Profile cover photo
Profile photo
Vineesh KN
637 followers
637 followers
About
Vineesh's posts

+ന ല്ലി ഹൃദയം നിറഞ്ഞ ആശംസകള്‍ അളിയാ ..

മഴയുടെ മഹാനഗരത്തിൽ നിന്ന് ഒരു കുഞ്ഞു തുള്ളി കടലു കാണാനിറങ്ങി.. ഒറ്റക്കല്ല.. ഒത്തിരി കുഞ്ഞന്മാരോടും കുഞ്ഞത്തിമാരോടുമൊപ്പമായിരുന്നു ആ പോക്ക്.. ആകാശത്തിലെ പള്ളിക്കൂടത്തിൽ നിന്ന് വേനലവധി അടിച്ചു പൊളിക്കാനായി ഒരു എസ്കർഷൻ !
കറുത്തു തടിച്ച മേഘത്താന്മാരുടെ തോളിൽ കേറി അവരങ്ങനെ ഗമയിൽ യാത്രയായി.. പോകും വഴിക്ക് മഴവില്ലുകളുടെ പൂന്തോട്ടത്തിൽ നിന്ന് പൂക്കൾ നുള്ളി കുഞ്ഞിക്കമ്മലുകളുണ്ടാക്കാൻ അവർ മറന്നില്ല.. പിന്നെ, വെയിലപ്പൂപ്പന്റെ കടയിൽ നിന്ന് നല്ല കണ്ണാടിക്കുപ്പായങ്ങളും വാങ്ങി.
മിണ്ടാണ്ട് ക്രിമ്മാണ്ടല്ല അവർ ഇരുന്നത്.. മിണ്ടലോട് മിണ്ടൽ.. തൊട്ടും തൊടാതെയും പിച്ചിയും മാന്തിയും ബഹളിക്കുട്ടികളുടെ ഒരു മേളം!
അങ്ങിനെ പോവുമ്പോൾ, ഇടയ്‌ക്കൊക്കെ, കണ്ണു കാണാനൊക്കാത്ത ചില മേഘത്താന്മാർ വഴിയിലേക്കൊന്നു ടോർച്ച് മിന്നിക്കും. വഴി വക്കിൽ കിടന്ന് അല്പം മയങ്ങാൻ തുടങ്ങുന്ന വെളുമ്പൻ മടിയന്മാർക്ക് അതു കണ്ട് കലി പിടിക്കും. അവർ ചിലപ്പോ ഒന്നു മുരളും, ചിലപ്പോ.. അടിപിടിയുമാവും. എന്തായാലും തുള്ളിക്കുഞ്ഞുങ്ങൾക്ക് ഇതെല്ലാം ഒരു രസം. അവർ എല്ലാം കണ്ട് തുള്ളിത്തുള്ളിച്ചിരിക്കും.. അങ്ങിനെ, മഴയുടെ സുന്ദരലോകത്തു നിന്ന് കടലിന്റെ ഉത്സവപ്പറമ്പിലേക്ക് പാട്ടും ചിരിയും കൊട്ടും കുരവയുമായി അവരങ്ങനെ രസിച്ചു പോയി.
ഇതിനിടയിൽ നമ്മുടെ കുഞ്ഞിത്തുള്ളിയുമുണ്ടായിരുന്നു. അവൾ ഒരു സുന്ദരിക്കുട്ടിയായിരുന്നു. മുടിയിൽ ഒരു നക്ഷത്രമൊക്കെ തിരുകി വച്ച്, കണ്ണിൽ അതിശയം നിറച്ച് അവളിതെല്ലാം കണ്ടു കൊണ്ടിരുന്നു.
