Profile cover photo
Profile photo
Kunjaali Kk
4,671 followers
4,671 followers
About
Kunjaali Kk's posts

Post has attachment
മനോരമ മൊത്തം പരസ്യമാണെന്നേ...........ന്ന് പറയുന്നവർ ഇതൊന്ന് കാണണം.

രാജ്യത്തെ പത്രങ്ങൾക്കെല്ലാം ഇന്നത്തെ പ്രധാന വാർത്ത പുതിയ രാഷ്ട്രപതിയാണ്. ദേശാഭിമാനിക്കൊഴിച്ച്. അവർക്ക് ഫ്രണ്ട്‌പേജിൽ കൊടുക്കാൻ കിട്ടിയത് പുലിമുരുകന്റെ 3D പതിപ്പിന്റെ പരസ്യമാണ്.


Photo

Post has attachment
ഇനിയും പാവപ്പെട്ടവന്റെ വിദ്യാഭ്യാസാവകാശവും പറഞ്ഞുകൊണ്ട് ഏതെങ്കിലും എരപ്പാളികൾ വായിട്ടലയ്ക്കാൻ വന്നാൽ മുഖമടച്ചാട്ടണം.

കെ ജെ ജേക്കബ് എഴുതുന്നു.

അങ്ങിനെ അക്കാര്യത്തിൽ ഏകദേശം ഒരു തീരുമാനമായി.
ഹരണക്കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സ്വാശ്രയ മെഡിക്കൽ കോളേജ് കൊടുത്ത ഹർജി കോടതി തള്ളി. താൽക്കാലിക ഫീസ് കോടതി അംഗീകരിച്ചു. അത് പ്രത്യേകം പറഞ്ഞു നോട്ടിഫിക്കേഷൻ ഇറക്കാനും കോടതി നിർദ്ദേശിച്ചു. ബാക്കി പരാതിയൊക്കെ പിനീട് കേൾക്കാം എന്നും കോടതി പറഞ്ഞു.
സർക്കാരിന് താൽപ്പര്യമില്ലാത്ത കേസിൽ കോടതിയ്‌ക്കെന്തു കാര്യം? ഫീസ് കുറയ്ക്കണം എന്നോ, അത് ശാസ്ത്രീയമായി നിശ്ചയിക്കണം എന്നോ ആരും വാദിച്ചില്ല. സർക്കാരിന് അങ്ങിനെയൊരു വാദമേയില്ല. അപ്പോൾ ഈ തീരുമാനം റദ്ദാക്കിയാൽ അഡ്മിഷൻ താമസിക്കും എന്ന വാദം ഉയർന്നാൽ കോടതിയ്ക്ക് എന്ത് ചെയ്യാൻ പറ്റും? അല്ലെങ്കിൽ സർക്കാർ പറയണം, സുപ്രീം കോടതി നിശ്ചയിച്ച തിയതിയ്ക്കുമുന്പ് ഫീസ് നിയമത്തിൽ പറഞ്ഞപോലെ തീരുമാനിക്കാം. അങ്ങിനെ പറഞ്ഞതായി ഒന്നും കാണുന്നില്ല.
അല്ലെങ്കിൽ സർക്കാർ എന്തിനു പറയണം?
അഞ്ചുലക്ഷം രൂപ വര്ഷം കൊടുക്കാനുളളവർ..എന്നുവച്ചാൽ മൊത്തം 25 ലക്ഷം മുടക്കാനുള്ളവർ സ്വാശ്രയ കോളേജിൽ പഠിച്ചാൽ മതി എന്ന് പറയുമ്പോൾ സി പി എമ്മിൽ ആര്ക്കാണ് അത്ര നോവാനുള്ളത്? മുഖ്യമന്ത്രിയുടെയും സി പി എം സംസ്‌ഥാന സെക്രട്ടറിയുടെയും മക്കൾ അത്യാവശ്യം പഠിപ്പും നല്ല ജോലിയും ഉള്ളാവരാണ് എന്നാണ് അറിയുന്നത്. അവർക്കു കൊച്ചുമക്കളാകുമ്പോൾ ഈ ഫീസൊക്കെ താങ്ങാൻ പറ്റുമായായിരിക്കും. എസ് എഫ് ഐ ഓണത്തിന് പൂക്കളമൊരുക്കുന്നതിനാവശ്യമായ കൃഷിയിൽ വ്യാപൃതരാകാനാണ് സാധ്യത. കെ എസ് യു കാർ രണ്ടു ദിവസം തല്ലുവാങ്ങി. അതത്ര സുഖമുള്ള കാര്യമല്ല എന്ന് തിരിച്ചറിഞ്ഞു. എ ബി വി പി കാർ സമരം ചെയ്യുന്നത് കണ്ടിരുന്നു. ഒരു കേഡർ സംഘടനാ കാര്യങ്ങൾ മനസിലാക്കുന്നവിധത്തിൽ അവരും കാര്യം മനസിലാക്കുന്നതായോ പ്രതികരണത്തിന് തയാറായതായോ കാണുന്നില്ല.
അപ്പോൾപ്പിന്നെ അന്തംവിട്ടു വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രിയ്ക്കും അവരുടെ കൊല്ലുന്ന സെക്രട്ടറിയ്ക്കുമായി ഈ കാര്യങ്ങൾ വിട്ടുകൊടുക്കുകയാണ് എളുപ്പം.
എന്തെങ്കിലുമാവട്ടെ...മെറിറ്റുണ്ടായിട്ടും, ന്യായമായ ഫീസിൽ പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും അത് നടക്കാതെ പോകുന്ന കുട്ടികളുടെയും, വീട്ടിൽ കാശുള്ളതുകൊണ്ടുമാത്രം ഡോക്ടറാകാൻ സാധിക്കുന്നവരുടേയുമിടയിൽ കയറിനിൽക്കാനും നീതി ഉറപ്പാക്കാനും ഇടതുപക്ഷ സർക്കാരിന് ബാധ്യതയുണ്ട് എന്ന് ഇനി പറയുന്നത് 'ഇടതുപക്ഷം' എന്ന സംജ്ഞയേത്തന്നെ നാണം കെടുത്തുന്നതിനു തുല്യമായിരിക്കും. അടുത്ത തലമുറയുടെ ആരോഗ്യരക്ഷ മുറിവൈദ്യന്മാരുടെ കൈയിൽ ആണെന്നുറപ്പിക്കാൻ നമ്മൾ അവരെത്തന്നെ തെരഞ്ഞെടുത്തു എന്നത് കർമ്മദോഷം എന്നല്ലാതെ എന്ത് പറയാൻ. Bad karma, indeed.
