Profile cover photo
Profile photo
SEEYES Pranilokam
2 followers -
Musings not amusing
Musings not amusing

2 followers
About
SEEYES Pranilokam's interests
SEEYES Pranilokam's posts

ഒരു LIC ഉദാഹരണം.

എട്ടു വർഷം മുൻപ് ആരംഭിച്ച ജീവൻ ആനന്ദ് പോളിസി. വർഷം അടച്ചത് 49,862 രൂപാ വീതം. കാലാവധി കഴിഞ്ഞ്, കഴിഞ്ഞ ദിവസം കിട്ടിയത് 4,30,320 രൂപ. ഇതിന് കിട്ടിയ പലിശ നിരക്ക് വെറും 2.15 %. Sum assured 3,30,000

ഇതേ തുക് സ്ഥിരനിക്ഷേപത്തിൽ ഇട്ടിരുന്നെങ്കിൽ 8 % പലിശ വച്ച് കിട്ടുമായിരുന്ന തുക 5,30,363. വ്യത്യാസം 1,00,043 രൂപ. ഈ വ്യത്യാസം സ്ഥിരനിക്ഷേപത്തിൽ ഇട്ടാൽ 25 വർഷം കഴിഞ്ഞു കിട്ടുന്ന തുക 6,85,142. Sum assured ന്റെ ഇരട്ടിയോളം.

+atulya sharma

Post has attachment
എന്നാലും ജോഷ്വാ സാറിനോടിതു വേണ്ടായിരുന്നു.

Photo

മരുന്നുകളുടെ കാലാവധി:
ജീവികൾ expiry date വരെ active ആയി ജീവിക്കുന്നു. Expiry മുതൽ activity നശിച്ചു ചീയാൻ തുടങ്ങുന്നു. മരുന്നുകൾക്കും ഇത് ബാധകമാണോ? അല്ലെന്നാണ് ഉത്തരം. മരുന്നുകൾ രാസവസ്തുക്കൾ മാത്രമാണ് . രാസവസ്തുക്കളുടെ എല്ലാ പ്രവർത്തനവും രാസമാറ്റമാണ്. രാസമാറ്റങ്ങളെ നയിക്കുന്നത് chemical kinetics ആണ്.

Pack ചെയ്ത മരുന്നുകൾക്ക് നശിക്കാൻ പ്രധാനമായും രണ്ട് സാധ്യതകൾ ആണുള്ളത്. ഒന്നുകിൽ first order reaction അല്ലെങ്കിൽ second order reaction. പരസഹായം കൂടാതെ നടക്കുന്ന രാസപ്രവർത്തനങ്ങൾ first order reactions. മറ്റൊരു രാസവസ്തു വന്നു നടത്തുന്ന reaction second order. ഉദാ: മാവിൽ നിന്ന് മാങ്ങാ പഴുത്ത് വീഴുന്നത് പരസഹായം ഇല്ലാതെ ആണ്. ഇത് first order നു തുല്യം. എന്നാൽ പച്ച മാങ്ങാ എറിഞ്ഞു വീഴ്ത്തുന്നത് second order നു തുല്യം. കല്ലില്ലെങ്കിൽ മാങ്ങയുമില്ല.

first order reactions സഞ്ചരിക്കുന്നത് e^kt^ നയിക്കുന്ന വഴിയെയാണ്. t ആണ് സമയം. ചിത്രം 1 കാണുക. ഒരു നിശ്ചിത സമയത്തിൽ എത്ര നാശം സംഭവിക്കണമെന്നു k തീരുമാനിക്കും. k യെ പലതും സ്വാധീനിക്കും. ഉദാ: temperature, pressure, catalyst, മുതലായവ.

