Profile cover photo
Profile photo
Umesh P Narendran
7,131 followers
7,131 followers
About
Umesh P Narendran's posts

Post has attachment
2005 മുതൽ 2016 വരെ ഞാൻ എഴുതിയ മലയാളം ബ്ലോഗ്‌പോസ്റ്റുകളിൽ തെരഞ്ഞെടുത്തവയെ ക്രോഡീകരിച്ചു് പി. ഡി. എഫ്. ആയി പ്രസിദ്ധീകരിക്കാനുള്ള ഒരു സംരംഭം തുടങ്ങുകയാണു്.

അതിലെ ആദ്യത്തെ പുസ്തകം: http://malayalam.usvishakh.net/gurukulam-library/gurukulam-subh.pdf

"സരസശ്ലോകങ്ങൾ", "സുഭാഷിതം" എന്നീ വിഭാഗങ്ങളിൽ പ്രസിദ്ധീകരിച്ച 51 ലേഖനങ്ങളാണു് ഈ പുസ്തകത്തിൽ. സംസ്കൃതത്തിലും മലയാളത്തിലുമായി മൊത്തം 180-ലധികം ശ്ലോകങ്ങൾ അർത്ഥസഹിതം ഇതിലുണ്ടു്.

സാധാരണ LaTeX-ൽ ഏതെങ്കിലും ട്രാൻസ്‌ലിറ്റരേഷൻ ടൂൾ ഉപയോഗിച്ചാണു് ഞാൻ ഇതു വരെ മലയാളത്തിലും സംസ്കൃതത്തിലുമുള്ള പി. ഡി. എഫുകൾ ഉണ്ടാക്കിയിരുന്നതു്. യൂണിക്കോഡ് ഉപയോഗിച്ചു് XeLaTeX-ൽ ഇതു നന്നായി ചെയ്യാൻ പറ്റും എന്നു് +Sebin Jacob തുടങ്ങി പലരും പറഞ്ഞിരുന്നെങ്കിലും ഇതു വരെ അതു സാധിച്ചില്ല. XeLaTeX ഉപയോഗിക്കുവാൻ എന്നെ സഹായിച്ചതു് മഞ്ജരി ഫോണ്ട് ഉണ്ടാക്കിയ +Santhosh Thottingal, +Kavya Manohar എന്നിവരാണു്. +Santhosh Pillai ചില ഭാഗങ്ങൾ വായിച്ചു് അഭിപ്രായം പറഞ്ഞിരുന്നു. എല്ലാവർക്കും നന്ദി.

ബാക്കി വിഭാഗങ്ങളിലുള്ള പോസ്റ്റുകളും താമസിയാതെ പ്രസിദ്ധീകരിക്കും. അഭിപ്രായങ്ങൾ ദയവായി അറിയിക്കുക.

Post has attachment
പ്രസിദ്ധീകരിച്ച കാലത്തു് സംഘികളെയും സുഡാപ്പികളെയും മറ്റു മതഭ്രാന്തന്മാരെയും പോലെ തന്നെ മാർക്സിസ്റ്റ് മൗലികവാദികളെയും ചൊടിപ്പിച്ച വിശിഷ്ടസ്തോത്രകൃതി ആദ്യമായി വ്യാഖ്യാനസഹിതം പുസ്തകരൂപത്തിൽ.

http://malayalam.usvishakh.net/gurukulam-library/ems-sthothram.pdf

"ശ്രീമദീയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രം".

രചന: രാജേഷ് വർമ്മ (+Rajesh R Varma രാജേഷ് ആര്‍. വര്‍മ്മ)

വ്യാഖ്യാനം: ഉമേഷ് പി നരേന്ദ്രൻ (അതായത്, ഞാൻ.)

സന്തോഷ് തോട്ടിങ്ങലിന്റെ (+Santhosh Thottingal) മഞ്ജരി ഫോണ്ട് ഉപയോഗിച്ചു് XeTeX-ൽ ഞാൻ ആദ്യമായി ഉണ്ടാക്കിയ പുസ്തകം.

