Profile cover photo
Profile photo
utto pian
96 followers -
എന്നെക്കുറിച്ച് എന്ത് പറയാം ?
എന്നെക്കുറിച്ച് എന്ത് പറയാം ?

96 followers
About
Communities and Collections
View all
Posts

Post has attachment
മഹാപ്രസ്ഥാനം
മകരമാവുമ്പോള്‍ കടലില്‍ നിന്ന്  സമതലങ്ങളിലൂടെ വളഞ്ഞുപുളഞ്ഞ് മലമുകളിലേക്കൊഴുകുന്ന ഒരു പുഴയുണ്ട് . പണ്ടുപണ്ടൊരിക്കല്‍,  ഞാനുമൊരു തുള്ളിയായ് ആപ്പുഴയിലൊഴുകിപ്പോയ്   കാട്ടിലെ തേവരെക്കാണാന്‍. ശരണമന്ത്രങ്ങള്‍ തുടിച്ചുനില്‍ക്കുന്ന സുവര്‍ണ്ണഗോപുരങ്ങള്‍ അതിവിശ്വാസത്തി...
Add a comment...

Post has attachment
ദുരവസ്ഥ
പങ്കായം തന്നെ  നങ്കൂരമായിപ്പോയ  വഞ്ചി ഞാന്‍. 
Add a comment...

Post has shared content
സ്‌‌ട്രെസ് മാനേജ്മെൻറ്; പാമ്പിനെ കൊണ്ട് വിഷമിറക്കൽ !

പതിമൂന്ന് കൊല്ലം മുന്നെ ഒരു ടെക് കോണ്‌‌ഫറൻസ്സിൽ ഒരു വിഷയം അവതരിപ്പിച്ചു പ്രസംഗിക്കാൻ അവസരം ലഭിച്ചു. പരിപാടി സാൻഫ്രാൻസിസ്കൊയിലെ മാസ്കോണി സെൻററിൽ. 2001 ൽ സ്റ്റീവ് ജോബ്സ് ഐപോഡ് അവതരിപ്പിച്ച അതേ സ്‌‌റ്റേജ്. ഞാനെഴുതിയ ഒരു ബുക്കിൻറെ പ്രചരണവും കൂടെയുണ്ട്.

പരിപാടി അടുക്കുംതോറും നെഞ്ചിടിപ്പ് കൂടി കൂടി വരുന്നു. ഉറക്കമില്ല. ആകെ പാടെ പരവേശം. ടെൻഷനടി ഒരു വശത്തൂടെ, പക്ഷെ പരിപാടി ഏറ്റതിനാൽ ഊരാൻ മാർഗ്ഗവുമില്ല. പരുപാടി അടുത്തപ്പോൾ ഒരു ചെറിയ ജലദോഷക്കോൾ. വായിക്ക് രുചിയുമില്ല. പക്ഷെ വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലൊ. ദിവസം എത്തി. ആ ഭീമൻ സ്‌‌റ്റേജിൽ വിറച്ചു തുള്ളി നിന്ന് വിഷയം അവതരിപ്പിച്ചു.

പരിപാടി തീർത്ത് പിൻ സ്‌‌റ്റേജിൽ കാത്തു നിന്നിരുന്ന ഭാര്യെ നോക്കി ചിരിക്കാൻ ശ്രമിച്ചു. ചിരിക്ക് ഒരു വശപ്പിശക്. അങ്ങ് ഏശുന്നില്ല. മുഖം ഒരു വശം കോടി പോയി. ബെൽസ് പാൾസി എന്ന് പറയും. ഫേഷ്യൽ നേർവ്വിനു വരുന്ന ഒരു വൈറൽ ഇൻഫെക്ഷനാണ് കാരണം. ഇത് സാധാരണ, ലൈംസ് ഡിസീസ്, ഹെർപ്പിസ് തുടങ്ങിയ രോഗങ്ങൾ മൂലമായിരിക്കാം. അതിനാൽ, ഡോക്ടർമ്മാർ പിന്നെ ഒരു അർമ്മാദമായിരുന്നു. എല്ലാ ടെസ്‌‌റ്റും നടത്തി. ലൈംസില്ല, ഹെർപ്പിസ്സില്ല ഒന്നുമില്ല. പക്ഷെ ബെൽസ് പാൾസിക്ക് കാരണം കണ്ടെത്താൻ ഒന്നും തന്നെയില്ല. അങ്ങനെ അവർ വിധിയെഴുതി. ഇഡിയൊപ്പതിക്. പ്രത്യേകിച്ച് കാരണമില്ല എന്നർത്ഥം.