എൽ ഡി എഫിനെയും സി പി എമ്മിനെയും ആരോഗ്യമന്ത്രിയെയും ഒരു കാര്യത്തിന് കൂടി അഭിനന്ദിക്കാൻ എന്നെ അനുവദിക്കുക: കേരളത്തിൽ ആകെയുള്ള എം ബി ബി എസ് സീറ്റുകൾ 3550 ആണ്. അതിൽ 1300 സീറ്റുകളാണ് സർക്കാർ മെഡിക്കൽ കോളേജുകളിൽ. ബാക്കിയുള്ള 2250 സീറ്റുകളിൽ ചില മുതലാളിമാർ കനിഞ്ഞു നൽകുന്ന ഓദാര്യമല്ലാതെ അവകാശബോധത്തോടെ പഠിക്കാൻ ഒരു ദളിതനോ, ആദിവാസിയോ, മൽസ്യബന്ധനത്തൊഴിലാളിയോ, എന്തിനു ഒരു സാധാരണ ഈഴവനോ ഉണ്ടാവില്ല എന്നുറപ്പുവരുത്തി എന്ന കാര്യത്തിനാണത്. (വിരലിലെണ്ണാവുന്ന ക്രിസ്ത്യാനിക്കും മുസ്ലിമിനും അവരുടെ സംഘടനകൾ നടത്തുന്ന ചില സ്‌ഥാപനങ്ങളിൽ പ്രവേശനം കിട്ടിയേക്കും).
സാമൂഹ്യ പുരോഗതിയുടെ ഫാസ്റ്റ് ട്രാക്കിൽനിന്നു അവരെ പൂർണ്ണമായും ഒഴിവാക്കാൻ പറ്റി എന്നത് ഈ സർക്കാരിന്റെ നേട്ടങ്ങളുടെ കിരീടത്തിൽ ഒരു പൊൻതൂവലായി കരുതുക.
ഇരുപത്തഞ്ചു ലക്ഷത്തിനു ഡിഗ്രിയും നാല്പത്തിരണ്ടു ലക്ഷത്തിനു പി ജി യും പഠിക്കുക സാധാരണക്കാരന് താങ്ങാവുന്ന കാര്യമല്ല എന്ന് പറയാൻ ഡസൻ കണക്കിന് ഡോക്ടർന്മാരെ ഞാനിവിടെ കാണിച്ചുതരാം. അപ്പോൾ മെഡിക്കൽ ഡിഗ്രി എന്നത് പണക്കാരന് പേരിന്റെ മുൻപിൽ വയ്ക്കാനുള്ള അലങ്കാരവസ്തുവാക്കാൻ പറ്റുക, പതിയെ പതിയെ ആരോഗ്യരക്ഷ പണമുള്ളവനുമാത്രമായി പരിമിതപ്പെടുത്തുക ...1957-ലെ ഭൂപരിഷ്കരണ നിയമത്തിനുശേഷം തലമുറകൾ ഓർത്തുവയ്ക്കുന്ന നീക്കമായിരിക്കും ഈയൊരു വർഷത്തിൽ ശ്രീമതി ശൈലജയുടെ നേതൃത്വത്തിൽ ഈ സർക്കാർ നടപ്പാക്കുക. മന്ത്രിസഭയുടെ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കും ഒട്ടൊന്നഭിമാനിക്കാം.
ഓരോ സ്‌ഥാപനത്തിന്റെയും കണക്കുനോക്കി ഫീസ് നിശ്ചയിക്കണം എന്ന് തങ്ങൾ തന്നെയുണ്ടാക്കിയ നിയമം മുതലാളിമാർക്കുവേണ്ടി കൊട്ടയിലിട്ടു ആരോഗ്യവകുപ്പ് നടത്തിയ വിപ്ലവം ആരുമറിയാതെ പോകരുത് എന്നും എനിക്കാഗ്രഹമുണ്ട്. പറ്റുമെങ്കിൽ എസ് എഫ് ഐക്കാർ തന്നെ ശൈലജ ടീച്ചർക്കും ആരോഗ്യവകുപ്പ് സെക്രട്ടറിയ്ക്കും ഒരു സ്വീകരണം ഏർപ്പാട് ചെയ്യണം.
മഹാത്മാ ഗാന്ധി കോളേജിൽ നടത്തിയ പതാക ഉയർത്തൽ പരിപാടിയുടെ വിജയം ആഘോഷിക്കാൻ നിങ്ങൾ നടത്തുന്ന പ്രകടനത്തിന്റെ അരികിലൂടെ മെലിഞ്ഞ ഒരു പെൺകുട്ടിയും അവളുടെ അച്ഛനും തലകുനിച്ച് നടന്നുനീങ്ങുന്നുണ്ടാകും. അവരെക്കൂടി വിളിക്കണം സ്വീകരണത്തിലേക്ക്. അവരുമറിയട്ടെ നിങ്ങൾക്കുമുന്പേ പോയവരുടെ വിപ്ലവങ്ങളുടെ വിശദവിവരങ്ങൾ. "എങ്കിൽപ്പിന്നെ എന്തിനാണ് കൊടി ഉയർത്തിയത്" എന്നൊന്നും അവർ ചോദിക്കില്ല. പാവങ്ങൾ!
(നീറ്റ് മെറിറ്റിൽ മുൻപിൽ വരികയും ഫീസ് താങ്ങാൻ പറ്റാത്തതുകൊണ്ട് സ്വാശ്രയ അഡ്മിഷൻ വേണ്ടെന്നുവയ്ക്കുകയും ചെയ്ത ആരെങ്കിലും ഉണ്ടെങ്കിൽ, അങ്ങനെയുള്ളവരെ അറിയാമെങ്കിൽ ഇൻബോക്സിൽ വരാൻ അപേക്ഷ. രാഷ്ട്രീയമായ ഒരു പരിഹാരം നടക്കുമെന്ന വിശ്വാസം ഇല്ല. നിയമപരമായി നോക്കാമല്ലോ. ഈ രാജ്യം ഉണ്ടായത് 2014-ഇൽ അല്ല എന്ന് സംഘികളോട് പറയാമെങ്കിൽ ഈ സംസ്‌ഥാനം ഉണ്ടായത് 2016-ഇൽ അല്ല സഖാക്കളോട് പറയാനും എനിക്ക് പ്രത്യേകിച്ച് മടിയൊന്നുമില്ല. ഒന്ന് ശ്രമിച്ചുനോക്കാമല്ലോ.).

