Profile cover photo
Profile photo
Vijesh Chakk
4,099 followers
4,099 followers
About
Vijesh Chakk's posts

#help #Urgenthelp

വളരെ വളരെ അത്യാവശ്യമുള്ള ഒരു സഹായം

നീലക്കുയിൽ , വാസ്തുഹാര , ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്നീ സിനിമകൾ ആരുടെയെങ്കിലും കയ്യിലുണ്ടോ. സി ഡി യോ ഡിവിഡിയോ ഒന്നുമില്ലെങ്കിൽ ലിങ്കായോ തന്നാൽ മതി. അതുമില്ലെങ്കിൽ എവിടെ കിട്ടും എന്ന് പറഞ്ഞാലും മതി 

Post has attachment
Cricket match organised by Kannur sporting club at the Kannur collectorate maidan
PhotoPhotoPhotoPhotoPhoto
2/26/17
9 Photos - View album

Post has attachment
വസന്ത പൗർണമി രാത്രിയിലെ  നിറഞ്ഞ ചന്ദ്രൻ . കൂട്ടിനായി നിലാവും നക്ഷത്രങ്ങളും . പുതഞ്ഞു കിടക്കുന്ന കോടമഞ്ഞിൽ ഒഴുകിയെത്തുന്ന ഹിന്ദുസ്ഥാനി സംഗീതവും. മലമുകളിൽ കൊടുംകാട്ടിനു നടുവിലെ പാറക്കെട്ടിന് മുകളിൽ കിടന്ന് പുലരുവോളം ആസ്വദിക്കാം.


ഉത്തര കർണാടകയിലെ നിൽക്കോടിനടുത്തുള്ള കുന്നിന്റെ മുകളിലെ  കരികാന പരമേശ്വരി ക്ഷേത്രപരിസരത്താണ് ഈ മൂൺലൈറ്റ് മ്യൂസിക് ഫെസ്റ്റിവൽ നടക്കുന്നത്.കൊങ്കണ്‍ മേഖലയിലെ ഹൊന്നാവര്‍, കുംട്ട റെയില്‍വേ സ്റ്റേഷനുകളില്‍നിന്ന് ഏകദേശം 20 കിലോമീറ്റര്‍ ദൂരത്താണ് നില്‍കോട്.ദേശീയപാത 66ല്‍ ഹൊന്നാവറിനും കുംട്ടക്കും മധ്യേ റോഡ് വഴി കിഴക്കോട്ട് 13 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ നില്‍കോട് എത്തിച്ചേരാം.നില്‍കോടില്‍നിന്ന് അഞ്ച് കി.മീ. ദൂരമുണ്ട് കുന്നിന്‍മുകളിലേക്ക്.

മാതൃഭൂമിയാത്രയിലെ സംഗീതനായരുടെ കുറിപ്പ് വായിച്ച് സൗമ്യയാണ് യാത്രയെക്കുറിച്ചുള്ള ഐഡിയ മുന്നോട്ട് വെച്ചത് .
കണ്ണൂരിൽ നിന്നും കാറിൽ വെള്ളിയാഴ്ച വൈകീട്ടാണ് ഞാനും സൗമ്യയും യാത്ര തിരിച്ചത്.രാത്രി ജയറാമേട്ടന്റെ +Jayaram Damodaran​ മംഗലാപുരത്തെ ഫ്‌ളാറ്റിൽ  താമസിച്ചു ഭാമചേച്ചി തയ്യാറാക്കിയ കോറി റൊട്ടിയും പനീർ മസാലയും കഴിച്ചു. രാവിലെ കൊല്ലൂർ വഴി കുടജാദ്രി മല കയറി യാത്ര തുടർന്നു.സാഗറിലേക്കുള്ള വഴിയിൽ കാറുമായി ജങ്കാറിലുള്ള  യാത്ര മറക്കാനാവാത്ത യാത്രാനുഭവമായി. വഴിയിൽ ജോഗ് വെള്ളച്ചാട്ടവും കണ്ട് ഹൊന്നവർ ലക്ഷ്യമാക്കി നീങ്ങി. കൊടും കാടും വൻ വളവുകളും നിറഞ്ഞതായിരുന്നു റോഡ്.സ്പോട് കണ്ടു പിടിക്കുന്നതിന് ഗൂഗിൾ മാപ്പ് വളരെയധികം സഹായിച്ചു. ഇടയ്ക്കു റോഡ് സൈഡിലുള്ളവരോടും വഴി ചോദിച്ച് യാത്ര തുടർന്നു.വൈകുന്നേരം ആറ് മണിയോടെ കുന്നിൻ മുകളിലെ ലക്ഷ്യസ്ഥാനത്തെത്തി.


