Profile cover photo
Profile photo
Ente Krishi
53 followers -
Kerala's first online market for farmers
Kerala's first online market for farmers

53 followers
About
Ente Krishi's posts

Post has attachment
അഴകിനും ആരോഗ്യത്തിനും ഏത്തപ്പഴം
***************************

ഹൃദയാരോഗ്യത്തിനു ഗുണകരമാണ് ഏത്തപ്പഴം. അതില്‍ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നതിനു സഹായകമെന്നു പഠനം. മാത്രമല്ല സോഡിയം കുറവും. കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയടങ്ങിയതിനാല്‍ ഏത്തപ്പഴം ബിപി നിയന്ത്രിതമാക്കുമെന്ന് ഗവേഷകര്‍. അതു ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. 

പൊട്ടാസ്യം കോശങ്ങളിലൂടെ ശരീരമെമ്പാടും സഞ്ചരിക്കുന്നു. ഇത് തലച്ചോറിലേക്ക് ഓക്‌സിജനെത്തിക്കുന്നതിനു രക്തചംക്രമണ വ്യവസ്ഥയ്ക്കു സഹായകമാകുന്നു. ഹൃദയമിടിപ്പ് ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനും ശരീരത്തില്‍ ജലത്തിന്റെ സംതുലനം നിലനിര്‍ത്തുന്നതിനും പൊട്ടാസ്യത്തിന്റെ സാന്നിധ്യം സഹായകം. ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്നതരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു സഹായകം. ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിര്‍ത്തുന്നു.

ഏത്തപ്പഴത്തില്‍ ബി വിറ്റാമിനുകള്‍ ധാരാളം. ഇവ നാഡികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. അതിലുളള പൊട്ടാസ്യം മനസിന്റെ ബുദ്ധിപരമായ കഴിവുകള്‍ ഊര്‍ജ്വസ്വലമാക്കി നിലനിര്‍ത്തുന്നു, പഠനപരമായ കഴിവുകള്‍ മെച്ചപ്പെടുത്തുന്നു. വിദ്യാര്‍ഥികള്‍ ഏത്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. വിറ്റാമിനുകളായ ബി6, സി, എ, ഡയറ്ററി നാരുകള്‍, ബയോട്ടിന്‍, കാര്‍ബോഹൈഡ്രേറ്റ്, മഗ്നീഷ്യം, സിങ്ക്, റൈബോഫ്‌ളാവിന്‍, മാംഗനീസ്, ഇരുമ്പ് തുടങ്ങി ധാരാളം പോഷകങ്ങളുടെ ഇരിപ്പിടമാണ് ഏത്തപ്പഴം. 

വിളര്‍ച്ചാസാധ്യത ഒഴിവാക്കുന്നതിന് ഇരുമ്പ് സഹായകം. കേരളത്തിലെ സ്‌കൂള്‍കുട്ടികളില്‍ വിളര്‍ച്ച കണെ്ടത്തിയതിന്റെ പശ്ചാത്തലത്തിലാവാം ടീച്ചര്‍ അങ്ങനെ പറഞ്ഞത്. ഇരുമ്പ് ധാരാളമടങ്ങിയ മറ്റു വിഭവങ്ങള്‍ക്കൊപ്പം വിറ്റാമിന്‍ സി അടങ്ങിയ ഏത്തപ്പഴവും ശീലമാക്കിയാല്‍ ക്ഷീണം, തലവേദന, ശ്വാസം കിട്ടാതെ വരിക, ക്രമരഹിതമായ ഹൃദയതാളം തുടങ്ങി വിളര്‍ച്ചയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ അകറ്റാം.

ഏത്തപ്പഴത്തില്‍ വിറ്റാമിന്‍ എ ധാരാളം. കൊഴുപ്പില്‍ ലയിക്കുന്നതരം വിറ്റാമിനാണിത്. കണ്ണുകളുടെ ആരോഗ്യത്തിനും നിശാന്ധത ഒഴിവാക്കുന്നതിനും വിറ്റാമിന്‍ എ അത്യന്താപേക്ഷിതം. പ്രായമായവരില്‍ അന്ധതയ്ക്കുളള മുഖ്യകാരണമാണു മാകുലാര്‍ ഡീജനറേഷന്‍. അതിനുളള സാധ്യത കുറയ്ക്കുന്നിന് ഏത്തപ്പഴം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പഠനങ്ങള്‍ പറയുന്നു.