https://www.facebook.com/kj.jacob.7/posts/10212510178245019

Post has attachment
അന്ധമായ പാർട്ടി അടിമത്തം തലയ്ക്ക് പിടിച്ചു പോയാൽ എന്തായിരിക്കും ഫലമെന്ന് ഈ പോസ്റ്റ് നോക്കിയാലറിയാം.

ഇതേ ശ്വാനന്മാർ തന്നെ ഇവിടുത്തെ പ്രകടനം കഴിഞ്ഞയുടനെ 'ഇരയോടൊപ്പം' എന്ന അടുത്ത പോസ്റ്റുമിടും എന്നതാണ് ഐറണി.

https://m.facebook.com/photo.php?fbid=760790174105176&set=a.153549318162601.1073741826.100005226000770&type=3

യൂറോപ്പിൽ നിന്ന് ആട്ടിപ്പായിച്ച യഹൂദ ജനതയ്ക്ക് അറബികളാണ് അവരുടെ സ്വന്തം മണ്ണിൽ അഭയം കൊടുത്തതെന്നൊക്കെയുള്ള തള്ളലുകൾ കണ്ടു. സത്യം എന്താണെന്ന് അറിയാഞ്ഞിട്ടോ അല്ലെങ്കിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിക്ക് പിറകിലേക്ക് കാണാനുള്ള കഴിവില്ലാഞ്ഞിട്ടോ അല്ലെങ്കിൽ മനഃപൂർവ്വം ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്നതു ഒക്കെയാകാം കാരണം.

ചരിത്രാതീത കാലം മുതൽക്കേ മധ്യപൗരസ്ത്യ ദേശത്തെ വാസികളായിരുന്ന യഹൂദ ജനതയെ അവിടുന്ന് പലായനം ചെയ്യിച്ചത് ഏഴാം നൂറ്റാണ്ടോടെ നടന്ന ഇസ്‌ലാമിക അധിവേശമായിരുന്നു. റോമൻ സാമ്രാജ്യത്തിന്റെ (Byzantine Empire) ഭാഗമായിരുന്ന പലസ്തീനും ഇസ്രേലും അടങ്ങുന്ന ഇന്നത്തെ ഭൂവിഭാഗം അറബികൾ (Rashidun Caliphate) ആക്രമിച്ചു കീഴടക്കുന്നതോടെയാണ് യഹൂദ പലായനം ആരംഭിക്കുന്നത്. നാസിപ്പടയുടെ ക്രൂരതകൾക്കിരയായി ജർമ്മനിയിൽ നിന്നും കിഴക്കൻ യൂറോപ്പിൽ നിന്നും അവർക്ക് വീണ്ടും പലായനം ചെയ്യേണ്ടി വന്നു.

യഹൂദ വംശജർക്ക് അവരുടെ ജന്മദേശം തിരികെക്കൊടുക്കുക എന്നത് ലോകജനതയുടെ കടമയായിരുന്നു. അല്ലാതെ അറബികളുടെ മഹാമനസ്കതയൊന്നുമല്ല. 

Post has attachment
അത് ശരി. കാശ് കിട്ടിയാൽ ആശുപത്രിക്കാർ ചെയ്യുന്ന എല്ലാ അനാശാസ്യ നടപടികൾക്കും കൂട്ട് നിൽക്കും. ഇല്ലെങ്കിൽ വിളിച്ചു പറഞ്ഞു നാറ്റിക്കും.

അനാശാസ്യ നടപടികൾ നടക്കുന്നുണ്ടെങ്കിൽ ധൈര്യമായി വിളിച്ചു പറയണം, കാശ് കിട്ടിയാലും ഇല്ലെങ്കിലും. ബ്ളാക്മെയിലിംഗ് പരിപാടി മോശമാണ്.