അപ്പോഴാണ്, അവളിരുന്ന മേഘത്താൻ ഒന്നു നിന്നത്.. ആ ചങ്ങായി തന്റെ സ്നേഹം കൊണ്ടു മുരണ്ടു പോയ ശബ്ദത്തിൽ ഉറക്കെ പറഞ്ഞു. "കുട്ട്യോളേ, ഇനി യാത്ര താഴേക്ക്.. മഴനൂലുകളുടെ പാരച്യൂട്ടുകളുണ്ട്.. ഒട്ടും പേടിക്കണ്ട.. ചാടിക്കോളൂ.. "
ആകാശത്തു നിന്ന് മഴയുടെ പാരച്യൂട്ടുകൾ താഴേക്കു വീണു തുടങ്ങി.. കുഞ്ഞിത്തുള്ളിക്കും കിട്ടി ഒന്ന്. അവൾ അതിൽ മുറുകെപ്പിടിച്ചിരുന്നു. മഴക്കുഞ്ഞുങ്ങളെ കണ്ട് കൗതുകം പൂണ്ട ഒരു കാടിന്റെ പച്ചപ്പിനിടയിലൂടെ, അവൾ താഴേക്കെത്തി. ഒരു ഇലത്തുഞ്ചത്ത് ഞാന്നിരുന്ന് അവൾ ചുറ്റും നോക്കി.. കടലിലേക്കുള്ള ജാഥ തുടങ്ങിക്കഴിഞ്ഞു. വേഗം പോണം.. അവൾ തിടുക്കപ്പെട്ടിറങ്ങാൻ തുടങ്ങി.
അവിടെ, ഇലയുടെ താഴെ, ഒരു മൊശടൻ കുഴിയാനയുണ്ടായിരുന്നു. കുറുമ്പൻ.. അലസൻ. ഒരു കുഴി കുത്തി അതിനുള്ളിൽ കിടന്നുറങ്ങും. കൂട്ടുകാരാരുമില്ല.. കൂട്ടുകാരെ അവനു വേണമെന്നുമില്ല.. ഉറക്കത്തിനിടയിൽ ശല്യപ്പെടുത്തുന്നവരെയൊക്കെ കൊമ്പു കൊണ്ടു കുത്തിയോടിക്കും. മോശക്കാരനുക്ക് മോശക്കാരൻ!
അവൻ വല്ലാണ്ടൊരു ശബ്ദം കേട്ടാണ് കണ്ണു തുറന്നത്.. ശല്യായല്ലോ എന്ന ഭാവത്തിൽ അവൻ മുകളിലേക്കു നോക്കി. ഇലത്തുമ്പത്തു നിന്ന് പിടിവിട്ട് തലകീഴായി മണ്ണിലേക്കു വീഴാനൊരുങ്ങുന്ന ഒരു കുഞ്ഞിത്തുള്ളിയേയാണ് അവൻ കണ്ടത്.. ഓ.. കടലു കാണാൻ വന്ന കുട്ടിയാണ്.. താഴെ വീണാൽ പക്ഷേ, കടലിലെത്തില്ല.. ഇലകൾക്കു കീഴെ ഉണങ്ങിക്കിടക്കുന്ന മണൽത്തരികളിൽ വീണ് അവിടെക്കിടക്കും. ആ... എന്തേലുമാട്ടെ, ഞാനുറങ്ങാൻ പോണു..
പക്ഷേ, അവന് ഉറക്കം വന്നില്ല.. കൊമ്പനാനയുടെ വലിപ്പത്തിന് മനസ്സുള്ളവനായിരുന്നു ആ കുഴിയാന.. കുഞ്ഞിത്തുള്ളിയുടെ ദയനീയമായ ആ കണ്ണുകൾ അവനെ പൊള്ളിച്ചു. അവൻ, ആ ഇലത്തുമ്പിൽ വലിഞ്ഞു കേറി. വീഴാനൊരുങ്ങി നിന്ന ആ കുഞ്ഞിത്തുള്ളിയെ, ഒരു തൊട്ടാവാടിപ്പൂവിന്റെ പുതപ്പിനുള്ളിൽ പൊതിഞ്ഞു വച്ച്, അവൻ താഴേക്കിറങ്ങി.. ഇതിനുള്ളിൽ, തുള്ളികളുടെ ജാഥ ഒരുപാടൊരുപാട് ദൂരേക്ക് കടന്നു പോയിരുന്നു. അവരിലേക്കെത്താനാവില്ല