Profile cover photo
Profile photo
animesh xavier
12,498 followers -
http://animeshxavier.blogspot.com
http://animeshxavier.blogspot.com

12,498 followers
About
animesh's posts

ചോപ താൽക്കാലികമായി നിന്ന് പോയിരിക്കുകയാണ്. മൂന്നോ നാലോ ദിവസം ചോദ്യങ്ങൾക്കു മുന്നിൽ ചെലവഴിക്കാനുള്ള സമയമില്ലായ്മയൊന്നുമല്ല ഇതിനു പിന്നിൽ. വളരെ സൗഹാർദ്ദം പുലർത്തിയിരുന്ന ഒരു വട്ടത്തിന് കാലികമായ മാറ്റം വന്നു എന്നത് തന്നെയാണ്. അഞ്ഞൂറിലധികം ആളുകളുള്ള ഒരു കമ്യൂണിറ്റി വഴിയിൽ നിർത്തിപോകുന്നതു ഒട്ടും ശരിയല്ല. വളരെ നല്ല ചോദ്യങ്ങളും മനസ്സിൽ സൂക്ഷിച്ചു വയ്ക്കേണ്ടത് എന്ന നിലയിൽ ഉത്തരമായി പറഞ്ഞു പോയിട്ടുള്ള ആയിരക്കണക്കിന് കമന്റുകളും അനാഥമാകാൻ പാടില്ല. ചില പ്രൊഫൈലുകൾ കത്തിച്ചു കളഞ്ഞ ദുഷ്ടരെ(!) നിങ്ങളിൽ ചിലർ ഇല്ലാണ്ടാക്കി കളഞ്ഞത് എന്താണെന്ന് നിങ്ങൾക്കറിയില്ല. ഈ സമയത്ത് ഞാൻ പ്രത്യേകം ഓർക്കുന്ന ഒരാളുണ്ട്. " പ്രൊഫൈൽ കത്തിക്കുവാണെങ്കിൽ പറയണം, ഒക്കെ ഒന്ന് കോപ്പി ചെയ്തു വയ്ക്കാനാ" എന്ന് പറഞ്ഞു സീറ്റിൽ കയറ്റി ഇരുത്തിയ ഒരാളെ. ഇടയ്ക്കു കത്തിച്ചു ചാമ്പലാക്കുന്നതു ശീലമാക്കിയിരുന്ന ആ പ്രിയ ചങ്ങാതിയുടെ പ്രൊഫൈൽ കഴിഞ്ഞ രണ്ടു വർഷത്തിലധികമായി കത്തിയിട്ടില്ല എന്നതിന് തെളിവായി ആ എപ്പിസോഡ് അവിടെത്തന്നെയുണ്ട്! +Agneya Femina കം ടു ദ സ്റ്റേജ് ആൻഡ് അസ്സപ്ട് മൈ ഹഗ്.
അപ്പൊ പറഞ്ഞു വന്നതെന്താണ് വച്ചാ.. ഈ കമ്യൂണിറ്റിക്കു കുറച്ചു പുതിയ അട്മിന്സിനെ വേണം. എപ്പിസോഡുകൾ ഒന്നുകൂടെ ഉഷാറാക്കണം. ആൾക്കാരെ പിടിച്ചു കസേരയിലിരുത്തി ചന്തി പൊള്ളിക്കണം. എങ്ങിനെയൊക്കെ ഇതിന്റെ സ്വഭാവം നവീകരിക്കാമെന്നും നന്നാക്കാമെന്നും ചർച്ചകൾ വേണം. പോരട്ടെ.. പോന്നോട്ടെ 

ലിസ്റ്റുണ്ടാക്കിയ ഊടിയപ്പും അത് 'ചുരുക്കി' പാസാക്കി ഗവർണ്ണർക്ക് സമർപ്പിച്ച എൽ ഡീയപ്പും കൊള്ളാം.
വെറും കൊള്ളാം എന്നല്ല.. "തള്ളേ .. കൊള്ളാം!"
സത്യമായിട്ടും നയപ്രഖ്യാപനം പോലുള്ള വെറുപ്പിക്കൽസ് മാത്രേ ഗവർണ്ണർക്ക് പണിയുള്ളൂ എന്ന് ചിന്തിച്ചു 'വഷളാ'യിരുന്നു. ശരിക്കും പണി കൊടുക്കാനൊക്കെ പറ്റൂല്ലേ?!
പ്ലീസ്..
ന്യായം പറഞ്ഞു ഒരാളും ഈ പോസ്റ്റിൽ വരരുത്.
വേണ്ടാത്തോണ്ടാ:)

ഒന്നോർത്താൽ ജിഷ്ണുവിന്റെ അമ്മയുടെ ഭാഗത്തും തെറ്റുണ്ട്.
ശ്രീ കൃഷ്ണദാസിനെതിരെ പരാതി കൊടുക്കരുതായിരുന്നു.
&*%^$#%$^&&&&