ഇതേപോലുള്ള നേതാക്കളെയും കൊണ്ടാണ് സമരത്തിന് ഇറങ്ങുന്നതെങ്കിൽ, നേഴ്‌സുമാരെ നിങ്ങളുടെ സമരത്തിന് ഇപ്പൊ കിട്ടുന്ന പൊതുജനങ്ങളുടെ അനുഭാവം പോലും ഇല്ലാതയാവും എന്നേ പറയാനുള്ളൂ.

http://www.marunadanmalayali.com/news/special-report/nurse-77612

Post has attachment
സർട്ടിഫിക്കറ്റ് കോപ്പി അറ്റസ്റ്റ് ചെയ്തു കൊടുക്കുകയെന്നത് ഉദ്യോഗസ്ഥന്റെ ജോലിയോ അറ്റസ്റ്റ് ചെയ്തു കിട്ടുകയെന്നത് നാട്ടുകാരുടെ അവകാശമോ അല്ല. സൗകര്യമുള്ളവർ അവർക്ക് സൗകര്യമുള്ള സമയത്ത് ചെയ്തു കൊടുക്കും. ഈ വീഡിയോ കണ്ടാലറിയാം ആ സ്ത്രീ മാന്യമായിട്ടാണ് സംസാരിക്കുന്നത്. അറ്റസ്‌റ്റേഷന് വന്നവനാണ് മൊട. അവനൊക്കെ ഒപ്പിട്ട് കൊടുക്കുന്നവരുടെ തലയ്ക്ക് മേടണം.

പിഎസ്: ഇപ്പൊ സെല്ഫ് അറ്റസ്റ്റേഷൻ മതിയെന്നോ മറ്റോ കേന്ദ്ര സർക്കാരിന്റെ ഒരു നിർദ്ദേശം ഇല്ലാരുന്നോ? അതിത് വരെ പ്രാവർത്തികമായില്ലേ?

https://www.facebook.com/abhijith.kp.3/videos/pcb.1278537318921320/1278497672258618/?type=3

എംപിയേം എംഎൽഎമാരേം ന്യായീകരിച്ചു കൊണ്ടുള്ള പോസ്റ്റുകളൊന്നും വന്നില്ലേ?

തെറ്റിദ്ധരിക്കരുത്, എന്റർടെയിന്മെന്റ് മിസ്സാകാതിരിക്കാനാണ് 

ഏകദേശം 30 കൊല്ലങ്ങൾക്ക് മുന്നേ, ജീവിതം യൗവ്വനതീക്ഷ്ണവും സുന്ദരസുരഭിലവുമായിരുന്ന കാലത്ത്, കയ്യിലിരിപ്പ് കാരണം ഒരു ടൂവീലർ ആക്സിഡന്റിൽ പെട്ടു വലത്തേ കാൽമുട്ടിന് ഒരു പരിക്കുണ്ടായി. അപകടമുണ്ടായ ഉടനെ തന്നെ കാൽമുട്ട് ബലൂൺ പോലെ വീർക്കുകയും അതികഠിനമായ വേദന മൂലം നിൽക്കാൻ പോലും സാധിക്കാതെ വരികയും ചെയ്തു. ആശുപത്രിയിൽ പോയി പരിശോധിച്ചപ്പോൾ ജോയിന്റിൽ രക്തം നിറഞ്ഞിരിക്കുന്നതായും എക്സ്റേയിൽ മുട്ടിന്റെ ജോയിന്റിൽ വരുന്ന ഭാഗത്തെ എല്ലിന് ചെറിയ പൊട്ടലുള്ളതായും കണ്ടെത്തി. ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി സൂചി വെച്ച് ആ രക്തം വലിച്ചെടുത്ത് കളഞ് ബാൻഡേജ്‌, പ്ലാസ്റ്റർ എന്നിവയൊക്കെ ഇട്ട് ഭദ്രമാക്കി, ചുമന്ന് വീട്ടിലെത്തിച്ചു മൂന്നാഴ്ച അതേ കിടപ്പ് കിടന്ന്, പിന്നെ വീണ്ടും എക്സ്റേ, പരിശോധന ഒക്കെ കഴിഞ്ഞു ഒരു ആറാഴ്ചയായപ്പോ പ്ലാസ്റ്റർ ഒക്കെ നീക്കി, നടന്നോളാൻ പറഞ്ഞു. ആദ്യമൊക്കെ മുട്ടിനൊരു ചെറിയ ബലക്കുറവൊക്കെ തോന്നിയെങ്കിലും പിന്നീട് കുറേ നാളത്തേക്ക് പ്രശ്നമൊന്നും ഉണ്ടായില്ല.