ചിത്രം 1

second order reaction നെ നയിക്കുന്നത് കുറച്ചുകൂടി കുഴഞ്ഞ സമവാക്യമാണ്. നാശത്തിന്റെ രീതി അറിയാൻ ചിത്രം 2 കാണുക. മരുന്നുകൾ സെക്കന്റ് ഓർഡർ വഴി നശിക്കാൻ അവ മറ്റെന്തെങ്കിലും രാസ വസ്തുവുമായി സമ്പർക്കത്തിൽ വരണം. ഉദാ: oxygen, water, photon.

ചിത്രം 2

ഒരു കാര്യം വ്യക്തം. reaction first order ആണെങ്കിലും second order ആണെങ്കിലും നാശം ഏറ്റവും കൂടിയ തോതിൽ നടക്കുന്നത് തുടക്കത്തിലാണ്. ഉദാ: മരുന്ന് കമ്പനി ഒരു മരുന്നിന്റെ 5% നാശമാണ് expiry തീയതി എന്ന് കണക്കാക്കുന്നതെങ്കിൽ, ഉദാ: ഇത് 5 വര്ഷമാണെങ്കിൽ, മറ്റൊരു 5 % കൂടി നശിക്കാൻ 5 വർഷത്തിൽ കൂടുതൽ എടുക്കുമെന്ന് മനസ്സിലാക്കാം. അഞ്ച് വർഷത്തെ കാലാവധി ഉള്ള ഒരു മരുന്നിനു ആറാം വര്ഷം പ്രത്യേകിച്ച് അസാധാരണമായി ഒന്നും സംഭവിക്കുന്നില്ലെന്നു ഉറപ്പ്. ഇതിനു മാറ്റം വരണമെങ്കിൽ മരുന്ന് സൂക്ഷിക്കുന്ന സാഹചര്യം മാറണം. ഉദാ: ഫ്രിഡ്ജിൽ വയ്ക്കേണ്ടത് പുറത്തെടുത്തു വക്കുക, കാറിനകത്ത് അടച്ചു വെയിൽ കൊള്ളിക്കുക, കൂടു തുറന്നു വായു സമ്പർക്കം വരുത്തുക, ചൂടടിപ്പിക്കുക.

ഇതിനെല്ലാം അപവാദം ജൈവ വളർച്ചയാണ് (പായൽ, പൂപ്പൽ, സൂക്ഷ്മാണു). ജൈവ വളർച്ചയെ നയിക്കുന്നത് e^kt ^ ആണ്. ചിത്രം 3 കാണുക. ഇത് തുടക്കത്തിൽ സാവധാനത്തിലും പിന്നീട് ത്വരിതഗതിയിലും സംഭവിക്കുന്നു. പാല് പെരുകുന്നതും, തൈര് പുളിക്കുന്നതും ഒക്കെ ഈ തത്വമനുസരിച്ചാണ്. ഒരു പരിധി കഴിഞ്ഞാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. ജൈവ വളർച്ച മൂലം മരുന്ന് നശിക്കാൻ expiry തീയതി കഴിയണമെന്ന് പോലുമില്ല. ഉദാ: വെള്ളവും വെളിച്ചവും ഉള്ളിടത്തു പായൽ ഉറപ്പ് - സീൽ ചെയ്ത ഡിസ്റ്റിൽഡ് വാട്ടർ ആണെങ്കിൽ പോലും. അതിനാൽ കണ്ണിലൊഴിക്കുന്ന മരുന്നുകൾ, കുത്തിവെക്കുന്ന മരുന്നുകൾ, IV fluid എന്നിവ പുതിയതാണെങ്കിൽ പോലും സൂക്ഷിച്ചു ഉപയോഗിക്കുക.