ആസ്വാദകരില്‍ നല്ലൊരു ശതമാനം വിദേശികളാണ്.ഗോവയിലെയും  ഗോകർണത്തേയും ബീച്ചിൽ എത്തുന്ന വിദേശികൾ തമ്മിലുള്ള ആശയവിനിമയത്തിലൂടെയാണ്  ഈ സ്ഥലത്തെ പറ്റി അവരറിയുന്നതു.മിക്കവരും എത്തിയത് കുടുംബവും കൊച്ചു കുഞ്ഞുങ്ങളുമായാണ്.മറ്റ് തരത്തിലുള്ള യാതൊരു പരസ്യവും ബാനറുകളും ഇല്ല. ഞങ്ങളെ പോലെ മാതൃഭൂമി യാത്ര വായിച്ചു എത്തിയ കുറച്ചു മലയാളി യാത്രികരെയും കണ്ടു.


ക്ഷേത്രത്തിന്റെ വശത്തോട് ചേര്‍ന്നുള്ള കുന്നിന്‍ചെരുവിലെ പാറക്കെട്ടുകളിലിരുന്ന് വേണം സംഗീതമാസ്വദിക്കാന്‍.അത് തന്നെയാണ് വ്യത്യസ്തത ഇഷ്ടപെടുന്ന സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകവും.വൈകുന്നേരം ആറ് മണിയോടെ എത്തിയത് കൊണ്ട് തന്നെ ആ പ്രദേശത്തെ പ്രകൃതിയുടെ സൗന്ദര്യം കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു. പാറയുടെ ഏകദേശം മധ്യ ഭാഗത്തായാണ് ഞങ്ങൾ ഇരിപ്പുറപ്പിച്ചത്. രാത്രി ഒൻപത് മണി വരെ സന്ദർശകർ വന്നു കൊണ്ടേ ഇരുന്നു.പത്ത് മണിയോട് കൂടി പാറക്കെട്ടുകൾ ആൾക്കാരെ ഉൾക്കൊള്ളാവുന്ന തരത്തിൽ നിറഞ്ഞു കഴിഞ്ഞിരുന്നു.രാത്രി ഭക്ഷണം പായസം ഉൾപ്പെടെ വിഭവ സമൃദ്ധമായിരുന്നു.


 ഓരോ കച്ചേരിയും ഏകദേശംഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. ഉപകരണ സംഗീതങ്ങളുടെ വായനയും പരിപാടിയെ പ്രോജ്ജ്വലമാക്കി.സമയം അർദ്ധരാത്രി ആയപ്പോൾ തന്നെ പലരും നടു നിവർക്കാൻ തുടങ്ങിയിരുന്നു. രാത്രി വൈകുന്തോറും തണുപ്പ് കൂടി കൂടി വന്നു. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ കരുതിയത് കാരണം അതത്ര പ്രശനം ഉണ്ടാക്കിയില്ല. അല്പം മയങ്ങിയും വീണ്ടും എഴുന്നേറ്റിരുന്നും  ഞങ്ങൾ നേരം വെളുക്കുവോളം ആ  രാത്രിയുടെ മാസ്മരികത  ആസ്വദിച്ചു.


