Profile cover photo
Profile photo
Jacob Jose
965 followers
965 followers
About
Jacob's posts

Post has shared content
"ജൈവകൃഷി വാദികള്‍ ഇപ്പോള്‍ പടവെട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും (അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍, രാസവളം, രാസ കീടനാശിനികള്‍, ഹോര്‍മോണ്‍) തന്നെ കഴിഞ്ഞ നൂറ്റാണ്ടിന്റെ സംഭാവനയാണ്. അതിനു മുമ്പ്, കേരളത്തില്‍ അത്യുല്‍പാദനശേഷിയുള്ള വിത്തിനങ്ങളോ, രാസവളങ്ങളോ, രാസകീടനാശിനികളോ ഇല്ലാതിരുന്ന കാലത്ത്, കേരളം മുഴുവന്‍ ഇപ്പോഴത്തെ ഫാഷനില്‍ പറഞ്ഞാല്‍ ജൈവകൃഷിയായിരുന്ന കാലത്ത്, കേരളത്തിന്റെ ജനസംഖ്യ ഇപ്പോഴത്തേതിന്റെ നാലിലൊന്നിലും താഴെയായിരുന്ന കാലത്ത്, കര്‍ഷകത്തൊഴിലാളികള്‍ക്ക് യാതൊരു ക്ഷാമവും ഇല്ലാതിരുന്ന കാലത്തുപോലും, നാട്ടില്‍ എവിടെയും വനം ഉള്‍പ്പടെ വെട്ടിത്തുറന്ന് കൃഷി ചെയ്യാന്‍ രാജാവ് ജനങ്ങളെ ആഹ്വാനം ചെയ്ത കാലത്തുപോലും, കേരളത്തിന് ആവശ്യത്തിനുള്ള ഭക്ഷണം ഉണ്ടാക്കാന്‍ നമുക്ക് പറ്റിയില്ല."

(Link: http://www.mathrubhumi.com/news/columns/oridathoridathu/oridathoridathu-murali-thummarukudi-agriculture-in-kerala-paddy-culture-organic-farming-malayalam-news-1.1417963)

Post has attachment
The Dizzying Grandeur of 21st-Century Agriculture

(Something to emulate in high labor cost, high land cost regions like Kerala in order to be self sufficient for food.)

Post has shared content

Post has attachment

Post has shared content
In light of recent events (http://goo.gl/6Wgn51), an old memory of traveling with a suspicious electronic circuit through Indian railways, unaware of a terrorist attack in the nearby city.

+Shubhayu Chatterjee 

Post has attachment

Post has shared content
വായിയ്ക്കേണ്ടതാണ്. ചിത്രങ്ങളുടെ സഹായമില്ലാതെ മനസിലാക്കാനാവാത്തോണ്ട് ബ്ളോഗിലല്ലാതെ എഴുതാനുമാകില്ല.

Post has shared content
ചിക്കന്‍പോക്‌സ് വന്ന് ചികിത്സയില്‍ കഴിയുന്ന സുഹൃത്ത് ആര്‍. ഗിരീഷ് കുമാറിനെ സന്ദര്‍ശിച്ച് ഇപ്പോള്‍ എത്തിയതേയുള്ളൂ. ആദ്യം ഗിരീഷിന്റെ കുട്ടിക്കാണ് വന്നത്. തുടര്‍ന്ന് ഗിരീഷിനെ പിടികൂടി. ഡോക്ടറെ കണ്ട് മരുന്നു കഴിക്കുന്നുണ്ടെന്ന് ഗിരീഷ് അറിയിച്ചു. Aciclovir എന്ന ആന്റിവൈറസ് മരുന്ന് അഞ്ചുനേരം കഴിക്കുന്നു. 'പലരും വിളിച്ച് ഉപദേശിക്കുന്നുണ്ട്, ഹോമിയോയിലാ നല്ല മരുന്നുള്ളത് എന്നുപറഞ്ഞ്' -അയാള്‍ അറിയിച്ചു. 'ഞാനത് കാര്യമാക്കിയില്ല. ഡോക്ടറെ പോയി കണ്ടു'.....ഗിരീഷിന്റെ വാക്കുകള്‍ കേട്ടപ്പോഴാണ്, ഈ പഴയ പോസ്റ്റിന്റെ പ്രസക്തി ഇനിയും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഓര്‍ത്തത്. അതിനാല്‍ ഇതിവിടെ വീണ്ടും പോസ്റ്റുന്നു- ---------