ചിത്രം 3

കാലാവധി കഴിഞ്ഞ മരുന്നുകൊണ്ട് വാർത്താപ്രാധാന്യം ഉണ്ടായ സംഭവം കാലാവധി കഴിഞ്ഞ ടെട്രാസൈക്ലിൻ antibiotic ഇൽ ആരോപിക്കപ്പെടുന്ന കിഡ്‌നി ഡാമേജ് ആണ്. ഇത് പക്ഷെ തെളിയിക്കപ്പെട്ടെന്ന് കരുതാൻ വയ്യ. എന്നാൽ, ചുരുക്കം ചില മരുന്നുകൾക്ക് കാലാവധി കഴിഞ്ഞാൽ ശക്തി ക്ഷയിക്കും. ഉദാ: insulin, vaccines, epinephrine, nitroglycerin, ശരീരത്തിൽ നിന്ന് വേർതിരിച്ചെടുത്തവ മുതലായവ.

ഒരു പക്ഷെ ഏറ്റവും കൂടുതൽ മരുന്ന് ശേഖരിച്ചു വച്ചിരിക്കുന്ന ഒരു സംഘം അമേരിക്കൻ പട്ടാളമായിരിക്കും. അവർക്കു വേണ്ടി നടത്തിയ ഒരു പഠനം തെളിയിച്ചത് പരിശോധിച്ചതിൽ 88 % മരുന്നും കാലാവധി കഴിഞ്ഞ് അഞ്ചര വർഷവും സുരക്ഷിതമായിരുന്നു എന്നാണ്.

കാലാവധി കഴിഞ്ഞ മരുന്നുകൾ പലതും ജനം ടോയ്‌ലെറ്റിൽ തള്ളി വിടുകയോ മണ്ണിൽ ഉപേക്ഷിക്കുകയോ ആണ്. മണ്ണ്, വിസർജ്യം, antibiotic മാരക കൂട്ടുകെട്ടാണ്. ബാക്ടീരിയകളുടെ കേദാര ഭൂവിലേക്കു antibiotic കൂടി ചെന്നാൽ മാരക പ്രതിരോധ ശേഷി ഉള്ളവ രൂപാന്തരപ്പെട്ടു വരും. മരുന്നുകളുടെ കാലാവധിയെ പറ്റി പുനർവിചിന്തനം ആവശ്യമാണ്.

അറിയിപ്പ് :
ചികിത്സയെ പറ്റി വൈദ്യരുടെയും, മരുന്നിനെ പറ്റി ഫർമസിസ്റ്റ് ന്റെയും അഭിപ്രായമാണ് ഔദ്യോഗികമായി തേടേണ്ടത്.

കൂടുതൽ വായിക്കാൻ:
https://www.drugs.com/article/drug-expiration-dates.html
http://www.health.harvard.edu/staying-healthy/drug-expiration-dates-do-they-mean-anything
http://www.fda.gov/Drugs/ResourcesForYou/SpecialFeatures/ucm481139.htm


Post has attachment
Random clustering?

ലോട്ടറിയിൽ നിന്ന് മരണത്തിലേക്ക്. മരണത്തിൽ നിന്ന് ലോട്ടറിയിലേക്ക്. രണ്ടും അടുത്തടുത്ത്, മലയാളികൾ.

http://english.mathrubhumi.com/news/kerala/after-winning-first-prize-in-lottery-saji-dies-in-fire-accident-english-news-1.1254625

http://www.ndtv.com/offbeat/indian-wins-1-million-lottery-after-surviving-emirates-mishap-1442591

ഇതിന്റെ ഒരു നിയമ വശം എങ്ങനെ ആയിരിക്കും? രമേശന്‍ 13 പവന്റെ സ്വര്‍ണ്ണമാലയിട്ട് മോഷ്ടിക്കാന്‍ പോയി. വീട്ടുകാര്‍ രമേശന്റെ മാല പൊട്ടിച്ചെടുത്തു. രമേശന് പോലീസില്‍ പരാതിപ്പെടാന്‍ അര്‍ഹ്ഹതയുണ്ടോ? വീട്ടുകാര്‍ മാല തിരിച്ചു കൊടുക്കേണ്ടതുണ്ടോ?  http://localnews.manoramaonline.com/thiruvananthapuram/local-news/VRPTFT21.html

Post has attachment
പുളിയാറില
Photo
Wait while more posts are being loaded