ഹൊന്നാവറിലെ കലാസമിതിയും നില്‍കോടിലുള്ള ശ്രീ കാരികാന പരമേശ്വരി സംഗീത ട്രസ്റ്റും ക്ഷേത്ര സമിതിയും ചേര്‍ന്നാണ് സംഗീതോത്സവം നടത്തുന്നത്.   പരിമിതമായ ടോയിലെറ്റ് സൗകര്യങ്ങള്‍ മാത്രമേ ക്ഷേത്രപരിസരത്തുള്ളൂ.പാർക്കിങ് റോഡ് സൈഡിൽ തന്നെയാണ്.ഫോറെസ്റ് വകുപ്പിന്റെ കൈവശമാണ് സ്ഥലം. അത് കൊണ്ട് തന്നെ സംഘാടകർക്ക്‌ നിർമാണ പ്രവർത്തനങ്ങൾക്കു പരിമിതികളുണ്ട്.   നില്‍കോടില്‍നിന്ന് ക്ഷേത്രംവരെയുള്ള അഞ്ച് കി.മീ. ദൂരം യാതൊരു വാഹനസൗകര്യങ്ങളും ലഭ്യമല്ല.അതിനാല്‍ സ്വന്തം വാഹനത്തിലോ അല്ലെങ്കില്‍ ടാക്‌സിയിലോ വേണം എത്തിച്ചേരാന്‍.രാത്രി  അത്താഴവും വെളുപ്പിന് രണ്ടുമണിക്ക് ചായയും ലഘുഭക്ഷണവും രാവിലെ  പ്രാതലും സംഘാടകര്‍ ഒരുക്കുന്നു. വെജിറ്റേറിയന്‍ ഭക്ഷണമായിരിക്കും .എന്തെങ്കിലും പ്രത്യേക ഭക്ഷണം വേണമെങ്കില്‍ കൂടെ കരുതണം. ഭക്ഷണവും കച്ചേരിയും പൂര്‍ണമായും സൗജന്യമാണ്.അടുത്ത സംഗീത നിശ 2018 ഫെബ്രുവരി 3 ന് ശനിയാഴ്ചയാണ് . രാവിലെ മനസ്സും ശരീരവും തണുപ്പിച്ച് ഞങ്ങൾ കാടിറങ്ങി. അടുത്ത വർഷം കാണാമെന്നുറപ്പിച്ച് മടക്കം.
PhotoPhotoPhotoPhotoPhoto
2/13/17
5 Photos - View album

Post has attachment
കഴിയുമെങ്കിൽ ഈ ഖവാലിയൊന്ന് കേൾക്കണം. 2016 ന്റെ തുടക്കത്തിലെപ്പോഴോ ആണ് ഈ ഖവാലി കാതിലുടക്കിയത്. റാഹത്ത് സാബിനൊപ്പം പാടിക്കയറിയ ആ ഖവാലിനെ - അംജദ് സബ്രി സാബിനെ - കേൾക്കാൻ വൈകിയതിന് പകരം വീട്ടിയത് ദിവസങ്ങളോളം സബ്രിയുടെ ഖവാലികൾ ലൂപ്പിലിട്ട് കേട്ടായിരുന്നു. പക്ഷെ 2016 ജൂൺ 22 നു ശേഷം ആ ഖവാലികൾ ഞാൻ കേട്ടതേയില്ല. കേൾക്കാൻ ധൈര്യപ്പെട്ടില്ല. അന്നാണ് പാക് താലിബാൻ ഈ സൂഫി ഗായകന്റെ തലയിലേക്ക് വെടിയുണ്ടകൾ പായിച്ചത്. ഇന്ത്യൻ താലിബാൻ ഗോവിന്ദ് പൻസാരെയ്ക്കും നരേന്ദ്ര ധാബോൽക്കർക്കും സമ്മാനിച്ച അതേ വിധി. മാധ്യമ കുഴലൂത്തുകൾ കേൾക്കാൻ വയ്യാതെ യുട്യൂബ് തുറന്നപ്പോൾ മുന്നിൽ ഈ പാട്ടു തന്നെ വന്നത് യാദൃശ്ചികമാകാം. സമരങ്ങൾ നടക്കട്ടെ. ഒന്നിച്ചു തന്നെ. പരമാവധി സ്വീകാര്യത അവർക്കുണ്ടാക്കണം. ഇപ്പോഴവർക്ക് എം ടിക്കും , കമലിനുമൊക്കെ നേരെ ആക്രോശിക്കാനേ പറ്റുന്നുള്ളൂ. അത് പോരാ. വെടിയുണ്ടകൾ പായിക്കാൻ പാകപ്പെടേണ്ടതുണ്ട്. അംജദ് സബ്രിമാർ കേരളത്തിലും ബാക്കിയുണ്ട്. മഹാ സഖ്യത്തിന് അഭിവാദ്യങ്ങൾ....
+Subaltern menon

