Profile cover photo
Profile photo
D PRADEEP KUMAR
347 followers
347 followers
About
D PRADEEP's posts

Post has attachment
D PRADEEP KUMAR commented on a post on Blogger.
പി.കെ.ബാല കൃഷ്ണനെ പിരിച്ചുവിട്ടതിനെക്കുറിച്ച് അസാധാരണമായ ഒരു മുഖപ്രസംഗം പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അത് ആരുടെയെങ്കിലും കൈവശമുണ്ടോ? ബാലകൃഷണന്റെ അടുത്ത സുഹൃത്തായ, കേരളകൗണ്ടി കൊച്ചി ലേഖകനും എഴുത്തുകാരനുമായ പെരുന്ന തോമസും പിരിച്ചുവിടപ്പെട്ടു.

Post has attachment

“പെരുന്ന തോമസ്;ഒരു ബഷീർക്കാലത്തിന്റെ സ്മരണകൾ”,മാതൃഭൂമി നഗരം (എറണാകുളം) ഇന്ന് (7.11.2016) (7.11.2016)പ്രസിദ്ധീകരിച്ച ലേഖനം.

Post has attachment
35 വർഷം മുൻപ്. ചങ്ങനാശ്ശേരി എസ്.ബി.കോളേജ് വിദ്യാർത്ഥിയായിരിക്കെ ബാംഗ്ലൂരിൽ ടൂർ പോയപ്പോൾ എടുത്ത ചിത്രം, റോസ് റീത്ത അയച്ചു തന്നത്. ഉഷ, അകാലത്തിൽ വിട്ടുപിരിഞ്ഞ വി.സി.ജോസഫ് എന്നിവർക്കൊപ്പം ഞാൻ.
Photo

Post has attachment

Post has attachment
ഉറൂബ്:കഥയുടെ നിത്യവസന്തം
എല്ലാ മനുഷ്യരും സുന്ദരികളും സുന്ദരൻമാരുമാണെന്ന് അദ്ദേഹം നമ്മളോട് പറഞ്ഞു.നൻമയുടെ തൂവെളിച്ചം പ്രസരിക്കുന്ന കഥകളും നോവലുകളുമെഴുതി അത് കാണിച്ചു തന്നു. നമ്മളിൽ മിക്കവരും ഒട്ടും ഇഷ്ടപ്പെടാത്ത പന്നിക്കു പോലും ചന്തമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ...

Post has attachment
ഏറ്റവും ദുഖകരമായ വാർത്ത.അല്പ സമയം മുൻപ് ചിത്രകാരൻ (ടി.മുരളി) അറിയിച്ചതാണ്.മുതിർന്ന ബ്ലോഗർ 'കടത്തനാടൻ - എടച്ചേരിദാസൻ - നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. ഇന്നു രാവിലെ മഞ്ചേരിയിലുള്ള ഇളയ മകളുടെ വീട്ടിൽ വച്ചായിരുന്നു, അപ്രതീക്ഷിതമായ അന്ത്യം. മൃതദേഹം സ്വദേശമായ വടകരയ്ക്ക് കൊണ്ടു പോകുന്നു.ഇടതു പക്ഷ പ്രസ്ഥാനങ്ങളിലൂടെ തീക്ഷ്ണയൗവനത്തിൽ ത്യാഗനിർഭരമായ പോരാട്ടങ്ങൾ നയിച്ച ദാസേട്ടനെ ബ്ലോഗ് അക്കാദമി നടത്തിയ ശില്പശാലകളിലൂടെയാണ് പരിചയപ്പെട്ടത്. വടകരയിൽ അദ്ദേഹം മുൻകൈയെടുത്ത് നടത്തിയ ബ്ലോഗ് ശില്ലശാലയിൽ ആ സംഘാടനാപാടവം ഏറെ ശ്രദ്ധിക്കപ്പെട്ടു.ബ്ലോഗിൽ വ്യതിരിക്തമായ ഇടപെടലുകൾ നടത്തി ഏറെ സജീവമായ അദ്ദേഹം, മതചടങ്ങുകളില്ലാതെ, നാട്ടുകാരുടെ മുഴുവൻ ആഘോഷമായി, മകളുടെ വിവാഹം നടത്തി മാതൃകയായി.ചിത്രകാരനെതിരെ സൈബർ കരിനിയമം ഉപയോഗിച്ച് കേസ്സെടുത്തപ്പോൾ, അതിനെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങിയതും ദാസേട്ടനായിരുന്നു. (ബ്ലോഗ് കൗൺസിൽ എന്ന സംഘടന രജിസ്റ്റർ ചെയ്ത് പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും വിർച്ച്വൽ ലോകത്ത് വിഹരിക്കുന്നവരെ സംഘടനയുടെ നിയത രൂപത്തിൽ ഒന്നിപ്പിക്കാനായില്ല). ഒഡേസ സിനിമാ പ്രസ്ഥാനമുൾപ്പെടെ ധാരാളം ബദൽ ജനകീയ കൂട്ടായ്മകളുടെയും സജീവ പ്രവർത്തകനായിരുന്നു, അദ്ദേഹം.ഇനിയും എത്രയോ കർമ്മകാണ്ഡങ്ങൾ ബാക്കി വച്ചിട്ടാണ് ദാസേട്ടൻ മടങ്ങിയത്....വിട .
Photo