ചിക്കന്‍പോക്‌സിന് നൊബേല്‍ സമ്മാനം കിട്ടിയ ചികിത്സ

ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റിട്ടപ്പോള്‍, അതിന്റെ പ്രതികരണങ്ങള്‍ക്കിടെ 'ചിക്കന്‍പോക്‌സിന് ഹോമിയോയിലേ മരുന്നുള്ളൂ' എന്നൊരാള്‍ ആണയിട്ട് പറഞ്ഞു. മോഡേണ്‍ മെഡിസിനില്‍ Aciclovir എന്ന ഫലപ്രദമായ വൈറസ് പ്രതിരോധ ഔഷധം ലോകമെങ്ങും ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അതൊരു പുതിയ അറിവാണെന്ന് അദ്ദേഹം പറഞ്ഞു....ഇതാണ് ഈ കുറിപ്പെഴുതാനുള്ള പശ്ചാത്തലം.

2009 ഓഗസ്തിലാണ് എന്റെ കുടുംബത്തിലെല്ലാവര്‍ക്കും ചിക്കന്‍പോക്‌സ് പിടിച്ചത്. ആദ്യം എന്റെ ഊഴമായിരുന്നു. കഠിനമായ പനിക്കൊപ്പം, കൈത്തണ്ടയിലും മറ്റും വെള്ളംനിറഞ്ഞ ചെറുകുമിളകള്‍ പ്രത്യക്ഷപ്പെട്ടത് കണ്ടപ്പോള്‍, സുഹൃത്തായ ഒരു ഗൈനക്കോളജിസ്റ്റിനെ വിളിച്ച് കാര്യം പറഞ്ഞു. ലക്ഷണം കേട്ടിട്ട് ഇത് ചിക്കന്‍പോക്‌സാകാനാണ് സാധ്യത എന്നവര്‍ അറിയിച്ചു; ഒരു ഡോക്ടറെ അന്നുതന്നെ കണ്‍സള്‍ട്ട് ചെയ്യാനും ഉപദേശിച്ചു.

'ചിക്കന്‍പോക്‌സാണെങ്കില്‍ അസൈക്ലോവിര്‍ (Aciclovir) എന്നൊരു മരുന്നുണ്ട്, അത് കഴിച്ചാല്‍ മതി. പ്രായമുള്ള ഡോക്ടര്‍മാര്‍ അത് ചിലപ്പോള്‍ എഴുതാന്‍ മടിക്കും. അവരോട് അക്കാര്യം സൂചിപ്പിച്ചാല്‍ മതി'  അവര്‍ പറഞ്ഞു.

അടുത്തൊരു ഡോക്ടറെ കണ്ടു. പ്രായമുള്ള ഒരു ലേഡി. സംഗതി ചിക്കന്‍ പോക്‌സാണെന്ന് അവര്‍ സ്ഥിരീകരിച്ചു. പക്ഷേ, മരുന്നെഴുതാന്‍ അവര്‍ കൂട്ടാക്കിയില്ലേ. 'ഇതിന് മരുന്നില്ലേ ഡോക്ടര്‍'  ഞാന്‍ തിരക്കി. 'മരുന്ന് വേണോ' എന്ന് ചോദിച്ചിട്ട് അവരെനിക്ക് മനസില്ലാമനസോടെ അസൈക്ലോവിര്‍ കുറിച്ചുതന്നു! കരിക്കിന്‍ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം (ഉപ്പിടാത്തതല്ല) തുടങ്ങിയവ ധാരാളം കഴിക്കുക. എണ്ണയില്‍ വറുത്തത് ഒഴികെ സാധാരണ ഭക്ഷണമെല്ലാം കഴിക്കാം. വിശ്രമം കൂടിയേ തീരൂ. രണ്ടുമൂന്നു ദിവസം കഴിയുമ്പോള്‍ രോഗം മാറിയെന്ന് കരുതി, ഡ്യൂട്ടിക്കൊന്നും പോകരുത്. രണ്ടാഴ്ച്ച കര്‍ക്കശമായ വിശ്രമം കൂടിയേ തീരൂ  ഡോക്ടര്‍ നിര്‍ദേശം നല്‍കി.