ഏകദേശം രണ്ടു കൊല്ലത്തോളം കഴിഞ്ഞു ഒരു ടൂർ പോയപ്പോൾ കുന്നിൻ ചരിവിലൂടെ ഇറങ്ങി വരുമ്പോ പെട്ടെന്ന് വലത്തേ കാൽമുട്ട് ആരോ പിടിച്ചു തിരിച്ച പോലെ മടങ്ങി, മറിഞ്ഞു വീണു. വീണ്ടും നീര് കെട്ടി. ആശുപത്രിയിൽ പോകാനുള്ള ഒരാവസ്ഥയിലല്ലാതിരുന്നത് കൊണ്ട് റസ്റ്റും വേദനാ സംഹാരികളും കൊണ്ട് മൂന്നാലു ദിവസം തള്ളിനീക്കിയപ്പോ ശരിയായി. നാട്ടിലെത്തി ആശുപത്രിയിൽ കാണിച്ചപ്പോൾ മുട്ടിലെ പ്രധാന ലിഗമെന്റായ anterior cruciate ligament (ACL) പൊട്ടിപ്പോയതായും തന്മൂലം കാൽമുട്ട് unstable ആയതായും കണ്ടെത്തി. അന്ന് അതിന്റെ ഓപ്പറേഷൻ ചെയ്യാൻ നാട്ടിലാരുമില്ല. ബോംബെയിൽ ആനന്ദ് ജോഷി എന്നൊരു സർജൻ ഉണ്ടായിരുന്നു, കീഹോൾ സർജറി വഴി ഇത് ശരിയാക്കുന്നയാൾ. അത്രയും ദൂരെ പോകാനും കാശ് കളയാനും ഇല്ലാതിരുന്നത് കൊണ്ട് വേണ്ടെന്ന് വെച്ചു.
പിന്നീട് ഇടയ്ക്കിടെ കാൽമുട്ട് തിരിഞ്ഞു പോകുന്നതും ചിലപ്പോൾ ചില പൊസിഷനിൽ ലോക്ക് ആകുന്നതും നീര് വരുന്നതുമൊക്കെ സാധാരണയായി. വേദനാ സംഹാരികളും റസ്റ്റും ഒക്കെയായി കാലം തള്ളി നീക്കി.

ജോലിയൊക്കെയായി നാട് വിട്ടു കുറെ നാൾ കഴിഞ്ഞു പതിയെപ്പതിയെ പ്രശ്നങ്ങൾ അവഗണിക്കാൻ പറ്റാത്ത വിധം രൂക്ഷമായി വരുന്നത് അറിയുന്നുണ്ടായിരുന്നു. കുടുംബത്തോടൊപ്പം എവിടെയെങ്കിലും അവധിക്കാലം ചിലവഴിക്കാൻ പോകുമ്പോഴോ കുട്ടികളോടൊപ്പം പാർക്കിൽ കളിക്കുമ്പോഴോ ഒക്കെ അടുത്ത ദിവസം മുട്ടിൽ ചെറിയ നീരും വേദനയും ഒക്കെ ഉണ്ടാകാൻ തുടങ്ങി. വേദനാസംഹാരികളുടെ സഹായത്തോടെ വീണ്ടും സാധാരണ ജീവിതം തുടർന്നു.
അങ്ങനിരിക്കെ ഒരു ദിവസം ജോലിസ്ഥലത്ത് വെച്ച് ജോലിക്കിടയിൽ പെട്ടെന്ന് എന്റെ വലത്തേ കാൽവണ്ണയിൽ ആരോ കൂടം കൊണ്ടടിച്ചത് പോലൊരു വേദനയും നടക്കാൻ ബുദ്ധിമുട്ടും ഉണ്ടായി. അൾട്രാസൗണ്ട് സ്കാനിൽ മുട്ടിന്റെ പിന്നിൽ ഒരു cyst ഉള്ളതായും അത് പൊട്ടി കാൽവണ്ണയിലെ മസിലുകളിലേക്ക് ഈ ഫ്ലൂയിഡ് ഇറങ്ങിയത് മൂലമുള്ള ടെൻഷൻ കാരണമാണ് വേദനയെന്നും കണ്ടെത്തി. വീണ്ടും ഒരാഴ്ച റസ്റ്റും അത് കഴിഞ്ഞു കാൽമുട്ടിൽ ഒരു സ്റ്റിറോയിഡ്‌ ഇഞ്ചക്ഷനും ഒക്കെ കഴിഞ്ഞു വീണ്ടും പഴയ സ്ഥിതിയിലായി. പിന്നീട് ഒരു MRI സ്കാൻ എടുത്തപ്പോഴാണ് മുട്ടിലെ പഴയ പരിക്ക് ഉണ്ടാക്കിയ ഗുരുതരാവസ്ഥയുടെ ആഴം മനസ്സിലായത്. കാൽമുട്ടിലെ ഉൾവശത്തെ കമ്പാർട്മെന്റിൽ വരുന്ന ജോയിന്റിലെ അസ്ഥികളെ കവർ ചെയ്യുന്ന തരുണാസ്ഥി (കാർട്ടിലേജ്) ഏതാണ്ട് പൂർണ്ണമായും നശിച്ചു, എല്ലുകൾ തമ്മിൽ ഉരസി, അവിടൊക്കെ ചെറിയ സൂചികൾ പോലുള്ള എല്ലിൻ കഷണങ്ങൾ (osteophytes) വളർന്ന് നിൽക്കുന്നു. ACL പൂർണ്ണമായും നശിച്ചിരിക്കുന്നു, കൂടാതെ മുട്ടിന്റെ ഉള്ളിലുള്ള വേറൊരു തരുണാസ്ഥിയായ lateral meniscusഉം കംപ്ലീറ്റായി നശിച്ചിരിക്കുന്നു.

ഓർത്തോപീഡിക് സർജനെ കണ്ടു ചികിത്സയെ പറ്റിയൊക്കെ സംസാരിച്ചു. കാൽമുട്ട് മാറ്റി വയ്‌ക്കേണ്ടി വരും, പക്ഷെ ഈ പ്രായത്തിൽ അത് ചെയ്താൽ വീണ്ടും കുറച്ചു നാൾ കഴിഞ്ഞു മാറ്റേണ്ടി വരും, ഓരോ തവണ മാറ്റുമ്പോഴും അതിന്റെ റിസ്കുകൾ കൂടുതലാണെന്നും മറ്റുമുള്ള കാരണങ്ങൾ കൊണ്ട് പോകുന്നിടത്തോളം പോകട്ടെ, ഇടയ്ക്കിടെ വേദന കൂടുമ്പോൾ സ്റ്റിറോയിഡ് ഇഞ്ചക്ഷനുകളും മറ്റുമായി തള്ളിനീക്കാമെന്ന് തീരുമാനിച്ചു.

