്തിൻ ഇരകൾക്കു ഭ്രാന്തു വരുവോളം.
ഇല്ല ,നശിക്കാത്ത നന്മകൾ കൊണ്ടിനി
ഇഹലോകത്തു പുണ്യം വരില്ല.
ഇക്ബാൽ
കേച്ചേരി
Add a comment...

Post has attachment
Photo
Add a comment...

Post has attachment
"ശവപ്പെട്ടി"
"ശവപ്പെട്ടി" ദാഹം ശമിച്ചോരു പച്ച മനുഷ്യന്റെ  ശവമോന്നു പേറുവാന്‍ മോഹിച്ചു ഞാന്‍  കട്ട രക്തത്തിലീച്ചകള്‍ പാറുന്ന  തലയുടലേന്തി ജീര്‍ണ്ണിച്ചു ഞാന്‍  കൊച്ചു കുഞ്ഞിന്റെ തീരാ...  കരച്ചില്ലാല്‍ മരവിച്ച ദേഹം തോട്ടുരുകുന്നു ഞാന്‍ വെന്ത ഗോമാതാവിന്റെ മാസം ഭുജിക്കാത്തവര...
Add a comment...

പ്രിയപ്പെട്ടവരെ…,
ഇന്ന് ഇൻഡ്യയുടെ സ്വാതന്ത്ര്യ ദിനം,പക്ഷെ നമ്മുടെ പൂർവ്വികർ കഷ്ടപ്പെട്ട പോലെ ലൊകത്തിന്റെ പല ബാഗത്തും സ്വതന്ത്ര്യത്തിനു വേണ്ടി കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ,നമ്മളോടു ചെയ്ത്തതുപോലെ അശക്തരെ അടിച്ചമർത്തുന്ന കാടത്ത മായ രീതികളിൽ മനുഷ്യരെ കൊന്നൊടുത്തുകൊണ്ടിരിക്കുന്ന ഈവേളയിൽ നമുക്കു കിട്ടിയ സ്വാതന്ത്ര്യമെന്ന മുഖം മൂടിയിൽ മനുഷ്യത്ത്വത്തെ മറന്നു കൊണ്ടൊരു ആഘൊഷത്തിനു നമുക്കൊക്കെ കഴിയുമൊ മുഷ്ടികൾ ചുരുട്ടിപ്പിടിച്ചു പ്രതിഷേതിക്കാനെങ്കിലും നമുക്കു കഴിയണ്ടെ……?
എല്ലാവർക്കും സ്വാതന്ത്ര്യദിന ഓർമ്മൽ.………!
Add a comment...

Post has attachment
Add a comment...

Post has attachment
ചക്കര മഴ
ഇന്നെന്റെ അങ്കണത്തിൽ,  തെന്നലേ നീ വന്നിടുമോ? മുറ്റത്തെ പാല മരത്തിലെ പൂക്കൾ വിതറി തന്നിടുമോ? ആടിയും പാടിയും നില്ക്കുന്ന, പൂത്ത മരത്തിൻ ചില്ലകളിൽ.. ചാഞ്ചാടി പാറി നടക്കും, വണ്ടിന്റെ മുത്തം മുടക്കിടുമോ? ഈണങ്ങൾ വണ്ണത്തിലൂതി, ഗാനം മൂളും മുളം തണ്ടിൽ... രാഗങ്ങൾ മൂള...
Add a comment...
Wait while more posts are being loaded