എന്നു മനസ്സിലായ ആ കുഴിയാന, കുഞ്ഞിത്തുള്ളിയേയും തോളിലേറ്റി, കടലിലേക്കു നോക്കി... കടൽ കാലങ്ങളോളം അകലെയായിരുന്നു. മറ്റൊന്നുമാലോചിക്കാതെ, ആ മൊശടൻ കുഴിയാന, നടക്കാൻ തുടങ്ങി. വിശപ്പും ദാഹവുമറിയാതെ, ഉറക്കവും ക്ഷീണവുമറിയാതെ, കുഴിയാന തന്റെ ചെറിയ കാലുകൾ ചേർത്തു വച്ച് കടലിലേക്ക് പോയി..
ദിവസങ്ങളും, മാസങ്ങളും കടന്നു പോയി.
കുഞ്ഞിത്തുള്ളി ഇടക്കുണർന്നും കുശലം പറഞ്ഞും, പിന്നേം ഉറങ്ങിയും കുഴിയാനയുടെ തോളിലിരുന്നു. വഴിയേ കടന്നു പോയ പൂമ്പാറ്റകളോടും കാറ്റിനോടും അവൾ ചലപിലാ ചിലച്ചു. കാറ്റു കൊണ്ടു കൊടുത്ത പൂമ്പൊടികൾ കൊണ്ട് അവൾ കുഴിയാനക്കുറുമ്പന് കണ്ണെഴുതിക്കൊടുത്തു. അവളുടെ കുസൃതികളും കലപിലയും മൊശടൻ കുഴിയാനയ്ക്ക് പുതിയ വിശേഷങ്ങളായിരുന്നു. ആ യാത്രയിലുടനീളം അവന്റെയുള്ളിൽ ചിറകുകൾ വിരിയുന്നുണ്ടായിരുന്നു.. മിണ്ടാണ്ടു മിണ്ടാണ്ട് ഒരു കടലോളം കഥകൾ അവൻ നെയ്തു വച്ചു. അവളോട് പറയുവാൻ മടിച്ച്, അവൻ വീണ്ടും മിണ്ടാണ്ട് മിണ്ടാണ്ട് നടന്നു കൊണ്ടിരുന്നു.
ഒടുവിൽ, ഒരുനാൾ അവർ കടലിലെത്തി. കുഞ്ഞിത്തുള്ളിയെ, നെഞ്ചിൽ നിന്ന് തന്റെ ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ, അവൻ കടലിലേക്ക് എടുത്തു വച്ചു.. പോകും മുമ്പ്, അവളുടെ കണ്ണുകളിൽ നോക്കി അവൻ എന്തോ പറയാനാഞ്ഞതും ഒരു വലിയ തിര അവളേയും കൂട്ടി ഉൾക്കടലിലേക്കെങ്ങോ മറഞ്ഞു പോയി.. അവിടുന്ന്, ഒരു പക്ഷേ, സൂര്യനപ്പൂപ്പന്റെ കുതിരവണ്ടിയിൽ അവൾ എന്നെങ്കിലും മഴയുടെ മഹാനഗരത്തിലേക്ക് തിരിച്ചു പോയിട്ടുണ്ടാവാം.. അല്ലെങ്കിൽ കടലിലെ പേരറിയാത്ത ഏതോ കുഞ്ഞുവീട്ടിൽ സസുഖം വാഴുന്നുണ്ടാവാം..
എന്നാൽ, പിന്നീടന്നു മുതലിന്നു വരെ, ഒരു കാലവും പറഞ്ഞു തീരാത്ത കഥകളുമായി ഒരു കുഴിയാനത്തുമ്പി ആ പെരുങ്കടലിനു മുകളിൽ ഒരു കുഞ്ഞിത്തുള്ളിയെ കാത്ത് പറന്നു നടന്നു.. ആരോടും ഒന്നുമൊന്നും പറയാതെ.. പറയാനാവാതെ..