അതിനിടെ നാട്ടിൽ പോയപ്പോൾ ഭാര്യയുടെ നിർബ്ബന്ധം സഹിക്കവയ്യാതെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ പോയി കുറെ തൈലവും തിരുമ്മും ഒക്കെ കഴിച്ചു. ഫലം തഥൈവ!

ഇതിനിടെ പ്രശ്നം വീണ്ടും രൂക്ഷമായി, രാത്രി ഉറക്കത്തിൽ തിരിഞ്ഞു കിടക്കുകയോ മറ്റോ ചെയ്യുമ്പോൾ കാൽമുട്ടിലെ അതിശക്തമായ വേദന മൂലം ഉണരാൻ തുടങ്ങി. വീണ്ടും സ്റ്റിറോയിഡ് ഇഞ്ചക്ഷൻ, താൽക്കാലികാശ്വാസം.
മുട്ടുവേദന കാരണം നടപ്പും ഓട്ടവുമൊക്കെ കുറഞ്ഞത് മൂലം ശരീരഭാരം ഒരു പന്ത്രണ്ടു കിലോയോളം കൂടുകയും ചെയ്തു. അതും മുട്ടിന് കൂടുതൽ ആയാസമുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞെങ്കിലും ഒന്നും ചെയ്യാൻ വയ്യാത്ത ഒരവസ്ഥ. ജോലി ചെയ്യുന്നത് പോലും ബുദ്ധിമുട്ടാകുന്ന സ്ഥിതി.

അങ്ങനെ വേറൊരു ഓർത്തോപീഡിക് സർജനെ കണ്ടു. ഇതിങ്ങനെ പോയാൽ പറ്റില്ല, മുട്ട് മാറ്റി വെയ്ക്കണം, ബാക്കി വരുന്നിടത്ത് വെച്ച് കാണാം എന്നൊക്കെ നിർബ്ബന്ധം പിടിച്ചു. അപ്പൊ അങ്ങേര് പറഞ്ഞു, ഒരു ആറു മാസം നമുക്ക് നോക്കാം, റെഗുലറായി ഫിസിയോതെറാപ്പിയും ശരീരഭാരം നിയന്ത്രണവും ഒക്കെയായി വേദന കുറയുമോയെന്ന് പരീക്ഷിച്ചിട്ട് പോരേയെന്ന്. വലിയ വിശ്വാസമൊന്നും തോന്നിയില്ലെങ്കിലും സമ്മതിച്ചു. ഇക്കഴിഞ്ഞ ജനുവരി മുതൽ ആദ്യ രണ്ടു മാസം ഫിസിയോതെറാപ്പി. അത് കഴിഞ്ഞു സ്വന്തമായി റെഗുലറായി എക്സർസൈസുകൾ വീട്ടിലും ജിമ്മിലുമായി. ഇടത്തേ കാലിനെ അപേക്ഷിച്ചു ഈർക്കിൽ പോലിരുന്ന വലത്തേ കാലിന്റെ മസിലുകൾ ക്രമേണ വലുതായി വന്നു. അതിനിടയിൽ ഞാൻ പോലും ശ്രദ്ധിക്കാതെ വേദന കുറഞ്ഞു. രാത്രി വേദന കാരണം ഉണരുന്നത് കഴിഞ്ഞ മൂന്നാലു മാസമായി തീരെ ഇല്ലെന്ന് തന്നെ പറയാം. കർശനമായ ഭക്ഷണ നിയന്ത്രണവും വ്യായാമവും (നോൺ വെയിറ്റ് ബെയറിംഗ് എക്സർസൈസുകൾ, ഉദാ: സൈക്ക്ളിങ്, റോവിങ് മെഷീൻ തുടങ്ങിയവ) മൂലം ശരീര ഭാരം ഒൻപത് കിലോയോളം കുറച്ചു. ഇപ്പോൾ കാൽമുട്ട് വേദന എന്നൊരു സംഭവം ഇല്ലെന്ന് തന്നെ പറയാം. ട്രെഡ്‌മില്ലിൽ ഒരു പതിനഞ്ചു മിനിറ്റോളം ഓടാനും സാധിക്കുന്നുണ്ട് ഇപ്പോൾ, പക്ഷെ മുട്ട് വേദന ഭയന്ന് അത് സ്ഥിരമായി ചെയ്യാറില്ല.