Post has attachment

"നീ എന്താടാ വായിക്കുന്നത്?"

"അത്... അത് ഒരു നോവലാ, അപ്പച്ചാ... ഇതു വായിക്കണം എന്നു സാറു പറഞ്ഞു, അതു കൊണ്ടു വായിക്കുന്നതാ... അല്ലെങ്കിൽ ഞാൻ വായിക്കില്ലായിരുന്നു..."

"അതിനെന്താ മോനേ, നീ വായിച്ചോ... അപ്പച്ചന്റെ അപ്പച്ചനെപ്പോലെ പുസ്തകം വായിച്ചാൽ തലതിരിഞ്ഞു പോകും എന്നൊന്നു അപ്പച്ചൻ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്താ പുസ്തകത്തിന്റെ പേര്?"

"ധർമ്മപുരാണം"

"ഓ, അതാ നീ നിന്നു പരുങ്ങിയത്... ഹിന്ദുക്കളുടെ പുരാണം വായിച്ചാൽ അപ്പച്ചനു ദേഷ്യമാകുമെന്ന്. എടാ നമ്മുടെ വേദപുസ്തകം പോലെ അതിലും ഒരുപാടു നല്ല കാര്യങ്ങളുണ്ട്. വായിക്കുന്നതു നല്ലതാ..."

"അപ്പച്ചാ, ഇത് അതല്ല. ഇത് ഒരു കഥയാ..."

"എന്തായാലും സാരമില്ല. പിള്ളേരുടെ തല തിരിക്കുന്ന തെറിപ്പുസ്തകങ്ങളുണ്ടല്ലോ, അതൊന്നും വായിക്കാതിരുന്നാൽ മതി..."

"ഇതിൽ ഇത്തിരി തെറിയൊക്കെയുണ്ട് അപ്പച്ചാ..."

"എന്തു തെറി, ഒരെണ്ണം വായിച്ചേ..."

"അത് അപ്പച്ചാ..."

"ചുമ്മാ വായീരെടാ..."

"അത്... ശ്മശ്രുക്കളേ...."

"ഫ... എന്തോന്ന്?"

"അതാ അപ്പച്ചാ ഞാൻ പറഞ്ഞത്. സംഗതി നമ്മളു സാധാരണ പറയുന്ന വാക്കല്ലെങ്കിലും അതു തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. സംസ്കൃതത്തിലാണെന്നേ ഉള്ളൂ..."

"മനസ്സിലായെടാ. ഞാൻ പഴയ എട്ടാം ക്ലാസ്സാ... ഇതൊക്കെ മനസ്സിലാക്കാനുള്ള മലയാളവും സംസ്കൃതവും ഒക്കെ എനിക്കും അറിയാം."

"ഇങ്ങനത്തെ വാക്കൊക്കെ ഉണ്ട്..."

"ഏതു വാദ്ധ്യാരാടാ ഇതൊക്കെ വായിക്കണമെന്നു പറഞ്ഞത്? ആ കഴ്വേർടെ മോനെ ഒന്നു കണ്ടിട്ടേ ഉള്ളൂ കാര്യം..."

"അയ്യോ, സാറിനെ ഒന്നും പറയണ്ടാ. നമുക്കൊക്കെ ഉള്ള സാധനമല്ലേ അപ്പച്ചാ അത്?"

"അതു ശരി, നമുക്കൊക്കെ ഉള്ള സാധനം ഇങ്ങനെ പരസ്യമായി പുറത്തു കാണിച്ചു കൊണ്ടു നടക്കുകയാണോ?"

"അല്ലപ്പച്ചാ, ഈ രോമം എന്നല്ലേ അതിന് അർത്ഥം ഉള്ളൂ. അതിനിപ്പോ..."

