രാജപ്പന്‍ ചേട്ടന്‍ നാട്ടില്‍ എല്ലാവര്ക്കും പ്രിയങ്കരനായിരുന്നു. ഏതൊരു കാര്യത്തിനും മുന്നില്‍ രാജപ്പന്‍ ചേട്ടനുണ്ടാകും.ഞങ്ങള്‍ക്ക് രാജപ്പന്‍ ചെട്ടനോടുള്ള പ്രത്യേക താല്പര്യത്തിനു കാരണം ചേട്ടന്റെ ഫുട്ബോള്‍ പ്രേമമാണ്. കുട്ടികളെ ക്കൊണ്ട് ഫുട്ബോള്‍ കളിപ്പിക്കുക ചേട്ടന്റെ ഇരു ഹോബി ആയിരുന്നു. സ്വന്തം കയ്യില്‍ നിന്നും കാശ് മുടക്കി ഞങ്ങള്‍ക്ക് ഫുട്ബോള്‍ വാങ്ങിത്തരും.കളിക്കുമ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും ഗോള്‍ അടിക്കുന്നവന് പ്രത്യേകം ചായയും വടയും....
അങ്ങനെയിരിക്കെ രാജപ്പന്‍ ചേട്ടന്റെ വീടിന്റെ മുകളിലത്തെ നിലയില്‍ ഒരു തിരുവനനന്തപുരംകാരന്‍ ഒരാള്‍ വാടകക്ക് താമസിക്കാന്‍ വന്നു. രാജപ്പന്‍ ചേട്ടന്‍ പൊതുകാര്യങ്ങള്‍ക്ക് മിക്കവാറും പുറത്തായിരുന്നത് കൊണ്ട് ചേട്ടന്റെ ഭാര്യ മാത്രമേ വീട്ടില്‍ കാണൂ..
കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ഒരു സംശയം.രാജപ്പന്‍ ചേട്ടന്റെ വീട്ടില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നില്ലേ?
ചേട്ടന്റെ ഭാര്യയും തിരോന്തരംകാരനും തമ്മില്‍ എന്തോ സംഗതികള്‍ നടക്കുന്നില്ലേ?
വെറും സംശയമാണ്..തെളിവൊന്നുമില്ല...
ശുദ്ധനായ രാജപ്പന്‍ചേട്ടനാകട്ടെ തിരോന്തരംകാരനെപറ്റി വലിയ മതിപ്പും...
പക്ഷെ ഞങ്ങളുടെ അന്നദാതാവായ രാജപ്പന്‍ ചേട്ടനെ പിന്നില്‍ നിന്ന് പാര പണിയുന്ന തിരോന്തരംകാരനെ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
പക്ഷെ അതിനു മുന്‍പ്‌ സംഗതി സത്യമാണെന്ന് ഉറപ്പിക്കണ്ടേ?
അതിനു WINDOWS OPERATING ല്‍ വിദഗ്ദനായ മൂങ്ങ രാജുവിനെ ശട്ടം കെട്ടി.
മൂങ്ങയുടെ റിപ്പോര്‍ട്ട് പോസിറ്റീവ്‌ ആകണേഎന്നാ പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ കാത്തിരുന്നു.
സന്ധ്യയും ഉഷസുമായി മൂന്ന് ദിവസങ്ങള്‍ കടന്നു പോയി.
നാലാം നാള്‍ മൂങ്ങയുടെ റിപ്പോര്‍ട്ട് കേട്ട ഞങ്ങള്‍ ഞെട്ടിപ്പോയി..
മൂങ്ങ പറഞ്ഞതിങ്ങനെ
" സംഭവം സത്യമാണ്.തിരോന്തരം കാരനും ചേച്ചിയും തമ്മില്‍ ഡിങ്കോള്‍ഫി നടന്നു .പക്ഷേ...."
മൂങ്ങ ബീഡി കത്തിച്ചു ഒരു പുക ആഞ്ഞെടുത്തു.
"രാജപ്പന്‍ ചേട്ടന്‍ ഓണ്‍ദസ്പോട്ട് ഉണ്ടാരുന്നു" ആഞ്ഞെടുത്ത പുക മൂക്കില്‍ കൂടിയു വായില്‍ കൂടിയും വിട്ടു കൊണ്ടാണ് മൂങ്ങ രണ്ടാമത്തെ വാചകം പറഞ്ഞത്.
അടുത്ത വാചകം പറയുന്നതി മുന്നേ വായില്‍ വെക്കാന്‍ തുടങ്ങിയ ബീഡി സന്തോഷ്‌ വലിച്ചെടുത്തു കാലു കൊണ്ട് ചവിട്ടി അരച്ചു " മുഴുവന്‍ പറയെടാ" എന്ന് രാജുവിനോട് ഒരു അലര്‍ച്ച ആയിരുന്നു.
മൂങ്ങ രാജു പറഞ്ഞ പ്രകാരം ആവേശകരമായ ഒരു ഫുട്ബോള്‍ കളി ത്രില്ലോടെ കാണുന്നത് പോലെ രാജപ്പന്‍ ചേട്ടനും അവിടെ ഉണ്ടായിരുന്നത്രേ...ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചേട്ടന്‍ ചില നിര്‍ദേശങ്ങളും കൊടുക്കുക ഉണ്ടായത്രേ...(ഫൌള്‍ ചേട്ടന്‍ വച്ച് പൊറുപ്പിക്കാറില്ലെങ്കിലും ഇത് മൂങ്ങ കയ്യീന്നിട്ടു കാച്ചിയതാകാനെ തരമുള്ളൂ )
'മല്‍സരം' അവസാനിച്ചു കഴിഞ്ഞപ്പോള്‍ FAIR PLAY അവാര്‍ഡ്‌ നല്‍കി തിരോന്ത്രം കാരനെ ആദരിച്ചോ എന്ന് മൂങ്ങ വ്യക്തമാക്കിയില്ല..

എന്തായാലും പിറ്റേന്ന് തന്നെ രാജപ്പന്‍ ചേട്ടന് ഞങ്ങള്‍ പുതിയ പേര് നല്‍കി "റഫറി"
Shared publicly