പിന്നീട് രണ്ട് തവണ കൂടെ വന്നു. ജോലി രാജി വെച്ച് സംരംഭകനായ സമയത്താണത്. ശമ്പളക്കാരനിൽ നിന്ന് ശമ്പളമില്ലാത്ത അവസ്ഥയോട് പൊരുത്തപ്പെടുന്ന സമയത്ത് കുറേ ടെൻഷനടിച്ചു. പിന്നീട് ഒരു ബന്ധുവായ കുട്ടി ആത്മഹത്യ ചെയ്ത സമയത്തും ബെൽസ് പാൾസി വന്നു. അപ്പഴും ലൈംസ്സിനൊക്കെ ടെസ്‌‌റ്റ് നടത്തി. ഒന്നും കണ്ടെത്താനായില്ല. ഇഡിയൊപ്പതിക്. അങ്ങനെയാണ് ഇത് സ്‌‌ട്രെസ്സ് ഇൻഡ്യുസ്ഡ് ആണെന്ന നിഗമനത്തിൽ ഡോക്ടർമ്മാർ എത്തുന്നത്. ഒന്നു രണ്ട് സ്‌‌റ്റഡികൾ നടന്നതല്ലാതെ ഈ നിഗമനത്തിന് പ്രത്യേകിച്ച് ശാസ്ത്രീയ പിന്തുണയില്ല. പക്ഷെ എൻറെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒന്നിൽ കൂടുതൽ തവണ ഒരേ കാര്യം റിപ്പീറ്റ് ചെയ്തു വന്നപ്പോൾ ആ നിഗമനത്തിലാണ് ഞാനും.

എത്ര വലിയ സ്‌‌ട്രെസ്സും താങ്ങാൻ കഴിയുന്ന ആളാണ് ഞാനെന്നാണ് സ്വയം കരുതിയിരുന്നതും, കരുതുന്നതും. പക്ഷെ, പഴയ പോലല്ല; നമ്മുടെ സ്‌‌ട്രെസ്സ് ടീമിനെ അഫക്ട് ചെയ്യിക്കാതിരിക്കാനുള്ള ബാദ്ധ്യത ഉണ്ട്. അതിനാൽ എല്ലാം സ്വയം ഒതുക്കാൻ ശ്രമിക്കും. ഒരു റിലീസ് വൈകിയാലൊ, ഉദ്ദേശിച്ച സ്പീഡിൽ കാര്യങ്ങൾ നടക്കാതെ വന്നാലുമൊക്കെ കടുത്ത സമ്മർദ്ദം അനുഭവപ്പെടും. അതൊക്കെ മാനേജ് ചെയ്യുക എന്നത് ഒരു ഞാണിൻമ്മേൽ കളിയാണ്. മനസ്സ് ഇതൊക്കെ താങ്ങുമെങ്കിലും, ശരീരം സ്‌‌ട്രെസ്സിനോട് പ്രതികരിക്കുന്നത് പലവിധമാണ്. ചിലർക്ക് നെഞ്ചിടിപ്പ് കൂടും (പാൽപിറ്റേഷൻ). പ്രഷറു കൂടും. എനിക്ക് ബെൽസ് പാൾസിയും.

സ്‌‌ട്രെസ്സ് അല്ലെങ്കിൽ സമ്മർദ്ദം കൄത്യമായി ഡിഫൈൻ ചെയ്യാനൊക്കില്ല. കാരണം ഇത് വളരെ വയക്തികമാണെന്നതാണ് കാരണം. എന്നാലും വളരെ വിശാലാർത്ഥത്തിൽ ഒരു വ്യാഖ്യാനം ചമയ്‌‌ക്കുകയാണെങ്കിൽ; ഒന്നിൽ കൂടുതൽ ഔട്‌‌കം ഉള്ള ഒരു പ്രശ്നം അഭിമൂഖീകരിക്കുമ്പോൾ തോന്നുന്ന മനോനിലയാണ് സ്‌‌ട്രെസ്സ്. പ്രത്യേകിച്ച് ആ ഔട്‌‌കമ്മുകളിലെ ഏറ്റവും നെഗറ്റീവായ ഒന്നെടുത്ത് മനസ്സിലിട്ടുരുട്ടി ആ ഔട്‌‌കം ഉണ്ടായാൽ എന്തു ചെയ്യുമെന്ന് ആകുലപ്പെടുന്നതാണ് ‌‌ഇതിന് കാരണം.

സമ്മർദ്ദത്തെ അഭിമൂഖരിച്ച് കീഴ്‌‌പ്പെടുത്താൻ ഒരു പൊടിക്കൈ എനിക്കില്ല. പൂർണ്ണ വിജയം അവകാശപ്പെടാവുന്ന ഒരു കുറുക്കു വഴി ആർക്കും നൽകാനാവില്ല. ആകെ ചെയ്യാവുന്നത് കാര്യങ്ങളെ ലോജിക്കലായി അപഗ്രഥിക്കാനുള്ള ഒരു മനസ്സ് പാകപ്പെടുത്തി എടുക്കുക എന്നതാണ്. ആ ലോജിക്കൽ അപഗ്രഥനവും എളുപ്പമല്ല. കടുത്ത സമ്മർദ്ദങ്ങൾ ഉണ്ടാകുമ്പോൾ ലോജിക്കലായി കാര്യങ്ങളെ സമീപിക്കാൻ ഞാൻ അവലംബിക്കുന്ന ഒരു ഫ്രേയിംവർക് പരിചയപ്പെടുത്താം.