"രോമമോ? അതെങ്ങനെ അതു രോമമാകും?"

"അപ്പച്ചാ, ശ്മശ്രു എന്നു വെച്ചാൽ രോമം എന്നാ അർത്ഥം."

"ഓ, ശ്മശ്രു ആയിരുന്നോ? അതു ശരി... അയാളു ചുമ്മാ "മൈരേ" എന്നു ദേഷ്യം വന്നപ്പോൾ വിളിച്ചു, അത്രേ അല്ലാ ഉള്ളോ? അതിപ്പോൾ അപ്പച്ചനും ചാച്ചന്മാരും അമ്മാച്ചന്മാരുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നതല്ലേ?"

"അപ്പച്ചനും അമ്മാച്ചനും അങ്ങോട്ടും ഇങ്ങോട്ടും തായിൽ തുടങ്ങുന്ന തെറിയല്ലിയോ വിളിക്കുന്നത്?"

"അതൊന്നും തെറിയല്ലെടാ, അതൊക്കെ നമ്മുടെ ഭാഷയുടെ ഒരു ഭാഗമല്യോ..."

"അതിരിക്കട്ടേ, എന്താന്നു വിചാരിച്ചാ അപ്പച്ചൻ ആദ്യം കിടന്നു തുള്ളിയത്? സാറിന്റെ തന്തയ്ക്കു വിളിച്ചത്?"

"അതോ, ഞാൻ കേട്ടത് "അശ്രു" എന്നാ... കണ്ണുനീർ എന്ന്. അതു മുട്ടൻ തെറിയല്യോ..."


Post has attachment
വിദ്യുച്ഛക്തി എങ്ങനെ വിദ്യുച്ഛക്തിയായി?

രമേശ് ചെന്നിത്തലയ്ക്കു് ഒരു അസീസി ഗൈഡ്.

http://malayalam.usvishakh.net/blog/archives/574

st ow it occred to me tis appes whe yo hrt yor rigt idex figer!

ഞാൻ എല്ലാക്കൊല്ലവും പ്രസിദ്ധീകരിക്കുന്ന കലണ്ടർ നോക്കി ഓണവും വിഷുവുമൊക്കെ ആഘോഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്:

മേടം 1-നു വിഷു എന്നാണ് എന്റെ കലണ്ടറിലെ ലോജിക്. അതനുസരിച്ചു് മേടസംക്രമം പകലിന്റെ 60%-നു മുമ്പ് എപ്പോൾ വന്നാലും ആ ദിവസമാണ് മേടം 1. പക്ഷേ പലർക്കും വിഷു ആഘോഷിക്കാൻ കണി കാണുന്ന പ്രഭാതം മേടത്തിൽ വരണം എന്നു നിർബന്ധമുണ്ട്. അങ്ങനെയാണെങ്കിൽ പലപ്പോഴും മേടം 2-നായിരിക്കും വിഷു. അങ്ങനെയുള്ളവർ ആഘോഷത്തിനു മുമ്പ് ദയവായി ഏപ്രിൽ മാസത്തിന്റെ പേജിൽ മുകളിലായി കൊടുത്തിരിക്കുന്ന മേടസംക്രമസമയം കൂടി നോക്കാൻ അപേക്ഷ.

അമേരിക്കയുടെ പടിഞ്ഞാറേ ഭാഗത്തുള്ളവർക്കുള്ള ഇക്കൊല്ലത്തെ കലണ്ടറിൽ മേടം 1, വിഷു എന്നിവ ഏപ്രിൽ 13 വ്യാഴാഴ്ച എന്നു കൊടുത്തിരിക്കുന്നു. കണി മേടത്തിൽ തന്നെ കാണണമെന്നുള്ളവർ ഏപ്രിൽ 14 വെള്ളിയാഴ്ച വിഷു ആഘോഷിക്കുകയായും ഉചിതം.

