Profile cover photo
Profile photo
Sreejesh Puthiyathura
386 followers
386 followers
About
Sreejesh's posts

മുടി മൊട്ടയടിക്കാനും തീരുമാനിച്ചു. ബൈ വൈകുന്നേരം. 

അഞ്ചു സംസ്ഥാനത്തിലും ബിജെപി ജയിച്ചാൽ എന്റെ മീശ വടിച്ചു നടക്കാൻ തീരുമാനിച്ചു. :)

കഹാനി -2

ത്രില്ലർ / സസ്പെൻസ് ചിത്രങ്ങൾ എല്ലാ കാലത്തും ഇഷ്ടമായിരുന്നു. രണ്ട് പോയന്റുകൾക്കിടയിൽ വലിച്ചു കെട്ടിയ ഒരു നൂലിലൂടെ ഉറുമ്പിനെ നടത്തുന്ന പോലെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുന്ന ശക്തമായ ഒരു തിരക്കഥ, വിശദാംശങ്ങളിൽ ശ്രദ്ധിക്കുന്ന സംവിധാനം, സീനുകളിൽ നിന്നും സീനുകളിലേക്ക് മറിയുന്നത് പ്രേക്ഷകർക്ക് കല്ലുകടിയാവാത്ത എഡിറ്റിങ് - ഇത്തരം ചിത്രങ്ങൾക്ക് അത്യന്താപേക്ഷിതം എന്ന് തോന്നിയിരുന്ന ഗുണങ്ങൾ ഇവയൊക്കെയാണ്. ആ യാർഡ് സ്റ്റിക് വെച്ച് നോക്കിയാൽ കഹാനി - 2 നിരാശപ്പെടുത്തി എന്ന് പറയേണ്ടി വരും.

കഹാനി-1 കുറെയൊക്കെ പ്രേക്ഷക പ്രതീക്ഷയോട് നീതി പുലർത്തിയ ചിത്രമായിരുന്നു. സുജയ് ഘോഷ് എന്ന സംവിധായകൻ അതെ ചിത്രത്തിന്റെ രണ്ടാമ ഭാഗം ഒരുക്കുന്നു എന്ന് കേൾക്കുമ്പോഴുണ്ടായിരുന്ന പ്രതീക്ഷയും നിരാശക്ക് ആക്കം കൂട്ടിയിരിക്കാം. സിനിമയുടെ ഹൈലൈറ്റു എന്ന് പറയാവുന്ന ബാലിക പീഡന തീമിനോടും ട്രീറ്റ്മെന്റ് നീതി പുലർത്തിയില്ല എന്നാണു അഭിപ്രായം. സമകാലീന സാമൂഹ്യ സാഹചര്യങ്ങളിൽ ഇത്ര ഡീപ് ആയ ഒരു സബ്ജക്ടിനെ സമീപിക്കുമ്പോൾ പുലർത്തേണ്ട അവധാനതയും കയ്യടക്കവും സംവിധായകൻ സ്വീകരിച്ചില്ല. ത്രില്ലറിന് വേണ്ടി ത്രില്ലർ ഒരുക്കുന്നതിൽ ആയിരുന്നു അണിയറ ശിൽപ്പികൾ ശ്രമിച്ചത് എന്നാണു തോന്നുന്നത്.

അഭിനേതാക്കളിൽ വിദ്യാ ബാലൻ തന്റെ റോൾ പതിവ് പോലെ ഭംഗിയാക്കി. മിനി ദീവാന്റെ ബാല്യ കാലം അഭിനയിച്ച കുഞ്ഞും നന്നായി. ബാക്കിയാരും പറയാൻ മാത്രമില്ല.

Mark - 4/10

പി.എസ് - ബാലിക പീഡനം അവതരിപ്പിച്ച സിനിമകൾ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് മീരാ നായരുടെ മൺസൂൺ വെഡിംഗ് ആണ്. ഒരു എലീറ്റ് ഉത്തരേന്ത്യൻ കുടുംബത്തിലെ വിവാഹം പശ്ചാത്തലമാക്കി , ആഘോഷവും കൊച്ചു കൊച്ചു പിണക്കങ്ങളും, ടീൻ എയ്ജ് ലൈംഗികാകര്ഷണവും KLPD -യും ഒക്കെയായി സ്വച്ഛസുന്ദരമായി ഒഴുകുന്ന ഒരു പുഴ പോലെ പറഞ്ഞു പോവുന്ന കഥ, പെട്ടെന്ന് ഒരു ചോഴിയിലേക്ക് കൂപ്പു കുത്തുന്ന വിധം പ്രേക്ഷകനെ വലിച്ചെറിയുമ്പോൾ ഉണ്ടാവുന്ന ഷോക്ക് ഇപ്പോഴും ചിലപ്പോൾ അനുഭവിക്കാറുണ്ട്.