മരുന്നുകളൊന്നും ഇല്ലാതെ തന്നെ ആൾട്ടർനേറ്റീവ് ട്രീറ്റ്‌മെന്റ് വഴി എന്റെ അസുഖത്തിന് താൽക്കാലികമായെങ്കിലും ആശ്വാസം ഉണ്ടായെന്ന് പറയാം. പക്ഷെ ഇത് ആൾട്ടർനേറ്റിവ് ട്രീറ്റ്‌മെന്റ് അല്ല. തേയ്മാനം മൂലം ഉണ്ടാവുന്ന സന്ധിവാതത്തിന് (osteoarthritis) മോഡേൺ മെഡിസിൻ സജസ്റ്റ് ചെയ്യുന്ന ആദ്യ പടിയായ ചികിത്സയാണ് ഫിസിയോതെറാപ്പിയും ആ ജോയിന്റിലെ മസിലുകൾ ശക്തിപ്പെടുത്തുന്ന ചികിത്സയും. കോമൺസെൻസ് അപ്രോച്ച്. മസിലുകൾ ശക്തമായാൽ ജോയിന്റിലെ എല്ലുകളിൽ വരുന്ന മർദ്ദം കുറയും, തന്മൂലം അവ തമ്മിലുരഞ്ഞുണ്ടാകുന്ന വേദനയും inflammation (ഇതിന്റെ മലയാളം വാക്ക് എന്താണാവോ!) ഉം കുറയുകയോ ഇല്ലാതാവുകയോ ചെയ്യും. ശരീര ഭാരം കുറയുന്നത് മൂലം കാൽമുട്ടുകൾക്ക് താങ്ങേണ്ടി വരുന്ന ഭാരം കുറയുന്നതും ഇവയുടെ പ്രവർത്തനം ആയാസരഹിതമാക്കും. സ്ഥിരമായി വരുന്ന inflammation കുറയുന്നതോടെ മുട്ടിലെ അസ്ഥികളുടെ തേയ്മാനം ഉണ്ടാകുന്ന പ്രക്രിയയ്ക്കും വേഗം കുറയും.

സുഹൃത്തായ ഡോ വിശ്വനാഥൻ പണ്ടൊരിക്കൽ ഒരു ബ്ലോഗ് പോസ്റ്റ് ഇട്ടിരുന്നു. കാൽമുട്ട് വേദനയുമായി വരുന്ന രോഗിക്ക് മോഡേൺ മെഡിസിനിൽ വേണ്ടത് ഉടനടി രോഗശമനത്തിനുള്ള മരുന്നുകളാണ്. അതിനു വേണ്ടി ബോഡി വെയിറ്റ് കുറയ്ക്കുക, സ്ഥിരമായി എക്സർസൈസസ് ചെയ്തു മുട്ടിലെ മസിലുകൾ ശക്തിപ്പെടുത്തുക ഇതിനൊന്നും വേണ്ടി സമയം മിനക്കെടുത്താൻ അവർ തയ്യാറല്ല. തൽക്കാലം മരുന്നൊന്നും വേണ്ടാ, ഈ വകയൊക്കെ ചെയ്തിട്ട് തിരിച്ചു വരൂ എന്ന് ഡോക്ടർ പറഞ്ഞാൽ പിന്നീടാ രോഗി പോയ വഴിയേ പുല്ലു പോലും കിളിർക്കൂല്ല.

അതേ രോഗി തിരുമ്മുവൈദ്യശാലയിലോ മറ്റോ പോയാൽ കർശനമായ ആഹാര നിയന്ത്രണം (പഥ്യം എന്ന പേരിൽ), തിരുമ്മൽ (ഫിസിയോതെറാപ്പി) എന്നിവയൊക്കെ ഒരു മടിയും കൂടാതെ സ്വീകരിക്കുകയും ചെയ്യും. തൽഫലമായി വേദന കുറയും, ക്രെഡിറ്റ് തിരുമ്മു ചികിത്സയ്ക്ക് കിട്ടുകയും ചെയ്യും.

Post has attachment
പെൻഷൻ വാങ്ങുന്നത് കൊണ്ട് വായും പൂട്ടി മിണ്ടാതിരുന്നോണം എന്നാണെങ്കിൽ എംഎൽഎമാരും മന്ത്രിമാരുമൊന്നും പെൻഷൻ വാങ്ങാൻ പാടില്ലല്ലോ സാർ. അല്ലെങ്കിൽ വായും പൂട്ടി മിണ്ടാതെ അടങ്ങിയിരുന്നോണം.

http://www.marunadanmalayali.com/news/special-report/minister-g-sudhakaran-against-jacob-thomas-76711


Post has attachment
മനുഷ്യർക്ക് ജീവിതത്തിൽ എന്തെങ്കിലും ഗുരുതരമായ അത്യാഹിതം (എന്തെങ്കിലും മാരക രോഗം, അടുത്ത ബന്ധുക്കളുടെ അപ്രതീക്ഷിതമായ വിയോഗം etc) ഉണ്ടാകുമ്പോൾ അവർ മാനസികമായി കടന്നു പോകുന്ന ചില സ്റ്റേജുകൾ ഉണ്ട്. ആദ്യം മനസ്സ് അതിനെ നിരാകരിക്കാൻ ശ്രമിക്കും (denial). അടുത്തതായി ക്രോധം (anger) - ഇത് തനിക്കീ അവസ്ഥ ഉണ്ടാക്കിയെന്ന് ചെറുതായെങ്കിലും മനസ്സിൽ സംശയം ഉള്ളവരോടോ സന്ദർഭങ്ങളോടോ അതുമല്ലെങ്കിൽ ദൈവത്തിനോടോ ഒക്കെയാകാം ഈ ക്രോധം. ക്രോധത്തിന്റെ സ്റ്റേജ് കഴിഞ്ഞാൽ അടുത്തതായി മനസ്സ് ചെയ്യുന്നത് ഒരു കൂട്ടിക്കിഴിക്കലാണ് (bargaining) - ചികിത്സകരോടോ ദൈവത്തിനോടോ ഒക്കെയാകാം മനസ്സിന്റെ ഈ ബാർഗൈനിങ്. എങ്ങനെയെങ്കിലും ഈ അവസ്ഥയിൽ നിന്ന് പഴയ സ്ഥിതിയിലേക്ക് പോകാനുള്ള മനസ്സിന്റെ ത്വരയാണ് ഈ ബാർഗൈനിങ്.