(ഒരു കാരണവശാലും ഡോക്ടറുടെ അനുവാദമില്ലാതെ, ഈ മരുന്നിനൊപ്പം ആസ്പിരിന്‍ കഴിക്കരുതെന്ന് ഗൂഗിള്‍ പ്ലസില്‍ ഈ പോസ്റ്റിന് ഒരാള്‍ കമന്റിട്ടു)

എനിക്ക് സംശയമായി. ചിക്കന്‍പോക്‌സ് വന്നാല്‍ ഉപ്പിടാതെയുള്ള കഞ്ഞിയും കുടിച്ച്, വേദനയും ചൊറിച്ചിലുമകറ്റാന്‍ കഴിയാതെ വിധിയെ ശപിച്ച് കഴിയുന്നതിന് പകരം, നല്ലമുറയ്ക്ക് ഭക്ഷണം കഴിച്ച് വിശ്രമിക്കുകയോ! സംശയനിവാരണത്തിന് ഗൈനക്കോളജിസ്റ്റ് സുഹൃത്തിനെ വീണ്ടും വിളിച്ചു. 'ഒരു പ്രശ്‌നവുമില്ല. ഭക്ഷണം കഴിക്കാതെ ചിക്കന്‍പോക്‌സ് ചികിത്സിച്ച കാലമെല്ലാം കഴിഞ്ഞുപോയി. മാത്രമല്ല, ഈ മരുന്ന് ഞങ്ങള്‍ ഗര്‍ഭിണികള്‍ക്ക് പോലും പ്രിസ്‌ക്രൈബ് ചെയ്യുന്നതാണ്, അത്രയ്ക്ക് സുരക്ഷിതമാണ്'അവര്‍ പറഞ്ഞു.

ചുരുക്കി പറയാമല്ലോ, കുടംപുളിയിട്ടുവെച്ച മീന്‍കറി, അവിയല്‍, സാമ്പാര്‍, തോരന്‍, പുളിശ്ശേരി ഒക്കെ ഞങ്ങളുടെ ചിക്കന്‍പോക്‌സ് ചികിത്സയുടെ ഭാഗമായി! ശരീരത്തിന് ചൊറിച്ചിലില്ല, കുമിളകള്‍ അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ മായാന്‍ തുടങ്ങി, തലയുടെ കനം മാത്രം കുറച്ചുദിവസം നീണ്ടുനിന്നു.

(ഏറ്റവും വിചിത്രമായി തോന്നിയത്, അടുപ്പമുണ്ടായിരുന്ന ചിലര്‍ ഞങ്ങളെ ഫോണ്‍ ചെയ്യുന്നത് പോലും നിര്‍ത്തി എന്നതാണ്. ഫോണിലൂടെ ചിക്കന്‍പോക്‌സ് വൈറസ് പകരുമോ എന്നുപോലും ഞങ്ങള്‍ക്ക് സംശയമായി!)

പത്തുദിവസം കഴിഞ്ഞപ്പോള്‍ ശരീരത്തില്‍ ഒറ്റ പാട് പോലും അവശേഷിച്ചുമില്ല! ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും അതേ ചികിത്സ ആവര്‍ത്തിച്ചു. ആര്‍ക്കും ശരീരത്തില്‍ പാടൊന്നും അവശേഷിച്ചില്ല.