കൊട്ടിയൂർ, വാളയാർ, വയനാട് യതീംഖാന ബാലികാ പീഡനങ്ങളുടെ പശ്ചാത്തലത്തിൽ ചർച്ചയാവേണ്ടത് സ്ത്രീ സുരക്ഷയും പോലീസും മാത്രം അല്ല. ഈ മൂന്നു കേസുകളും വ്യക്തമായി വിരൽ ചൂണ്ടുന്നത് നമ്മുടെ സമൂഹത്തിലേക്കാണ്. ബാലികാ പീഡനങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. നേരത്തെ തിരിച്ചറിയുന്ന സംഭവങ്ങളിൽ പോലും ഇരകൾക്കോ കുടുംബത്തിനോ എന്താണ് ചെയ്യേണ്ടത് എന്ന് ഒരു ഐഡിയയും ഇല്ലാത്തതും, പുറത്തു പറഞ്ഞാൽ സമൂഹത്തിലെ സ്ഥാനം എന്താവും എന്ന ആശങ്കയും ആണ് ശരിക്കും ഈ വിഷയങ്ങളെ അതീവ ഗുരുതരമാക്കുന്നത്. മൂത്ത പെൺകുട്ടി പീഢിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ പീഡിപ്പിച്ചയാളെ താക്കീത് ചെയ്തതാണ് എന്ന് 'അമ്മ വലിയ കാര്യം പോലെ പറയുന്നത് കേട്ടപ്പോൾ ശരിക്കും കരച്ചിൽ വന്നു. ആ നൽകിയ താക്കീത് പോലും അവരുടെ സാമൂഹ്യ/സാമ്പത്തിക ചുറ്റുപാടിൽ നിന്ന് വലിയ ഒരു പ്രതിരോധമായാണ് അവർ കണക്കാക്കുന്നത്. രണ്ട് പിഞ്ചു കുട്ടികൾ പീഡിപ്പിക്കുകയും കൊല ചെയ്യപ്പെടുകയും ചെയ്ത ആ കുടുംബത്തിന്റെ ദുർവിധി ഇനി ആർക്കും ഉണ്ടാകാതിരിക്കണം. സ്‌കൂളുകളിലും അംഗൻവാടികളിലും കുടുംബ യോഗത്തിലും ചൈൽഡ് ലൈൻ പ്രവർത്തകരും ശിശു സംരക്ഷണ സമിതിയും മറ്റും നിരന്തരം ഇടപെടണം. അതാത് ഇടാതെ തദ്ദേശ ജനപ്രതിനിധികൾ ഓരോ കുടുംബവുമായും ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നതിനുള്ള വിശ്വാസം നേടിയെടുക്കണം. മുതിർന്നവരുടെ അവിഹിതം കണ്ട് പിടിക്കാൻ നാട്ടുകാർ കാണിക്കുന്ന ഉത്സാഹം, തിരിച്ചു വിടേണ്ടത് ഇതുപോലുള്ള ശിശുപീഡനങ്ങൾ തടയാൻ ആയിരിക്കണം. സംശയം തോന്നുന്നിടത് അയൽക്കാരും നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും ഒക്കെ ഇടപെടുക തന്നെ വേണം. ഈ കാര്യത്തിൽ നാട്ടുകാരുടെ പോലീസിംഗ് എന്ത് പേരിട്ട വിളിച്ചാലും അത്യാവശ്യമാണ്. 