ആദ്യം ചെയ്യണ്ടത്, നമ്മുടെ പ്രശ്നങ്ങൾക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന ഔട്‌‌കമ്മുകൾ നിരത്തി ഒരു പേജിൽ എഴുതുക. ഏറ്റവും പോസിറ്റീവായ ഔട്‌‌ക്കം പേജിൻറെ ഏറ്റവും ഇടതു വശത്ത്. ഏറ്റവും നെഗറ്റീവ് വലതു വശത്ത്. ഇവയ്‌‌ക്ക് ഇടയിൽ തീർത്തും പോസിറ്റീവ് അല്ലെങ്കിലും എന്നാൽ അനഭിമതം അല്ലാത്തതുമായ ഔട്‌‌കമ്മുകൾ എഴുതുക. ഇത്രയും ആയി കഴിഞ്ഞാൽ, പ്രശ്നത്തെ അതിൻറെ എല്ലാ വ്യാപ്തിയോടെയും മനസ്സിലാക്കി കഴിഞ്ഞു എന്നർത്ഥം. ഇനി ഏറ്റവും പോസിറ്റീവായ കാര്യം നടക്കാൻ നിങ്ങളാൽ എന്തൊക്കെ ചെയ്യണം എന്ന് അതിന് ചുവട്ടിൽ എഴുതുക. ഏറ്റവും നെഗറ്റീവായ കാര്യം നടക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകളാണ് ചെയ്യണ്ടത് എന്നും നെഗറ്റീവ് ഔട്‌‌ക്കമ്മിന് ചുവട്ടിൽ എഴുതുക. ശ്രമിച്ചു നോക്കു. ഇത്രയും ചെയ്തു കഴിയുമപഴേ ഒരു വിധം ടെൻഷനൊക്കെ പമ്പ കടന്നിരിക്കും. നിങ്ങൾ കാര്യങ്ങളെ അപഗ്രഥിച്ചു കഴിഞ്ഞിരിക്കുന്നു. അവയെ തരണം ചെയ്യാനുള്ള പ്ലാനും തയ്യാറാക്കിയിരിക്കുന്നു. ഏറ്റവും നെഗറ്റീവായ ഔട്‌‌കം നടക്കാനുള്ള സാദ്ധ്യത തുലോം തുച്ഛമാണെന്ന് നിങ്ങൾക്ക് തന്നെ ബോദ്ധ്യപ്പെടും.

ഇനി കുറച്ചൂടെ ശാസ്‌‌ത്രീയമായ രീതി അവലംബിക്കാം. ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ വിവരിക്കാം. ഇവിടെ വെറും രണ്ട് ഔട് കം ഉള്ളതായ ഒരു സിറ്റ്വേഷനാണ് ഉപയോഗിക്കുന്നത്. ഒന്നികിൽ രോഗം അല്ലെങ്കിൽ രോഗമില്ല.

ഞാനിപ്പോൾ കുടുംബവുമായി നയാഗ്രയിലാണ്. മുടിഞ്ഞ തണുപ്പ്. മഴയും. ഇന്നലെ മുഴുവൻ ഡ്രൈവ് ചെയ്യുകയായിരുന്നു. ഇന്ന് മഴ നനഞ്ഞ് നടക്കണ്ടിയും വന്നു. അൽപം തൊണ്ട വേദനയും തലവേദനയും ഉണ്ട്. ഞാനിപ്പോൾ വിചാരിക്കുന്നത് ഫ്ലൂ ആയിരിക്കും എന്നാണ്. ഈ ആഴ്‌‌ച അസുഖമായി കിടക്കാനൊക്കില്ല. വീട് നിറയെ ബന്ധുക്കളാണ്. അടുത്ത ശനിയാഴ്ച ഒരു കുടുംബ ചടങ്ങുമുണ്ട്. പക്ഷെ ഇവിടെ ഫ്ലൂ സീസണാണ്. 90% ഫ്ലൂ ബാധിതർക്കും തൊണ്ട വേദന തല വേദന ഉണ്ടാവും എന്നെനിക്കറിയാം. ഞാൻ എനിക്ക് ഫ്ലൂ ആണെന്ന് ഉറപ്പിച്ചു. ഇതാണ് എൻറെ ഇപ്പഴത്തെ സാഹചര്യത്തിൻറെ ഏറ്റവും നെഗറ്റീവ് ഔട്‌‌ക്കം.

മനസ്സ് ഫ്ലൂ ആണെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഇതിനാണ് Base Rate Fallacy അല്ലെങ്കിൽ Base Rate Neglect എന്ന് വിളിക്കുന്നത്. ഏറ്റവും എളുപ്പം ലഭിക്കുന്ന ഒരു ഡാറ്റയിലൂന്നി ഒരു അനുമാനത്തിൽ എത്തുന്ന രീതിയാണ് ബെയിസ് റേറ്റ് ഫാലസി എന്ന് പറയുന്നത്. 90% ഫ്ലൂ ബാധിതർക്കും തൊണ്ട വേദനയും തലവേദനയും ഉണ്ടാവുമെന്നത് പൊതു ബോധമാണ്. അതാണ് എനിക്ക് ഈ അവസരത്തിൽ ഏറ്റവും എളുപ്പം സ്വീകരിക്കാവുന്ന ഡാറ്റ.