ബാർഗൈനിങ് സ്റ്റേജ് കഴിഞ്ഞാൽ പിന്നെ ഡിപ്രഷൻ (Depression) ആണ്. അതും തരണം ചെയ്തു കഴിഞ്ഞാൽ പിന്നെ തന്റെ അവസ്ഥയുമായി ആ വ്യക്തിയുടെ മനസ്സ് പൊരുത്തപ്പെടും (acceptance).

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക്: https://grief.com/the-five-stages-of-grief/

മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്നവർ നിത്യേന കാണുന്നതാണ് രോഗികളുടെ ഈ അവസ്ഥകൾ. രോഗവുമായി പൊരുത്തപ്പെടുന്നത് (acceptance) വരെയുള്ള സ്റ്റേജുകളിൽ രോഗികൾ ചികിത്സകരുമായുള്ള സംഭാഷണങ്ങളിൽ നിന്ന് അവരുടെ മനസ്സിന് സാന്ത്വനം കിട്ടുന്ന കാര്യങ്ങൾ മാത്രമേ ഓർത്തിരിക്കുകയുള്ളൂ. അത് കൊണ്ടാണ് 'രോഗമൊക്കെ ഭേദമാകുമെന്നാണല്ലോ ഡോക്ടർ ആദ്യം പറഞ്ഞത്, പിന്നെന്താ ഇപ്പൊ ഇങ്ങനെ' എന്നൊക്കെ പലരും പറയാനിട വരുന്നത്. തങ്ങൾക്ക് രോഗമില്ല, അല്ലെങ്കിൽ രോഗം പൂർണ്ണമായും സുഖപ്പെടും എന്ന വാർത്തയാണ് ചികിത്സകനിൽ നിന്ന് രോഗിയും ബന്ധുക്കളും കേൾക്കാൻ ആഗ്രഹിക്കുന്നത്.

ഇവിടെയാണ് വ്യാജന്മാരുടെ രംഗപ്രവേശം. രോഗത്തെ മാനസികമായി നിരാകരിക്കാനുള്ള അവസ്ഥയിലുള്ള ഒരു രോഗിയോട് വ്യാജൻ പറയുന്നു 'നിങ്ങൾക്ക് കാൻസർ ഇല്ല, കാൻസർ എന്നൊരു രോഗമേയില്ല' എന്ന്. രോഗി കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്ത തന്നെ. സന്തോഷത്തിന് ഇനിയെന്ത് വേണം? അടുത്തതായി അവരുടെ മനസ്സിലുള്ള ക്രോധത്തെ (anger) മുതലെടുക്കുകയാണ്. 'അലോപ്പതി ഡോക്ടർ നിങ്ങളെ പറ്റിച്ചു കാശടിക്കാൻ നോക്കിയതാണ്, വെറുതെ രണ്ടു മൂന്ന് ലക്ഷം പോയേനെ' എന്ന ഡയലോഗിൽ രോഗിയുടെ ക്രോധത്തെ ആദ്യം ചികിൽസിച്ച ഡോക്ടറുടെ നേരെ തിരിച്ചു വിടുകയാണ്. പിന്നെ ബാർഗെയിനിങ് - 'ഇതൊരു ചെറിയ മുഴ മാത്രം. വെറും കടുകും തേങ്ങയും ശർക്കരയും മാങ്ങയും കൂടെ അരച്ച് പുരട്ടിയാൽ മതി' ടൈപ്പ് ചികിത്സ, അസുഖം മാറാനുള്ള ബാർഗെയിനിങ്. ഇത് മൂന്നും കഴിയുന്നതോടെ രോഗിക്ക് പൂർണ്ണ സന്തോഷവും തന്റെ അസുഖം പൂർണ്ണമായും മാറിയെന്ന തോന്നലും മനസ്സിൽ ഉറയ്ക്കും.


മാറിലെ മുഴ ബയോപ്സി ചെയ്ത് കാൻസർ ആണെന്ന് കണ്ടുപിടിക്കപ്പെട്ട ശേഷം രണ്ടു ആശുപത്രികളിൽ നിന്ന് ചികിത്സയെ പറ്റി അഭിപ്രായം തേടി, ഓപ്പറേഷനും അതിനു ശേഷം കീമോതെറാപ്പിയും വേണമെന്ന് വ്യക്തമായി ഉറപ്പാക്കിയ ശേഷവും, ഒരു വ്യാജൻ 'നിങ്ങൾക്ക് കാൻസർ ഇല്ല, വെറുമൊരു തടിപ്പാണ്' എന്ന് പറയുന്നതും കടുകും മുരിങ്ങാത്തൊലിയും വെളുത്തുള്ളിയും കൂടി അരച്ചിട്ടപ്പോൾ ആ തടിപ്പ് നിശ്ശേഷം മാറിയെന്നും ബാക്കിയുള്ളത് ബയോപ്സി ചെയ്തിടത്തെ നീരാണെന്നും പറയുന്നതും കണ്ണടച്ച് വിശ്വസിച്ചു, വീഡിയോയിൽ ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു കൊണ്ട് ശരി വെയ്ക്കാനും കഴിയുന്നത് മനസ്സിന്റെ മേൽ വിവരിച്ച വികൃതി കൊണ്ട് തന്നെയാണ്. ഉന്നത വിദ്യാഭ്യാസം, വിവരം, സമൂഹത്തിലെ സ്ഥാനം ഇവയ്‌ക്കൊന്നിനും ആ വികൃതിയെ നിയന്ത്രിക്കാൻ സാധിച്ചു കൊള്ളണം എന്നില്ല.
Wait while more posts are being loaded