വിമോചന സമരം ചെലവാവാൻ ഇത് 1959 അല്ല എന്നൊക്കെ പിണറായി പറഞ്ഞെങ്കിലും ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. അവിടെ കാലു കുത്തിക്കില്ല, ഇവിടെ കാലു കുത്തിക്കില്ല എന്നൊക്കെ പറഞ്ഞ നടക്കുന്ന പ്രചാരണങ്ങളും പോലീസിനും പൊതുജനത്തിനു എതിരെ കരുതിക്കൂട്ടിയെന്നവണ്ണം കേരളത്തിൽ നടക്കുന്ന സംഘ പരിവാർ ആക്രമണങ്ങളും ഹർത്താലുകളും ഒക്കെ ചൂണ്ടുന്നത് ഒരു ആസൂത്രിതമായ പദ്ധതിയുടെ എക്സിക്യൂഷനിലേക്കാണ്. കേരളത്തിലെ ക്രമസമാധാനം തകർന്നിരിക്കുകയാണ് എന്ന് ഒരു ജനറൽ ഫീലിംഗ് ഉണ്ടാക്കാൻ സംഘ പരിവാറിന് കഴിയുന്നുണ്ട്. നിരന്തരമായി, അവിശ്രമം പ്രവർത്തിക്കുന്ന നുണ മെഷീന്റെ ഔട്ട്പുട്ട് കൂടിയാവുമ്പോൾ ഈ പ്രചാരണത്തിന് വേറൊരു ഡയമൻഷൻ കൈവരുകയാണ്. വല്ലയിടത്തും ഒക്കെ നടക്കുന്ന കൊലപാതകങ്ങളും സംഘര്ഷങ്ങളും ഒക്കെ കേരളത്തിന്റെ അക്കൗണ്ടിൽ ചാർത്തിക്കൊടുത്തു കൊണ്ട് നടത്തുന്ന പ്രചാരണം അത്ര യാദൃശ്ചികമല്ല തന്നെ. 

ചാരുകസേരയവലോകനം

മണിപ്പൂർ - കോൺഗ്രസ്സ് നിലനിർത്തും. ബിജെപി നില നന്നായി മെച്ചപ്പെടുത്തും. പ്രധാന പ്രതിപക്ഷമാവും.

ഉത്തരാഖണ്ഡ് - ബിജെപി പിടിച്ചെടുക്കും. കോൺഗ്രസ്സിന് വലിയ പരാജയം.

ഗോവ - ടഫ് ഫൈറ്റ്. ചെറിയ മാർജിനു ബിജെപി നിലനിർത്തിയേക്കാം. എ എ പി പ്രസൻസ് അറിയിക്കും.

പഞ്ചാബ് - എ എ പി അത്ഭുതം സൃഷ്ടിക്കും. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കാം.

യു.പി - ഏറ്റവും പ്രവചനാതീതം. ഒരു തരത്തിലും ഉറപ്പു പറയാൻ പറ്റാത്ത സ്ഥിതി വിശേഷം. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയേക്കുമെങ്കിലും, മായാവതിയെ മുഖ്യമന്ത്രിയാക്കി എസ്പി-കോൺഗ്രസ്സ് സഖ്യം ബിജെപിയെ ഒഴിവാക്കാൻ സാധ്യതയുണ്ട്. മായാവതി പിടിക്കുന്ന വോട്ടുകളാവും യുപി ആർക്ക് എന്ന് നിർണ്ണയിക്കുക എന്ന് കരുതാം. 

Post has attachment
ഇത് നിങ്ങൾ ഫെയ്‌സ്ബുക്കിൽ എഴുതിയതല്ലേ? ജനം അടിച്ചു മാറ്റിയതോ കൊടുത്തതോ? +Kunjaali Kk

പത്തു വയസ്സുള്ള ഒരു പെൺകുട്ടിയോട് പ്രായപൂർത്തിയായ ഒരു യുവാവിന് കാമം തോന്നുന്നത് സ്വാഭാവികമാണ് എന്നാണു ഫർഹാദ് എഴുതിയത്. (ശ്രദ്ധിക്കണം - കാമം, സ്വാഭാവികം എന്നീ വാക്കുകൾ അയാൾ ഉപയോഗിച്ചതാണ്. ജൈവശാസ്ത്രപരമായും, മാനസികമായും, നൈതികമായും, നിയമപരമായും ഒക്കെ സാമൂഹ്യ വിരുദ്ധമായ ഒരു സ്റ്റേറ്റ്മെന്റ് ആണത്. അത് ഒരു പൊതു ഇടത്തിൽ വരുമ്പോൾ രോഷവും, ആശങ്കയും, പരിഹാസവും ഒക്കെ കലർന്ന പ്രതികരണങ്ങൾ തന്നെയാണ് അതിനു ലഭിക്കുക. സമൂഹത്തിൽ ഒരു തരത്തിലും സ്വീകരിക്കാവുന്നത് അല്ലാത്തത് കൊണ്ട് എല്ലാവരും എതിരാവുന്നതും സ്വാഭാവികം.