ഞാൻ വിട്ടില്ല. ഗൂഗിൾ ചെയ്തു. അതാ കിടക്കുന്നു ഒരു മെഡിക്കൽ സ്‌‌റ്റഡി. ഒരു നിശ്ചിത സമയത്ത് 5% പേർക്കേ ഫ്ലൂ ബാധ ഉണ്ടാകാനുള്ള സാദ്ധ്യത എന്ന് ഒരു സ്‌‌റ്റഡി പറയുന്നു. തൊട്ടടുത്ത് വേറെ ഒരു പഠനം, ജന സംഖ്യയിൽ 20% പേർക്ക് ഒരു നിശ്ചിത സമയത്ത് തൊണ്ട വേദനയും തല വേദനയും ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ടാവും എന്ന്. എൻറെ കയ്യിൽ ഒരു ഇക്വേഷനുണ്ട്. അതിൽ ഈ സംഖ്യകൾ തിരുകും. (90/100 * 5/100)/20/100 അല്ലെങ്കിൽ (0.9 * 0.05)/0.2 = 0.225. ഈ ഇക്വേഷൻ ശരിക്കും എടുത്തേഴുതിയാൽ

P (ഫ്ലൂ ആകാനുള്ള സാദ്ധ്യത | രോഗ ലക്ഷണങ്ങൾ) = P (രോഗ ലക്ഷണങ്ങൾ | ഫ്ലു) * P (ഫ്ലു) / P (രോഗ ലക്ഷണങ്ങൾ)

P (ഫ്ലൂ ആകാനുള്ള സാദ്ധ്യത | രോഗ ലക്ഷണങ്ങൾ) എന്നെഴുതിയത് വായിക്കണ്ടത്. പ്രോബബിലിറ്റി ഓഫ് ഫ്ലൂ ഗിവണ് രോഗ ലക്ഷണങ്ങൾ എന്നാണ്. നെടുകെ ഉള്ള (|) ഗിവണ് എന്ന് വായിക്കണം. ശതമാനത്തെ പ്രോബബിലിറ്റി ആക്കാൻ 100 കൊണ്ട് ഹരിക്കുകയും ചെയ്തു. അങ്ങനെയാണ് (0.9 * 0.05)/0.2 = 0.225 ൽ എത്തിയത്. അതായത് എൻറെ ഇപ്പഴത്തെ അവസ്ഥയിൽ എനിക്ക് ഫ്ലൂ ആകാനുള്ള ചാൻസ് 22.5% മേ ഉള്ളു. ഫ്ലൂ ആകാനുള്ള ചാൻസ് 90% ആണെന്ന് ഉറപ്പിച്ചിരുന്ന ഞാനാണ് അത് വെറും 22% മേ ഉള്ളു എന്ന സ്ഥിഥിയിൽ എത്തിയത്.

ഈ ഇക്വേഷൻ ഞാൻ കണ്ട് പിടിച്ചതല്ല. ഇതാണ് പ്രസിദ്ധമായ ബെയെസ് തിയറം. പുതിയ തെളിവുകളുടെ വെളിച്ചത്തിൽ നമ്മുടെ അനുമാനങ്ങളെ കൂടുതൽ തെളിച്ചമുള്ളതാക്കാനാണ് ബെയെസ് തിയറം ഉപയോഗിക്കുന്നത്. ഇന്ന് ഫേസ്ബുക്ക് ഫെയിക് ന്യൂസുകളെ കണ്ട് പിടിക്കാനുപയോഗിക്കുന്ന അൽഗോരിതത്തിൻറെ അടിസ്ഥാനം വരെ ഈ ബെയെസ് തിയറമാണ്. വാട്സപ്പിലൂടെ വരുന്ന ഫെയിക് ന്യൂസുകളുടെ നിജ സ്ഥിഥി ഒക്കെ ഈ ബെയെസ് തിയറം വെച്ച് അളക്കാം.

അറിയാം, ചിലർക്ക് കണക്ക് തന്നെ സ്‌‌ട്രെസ്സാണ്. പക്ഷെ ആ സ്‌‌ട്രെസ്സുപയോഗിച്ചാൽ ജീവിതത്തിലെ മറ്റ് സമ്മർദ്ദങ്ങളെ തരണം ചെയ്യാം. കടിക്കുന്ന പാമ്പിനെ കൊണ്ട് വിഷം ഇറക്കുന്ന രീതി.

.
Add a comment...

Post has attachment
റോസ് ഓഫ് വെനിസ്വേല
അങ്ങനെയൊരുപാടുകാലം കഴിയുമ്പോള്‍ , പ്രണയത്തിന്‍റെ മ്യൂസിയത്തില്‍ മറ്റൊരുവിധത്തിലും ആകര്‍ഷകമല്ലാത്ത അതേ മരച്ചുവട്ടില്‍ നീയും ഞാനും വീണ്ടും  തണലുതേടുന്നു 
Add a comment...

Post has shared content
വേറിട്ട റെസ്യുമെ !