ആമാശയ അള്‍സറിന് ഇടയാക്കുന്ന അസിഡിറ്റിയും തുടര്‍ന്നുണ്ടാകുന്ന നെഞ്ചെരിച്ചിലും മറ്റും ഒഴിവാക്കുന്നതിന് ഏത്തപ്പഴം ഗുണപ്രദം. സ്വാഭാവിക അന്റാസിഡ് ആയി പ്രവര്‍ത്തിക്കുന്നു. ആമാശയത്തിന്റെ ഉള്‍ഭിത്തിയില്‍ പ്രത്യേക ആവരണം തീര്‍ത്ത് ആസിഡുകളില്‍ നിന്നു സംരക്ഷണം നല്കുന്നതിനും ഏത്തപ്പഴം ഉത്തമം. ഏത്തപ്പഴത്തിലുളള ുൃീലേമലെ ശിവശയശീേൃ െഎന്ന പദാര്‍ഥം ആമാശയ അള്‍സറിനിടയാക്കുന്ന ബാക്ടീരിയയില്‍ നിന്നു സംരക്ഷണം നല്കുന്നു. വിളഞ്ഞു പാകമായി പഴുത്ത നാടന്‍ ഏത്തപ്പഴം മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. അതിലുളള ജലത്തില്‍ ലയിക്കാത്ത തരം നാരുകള്‍ കുടലിലൂടെ മാലിന്യങ്ങളുടെ നീക്കം എളുപ്പമാക്കുന്നു. 

വിഷപദാര്‍ഥങ്ങളെയും ഘനലോഹങ്ങളെയും ശരീരത്തില്‍ നിന്നു പുറന്തളളുന്നതിനും ഗുണപ്രദം. കുടലില്‍ കാണപ്പെടുന്ന മിത്രങ്ങളായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഉത്തേജകമായി ഏത്തപ്പഴത്തിലുളള ഫ്രക്‌റ്റോ ഒലിഗോ സാക്കറൈഡ് പ്രവര്‍ത്തിക്കുന്നു. ദഹനരസംഉത്പാദിപ്പിക്കുന്നതിനും പോഷകങ്ങളുടെ ആഗിരണത്തിനും അതു സഹായകം. ദഹനശേഷി മെച്ചപ്പെടുന്നതിനും ഉപദ്രവകാരികളായ ബാക്ടീരിയകള്‍ ശരീരത്തിനു ദോഷകരമാകുന്നതു തടയുന്നതിനും അതു സഹായകം. 

അതിസാരത്തെത്തുടര്‍ന്നു ശരീരത്തില്‍ നിന്നു നഷ്ടമാകുന്ന ഇലക്ട്രോളൈറ്റുകളെ തിരിച്ചുപിടിക്കുന്നതിനു സഹായകമായ ഭക്ഷണമാണ് ഏത്തപ്പഴം. അതിലുളള ജലത്തില്‍ ലയിക്കുന്നതരം പെക്റ്റിന്‍ നാരുകള്‍ കുടലില്‍ ദ്രവഭക്ഷണത്തിന്റെ ആഗിരണത്തിനു സഹായകം. പൈല്‍സ് സുഖപ്പെടുത്തുന്നതിനും ഏത്തപ്പഴം ഗുണപ്രദം.

ചര്‍മത്തിന്റെ ഇലാസ്തിക നിലനിര്‍ത്തുന്നതിനു സഹായകമായ വിറ്റാമിന്‍ സി, ബി6 തുടങ്ങിയ പോഷകങ്ങള്‍ ഏത്തപ്പഴത്തില്‍ ധാരാളം. ഏത്തപ്പഴത്തിലുളള ആന്റിഓക്‌സിഡന്റുകളും മാംഗനീസും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തില്‍നിന്നു ചര്‍മകോശങ്ങളെ സംരക്ഷിക്കുന്നു. ചുരുക്കത്തില്‍ ചര്‍മത്തിന്റെ തിളക്കവും ചെറുപ്പവും നിലനിര്‍ത്തുന്നതിന് ഏത്തപ്പഴം പതിവായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു ഗുണകരം. ഏത്തപ്പഴത്തില്‍ 75 ശതമാനം ജലാംശമുണ്ട്. ഇത് ചര്‍മം ഈര്‍പ്പമുളളതാക്കി സൂക്ഷിക്കുന്നതിനു സഹായകം. ചര്‍മം വരണ്ട് പാളികളായി അടരുന്നതു തടയുന്നു.

Courtesy: http://karshakanmagazine.blogspot.in/
Photo

Post has attachment
ഇനി മുതല്‍ സ്‌പോഞ്ചിലും ചീര മുളപ്പിക്കാം
*****************************
സ്‌പോഞ്ചിലും ചീര മുളപ്പിക്കുന്ന വിദ്യയുമായി പീച്ചി ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. കേരള ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ചു ആലപ്പുഴ എസ്ഡിവി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്ന സയന്‍സ് എക്‌സിബിഷനിലാണ് ഈ രീതി ഒരുക്കിയിരിക്കുന്നത്. ചീര കൂടാതെ മറ്റു ചെറിയ വിത്തുകളും ഇങ്ങനെ മുളപ്പിച്ചെടുക്കാം.

പ്ലാസ്റ്റിക് ട്രേയുടെ ഉള്ളില്‍ സ്‌പോഞ്ച് കടത്തി അതില്‍ വെള്ളമൊഴിച്ചതിനുശേഷം ചെറിയവിത്തുകള്‍ പാകുകയാണ് ആദ്യം ചെയ്യുന്നത്. പത്തുപന്ത്രണ്ടുദിവസത്തിനുള്ളില്‍ ചീരവിത്തുകള്‍ പറിച്ചുമാറ്റാവുന്ന രീതിയില്‍ വളരും. ഇതിനുശേഷം പറിച്ചുമാറ്റുന്ന വിത്തുകള്‍ മണ്ണിലേക്കു നടാം.

