Profile cover photo
Profile photo
Lazar Dsilva (ലാസർ ഡിസിൽവ)
56 followers
56 followers
About
Lazar's posts

Post has attachment
ഭാദ്രമാസത്തിൽ, മറാത്തയെ തൊട്ടുതൊട്ട്... - രണ്ട്
"എന്താണ് ഇത്രയും താമസിച്ചത്?" ഏതാണ്ട് ഒരു മണിക്കൂർ കാത്തിരിക്കേണ്ടി വന്നതിന്റെ നീരസം മറച്ചുവയ്ക്കാതെ ഞാൻ അയാളോട് ചോദിച്ചു. "നിങ്ങളുടെ വിളിവരുമ്പോൾ ഞാൻ പാടത്ത് പണിയിലായിരുന്നു. ഒന്ന് കുളിച്ചു വസ്ത്രംമാറേണ്ട സമയമേ എടുത്തിട്ടുള്ളൂ. ഈ നേരത്ത് റോഡിൽ അല്പം തിരക്ക...

Post has attachment
ഭാദ്രമാസത്തിൽ, മറാത്തയെ തൊട്ടുതൊട്ട്... - ഒന്ന്
ഈ കൊച്ചുവെളുപ്പാൻ കാലത്ത്, മുംബൈയിലെ ഗോരെഗോൻ എന്ന സ്ഥലത്ത് തെക്കോട്ട് പോകാനുള്ള ഒരു ബസ് കാത്തുനിൽക്കുകയാണ് ഞങ്ങൾ... ദീർഘദൂര ബസ് യാത്രകൾ നടത്തിയിട്ട് ഇപ്പോൾ പതിറ്റാണ്ടുകളാവുന്നു. ഞങ്ങൾ ബസ് യാത്രകളിൽ നിന്നും വിട്ടുപോയ വർഷങ്ങളുടെ ഇടവേളയിൽ ഗംഭീരമായ ലക്ഷ്വറി ബസു...

Post has attachment
ഗുഹാക്ഷേത്രവും പടിഞ്ഞാറൻകാറ്റും
രാജ്യങ്ങൾക്കും സമുദ്രങ്ങൾക്കും ഇപ്പുറമിരിക്കുമ്പോൾ ഒരു ദിവസം ഭാര്യയാണ് ഏതോ ആഴ്ചപ്പതിൽ വന്ന ആ ചെറിയ കുറിപ്പ് കാണിച്ചുതന്നത്; നാട്ടിൽ ഞങ്ങൾ താമസിക്കുന്നതിനടുത്തായി സന്ദർശനയോഗ്യമായ ഒരു കുന്നുണ്ടത്രേ. കൗമാര, യൗവ്വനാരംഭ കാലത്ത് ഒട്ടൊക്കെ കറങ്ങിനടന്ന പ്രദേശമാണെങ്...

Post has attachment
ഹരിതമാദകം, കന്യാപാതം
മീൻമുട്ടി എന്ന പേരിൽ കേരളത്തിൽ പല വെള്ളച്ചാട്ടങ്ങൾ ഉണ്ട്. വയനാടിലേത് പ്രശസ്തമാണ്. തിരുവനന്തപുരം ജില്ലയിലും അതേ പേരിൽ ഒരെണ്ണമുണ്ട്. ഇതുകൂടാതെ പ്രാദേശികമായി അറിയപ്പെടുന്ന വേറേയും മീൻമുട്ടികളുണ്ടെന്ന് മനസ്സിലാക്കുന്നു. രസകരമായ ഈ പേരുവന്നതിന് കാരണമായി പറയപ്പെടു...

Post has attachment
ആൽപൈൻ കലൈഡെസ്കോപ് - പതിമൂന്ന്
ദൂരെ, ഹിമാവൃതമായ ശൈലാഗ്രം സൂര്യവെട്ടത്തിൽ തിളങ്ങുന്നു. ആൽപ്സിൽ നിന്നും അകലേക്ക്‌ പോയ രണ്ടു ദിവസത്തിനു ശേഷം അതിന്റെ പരിസരങ്ങളിലേയ്ക്ക് മടങ്ങിവന്നിരിക്കുകയാണ് ഞങ്ങൾ. അതിരാവിലെ മിലാനിൽ നിന്നും ആരംഭിച്ച യാത്രയാണ്. ഒരു വൃത്തം പൂർത്തിയാക്കി, ഈ സഞ്ചാരം ആരംഭിച്ച ജന...