ജിഷ്ണു മേനോനെ പരിചയപ്പെടുന്നത് അവൻ എൻറെ കമ്പിനിയിലേയ്‌‌ക്ക് അയച്ച ഒരു റെസ്യുമെയിൽ നിന്നാണ്. എൻറെ കമ്പനിയുടെ ഒരു കോ ഫൌണ്ടറുടെ ശിഷ്യനുമാണ്. തൊഴിൽ പരിചയമൊന്നുമില്ല. എൻ.എസ്.എസ് എഞ്ചിനീറിങ് കോളേജിൽ നിന്ന് പാസായി ഇറങ്ങിയതേ ഇള്ളു. സാധാരണ ഇത്തരം റെസ്യുമെകൾ, അച്ചൻറെ പേര്, അമ്മേടെ പേര്, പ്രോജക്ട്, സെമിനാർ; തീർന്നു. ഇവൻറെ റെസ്യുമെ പക്ഷെ അനേകം ഹോബി പ്രോജക്ടുകൾ നിരത്തി ലിസ്‌‌റ്റ് ചെയ്തിരിക്കുകയാണ്. ഇലക്ട്രോണിക്സ് പ്രോജക്ടുകളാണ് മൊത്തം. അൽപം ചില പ്രോഗ്രാമിങ് അൽകുൽത്തുകളും ഉണ്ട്. എല്ലാം അടുക്കി പെറുക്കി അവ എനിക്ക് പരിശോധിക്കാൻ പാകത്തിന് ലിങ്ക് ചെയ്താണ് സമർപ്പിച്ചിരിക്കുന്നത്. റെസ്യുമെ കണ്ടപ്പഴേ ഞാൻ അവനെ ഹയർ ചെയ്തു കഴിഞ്ഞിരുന്നു. പിന്നെ പ്രഹസനം പോലൊരു ഇൻറർവ്യു. ഇൻറർവ്യു അല്ല, റാഗ്ഗിങ്ങ് എന്ന പേരാണ് കൂടുതൽ ചേരുക. ഇൻറർവ്യു മൊത്തം അബദ്ധങ്ങളായിരുന്നു. പക്ഷെ അവനോട് ഒരു പണി ഏൽപ്പിച്ചാൽ എങ്ങനെയെങ്കിലും പണിത് ഔട്ട്‌‌പുട്ട് ഒപ്പിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.

ജിഷ്ണുവിൻറെ റെസ്യുമെ ആണ് ഫങ്‌‌ഷണൽ റെസ്യുമെ !!!!

എൻറെ കമ്പനിയിൽ ഒരോരുത്തരെ ഹയർ ചെയ്തതും ഇങ്ങനെയാണ്. എല്ലാവരും ഒരു ചെറിയ അംശം മുതലാളിമാരുമാണ് (ESOP അല്ല, യതാർത്ഥ മുതലാളിമാരാണ്). എല്ലാവരും എംപ്ലോയിമാരായി ചേർന്ന് മുതലാളിമാരായതാണ്. ഇവർ ഓരോരുത്തരുടെ റെസ്യുമെയിലും ഈ സാധാരണ കാണുന്ന അച്ചൻറെ പേര് അമ്മേടെ പേര് കൂടാതെ എന്തെങ്കിലും ഒന്നു കൂടി കാണും. ഒന്നുമില്ലെങ്കിൽ കേരളത്തിലെ സ്‌‌റ്റാർട്ടപ് സർക്കിളിൽ ഞങ്ങൾ ആരെങ്കിലും ബഹുമാനിക്കുന്ന ഒരാളുടെ ശുപാർശയെങ്കിലും കാണും.

ഇനി ഒരു സത്യം പറയാം. ഇന്ന് കോളേജിൽ നിന്ന് പഠിച്ചിറങ്ങുന്ന നൂറു പേരുടെ റെസ്യുമെ വായിച്ചാൽ നൂറും തമ്മിൽ ഒരു വത്യാസവുമുണ്ടാവില്ല. ഈ പറഞ്ഞ അച്ഛൻ, അമ്മ, പിറന്നാൾ, പാസ്‌‌പോർട്ട്, കളം കളം വരച്ച് പത്താം ക്ലാസ്സിലെ വരെ മാർക്കുകളും ആണ് എല്ലാവരുടെയും റെസ്യുമകൾ. മാർക്കുകൾ തമ്മിൽ പോലും വത്യാസമില്ല. റെസ്യുമെ വായിക്കുന്ന ഒരാൾ കുഴങ്ങി പോകും. എന്തു മാനദണ്ഢം ഉപയോഗിച്ചാണ് വന്ന റെസ്യുമെകൾ വേർതിരിക്കണ്ടത് എന്ന് പോലും അറിയാതെ കുഴങ്ങും.

ഈ ഒരു പ്രശ്നം ആദ്യം കണ്ട് പിടിച്ചത് വലിയ കമ്പനികളാണ്. ഇൻഫോസിസ്, ടി.സി.എസ്, L&T ഒക്കെ. ഇതോടെയാണ് അവർ സ്‌‌ട്രാറ്റജി മാറ്റിയത്. നേരിട്ട് കോളേജിൽ ചെന്ന് അടപടലെ ഒരോ കോളേജിലെയും ടോപ് 30% പേരെയും അവർ ഹയർ ചെയ്തോണ്ട് പോകും. ബ്രാഞ്ച് വത്യാസമില്ല. ഇലക്ട്രോണിക്സായാലും, കംപ്യൂട്ടറായാലും, മെക്കാനിക്ക ഇനി പരമ്പരാഗത ഇലക്ട്രിക്കൽ, ടെലിക്കമ്യുണിക്കേഷൻ കമ്പനികളായാലും അവർ അവലംബിക്കുന്നത് ഇതെ സ‌‌ട്രാറ്റജിയാണ്. അവർ കൊണ്ട് പോയി, ഒരു വർഷം തീവ്രമായ ട്രെയിനിങ്ങാണ്. ട്രെയിനബിൾ അല്ലെന്ന് തോന്നിയാൽ അപ്പഴേ പിരിച്ചും വിടും. ക്യാംപസ് ഇൻറർവ്യുവിൽ കയറാൻ പറ്റാത്ത ബാക്കിയുള്ളവർ ഒന്നു രണ്ട് കൊല്ലം ജോലി തെണ്ടി, തെണ്ടി അവസാനം എവിടെയെങ്കിലും കയറും.