ഇതിനെപ്പറ്റി രേഖപ്പെടുത്തിയ സ്പെസിഫിക്കേഷൻസ് ഒന്നും ഇതു വരെ കാണാത്തതു കൊണ്ടാണ് ഇങ്ങനെ തന്നെ വെച്ചിരിക്കുന്നത്. ആരെങ്കിലും കൃത്യമായ സ്പെസിഫിക്കേഷൻ തന്നാൽ ആ ദിവസങ്ങളിലെ സൂര്യോദയസമയം കൂടി കണക്കിലെടുത്ത് പ്രോഗ്രാം മാറ്റിയെഴുതാം.

അപ്പോ, വിഷു ആശംസകൾ!

Post has attachment
100 chess puzzles

A collection of 100 best chess puzzles, taken from famous and not-very-famous games and famous endgame studies. With detailed solutions, explanations and background stories...

Prepared as a part of a daily column for the chess club in Workday Inc. in 2016.

http://www.usvishakh.net/documents/chess_puzzles.pdf

Dedicated to all chess lovers...

Post has attachment
Ever since I started publishing Malayalam calendars, people contacted me with various queries like finding their or their parents’ birthday, star, day of the week or other details from other information. A couple of years back, I got an enquiry from our beloved writer +Rajesh R Varma രാജേഷ് ആര്‍. വര്‍മ്മ to look up some dates in 1947 and 2017 and some future dates for a story he was writing. Recently I got a request to convert some Malayalam dates to Gregorian for some pension calculation. Here is a solution for handling all such queries.

http://malayalam.usvishakh.net/calendars/150calendars.html contains Malayalam calendar (computed for Trichur, which lies almost in the center of Kerala) for years 1900-2049. In addition to converting any of Gregorian, Malayalam (Kollam) and Saka dates to any other, it offers astronomical and astrological details, holidays and planetary positions for each day, typeset in the traditional panchangam style but using Indian Standard Time instead of nazhikas and vinazhikas since sunrise.

There were some printed 50-year panchangam, 100-year panchangam etc. published by various publishers and priced very high. I hope this free version will replace all of them for any kind of Malayalam calendar queries.

ശിവരാത്രിയല്ലേ, പണ്ടെഴുതിയ ഒരു ശ്ലോകം ഇട്ടേക്കാം. വൃത്തം: പൃഥ്വി.

കിടത്തി ജടയില്‍പ്പിടിച്ചൊരുവളെ, പ്പരയ്ക്കേകി ത-
ന്നിടത്തുവശമാകവേ - പരിഭവങ്ങള്‍ തീര്‍ത്തിട്ടു, താന്‍
കൊടുത്തൊരു വരത്തിനാല്‍ വലയവേ, സഹായത്തിനാ-
യടുത്തവളൊടൊത്തൊരാ മദനവൈരിയെക്കൈതൊഴാം!

ഇതിനോടൊപ്പം +Rajesh R Varma രാജേഷ് ആര്‍. വര്‍മ്മ എഴുതിയ ഈ ശ്ലോകവും (സംഭവം ശിവസ്തുതിയല്ല, വിഷ്ണുസ്തുതിയാണ്. എന്നാലും ശിവൻ പ്രധാനകഥാപാത്രമാണ്.) കൊടുത്തില്ലെങ്കിൽ ശിവൻ എന്നോടു പൊറുക്കില്ല. അതിന്റെയും വൃത്തം പൃഥ്വി.

കുളിര്‍ത്ത മണിമാറു ചേര്‍ത്തമൃതമൂട്ടി ശാസ്താവുമായ്‌-
ക്കളിച്ചു പ്രണയാര്‍ദ്രമാം മിഴികളീശനില്‍ത്തൂകിയും
കിളര്‍ന്ന മദനാഗ്നിയില്‍ മദനവൈരിയെച്ചുട്ടു നീ
വിളങ്ങുക രമാപതേ, മനസി മോഹിനീരൂപനായ്‌!

Wait while more posts are being loaded