Post has attachment
ആൽപൈൻ കലൈഡെസ്കോപ് - പന്ത്രണ്ട്
മിലാനിലെ ഓരോ ഇടവഴിയിലും, നിരത്തിലേയ്ക്ക് ഇറക്കിക്കെട്ടിയിരിക്കുന്ന ഓരോ ചായപ്പീടികയിലും, ഞാൻ പരിചയമുള്ള ഒരാളെ തിരഞ്ഞുകൊണ്ടിരിന്നു - ഉംബേർത്തോ എക്കോയെ (Umberto Eco). (ഞങ്ങൾ ഈ മിലാൻ യാത്ര നടത്തുന്ന 2015 ജൂൺ മാസത്തിൽ അദ്ദേഹം മരിച്ചിരുന്നില്ല. അത് സംഭവിക്കുന്നത്...

Post has attachment
ആൽപൈൻ കലൈഡെസ്കോപ് - പതിനൊന്ന്
ഒരല്പം ഇച്ഛാഭംഗത്തോടെ ഞാൻ ആ ചെറിയ വഴിയോരക്കെട്ടിടത്തിൽ നിന്നും ഇറങ്ങി മഴനനഞ്ഞു വന്ന് കാറിൽകയറി, പുതിയൊരു രാജ്യത്തിന്റെ മണ്ണിലൂടെ ഡ്രൈവുചെയ്യാൻ തുടങ്ങി. സ്വിറ്റ്സർലാൻഡിൽ നിന്നും ഇറ്റലിയിലേയ്ക് കടക്കുന്ന ഭാഗത്താണ് ഞങ്ങൾ. ഷെങ്കൻ വിസയുടെ പരിധിയിൽ വരുന്ന രാജ്യങ്...

Post has attachment
ആൽപൈൻ കലൈഡെസ്കോപ് - പത്ത്
ജാലകവിടവിലൂടെ അരിച്ചെത്തിയ, കുട്ടികളുടെ കലപില ശബ്ദമാണ് ഉറക്കത്തിൽ നിന്നും ഉണർത്തിയത്. വാതിൽ തുറന്ന് ഹോട്ടൽ മുറിയുടെ ബാൽക്കണിയിലേക്കിറങ്ങി. അതിപ്രഭാതത്തിന്റെ രൂക്ഷശീതം മുറിക്കുള്ളിലേയ്ക് ഇരച്ചുകയറി. ഇരുണ്ട പ്രഭാതമാണ്. അകലങ്ങളിൽ മലനിരകൾ മങ്ങി കാണപ്പെടുന്നു. ഒ...

Post has attachment
ആൽപൈൻ കലൈഡെസ്കോപ് - ഒൻപത്
'ഗോത്താബിലെ ഡിസിൽവ' എന്നൊരു കളിയാക്കൽ പേരുണ്ടായിരുന്നു എനിക്ക് കൗമാരകാലത്ത്, കൂട്ടുകാരുടെയിടയ്ക്ക്. നാട്ടിലെ വായനശാല അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന കയ്യെഴുത്തു മാസികയിൽ ഞാനെഴുതിയ ഒരു കഥയുടെ പശ്ചാത്തലം ഗോത്താബായിരുന്നു (കൗമാരത്തിൽ ആരാണ് കഥകളെഴുതാത്തത്...!)...

Post has attachment
ആൽപൈൻ കലൈഡെസ്കോപ് - എട്ട്
എസ്. കെ. പൊറ്റക്കാട്ടോ രാജൻകാക്കനാടനോ രവീന്ദ്രനോ അഷാമേനോനോ അല്ല അക്കാര്യത്തിൽ ഒരു ദിശാബോധം നല്കിയത് - പട്ടണങ്ങൾ നടന്നുതന്നെ കാണണം എന്ന് മനസ്സിലാക്കിയത് സന്തോഷ് ജോർജ്ജ് കുളങ്ങരയിൽ നിന്നാണ്‌. നടന്നു സഞ്ചരിക്കുന്ന ഒരുപാടുപേരുണ്ട്. ഇന്ത്യയുടെ അധികഭാഗവും നടന്നു ...
Wait while more posts are being loaded