Courtesy : http://karshakanmagazine.blogspot.in/
Photo

Post has attachment
Photo

Post has attachment
Photo

Post has attachment
Photo

Post has attachment

Post has attachment

Post has attachment

Post has attachment
മട്ടുപ്പാവില്‍ സവാളയും

Post has attachment
പ്രമേഹം മാറ്റും സുന്ദര്‍ ബന്‍...!!

കൊല്‍ക്കത്ത: ലോകത്തെ ഏറ്റവുംവലിയ കണ്ടല്‍ക്കാടായ സുന്ദര്‍ബനില്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള മരുന്നുണ്ടെന്ന് ഗവേഷകര്‍. സുന്ദര്‍ബനിലെ 'സുന്ദരി' മരങ്ങളുടെ ഇലയിലും വേരിലും പ്രമേഹം ശമിപ്പിക്കുന്ന ഘടകങ്ങളുണ്ടെന്നാണ് പശ്ചിമബംഗാളിലെ ആര്‍.ജി. കര്‍ മെഡിക്കല്‍കോളേജിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഇവയുടെ പേറ്റന്റിനായി ഉടന്‍ ശ്രമിക്കുമെന്ന് പഠനസംഘത്തിന്റെ തലവന്‍ അഞ്ജന്‍ അധികാരി പറഞ്ഞു.

അഞ്ചുവര്‍ഷം സുന്ദര്‍ബനില്‍ നടത്തിയ പഠനത്തിലാണ് 'സുന്ദരി' മരങ്ങളുടെ പ്രത്യേകത സംഘം മനസ്സിലാക്കിയത്. സുന്ദര്‍ബന്‍റെ പരിസരത്തെ ആളുകള്‍ പല കണ്ടല്‍ച്ചെടികളും മരുന്നായി ഉപയോഗിക്കാറുണ്ട്. ഇക്കാരണത്താലാണ് ഇവിടെ പഠനം നടത്തിയത്.

'സുന്ദരി മരം' എന്നറിയപ്പെടുന്ന ഹെറിറ്റിയേറ ഫോംസുള്‍പ്പെടെ 65 ഇനം കണ്ടലുകള്‍ ഇവിടെയുണ്ട്. സുന്ദരി മരങ്ങളുടെ ധാരാളിത്തമാണ് ഈ കണ്ടല്‍ക്കാടിന് സുന്ദര്‍ബന്‍ എന്ന് പേരുകിട്ടാന്‍ കാരണം. ഈ മരത്തിലും റൈസൊപോറ മ്യുക്രോനാട്ട എന്ന കണ്ടലിലുമാണ് പ്രധാനമായും പഠനം നടത്തിയത്.

സുന്ദരി മരത്തിന്റെ ഇലച്ചാര്‍ പതിവ് പ്രമേഹ മരുന്നിനൊപ്പം കഴിച്ചവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെവേഗം സാധാരണനിലയിലായെന്ന് അധികാരി പറഞ്ഞു. ടൈപ്പ് രണ്ട് പ്രമേഹത്തിനുള്ള മിക്ക മരുന്നുകളും കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞ് രോഗി അപകടനിലയിലെത്താനിടയുണ്ട്. സുന്ദരി മരത്തിന്റെ ഇലച്ചാറ് കഴിച്ചാല്‍ ഇങ്ങനെ സംഭവിക്കില്ലെന്നതാണ് ഇതും മറ്റുമരുന്നുകളുംതമ്മിലുള്ള വ്യത്യാസമായി ഗവേഷകസംഘം പറയുന്നത്. ഈ മരത്തിന്റെ ശിഖരങ്ങളില്‍നിന്ന് തൂങ്ങിനില്‍ക്കുന്ന വേരുകളിലും പ്രമേഹം ശമിപ്പിക്കുന്ന ഘടകങ്ങളുണ്ട്.

പതിവായി ഒരു ഗുളിക കഴിക്കുന്ന രോഗി ഗുളികയുടെ അളവ് പകുതിയാക്കി ഒപ്പം സുന്ദരിമരത്തിന്റെ ഇലച്ചാറോ വേരിന്റെ നീരോ കഴിച്ചാല്‍ വേഗം ഫലമുണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു.

ഈ കണ്ടെത്തല്‍ പുറത്തുവന്നതോടെ ഒട്ടേറെ കുത്തകകമ്പനികള്‍ സമീപിച്ചിട്ടുണ്ടെന്നും പേറ്റന്റ് നേടിയ ശേഷം വാണിജ്യാടിസ്ഥാനത്തില്‍ മരുന്നു നിര്‍മിക്കുന്ന കാര്യം തീരുമാനിക്കുമെന്നും അധികാരി പറഞ്ഞു. പശ്ചിമബംഗാള്‍ സര്‍ക്കാറിന്റെ ശാസ്ത്രസാങ്കേതിക വിഭാഗവുമായി ചേര്‍ന്നായിരുന്നു സുന്ദര്‍ബനിലെ പഠനം.
Photo
Wait while more posts are being loaded