മിനിഞ്ഞാന്ന് രാത്രി മുതൽ
"നാളെ ക്ളാസ്സുണ്ടോ?"
"ഇന്ന് ക്ളാസ്സുണ്ടോ ?" എന്നൊക്കെ ചോദിച്ചു ചറപറാ ഫോണുകളും മെസ്സേജുകളും വന്നുകൊണ്ടിരുന്നു.
"കാരണം?"
"അല്ല, സ്വാശ്രയം.. അറസ്റ്റ്.. എല്ലാവരും മുടക്കം ആണെന്ന് പറയുന്നു."
"നമ്മൾ മുടക്കമാണെന്നു പറഞ്ഞു കേട്ടില്ല. ക്ലസ്സിലേയ്ക്ക് വരൂ. ഇല്ലെങ്കിൽ തിരിച്ചു പോവാലോ." എന്ന് പറഞ്ഞവസാനിപ്പിച്ചു.
എന്തായാലും ഒരു മുടക്കവും ഉണ്ടായില്ല. അങ്ങിനെ ഒരു ചിന്ത പോലും കണ്ടില്ല.
ഈ വക ---- കാര്യത്തിന് അടച്ചിട്ടു പിന്തുണ കൊടുക്കുന്ന ഒരു സ്ഥാപനത്തിലല്ലല്ലോ ജോലി ചെയ്യുന്നത് എന്നതിൽ ഒരു അഭിമാനം തോന്നി.
"ഇതിനു പിന്തുണ കൊടുക്കാൻ നിങ്ങള്ക്ക് തോന്നുന്നുണ്ടോ?" എന്ന് പിള്ളേരോട് ചോദിക്കേം ചെയ്തു.
സന്തോഷം സമാധാനം.

Post has attachment
Photo

നിയമം ലംഘനം നടത്തി സ്റ്റിക്കറൊട്ടിച്ച്‌ വേഗത്തിൽ പോകുന്ന വണ്ടി പൊലീസിന് തടഞ്ഞു നിർതതാം. പിഴയീടാക്കാം. പക്ഷെ അത് കഴിഞ്ഞു ചോദിക്കുന്ന ചോദ്യം.. ആ ശൈലി.. അതാണ് നമ്മുടെ പോലീസിനെ പൊലീസാക്കുന്നത്.
അത്,
" നിങ്ങളൊക്കെ ആരാണ്?
എന്താണ് ലക്‌ഷ്യം?
മാഡം നിങ്ങള്ക്ക് പ്രശ്നമൊന്നുമില്ലല്ലോ?
ഇവരൊക്കെ പരിചയക്കാരാണോ?"
എന്നൊക്കെയാണ് ഉദ്ദേശിക്കുന്നതെങ്കിലും.
ചോദിച്ചു വരുമ്പോ
"എന്താണ്ടാ ഈ മൂടിക്കെട്ടിയ വണ്ടീല് ഒരു പീസിനേം കൊണ്ട്?
സിനിമാക്കാരോ.. ഒരെണ്ണത്തിന് വഴീല് പണികിട്ടീട്ട് ഒന്നുരണ്ടാഴ്ച ആയല്ലേ ഉള്ളു. നീയല്ലേടാ പൾസർ..?" എന്നൊക്കെ ആയിപ്പോകും.
അത്രേ ഉള്ളൂ.
അതിപ്പോ നമ്മള് ഫാമിലി ആയി പോവാണേലും ചെലപ്പോ കിട്ടും. മൈൻഡ് ചെയ്യണ്ട. നമ്മുടെ പൊലീസല്ലേ? ഒരു കുറ്റകൃത്യങ്ങളും സംഭവിക്കാതിരിക്കാൻ ജാഗരൂഗരാണവർ
തെറ്റി ധരിക്കരുത്..
ജാഗരൂഗർ 