Post has attachment

Post has attachment
ഒറ്റയാന്റെ കഥാപ്രപഞ്ചം
‘ ‘ ഇ ത് എന്റെ അവസാനത്തെ അഭിമുഖമായിരിക്കും” എന്നു പറഞ്ഞായിരുന്നു,തുടക്കം.​ - 2011​ അവസാനം,ആകാശവാണിയുടെ കേരളത്തിലെ എല്ലാ നിലയങ്ങളും പ്...

Post has attachment
കാര്യവട്ടത്ത് പഠിക്കുമ്പോഴായിരുന്നു ആകാശവാണി - ദൂരദർശൻനിലയങ്ങളിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് നിയമനത്തിന് 1985ൽ യു.പി.എസ്.സി നോട്ടിഫിക്കേഷിനറങ്ങുന്നത്. അടിസ്ഥാന യോഗ്യത പി.ജി. എം.എ കഴിഞ്ഞ് എം .ജെയ്ക്കെത്തിയ ഞങ്ങൾ 4 പേർക്ക് അപേക്ഷിക്കാം.ജി.വേണുഗോപാൽ, ജോസ് ജൂഡ് മാത്യു ,കൊരൂള വർഗ്ഗീസ് എന്നിവർ ക്ലാസിൽ വച്ച് അപേക്ഷ പൂരിപ്പിച്ചപ്പോൾ ഞാനവരോട് ചോദിച്ച ചോദ്യം ഓർമ്മയുണ്ട്.. എം.ജെയ്ക്ക് പഠിക്കാൻ വന്നിട്ട് ആരെങ്കിലും ഈ സർക്കാർ പണിക്ക് പോ കുമോ? അപേക്ഷിച്ചവർ 1988ൽ ആകാശവാണിയിലും ദൂരദർശനിലും ചേർന്നു. മാതൃഭൂമി മുതൽ ഇന്ത്യൻ എക്സ്പ്രസ് വരെ ഏഴു വർഷം കറങ്ങിത്തിരിഞ്ഞ് ,പത്രപ്രവർത്തനത്തെക്കുറിച്ചുള്ള എല്ലാ മിഥ്യാധാരണകളും അവസാനിപ്പിച്ചാണ്, അവസാനം , 1992 ൽ ഞാൻ ആകാശവാണിയിലെത്തുന്നത്. മോഹമുക്തിക്കു വഴിയൊരുക്കിയ പത്രങ്ങൾക്ക് നന്ദി. അവിടെ തുടർന്നിരുന്നുവെങ്കിൽ ഈ ഞാൻ ഉണ്ടാകുമായിരുന്നില്ല. നിഷ് ഗുണപരബ്രഹ്മങ്ങളെ മാത്രം മതി, അവർക്ക് .
Wait while more posts are being loaded