Post has shared content
പ്രിയ അഴിമുഖം പത്രാധിപരെ,

ചില ഉത്തരേന്ത്യൻ മാഗസിനുകളിലും ഓൺലൈനിലും, ഈ ചിത്രകഥ വരച്ച ആർട്ടിസ്റ്റിന്റെ FB യിലും പ്രസിദ്ധീകരിച്ച ഈ കഥയുടെ ഇലസ്ട്രേഷൻ കേമമായിട്ടുണ്ടെങ്കിലും, അയാൾ ഈ ചിത്രകഥ വരക്കാൻ ആസ്പദമാക്കിയ വസ്തുതകൾ ശേഖരിച്ച സോഴ്സ് ഒളിപ്പിച്ചു വക്കുകയും ഈ തീം അദ്ദേഹത്തിന്റെ ഒരു കണ്ടുപിടുത്തമാണെന്ന നിലയിൽ അവതരിപ്പിക്കുകയുമാണ്. ചെയതിരിയുന്നത്.

2011 മുതൽ വെറും ഒരു മുലച്ചിപ്പറമ്പ് എന്ന വാക്കു മാത്രം മനസ്സിലെ ഉടക്കുന്ന കരടായി അനുഭവപ്പെട്ട് കണ്ണൂരിൽ നിന്നും പല പ്രാവശ്യം ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ എത്തി മുലച്ചിപ്പറമ്പ് കണ്ടു പിടിക്കുകയും, അവിടത്തെ നാട്ടുകാരുമായി സുദീർഘം ചർച്ചകളിലും അന്വേഷണങ്ങളിലും മുഴുകി, 2012 ൽ നങ്ങേലി സീരീസിലുള്ള രണ്ടു ചിത്രങ്ങളും, 2013 ൽ മൂന്നാമത്തെ നങ്ങേലി ത്യാഗ ചിത്രവും വരച്ച കണ്ണൂരിൽ നിന്നുള്ള ഈ ചിത്രകാരൻ ഇവിടെ ജീവിച്ചിരിപ്പുണ്ട്. മലയാളിയുമാണ്. :) കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 18 ചിത്ര പ്രദർശനങ്ങളിൽ കേരളത്തിലുടനീളം ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പത്രമാധ്യമങ്ങളിൽ നന്നായി ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു വന്നിട്ടുമുണ്ട്.
ഏതാണ്ട് രണ്ടു മാസം മുമ്പ് മനോരമ സൺഡേ സപ്ലിമെന്റിൽ ഒന്നാം പേജിൽ നങ്ങേലി ചിത്രങ്ങളോടൊപ്പം വാർത്ത വന്നതാണ്.

എന്റെ പോസ്റ്റുകൾ ഓൺലൈനിൽ ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം ടൈംസ് ഓഫ് ഇന്ത്യയുടെ മുബൈ സീനിയർ എഡിറ്റർ വിജയ് സിംഗിന്റെ നേതൃത്വത്തിലുള്ള ടീം. ചേർത്തലയിലെത്തി അന്വേഷണം നടത്തി ലോക വനിതാ ദിനത്തിന്റെ തലേന്ന് 2006 മാർച്ച് 7 ന് ഓളിന്ത്യ എഡിഷനായി ഒന്നാം പേജിൽ എന്റെനങ്ങേലി ചിത്രമടക്കം വലിയ വാർത്ത കൊടുത്തിരുന്നു. ( കേരളത്തിൽ അപ്പോഴെക്കും ഏതോ രാജഭക്തർ ഇടപെട്ടതുകൊണ്ടായിരിക്കണം പ്രസിദ്ധീകരിച്ചില്ല ).
ടൈംസിലെ വാർത്ത കണ്ട് ദില്ലിയിലെ ഒട്ടേറെ ടി.വി ചാനലുകളിലും വിവിധ ഭാഷകളിലുള്ള ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും വാർത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു.