അതിനാൽ ജോലി അന്വേഷിക്കുന്നവർ ആദ്യം മനസ്സിലാക്കണ്ടത് എങ്ങനെ ആ നൂറു റെസ്യുമേകളിൽ നിന്ന് വേറിട്ട് നിൽക്കാം എന്നാണ്. കോളേജിലെ ആദ്യ വർഷം തൊട്ട് ഇതിനുള്ള പരിശ്രമം തുടങ്ങണം. പക്ഷെ വേറിട്ടൊരു റെസ്യുമെ ഉണ്ടാക്കാൻ ഒരു കൊല്ലം മതി. പഠിത്തം കഴിഞ്ഞ് ജോലി അന്വേഷണമായി വീട്ടിലിരിക്കുമ്പോൾ പോലും ബിൽഡ് ചെയ്തെടുക്കാവുന്നവ ആണിത്. അതിനുള്ള ടിപ്സാണ് ഇന്ന്. ഐ.ടി ജോലികൾക്ക് മാത്രമല്ല, ഏത് ജോലികൾ അന്വേഷിക്കാൻ ഉപയുക്തമായ രീതിയിലാണ് എഴുതാൻ ഉദ്ദേശിക്കുന്നത്.

1. ചെറിയ പ്രോജക്ടുകൾ

രണ്ടാഴ്ചകൾ കൊണ്ട് ചെയ്തു തീർക്കാവുന്ന ചെറിയ പ്രോജക്ടുകൾ ചെയ്യുക. എന്ത് ചെയ്യും എന്നതാണ് പ്രശ്നമെങ്കിൽ ഇൻറർനെറ്റിനെറ്റിനെ ആശ്രയിക്കുക. പിൻട്രസ്‌‌റ്റാണ് ഞാൻ നോക്കിയിട്ട് ഐഡിയ കണ്ടെത്താൻ ഏറ്റവും അനുയോജ്യം. ഇലക്ട്രിക്കൽ എഞ്ചിനീയർമ്മാർക്ക് ദാ (http://bit.ly/2oGVH1V). മെക്കാനിക്കൽ എഞ്ചിനീയർമ്മാർക്ക് (http://bit.ly/2pqIWW4). കംപ്യൂട്ടർകാരും, ഇലക്ട്രോണിക്സ് കാർക്കും ഇഷ്ടം പോലെ ഉണ്ട് വിഭവങ്ങൾ നിരന്ന് കിടക്കുകയാണ്. ഒരു ആൻഡ്രോയിഡ് ഫോണും, ഒരു കംപ്യൂട്ടറും ഉണ്ടെങ്കിൽ ആൻഡ്രോയിഡ് സ്‌‌റ്റുഡിയൊ ഡൌണ്ലോഡ് ചെയ്ത് ഒരു ആപ് ഉണ്ടാക്കുക. ഇതൊന്നും വലിയ കാശു ചിലവില്ലാതെ ചെയ്യാവുന്നവയാണ്. പക്ഷെ എന്തു ചെയ്താലും അത് ഡോക്കുമെൻറ് ചെയ്യുക. github.com ൽ ഒരു പേജ് ഉണ്ടാക്കി ചെയ്ത പ്രോജക്ടുകൾ പ്രദർശിപ്പിക്കുക. വീഢിയൊ, സ്ക്രീൻ ഷോട്ടുകൾ, ജിഫ് തുടങ്ങി വിഷ്വലായി ആൾക്കാർക്ക് ഗ്രഹിക്കാൻ പാകത്തിലായിരിക്കണം പ്രദർശിപ്പിക്കണ്ടത്. IT മേഖലയിൽ ജോലി അന്വേഷിക്കുന്നവർ, hackerrank.com ലെ ചാലഞ്ചുകൾ സ്ഥിരമായി സോൾവ് ചെയ്യാൻ ശ്രമിക്കണം. https://www.codechef.com ഉം ഇത്തരം ചാലഞ്ചുകൾക്ക് പറ്റിയ സൈറ്റാണ്. ഈ രണ്ട് സൈറ്റിലെയും റാങ്ക് റെസ്യുമെയിൽ പ്രദർശിപ്പിക്കാൻ പറ്റണം.