ജാക്ഫ്രൂട് കട്ട് ചെയ്തിട്ട് അതിന്റെ ജ്യൂസി ആൻഡ് ഫ്ലെഷി ചുളകൾ സെപ്പറേറ്റു ചെയ്തെടുക്കണം. സീഡ്‌സ് ത്രോ ചെയ്തു കളയരുത്. ആ.. എന്നിട്ടു ക്ളീൻ ചെയ്തെടുത്ത ചുളകൾ ഒരു പാത്രത്തിലിട്ട് നല്ലപോലെ ബോയിൽ ചെയ്യണം. ജസ്റ്റ് ടേസ്റ്റ് നോക്കി മധുരം കുറവാണെങ്കിൽ ശർക്കര പൊടിച്ചു ആഡ് ചെയ്യാം. അതിങ്ങനെ നല്ലപോലെ ഉടഞ്ഞു ജെല്ലി ലൈക് ആവുമ്പൊ ബോയിലിംഗ് നിർത്താം ഒരു തിക് ബോട്ടം ഉള്ള ബിഗ് പാനിൽ ഗീ ഒഴിച്ച് ചൂടാക്കി അതിലേയ്ക്ക് പ്രിപ്പയർ ചെയ്തു വച്ചിരിക്കുന്ന ജാക്ഫ്രൂട് ജെല്ലി പോർ ചെയ്യണം. ഒരു ഫ്ലാറ്റ് തവ ഉപയോഗിച്ച് സ്റ്റിർ ചെയ്യണം. സ്റ്റോവ് സിമ്മിൽ യൂസ് ചെയ്താ മതി. ബോയിൽ ആയി ജെല്ലിയിലെ വെള്ളം കുറേശെ വറ്റി ഡ്രൈ ആയി വരും. അപ്പൊ പൊടിച്ചു വച്ചിരിക്കുന്ന ഡ്രയ് ജിഞ്ചർ ആഡ് ചെയ്യണം. പിന്നെ സം എലൈച്ചി ആവാം. ചക്ക വരട്ടി എന്ന ട്രഡീഷണൽ പ്രിപ്പറേഷൻ പോലെ ഹൽവ ലൈക് ഡ്രൈ ആവരുത്. ഇറക്കി വച്ച് ആറുമ്പോൾ കുറച്ചു ഫ്രെയ്‌ഡ്‌ റൈസ് പൌഡർ അതിനു മുകളിൽ വിതറണം. പിന്നെ കുഴച്ചു നോക്കുക. ചപ്പാത്തി മാവ് പോലെ ഒരു ലെവലിൽ ആവണം. ബനാന ലീവ്‌സ് കട്ട് ചെയ്തെടുത്ത് അതിൽ .3 മുതൽ .4 സെ.മീ കനത്തിൽ പരത്തണം. നെയ്യിൽ മൂപ്പിച്ചു കോരിയ സ്മാൾ കോക്കനട്ട് പീസസ് വിതറാവുന്നതാണ്. എന്നിട്ടു ബനാനാ ലീവ്‌സ് വെയിൻസിനു വെർട്ടിക്കലായി സെന്ററിൽ മടക്കുക. അതിനു ശേഷം സ്റ്റീമിൽ പാകം ചെയ്തെടുത്താൽ നാലുമണിക്കാപ്പിക്ക് ഒരു സവിശേഷ വിഭവമായി. നാച്ചുറൽ & ഹെൽത്തി. കുട്ടികൾക്ക് വളരെ ഇഷ്ടമാവും.

"ഹും."
"നിങ്ങക്കറിയാണ്ടാ. ശരിക്കും ഇങ്ങന്യാ ഉണ്ടാക്കാ"
"ഏത് ?"
"ഈ സ്റ്റീമഡ് ജാക്ഫ്രൂട് കേക്ക് :)"
"ന്ന്വെച്ചാ ?"
"ചക്കഅട" 

അപരിചിതനെക്കണ്ടു കുരച്ച വേട്ടപ്പട്ടിയുടെ വായിലേഴു ശരമെയ്തു തറപ്പിച്ച ഏകലവ്യനായിരുന്നു ഒരുകാലത്തെ സ്വപ്നങ്ങളിൽ. ചൂഡാമണിയറുക്കപ്പെട്ട് ചോരയൊലിക്കുന്ന മുഖവുമായി അവസാനിക്കാത്ത പ്രതികാരത്തിന്റെ പ്രതീകമായ ചിരഞ്ജീവിയും മുരിക്കിൽ കയറി വേതാളത്തെ തോളിലേക്ക് വലിച്ചിട്ടു ഇരുട്ടിലൂടെ നടക്കുന്ന വിക്രമാദിത്യനും ഒറ്റയ്ക്കൊരു വേൾഡ് കപ്പു നേടിയ മറഡോണയും വരെ ഇരുന്നു തുടിക്കുന്ന നെഞ്ചിലേക്കാണ് പിള്ളേര് കൂടമെടുത്തടിക്കുന്നത് അവരുടെ ഹീറോസ് പോക്കിമോനോക്കെയാണെത്രെ!

കെട്ടിടം വരക്കാരെ.. സലാം

കെട്ടിടം / വീട് എലിവേഷൻ ത്രീ ഡി വരയ്ക്കാൻ അറിയുന്നവർക്ക് ഒരു ജോലി ഒഴിവുണ്ട്. ചങ്ങാതിയുടെ കമ്പനിയാണ്. തൃശൂർ ആണ് ഓഫീസ്. താല്പര്യമുള്ളവർ എന്നെ ബന്ധപ്പെട്ടാൽ മതിയാവും.
animeshxavier@gmail

കഴിഞ്ഞ നാലര മാസത്തിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തിയപ്പോൾ.. പണസംബന്ധിയായ പ്രത്യേക പ്രയോജനമൊന്നും ഉണ്ടായിട്ടില്ല എങ്കിലും കിട്ടിയ സന്തോഷം ചില്ലറയല്ല. ഈ ചുരുങ്ങിയ സമയംകൊണ്ട് കുട്ടികൾ യാതൊരു മറയുമില്ലാതെ അവരുടെ സന്തോഷവും സങ്കടങ്ങളും ഒക്കെ പങ്കു വയ്ക്കുവാൻ തുടങ്ങിയിരിക്കുന്നു. ഇനി എന്ത് ചെയ്യണം എന്ന് ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. ഒന്ന് വന്നു പറഞ്ഞാ എല്ലാം ശരിയാവും എന്ന് പറയുന്നു... അയാം ദി ഹാപ്പി.
Wait while more posts are being loaded