തുടർന്നു് BBC സംഘം എന്നെ ബന്ധപ്പെടുകയും സുദീർഘമായ ഒരു അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. (Article By Ms. Divya Arya of BBC News: http://www.bbc.com/news/world-asia-india-36891356 )

ടൈംസ് ഓഫ് ഇന്ത്യ മുബൈ ന്യൂസ് : http://timesofindia.indiatimes.com/city/chennai/She-died-fighting-breast-tax-her-name-lives-on/articleshow/51283819.cms

അതേപോലെ ന്യൂസ് മിനുട്ടും ...
http://www.thenewsminute.com/article/dress-code-repression-keralas-history-breast-tax-avarna-women-48982

മാതൃഭൂമി ആൾ എഡിഷനിലും വാർത്ത വന്നിരുന്നു.
http://www.mathrubhumi.com/print-edition/kerala/kannur-bbc-malayalam-news-1.1247340

മാത്രമല്ലാ, എന്റെ മൂന്നു നങ്ങേലി സീരീസ് ചിത്രങ്ങളും അതിന്റെ വിശദമായ ചരിത്ര പശ്ചാത്തലവും 2016 മാർച്ചിൽ പ്രസിദ്ധീകരിച്ച 35 ചിത്രങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങൾ എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചതുമാണ്.

ഇത്രയൊക്കെയായിട്ടും ഒറിജിനൽ സോഴ്സ് ലഭ്യമായിരിക്കെ അശേഷം മര്യാദ തൊട്ടു തീണ്ടാത്ത ഒരു കോപ്പിയടിക്കാരന്റെ ചിത്രകഥയിലൂടെ നങ്ങേലി വാർത്ത അഴിമുഖത്തിൽ പ്രസിദ്ധീകരിക്കാനിടയായതിൽ വ്യസനം അറിയിച്ചു കൊള്ളുന്നു.
ക്രാഫ്റ്റ് സ്മാനായ ഏതൊരു ചിത്രകാരനും ഒന്നോ രണ്ടോ ദിവസം കൊണ്ട് തട്ടിക്കൂട്ടാവുന്നതാണ് ഇത്തരം ഒരു കോപ്പിയടി.

വെമൂലയുടെ രക്തസാക്ഷി ദിനത്തിന് ആഴ്ച്ചകൾക്കു മുമ്പ് തന്നെ ഈ ചിത്രകഥ ഇലസ്ട്രേറ്റർ തന്റെ എട്ടുകാലി മമ്മൂഞ്ഞിന്റെ ആധികാരികതയോടെ മാഗസിനുകളിലും അദ്ദേഹത്തിന്റെ ഫേസ്ബുക്കിലും ഈ "മോഷണ കഥ'' തന്റെ ക്രാഫ്റ്റിലൂടെ വിദഗ്ദമായി മാർക്കറ്റ് ചെയ്തിട്ടുണ്ട്.

വെമൂലയുടെ രക്തസാക്ഷി ദിനത്തിൽ ഒരു FB പോസ്റ്റിലൂടെ അതിന്റെ സെന്റിമെന്റ്സ് അഭ്യാസികളായ രാഷ്ട്രീയക്കാരെപ്പോലെ മുതലാക്കാൻ ശ്രമിക്കുന്നു എന്നേയുള്ളു.

BBC, Times, മാതൃഭൂമി, മനോരമ, ന്യൂസ് മിനുട്ട് വാർത്തകളുടെ ലിങ്ക് താങ്കളുടെ അറിവിലേക്കായി ചേർത്തിരിക്കുന്നു. ഈ ചിത്രകഥയും വെമുലയോടുള്ള മുതലക്കണ്ണീരും വെറും മൂല്യബോധമില്ലാത്ത സ്റ്റോറി മോഷ്ടാവിന്റെതാണെന്ന് മനസിലാക്കി വേണ്ടതു ചെയ്യുമല്ലോ.

അഴിമുഖത്തിന്റെ ഈ പോസ്റ്റ് വായിച്ച് എനിക്ക് ലിങ്ക് നൽകിയ സുഹൃത്തിനു നൽകിയ മറുപടി താഴെ കൊടുക്കുന്നു.

സസ്നേഹം,
ടി.മുരളി
Mob:7736836189
muralitkerala@gmail.com
FB Page: https://www.facebook.com/chithrakaran/

അഴിമുഖം ഓൺലൈൻ പോർട്ടലിൽ നങ്ങേലി ചരിതത്തിന്റെ കർത്താവായി ഒരു ചിത്രകഥാരചയിതാവിന്റെ പോസ്റ്റുണ്ടെന്ന വിവരം നൽകിയ ഗൂഗിൾ പ്ലസ് സുഹൃത്തിനു നൽകിയ മറുപടി താഴെ സൂക്ഷിക്കുന്നു.