2. StackExchange/StackOverflow

നിങ്ങളുടെ മേഖലയിൽ അഗ്രഗണ്യനാണെന്ന് തെളിയിക്കാനുള്ള ഉപാധിയാണ് ഈ സൈറ്റുകൾ. StackOverflow പ്രോഗ്രാമിങ്ങിന് മാത്രമുള്ളതാണ്. പക്ഷെ StackExchange ൽ എല്ലാ വിഷയങ്ങളിലും ചർച്ചകൾ ഉണ്ട്. ഈ സൈറ്റുകളിൽ സജീവമാകാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കണ്ട ഒരു കാര്യമുണ്ട്. തുടക്കത്തിൽ ഉത്തരം നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് വേറൊരു രീതിയിൽ ഉത്തരം എഴുതിയാണ് പഠിക്കണ്ടത്. ചോദ്യ കർത്താവ് ഉത്തരമായി സെലക്ട് ചെയ്തവയിൽ വിട്ട് പോയ ഭാഗം പൂരിപ്പിക്കുക. അല്ലെങ്കിൽ ആ ഉത്തരം സമർത്ഥിക്കുന്ന രീതിയിൽ ഒരു വർക്കിങ് കോഡ് എഴുതുക ഒക്കെ ചെയ്താണ് തുടങ്ങണ്ട്. ഉത്തരമുള്ള ചോദ്യങ്ങളെയെ ടാർഗെറ്റ് ചെയ്യാവു. അത്തരം ചോദ്യങ്ങൾക്കാണ് വ്യുവർഷിപ് കൂടുതൽ. ആരും കാണാതെ അനാഥ പ്രേതമായി കിടക്കുന്ന ചോദ്യങ്ങളിൽ ആളു കയറാറില്ല. ചോദ്യം ചോദിക്കാനും, ഉത്തരങ്ങൾ പറയാനും ചില നിയമാവലികളുണ്ട്. ദയവായി അത് വായിച്ച് ഒരു ധാരണയുണ്ടാക്കിയിട്ട് വേണം തുടങ്ങാൻ. (https://stackoverflow.com/help). ഇല്ലെങ്കിൽ മോഡറേറ്റർമ്മാർ കാലെ വാരി അടിക്കും. ഈ സൈറ്റിലെ സ്കോറുകൾ തൊഴിൽദാതാക്കൾ വളരെ അധികം വില നൽകുന്നുണ്ട്. നിങ്ങളുടെ സ്കോറുകളും, ഏറ്റവും കൂടുതൽ വോട്ട് നേടിയ ഉത്തരങ്ങളും (ചോദ്യങ്ങളും) റെസ്യുമെയിൽ ലിങ്ക് ചെയ്യാവുന്നവ ആണ്.

3. എഴുതുക

ഒരു ഇരുന്നൂറു പേജ് വരയിട്ട പേപ്പർ ബുക്ക് വാങ്ങുക. നിങ്ങൾ അന്ന് വായിച്ച ഒരു ആശയം നിങ്ങളുടെ ഭാഷയിൽ എഴുതാൻ കഴിയുമൊ എന്ന് നോക്കുക. അതിൽ ടെക്നിക്കൽ ടേംസ് കഴിവതും ഒഴുവാക്കാൻ ശ്രമിക്കുക. ഭാഷ ഏതായാലും കുഴപ്പമില്ല. ഇംഗ്ലീഷായാൽ നന്ന്, മലയാളമായാലും കുഴപ്പമില്ല. ഇത്രയും ശ്രദ്ധിച്ചാൽ മതി. നിങ്ങളുടെ 80 വയസ്സുള്ള മുത്തശ്ശിക്ക് അയക്കുന്ന ഒരു എഴുത്തായി സങ്കൽപ്പിക്കുക. ചുരുങ്ങിയത് 300 വാക്കുകൾ ഉള്ള ഒരു കൊച്ചു ലേഖനം ആവണം. പക്ഷെ മുത്തശ്ശിക്ക് വായിച്ചാൽ മനസ്സിലാവുകയും ചെയ്യണം. ഇതിന് പറയുന്ന പേരാണ് Feynman Technique. Richard Feynman ൻറെ നോട്ടെഴുത്ത് പ്രക്രിയ ആണിത്. കൂടുതൽ വായിക്കാൻ (http://bit.ly/2oRjVkY). ഇതിൻറെ ഗുണം, ഒരു ആറു മാസം കൊണ്ട് വളരെ ആത്മവിശ്വാസത്തോടെ നിങ്ങൾ പഠിക്കുന്ന ഏത് വിഷയത്തെ കുറിച്ചും സംസാരിക്കാൻ പ്രാപ്തനാകും എന്നതാണ്. (ഏറ്റവും വലിയ തെളിവ് ഞാനാണ്, ഞാനീ എഴുതുന്നത് എൻറെ പ്രഫഷണൽ ലൈഫിനെ സഹായിക്കുന്നത് എത്രയധികമാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുകയില്ല)

4. വൊളൻറീറിങ്.

രാഷ്ട്രീയ പ്രവർത്തനം, സാമൂഹിക പ്രവർത്തനം, IEEE പോലുള്ള സാങ്കേതിക ഘടകങ്ങളിലെ പ്രവർത്തനം ഒക്കെ വളൻറീറിങ് ആണ്. ഇത് ചുമ്മാ ഒരു ഓളത്തിന് ചെയ്യുന്ന പരിപാടിയായാണ് നമ്മൾ കണക്കാക്കുക. പക്ഷെ എല്ലാ പ്രവർത്തിക്കും ഒരു മൂല്യം നിർണ്ണയിക്കുന്ന റിപ്പോർട്ടാക്കാൻ നിങ്ങൾക്ക് പറ്റണം. ഒരു ചെറിയ ബ്ലോഗ് തുടങ്ങി ഈ റിപ്പോർട്ടുകൾ, ഫോട്ടൊ സഹിതമൊ, ഏതെങ്കിലും താരതമ്യ പഠനം നടത്തിയ ഗ്രാഫായൊ പ്രദർശിപ്പിക്കാൻ പറ്റണം. പള്ളിയിലൊ, അമ്പലത്തിലൊ ഒക്കെയുള്ള സാമൂഹിക സംഘടനകളിൽ പ്രവർത്തിക്കുന്നതും വൊളൻറീറിങ് തന്നെ. ഒരു റോഡ് വെട്ടിയതൊ, പാവങ്ങൾക്ക് വീട് വെയ്‌‌ക്കാൻ ഫണ്ട് റെയിസിങ് നതത്തിയതൊക്കെ വൊളൻറീറിങ് ആണ്. എല്ലാം പക്ഷെ ക്വാണ്ടിഫൈ ചെയ്ത് ഡോക്കുമെൻറ് ചെയ്യാൻ പറ്റണം.