-------------------------
അരുണ്‍ രവിയുടെ കഥ .... :))ഇലക്ഷന്‍ ഡ്യൂട്ടി ഉള്ള ...അതിനെക്കുറിച്ച് അറിയാവുന്ന ആരേലും ഉണ്ടോ ..ഒരു ഹെല്‍പ്പ് വേണാര്‍ന്നു :)) 

+Manoj K Anandam തെയ്യം കാണാന്‍ പോകുന്നുവെങ്കില്‍ വീട്ടിലേക്ക് സ്വാഗതം ... :)) മറ്റുള്ളവര്‍ ആരൊക്കെയാണ് പോകുന്നതെന്ന് അറിയാത്തത് കൊണ്ടാണ് പ്ലസ് ഇടാത്തത് ...എല്ലാവര്ക്കും സ്വാഗതം :)) 

Post has attachment

നേര്‍രേഖാ മാഗസിനില്‍ വന്ന എന്റെ ഒരു കഥ ..വായിച്ചു അഭിപ്രായം പറയുമല്ലോ

http://nerrekha.com/about-the-death-of-aravindan/

Post has attachment

Post has attachment
വൃശ്ചികപെണ്‍കുട്ടി
വൃശ്ചികത്തെക്കുറിച്ചറിയില്ലേ
.?.ഇലചാര്‍ത്തുകള്‍ക്കുമുകളില്‍ തങ്ങി നില്‍ക്കുന്ന മഞ്ഞുത്തുള്ളികള്‍ക്കിടയിലൂടെ സൂര്യന്‍
പുഞ്ചിരിക്കുന്ന വൃശ്ചികം .മഞ്ഞിന്റെ നനവുള്ള വൃശ്ചികങ്ങളുടെ ചിരികള്‍ക്കിടയില്‍ കരച്ചിലുമുണ്ടായിരുന്നിരിക്കണം
.വൃശ്ചികത്തിലെ പച്ചകള്‍ക്ക് മഞ്ഞ...

Post has attachment
വീട്
ഞാന്‍ ആ വലിയ വീട് ലക്ഷ്യമാക്കി നടന്നു.ഒരു വര്‍ഷത്തിനു
ശേഷമാണ് ഇന്ന് വീണ്ടും ഞാന്‍ അവിടേക്ക് പോകുന്നത്.വാഹനങ്ങള്‍ കടന്നുപോകാത്ത നീണ്ട മണ്‍പാതയിലൂടെ
നടക്കുമ്പോള്‍ ഞാന്‍ നന്നായി വിയര്‍ത്തു.രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍
പൂശിയ സ്പ്രേയുടെ ഗന്ധം വിയര്‍പ്പ...

Post has attachment
പ്രകാശം പരത്തുന്ന പെണ്‍കുട്ടി
ജീവിതത്തില്‍ വഴിത്തിരിവായെക്കാവുന്ന ഇന്നത്തെ
യാത്രയിലാണ് ഞാന്‍ ആദ്യമായി അവളെ കാണുന്നതും പരിചയപ്പെടുന്നതും. ആദ്യമായി കണ്ട
മാത്രയില്‍ തന്നെ അവള്‍..... ജോലി തരപ്പെടുത്താമേന്നെറ്റയാളെ കാണുകയെന്നതായിരുന്നു
എന്റെ യാത്രയുടെ ഉദ്ദേശം.കടം വാങ്ങിച്ചും അമ്മയുടെ ആകെയുള്...

Post has attachment
ജയശീലന്‍
ഇന്നലെ പകല്‍ നേരത്ത് എപ്പോഴെങ്കിലുമായിരിക്കണം
എന്റെ വീട് കൊള്ളയടിക്കപ്പെട്ടത് !!  .രാത്രിയില്‍
വീട്ടിലെത്തി കിടപ്പ് മുറി തുറന്നു ലൈറ്റിട്ടപ്പോള്‍ ഞാന്‍ ഞെട്ടി തരിച്ചു പോയി .അടിവയറുമുതല്‍
തൊണ്ട  വരെ അതിഭയങ്കരമായ ചൂളം വിളിയോടുകൂടി  ഒരു തീവണ്ടി നിര്‍ത്താതെ പാഞ...
Wait while more posts are being loaded