കുറച്ചുദിവസം കഴിഞ്ഞ് ഞാനും ഭാര്യയും വഴിയില്‍വെച്ച് ഒരു സുഹൃത്തിനെ കണ്ടു; ബാങ്കില്‍ ജോലി നോക്കുന്ന ഒരു സ്ത്രീ. അവരുടെ മുഖംനിറയെ പുള്ളിക്കുത്ത്. സാമാന്യം സൗന്ദര്യമുള്ള ആ സ്ത്രീയ്ക്ക് മനോവിഷമം ബാധിച്ചിരിക്കുന്നത് ഞങ്ങള്‍ കണ്ടു. 'ചിക്കന്‍പോക്‌സ് വന്നിട്ട് ചികിത്സിച്ചില്ലേ' ഭാര്യ ചോദിച്ചു. 'ചികിത്സിച്ചു, പാടുകള്‍ മാറിക്കോളുമെന്നാ ഡോക്ടര്‍ പറഞ്ഞത്' അവര്‍ അറിയിച്ചു. 'എത്രനാളായി രോഗം ഭേദമായിട്ട്'  ഞാന്‍ തിരക്കി. ഒരുമാസം കഴിഞ്ഞെന്നവര്‍ പറഞ്ഞു. 'ഞങ്ങള്‍ക്കും എല്ലാവര്‍ക്കും ചിക്കന്‍പോക്‌സ് വന്നിരുന്നു, രണ്ടാഴ്ച്ച കഴിഞ്ഞതേയുള്ളൂ' ഭാര്യ അവരോട് പറഞ്ഞു. ആ സ്ത്രീ അവിശ്വസനീയതയോടെ എന്റെയും ഭാര്യയുടെയും മുഖത്ത് മാറിമാറി നോക്കി.

യാത്രപറയുന്ന വേളയില്‍ അവരോട് ഞാന്‍ ചോദിച്ചു : 'ഏത് ഡോക്ടറെയാ കണ്ടത്'. 'ഒരു ഹോമിയോ ഡോക്ടറെ'. അവരുടെ മുഖത്ത് നിറഞ്ഞിരിക്കുന്ന പാടുകളുടെ രഹസ്യം ആ മറുപടിയില്‍ ഉണ്ടായിരുന്നു!

ഏതാനും മാസംമുമ്പ് പാലക്കാട്ടെ ഒരു സഹപ്രവര്‍ത്തകന്‍ ട്രെയിനിങിന് വന്നപ്പോള്‍, അദ്ദേഹത്തിന്റെ മുഖംനിറയെ ചിക്കന്‍പോക്‌സ് വന്നതിന്റെ പാടുകള്‍. 'എത്രനാളായി വന്നിട്ട്, നിങ്ങള്‍ ചികിത്സിച്ചില്ലേ. എങ്കില്‍ പാടുണ്ടാകുമായിരുന്നില്ലല്ലോ' ഞാന്‍ ചോദിച്ചു. ചികിത്സിച്ചു, മരുന്നൊക്കെ കൃത്യമായി കഴിച്ചു. പാട് മാറിക്കൊള്ളുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. 'അലോപ്പതിയല്ല, ഹോമിയോ ഡോക്ടറെയാ ഞാന്‍ കണ്ടത്'.

ഇവിടെ പരാമര്‍ശിച്ച രണ്ടുപേരില്‍ ഒരാള്‍ ബാങ്ക് ഓഫീസര്‍, മറ്റൊരാള്‍ എഞ്ചിനിയര്‍. ഇങ്ങനെയുള്ളവര്‍ക്ക് പോലും, ചിക്കന്‍പോക്‌സ് വന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് നിശ്ചയമില്ലെന്നാണ് അവരുടെ മുഖത്തെ പാടുകള്‍ വ്യക്തമാക്കിയത്. മോഡേണ്‍ മെഡിസിനില്‍ അസൈക്ലോവിര്‍ പോലൊരു ഔഷധമുള്ള കാര്യം പലര്‍ക്കും അറിയില്ല.

'വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു മരുന്നാണ് അസൈക്ലോവിര്‍' - ഈ പോസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി സംശയനിവാരണത്തിന് വിളിച്ചപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ബി.പത്മകുമാര്‍ ടെലിഫോണിലൂടെ അറിയിച്ചു. 'താരതമ്യേന സുരക്ഷിതമായ ഔഷധം. എല്ലാത്തരം ആളുകള്‍ക്കും ഈ മരുന്ന് ഞങ്ങള്‍ പ്രിസ്‌ക്രൈബ് ചെയ്യാറുണ്ട്, എന്തെങ്കിലും പാര്‍ശ്വഫലം ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല'  അദ്ദേഹം അറിയിച്ചു.

'തുടക്കത്തില്‍ തന്നെ ഈ മരുന്ന് കഴിച്ചു തുടങ്ങിയാല്‍, രോഗതീവ്രത (severtiy) 70-80 ശതമാനം വരെ കുറയ്ക്കാന്‍ ഇത് സഹായിക്കും'  ഡോ.പത്മകുമാര്‍ അറിയിച്ചു. പരീക്ഷാ സമയത്ത് കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സ് പിടിപെട്ടാല്‍ ഉടന്‍ ഈ മരുന്ന് ഡോക്ടറുടെ നിര്‍ദേശാനുസരണം നല്‍കിയാല്‍ മിക്കവാറും പരീക്ഷ മുടങ്ങില്ലെന്നും അദ്ദേഹം പറയുന്നു.

പിന്‍കുറിപ്പ്  

1. ആന്റിവൈറല്‍ തെറാപ്പിയുടെ ചരിത്രത്തില്‍ ഒരു പുത്തന്‍ യുഗപ്പിറവി കുറിച്ച മരുന്നാണ് അസൈക്ലോവിര്‍. കരീബിയന്‍ മേഖലയില്‍ കാണപ്പെടുന്ന ഒരിനം സ്‌പോഞ്ചിന്റെ (Cryptotethya crypta) ജനിതകദ്രവ്യമാണ് ഈ മരുന്നിന് അടിസ്ഥാനം.  അസൈക്ലോവിര്‍ വികസിപ്പിച്ചതിനും കൂടിയാണ് ജെട്രൂഡ് ബി. എലിയോണ്‍ എന്ന ഫാര്‍മക്കോളജിസ്റ്റ് 1988 ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയത്. എന്നുവെച്ചാല്‍, ആധുനിക ചികിത്സയില്‍ ചിക്കന്‍ പോക്‌സിനുള്ളത് നൊബേല്‍ പുരസ്‌കാരം നേടിയ ചികിത്സയാണെന്ന് സാരം! (കടപ്പാട് : വിക്കിപീഡിയ).

2. മരുന്ന് കഴിച്ച് ചിക്കന്‍ പോക്‌സ് മാറ്റിയാല്‍ വിണ്ടും വരാന്‍ സാധ്യത കൂടില്ലേ എന്നത് പൊതുവെ ഉയരുന്ന ഒരു സംശയമാണ്. ഇക്കാര്യത്തിന് ഒരു ഡോക്ടര്‍ നല്‍കിയ വിശദീകരണം ഇങ്ങനെയാണ്. ചിക്കന്‍ പോക്‌സ് ഒരിക്കല്‍ വരുന്നവര്‍ക്ക് ശരീരത്തില്‍ അതിനെതിരെ സ്ഥിരമായി പ്രതിരോധം ലഭിക്കും. അതിനാല്‍ രണ്ടാമത് വരിക വിരളമാണ്. പക്ഷേ, ചുരുക്കം ചിലര്‍ക്ക് ഹെര്‍പ്പിസിന്റെ രൂപത്തില്‍ വീണ്ടും വരാറുണ്ട്. മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും അങ്ങനെ സംഭവിക്കാം.