ഫർഹാദിനെ അറിയുന്നവർ, അയാൾ അത്തരക്കാരൻ അല്ലെന്നും തെറ്റിദ്ധാരണയിൽ നിന്ന് വന്ന ഒരു പ്രസ്താവനയാണ് അതെന്നും അപ്പോളജെറ്റിക് ടോണിൽ പറയുന്നത് മനസ്സിലാക്കാം. പക്ഷെ ഈ സ്ത്രീ പറഞ്ഞത് സമൂഹത്തിന്റെ കഴുത്തിന് കുത്തിപ്പിടിച്ചു നേടിയെടുത്ത സ്പേസിൽ നിന്ന് അയാൾ എറിഞ്ഞ കല്ലാണ് അത് എന്നാണു. അതായത് ശിശുരതിയെ സാധൂകരിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ , അയാളെപ്പോലുള്ളവർക്ക് സ്ഥലം കൊടുത്ത സമൂഹത്തിനെതിരായ കല്ലാണത്രെ. അത് മനസ്സിലാക്കാത്തവർക്കാണ് തെറ്റു പോലും. ഈ മാതിരി അഹങ്കാരം വിളിച്ചു പറഞ്ഞിട്ട് , പിന്നെ എന്ത് വിശദീകരണത്തിനാണ് സ്കോപ്പ് ഉള്ളത്?

ഫർഹാദിനെപ്പോലുള്ളവർക്കും അയാളെ ന്യായീകരിക്കുന്നവർക്കും ഇപ്പോഴും സമൂഹത്തിൽ സ്പേസ് കിട്ടുന്നെങ്കിൽ അത് കടലോളം കാരുണ്യമാണ്. അവർ അർഹിക്കാത്ത കാരുണ്യം. 

ലോ അക്കാദമി വിഷയവും നെഹ്‌റു കോളേജ് വിദ്യാർത്ഥി സമരവും ഒന്നും ഇപ്പോൾ വാർത്തയിൽ കാണുന്നില്ല - പതിവ് പോലെ തന്നെ.

ലോ അക്കാദമി അധികമായി ഉപയോഗിക്കുന്ന ഭൂമി പിടിച്ചെടുക്കാനുള്ള നിയമ സാധ്യതകൾ തേടി റവന്യു വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നത് ഓർക്കുമല്ലോ. ആ ശിപാർശ രജിസ്‌ട്രേഷൻ വകുപ്പിന് അയച്ചു. വിവാദ വിഷയമായതിനാൽ മുഖ്യമന്ത്രിയുടെ അംഗീകാരം വേണമെന്ന് കാണിച്ച രജിസ്‌ട്രേഷൻ മന്ത്രി ജി.സുധാകരൻ ആ ഫയൽ തിരിച്ചയച്ചു. (അത് വാർത്തയായി കൊടുക്കാൻ മനോരമ മറന്നില്ല) . ആ ഫയൽ മുഖ്യമന്ത്രി അംഗീകരിച്ചു, അന്വേഷണം തുടരാൻ ഉത്തരവായിട്ടുണ്ട്.

നെഹ്‌റു കോളേജിൽ എസ്എഫ്ഐ നേതൃത്വത്തിൽ നടന്ന സമരത്തിൽ ആരോപിതരായ സ്റ്റാഫിനെ നീക്കം ചെയ്യാൻ ധാരണയായിരുന്നു. അത് ഇതുവരെയും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചു കുട്ടികൾ വീണ്ടും സമരത്തിനിറങ്ങുകയും ചെയ്തിരുന്നു. അതിനെ തുടർന്ന് കളക്ടറുടെ സാനിധ്യത്തിൽ വീണ്ടും ചർച്ച നടത്തുകയും വൈസ് പ്രിൻസിപ്പൽ ശക്തിവേലും, വിവാദ പി.ആർ.ഓ സഞ്ജിത് വിശ്വനാഥനും, ജിഷ്ണുവിന്റെ പരീക്ഷാ ഹോളിൽ ഇൻവിജിലേറ്റർ ആയിരുന്ന അദ്ധ്യാപകനും ഉൾപ്പടെ അഞ്ചു പേരെ പിരിച്ചു വിട്ടുകൊണ്ട് മാനേജ്‌മെന്റ് ഉത്തരവിറക്കിയിട്ടുണ്ട്.

പറഞ്ഞെന്നെ ഉള്ളൂ. ചില കാര്യങ്ങൾ വിളിച്ചു പറഞ്ഞില്ലെങ്കിൽ, ചിലർക്ക് കേൾക്കില്ല. ചിലതു ഒന്നും പറഞ്ഞില്ലെങ്കിലും വരികൾക്കിടയിൽ നിന്ന് വായിച്ചെടുക്കാൻ നല്ല കഴിവും ആണ്. 

Post has attachment
You don't have to GROOM someone to be against the war ; all you need to have is a mind to think why someone should die unnecessarily - especially true if your father is such a victim and you have lived almost almost all your life without him. 
Photo
Wait while more posts are being loaded