താങ്ക്സ്. ലിങ്കിനു നന്ദി.
ഇത് ഒരാഴ്ച്ച മുമ്പ് ചിത്രകഥക്കാരന്റെ ഫേസ് ബുക്കിൽ നിന്നും വായിച്ചിരുന്നു.

നല്ല ഇലട്രേഷൻസാണ്. വളരെ ഇഷ്ടപ്പെട്ടു. പക്ഷേ, സ്റ്റോറി അവകാശ ഭാവം ഒട്ടും മര്യാദയില്ലാത്ത മോഷണമായിപ്പോയി.
പ്ലസ്സറായ +unmesh.dasthakhir അയാൾക്ക് ബോധ്യമാകത്തക്ക വിധം എന്റെ നങ്ങേലി ചിത്രങ്ങൾ അയാളുടെ FB പോസ്റ്റിൽ പേസ്റ്റ് ചെയ്ത് നിർവ്വഹിച്ചിട്ടുമുണ്ട്.

എന്നാലും, നങ്ങേലി കഥ കക്ഷി ഗവേഷണം ചെയ്ത് കണ്ടു പിടിച്ചതാണെന്ന ഭാവത്തിലാണ് നിൽപ്പ്. കാരണം, ഉത്തരേന്ത്യൻ പത്രമാധ്യമങ്ങളിലും FB യിലും കക്ഷിയുടെ കണ്ടുപിടുത്തമായി 400 ലധികം ഷെയറുകളുള്ള പോസ്റ്റിലെല്ലാം വന്നു കഴിഞ്ഞു. ആ പ്രശസ്തി കളഞ്ഞു കുളിക്കാൻ കക്ഷി താൽപ്പര്യപ്പെടില്ല. ഉന്മേഷ്
ദസ്തിക്കിറിന്റെ ചോദ്യത്തിന മുന്നിൽ എന്റെ നങ്ങേലി ചിത്രങ്ങൾ ഗവേഷണ സമയത്ത് കണ്ടിട്ടുണ്ടെന്ന് മാത്രം അലസമായി പറഞ്ഞിട്ടുണ്ട്.

ഞാൻ ആ പോസ്റ്റിൽ BBC യിൽ വന്ന വാർത്തയുടെ ലിങ്ക് കൊടുത്ത് പിൻ വാങ്ങി. എന്തോ ആകട്ടെ, പല തരത്തിലുള്ള മുഷ്യരല്ലേ :)

http://www.azhimukham.com/rohith-vemulas-shahadat-divas-illustrated-story-nangeli-fought-casteist-breast-tax/

Post has attachment
ഇപ്പോൾ മാതൃഭൂമി ന്യൂസ് കാണൂ . +Renuka Arun​ ലൈവായി " കളിയാട്ടം " സ്പെഷലിൽ . 
Photo

Post has attachment
വളപട്ടണത്ത് വ്യക്തിത്വ വികസന പരിശീലനമാണ് നടക്കുന്നത് എന്നാണു വിവാദം വന്നപ്പോൾ സംഘപരിവാർ നേതാക്കന്മാർ പറഞ്ഞത്.എന്നാൽ ചിത്രത്തിൽ കാണുന്നത് ആർ എസ് എസ് ആയുധ പരിശീലനം നടത്തിയ ക്യാംപിലെ ബോഡാണ്‌ .നിയുദ്ധ എന്ന് പറഞ്ഞാൽ എതിരാളികളെ മർമ്മത്തിൽ ആക്രമിച്ചു അപായപ്പെടുത്താനുള്ള പരിശീലന പരിപാടിയാണെന്നാണ് പി ജയരാജൻ പറയുന്നത് . ഈ ടൈമ് ടേബിൾ വെച്ചുള്ള വ്യക്തിത്വ വികാസം എങ്ങനാരിക്കുമെന്നു ഒരു പിടിയും കിട്ടുന്നില്ല 
Photo

Post has attachment
with +George Thomas

photo +Rakesh R
Photo

Post has attachment
ജയറാമേട്ടന്റെ മകളുടെ കല്യാണം with​ +Ra Je-Sh +സജി സ്നേഹിതന്‍ +Kumaaran Kannur +priya rajesh+Jayaram Damodaran
Photo
Wait while more posts are being loaded