വൈറസ് ബാധിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് രോഗം പോകുന്ന ഘട്ടത്തിലാണ് പനിയും ദേഹത്തെ പാടുമെല്ലാം പ്രത്യക്ഷപ്പെടുക. അപ്പോഴാണ് സാധാരണഗതില്‍ മരുന്നും കഴിക്കുക. എന്നുവെച്ചാല്‍, ദിവസങ്ങളോളം ശരീരപ്രതിരോധ സംവിധാനവും ചിക്കന്‍ പോക്‌സ് വൈറസും തമ്മിലുള്ള ഗുസ്തി നടന്നിരിക്കും. രോഗപ്രതിരോധ ശേഷി അപ്പോഴേക്കും ശരീരം നേടിയിട്ടുമുണ്ടാകും. രോഗം പോകുന്ന ഘട്ടത്തിലെ അസ്വസ്ഥതകളും ദുരിതങ്ങളും കുറയ്ക്കാനാണ് മരുന്ന് സഹായിക്കുക. അതിനാല്‍, മരുന്ന് കഴിക്കുന്നതും, രോഗം വീണ്ടും വരാനുള്ള സാധ്യതയും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ല.

ലിങ്ക്: http://kurinjionline.blogspot.in/2013/06/blog-post_10.html

Post has shared content
ശാസ്ത്രീയ പച്ചക്കറി കൃഷിയിൽ വൻ വിളവ് എന്നൊരു വാർത്ത ഇന്നത്തെ മാതൃഭൂമി കണ്ണൂർ എഡിഷനിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഒന്നുമില്ലെങ്കിലും ശാസ്ത്രീയ പച്ചക്കറി കൃഷി എന്നൊരു വാക്ക് പത്രത്തിൽ അച്ചടിച്ചു വന്നല്ലൊ. മണ്ണ് പരിശോധനയിൽ സൂക്ഷ്മമൂലകങ്ങളുടെ കുറവ് മണ്ണിൽ കണ്ടെന്നും കുറവുള്ള മൂലകങ്ങൾ “ടോപ് അപ്” ആയി വളത്തിന്റെ കൂടെ കലർത്തി മണ്ണിൽ സ്പ്രേ ചെയ്തെന്നും ആണു വാർത്തയിൽ കാണുന്നത്. ലേഖകന്റെ ഭാഷയും പ്രയോഗവും ആണല്ലൊ. മണ്ണ് പരിശോധിച്ചെന്നും സൂക്ഷ്മമൂലകങ്ങളുടെ കുറവ് കണ്ടെത്തിയെന്നും അത് മണ്ണിൽ സ്പ്രേ ചെയ്തെന്നും ആണു വാർത്തയിലെ ഹൈലൈറ്റ്.

ഇത് പുതിയ രീതിയൊന്നും അല്ല. ഇങ്ങനെയാണു നാട്ടിൽ കൃഷി ചെയ്ത് വന്നിരുന്നത്. ആ സമ്പ്രദായം ജൈവകൃഷിപ്രളയത്തിൽ മുങ്ങിപ്പോയെന്ന് മാത്രം. മണ്ണിൽ സൂക്ഷ്മമൂലകങ്ങൾ കുറവ് ആണെങ്കിൽ അതിൽ ചാണകമോ ഗോമൂത്രമോ എല്ലുപൊടിയോ പിണ്ണാക്കോ സ്പ്രേ ചെയ്തിട്ട് കാര്യമില്ല. കുറവുള്ള മൂലകങ്ങൾ തന്നെ വെള്ളത്തിൽ കലക്കിയോ മണ്ണിൽ ഇട്ടോ കൊടുക്കണം.

സസ്യങ്ങൾക്ക് മണ്ണിൽ നിന്ന് ലഭിക്കേണ്ടത് 13 തരം മൂലകങ്ങളാണു. ഇവയെ ഇങ്ങനെ വർഗ്ഗീകരിക്കാം:

Primary Nutrients: Nitrogen (N), Phosphorus (P), and Potassium (K)

Secondary Nutrients: Calcium (Ca), Magnesium (Mg), and Sulfur (S)

Micro Nutrients (സൂക്ഷ്മമൂലകങ്ങൾ) : Boron (B), Zinc (Zn), Manganese (Mn), Iron (Fe), Copper (Cu), Molybdenum (Mo), Chlorine (Cl)