ഇത്രയും കാര്യങ്ങൾ അച്ചടക്കത്തോടെ ആറു മാസം - ഒരു കൊല്ലം ചെയ്തു നോക്കു. കൊത്തി കൊണ്ട് പോകാൻ ആളു വരും.

ഒരു കാര്യം മറക്കരുത്. നിങ്ങൾ പണ്ഢിതനാണെന്ന് തെളിയിക്കുകയല്ല ഫങ്ഷണൽ റെസ്യുമെയുടെ ലക്ഷ്യം. ആരും ആവശ്യപ്പടാതെ ഒരു കാര്യം മോട്ടിവേറ്റഡ് ആയി ചെയ്യാൻ കഴിയുമൊ ഇല്ലയൊ എന്ന തെളിവാണ് ഫങ്ഷണൽ റെസ്യുമെ. അത് മാത്രമേ ഒരു തൊഴിൽ ദാതാവിന് അറിയണ്ടു. ഞാനൊക്കെ ജോലി തെണ്ടി നടന്ന 90 കളുടെ അവസാനമല്ല ഇത്. ഇന്ന് കോംപറ്റീഷൻ എന്നത് അതിഭീകരമാണ്. ജോലി കിട്ടാൻ ഉദ്യോഗാർത്ഥികൾ മത്സരിക്കുന്ന പോലെ, കമ്പനികളും നല്ല തൊഴിലാളികളെ കിട്ടാൻ മത്സരിക്കുന്ന കാലഘട്ടമാണിത്. കമ്പനികൾ തൊഴിലാളി സൌഹൄദമാകാൻ പരസ്പരം മത്സരിക്കുന്നു. വേറിട്ട് നിൽക്കാൻ കമ്പനികളും ശ്രമിക്കുന്നു. അപ്പോൾ ഉദ്യോഗാർത്ഥികൾ എന്ന നിലയിൽ വേറിട്ട് നിൽക്കാൻ പരിശ്രമിക്കുന്നതായിരിക്കണം സ്‌‌ട്രാറ്റജി. ഇത് നല്ല അർപ്പണ ബോധവും, അൽപം ക്ഷമയും വേണ്ട പ്രക്രിയ ആണ്. പക്ഷെ, ഇത് മാത്രമേ ഇനി കാലത്ത് മാർഗ്ഗമുള്ളു.
Add a comment...

Post has attachment
അപ്പോത്തിയോസിസ്
ആദിയില്‍ ദൈവം  മനുഷ്യനായിരുന്നു.
Add a comment...

Post has attachment
വനദിനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്
കാടുകളെ കൈയ്യേറുന്ന വീടുകള്‍. തോട്ട പൊട്ടി ചത്തുപോയ കാട്ടുപന്നി. കൂട്ടിനുള്ളില്‍ പെട്ടുപോയ കുട്ടിക്കടുവ. വാരിക്കുഴിയില്‍ ചെരിഞ്ഞ പൂര്‍ണഗര്‍ഭിണി . നിസ്സംഗതയുടെ നഴ്സറിയില്‍ നിഷാദന്മാര്‍ മേയുമ്പോള്‍ ഒരു ദിനം മാത്രം നാം കരുതുക നാളെയ്ക്കായ്‌ .
Add a comment...

Post has attachment
സിസേറിയന്‍
വയറുകീറിമുറിച്ചെടുക്കണം സമയമെത്താതെ പിറന്ന കുട്ടിയെ. അധികകാലമിരിക്കുകില്ലിവളെന്നാലും, "കവിത"യെന്നോമനിക്കാന്‍ പണ്ടു കരുതിവെച്ചൊരു പേരു വിളിക്കണം. കാല്‍ത്തള,കരിവളകളിടീക്കണം. പൊന്നുംകുടമെങ്കിലും പൊട്ടുകുത്തണം
Add a comment...

Post has attachment
പ്രണയം
നീ  കേന്ദ്രമായുള്ള  എന്‍റെ ഭ്രമണം 
Add a comment...

Post has attachment
പണ്ടുപണ്ടൊരിടത്ത് ..
ഇരുളുറഞ്ഞ മച്ചിന്റെയുള്ളില്‍ , കഥയുടെ ചുരുളഴിച്ചൂ മുത്തശ്ശി . പണ്ടുപണ്ടൊരുരാജ്യത്ത് ഉണ്ടായിരുന്നൊരു രാജാവ്. ആത്തമ്പുരാന്റെചെങ്കോല്‍നിഴല്‍വീണ കോതമ്പുപാടങ്ങള്‍ നൂറായിരം.
Add a comment...
Wait while more posts are being loaded