മേല്പറഞ്ഞ 7 സൂക്ഷ്മമൂലകങ്ങൾ മണ്ണിൽ കുറവ് ഉണ്ടെങ്കിൽ വേറെ എന്ത് വളം ഇട്ടിട്ടും കാര്യമില്ല. മണ്ണ് പരിശോധിച്ചാൽ മാത്രമേ ഇവയുടെ കുറവ് കണ്ടെത്താൻ കഴിയുകയുള്ളൂ. ആകെ മൊത്തം 13 മൂലകങ്ങൾ സമീകൃതമായി ലഭിക്കുമ്പോഴാണു സസ്യങ്ങൾ ആരോഗ്യത്തോടെ വളരുകയും നല്ല വിളവ് ലഭ്യമാവുകയും ചെയ്യുക. ഇതാണു കൃഷിയിലെ ശാസ്ത്രീയചിന്ത. ഈ ചിന്ത തൊട്ടുതെറിപ്പിച്ചിട്ടില്ലാത്ത ആളാണു നിലവിലെ കൃഷിമന്ത്രി. ന്യൂജനറേഷൻ മാധ്യമക്കാർക്കും ശാസ്ത്രീയചിന്ത ലവലേശം ഇല്ല.

ഇവരൊക്കെ ചേർന്ന് കൃഷിയിൽ ശാസ്ത്രീയവീക്ഷണം തീരെ പാടില്ല എന്നും സയൻസിന്റെ ഒരു അറിവും കൃഷിയിൽ അപ്ലൈ ചെയ്യാൻ പാടില്ല എന്നുമാണു സമൂഹത്തെ മൊത്തത്തിലും സ്കൂൾ വിദ്യാർത്ഥികളെ പ്രത്യേകിച്ചും മസ്തിഷ്ക്കപ്രക്ഷാളനം ചെയ്തുകൊണ്ടിരിക്കുന്നത്. കൃഷി മൊത്തത്തിൽ നശിക്കുമ്പോൾ ഇവർക്ക് വീണ്ടും ശാസ്ത്രീയകൃഷിയിലേക്ക് തിരിച്ചുവരാതിരിക്കാൻ കഴിയില്ല. കാരണം എന്തെങ്കിലും തിന്നാതെ ജീവിയ്ക്കാൻ കഴിയില്ലാലോ.

മേൽപ്പറഞ്ഞതിൽ സെക്കന്ററി ന്യൂട്രിയന്റ്സിലെ മഗ്‌നീഷ്യത്തെ{Magnesium (Mg)}പറ്റി രസകരമായ ഒരു ശാസ്ത്രസത്യം ഇവിടെ പങ്ക് വയ്ക്കട്ടെ. സസ്യങ്ങളുടെ ഇലകൾക്ക് പച്ച നിറം ഉണ്ടാകാൻ കാരണം ഇലയിൽ ഉള്ള ക്ലോറോഫിൽ അല്ലെങ്കിൽ ഹരിതകം ആണെന്ന് അറിയാമല്ലൊ. ക്ലോറോഫിൽ എന്ന സംയുക്തത്തിലെ മഗ്‌നീഷ്യം മൂലകമാണു പച്ചനിറത്തിനു കാരണം. നമ്മുടെ രക്തത്തിനു ചുകപ്പ് നിറം ഉണ്ടാകാൻ കാരണം രക്തത്തിലെ ഹീമോഗ്ലോബിൻ എന്ന സംയുക്തത്തിലെ ഇരുമ്പ് [ Iron (Fe)] എന്ന മൂലകമാണു. ഹീമോഗ്ലോബിന്റെയും ക്ലോറോഫില്ലിന്റെയും രാസഘടന ഏറെക്കുറെ സാമ്യമുള്ളതാണു. മഗ്‌നീഷ്യവും ഇരുമ്പും മാത്രമാണു വ്യത്യാസം. അതായത് ഹീമോഗ്ലോബിനിൽ ഇരുമ്പിനു പകരം മഗ്‌നീഷ്യം ആണെങ്കിൽ അത് ക്ലോറോഫിൽ ആയി. തിരിച്ചും അങ്ങനെ തന്നെ. ക്ലോറോഫില്ലിൽ ഇരുമ്പ് ആണെങ്കിൽ അത് ഹീമോഗ്ലോബിൻ ആയി..
Photo

Post has attachment
Wait while more posts are being loaded